നാഥാർജുനം: ഭാഗം 13

Natharjunam

എഴുത്തുകാരി: അനു രാജീവ്

പുലരും മുന്നേ എല്ലാവരും അമ്പലത്തിലെത്തി.. വിളക്ക് വച്ച് നടക്കൽ തൊഴുത് ഇറങ്ങി കൊട്ടിനു ചുറ്റും നിന്നു... ശിങ്കാരി മേളം തകർക്കുകയായിരുന്നു.. കൊട്ടിനും മേളത്തിനും ചുറ്റും കൂട്ടമായി വട്ടത്തിൽ കൂടി നിന്ന് ആസ്വദിക്കുന്ന ദേശക്കാർ... പ്രിയ ടെൻഷനിൽ ആയിരുന്നു.. അമൽ വിളിച്ചു കെഞ്ചിയപ്പോ അലിവ് തോന്നിയിട്ടാ ഈ റിസ്ക് എടുത്തതു.. അബദ്ധമായോ..? ശ്രീയേട്ടൻ വന്ന് ചോദിച്ചാൽ എന്ത് പറയും? അച്ഛനറിഞ്ഞാൽ കൊന്നു കളയും.. അവളുടെ മനസ്സിൽ പല ചിന്തകളും ഓടി കൊണ്ടിരുന്നു.. ഒപ്പം തന്നെ കണ്ണ് കൊണ്ട് ചുറ്റും തേടി കൊണ്ടിരുന്നു.. അപ്പോഴാണ് ബലൂണും പീപ്പിയും നോക്കി നിൽക്കുന്ന അമൽ അവളുടെ ശ്രദ്ധയിൽ പെട്ടത്.. പതിയെ അങ്ങോട്ട് വലിഞ്ഞു.. ചുറ്റും ഒന്ന് നോക്കി അവന്റെ അടുത്ത് പോയി നിന്നു.. അടുത്ത് അവൾ വന്നതൊന്നും അറിയാതെ തത്തമ്മയിൽ ഊതി വാല് നീട്ടി അതിൽ നിന്നും വരുന്ന പീ പീ ശബ്ദം ആസ്വദിച്ചു നിൽക്കുകയാണ് കക്ഷി.. നടുംപുറം നോക്കി കൊടുത്തു ഒരെണ്ണം..

"ഹമ്മ്മ്മേ............. എന്താടി ദുഷ്ട്ടെ.. എന്റെ പുറം പൊളിഞ്ഞു..." അവൻ മുതുക് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. "എടാ.. വാമിയും അജുവേട്ടനും എവിടെ??" "അവരിത് വരെ എത്തിയില്ലേ.." "ഇല്ലാന്നേ... ശ്രീയേട്ടൻ മറ്റേ അന്വേഷിച്ചാൽ ഞാൻ എന്ത് പറയും???" അവൾ ഉടുത്ത സാരിയുടെ മുന്താണിയിൽ തെരുത്തുകൊണ്ട് പേടിയോടെ പറഞ്ഞു.. "ശരി.. നീ വാ നമുക്ക് നോക്കാം.." അവൾ ഒന്ന് ചുറ്റും നോക്കി അവന്റെ കൂടെ നടന്നു... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 പ്രിയയെയും വാമിയെയും നോക്കി തിരക്കിനിടയിലൂടെ കൊട്ടിനു സൈഡിൽ വന്ന് നിന്നു ശ്രീനാഥ്.. കൃഷ്ണമണികൾ തിരക്കിലൂടെ അധിവേഗത്തിൽ ചലിച്ചു.. ഒരു സ്ഥലത്ത് നോട്ടം എത്തിയതും അവന്റെ കണ്ണുകൾ തറഞ്ഞു നിന്നു... കറുപ്പ് നിറത്തിലുള്ള സാരിയുടുത്ത് തലയിൽ മുല്ലപ്പൂ വച്ച് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ദേവിക... അവളുടെ ആ രൂപം എന്ത് കൊണ്ടോ അവനെ കുറച്ചു കാലം മുന്നോട്ടു സഞ്ചരിപ്പിച്ചു.. നരച്ച സാരിയിലും താഴ്ന്ന ക്ഷീണിച്ച മുഖത്തിലും അവളുടെ ഭംഗി നഷ്ട്ടമായിരുന്നു..

പക്ഷെ ഇന്ന്.. താൻ സ്നേഹിച്ചിരുന്ന ദേവിക തിരികെ വന്ന പോലെ.. അവളുടെ ചിരി കാണെ ശ്രീയുടെ മുഖത്തിലും ഒരു ചിരി വിടർന്നു.. അപ്പോഴാണ് അടുത്ത് നിൽക്കുന്ന അവളുടെ അനിയത്തിയുടെ കയ്യിലെ സുന്ദരിയെ അവൻ ശ്രദ്ധിച്ചത്.. വെളുത്തു തുടുത്ത് തടിച്ച മുഖത്തിൽ കണ്മഷി കൊണ്ട് കണ്ണെഴുതി വാലിട്ട് പൊട്ടും കുത്തി കൊടുത്തിരിക്കുന്നു... ആ കുഞ്ഞിന്റെ മുഖത്തിലെ പുഞ്ചിരിയാണ് അവളിലേക്കും വിരിഞ്ഞത് എന്ന് അവന് മനസ്സിലായി.. എവിടെയോ ഒരു നീറ്റൽ.. ആ കുഞ്ഞിനോട് അധിയായ വാത്സല്യം തോന്നുന്നു.. ഇത് വരെ അതിന്റെ മുഖത്തേക്കൊന്ന് നോക്കാൻ പോലും മനസ്സ് സമ്മതിച്ചില്ല.. ഇപ്പോ കണ്ടപ്പോൾ വാരി എടുക്കാൻ തോന്നുന്നു.. പെട്ടെന്ന് അർജുനിന്റെ മുഖം മനസ്സിൽ തെളിഞ്ഞു.. അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.. ആ കുഞ്ഞിന് അർജുനിന്റെ ഒരു ഛായയും ഇല്ല എന്ന് അവൻ ഓർത്തു. എങ്കിലും അകാരണമായ നിരാശയും ദേഷ്യവും അവനെ പൊതിഞ്ഞു.. കുഞ്ഞ് ദേവികയുടെ കയ്യിലേക്ക് ചാടി.. പെട്ടെന്ന് എടുത്തതായത് കൊണ്ട് അവളുടെ സാരി അല്പം സ്ഥാനം തെറ്റി ഇടുപ്പ് ദൃശ്യമായി.. കുഞ്ഞ് കരയുന്നത് കൊണ്ട് അവൾ അത് ശ്രദ്ധിച്ചില്ല..

ശ്രീ അത് കണ്ടെങ്കിലും എങ്ങനെ പറയും എന്നറിയാതെ കുഴഞ്ഞു.. അപ്പോഴാണ് പുറകിൽ നിന്ന് രണ്ടു പേർ സംസാരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.. " എന്റെ അളിയാ എന്തൊരു സ്ട്രക്ചർ.... കണ്ടിട്ട് തന്നെ കൊതിയാവുന്നു" "ആ ഷെയ്‌പ്പ് കണ്ടോ നീ..ഹോ...." "ഷേപ്പ് വിട്.. കളർ നോക്കടാ.. ഇതൊക്കെയാണ് അളിയാ സൗന്ദര്യം... അനുഭവിക്കാനും വേണം യോഗം... ഹോ..." "ആ കൊച്ച് കാല് കുറച്ചുകൂടെ മാറ്റിയിരുന്നെങ്കിൽ ബാക്കിയും കൂടെ കാണാമായിരുന്നു... ഒന്ന് പോയി മുട്ടി നോക്കിയാലോ...?"" " ഓ.. നീ മുട്ടാൻ നോക്ക്... ഞാൻ ഒരിക്കൽ പോയതിന്റെ ക്ഷീണം തീർന്നിട്ടില്ല.. ചെരുപ്പ് എടുത്ത് തല്ലിയില്ല എന്നേയുള്ളൂ.. എന്റെ എന്റെ നേരെ ചെരുപ്പ് എടുത്തു ഓങ്ങിയടാ ആ പെണ്ണ്" "പിന്നെ... പിഴകൾക്കും പോക്ക് കേസുകൾക്കും ആണ് ഇപ്പോൾ ടിമാൻഡ് കൂടുതൽ... ആരുടെ കൊച്ചാണ് എന്ന് അവൾക്ക് പോലും ഉറപ്പില്ല എന്നിട്ടാണ്.... ഞാനെന്തായാലും പോയി പിടിക്കാൻ പോവാ.... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി.... കാണുമ്പോൾ തന്നെ കൊതിയാകുന്നു...." "എവിടെ പിടിക്കാനാ പ്ലാൻ???" "അവളുടെ ആ #@*₹&#₹#...... """"പ്ടോ....⚡️” ബാക്കി പറയും മുൻപേ വലിയ ശബ്ദത്തോടെ പറഞ്ഞവൻ നിലംപതിച്ചു...

അവന്റെ തല മണ്ണിൽ കുത്തി കാലുരണ്ടും ഉയർന്ന് പുറകിലേക്ക് മറിഞ്ഞത് കണ്ട് അന്തംവിട്ടു നിൽക്കുകയാണ് കൂടെയുള്ളവൻ... ശബ്ദം കേട്ട ഭാഗത്തേക്ക് ദേവിക ഒരു ഞെട്ടലോടെ നോക്കി... മുഷ്ടിചുരുട്ടി, വലിഞ്ഞു മുറുകിയ മുഖവുമായി ദേഷ്യത്തോടെ നിൽക്കുന്ന ശ്രീനാഥ്.. അവൾക്കൊന്നും മനസിലായില്ല.. അപ്പോഴേക്കും എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി.. വീണു കിടന്നവന്റെ കൂടെ ഉണ്ടായിരുന്നവൻ കയ്യോങ്ങി കൊണ്ട് ശ്രീക്ക് നേരെ വന്നു.. ആ കൈ പിടിച്ച് തിരിച്ചു അവന്റെ അടിനാഭി നോക്കി മുട്ടുകാൽ കൊണ്ട് ഓങ്ങിയടിച്ചു.. അവൻ വേദന കൊണ്ട് അലറി നിലത്തേക്ക് വീണു.. അപ്പോഴേക്കും വീണു കിടന്നവൻ എഴുന്നേറ്റ് വന്നിരുന്നു.. അവിടെ കുത്തി വച്ചിരുന്ന വർണ കുടയുടെ പിടി എടുത്ത് അവന്റെ കാലു നോക്കി ഒന്ന് കൊടുത്തു.. വേദന കൊണ്ട് തിരിഞ്ഞ് ഓടാൻ നിന്നവനെ ആ വടി കൊണ്ട് പുറത്തേക്ക് ആഞ്ഞടിച്ചു.. അവൻ കമഴ്ന്നു വീണു... എന്നിട്ടും വിടാതെ ദേഷ്യം തീരുന്നത് വരെ തലങ്ങും വിലങ്ങും അടിച്ചു.. പെട്ടെന്ന് മുഴങ്ങി കേട്ട കുഞ്ഞ് ശബ്ദത്തിലുള്ള കരച്ചിലാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.. തല്ലുന്നത് നിർത്തി അവൻ തിരിഞ്ഞു നോക്കി.. ദേവികയുടെ മാറിലേക്ക് പറ്റി കിടന്ന് കരയുന്ന കുഞ്ഞ്..

എന്ത് കൊണ്ടോ അവന്റെ നെഞ്ച് പിടഞ്ഞു. ആ കുഞ്ഞ് പേടിച്ച് കരയുകയാണെന്ന് അവന് മനസിലായി.. വടി അവിടെ ഇട്ട് അവരെ ഒന്ന് ദേഷിച്ചു നോക്കി അവൾക്കടുത്തേക്ക് നീങ്ങി.. ശ്രീ അടുത്തേക്ക് വരുന്നത് കണ്ട് ദേവികയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു.. അവൻ അവളുടെ അടുത്തേക്ക് നിന്നു.. കുഞ്ഞിനെ ഒന്ന് നോക്കി.. അത് തേങ്ങി കൊണ്ടിരിക്കുന്നു.. അവന്റെ കൈ ഉയർന്നു വന്നപ്പോൾ ഒരു വേള കുഞ്ഞിനെ തൊടാൻ ആയിരിക്കുമോ എന്നവൾ പ്രദീക്ഷിച്ചു.. എന്നാൽ ആ കുഞ്ഞിന്റെ കാലിനിടയിൽ പെട്ട് സ്ഥാനം മാറി കിടന്ന സാരീ വലിച്ചിട്ടു കൊടുത്ത് തിരിഞ്ഞു നോക്കാതെ അവൻ നടന്നു നീങ്ങി.. എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ▫️🔸▫️🔸▫️🔸▫️🔸▫️🔸▫️🔸▫️ ചുംബനത്തിന്റെ ആലസ്യത്തിൽ പരസ്പരം ഒന്നും മിണ്ടാത്തെ നടന്നു വരികയാണ് വാമിയും അർജുനും.. എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടെങ്കിൽ പോലും വാക്കുകൾ ഒന്നും കിട്ടാത്ത പോലെ.. അർജുൻ പതിയെ വാമിയുടെ കൈ കോർത്തു പിടിച്ചു..

ഈ സമയം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് രണ്ടാളും ആഗ്രഹിച്ചു.. സൂര്യ പ്രകാശം ഭൂമിയിലെത്തിയിട്ടില്ല.. വഴി വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നടന്നു.. പെട്ടെന്ന് പുറകെ ആരോ നടന്നടുക്കുന്ന ശബ്ദം തോന്നി അർജുൻ തിരിഞ്ഞു നോക്കി.. ആരെയും കണ്ടില്ല.. വാമി എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു വീണ്ടും നടന്നു.. വീണ്ടും കാലടി ശബ്ദം കേട്ടപ്പോൾ തീർച്ചയായി ആരോ ഉണ്ടെന്ന്.. കോർത്ത കൈ പിൻവലിച്ച് അവളുടെ തോളിലൂടെ കയ്യിട്ട് നെഞ്ചിൽ ചേർത്ത് പിടിച്ചു.. അവർ നിന്ന കുഞ്ഞ് റോഡിനു ഓപ്പോസിറ്റ് ഉള്ള വീടിനടുത്തേക്ക് നീങ്ങി.. വാമി ഒന്നും മനസിലാകാതെ പുറകോട്ട് നോക്കി.. പോസ്റ്റിനു പുറകിൽ കണ്ട നിഴലുകൾ അവളെ ഭയപ്പെടുത്തി.. അപ്പോഴേക്കും അവൻ ആ വീടിന്റെ കതവിൽ തട്ടി.. ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.. "എന്താ അജു?? അമ്പലത്തിൽ പോയില്ലേ... ഈ കുട്ടി ഏതാ???" "എന്റെ പൊന്നേടത്തിയമ്മേ...

എല്ലാം പറയാം, ഇപ്പൊ ഇവളെ ഇവിടെ നിർത്ത്.. ഒരു ചെറിയ പണിയുണ്ട്. തീർത്തിട്ട് ഇപ്പൊ വരാം.." "അല്ലെങ്കിൽ തന്നെ നിനക്ക് ഏത് വർഷമാ പണിയില്ലാത്തെ??? ഹ്മ്മ്.. വേഗം വാ.. എനിക്ക് അമ്പലത്തിൽ പോവാനുള്ളതാ..." "ആ.. കതവടച്ചോ..." വാമി ഒന്നും മനസിലാകാതെ അവനെ തന്നെ നോക്കി.. അവളെ നോക്കി മീശ പിരിച്ച് ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ട് അവൻ വാതിൽ ചാരി റോഡിലേക്കിറങ്ങി.. അവൻ വാതിൽ ചാരിയതും ആ സ്ത്രീ അകത്തു നിന്നും വാതിൽ കുറ്റിയിട്ടു.. വാമി ഒന്നും മനസിലാകാതെ അവരെ നോക്കി.. അവർ അവളെ നോക്കി പുഞ്ചിരിച്ചു.. അത് അവൾക്ക് ആശ്വാസമായി തോന്നി.. അവർ തന്നെ സംസാരിച്ചു തുടങ്ങി.. "കഴിഞ്ഞ വർഷത്തെ അടിയുടെ ബാക്കി ആണെന്ന് തോന്നുന്നു.. എല്ലാ ഉത്സവത്തിനും ഇത് പതിവാ.. മോളേതാ???" "ഞാൻ ശിവശൈലത്തെ.. വേണു... മഹിമ..." "മഹിമടെ മോളാണോ.. ആഹ്.. വന്നിട്ടുണ്ടെന്ന് അറിഞ്ഞു.. അങ്ങോട്ട് വരാൻ പറ്റിയില്ല.." "ഏടത്തിയമ്മ ആണോ??" അതിന് അവർ ഒന്നു ചിരിച്ചു.. "അവന് ഇവിടെയുള്ളവർ എല്ലാം ഏട്ടന്മാരും അവരുടെ ഭാര്യമാരൊക്കെ ഏടത്തിയമ്മമാരുമാ.." പെട്ടെന്ന് പുറത്ത് നിന്നു വലിയൊരു ശബ്ദം കേട്ടു...

വാമി ഞെട്ടികൊണ്ട് അങ്ങോട്ട് നോക്കി.. "ഹാ.. തുടങ്ങി...! അവർ അതും പറഞ് അകത്തേക്ക് പോയി.. അവൾ വേഗം വാതിലിനോട് ചേർന്നുള്ള ജനലിനടുത്തേക്ക് പോയി.. പതിയെ ഒരു പാളി തുറന്ന് അതിലൂടെ നോക്കി.. അർജുന് ചുറ്റും മൂന്നാല് പേരുണ്ട്.. കയ്യിൽ ആയുധങ്ങളും.. ഒരുത്തൻ നിലത്തു വീണു കിടപ്പുണ്ട്.. വാമിക്ക് എന്തോ നല്ല ഭയം തോന്നി.. പക്ഷെ കുറച്ച് നേരത്തേക്ക് മാത്രമേ ആ ഭയത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ.. അവന്മാരുടെ കയ്യിലെ ആയുധങ്ങൾ അറിയാതെ പോലും അവന്റെ ശരീരത്ത് സ്പർശിച്ചില്ല.. ഇതെല്ലാം അത്യധികം കൗതുകത്തോടെ സന്തോഷത്തോടെ നോക്കി നിൽക്കുകയാണ് വാമി.... ഓരോരുത്തരായി നിലംപതിക്കുമ്പോഴും അവൾക്ക് ആവേശം കൂടുകയായിരുന്നു... അവന് ഒന്നും പറ്റില്ല എന്നൊരു വിശ്വാസം അതിനകം അവൾക്ക് വന്നു കഴിഞ്ഞിരുന്നു... നിഷ്പ്രയാസം ഓരോരുത്തരെയും നിലംപറ്റികുമ്പോൾ അത് നോക്കി നിൽക്കുന്ന വാമിയുടെ കണ്ണിൽ പ്രണയം ആയിരുന്നില്ല മറിച്ച് ആരാധനയായിരുന്നു... നാടും ഉത്സവവും പുതുതായി അറിയുന്ന അവൾക്ക് ഇത്തരമൊരു അനുഭവവും ആദ്യമായിരുന്നു... ഇത് എല്ലാ വർഷവും നടക്കുന്നതാണ് എന്ന് അവർ പറഞ്ഞെങ്കിലും എന്തോ ഒരു ഭയം അവൾക്കുണ്ടായിരുന്നു...

പക്ഷേ ഒരിക്കലും ആരെക്കൊണ്ടും അജുവിനെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് അവൾക്ക് ഈ രംഗം കണ്ടതോടെ ബോധ്യമായി... എല്ലാവരും വീണു കഴിഞ്ഞപ്പോൾ അവൾ തന്നെ ഓടിപ്പോയി കതവ് തുറന്നു പുറത്തേക്കിറങ്ങി.. സന്തോഷം കൊണ്ട് ഓടി അവന്റെ മേലേക്ക് ചാഞ്ഞ് പൂണ്ടടക്കം കെട്ടിപ്പിടിച്ചു.. പ്രതീക്ഷിക്കാത്ത ആയതുകൊണ്ട് ആദ്യമൊന്ന് ഞെട്ടി പുറകോട്ട് ആഞ്ഞെങ്കിലും വാമി ആണെന്ന് മനസ്സിലായപ്പോൾ അവൻ ചേർത്തുനിർത്തി ബാലൻസ് ചെയ്തു... അവൾ കാൽ എത്തിച്ച് അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു... അവൻ ഇടുപ്പിൽ മുറുക്കി അങ്ങനെ തന്നെ അവളെ ഉയർത്തി പിടിച്ചു.. ആദ്യം ഒന്നു ഞെട്ടിയെങ്കിലും തോളിലൂടെ കയ്യിട്ട് അവന്റെ മുഖത്തിന് നേരെ നോക്കി നിന്നു.. "കാൽ കുത്തി പിടിച്ച് വേദനിക്കണ്ട.. നേരെ ഉമ്മ വച്ചോ..." അവന്റെ കണ്ണിൽ പ്രണയമായിരുന്നു... അവൾ ചിരിയോടെ അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു. ശേഷം കണ്ണിൽ.. പിന്നെ കവിളിലും ആ ചെറു ചുണ്ട് പതിപ്പിച്ചു. അതിനനുസരിച്ച് അവളിലുള്ള അവന്റെ പിടിയും മുറുകി വന്നു.. അവളുടെ നോട്ടം അവന്റെ ചുണ്ടിലേക്കെത്തി നിന്നു.. അവൾ പതിയെ തല കുനിച്ചു കൊണ്ട് വന്നു.. അവനും അത് പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് പുറകെ നിന്നുള്ള അലർച്ച..

"ഡാാ......" അവൻ തിരിഞ്ഞു നോക്കി.. അമൽ.. പുറകെ പ്രിയയും ഉണ്ട്.. "ഈ തെണ്ടി കട്ടുറുമ്പിനെ കൊണ്ട് ഞാൻ തോറ്റു..." അവനെ പ്രാകി കൊണ്ട് വാമിയെ നിലത്തേക്ക് നിർത്തി തിരിഞ്ഞു.. "എന്താടാ???"" ദേഷ്യത്തോടെ അർജുൻ അവനടുത്തേക്ക് നടന്നു.. "എത്ര നേരമായട നാറി ആ കൊച്ചിനേം കൊണ്ട് മുങ്ങിയിട്ട്... അവിടെ അവളെ അന്വേഷിക്കില്ലേ..." "ആരാ അന്വേഷിച്ചത്.. " "ആരും അന്വേഷിച്ചില്ല.. ഇനി അന്വേഷിച്ചാലോ????""" അർജുൻ മുഷ്ട്ടി ചുരുട്ടി... "എടാ.. അത് മാത്രമല്ല.. ജെസ്സിയമ്മ വിളിച്ചിരുന്നു.. കാഞ്ഞിരപ്പള്ളി ടീംസ് വരുന്നുണ്ടെന്ന്.. റെയിൽവേ സ്റ്റേഷനിൽ പോയി കൊണ്ട് വരാൻ പറഞ്ഞു..7 മണിക്ക് എത്തും..." അവൻ ഒന്ന് അമർത്തി മൂളി വാമിക്കടുത്തേക്ക് വന്നു കയ്യും പിടിച്ച് മുന്നിൽ നടന്നു.. പുറകെ അമലും പ്രിയയും നടന്നു.. അമ്പലത്തിനടുത്തേക്ക് എത്താനായപ്പോൾ വാമിയെയും പ്രിയയെയും മാത്രം പോവാൻ പറഞ്ഞു. അവർ രണ്ടാളും റെയിൽവേ സ്റ്റേഷനിലേക്കും പോയി.. "ആരാടി കാഞ്ഞിരപ്പള്ളി ടീംസ്.." വാമി പ്രിയയോട് ചോദിച്ചു..

"അത് ജെസ്സിയമ്മയുടെ വീട്ടുകാരാ.. എല്ലാ വർഷവും ഈ ഉത്സവത്തിന് വരും... നല്ല ആൾക്കാരാ ട്ടോ.. എനിക്ക് ഇഷ്ട്ടാ അമ്മച്ചിയെ.." "ഏത് അമ്മച്ചി..." "The great ത്രേസിയാമ്മച്ചി.. ജെസ്സിയമ്മയുടെ അമ്മ... കൂടെ ജെസ്സിയമ്മയുടെ ബ്രദറും വൈഫും മോളും ഉണ്ടാവും... അവർക്ക് ആകെ ഉള്ള ബന്ധുക്കളല്ലേ.. അത് കൊണ്ട് അജുവേട്ടന് വലിയ കാര്യമാ..." വാമി ഇതെല്ലാം ഒരു ചെറു ചിരിയോടെ കേട്ടു നിന്നു.. അവർ അമ്പലത്തിൽ കേറി തൊഴുതു.. അപ്പോഴേക്കും എല്ലാരും വെള്ളം എടുക്കാൻ പോവുകയാണെന്ന് പറഞ്ഞു.. ഭാമ വന്ന് കുടം കൊടുത്തു.. അവരെ തിരഞ്ഞു കാണാത്തതിന് വഴക്കും പറഞ്ഞ് പുഴയിലേക്ക് പറഞ്ഞയച്ചു.. വാമിക്ക് ശീലം ഇല്ലാത്തത് കൊണ്ട് പ്രിയയാണ് വെള്ളം എടുത്തിട്ട് വന്നത്.. വിറകു കൂട്ടി അടുപ്പ് കത്തിച്ചു ചട്ടി വച്ച് ആ വെള്ളം ഒഴിച്ച് അരിയിട്ടു.. വാമി കൗതുകത്തോടെ എല്ലാം നോക്കി കണ്ടു.. അവർക്ക് കുറച്ച് ദൂരെയായി പൊങ്കാല വക്കുന്ന ദേവികയെ കണ്ട് വാമി മനോഹരമായി പുഞ്ചിരിച്ചു...

വെയിൽ വന്നത് കൊണ്ട് തന്നെ അവളെ വീട്ടിലേക്ക് പൊയ്ക്കോളാൻ ഭാമ പറഞ്ഞയച്ചു.. അവൾ ശ്രീയെ നോക്കിയെങ്കിലും പിന്നെ വേണ്ടെന്ന് വച്ച് വീട്ടിലേക്ക് നടന്നു.. അർജുനിന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ അവൾ നിന്നു.. മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് വേഗം ചുറ്റും നോക്കി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.. അർജുനിന്റെ പേടകം കണ്ടപ്പോൾ ആൾ ഇവിടെയുണ്ട് എന്ന് അവൾക്ക് മനസിലായി... ഹാളിൽ കേറിയപ്പോൾ അടുക്കളയിൽ നിന്ന് ശബ്ദം വരുന്നത് ശ്രദ്ധിച്ചെങ്കിലും മൈൻഡ് ചെയ്യാതെ സ്റ്റെപ് കയറി അർജുനിന്റെ റൂമിലേക്കോടി.. വാതിൽ തള്ളി തുറന്ന് നോക്കിയതും ബെഡിൽ കിടക്കുന്ന അർജുൻ.. അവന്റെ മേലേക്ക് ചായാൻ നിൽക്കുന്ന ഒരു പെൺകുട്ടി.. ആ കാഴ്ച്ച കണ്ട് അവൾ തറഞ്ഞു നിന്നു പോയി........... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story