നാഥാർജുനം: ഭാഗം 20

Natharjunam

എഴുത്തുകാരി: അനു രാജീവ്

പൂരവും വെടിക്കെട്ടും വാദ്യ മേളങ്ങളും കൊണ്ട് അമ്പലം തിളങ്ങി നിന്നു.. അവസാന ദിവസത്തെ പൂജ ആയത് കൊണ്ട് പതിവില്ലാത്ത തിരക്കായിരുന്നു അമ്പലത്തിൽ... എല്ലാവരും അമ്പലത്തിലെത്തി.. ശിവശൈലത്തുകാർ തൊഴുതി ഇറങ്ങിയതിനു ശേഷം പടക്കം പൊട്ടുന്നത് കാണാൻ കഴിയുന്ന പോലെ കുറച്ച് ഉയർന്ന സ്ഥലത്തേക്ക് പോയി നിന്നു... വാമിയുടെ കണ്ണുകൾ അർജുനെ തേടി കൊണ്ടിരുന്നു... ചുറ്റും നോക്കിയിട്ടും കാണാഞ്ഞത് അവളിൽ നിരാശ പടർത്തി... പ്രിയയാണെങ്കിൽ അമലിനെ തിരഞ്ഞ് കൊണ്ടിരുന്നു... അവനേം എവിടേം കണ്ടില്ല... വെടിക്കെട്ട്‌ തുടങ്ങി.. ഉഗ്രൻ കരിമരുന്നു പ്രയോഗവും.. കൂടെ തന്നെ പല തരം വർണങ്ങളിലുള്ള പൂത്തിരികൾ പോലെ ആകാശത്തു മിന്നി ചിതറി.. പല നിറത്തിൽ പല രൂപത്തിൽ.. കണ്ണിനു അത്ഭുതം നൽകുന്ന കാഴ്ച്ച.. എല്ലാവരുടെയും ശ്രദ്ധ ആകാശത്തേക്ക് മാത്രം... നീണ്ട അരമണിക്കൂറോളം ഉണ്ടാവും വെടിക്കെട്ട്‌...

വാമിയുടെ കണ്ണിൽ ആ വർണങ്ങൾ മാത്രം നിറഞ്ഞു നിന്നു... പല തരം നിറങ്ങൾ ആ മിഴികളിൽ തിളങ്ങി... കഴുത്തിനു പിന്നിലേറ്റ ചുടു നിശ്വാസം ആ കാഴ്ച്ചയെക്കാൾ ആനന്ദം നൽകി അവൾക്ക്.. തിരിഞ്ഞു നോക്കാതെ, ആകാശത്തു നിന്നും കണ്ണുകൾ പിൻവലിക്കാതെ,, അവൾ തന്നെ ചേർന്ന് നിൽക്കുന്നവന്റെ കൈകൾ രണ്ടും പുറകിലൂടെ എടുത്ത് അവളുടെ വയറിൽ ചുറ്റി വച്ചു... ആ കഴുത്തിൽ ഒരു നനുത്ത ചുംബനം കൊടുത്തുകൊണ്ട് അർജുൻ അവളെ അങ്ങനെ തന്നെ പതുക്കെ പുറകിലേക്ക് കൊണ്ടുപോയി... എല്ലാവരും മുകളിലേക്ക് മാത്രം നോക്കി നിൽക്കുന്നത് കൊണ്ട് ആരും ഇത് ശ്രദ്ധിച്ചില്ല... " എങ്ങോട്ടാ അജു കൊണ്ടു പോകുന്നേ?? " അവൾ പതിയെ ചോദിച്ചു... "ശ്ശ്....മിണ്ടാതെ വാടി..." അവളുടെ കയ്യിൽ പിടിച്ച് അവർ ഇരുട്ടിലേക്ക് മറഞ്ഞു... പക്ഷേ ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്ന രണ്ടുജോഡി കണ്ണുകളെ അവർ ശ്രദ്ധിച്ചില്ല...

ആകാശത്തേക്ക് അത്ഭുതത്തോടെ നോക്കുന്ന സന്തോഷം നിറഞ്ഞ ആ മിഴികളെ ശ്രീ മതിമറന്നു നോക്കി നിന്നു... ആകാശം നോക്കി കൈകൊട്ടി ചിരിക്കുന്ന ആ കുറുമ്പിയെ കാണെ അവനെ ഉള്ളിൽ എന്തെന്നില്ലാത്ത വികാരം പതഞ്ഞു പൊങ്ങി. ഇതുവരെ തന്നിൽ അനുഭവപ്പെടാത്ത ഒരുതരം സ്നേഹം, വാത്സല്യം ആ കുഞ്ഞിനോട് അവന് തോന്നി... അവൻ അവർ രണ്ടു പേരിൽ നിന്നും കണ്ണുകൾ മാറ്റാൻ തയ്യാറായില്ല... അവരുടെ കണ്ണിലെ സന്തോഷം അവന്റെ മനസ് നിറയ്ക്കും പോലെ... തെറ്റാണെന്ന് അറിഞ്ഞിട്ടും അവന് അവരിൽനിന്ന് ഒരു നിമിഷംപോലും നോട്ടം മാറ്റാൻ സാധിക്കുന്നു ണ്ടായിരുന്നില്ല... ചുവപ്പും കറുപ്പും നിറത്തിലുള്ള സാരിയുടുത്ത് നിൽക്കുന്ന ദേവികയ്ക്ക് എന്നത്തെക്കാളും ഭംഗി അന്ന് ഉണ്ടെന്ന് അവനു തോന്നി... അവളുടെ മൂക്കുത്തി കല്ലു പ്രത്യേക ഭംഗിയിൽ തിളങ്ങുന്നുണ്ടായിരുന്നു... നാല് ദിവസം കഴിഞ്ഞാൽ കല്യാണം ആണെന്ന ഓർമ്മ അവന്റെ നെഞ്ചിൽ നീറ്റൽ ഉണ്ടാക്കി...

ചെയ്തത് തെറ്റായിപ്പോയി എന്ന് ഉള്ളിലിരുന്ന് വീണ്ടും വീണ്ടും ആരോ പറയും പോലെ.. അവൻ കഷ്ടപ്പെട്ട് അവരുടെ മുഖത്തുനിന്നും നോട്ടം മാറ്റി... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ ആകാശത്ത് വെടിക്കെട്ട് നടക്കുമ്പോഴും പ്രിയയുടെ കണ്ണുകൾ തിരഞ്ഞത് അമലിനെ ആയിരുന്നു... "ഒരു കിസ്സെങ്കിലും ഒപ്പിച്ചേ പറ്റൂ...നായി.. എവിടെ പോയി കിടക്കാണാവോ???" അവനെ കാണാതെ വന്നപ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം വന്നു.. അത് പറയാൻ വേണ്ടി അടുത്തുനിൽക്കുന്ന വാമിയെ നോക്കുമ്പോൾ നിൽക്കുന്നിടം ശൂന്യമായിരുന്നു... "ഹോ..തെണ്ടി.. റൊമാൻസിക്കാൻ പോയിട്ടുണ്ടാകും..😏😠" പല്ലു കടിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞ് അവൾ ആകാശത്തേക്ക് നോട്ടമിട്ടു... പെട്ടെന്ന് അവളുടെ കയ്യിൽ ആരോ കോർത്തുപിടിച്ച പോലെ തോന്നി ഞെട്ടി തിരിഞ്ഞു നോക്കി... ഇരുട്ടത്ത് തിളങ്ങുന്ന അമലിനെ മുഖം അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു.. അവൾ കണ്ണുകൊണ്ട് അവനോട് അങ്ങോട്ട് നീങ്ങി നിൽക്കാൻ പറഞ്ഞു... മനസ്സിലാകാത്ത പോലെ തലകൊണ്ട് എന്താ എന്താ എന്ന് ആക്ഷൻ കാണിച്ചു...

ദേഷ്യം വന്ന് അവന്റെ കയ്യും പിടിച്ച് അവൾ ദൂരേക്ക് നീങ്ങി നിന്നു... ⭕️⭕️⭕️⭕️ "വാമി..." അവളെ ചേർത്ത് പിടിച്ച് കാതോരം മൊഴിഞ്ഞു... "ഹ്മ്മ്..." അവൻ അവളുടെ കവിളിൽ ചുണ്ട് ചേർത്തു.. "വാമി......" "പറയു....." അവൻ മറു കവിളിലും മൃദുവായി ചുംബിച്ചു... "വാമി...." "നീ എന്റെ പേര് വിളിച്ചു കളിക്കാനാണോ ഇങ്ങോട്ട് വന്നത്?" കുറച്ചു ദേഷ്യത്തോടെ അവൾ ചോദിച്ചു.. "എടി പെണ്ണേ... ഞാൻ 2 ദിവസം ഇവിടെ ഉണ്ടാവില്ലട്ടോ.." അവൾ പെട്ടെന്ന് അവനിൽ നിന്നും മാറി നിന്നു... "എങ്ങോട്ട് പോവുവാ???" അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് വീണ്ടും ദേഹത്തോട് ചേർത്തി നിർത്തി . "ഒരു ചെറിയ പണിയുണ്ട്... നാളെ രാവിലെ പോകും.. 2 ദിവസത്തെ കാര്യമേ ഉള്ളൂ...." "ശരി എങ്ങോട്ടാണ് എന്നെങ്കിലും പറഞ്ഞൂടെ..." അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. "ബാംഗ്ലൂർ.." "ഹ്മ്മ്.. മാര്യേജ്ന് 4 ദിവസമേ ഉള്ളൂ... വേഗം എത്തില്ലേ..." "നിനക്കെന്നെ വിശ്വാസമില്ലേ..."

"എന്റെ എല്ലാമെല്ലാമായ പപ്പ പോലും എന്നെ മനസിലാക്കിയില്ല... നിന്നെയല്ലാതെ മറ്റാരേയും എനിക്ക് വിശ്വാസമില്ല അജു... എനിക്ക്.. പേടിയാ... ഈ മാര്യേജ് എങ്ങാനും..... "നടക്കില്ല.. നീ പേടിക്കണ്ട.. വാമിടെ അജുവല്ലേ പറയുന്നേ.." അവളുടെ മുഖം തെളിഞ്ഞു.. സന്തോഷം പ്രകടിപ്പിക്കാൻ എന്നവണ്ണം അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു... ⭕️⭕️⭕️💠💠💠💠💠⭕️⭕️⭕️ "എന്താടി. എന്തിനാ ഇങ്ങോട്ട് വന്നത്...??" അമൽ പ്രിയയോട് ചോദിച്ചു... "ശ്ശ്ശ്.......". അവൾ അവന്റെ ചുണ്ടിനു കുറുകെ വിരൽ വച്ചു... അവൻ കണ്ണും മിഴിച്ചു നോക്കി നിന്നു... "അമലു...." "പറയി പിയു..." "ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ???" "ഇത്ര കൊഞ്ചി കുഴഞ് പറയുമ്പോഴേ അറിയാം സംഭവം സീരിയസ് ആണെന്ന്.. സാരമില്ല.. പ്രൊസീഡ്..." "എടാ.. അതില്ലേ... എനിക്കെ... എനിക്കൊരു വേണം!" "അത്രയേ ഉള്ളോ... 🤭 ഹമ്മേ 😳😲 ഉമ്മയോ... എടീ നീ പോയെ.. അല്ലെങ്കിൽ നിന്റെ ജിമ്മൻ ചേട്ടൻ തെണ്ടി എന്നെ പഞ്ഞിക്കിടുന്നാ തോന്നുന്നേ ...

ഉമ്മ വച്ചുന്നുങ്കൂടെ അറിഞ്ഞാ ആറടിയിൽ ഒരു കുഴി എടുത്താ മാത്രം മതി..." "അതിനെ എല്ലാരേം അറിയിച്ചിട്ടാണോടാ ഉമ്മ തരുക... പൊട്ടൻ... അല്ലെങ്കിലും നിന്നോട് ചോദിച്ച എന്നെ വേണം പറയാൻ.. ഞാൻ പോണു..." ദേഷ്യത്തോടെ തിരിഞ്ഞു നടക്കാൻ നിന്ന അവളെ കയ്യിൽ പിടിച്ച് അവൻ കുറച്ചൂടെ ഇരുട്ടിലേക്ക് കൊണ്ട് പോയി.. "എടി... നിന്റെ ചേട്ടന് എല്ലാം അറിയാമെന്നു തോന്നുന്നു.... എന്നെ കാണാൻ വന്നിരുന്നു.. ആദ്യം ഒരു നല്ല ജോലി കിട്ടിയിട്ട് മതി നിന്റെ ഈ ചുറ്റിക്കളി എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി.... ആ സാധനത്തിന്റെ ഒരു കൈക്ക് പോലുമില്ല ഞാൻ എന്ന് നിനക്കറിയാലോ..." ഇത് കേട്ട് പ്രിയ ഞെട്ടി... "എന്നിട്ട് നീ എന്താ എന്നോട് ഒന്നും പറഞ്ഞില്ല...." " പറയാൻ പറ്റിയ ഒരു ചാൻസ് കിട്ടിയില്ല.. അതുകൊണ്ട പറയാഞ്ഞത്... നമ്മൾ എന്ത് ചെയ്താലും അവിടെ അറിയുന്നുണ്ട് എന്ന് തോന്നുന്നു... ഇനി ഉമ്മയും കൂടി അറിഞ്ഞു കഴിഞ്ഞാൽ കെട്ടുന്നതിനു മുന്നേ നീ വിധവയാകും...😩" പറയുന്നതിനോടൊപ്പം അവൻ മോങ്ങിക്കൊണ്ടിരുന്നു.. അത് കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ പ്രിയ അന്തം വിട്ടുനിന്നു...

"എടാ പൊട്ടാ... നീ മിണ്ടാതിരിക്ക്... കരഞ്ഞു ആളെ കൂട്ടല്ലേ...🙏🏻". അവൻ കരച്ചിൽ നിർത്തി ചുറ്റും നോക്കി... അവൾ അവനെ ഒന്നു കൂർപ്പിച്ചു നോക്കി തിരിഞ്ഞ് പോവാൻ ഒരുങ്ങി അവളുടെ കയ്യിൽ പിടിച്ച് നിർത്തി അവളെ ആ ചുമരിനോട് ചേർത്ത് നിർത്തി ആ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു, "ഇനിയിപ്പോ രണ്ടെണ്ണം കിട്ടിയാലും വേണ്ടില്ല, നിന്റെ ആഗ്രഹം സാധിച്ചു തന്നില്ല എന്ന് വേണ്ട..." പറയുന്നതിനോടൊപ്പം തന്നെ അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി.. ആദ്യ ചുംബനത്തിന്റെ ആലസ്യത്തിൽ അവൾ കണ്ണുകൾ ഇറുക്കിയടച്ചു... അവളുടെ കൈകൾ അവന്റെ ഷർട്ടിൽ ചുളിവുകൾ വീഴ്ത്തി പുറത്തു കൂടെ ഇഴഞ്ഞു നടന്നു... വെടിക്കെട്ടിന്റെ ശബ്ദം നിന്നപ്പോഴാണ് അവൻ അവളിൽ നിന്നും മുഖം ഉയർത്തിയത്.. നാണത്താൽ വിവശയായിരുന്നു പ്രിയ... അവന്റെ മുഖത്തേക്ക് പോലും നോക്കാൻ നിൽക്കാതെ തലതാഴ്ത്തി വേഗം അവർ നേരത്തെ നിന്ന് സ്ഥലത്തേക്ക് ഓടി...

അമൽ അവളെ നോക്കി പുഞ്ചിരിച്ചു.. ⭕️⭕️⭕️⭕️💠💠💠💠💠⭕️⭕️⭕️⭕️ വാമി നടന്നു വരുമ്പോഴാണ് പ്രിയ തിരക്കിനിടയിലൂടെ ഓടുന്നത് കണ്ടത് വാമി വേഗം അവൾക്കടുത്തേക്ക് നീങ്ങി.. "പ്രിയ......" "ഹോ.. എന്റെ വാമി... നീ എവിടെയായിരുന്നു.."" അതിന് അവൾ ഒരു വളിച്ച ചിരി ചിരിച്ചു.. അതിലുണ്ടായിരുന്നു പ്രിയക്കുള്ള ഉത്തരം.. "ശരി ശരി വാ.. അവിടെ അമ്മേം അമ്മായിയും തിരയുന്നുണ്ടാവും.. " പ്രിയ വേഗം വാമിയുടെ കയ്യിൽ പിടിച്ച് നേരത്തെ അവർ നിന്നിടത്തേക്ക് നടന്നു.. "എവിടെയായിരുന്നുമക്കളെ.. എത്ര നേരമായി ഞങ്ങൾ തിരയുന്നു.." ഭാമ ചോദിച്ചു "അത്.. അമ്മായി... ഞങ്ങൾ നന്നായി കാണാൻ വേണ്ടി കുറച്ചു നീങ്ങി നിന്നതാ..".. വാമി മറുപടി കൊടുത്തു.. "പറഞ്ഞിട്ട് പൊയ്ക്കൂടേ.. എവിടെയൊക്കെ നോക്കിയെന്ന് അറിയോ..??" പറയുന്നതിനോടൊപ്പം മഹിമ വാമിയുടെ ചെവിയിൽ പിടുത്തമിട്ടു.. അവൾ ചിരിച്ചുകൊണ്ട് കൈ തട്ടി മാറ്റി.. വാമിയുടെ മുഖത്തെ ചിരി കണ്ടുകൊണ്ടാണ് വേണു അങ്ങോട്ട് വന്നത്.. അയാളെ കണ്ടതും വാമിയുടെ മുഖത്തെ ചിരിച്ചു പൊടുന്നനെ മാഞ്ഞു...

അയാളുടെ മുഖത്തേക്ക് പോലും നോക്കാൻ വാമി തയ്യാറായില്ല... എന്നും ചിരിച്ചു കൊണ്ട് തന്റെ കയ്യിൽ തൂങ്ങി നടന്നവളുടെ അവഗണന അയാളെ നോവിക്കാൻ തുടങ്ങിയിരുന്നു... തന്റെ നെറ്റിയിൽ ഒരു മുത്തം തന്നിട്ട് ദിവസം തുടങ്ങിയിരുന്ന മകൾ ഇപ്പോൾ തന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല എന്നത് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. എല്ലാവരും വീട്ടിലേക്ക് മടങ്ങി... വാമി നേരെ റൂമിൽ ചെന്ന് ഡ്രസ്സ്‌ പോലും മാറാതെ കിടന്നു.. അജു എന്തിനായിരിക്കും ബാംഗ്ലൂർ പോവുന്നത്... അവൾ ചിന്തിച്ചു കൊണ്ടിരുന്നു... എപ്പോഴോ അവൾ ഉറങ്ങി പോയി.. കുറച്ചുസമയം കഴിഞ്ഞ് വേണു വാമിയുടെ മുറിയിലേക്ക് വന്നു... കട്ടിലിനെ ഹെഡ് ബോർഡിൽ ചാരിയിരുന്നുറങ്ങുന്ന മകളെ കാണേ അയാൾക്ക് എന്തോ ഒരു വിങ്ങൽ അനുഭവപ്പെട്ടു... അവൾക്ക് അടുത്തേക്ക് പോയി അവളെ കട്ടിലിലേക്ക് ചായ്ച്ചു കിടത്തി പതിയെ ആ നെറ്റിയിൽ തലോടി..

അവളുടെ അടുത്ത് കിടക്കുന്ന ഫോൺ അയാൾ ശ്രദ്ധിച്ചു.. അതിൽ ലോക്ക് സ്ക്രീൻ വോൾപേപ്പറായി വച്ചിരിക്കുന്ന അർജുനിന്റെ ഫോട്ടോ അയാളിൽ വീണ്ടും കുറ്റബോധം ഉണർത്തി.. അയാൾ പതിയെ അവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു.. ഡോർ ചാരി വെച്ച് അയാൾ പുറത്തേക്കിറങ്ങി... പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ ഒരുപാട് സമയം വൈകിയിരുന്നു... വാമി ഞെട്ടി എഴുന്നേറ്റു കൊണ്ട് വേഗം അജുവിന്റെ ഫോണിലേക്ക് കോൾ ചെയ്തു "അജു... നീ പോയോ???".. "ആഹാ... ഇപ്പോഴാണോ എഴുന്നേൽക്കുന്നത്... ഞാൻ എത്ര തവണ വിളിച്ചു എന്ന് നോക്ക്...എത്ര മിസ്കോൾ ഉണ്ടെന്ന് നോക്കിയോ നീ..." അവൾ ഫോണിലേക്ക് നോക്കി.. 8 missed calls... "ഒരു മൂന്നു മണിക്കൂർ ആയി കാണും ഇറങ്ങിയിട്ട്... "ശ്ശെയ്....ഞാൻ ഒന്ന് കാണണം എന്ന് വിചാരിച്ചതാ...." അവൾ നിരാശയോടെ പറഞ്ഞു.. "എടി പെണ്ണേ. അതിന് ഞാൻ നാടു വിട്ടു പോകുകയോന്നുമല്ലല്ലോ... രണ്ടു ദിവസത്തെ കാര്യമല്ലേ..."..

അവൾ ഒന്ന് അലസമായി മൂളി... " ഞാൻ വേഗം വന്നേക്കാം.. പിന്നെ ഇനി വെറുതെ വെറുതെ ഞാൻ വിളിച്ചെന്നു വരില്ല... കുറച്ചു ബിസി ആയിരിക്കും.. മെസ്സേജ് അയക്കാം.. Take care.... വെറുതെ പേടിക്കേണ്ട... ഞാനുണ്ട് കൂടെ.. Be strong and bold... മനസിലായോ... " "ഹാ...." "എന്നാ വാമി മോള് വേഗം ഫ്രഷ് ആയി ഫുഡ്‌ ഒക്കെ കഴിച്ച് ശരീരമൊക്കെ ഒന്ന് പുഷ്ടിപെടുത്.. ആവശ്യം വരും..." അതിന് അവൾ ഒന്ന് ചിരിച്ചു.. ഫോൺ കട്ട്‌ ചെയ്ത് വേഗം ഫ്രഷ് ആവാൻ കയറി... ആ രണ്ടു ദിവസവും അവൾക്ക് രണ്ട് യുഗങ്ങൾ പോലെ തോന്നി.. നാളെ വിവാഹമാണ്... അർജുൻ ഒരു തവണ വിളിച്ചു.. 3 തവണ msg അയച്ചു. ഇന്ന് എത്തും എന്നാണ് പറഞ്ഞത് .. വീട്ടിൽ വലിയ വിവാഹ പന്തൽ ഒരുങ്ങി.. ഡെക്കറേഷന്റെ ആളുകൾ രാവിലെ തന്നെ എത്തിയിട്ടുണ്ട്.. വീട് മുഴുവൻ അലങ്കരിച്ചു കൊണ്ടിരിക്കുന്നു.. വാമിക്ക് എന്തെന്നില്ലാത്ത ടെൻഷൻ തോന്നി തുടങ്ങി.. അർജുനെ കാൾ ചെയ്യുമ്പോൾ സ്വിച്ച് ഓഫ്‌ എന്നാണ് കേൾക്കുന്നത്..

അത് അവളുടെ ഭയം കൂട്ടി.. എന്തെങ്കിലും ആപത്ത് വന്നിട്ടുണ്ടാവുമോ എന്നവൾ ഭയന്നു.. അഥവാ അവന് എത്താൻ പറ്റിയില്ലെങ്കിൽ ഈ വിവാഹം നടക്കുമെന്നും അവൾക്കറിയാമായിരുന്നു.. പെട്ടെന്ന് ആരോ ഡോർ തുറക്കുന്നത് കണ്ട് അവൾ അങ്ങോട്ടേക്ക് ശ്രദ്ധിച്ചു.. വേണുവായിരുന്നു അത്.. അയാൾ രണ്ടു മിനിറ്റ് എങ്ങനെ തുടങ്ങുമെന്നറിയാതെ നിന്നു... "മോളെ... നിനക്ക് ഇഷ്ടമല്ലേ ഈ വിവാഹം" "അറിയുന്ന കാര്യം എന്തിനാ പപ്പാ ചോദിക്കുന്നെ..?" "മോളെ.. ശ്രീ നല്ല പയ്യനാ.. നല്ല ജോലിയും നല്ല കുടുംബവും..." "പപ്പാ... ശ്രീയേട്ടൻ നല്ലതല്ലാ എന്ന് ഞാൻ എന്നെങ്കിലും പപ്പയോട് പറഞ്ഞിട്ടുണ്ടോ??" "നിനക്ക് സമ്മതിച്ചൂടെ??". "ഇത് വരെ പപ്പാ എന്റെ സമ്മതം നോക്കിയാണോ ഈ ഏർപ്പാടെല്ലാം ചെയ്തത്.. ഇനിയും നോക്കണ്ട.." "മോളെ.. നീ മറ്റാരെയെങ്കിലും ആണ് ഇഷ്ട്ടം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു പക്ഷെ ആലോചിച്ചേനെ.. പക്ഷെ അർജുൻ.....

"അർജുൻ??? പറ പപ്പാ.. അർജുന് എന്താ... എന്താ അവന് കുഴപ്പം?" "മോളെ.. അവന് ഒരു കുഞ്ഞുണ്ട്... നിനക്കറിയില്ലേ... ആാാ പെണ്ണുമായി അവന്... "Stop it pappa... ഇനി ഒരക്ഷരം അജുവിനെ കുറിച്ച് തെറ്റായി പറഞ്ഞ് പോവരുത്... ആ കുഞ്.. ആ കുഞ്ഞ് ശ്രീയേട്ടന്റെയാണ്... ദേവികയെ പ്രണയിച്ചതും ശ്രീയേട്ടനാണ്... പക്ഷെ ശ്രീയേട്ടന് പോലും അത് ഓർമയില്ല... പക്ഷെ അത് അറിയുന്ന ഇവിടെയുള്ള ഒരേ ഒരാൾ ആരാന്ന് അറിയോ പപ്പക്ക്.... വല്യമാമ.. അയാൾ എല്ലാം മറച്ചു വച്ചതാണ്.... അയാൾ എല്ലാരേം ചതിക്കുവാ പപ്പാ... നമ്മളേം ശ്രീയേട്ടനേം എല്ലാരേം..." പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ വേണു തറഞ്ഞു നിന്നു.. റൂമിനു പുറത്ത് നിന്നും ഇത് മറ്റൊരാൾ കൂടി കേട്ടിരുന്നു... അവരുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ നിലം പതിച്ചു............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story