നാഥാർജുനം: ഭാഗം 19

Natharjunam

എഴുത്തുകാരി: അനു രാജീവ്

അവൻ അവളുടെ മാറിലേക്ക് മുഖം അമർത്തി.. ഏങ്ങി കൊണ്ട് അവൾ അവന്റെ മുടിയിൽ ചുറ്റി പിടിച്ചു... "അജുവേട്ടാ..........." അലറി കൊണ്ടുള്ള വിളി കേട്ടാണ് അജുവിനും വാമിക്കും ബോധം വന്നത്.. വാമി ഞെട്ടി കൊണ്ട് അജുവിനെ തള്ളി മാറ്റി.. അജു പ്രതേകിച്ചു ഭാവവ്യത്യാസമൊന്നുമില്ലാതെ തിരിഞ്ഞു നോക്കി... ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുകയായിരുന്നു ജെനി... അർജുൻ വാമിയെ മറഞ്ഞു നിന്നു.. ആ സമയം കൊണ്ട് മാറിൽ നിന്നുതിർന്ന സാരി എടുത്ത് അവൾ വൺപ്ലീറ്റ് ഇട്ട് പിൻ ചെയ്തു... "എന്താ ജെനി???" അവന്റെ ഒട്ടും കൂസലില്ലാത്ത ചോദ്യം കെട്ട് അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. "നീ എന്തിനാ ഇപ്പൊ അലറിയത്...??" അവൻ വീണ്ടും ചോദ്യമുന്നയിച്ചു... ജെനി മൗനം പാലിച്ചു.. ഇത് കണ്ട് വാമിയുടെ മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു.. "നിന്നോട് ഞാൻ ഇതിന് മുമ്പും പറഞ്ഞില്ലേ ഡോർ നോക്ക് ചെയ്യാതെ അകത്തേക്ക് വരരുതെന്ന്...."

"അത്.. ഞാൻ.. ജെസ്സി ആന്റി വന്നിട്ടുണ്ട്.. അജുവേട്ടനെ വിളിക്കാൻ പറഞ്ഞു..." "Ok... ഞാൻ വന്നോളാം...." തിരിഞ്ഞു പോകാനൊരുങ്ങിയ ജെനി വീണ്ടും നിന്ന് അവന് നേരെ തിരിഞ്ഞു.. "അജുവേട്ടാ.. ഇവളുടെ കല്യാണമല്ലേ.... പിന്നെന്താ ഇവള്... ഇങ്ങനെ.... ഇവിടെ..." "ജെനി... വാമി നിന്നെക്കാൾ 3 വയസ്സിനു മൂത്തതാണ്.. ആദ്യം നീയവളെ ചേച്ചിന്നു വിളിക്കണം.. പിന്നെ ഇവൾ ഇവിടെ എന്തിന് എന്ന് നീ അന്വേഷിക്കണ്ട കാര്യമില്ല.. She is mine.. വാമിയുടെ മാര്യേജ് കഴിഞ്ഞിട്ടില്ല... മനസിലായി കാണുമെന്നു വിശ്വസിക്കുന്നു" വാമിയെ ചേർത്തി നിർത്തി പറഞ്ഞ് ജെനിയോട് പുറത്തേക്ക് കൈ കാണിച്ചു.. അവൾ പല്ല് കടിച്ച് പുറത്തേക്ക് പോയി.. അവൾ പോയതും വാമി അവന്റെ മേലേക്ക് ചാടി കേറി കെട്ടിപിടിച്ചു... പുറകോട്ട് ആഞ്ഞെങ്കിലും വീഴാതെ ബാലൻസ് ചെയ്ത് അവളെ താങ്ങി പിടിച്ചു.. അവൾ അവന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു.. "ഉമ്മ മാത്രേ ഉള്ളോ??" "പിന്നെന്താ വേണ്ടേ???"

"ഒരു i love you പറയടീ...". "അയ്യടാ.. പൊന്നു മോൻ ആദ്യം പറ..". "നിന്നെ കൊണ്ട് ഞാൻ വൈകാതെ പറയിപ്പിക്കും..." അവൾ ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്നും താഴെക്കിറങ്ങി... "വാ.. ആന്റി എന്തിനാ വിളിച്ചേന്ന് നോക്കാം..." വേഗം ഡ്രസ്സ്‌ ഇട്ട് അവൻ അവളുടെ കയ്യും പിടിച്ച് താഴേക്ക് പോയി.. അവിടെ ജെസ്സിയും ജോണും ത്രേസ്യാമ്മച്ചിയും കൂടി വല്യ ചർച്ചയിൽ ആയിരുന്നു.. ഡൈനിംഗ് ടേബിളിന് ചുറ്റും ഇരിപ്പുണ്ട് മൂന്നും.. ജെനി ഒരു സൈഡ് മാറി നിൽക്കുന്നു.. അപ്പോഴാണ് വാമിയും പുറകിൽ അർജുനും വരുന്നത് കണ്ടത്.. അവരെ കണ്ടതും ജെസ്സിയുടെ മുഖം വിടർന്നെങ്കിലും പെട്ടെന്ന് എന്തോ ആലോചിച്ച പോലെ വാടി.. "മോളെപ്പോ വന്നു??" വാമിയുടെ അടുത്ത് പോയി ജെസ്സി ചോദിച്ചു.. "കുറച്ചു നേരെ ആയുള്ളൂ ആന്റി..". "മോളോട് ആന്റി പിണക്കത്തിലാ... ശ്രീ മോനുമായുള്ള കല്യാണ കാര്യം എന്നോട് പറഞ്ഞില്ലാലോ..." പരിഭവത്തോടെയുള്ള ജെസ്സിയുടെ വാക്കുകൾ അവളുടെ മുഖത്തെ ചിരി ഇല്ലാതാക്കി.. "ആന്റി... എനിക്ക്.. എനിക്ക് ഈ വിവാഹം ഇഷ്ടമല്ല.. എന്റെ ഇഷ്ട്ടം ആരും ചോദിച്ചില്ല..."

അവൾ തല താഴ്ത്തി പറയുന്നത് കേട്ട് ജെസ്സിക്ക് സങ്കടം വന്നു.. ജെസ്സി അവളുടെ കവിളിൽ കൈ ചേർത്തു. "അപ്പൊ എന്റെ മോൾടെ ഇഷ്ട്ടം എന്താ???" അറിയാതെ അവളുടെ കണ്ണുകൾ അജുവിന്റെ മേലെയെത്തി... പിന്നീട് ദേഷ്യത്തോടെ തന്നെ നോക്കുന്ന ജെനിയുടെ മേലെയും... "ആന്റി.. എനിക്ക് ഒരാളെ ഇഷ്ട്ടമാണ്..." ജെനിയുടെ മുഖത്ത് നിന്നും കണ്ണ് മാറ്റാതെയാണ് വാമി പറഞ്ഞത്.. "ആഹാ.. അപ്പൊ കാനഡയിൽ നിന്നും അതൊക്കെ ഒപ്പിച്ചിട്ടാണ് ഇങ്ങോട്ട് വന്നത് ലെ...".. അതിന് അവൾ വെറുതെ ഒന്ന് ചിരിച്ചു.. "ആന്റി എവിടെ പോയതാ..." "അത്.. അത് പിന്നെ.. മോളെ.. ഞാൻ അത് പറയാനാ ഇപ്പൊ അജുവിനെ വിളിച്ചത്.. ജെസ്സി അജുവിനടുത്തേക്ക് നീങ്ങി... "ശ്രീയുടെ അതേ പ്രായമല്ലേ നിനക്കും.. ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കാൻ സമയമായി... എത്ര കാലമായടാ ഞാൻ ഒറ്റക്ക്... മിന്നു കെട്ടി ഒരുത്തിയെ കൊണ്ട് വന്നാൽ എനിക്കും ഒരു കൂട്ടായി"...

"അമ്മ വിഷമിക്കുന്നതെന്തിനാ... ഞാൻ പറഞ്ഞോ വിവാഹത്തിന് സമ്മതിക്കില്ലാന്ന്..." അവന്റെ മറുപടി കേട്ടപ്പോൾ ജെസ്സിയുടെ മുഖം തെളിഞ്ഞു... "മോനെ.. അപ്പൊ പിന്നെ നമുക്ക് അറിയാവുന്ന കൊച്ചാവുന്നതല്ലെടാ നല്ലത്...... ജെനി മോളാവുമ്പോ എല്ലാർക്കും താല്പര്യാ..." അർജുൻ ഒരു നിമിഷം ഞെട്ടി.. "എന്താ??". "അതേ മോനെ.. ജെനി മോളെ നിന്നെ കൊണ്ട് കെട്ടിക്കാൻ അമ്മച്ചിക്കും ഇച്ഛക്കും നല്ല താല്പര്യം ഉണ്ട്. എനിക്കും മോളെ ഇഷ്ട്ടമാ.. നിനക്കും ഇഷ്ട്ട കുറവൊന്നും ഇല്ലാന്ന് ജെനി മോള് പറഞ്ഞു.. അത് കൊണ്ട് ഞങ്ങൾ മനസമ്മതം പറയാൻ പള്ളിയിൽ പോയതാ..." അർജുൻ കൈ ചുരുട്ടി പിടിച്ചു.. വാമിയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു... അവളുടെ കണ്ണ് നിറഞ്ഞത് കണ്ടതും അവന് നെഞ്ചിൽ വല്ലാത്തൊരു വേദന അനുഭവപെട്ടു... അവൻ ജെനിക്ക് നേരെ തിരിഞ്ഞു... "നിന്നോട് എനിക്ക് പരിധിയിൽ കവിഞ്ഞ എന്തെങ്കിലും താല്പര്യം ഉള്ളതായി ഇത് വരെ പ്രകടിപ്പിച്ചിട്ടുണ്ടോ?"

അവൾ ഇല്ല എന്ന് തലയാട്ടി... "നിന്നോട് പെങ്ങൾ എന്ന നിലയിലെങ്കിലും പരിധിയിൽ കവിഞ്ഞ സ്വാതന്ത്ര്യം എടുത്തിട്ടുണ്ടോ???". അവൾ അതിനും ഇല്ല എന്ന് തലയാട്ടി.. "ആവശ്യമില്ലാതെ നിന്റെ മുഖത്ത് പോലും നോക്കാറുണ്ടോ...???".. വീണ്ടും ചോദ്യ ശരങ്ങൾ... അപ്പോഴേക്കും ജോൺ ഇടപെട്ടു.. "നീയെന്താ പറഞ്ഞു വരുന്നേ??". "നോക്ക് അങ്കിൾ.. എനിക്കിവൾ ഒരു അനിയത്തിയുടെ സ്ഥാനത്താ... അതിനപ്പുറം ഒരു ഇഷ്ട്ടം ഉണ്ടെന്ന് ഇവൾക്കെങ്ങനെ തോന്നി എന്നെനിക്കറിയണം.!". അപ്പോഴേക്കും ജെനി കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു... "പറയടി... എനിക്ക് വേറെ ആരെയെങ്കിലും ഇഷ്ട്ടമുള്ളതായി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ??" ആദ്യ ദിവസം വാമിയെ 'എന്റെ എല്ലാം ആണെ'ന്ന് പറഞ്ഞു പരിചയപെടുത്തിയത് ജെനി ഓർത്തു.. അവൾ ഉണ്ടെന്ന് തലയാട്ടി.. ഇപ്പ്രാവശ്യം ജെസ്സിയും ജോണും അമ്മച്ചിയും ഞെട്ടി.. "ആരെ..? " ജെനി തലയുയർത്തി വാമിയെ നോക്കി.. അവൾക്ക് നേരെ കൈ ചൂണ്ടി..

അവർ മൂന്ന് പേരും വീണ്ടും ഞെട്ടി.. പെട്ടെന്ന് ജെസ്സി കേറി ഇടപെട്ടു. "മോനെ.. വാമിയോ.. അപ്പൊ ശ്രീ.. ശ്രീമോനോ??" എന്തൊക്കെയാടാ ഈ പറയുന്നേ...? " "അതിന് അമ്മയെന്തിനാ ടെൻഷൻ ആവുന്നേ???". മറുപടി കൊടുത്തത് ജോൺ ആണ്. "ടെൻഷൻ ആവാതെ പിന്നെ..? 4 ദിവസം കഴിഞ്ഞാ ആ കൊച്ചിന്റെ കല്യാണം അല്ലെ.. എന്നിട്ട് അവളെ ഇഷ്ട്ടമാണെന്നോ.. ശെയ്..." അയാൾ മുഖം തിരിച്ചു.. "അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ ആ കല്യാണം നടക്കില്ല" അവന്റെ വാക്കുകൾ വാമി ഒഴിച്ച് ബാക്കി എല്ലാരിലും നടുക്കം സൃഷ്ടിച്ചു.. ജെസ്സി വാമിക്ക് അരികിലേക്ക് നീങ്ങി.. "മോളെ.. നീ ഇഷ്ടമാണെന്ന് പറഞ്ഞത് ഇവനെയാണോ..." അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി.. എല്ലാരേം അമ്പരപ്പിച്ചു കൊണ്ട് ജെസ്സി അവളെ കെട്ടിപിടിച്ചു.. "നീ എന്റെ മോളായി വരുന്നത് ഒരുപാട് സ്വപ്നം കണ്ടിരുന്നു ഞാൻ...".. പറയുന്നതിനിടയിൽ അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..

പെട്ടെന്ന് അജുവിന്റെ ഫോണിൽ ഒരു msg വന്നു.. "വാമി... വീട്ടിൽ എല്ലാരും എത്തി.. നീ അങ്ങോട്ട് പൊയ്ക്കോ.. " അവൾ തലയാട്ടി ജെസ്സിയോട് കണ്ണ് കൊണ്ട് യാത്ര പറഞ് ഗേറ്റ് കടന്ന് പോയി.. അർജുൻ മുകളിലേക്ക് കയറി പോയി... "ജെസ്സി.. നീ എന്താ ചെയ്യുന്നത് എന്ന് മനസിലാവുന്നുണ്ടോ??" ദേഷ്യത്തോടെ ജോൺ ചോദിച്ചു.. "എനിക്കറിയാം ഇച്ചേ... അവന്റെ ഇഷ്ട്ടങ്ങളെക്കാൾ വലുതല്ല എനിക്ക് മറ്റൊന്നും... ഒരു സ്വന്തവും ബന്ധവും..". ജെസ്സി മറുപടി കൊടുത്ത് കിച്ചനിലേക്ക് പോയി.. ജോൺ ചെയറിൽ തല താഴ്ത്തി ഇരിക്കുന്ന ജെനിക്ക് അടുത്തേക്ക് നടന്നു തോളിൽ കൈ വച്ചു.. കരഞ്ഞു കലങ്ങിയ മിഴികളിൽ പകയായിരുന്നു.. "പപ്പാ... എനിക്ക് അജുവേട്ടനെ കിട്ടിയില്ലെങ്കിലും ആ വാമിക്ക് കിട്ടരുത്... അജുവേട്ടനെ കൊന്നിട്ടായാലും അവളെ കരയിക്കണം..." വല്ലാത്തൊരു ഭാവത്തോടെ ജെനി പറയുന്നത് കേട്ട് അവളുടെ ഒഴുകിയിറങ്ങിയ കണ്ണുനീർ അയാൾ തുടച്ച് കൊടുത്തു..

"അവൾക്ക് അജുവിനെ കിട്ടില്ല മോളെ.. മോള് ആഗ്രഹിച്ചതെന്തെങ്കിലും പപ്പ നേടി തരാതിരുന്നിട്ടുണ്ടോ?? എന്റെ മോൾക്ക് തരും ഞാൻ അജുവിനെ... പപ്പടെ കൊച്ച് കരയരുത്.. Be Bold..." അവൾ അതിന് ചെറുതായോന്ന് പുഞ്ചിരിച്ചു.. "I trust you pappa..." 🔹🔹🔹🔹💠💠💠💠💠🔹🔹🔹🔹 വാമി വീട്ടിലേക്ക് കയറുമ്പോൾ ആരും ഹാളിൽ ഉണ്ടായിരുന്നില്ല.. കിട്ടിയ ചാൻസിന് വേഗം സ്റ്റെപ് കയറി റൂമിലേക്കോടി. വാതിൽ കുറ്റിയിട്ട് ഒന്ന് ആഞ്ഞു ശ്വാസം വിട്ടു.. സന്തോഷം കൊണ്ട് അവൾക്ക് നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയിരുന്നു.. ജെസ്സി ആന്റിയുടെ സന്തോഷം മാത്രമായിരുന്നു കണ്ണിൽ നിറഞ്ഞു നിന്നത്.. വേഗം അവൾ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. മഞ്ഞ നിറത്തിനോട് വലിയ താല്പര്യം ഇല്ലെങ്കിലും സാരി നല്ല ഭംഗിയുണ്ട് തനിക്ക് നന്നായി ഇണങ്ങുന്നുണ്ട് എന്ന് തോന്നിയവൾക്ക്.. ജനാലയിൽ നിന്ന് ഒഴുകി വന്ന കാറ്റിൽ വയറിൽ നിന്നും സാരി നീങ്ങി..

അർജുനിന്റെ പ്രവർത്തി ആലോചിച്ച് അവൾ നാണത്താൽ പൂത്തുലഞ്ഞു.. അവന്റെ ചുണ്ടുകൾ മുദ്രണം ചാർത്തിയിടത്തെല്ലാം അവളുടെ കൈവിരൽ തലോടി.. ഒരു വേള അവന്റെ സ്പർശം പോലെ തോന്നി അവൾക്ക്... അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയ പൊക്കിൾ ചുഴിയിൽ കൈ ചേർക്കവേ അവൾ അങ്ങനെ ബെഡിലേക്ക് മറിഞ്ഞു... അവന്റെ ഓർമയിൽ പതിയെ കണ്ണടച്ചു... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ അർജുൻ മുറിയിലേക്ക് വന്നപ്പോഴാണ് അഴിച്ചിട്ടിട്ടു പോയ ഫ്രോക്ക് കാണുന്നത്.. അതെടുത്തു ഒന്ന് കെട്ടിപിടിച്ച് വൃത്തിയായി ഒരു ഹാങ്ങറിൽ തൂക്കി കബോർഡിൽ വച്ചു... പതിയെ ബെഡിലേക്ക് കിടന്നു.. ദേവിക പറഞ്ഞ കാര്യം വാമിയോട് പറയാൻ വിട്ടു എന്ന് അവൻ ഓർത്തു... പിന്നെ പെട്ടെന്ന് ഫോൺ എടുത്ത് ആർക്കോ കാൾ ചെയ്തു.. "ഹലോ.. Trivandrum to palakkad... 2 tickets... 24 th march....Oky... Thank u" ഫോൺ കട്ട്‌ ചെയ്ത് കുറച്ച് നേരം കൂടെ അവൻ ആലോചിച്ചു നിന്നു.. സമയം ലേറ്റ് ആയി എന്ന് കണ്ടപ്പോൾ വേഗം അമ്പലത്തിലേക്ക് പോവാൻ ഇറങ്ങി... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

"ചേച്ചി.. ഇപ്പൊ എന്തിനാ ഇങ്ങനെ ഒരു ഒളിച്ചോട്ടം.. അതിന്റെ ആവശ്യമുണ്ടോ??". ദീപികയാണ്... "ഉണ്ട് മോളെ... ഞാൻ ഇത് മനസ്സിൽ കണ്ട് തന്നെയാ ആ കേസ് നടത്തിയത്.. ജയിച്ചെന്ന് പറഞ് വിധി വന്നിട്ടും അങ്ങോട്ട് പോവാതിരുന്നത് എന്നെ പിടിച്ചു നിർത്താൻ കെൽപ്പുള്ള ഒരു വ്യക്തി ഇവിടെ ഉള്ളത് കൊണ്ടായിരുന്നു.. പക്ഷെ.. ഇനിയും നിന്നാൽ ഞാൻ അയാളിലേക്ക് തന്നെ മടങ്ങുമോ എന്ന പേടിയാണ്..." "അതിനാണോ ചേച്ചി?? ചേച്ചിക്ക് ഇഷ്ട്ടമല്ലാലോ ശിവ ശൈലത്തെ ശ്രീനാഥിനെ...". അതിന് ദേവിക അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.. "ഓഹ്... Sorry.. ചേച്ചിടെ നാഥൻ കുഞ്ഞിനെ..." അവൾ അല്പം കുറുമ്പോടെ പറഞ്ഞു.. "നീ എന്ത് വേണെങ്കിലും വിളിച്ചോ എനിക്കെന്താ...? എന്നാലും വയസ്സിനിത്തിരി ബഹുമാനം കൊടുക്കുന്നത് നല്ലതാ..." അതിന് ദീപിക ഒന്ന് മുഖം കോട്ടി.. "മോളെ.. അത് കൊണ്ട് മാത്രമല്ല.. ശിവേട്ടൻ ഇറങ്ങിയിട്ടുണ്ട്.. ഇന്ന് കവലയിൽ വച്ച് കണ്ടു.. ചെറിയ രീതിയിൽ പ്രശ്നമുണ്ടാക്കി.. പണ്ട് എന്നെ മാത്രം ആലോചിച്ചാൽ മതിയായിരുന്നു.. ഇപ്പൊ നീയും കല്യാണ പ്രായമെത്തിയ പെണ്ണാ...

എന്നെ കൊണ്ട് എത്ര കാലം പിടിച്ചു നിൽക്കാൻ കഴിയും എന്ന് അറിയില്ല.." അവളുടെ വാക്കുകൾ ഇടറിയിരുന്നു.. "ഹോ.. ഇങ്ങനെ ഒരു തൊട്ടാവാടി ചേച്ചി.. ഇനി അതിന് കരയണ്ട.. എന്റെ ചേച്ചി പെണ്ണ് തീരുമാനിച്ചാൽ പിന്നെ അപ്പീലുണ്ടോ... നമ്മൾ പോവുന്നു.. അച്ഛന്റെ നാട്ടിലേക്ക്.. അങ്ങ് പാലക്കാട്ടേക്ക്..." അത് കേട്ടതും ദേവിക ഒന്ന് ചെറുതായി പുഞ്ചിരിച്ചു.. "ഇപ്പൊ നമുക്ക് വെടിക്കെട്ട് കാണാൻ പോവാം?" ദീപിക കൊഞ്ചി കൊണ്ട് പറഞ്ഞതും ദേവിക തലയാട്ടി സമ്മതം അറിയിച്ചു... 🔹▫️▫️▫️🔹▫️▫️▫️🔹▫️▫️▫️🔹 "എടി വാമി..." വെറുതെ കിടന്ന വാമി ഉറങ്ങി പോയിരുന്നു.. പ്രിയയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി ഉണർന്നു.. "ഹോ.. നീയായിരുന്നോ.. ഞാൻ പേടിച്ചു..." "എപ്പോ വന്നു കേറി ഇതിനുള്ളിൽ...?" പ്രിയ ഇടുപ്പിൽ കൈ കുത്തി അവളോട് ചോദിച്ചു..

"കുറച്ചു നേരമായി..." വാമി അലസമായി പറഞ്ഞു .. "സാരി കൊള്ളാലോ... എപ്പോ വാങ്ങി ഇത്.. ഞാൻ കണ്ടില്ലാലോ..." വാമിയുടെ മുഖത്ത് ഒരു കള്ള ചിരി വിടർന്നു.. "അമ്പടി കള്ളീ, അജുവേട്ടൻ തന്നതാണോ???"" അവൾ ആകാംഷയോടെ ചോദിച്ചു ബെഡിലേക്കിരുന്നു.. വാമി അതേ എന്ന അർത്ഥത്തിൽ തലയാട്ടി.. "നീയെങ്ങനെ ഒറ്റക്ക് ഉടുത്തു.." "അജു ഉടുത്തു തന്നു?" "അജുവേട്ടനോ???" "ഹാ..." അവൾ കൂസലില്ലാതെ മറുപടി കൊടുത്തുകൊണ്ട് വാഷ്റൂമിലേക് കയറി... "ഹോ.. സാരി വാങ്ങുന്നു,, ഉടുപ്പിക്കുന്നു, റൊമാൻസിക്കുന്നു. ... ഉഫ്ഫ്.... ആ തെണ്ടി അമലോ.?.. ഒരു കാർച്ചീഫെങ്കിലും...? ഒറ്റക്ക് കിട്ടിയാൽ ഒരു ഉമ്മ പോലും തരാത്ത നാറിയല്ലേ സാരി വാങ്ങി ഉടുപ്പിക്കുന്നെ... യോഗല്യമ്മിണിയെ..".............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story