നാഥാർജുനം: ഭാഗം 18

Natharjunam

എഴുത്തുകാരി: അനു രാജീവ്

ഒരു വാക്ക് പോലും മിണ്ടാതെ നടന്നു നീങ്ങുന്ന ദേവികയെ ശ്രീ വേദനയോടെ നോക്കി നിന്നു. വീണു കിടക്കുന്ന ശിവനിൽ പകയായിരുന്നു... അവനെ മൈൻഡ് ചെയ്യാതെ ശ്രീ കാറിനരികിലേക്ക് പോയി.. ദേവിക വീടെത്തിയതും ലച്ചു മോളെ ദീപികയുടെ കയ്യിൽ കൊടുത്ത് മുറിയിൽ കയറി കതവടച്ചു.. വായ അമർത്തി പിടിച്ച് ചങ്കു പൊട്ടി കരഞ്ഞു... ഇങ്ങനെയൊരാണിന്റെ കരുതലും സംരക്ഷണവും താൻ ഒരുപാട് കൊതിച്ചിരുന്നു.. പക്ഷെ അത്രയധികം സ്നേഹിച്ച, വിശ്വസിച്ച ശ്രീനാഥ്ൽ നിന്നും ലഭിച്ച അനുഭവം അവളുടെ മനസിനെ വൃണപ്പെടുത്തികൊണ്ടിരുന്നു.. എത്രയൊക്കെ വേണ്ടെന്ന് വച്ചാലും വീണ്ടും മനസ്സ് ശ്രീയിലേക്ക് ചായുന്നത് അവൾ മനസിലാക്കി... തനിക്ക് അയാളെ ഒരിക്കലും മറന്നു കളയാൻ സാധിക്കില്ല.. അദ്ദേഹത്തെ ഞാൻ പ്രണയിച്ചിരുന്നു... എന്റെ കുഞ്ഞിന്റെ അച്ഛനാണ്.. അറിഞ്ഞു കൊണ്ടെല്ലെങ്കിലും തന്റെ ശരീരത്തിന്റെ ഒരേ ഒരു അവകാശി...

എത്രയൊക്കെ വേണ്ടെന്ന് വച്ച് അകന്നു നിന്നാലും ഇടക്ക് പതറി പോകുന്ന മനസ്സാണ് തന്റെ തോൽവി.. അവൾ എഴുന്നേറ്റു കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. കലങ്ങി മറിഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.. നിറം മങ്ങിയ കണ്ണാടി തന്റെ ജീവിതത്തിന്റെ തെളിച്ച കുറവിനെ എടുത്തു കാട്ടും പോലെ... മനസ്സ് കൊണ്ട് പലതും തീരുമാനിച്ചുറപ്പിച്ച് അവൾ കതവ് തുറന്നു... ഫോൺ എടുത്ത് അജുവേട്ടൻ എന്ന നമ്പറിലേക്ക് വിളിച്ചു... അജു വീട്ടിൽ ഫോണും നോക്കി കിടക്കുകയായിരുന്നു.. അപ്പോഴാണ് ദേവികയുടെ കാൾ വരുന്നത്.. എന്തെങ്കിലും അത്യാവശ്യതിനല്ലാതെ അവൾ വിളിക്കില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അർജുൻ വേഗം കാൾ അറ്റൻഡ് ചെയ്തു... "പറ മോളെ...." ...... "എന്താ നീ പറയുന്നേ.. അതിന്റെ ആവശ്യമെന്താ?".. ............. "ശിവനെ പേടിച്ചാണെങ്കിൽ അത് വേണ്ട.. അവന്റെ കാര്യം ഞാൻ നോക്കിക്കോളാം..." ................ "മോളെ ഞാൻ പറയുന്നതൊന്നു കേൾക്ക്..." .................. "ഹ്മ്മ്..

ഇനി ഞാൻ എന്ത് പറയാനാ... Date പറഞ്ഞാൽ മതി.. ഞാൻ നോക്കിക്കോളാം..." ................. "എനിക്ക് മനസിലാകും.. ശരി.. നീ തീരുമാനിച്ചിട്ട് വിളിക്കി..." അർജുൻ ഫോൺ കട്ട്‌ ചെയ്തു.. എന്തോ അവനു തീരെ സമാധാനം കിട്ടിയില്ല.. ഒരുപാട് ആലോചിച്ച് ടെൻഷൻ കൂട്ടണ്ട എന്ന് കരുതി അവൻ എഴുന്നേറ്റ് പുറത്ത് പോയി... 🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹 ഒരു ദിവസം കൂടെ യാതൊരു പ്രത്യേകതകളും ഇല്ലാതെ കടന്നു പോയി... ശിവശൈലത്ത് കല്യാണതിരക്ക് വന്നെത്തി.. കല്യാണ ക്ഷണവും മണ്ഡപം., ഫുഡ്‌, ഡെക്കറേഷൻ എല്ലാത്തിനും വേണ്ടി മാധവനും വേണുവും ഓട്ടപാച്ചിലിൽ ആയിരുന്നു.. എന്നാൽ ഒരു വിവാഹത്തിന്റെ യാതൊരു സന്തോഷവും ഇല്ലാതെ രണ്ട് പേർ ആ വീട്ടിൽ ഒതുങ്ങി കൂടി.. വാമിയുടെ ഉത്സാഹകുറവിന്റെ കാരണം വേണുവിനും മാധവനും വ്യക്തമാണെങ്കിലും ശ്രീയുടെ മാറ്റം വേണുവിൽ ഭയമുണ്ടാക്കി..

സ്വന്തം മകളുടെ ജീവിതത്തിൽ താൻ കാരണം ഒരു കരിനിഴൽ വീഴുമോ എന്നയാൾ ഭയന്നു... അത് മാധവനോട് സംസാരിക്കാനും അയാൾ തീരുമാനിച്ചു.. "മാധവേട്ടാ....." "എന്താ വേണു......" "ശ്രീക്ക് ഈ വിവാഹത്തിന് താല്പര്യമില്ല എന്നുണ്ടോ??" "അതെന്തേ നിനക്കിപ്പോ അങ്ങനെ തോന്നാൻ..." "നമ്മൾ ചെയ്തത് തെറ്റായി പോയോ എന്നൊരു സംശയം..." "മനസിലായില്ല...." "അത്... അത് പിന്നെ മോൾക്ക് ഇഷ്ട്ടം അർജുനെ ആണെന്ന് പറഞ്ഞിട്ടും ഈ വിവാഹവുമായി മുന്നോട്ട് പോയത് ശ്രീയുടെ താല്പര്യം കണക്കിലെടുത്താ... പക്ഷെ ഇപ്പൊ.. അവന് ഇതിൽ താല്പര്യമുള്ളതായി എനിക്ക് തോന്നുന്നില്ല...." "എന്ന് അവൻ പറഞ്ഞോ....?!" "പറഞ്ഞില്ല.. പക്ഷെ അവന്റെ പെരുമാറ്റം കാണുമ്പോൾ അങ്ങനെ തോന്നുന്നു... അവന് ഇതിൽ താല്പര്യമില്ലെങ്കിൽ......" "ഇല്ലെങ്കിൽ????? ഇല്ലെങ്കിൽ ആ താന്തോന്നിക്ക് നീ മോളെ കെട്ടിച്ചു കൊടുക്കുമോ??? അവനില്ലാത്ത ദുശീലം ഒന്നുമില്ല... കള്ളുകുടി വലി പെണ്ണ് പിടി,.. ഞാൻ കൂടുതൽ പറയുന്നില്ല....

ശ്രീ തന്നെയല്ലേ നിന്നോട് ഈ വിവാഹം വേഗം വേണമെന്ന് ആവശ്യപ്പെട്ടത്... അതിൽ നിന്നും ഒരു മാറ്റവും നീ പ്രതീക്ഷിക്കണ്ട.. ശിവശൈലത്ത്കാർക്ക് ഒരു വാക്കേ ഉള്ളൂ.. നാട് മുഴുവൻ പത്രികയും കൊടുത്ത് ക്ഷണവും കഴിഞ്ഞു.. ഇനി ഇത്തരം ചിന്തയൊന്നും വേണ്ട... ഇവന്റ് മാനേജ്മെന്റ്ന്റെ ആളുകൾ വന്നിട്ടുണ്ട്.. നീ ഇങ്ങോട്ട് വാ...." അത്രയും പറഞ്ഞ് മാധവൻ അകത്തേക്ക് കയറി പോയി... വേണു അപ്പോഴും ചിന്തയിലായിരുന്നു.. അയാളുടെ കണ്ണുകൾ ജനൽപടിയിൽ നിന്നും അർജുനിന്റെ വീട്ടിലേക്ക് എത്തി നോക്കുന്ന വാമിയിലേക്കെത്തി.. അയാൾ തലയും താഴ്ത്തി അകത്തേക്ക് കയറി... ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️ വാമി ടെൻഷനിൽ ആയിരുന്നു.. ഇന്നേക്ക് അഞ്ചാം നാൾ കല്യാണം.. അർജുൻ ഇന്നലെ വിളിച്ചത് പോലുമില്ല എന്നവൾ ഓർത്തു.. കുറെ നേരം അർജുനിന്റെ വീട്ടുമുറ്റത്തേക്ക് നോക്കി നിന്നു.. വണ്ടിയും കാണാനില്ല... ഇന്ന് അമ്പലത്തിൽ അവസാന പൂജ... രാത്രി ഗംഭീര വെടിക്കെട്ട്.. അതോടെ ഉത്സവം അവസാനിക്കും... അമ്പലത്തിൽ വച്ചെങ്കിലും കാണാൻ പറ്റുമായിരിക്കും എന്ന് അവൾ ആശ്വസിച്ചു..

എങ്ങനെയൊക്കെയോ വൈകുന്നേരമാക്കി... 5 മണി ആവുമ്പോഴേക്കും വാമി പോയി കുളിച്ചു.. കുളിച്ചിറങ്ങിയ അവൾ കണ്ടത് ബെഡിലിരിക്കുന്ന പ്രിയയെ ആണ്... "നീ റെഡി ആവുന്നില്ലേ???" "എന്റെ പൊന്നേടത്തി, 8 മണിയൊക്കെ കഴിയും വെടികെട്ട് തുടങ്ങാൻ അതിനെന്തിനാ 5 മണിക്കെന്നെ റെഡി ആവുന്നേ...??" വാമി ഒന്ന് വളിച്ച ചിരി ചിരിച്ചു... "നമുക്ക് തൊഴാൻ പോവാം?" "ഹ്മ്മ്.. 🤨 ഈ 10 ദിവസവും തോന്നാത്ത ഭക്തി എന്താ ഇന്ന് തോന്നാൻ..." "ഈ.....നിന്റെ ചേട്ടനെ കാണാൻ തോന്നിയിട്ടാടി..." "പത്തടി പോലുമില്ലാ ലോ.. അങ്ങോട്ട് പോയാൽ പോരെ???" "അതിന് ആള് അവിടെയില്ല.. അമ്പലത്തിലായിരിക്കും..." "എന്നാലേ.. ഇപ്പൊ വീട്ടിലുണ്ട്.. പിന്നെ the best thing is, ഇവിടെ ആരുമില്ല അച്ഛനും മാമനും അമ്മയും അമ്മായിയും എല്ലാം അമ്പലത്തിൽ പോയേക്കുവാ... അവിടെ എന്തോ ഹോമമുണ്ട്....".. "അപ്പൊ ശ്രീയേട്ടൻ..." "ഏട്ടൻ റൂമിലെന്തോ ബുക്കും വായിച്ചിരിപ്പാ.. ഇനി ആന കുത്തിയാലും അറിയില്ല... അവര് അമ്പലത്തിൽ വരുന്നത് കണ്ടിട്ടാ ഇപ്പൊ അജുവേട്ടൻ വീട്ടിലോട്ട് വന്നത്.. പറ്റുമെങ്കിൽ വാമിയെ ഇങ്ങോട്ട് അയക്കി എന്ന് പറഞ്ഞു msg അയച്ചു.... നിന്റെ ഫോൺ ഓഫ്‌ ആണത്രേ... " "എടി.. എന്നിട്ട് ഇപ്പോഴാണോ പറയുന്നേ.. ഞാൻ വേഗം പോയിട്ട് വരാം..."

പ്രിയയുടെ കവിളിൽ നുള്ളി വാമിയുടെ തോളിൽ ഇട്ടിരുന്ന ടവൽ പ്രിയയുടെ മേലേക്ക് ഇട്ട് അവൾ പുറത്തേക്കോടി.. ആ ഓട്ടം ചെന്ന് നിന്നത് അർജുനിന്റെ വീട്ടുമുറ്റത്താണ്.. വാതിൽ അടച്ചിരിക്കുന്നത് കണ്ട് വാമി കാളിങ് ബെൽ അടിച്ചു.. വാതിൽ തുറന്നത് ജെനിവയാണ്.. ജെനി വാമിയെ ഒന്ന് സൂക്ഷിച്ചു നോക്കി... കുളിച്ചിറങ്ങിയത് കൊണ്ട് ഈറൻ മുടിയിൽ നിന്നും വെള്ളം ഒറ്റുന്നു.. ഒരു മേക്കപ്പ് പോലും ഇല്ലെങ്കിലും സുന്ദരമായ മുഖം.. മുട്ടോളം നിക്കുന്ന ബ്ലാക്ക് ഫ്രോക്ക് ആ ഭംഗിയെ ഇരട്ടിയാക്കുന്നു.. ജെനിക്ക് എന്തെന്നില്ലാത്ത അസൂയ തോന്നി.. "Excuseme.. കുറച്ചു വഴിയിൽ നിന്നു മാറി നിക്കുമോ.. അകത്തേക്ക് കടന്നോട്ടെ..." വാമിയുടെ ശബ്ദമാണ് ജെനിയെ സ്വബോധത്തിലേക്ക് എത്തിച്ചത്.. പെട്ടെന്ന് അവൾ. മാറി നിന്നു.. വാമി അകത്തേക്ക് കയറി സ്റ്റെപ്പ് കയാറാൻ നിൽക്കുമ്പോഴേക്കും ജെനി പുറകിൽ നിന്നും വിളിച്ചു.. വാമി തിരിഞ്ഞു നോക്കി.. "നിന്റെ വിവാഹം ഉറപ്പിച്ചൂലെ...? ഇൻവിറ്റേഷൻ കണ്ടു" അവളുടെ മുഖത്തുണ്ടായിരുന്ന പരിഹാസം വാമി ശ്രദ്ധിച്ചു... "ആഹ്.. ഉറപ്പിച്ചു... വരുന്ന ട്വന്റി ഫോർത്തിനു..

നിന്നെ പേർസണലായും ക്ഷണിച്ചിരിക്കുന്നു.. നേരത്തെ വരണേ...".. "നിനക്ക് നാണമില്ലെടി ഒരുത്തനൊപ്പം വിവാഹം ഉറപ്പിച്ചിട്ട് മറ്റൊരുത്തനൊപ്പം ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ...."... "അതിന് നിനക്കെന്താ നഷ്ടം? ഞാൻ ആരുടെ കൂടെ വേണമെങ്കിലും നടക്കും.. ആരെ വേണമെങ്കിലും കെട്ടും.. That's none of your business... അത് കൊണ്ട് പൊന്നുമോള് ജെസ്സി ആന്റിയോട് പറഞ്ഞു നല്ലൊരു ജ്യൂസ്‌ എടുത്തേ..." "ഇവിടെ ആരുമില്ല..." ജെനി എങ്ങോട്ടോ നോക്കി അലക്ഷ്യമായി പറഞ്ഞു.. "ഇല്ലേ?? എവിടെ പോയി.. ഇവിടത്തെ പള്ളിയിലോട്ട് പോയതാ.. എന്റേം അജുവേട്ടന്റെയും മനസമ്മതത്തിന് date നോക്കാൻ...".. അവൾ പറഞ്ഞത് വാമിയുടെ നെഞ്ചിൽ തറഞ്ഞു നിന്നു... വാമിയുടെ മുഖത്തിന്റെ മാറ്റം വീക്ഷിച്ച ജെനിയുടെ ചുണ്ടിൽ വിജയ ചിരി വിരിഞ്ഞു.. വാമി ഒന്നും മിണ്ടാതെ സ്റ്റെപ്പ് കയറാൻ നിന്നു.. "അതേ.. ഈ വരവ് നിർത്തിക്കോ.. നിന്റെം കല്യാണമായി.. ഞങ്ങടെ മനസമ്മതോം... അത് കൊണ്ട് ഇതൊക്കെ മതിയാക്ക്... എന്റേം ഇച്ചായന്റേം മനസമ്മതം കഴിഞ്ഞാൽ കെട്ട് അമ്പലത്തിൽ വച്ചായിരിക്കും.. നിന്നേം ഞാൻ ഇപ്പൊ തന്നെ ക്ഷണിക്കുന്നു..."

വാമി തിരിഞ്ഞു നോക്കാതെ നേരെ മുകളിലേക്ക് കയറി.. ഡോർ തുറക്കുമ്പോൾ റൂമിൽ ആളില്ല.. ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.. വാമി നേരെ വന്ന് ബെഡിൽ ഇരുന്നു.. അജു അറിഞ്ഞിട്ടായിരിക്കുമോ മനസമ്മതം.. അവൻ അറിയാതെ ജെസ്സി ആന്റി ഒന്നും ചെയ്യില്ല... ഇനി ആ കാര്യം പറയാനാവുമോ എന്നെ ഇപ്പൊ വിളിച്ചത്... അത് കൊണ്ടായിരിക്കുമോ ഇന്നലെ വിളിക്കാതിരുന്നത്... ഓരോന്ന് ചിന്തിക്കുമ്പോഴേക്കും അർജുൻ കുളി കഴിഞ്ഞ് ഇറങ്ങി... വാമിയെ കണ്ടതും അവന്റെ മുഖം വിടർന്നു.. അത് അവളിൽ അല്പം ആശ്വാസം പടർത്തി.. അവൻ നേരെ പോയി ഡോർ ലോക്ക് ചെയ്തിട്ട് വന്നു.. "എന്താ വാമി മോളെ മുഖത്തൊരു വാട്ടം...." അവൾ ഒന്നുല്ല എന്ന് തോളനക്കി... അവൻ അവൾ ഇരിക്കുന്നവിടെ വന്ന് മുട്ട് കുത്തി നിലത്തിരുന്നു... അവളുടെ മുഖം രണ്ടു കൈ കൊണ്ടും കോരി എടുത്തു... "എന്ത് പറ്റി??? എന്തോ ഉണ്ടല്ലോ.. " "എനിക്ക് ശ്രീയേട്ടനെ തന്നെ കെട്ടേണ്ടി വരുമോ???!"...

"എന്താ നിനക്കിപ്പോ അങ്ങനെ തോന്നാൻ??".. അപ്പോഴേക്കും അവളുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ട്കൂടി... "നിന്റെ മനസമ്മതം....... അപ്പോഴേക്കും ശബ്ദവും ഇടറി... "മനസമ്മതമോ... അതിന് നീ ക്രിസ്ത്യൻ ആണോ പെണ്ണെ..? പിന്നെ നിനക്ക് നിർബന്ധമാണെൽ ഞാൻ ശ്രമിക്കാം..... "എന്ത് ശ്രമിക്കാൻ...?" "നമ്മടെ മനസമ്മതം നടത്താൻ പള്ളിക്കാരും പട്ടകാരും സമ്മതിക്കണം...." "നമ്മടെയല്ല... നിന്റെം ആ ജെനിടേം...." "ജെനി?? ഹ ഹ ഹാ ഹാ..... അവൻ പൊട്ടി ചിരിച്ചു... "എടി പൊട്ടികാളി.. അവൾ എനിക്കെന്റെ പെങ്ങളെ പോലെയാ.. നിന്നോടാരാ ഈ പൊട്ടത്തരമൊക്കെ പറഞ്ഞത്..." വാമിയുടെ മുഖം തെളിഞ്ഞു.. കണ്ണൊക്കെ അമർത്തി തുടച്ചു.. "ഇതിനാണോ നീ കണ്ണ് കലക്കിയത്.???.." ചോദിക്കുന്നതിനോടൊപ്പം അവളുടെ കരിമഷി പുരട്ടാത്ത കണ്ണിൽ അമർത്തി ചുംബിച്ചു... അവൻ അവിടെ നിന്നും എഴുന്നേറ്റ് കബോഡിനടുത്തേക്ക് നീങ്ങി.. അപ്പോഴാണ് വാമി അവനെ ശ്രദ്ധിക്കുന്നത്... ഒരു ടവൽ മാത്രമേ ഉടുത്തിട്ടുള്ളു.. അവൾ പുറകിലൂടെ അവനെ മുറുകെ കെട്ടിപിടിച്ചു... അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

രണ്ടു പേരിലും എന്തൊകെയോ വികാരങ്ങൾ മുളപൊട്ടുന്നുണ്ടായിരുന്നു... അവൻ അവളുടെ കയ്യിൽ ചേർത്തു പിടിച്ച് മുന്നിലേക്ക് വലിച്ചു.. അവൾ അവന്റെ മുന്നിലായി വന്ന് നിന്നു... വാമിയുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെയായിരുന്നു.. ഒരു നിമിഷം പോലും ആ നോട്ടം മാറ്റാൻ അവൾ തയ്യാറായില്ല.. അവന്റെ നോട്ടത്തിന്റെ അർത്ഥം അറിഞ്ഞ പോലെ അവൾ പതിയെ തലയാട്ടി... അവൻ ആ മുഖം. കൈകളിൽ എടുത്ത് ആ നെറ്റിയിൽ ചുണ്ട് ചേർത്തു.. അവിടെ നിന്നും ഒഴുകിയിറങ്ങി ആ ചുണ്ടുകൾ അവളുടെ കുഞ്ഞ് മൂക്കിൽ മുദ്രണം പതിപ്പിച്ചു... കവിളിൽ ഒരു കുഞ്ഞ് കടി കൊടുത്തുകൊണ്ട് അവന്റെ അധരങ്ങൾ അതിന്റെ ഇണയെ തേടി അലഞ്ഞു... ഇണയെ കണ്ടെത്തിയ സന്തോഷത്തിൽ അവ തമ്മിൽ പരസ്പരം മത്സരിച്ചു പുണർന്നു.. തോറ്റു കൊടുക്കില്ല എന്ന വാശിയോടെ അധരങ്ങൾക്കിടയിലൂടെ ചുംബനം നാവുകളിലേക്ക് നീണ്ടു... അതിന്റെ നിർവൃതിയിലേക്കെത്തെ അവന്റെ കൈകൾ അവളുടെ ഫ്രോക്കിലെ സിബ്ബിലേക്ക് നീണ്ടു... പതിയെ അത് താഴേക്ക് വലിച്ചു.. ഇടുപ്പ് വരെ സിബ് തുറന്ന് വന്നു..

പുറത്തിലൂടെ ഇഴയുന്ന കൈകളാണ് വാമിയെ ഉണർത്തിയത്.. അവൾ വേഗം അവനെ തള്ളി മാറ്റി പുറത്ത് കൈ വച്ചു... അർജുനും ആകെ ചടച്ചുപോയി... അവൻ വേഗം അവളെ വീണ്ടും പുണർന്നു.... പുറകിലേക്ക് വച്ചിരുന്ന അവളുടെ കൈ പിടിച്ച് മുന്നോട്ട് കൊണ്ട് വന്നു.. അപ്പോഴും അവൾ തല താഴ്ത്തി നിൽപ്പായിരുന്നു.. "അത് ഇടണ്ട വാമി...." അവൾ തലയുയർത്തി നോക്കി... അവളെ കുറച്ചു സൈഡിലേക്ക് മാറ്റി കാബോർഡിൽ നിന്നും ഒരു പാക്കറ്റ് എടുത്ത് നീട്ടി... അവൾ അത് വാങ്ങി തുറന്ന് നോക്കി... Yellow കളർ സാരി.. സിമ്പിൾ ആണെങ്കിലും എന്തോ ഒരു ഭംഗി ഉണ്ടായിരുന്നു അതിൽ... "ഇതുടുക്കുമോ വാമി??" "മ്മ്മ്.." അവൾ സന്തോഷത്തോടെ തലയാട്ടി... "നെറ്റ് അമ്പലത്തിൽ വരുമ്പോ ഉടുക്കാം..." "Now......" "Nop... First of all, എനിക്ക് സാരി ഉടുക്കാൻ അറിയില്ല, അമ്മയാ ഉടുപ്പിക്കുക, പിന്നെ ഇത് ഉടുക്കാൻ സാരി മാത്രം പോരാ..." അവൻ മറ്റൊരു പാക്കറ്റ് എടുത്തു.. റെഡിമേട് ബ്ലൗസ് and underskirt... "ഇത് പോരെ???" "പക്ഷെ എനിക്ക് ഉടുക്കാൻ അറിയില്ലാലോ...?" "അതിനല്ലേ ഞാൻ ഉള്ളത്..." "നിനക്ക് അറിയൊ??" "ഹ്മ്മ്... "

"Wow.. That's great... എങ്കിൽ ഓക്കേ... നീ ഇപ്പൊ വെളിയിൽ നിൽക്ക് ഞാൻ ഇത് ഇട്ടിട്ട് വിളിക്കാം..." "എന്റെ റൂമിന്നു ഞാൻ പുറത്ത് നിക്കാനോ.. No way.. ഞാൻ കണ്ണടച്ചിരുന്നോളാം.. നീ മാറിക്കോ..." "Is it??? ഞാൻ വിശ്വസിച്ചു.. വെളിയിൽ പോടാ.. നീ കണ്ണടച്ച് ഇരുന്നോളും ലെ... അത്രക്ക് ഉപകാരം ചെയ്യണ്ട.. വെളിയിൽ പോ..." അവൻ മനസ്സില്ലാ മനസ്സോടെ ആ കവർ അവിടെ ഇട്ട് പുറത്തേക്കിറങ്ങി.. വാതിലടച്ച് അതിൽ ചാരി നിന്ന് വാമി ഒന്ന് ചിരിച്ചു... വേഗം ഫ്രോക്ക് മാറ്റി ബ്ലൗസും പാവാടയും ഇട്ടു.. ബാക്ക് ഓപ്പൺ ബ്ലൗസ് ആയത് കൊണ്ട് മുകളിലെ രണ്ടു ഹൂക്കെ അവൾക്ക് ഇടാൻ പറ്റിയുള്ളു.. കുറച്ചു നേരം ശ്രമിച്ചെങ്കിലും കിട്ടാതെ വന്നപ്പോൾ അവൾ പതിയെ വാതിൽ തുറന്നു.. റൂമിനു സൈഡിൽ ഇരുന്ന് ഫോണിൽ കളിക്കുന്ന അർജുനെ കാണെ അവൾക്ക് ചിരി വന്നു.. "അജു...." "ഹാ.. കഴിഞ്ഞോ..." "ഇല്ല.. ബ്ലൗസ് ഹുക് ഇടാൻ കിട്ടുന്നില്ല.." "ഹ്മ്മ്..... ഞാൻ ജെനിയെ വിളിക്കാം... Wait..." "വേണ്ട... നീ വാ..." അർജുൻ അത്ഭുതത്തോടെ അവളെ നോക്കി.. "Are you sure???" "Yes.. നീ വാ..." അവൻ ഒന്ന് ആലോചിച്ച് റൂമിൽ കയറി വാതിൽ ചാരി വച്ചു ..

ആ ഒരു വേഷത്തിൽ വാമിയെ കാണെ മനസ്സ് പതറിപോവുന്ന പോലെ തോന്നി അവന്.. കൂടുതൽ അവളെ ശ്രദ്ധിക്കാതെ അവളുടെ പുറകിൽ പോയി നിന്നു.. മുടിയെ വകഞ്ഞു ഫ്രണ്ടിലേക്ക് ഇട്ട് ഓരോ ഹുക്കായി ഇട്ടു... അവന്റെ ഹാർട്ട്ബീറ്റിന്റെ വേഗത പോലും അനിയന്ത്രിതമായി... ഒരു വിധം കടിച്ചു പിടിച്ച് മുഴുവൻ ഇട്ടു കൊടുത്തു.. അവൾ സാരി എടുത്ത് അവന് നേരെ തിരിഞ്ഞു.. കണ്ണുകൾ ചതിക്കാതിരിക്കാൻ അവൻ സാരിയിൽ മാത്രം നോട്ടം കൊടുത്ത് ഇടുപ്പിൽ കുത്തേണ്ട തുമ്പ് തിരഞ്ഞു കൊണ്ടിരുന്നു.. കണ്ടു പിടിച്ചതും ആ ഭാഗം അവളുടെ കയ്യിൽ കൊടുത്ത് കുത്താൻ പറഞ്ഞു.. അവൾ ചിരിച്ചുകൊണ്ട് ആ തുമ്പ് ഇടുപ്പിൽ കുത്തി രണ്ടു ചുറ്റു ചുറ്റി മുന്താണി പ്ലീറ്റ് എടുത്തു അത് തോളിൽ പിൻ ചെയ്തു... അപ്പോഴും നോട്ടം വേറെ എങ്ങും എത്താതിരിക്കാൻ അവൻ ശ്രദ്ധിച്ചു.. അവന്റെ കാട്ടിക്കൂട്ടൽ കണ്ട് വാമിക്ക് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അവടെ കുത്തി കഴിഞ്ഞതും ദേഹത്തു തൊടാത്ത പോലെ സാരീ എടുത്ത് വയറിൽ കുത്തണ്ട പ്ലീറ്റ് എടുത്തു... അവിടെ കണ്ണ് ചതിച്ചു..

അവളുടെ വെണ്ണ പോലത്തെ വയറും സ്വർണ നിറത്തിലുള്ള നനുത്ത രോമങ്ങളും അത് ഉത്ഭവിക്കുന്ന പൊക്കിൾ ചുഴിയും അവനെ അലട്ടാൻ തുടങ്ങി.. വേഗം പ്ലീറ്റ് എടുത്ത് അത് അവൻ തന്നെ വയറിൽ കുത്തി കൊടുത്തു.. അവന്റെ കൈ തട്ടിയതും അവൾ ഷോക്കടിച്ച പോലെ ഏങ്ങി വയർ ഉള്ളിലേക്ക് വലിച്ചു പിടിച്ചു... അവളുടെ ഏങ്ങൽ അവനിൽ പുതു വികാരങ്ങളുണർത്തി.. വിചാരങ്ങളെ മറന്ന് അവൻ ആ പൊക്കിൾ ചുഴിയിൽ ചുണ്ട് ചേർത്തു.. അവളിൽ നിന്നും ഒരു ശീൽക്കാരം ഉയർന്നു.. അത് അവനിലെ ആണിനെ ഉണർത്താൻ പോന്നവയായിരുന്നു.. അവന്റെ നാവും ചുണ്ടും പല്ലുകളും അവിടെ ചിത്രം വരച്ചു... അവൾ അവന്റെ തലയിൽ അമർത്തി പിടിച്ചു... അവന്റെ മുഖം അവിടെ നിന്നോഴുകി സാരിക്കുള്ളിലൂടെ മാറിലേക്കെത്തി.. തോളിൽ പിൻ ചെയ്ത് വച്ചതിൽ നിന്നും സാരി ഊർന്ന് വീണു.. അവർ രണ്ടാളും അതറിഞ്ഞില്ല.. അവന്റെ ധന്തങ്ങൾ അവളുടെ മാറിലമർന്നു... പെട്ടെന്ന് വാതിൽ തുറന്ന് കേറി വന്ന ആൾ ഇത് കണ്ട് ദേഷ്യം കൊണ്ട് വിറച്ചു.............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story