നാഥാർജുനം: ഭാഗം 21

Natharjunam

എഴുത്തുകാരി: അനു രാജീവ്

"മോളെ.. നീ എന്തൊക്കെയാടി പറയുന്നേ???..." "സത്യമാണ് പപ്പാ... എന്നെ ഒന്ന് വിശ്വസിക്ക്.... ദേവിക തന്നെയാ എല്ലാം എന്നോട് പറഞ്ഞത്..." ദേവിക പറഞ്ഞ കാര്യങ്ങൾ വാമി ചുരുക്കി വേണുവിന് പറഞ്ഞു കൊടുത്തു... അയാൾ കുറച്ച് നേരം നിശബ്ദനായി നിന്നു... അതിന് ശേഷം പൊട്ടി ചിരിച്ചു.. അയാളുടെ ഈ ഭാവ മാറ്റം വാമിയെ ഞെട്ടിച്ചു... "പപ്പാ... ഞാൻ പറഞ്ഞത് സത്യമാണ്...." "നീ ഇങ്ങനെയൊരു കഥ മുൻകൂട്ടി കണ്ടു വയ്ക്കും എന്ന് മാധവൻ എന്നോട് പറഞ്ഞിരുന്നു.. പക്ഷെ ക്രീയേറ്റീവിറ്റി കുറഞ്ഞ് പോയി മോളെ... ശ്രീക്ക് എല്ലാം മറന്നു പോയെന്നോ???? ഹ ഹ ഹ ഹാ... അവന് എല്ലാം അറിയാം മറച്ചു വച്ച് വിവാഹം കഴിക്കുകയാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചെങ്കിലും വിശ്വസിച്ചേനെ.. പക്ഷെ ഇങ്ങനെ ഒരു കാര്യം മറന്നു പോയെന്ന് പറയുന്നു... ഹാ ഹാ ഹാ.. "Stop this nonsense pappa... ഞാൻ പറഞ്ഞത് സത്യമാണ്.. മാധവമാമ കള്ളം പറയുകയാണ്.. Please believe me..." "മോളെ.. നിനക്ക് വേണ്ടി എന്തെങ്കിലും തീരുമാനിക്കുമ്പോൾ ഞാൻ ആയിരം വട്ടം ആലോചിക്കും എന്ന് നിനക്കറിയാലോ..

ദേവികയുടെ കാര്യം ഞാൻ അന്വേഷിച്ചു... അർജുനിന്റെ അല്ലാതെ മറ്റൊരാളുടെ പേര് പോലും ആ കുട്ടിയുടെ പേരിന്റെ കൂടെ ചേർത്ത് ഞാൻ കേട്ടില്ല... ഇപ്പൊ നീ പറഞ്ഞില്ലേ ശ്രീക്ക് അവളെ ഇഷ്ട്ടമായിരുന്നെന്ന്.. അത് പോലും ഞാൻ ആരിൽ നിന്നും അറിഞ്ഞില്ല... അവർ പഠിച്ച കോളേജിൽ പോലും പോയി ഞാൻ അന്വേഷിച്ചു.. പപ്പ മോൾടെ നല്ലതിനെ എന്തും ചെയ്തിട്ടുള്ളു.. ഇതും അങ്ങനെയാണ്. Be ready for this... " വേണു റൂമിൽ നിന്നും പോയി.. അവസാന പ്രതീക്ഷയും അറ്റവളെ പോലെ അവൾ തളർന്നിരുന്നു.. അജു പറഞ്ഞത് ശരിയായിരുന്നു.. ഞാനും അജുവും പറഞ്ഞാൽ കല്യാണം മുടക്കാനുള്ള വഴിയായിട്ടേ ഇതിനെ കാണു... ഇനി എന്ത് ചെയ്യും.. അജു.. നീ എവിടെയാ... അവൾ കരഞ്ഞു കൊണ്ടിരുന്നു... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ പിറ്റേന്ന് പോവാനുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ദേവികയും അനിയത്തിയും... " ചേച്ചി നമുക്ക് വാമി ചേച്ചിയെ ഒന്ന് കണ്ടിട്ട് വന്നാലോ..?" " വേണ്ട മോളെ... എനിക്ക് അങ്ങോട്ട് പോകാനുള്ള ധൈര്യമില്ല... ആ മനുഷ്യനെ നോക്കാനുള്ള ത്രാണിയില്ല.. നമ്മൾ നാളെ തന്നെ ഇവിടെനിന്നും പോകും, എന്നെന്നേക്കുമായി... പിന്നെ അദ്ദേഹത്തിന്റെ ജീവിതം നമ്മളെ ബാധിക്കുന്നതല്ല....

പക്ഷേ വാമി അജുവേട്ടനെ വിവാഹം കഴിക്കണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.... അത് നടന്നാൽ മതിയായിരുന്നു.... ". അതിന് ദീപിക ഒന്നു മൂളി.. "ചേച്ചി അജുവേട്ടൻ ടിക്കറ്റ് തന്നിട്ടുണ്ടായിരുന്നു... ഞാൻ പറയാൻ മറന്നു...".. "മ്മ്മ്... എന്നോട് പറഞ്ഞിരുന്നു ഇവിടെ കൊണ്ടുവന്നു തന്നു എന്ന്..." " എനിക്കെന്തോ ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല ചേച്ചി... " ദീപിക വാടിയ മുഖത്തോടെ പറഞ്ഞു.. "അതൊക്കെ ഇപ്പൊ തോന്നുന്നതാ... അവിടെ പോയി കുറച്ചു ദിവസം കഴിയുമ്പോൾ ഈ ചിന്തയൊക്കെ മാറിക്കോളും...". അതിന് അവൾ തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ വീട് മുഴുവൻ ആളും ബഹളവും നിറഞ്ഞു തുടങ്ങി.... ശ്രീയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു... ചെയ്യുന്നത് വലിയ തെറ്റാണെന്ന് വീണ്ടും വീണ്ടും ആരോ ഓർമ്മപ്പെടുത്തുന്ന പോലെ... മേലെ നിന്ന് പുറത്തേക്ക് നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് ഗേറ്റ് കടന്നു വരുന്ന മൂന്നാലു പേർ അവന്റെ കണ്ണിൽ പെട്ടത്... അവൻ സന്തോഷത്തോടുകൂടി വേഗം താഴേക്ക് ഓടി.. "അളിയാ......."

"രാഹുൽ.. വിശ്വ, ശരത്..... വാടാ... എത്രയായടാ കണ്ടിട്ട്... എവിടെയായിരുന്നു...." "ഹോ.. ഒന്നും പറയണ്ട സ്വന്തമായി ഒരു startup തുടങ്ങി.. അതൊന്നു പച്ച പിടിപ്പിക്കാനുള്ള ഓട്ടമായിരുന്നു..." "കോഴ്സ് പോലും കംപ്ലീറ്റ് ആക്കാതെയോ..." "ഓരോ സിറ്റുവേഷൻസല്ലേ.." "ഞാൻ.. ഞാൻ ആരോടും വിവാഹ കാര്യം പറഞ്ഞില്ലലോ ട.. എങ്ങനെ അറിഞ്ഞു..?." "നീ പറഞ്ഞില്ലെങ്കിലും അറിയാനുള്ള സോഴ്സ് ഒക്കെ ഉണ്ടെന്ന് കൂട്ടിക്കോ..." രാഹുൽ തമാശ പോലെ പറഞ് ശ്രീയുടെ വയറിലിടിച്ചു... "ശരി ശരി... നിങ്ങളെന്തായാലും അകത്തേക്ക് വാ..." "ഏയ്‌.. വേണ്ട മാൻ.. ഇവിടെയൊക്കെ നിന്റെ റിലേറ്റീവ്സ് അല്ലെ.. ഞങ്ങൾക്ക് പുറത്ത് സ്റ്റേ റെഡി ആക്കിയിട്ടുണ്ട്... നൈറ്റ്‌ കൂടണം..." "അതിനെന്താ ടാ.. അടിപൊളി ആക്കിയേക്കാം.. അച്ഛനെ കണ്ടിട്ട് പോടാ..." "ഏയ്‌.. അത് വേണ്ടടാ. പണ്ടേ അങ്ങേർക്ക് ഞങ്ങളെ ഇഷ്ടമല്ല.. നാളെ കണ്ടോളാം... അപ്പൊ നൈറ്റ്‌ കാണാം..." "Ok ടാ..." അത്രയും നേരം ആധി പിടിച്ച മനസിന്‌ അല്പം ആശ്വാസം കിട്ടിയ പോലെ തോന്നി ശ്രീക്ക്... കാശിനും വാങ്ങി കൊടുക്കുന്ന കള്ളിനും വേണ്ടി മാത്രം കൂടെ നിൽക്കുന്നവർ ആണെന്നാണ് കരുതിയിരുന്നത്.. ക്ഷണിക്കാതെ തന്നെ ഇവിടെ എത്തിയപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി... 💠💠💠💠💠💠💠💠💠💠💠💠💠

വാമി വീണ്ടും വീണ്ടും അജുവിനെ വിളിച്ചു കൊണ്ടിരുന്നു.. നേരം ഇരുട്ടി തുടങ്ങി.. ഈ ഇരുട്ടിനപ്പുറമുള്ള പ്രകാശം തന്റെ വിവാഹതിന്റെതാണ് എന്ന സത്യം അവളെ തളർത്തി കൊണ്ടിരുന്നു.. This number you have called is currently switched off.. Please try after some time.. വാമി ദേഷ്യം കൊണ്ട് ഫോൺ നിലത്തേക്കെറിഞ്ഞു.. അത് തുണ്ട് തുണ്ടായി ചിതറി... "എന്താ വാമി ഇത്..." "എനിക്ക് പേടിയാവുന്നടാ.. അജു എവിടെ പോയി കിടക്കുവാ... എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോ എന്നൊരു തോന്നൽ.. പ്രിയ.. നീ അമലേട്ടനെ ഒന്ന് വിളിച്ചു നോക്ക്.." " ഞാൻ വിളിച്ചു നോക്കി വാങ്ങി ഒരു റെസ്പോൺസ്മില്ല രണ്ടാളും കൂടിയാണ് പോയത്... എനിക്കും ടെൻഷൻ ഉണ്ട്.. പക്ഷേ, നീ ഇങ്ങനെ ഡെസ്പ് ആകാതെ.. ഒന്നും സംഭവിക്കില്ല..." വാമിയുടെ കണ്ണിൽ നിന്നും ഇടതടവില്ലാതെ കണ്ണുനീർ പെയ്തുകൊണ്ടേയിരുന്നു... ഓരോരുത്തരും പെണ്ണിനെ കാണാൻ എന്ന നിലയിൽ റൂമിലേക്ക് വരുമ്പോഴും അവളോട് ചിരിച്ച് സംസാരിച്ച് തിരികെ പോകുമ്പോഴും സങ്കടം മുഖത്ത് വരാതിരിക്കാൻ അവൾ വളരെ കഷ്ടപ്പെട്ടു.. മഹിമ നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാൻ പോലും തയ്യാറായില്ല.. പ്രിയയും അവളുടെ ഫ്രണ്ട്സും കൂടി വാമിയുടെ കയ്യിൽ മെഹന്തി ഇടാൻ വന്നു... ഒട്ടും താല്പര്യം ഇല്ലായിരുന്നെങ്കിൽ പോലും മാധവൻ നിർബന്ധിച്ചത് കൊണ്ടാണ് പ്രിയ അവരെയും കൂട്ടി അങ്ങോട്ട് വന്നത്...

മഹിമയും ഭാമയും ഫ്രണ്ടിൽ തന്നെ നിൽക്കുന്നതുകൊണ്ട് അവരെ വിഷമിപ്പിക്കേണ്ട എന്നുകരുതി വാമി കൈകൾ നീട്ടി കൊടുത്തു... 💠💠💠💠💠💠💠💠💠💠💠💠💠 "അളിയാ... പൊളി സാധനം.... ഇത്ര കുറഞ്ഞ ടൈമിൽ എവിടന്ന് ഒപ്പിച്ചു..." രാഹുൽ കുപ്പി പൊക്കി പിടിച്ചുകൊണ്ട് ചോദിച്ചു... "അച്ഛൻ ഏർപ്പാടക്കിയതാണ്.." ശ്രീ ചിരിച്ചു കൊണ്ട് കൂട്ടുകാരോട് പറഞ്ഞു... "അല്ലെങ്കിലും ഏർപ്പാടക്കാൻ അദ്ദേഹത്തെ കഴിഞ്ഞേ വേറെ ആളുള്ളൂ...." രാഹുൽ ശരത്തിനെ നോക്കി പറഞ്ഞു.. അവർ മൂന്ന് പേരും ചിരിച്ചു.. "അതെന്താടാ നീ അങ്ങനെ പറഞ്ഞെ???" "ഞാനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ലടാ.. ഒരു ഫ്ലോക്ക് വേണ്ടി പറഞ്ഞെന്നെ ഉള്ളൂ... " രാഹുൽ പറഞ്ഞു.. "ടാ... വേണെങ്കിൽ രണ്ടു പെഗ് അടിച്ചോ.. നാളെ മുതൽ കെട്ടിയ പെണ്ണിന്റെ പെർമിഷൻ വേണ്ടി വരും ഇതിനൊക്കെ..." "അത് കൊണ്ടായിരിക്കും നീ ഫസ്റ്റ് നൈറ്റിൽ തന്നെ കള്ളും കുടിച്ച് കെട്ടിയ പെണ്ണിന്റെ കയ്യിന്നു നടുവിന് ചവിട്ടും വാങ്ങി വന്നത്......" ശരത് പറഞ്ഞതിന് വിശ്വ മറുപടി പറഞ്ഞൂ.. ശ്രീയും രാഹുലും വിശ്വയും കൂടി ശരത്തിനെ കളിയാക്കി ചിരിച്ചു....

"അത് പിന്നെ.. ഒരു ധൈര്യത്തിന്... ഫസ്റ്റ് നൈറ്റ്‌ അല്ലേന്ന് കരുതി...." തല ചൊറിഞ്ഞുള്ള അവന്റെ സംസാരം കേട്ട് വീണ്ടും അവർ ചിരിച്ചു... "ഒരുപാട് ചിരിക്കേണ്ട... ആദ്യത്തെ തവണ ഒരു പെണ്ണിന്റടുത് പോവുന്നവർക്ക് കുറച്ച് ധൈര്യത്തിന് ഇത് കുടിക്കുന്നത് നല്ലതാ... പക്ഷെ നിനക്ക് വേണ്ടി വരില്ല....." ശരത് ശ്രീയെ നോക്കി ആക്കിയ മട്ടിൽ പറഞ്ഞു... "അതെന്താടാ...??" അവന്റെ നോട്ടം കണ്ട് ശ്രീ ചോദിച്ചു... "നീ ആദ്യമായിട്ടൊന്നും അല്ലാലോ ഒരു പെണ്ണിനെ പ...... പോവുന്നത്......" അത് കേട്ടതും ബാക്കി രണ്ടു പേരും ചിരിച്ചു... ഒന്നും മനസിലാകാതെ ശ്രീ അവരെ നോക്കി നിന്നു... "നോക്കടാ, ഒന്നുമറിയാത്ത കുട്ടിയെ പോലെ മിഴിച്ചു നോക്കുന്നത്... ആ പെണ്ണ് പുറത്ത് പറയാത്തത് കൊണ്ട് അന്ന് കേസ് ആയില്ല... അല്ലെങ്കിൽ ജയിലിൽ കിടന്ന് ഉണ്ട തിന്നണ്ട ഐറ്റമാ IPS ആവാൻ പോവുന്നെ...." രാഹുലിന്റെ വാക്കുകൾ കേട്ട് അവൻ ഉമിനീരിറക്കി... "എടാ ഏത് പെണ്ണ്.... നിങ്ങളെന്തൊക്കെയാ പറയുന്നേ...?" ശ്രീ രാഹുലിന്റെ ഷർട്ട്‌ കോളറിൽ പിടിച്ച് ചോദിച്ചു... "എടാ... ആ കൊച്ച്.. ഫസ്റ്റ് ഇയറിലെ... എന്താ അതിന്റെ പേര്... ആാാ... ദേവിക...." "ദേവിക.....???."

ശ്രീയുടെ ഹൃദയം പതിന്മടങ് വേഗത്തിൽ മിടിക്കാൻ തുടങ്ങി.. "ദേവികക്ക് എന്താ...??? എടാ ദേവികക്ക്...." മുഴുവൻ ചോദിക്കാൻ സമ്മതിക്കാതെ അവന്റെ കൈകളെ ഷർട്ട്‌ കോളറിൽ നിന്നും വലിച്ചെറിഞ്ഞ് രാഹുൽ അലറി പറഞ്ഞു..,,,,,, "എടാ... നീയല്ലേ ആ പെണ്ണിനെ റേപ്പ് ചെയ്തേ.." ശ്രീ തരിച്ചു നിന്നു പോയി... "നിനക്ക് ശരിക്കും ഓർമയില്ലേ... എന്താ ആക്ടിങ്.... അന്നത്തെ നിന്റെ പെർഫോമൻസ് കണ്ടപ്പോ തന്നെ ഞങ്ങൾക്ക് മനസ്സിലായി നിന്റെ അപ്പൻ നിന്നെ കൊണ്ട് അഭിനയിപ്പിച്ചതാണെന്ന്...". രാഹുൽ പുച്ഛത്തോടെ ഒരു ഗ്ലാസ്‌ വായിലേക്ക് കമഴ്ത്തി കൊണ്ട് പറഞ്ഞു.. "അത് ശരിയാ... അന്ന് കരഞ്ഞു കൊണ്ട് ആ ക്ലാസ്സ്‌റൂമിന്ന് ഇറങ്ങി വന്ന ആ കൊച്ചിന്റെ മുഖം മനസിന്ന് പോയിട്ടില്ല..." ശരത്തിന്റെ വാക്കുകൾ അവനെ വീണ്ടും തളർത്തി... "എടാ.... എനിക്കൊന്നും മനസിലാകുന്നില്ല.. നിങ്ങളെന്തൊക്കെയാ പറയുന്നേ...???. ഒന്ന് തെളിച്ച് പറ... പ്ലീസ്...." ശ്രീ നിലത്തു മുട്ട് കുത്തിയിരുന്ന് കൈകൂപ്പി അവരോട്‌ കെഞ്ചി... അവന്റെ അവസ്ഥ കണ്ട് രാഹുലും ശരത്തും പുച്ഛിച്ചപ്പോൾ വിശ്വ അവനടുത്തേക്ക് വന്നു.. അവൻ ശ്രീയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.. "ഞാൻ പറയാം.. നിനക്ക് ഒന്നും ഓർമയില്ലെങ്കിൽ ഇത് പറയാതിരിക്കുന്നത് നിന്നോട് ചെയ്യുന്ന ചതി ആവും....."

ശ്രീ അവനെ തന്നെ ഉറ്റുനോക്കി... ഇന്റർ ഫെസ്റ്റിൽ പരിപാടി മുടക്കാൻ അവളെ ക്ലാസ്സ്‌റൂമിലേക്ക് കൊണ്ട് പോയതും, അവിടെ വച്ച് അവളെ നശിപ്പിച്ചതും, അജു അവനെ അടിച്ചു പരിക്കേൽപ്പിച്ച് അവർക്ക് വാണിംങും കൊടുത്ത് കീറിപറിഞ്ഞ വസ്ത്രങ്ങളോട് കൂടിയ ദേവികയെ പൊതിഞ്ഞു പിടിച്ച് കൂട്ടി കൊണ്ട് പോയതും, എല്ലാരും ചേർന്ന് ശ്രീയെ ഹോസ്പിറ്റലിൽ എത്തിച്ചതും, അവർക്ക് പൈസ കൊടുത്ത് ശ്രീയോട് പോലും പറയരുതെന്ന് മാധവൻ പറഞ്ഞതും, അവസാനം ദേവിക ഗർഭിണി ആണെന്നറിഞ്ഞപ്പോൾ വലിയൊരു തുക തന്ന് ഇക്കാര്യം അറിയുന്ന അവർ മൂന്നുപേരെയും മാധവൻ തന്നെ നാട് വിടാൻ പറഞ്ഞതുമടക്കം, മുഴുവൻ ശ്രീയോട് പറഞ്ഞു....💠 ശ്രീ അവിടെയുണ്ടായിരുന്ന ചെയറിലേക്ക് ഇരുന്നു.. ചുറ്റും ഒരു മൂളക്കം മാത്രം.. ഒന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല... തന്നിൽ നിറഞ്ഞു നിൽക്കുന്ന വികാരം എന്താണെന്ന് മനസിലാകാത്ത അവസ്ഥ... കുറ്റബോധം കൊണ്ട് നീറി പുകയുന്നു... ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചതോർത്ത് അവന് സ്വയം പുച്ഛം തോന്നി.. അച്ഛൻ ചതിച്ചു എന്നത് ഒരിക്കലും അവന് ഉൾകൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല... എല്ലാത്തിലുമുപരി... 'എന്റെ കുഞ്ഞ്’ എന്ന വികാരം അവനെ വന്നു പൊതിഞ്ഞു... ആ കൊച്ചരി പല്ല് കാണിച്ചുള്ള ചിരി അവനിൽ തെളിഞ്ഞു നിന്നു.. അവൻ കണ്ണുകൾ ഇറുക്കിയടച്ചു... കണ്ണുനീരിൽ കുതിർന്ന വാത്സല്യം.. ❤️.......... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story