നാഥാർജുനം: ഭാഗം 2

Natharjunam

എഴുത്തുകാരി: അനു രാജീവ്

അവൾ ആ ട്രോളി ബാഗും വലിച്ച് തറവാട്ടിനകത്തേക്ക് പ്രവേശിച്ചു... കാളിങ് ബെല്ലിൽ വിരലമർത്തി... ഓരോ മുറികളിലായി വെളിച്ചം തെളിയുന്നത് അവൾ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നിന്നു.. സ്റ്റേയർ ഇറങ്ങി വന്ന ശ്രീനാഥ്, മുറി തുറന്ന് പുറത്തേക്കിറങ്ങിയ മാധവന്റെ മുഖത്തേക്ക് നോക്കി... മാധവൻ കണ്ണട നേരെ വച്ച ക്ലോക്കിലേക്ക് നോക്കി.. പുറകെ തന്നെ ഭാമയും ഇറങ്ങി വന്നു... "ആരാ ഈ സമയത്ത്....." മാധവൻ ശ്രീനാഥിനെ നോക്കി പറഞ്ഞു കൊണ്ട് വാതിൽ തുറന്നു... മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ട് അയാൾ മുഖം ചുളിച്ചു... എന്നാൽ നാഥിന്റെ മുഖം നൂറു വാൾട്ട് ബൾബ് പോലെ പ്രകാശിച്ചു... "വാമിക....." അവന്റെ നാവിൽ നിന്നും ആ നാമം വീണതും ചുളിഞ്ഞിരുന്ന മാധവന്റെ മുഖം തെളിഞ്ഞു... ഭാമ മുന്നിലോട്ട് വന്നു അവളുടെ മുഖത്തേക്ക് കൈ ചേർത്തു... "എന്താ കുട്ടിയെ ഇത്.. ഈ അസമയത്ത്... മഹിമയും വേണുവേട്ടനും എവിടെ..." അവർ ആവലാതിയോടെ പുറത്തേക്ക് നോക്കി... "അവർ വന്നിട്ടില്ല അമ്മായി.. പപ്പക്ക് ലീവ് ശരിയായിട്ടില്ല.. എനിക്കാണെങ്കിൽ സമ്മർ ഹോളിഡേ.. 2 ആഴ്ച്ച കഴിയുമ്പോ അവർ എത്തിക്കോളും.. നിങ്ങൾക്ക് ഒരു സർപ്രൈസ് തരാംന്ന് കരുതിയാ പറയാതെ വന്നത്... എങ്ങനെയുണ്ട് വല്യമ്മാമ...."

അവൾ പുരികം പൊക്കി കൊണ്ട് ചോദിച്ചു.. അതിന് മാധവൻ അവളെ ചേർത്ത് പിടിച്ചു... "മോളെങ്ങനെയാ വന്നേ... ടാക്സിയിലാണോ..." അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി... "ഭാമേ നീ മോൾക്ക് കഴിക്കാൻ എന്തെങ്കിലും എടുക്ക്..." "അയ്യോ.. എനിക്കൊന്നും വേണ്ട.. ഞാൻ കഴിച്ചിട്ടാ ടാക്സി വിളിച്ചേ... വിശപ്പില്ല... ഒന്ന് കിടന്നാ മതി...." "ഹ്മ്മ്.. ഭാമേ.. മോൾക്ക് മുറി കാണിച്ചു കൊടുക്ക്...." "വാ മോളെ..." ശ്രീനാഥ് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... നേരിട്ട് കണ്ടിട്ട് പത്തു വർഷമായെങ്കിലും ഇൻസ്റ്റാഗ്രാമിൽ അവളുടെ പുതിയ ചിത്രം അവൻ കണ്ടിരുന്നു... പക്ഷെ അതിൽ കണ്ടതിലും എത്രയോ സുന്ദരിയാണ് വാമിക എന്ന് അവന് തോന്നി.. "ഈ ശ്രീയേട്ടൻ എന്താ അമ്മായി ഇങ്ങനെ അന്തം വിട്ടു നിക്കുന്നെ...." അവളുടെ ചോദ്യമാണ് ആ മുഖത്ത് നിന്നുള്ള നോട്ടം മാറ്റാൻ അവനെ സഹായിച്ചത്... അവൻ ഒന്നുമില്ല എന്ന രീതിയിൽ തലയാട്ടി അച്ഛനെയും അമ്മയെയും നോക്കി ഒന്ന് ഇളിച്ചു മുകളിലേക്ക് കയറി പോയി.. അത് കണ്ട് മാധവനും ഭാമയും പരസ്പരം നോക്കി.. അവർ മനസ്സിൽ പലതും കണക്കുകൂട്ടി...

അവളെ കൊണ്ട് റൂം കാണിച്ച് ഭാമ താഴേക്ക് പോയി.. ലെഗ്ഗേജ് സൈഡിൽ വച്ച് ഡ്രസ്സ്ന് പുറത്ത് ഇട്ട ഓവർകോട്ട് ഊരി ബെഡിലേക്കിട്ടു... അവൾ ജനാല തുറന്നിട്ടു... നല്ല തണുപ്പുള്ള കാറ്റ് അകത്തേക്ക് കടന്നു വന്നു... ആ നിമിഷം അവളുടെ മനസ്സിൽ വന്നത് അർജുനിന്റെ മുഖമായിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ശിവശൈലം വീടിനൊപ്പം ഇല്ലെങ്കിലും അത്യാവശ്യം വലിയ വീട് തന്നെയായിരുന്നു അർജുൻന്റെയും... അച്ഛൻ മരിച്ചതിനുശേഷം കടംകയറി ബിസിനസ് എല്ലാം കൈവിട്ടു പോയപ്പോഴും വീട് ജെസ്സിയുടെ പേരിൽ ആയതിനാൽ അത് മാത്രം അവശേഷിച്ചു... രാവിലെ ടെറസിൽനിന്ന് പുഷ്അപ്പ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് അർജുൻ കുറേ കുട്ടികളുടെ കലപില ശബ്ദം കേൾക്കുന്നത്..... അവൻ താഴെ നിന്നും എഴുന്നേറ്റ് എവിടെ നിന്നാണ് ശബ്ദം വരുന്നത് എന്ന് ശ്രദ്ധിച്ചു..... ശിവശൈലം വീടിന്റെ മുറ്റത്ത് ഒരുപാട് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന വാമിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.... ഇത്രയും കുട്ടികളെ ഞാൻ ഇതിനുമുമ്പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ ഇവൾ ഒരു ദിവസം കൊണ്ട് എവിടുന്നു ഒപ്പിച്ചു...,,, എന്ന് അവൻ മനസ്സിൽ കരുതി....

ഒരു പിങ്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ഉള്ള ഓഫ് ഷോൾഡർ ടോപ് ആണ് വാമി ഇട്ടിരിക്കുന്നത് മുടി വെറുതെ ബൺ ചെയ്തിരിക്കുന്നു, കാതിൽ ഒരു കുഞ്ഞു സ്റ്റഡ് മാത്രം.. യാതൊരുവിധ ചമയങ്ങളും ഇല്ലാതെ അവളുടെ കുട്ടിത്തം തുളുമ്പുന്ന മുഖം അവൻ ഒരുപാട് നേരം നോക്കി നിന്നു... അതിനുശേഷമാണ് പതിയെ നോട്ടം താഴേക്ക് പോയത് മൊട്ടോടൊപ്പം മാത്രമുള്ള കുഞ്ഞ് സ്കർട്ട് ആണ് ആൾ ഇട്ടിരിക്കുന്നത്... അവളുടെ വെളുത്ത കാലുകൾ അത്ര ദൂരത്തു നിന്നും അവനെ അസ്വസ്ഥനാക്കി... " ഇവൾക്ക് മര്യാദയ്ക്ക് തുണിയുടുത്ത് നടന്നൂടെ' അവൻ മനസ്സിൽ ചിന്തിച്ചു കഴിഞ്ഞതും അവൾ ഇരടി താഴേക്ക് വീണു, അവന്റെ നെഞ്ചിൽ പെട്ടെന്ന് ഒരു കാളൽ വന്നു.. താഴേക്ക് ഓടാൻ നിൽക്കുമ്പോഴേക്കും അവൾക്ക് അരികിലേക്ക് ഓടിവരുന്ന ശ്രീനാഥിനെ കണ്ട് അവന്റെ കാലുകൾ നിശ്ചലമായി... അവൻ നിസ്സാരമായി അവളെ കൈകളിൽ കോരിയെടുത്തു... ആ കാഴ്ച അവനിൽ ഒരു നടുക്കം സൃഷ്ടിച്ചു.. എന്തുകൊണ്ടോ ഒരു വേദന, അവൾ രണ്ടുകൈയും അവന്റെ തോളിലൂടെ ചുറ്റി പിടിച്ചിരിക്കുന്നത് കണ്ടതോടെ തലയ്ക്ക് കൈ കൊടുത്തു തിരിഞ്ഞു നിന്നു ഒന്ന് ആഞ്ഞ് ശ്വാസം വിട്ട് വീണ്ടും അങ്ങോട്ട് തന്നെ ശ്രദ്ധ തിരിച്ചു...

ശ്രീനാഥ് അവളെ കൈകളിൽ നിന്നും ഉമ്മറത്തിണ്ണയിൽ ലേക്ക് കിടത്തി മുട്ടുരഞ്ഞു പൊട്ടിയിട്ടുണ്ട് എന്നു തോന്നുന്നു, കാലു പൊക്കി മടക്കി നോക്കുന്നു... അർജുന് ദേഷ്യം സഹിക്കാൻ വയ്യാതെ എക്സസൈസ് നിർത്തി അകത്തേക്ക് കയറിപ്പോയി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ആഹ്ഹ്ഹ്.... ശ്രീയേട്ടാ വേദനിക്കുന്നു...." "നിന്റെ ഓട്ടം കണ്ടപ്പോഴേ വിചാരിച്ചു ഇങ്ങനെയെന്തെങ്കിലും പറ്റുമെന്ന്....." അവൾ തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തല താഴ്ത്തി ഇരുന്നു... കാലും നീട്ടി വച്ച് തലയും താഴ്ത്തി പരിഭവത്തോടെ ഇരിക്കുന്ന അവളെ ശ്രീനാഥ് പ്രണാതുരമായി നോക്കി... അപ്പോഴേക്കും ഭാമ ഓയിൻമെന്റ് എടുത്ത് അവർക്കരികിലേക്ക് വന്നു.. അത് അവർ അവളുടെ കാൽമുട്ടിൽ തേച്ചു കൊടുത്തു... അവൾ ഒന്ന് എരി വലിച്ചു.. ഭാമ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണുചിമ്മി ചിരിച്ചു.... ഭാമയും ഒന്ന് ചിരിച്ച് അകത്തേക്ക് കയറി പോയി.. "മിണ്ടാതെ റൂമിലിരുന്നോളണം.. ഇത് മാറിയിട്ട് മതി ഇനി അടുത്തത്.. ഞാൻ ഒന്ന് പുറത്ത് പോവുവാ.. വാ നിന്നെ റൂമിലാക്കി തരാം " "വേണ്ട ശ്രീയേട്ടാ.. ഞാൻ ഇവിടെയിരുന്നോളാം... ശ്രീയേട്ടൻ പൊയ്ക്കോ..." മ്മ്... അവൻ ഒന്ന് മൂളിയിട്ട് അകത്തു നിന്നും കീ കൊണ്ട് വന്നു കാർ എടുത്ത് പുറത്തേക്ക് പോയി....

അവളുടെ നോട്ടം പടിപ്പുര കടന്ന് റോഡിലേക്കും എതിർവശത്തായുള്ള വീട്ടിലോട്ടും ചെന്ന് നിന്നു... അവസാനമായി ഈ നാട്ടിൽ നിന്നും മടങ്ങിയ ദിവസം അവൾ ഓർത്തു... മഹേന്ദ്രൻ മാമ മരിച്ച ദിവസം.... അന്ന് കരഞ്ഞുകൊണ്ട് റൂമിൽ ഒതുങ്ങി കൂടിയിരുന്ന അവന്റെ മുഖം അവളുടെ മനസ്സിലേക്ക് തെളിഞ്ഞുവന്നു.... മരിപ്പു കാണാൻവേണ്ടി മാത്രം ആ മുറ്റത്തേക്ക് കയറി നിന്ന വല്യമ്മയും ഭാമമ്മായും കൂടെ ശ്രീയേട്ടനും.... അമ്മയും പപ്പയും അന്ന് കാനഡയിലേക്ക് തിരിച്ചുപോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു... അകത്തേക്ക് ആരും കയറരുത് എന്ന ചട്ടംകെട്ടി ആണ് ഇവിടെ നിന്നും എല്ലാവരും അങ്ങോട്ട് പോയത്... മരിപ്പിന്റെ അടുത്തുനിന്ന് അലറിക്കരയുന്ന ജെസ്സി ആന്റി..... കണ്ണുകൾ മറ്റാരെയോ തിരഞ്ഞു എങ്കിലും കാണാൻ കഴിഞ്ഞില്ല പതിയെ പപ്പയുടെ കയ്യിൽ നിന്നും പിടിവിട്ട് അകത്തേക്ക് നടന്നു... താഴത്തെ മുറിയിൽ ചുരുണ്ടുകൂടി തേങ്ങുന്ന അജുവിനെ കണ്ടപ്പോൾ ആ 11 വയസ്സുകാരിക്ക് തോന്നിയ ഫീലിംഗ് എന്താണെന്ന് ഇപ്പോഴും തനിക്ക് അറിയില്ല... ആ സങ്കടം തന്റെ കൂടെയാണെന്ന് തോന്നിപ്പോയി... അവന്റെ കണ്ണുതുടച്ച് അജുവിന് വാമി ഉണ്ടല്ലോ സങ്കടപ്പെടേണ്ട ട്ടോ' എന്ന് പറയുന്നതിനോടൊപ്പം ആ കണ്ണുനീർ തുടച്ചു കൊടുത്തിരുന്നു...

അവന്റെ കയ്യിൽ പിടിച്ചിരുന്ന കൈകൾ വേർപ്പെടുത്തി പപ്പാ തന്നെ കൊണ്ടുപോകുമ്പോൾ മനസ്സ് ഒരുപാട് വേദനിച്ചിരുന്നു... പിന്നീട് അവിടത്തെ ലൈഫുമായി അഡ്ജസ്റ്റ് ആയി.... എങ്കിലും മനസ്സിൽ എപ്പോഴും ആ കരയുന്ന മുഖം ഉണ്ടായിരുന്നു.... അമ്മ നാട്ടിലേക്ക് വിളിക്കുമ്പോൾ പലരുടേയും വിശേഷം പറയുമെങ്കിലും അതിലൊന്നും ജെസ്സി ആന്റിയും അജുവും ഉണ്ടായിരുന്നില്ല.... വളരുന്തോറും ആ മുഖം പതിയെപ്പതിയെ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങി.... പക്ഷേ ഇന്നലെ അവനെ കണ്ടപ്പോൾ തനിക്കുണ്ടായ സന്തോഷം എത്രത്തോളമാണെന്ന് ഡിഫൈൻ ചെയ്യാൻ കഴിയില്ല... തനിക്ക് നഷ്ടമായ എന്തോ ഒന്ന് തിരിച്ചുകിട്ടിയ ഫീൽ... അവൾ പതിയെ എഴുന്നേറ്റ് നിലത്തേക്ക് കാലുകുത്തി മുട്ടല്പം വേദനിച്ചെങ്കിലും സ്ലിപ്പർ എടുത്തിട്ട് പതിയെ ഗേറ്റിന് അടുത്തേക്ക് നടന്നു റോഡ് മുറിച്ചു കടന്ന് എതിർവശത്തുള്ള വീട്ടിലേക്ക് പ്രവേശിച്ചു.... വീണ്ടും ഒന്ന് ചിന്തിച്ചെങ്കിലും സമയം കുറവായതുകൊണ്ട് കോളിംഗ്ബെല്ലിലേക്ക് കൈ ചേർത്തു... ജെസ്സി വന്ന് വാതിൽ തുറന്നു അവർക്ക് ആരാണെന്ന് മനസ്സിലായില്ല എന്ന് ആ മുഖഭാവത്തിൽ നിന്നും വാമികക്ക് മനസ്സിലായി... "ജെസ്സി ആന്റി... വാമിയ....." അവളുടെ പേരു കേട്ടതും ജെസ്സിയുടെ മുഖത്ത് മനോഹരമായ ഒരു ചിരി വിടർന്നു...

"മോളെപ്പോ വന്നു...? ആന്റി അറിഞ്ഞില്ലാ ട്ടോ....." "ഇന്നലെ വന്നു ആന്റി....." "അച്ഛനും അമ്മയും ഉണ്ടോ കൂടെ" "ഇല്ലാ.. രണ്ടാഴ്ചയ്ക്കുള്ളിൽ എത്തും...." "മോൾ അകത്തേക്ക് വാ...." അവർ സന്തോഷത്തോടെ അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റി.... "വളർന്നു സുന്ദരിക്കുട്ടി ആയല്ലോ... ആന്റിക്ക് കണ്ടിട്ട് മനസ്സിലായില്ല..." അവളുടെ കവിളിൽ തലോടി അവർ പറയുന്നത് കേട്ട് അവൾ ചിരിച്ചു... "അജു എവിടെ ആന്റി.....?" "അവൻ മോളിലുണ്ട്... രാവിലെ കവാത്ത് കാണിക്കാനെ അവന് നേരമുള്ളൂ... ചോദിച്ചാ പറയും എക്സർസൈസ് ആണെന്ന്... " അവർ ചിരിച്ചു കൊണ്ട് പറഞ്ഞു... "മോളിരിക്ക് ആന്റി കുടിക്കാൻ എന്തെങ്കിലും എടുക്കാം..." അവൾ ഒന്ന് തലയാട്ടി... ജെസ്സി കിച്ച്നിലേക് പോയതും അവൾ അവിടെ നിന്നും എണീറ്റു.. പതുക്കെ സ്റ്റേയർ കയറി മുകളിലേക്ക് പോയി... മുകളിൽ 2 മുറികൾ ഉണ്ട്... ആദ്യം കണ്ട മുറിയിലേക്ക് കയറി.. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ മനസിലായി അവൻ കുളിക്കുകയാണെന്ന്... അവൾ ടേബിളിൽ ഉള്ള തുറന്ന് വച്ച ബുക്ക്‌ എടുത്തു നോക്കി... മലയാളത്തിൽ എന്തോ എഴുതിയിട്ടുണ്ടായിരുന്നു... മലയാളത്തിൽ വീക്ക്‌ ആയത് കൊണ്ട് വായിച്ചു മെനക്കെടാൻ നിന്നില്ല... നല്ല ഹാൻഡ്‌റൈറ്റിംഗ് എന്ന് മനസ്സിൽ കരുത്തുമ്പോഴേക്കും ബാത്‌റൂമിന്റ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.

തല തുവർത്തി കൊണ്ട് ഇറങ്ങി വരുന്ന അർജുനെ കണ്ട് അവളൊന്ന് പതറി... മുഖം കൂടെ തുടച്ച് തലയുയർത്തിയ അർജുൻ മുന്നിൽ നിൽക്കുന്ന വാമികയെ കണ്ട് ഞെട്ടി പണ്ടാരടങ്ങി പോയി.. ഒരുവേള സ്വപ്നം ആണെന്ന് പോലും തോന്നി പോയി... അവളുടെ നോട്ടം അവന്റെ രോമാവൃതമായ നെഞ്ചിലേക്കായപ്പോഴാണ് അവന് ബോധം വന്നത്... "നീയെന്താടി ഇവിടെ...??!" അവൻ എക്സ്ട്രീം കലിപ്പിൽ ചോദിച്ചു... മനസ്സിൽ നാഥിന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച അവളുടെ കൈകൾ മാത്രം ആയിരുന്നു... "അത്... അജു.... ഞാൻ ഇന്നലെ...... Thanks പറയാൻ...." അവൾ നിന്നു വിക്കി... "ഓഹ്... വരവ് വച്ചിരിക്കുന്നു... പോവാൻ നോക്ക്... ഇനി നീ ഇവടെ വന്നിട്ട് വേണം ശിവശൈലത്കാർ വന്നു പ്രശ്നമുണ്ടാക്കാൻ" "ഓഹോ.. അപ്പൊ ശിവശൈലത്തുകാർക്ക് ഇഷ്ടമല്ലാത്തതൊന്നും നീ ചെയ്യാറില്ലേ...." അവളും കുറച്ച് ദേഷ്യത്തോടെ ചോദിച്ചു... അവൻ മറുപടി പറയാതെ കാബോർഡ് തുറന്ന് ഷർട്ട് എടുക്കാൻ നിന്നു.. ഇവനെയോകെ കാണാൻ ഓടി വന്ന എന്നെ പറഞ്ഞാ മതി.... അവൾ പിറുപിറുത്തു... "എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരെചൊവ്വേ പറ...."

അവൻ തിരിഞ്ഞു നിന്നു കൊണ്ടെന്നെ പറഞ്ഞു... "ഒന്നുല്ല.. ഞാൻ പോണു...." അവൾ തിരിഞ്ഞു നടക്കാനൊരുങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.... അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു.. അവന്റെ തോളോടൊപ്പം ഉയരമേ അവൾക്കുണ്ടായിരുന്നുള്ളു... "ടീ.... " അവന്റെ നെഞ്ചിലായി മുഖം താഴ്ത്തി നിൽക്കുന്ന അവളെ അവൻ ആർദ്രമായി വിളിച്ചു... അവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി... തിങ്ങി നിറഞ്ഞ താടിയും മീശയും.. മുഖം കുറച്ചേ ഉള്ളു എന്ന് അവൾക്ക് തോന്നി പോയി.... ആ സമയമത്രയും അവളുടെ ചോര ചുണ്ടിലായിരുന്നു അവന്റെ കണ്ണുകൾ... "വേദനയുണ്ടോടീ...." ചുണ്ടിൽ നിന്നും നോട്ടം മാറ്റാതെ തന്നെ അവൻ ചോദിച്ചു.. അവൾ നെറ്റി ചുളിച്ചു.. "കാലു വേദനയുണ്ടോന്ന്..." അവൾ ഒന്ന് ചിരിച്ചതിനു ശേഷം ഇല്ല എന്ന് തലയാട്ടി.. അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു ചേർത്ത് പിടിച്ചതും അവൾ അവനെ പുറകിലേക്ക് തള്ളി.. പ്രതീക്ഷിക്കാത്തതായത് കൊണ്ട് അവൻ അവളിലെ പിടി വിട്ടു.. "മ്മ്... നീ അത്ര ശരിയല്ലന്ന് പറയുന്നത് സത്യമാണല്ലേ.... ഇതാ കയ്യിലിരുപ്പ് "

"നിന്നോടാരാ ഞാൻ ശരിയല്ലന്ന് പറഞ്ഞത്.. " "വല്യമ്മാമ.... രാവിലെ നാട്ടിലെ ഏറ്റവും വലിയ തെമ്മാടിയെ കുറിച്ച് ഒരു ക്ലാസും ഉണ്ടായിരുന്നു..." അത് കേട്ടതും അവന്റെ മുഖം വീർത്തു.. തിരിഞ്ഞ് നിന്ന് ഷർട്ട് എടുത്തിട്ടു.. ബട്ടൻസ് ഇടുമ്പോ അവൾ ആ ബുക്ക്‌ എടുത്ത് അവനടുത്തു വന്നു നിന്നു.. അവൻ തലയുയർത്തി നോക്കി.. "ഇതിലെന്താ എഴുതിയിരിക്കുന്നെ???" അവൻ അവളെ കൂർപ്പിച്ചു നോക്കി.. "ഒന്ന് രണ്ടു വേർഡ് ആണെങ്കിൽ ഞാൻ വായിച്ചേനെ.. ഇത്രയും വായിക്കാൻ എനിക്ക് അറിയില്ല.. പറഞ്ഞു തരോ...?" അവൻ അവളുടെ കയ്യിന്ന് ആ പുസ്തകം പിടിച്ചു വാങ്ങി.. "മലയാളം വായിക്കാൻ അറിയില്ല എന്ന് പറയുന്നത് അത്ര അഭിമാനിക്കാനുള്ള കാര്യമൊന്നുമല്ല.. പിന്നെ ഇത്... ഇത് ഒരു ലവ് ലെറ്ററാ.. എന്റെ ഗേൾഫ്രണ്ടിന്..." അത് കേട്ടതും അവളുടെ മുഖം വാടി... ആ വാട്ടം കണ്ട് അർജുൻ സന്തോഷിച്ചു... "ഞാൻ പോണു.. ശ്രീയേട്ടൻ തിരക്കും..." അവൻ വീണ്ടും അവളെ പിടിച്ച് ചേർത്ത് നിർത്തി.. അവനോടൊട്ടി നിക്കുമ്പോൾ തന്റെ ഹൃദയം പൊട്ടിപോകുമാറുച്ചതിൽ മിടിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.. "നിനക്ക് അവൻ ശ്രീയേട്ടനും ഞാൻ അജുവും.. അതെന്താടി അവന് മാത്രമൊരു റെസ്‌പെക്ട്....?" അവൻ അവളോട് ചേർന്ന് നിന്ന് ചോദിച്ചു... "അതങ്ങനെയാ... നാട്ടിലെ തെമ്മാടിയെ ആരെങ്കിലും ചേട്ടൻന്ന് വിളിക്കുമോ... ശ്രീയേട്ടനെ പോലെയാണോ നീ..." അവൾ കുറുമ്പോടെ ചോദിച്ചു.. അവന് ദേഷ്യം വന്നു.. "ഓ... എങ്കിൽ പിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്... ഇതേ തെമ്മാടിയുടെ വീടാ. നിന്റെ വല്യമാമ പറഞ്ഞ താന്തോന്നിയുടെ വീട്.. ഇറങ്ങിപ്പോവാൻ നോക്ക്..." അവൾ വിഷമത്തോടെ സ്റ്റെപ് ഇറങ്ങാൻ നോക്കിയതും കാലു വേദനിച്ചു ചെറുതായൊന്നു നിലവിളിച്ചു.. അവൻ ശരവേഗത്തിൽ വന്ന് അവളെ പൊക്കിയെടുത്ത് താഴെക്കിറങ്ങി..................... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story