നാഥാർജുനം: ഭാഗം 23

Natharjunam

എഴുത്തുകാരി: അനു രാജീവ്

തലേദിവസം വൈകുന്നേരം തന്നെ അർജുൻ നാട്ടിലെത്തിയിരുന്നു... ബസ് സ്റ്റാൻഡിലെത്തി വാമിയോട് കാര്യം വിളിച്ചു പറയാൻ വേണ്ടി ഫോൺ നോക്കിയപ്പോഴാണ് ചാർജ് തീർന്ന് ഓഫ് ആയ വിവരം അവൻ ശ്രദ്ധിച്ചത്... അമലിന്റെ ഫോൺ എടുത്ത് വിളിച്ചാലോ എന്ന് ആലോചിച്ചെങ്കിലും ഇനിയെന്തായാലും പോയി കാണാം എന്ന് കരുതി... ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങി അമൽനോട് ഓരോന്ന് സംസാരിച്ചു നടക്കുമ്പോഴാണ് ഒരു അമ്മയും കുഞ്ഞും അവന്റെ അടുത്തേക്ക് ഓടി വന്നു രക്ഷിക്കണമെന്ന് അപേക്ഷിച്ചത്.... പെട്ടെന്ന് ആയതുകൊണ്ട് തന്നെ അർജുൻ ഒന്ന് പതറി... അവരുടെ പിറകെ വരുന്ന ശിവനെ കണ്ട് അർജുൻ അൽഭുതപ്പെട്ടു... ഇവൻ എപ്പോൾ ജയിലിൽ നിന്ന് ഇറങ്ങി എന്ന രീതിയിൽ അർജുൻ അവനെ നോക്കി നിന്നു... എന്നാൽ ശിവന്റെ മുഖത്ത് അർജുനെ കണ്ട അമ്പരപ്പോ ഞെട്ടലോ ഒന്നും കണ്ടില്ല എന്ന് അവൻ ശ്രദ്ധിച്ചു...

പൊതുവെ ആൾതിരക്ക് ഇല്ലാത്ത ഒരു ഊട്വഴിയായിരുന്നു അത്... അവരുടെ പുറകിലായി നിൽക്കുന്ന ആ അമ്മയെയും കുഞ്ഞിനെയും തിരിഞ്ഞു നോക്കുമ്പോഴേക്കും അവർ അവരുടെ കയ്യിലുണ്ടായിരുന്ന ഒരു സ്പ്രേ അർജുനിന്റെയും അമലിനെയും മുഖത്തടിച്ചു... അവരെ തൊടാൻ കൈ ആയുമ്പോഴെക്കും തലകറങ്ങി താഴേക്ക് വീണിരുന്നു... പിന്നെ ഇപ്പോഴാണ് കണ്ണ് തുറക്കുന്നത്.. ശരീരം മുഴുവൻ ഒരു തരം വേദന.. കയ്യും കാലും കെട്ടി വച്ചത് കൊണ്ടുള്ള കടച്ചിൽ വേറെ... അവൻ ഒന്ന് മൂരി നിവർന്നു.. 🔹🔹🔹 ശിവൻ വീണിടത്തുനിന്നും എഴുന്നേറ്റ് അർജുന് നേരെ വാളോങ്ങുമ്പോഴെയ്ക്കും ശ്രീ അവനെ ഇടം കാലിട്ട് വീഴ്ത്തി.. അർജുൻ അവന്റെ നീണ്ട മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് കാറിലേക്ക് അവന്റെ തലയിടിപ്പിച്ചു... വീണ്ടും വീണ്ടും ആഞ്ഞ് ആഞ്ഞ് കുത്തി.. ശിവൻ വേദന കൊണ്ട് അലറി...

അർജുൻ അവന്റെ മുടിയിൽ നിന്നും പിടി വിട്ടതും ശിവൻ തളർന്ന് കാറിൽ ചാരി നിന്നു... ശ്രീ അവന്റെ വയറിലേക്ക് ആഞ്ഞു ചവിട്ടി.. ശിവൻ വയറു പൊത്തി പിടിച്ച് താഴേക്ക് ഊർന്നിരുന്നു.. "ആര് പറഞ്ഞിട്ടാട നായെ നീ എന്നെ പിടിച്ചു വയ്ക്കാൻ നോക്കിയത്...." അർജുൻ അവനടുത്തു ഊന്നി ഇരുന്നുകൊണ്ട് ചോദിച്ചു.. ശിവൻ ഒന്നും മിണ്ടിയില്ല.. അർജുൻ മുഷ്ട്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് ആഞ്ഞു കുത്തി.. അവന്റെ മൂക്കിലൂടെ ചോരയൊഴുകി... രണ്ടാളും ചേർന്ന് ശിവനെ ഒരു പരുവത്തിലാക്കി... അസഹ്യമായ വേദന കൊണ്ട് ശിവൻ അലറിക്കരഞ്ഞു... ആരാ അയച്ചത് എന്ന് എത്ര വേദനിപ്പിച്ചിട്ടും അവൻ പറഞ്ഞില്ല... എന്നാൽ ഒരു വളവിനപ്പുറം തന്റെ പേര് പറയുമോ എന്ന ഭയത്തോടെ ജോൺ ഇതെല്ലാം കാണുന്നുണ്ടായിരുന്നു... ആ ഒരു സന്ദർഭത്തിൽ ശ്രീക്ക് അയാളെക്കുറിച്ച് അർജുനിനോട് പറയാനും മറന്നുപോയി...

ഇനിയും നിന്നാൽ ലേറ്റ് ആകും എന്ന് തോന്നിയത് കൊണ്ട് അവർ രണ്ടാളും ശ്രീയുടെ കാറിൽ കയറി... രണ്ടാൾക്കും പരസ്പരം മിണ്ടാൻ മടി തോന്നി.... "Thanks...." അർജുൻ പറഞ്ഞത് കേട്ട് ശ്രീ അവനെ അത്ഭുതത്തോടെ നോക്കി. "Sorry അർജുൻ..." "എന്തിന്...?" "ഇത്ര കാലം എന്റെ തെറ്റിധാരണ ആയിരുന്നു. അത് മനസിലാക്കാൻ ഞാൻ വൈകി പോയി... വാമിക്ക് നീ തന്നെയാ ചേരുക..." അർജുൻ ഒന്ന് ചിരിച്ചു... "അപ്പൊ ദേവികക്കോ..?" "എനിക്ക്.. എനിക്ക് അവളെ കാണണം.. മാപ്പ് പറയണം. ഇനിയെങ്കിലും അവളുടെ കൂടെ തുണയായി നിൽക്കണം." ശ്രീയുടെ കണ്ണിൽ പൊടിഞ്ഞ നനവിൽ നിന്നും അവൻ എത്രത്തോളം ആത്മാർത്ഥമായാണ് ഇത് പറഞ്ഞത് എന്ന് അർജുന് മനസിലായി... "പക്ഷെ.. അവൾ... അവൾ അത്ര പെട്ടെന്ന് നിന്നെ അംഗീകരിക്കുമെന്ന് വിചാരിക്കണ്ട ... ഈ മൂന്ന് വർഷത്തിൽ അത്രത്തോളം അനുഭവിച്ചിട്ടുണ്ട്..."

"എനിക്കറിയാം... ഞാൻ സംസാരിച്ചോളാം.. എന്ത് ശിക്ഷ തന്നാലും സ്വീകരിച്ചോളാം... എനിക് ദേവികയെ കാണണം... അവളുടെ അഡ്രെസ്സ് വേണം..." അർജുന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. തന്റെ അനിയത്തിക്ക് അർഹിക്കുന്ന ജീവിതം കിട്ടുന്നതിലുള്ള സന്തോഷം... കാർ നേരെ പോയി നിന്നത് അമ്പലത്തിലേക്കാണ്... വരുന്നവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു വേണു.. വീട്ടിൽ നിന്നും ആരും പുറപ്പെട്ടിരുന്നില്ല... അത് കൊണ്ട് വളരെ കുറച്ച് ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളു.. കാറിൽ നിന്നും ഒരുമിച്ചിറങ്ങി വരുന്ന അർജുനെയും ശ്രീയെയും കണ്ട് വേണു അത്ഭുതത്തോടെ നോക്കി... അവർ നേരെ വേണുവിനടുത് വന്ന് നിന്നു... "വേണു മാമേ... വാമിക്ക് എന്നേക്കാൾ ചേർച്ച അർജുനാണ്... അവർ തമ്മിലുള്ള വിവാഹം നടക്കുന്നതാണ് ഏറ്റവും ഉചിതം..." "ശ്രീമോനെ... നീ എന്തൊക്കെയാ പറയുന്നേ...

ഇവനെ കുറിച്ച് ഞാൻ നിനക്ക് പറഞ്ഞു തരണോ....?" "ഇവനെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് വേണുമാമ വാമിയെ കുറിച്ച് ആലോചിച്ചോ... അവളുടെ ഇഷ്ട്ടത്തെ കുറിച്ച്..." "ഈ പറയുന്ന നീ തന്നെയാണ് ഇവനെ ഇഷ്ട്ടമാണെന്ന് അറിഞ്ഞിട്ടും അവളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത്..." അയാളുടെ സ്വരം കനത്തു... "അതേ.. അന്ന് ഞാൻ കരുതി ഇവനെക്കാൾ യോഗ്യത എനിക്കാണെന്ന്.. ഇവനെക്കാൾ നല്ലവൻ ഞാൻ ആണെന്ന്.. വാമിയുടെ ജീവിതം നശിക്കരുതെന്ന്..." "പിന്നെ ഇപ്പൊ എന്ത് പറ്റി?? അവളുടെ ജീവിതം നശിക്കട്ടെ എന്നാണോ..." "അല്ല വേണുമാമേ.. ഇവനെക്കാൾ നല്ലവനെ ഒരിക്കലും വാമിക്ക് കിട്ടില്ല...." "ആ പെണ്ണും കുഞ്ഞും.... പറഞ്ഞു തീരുന്നതിനു മുന്നേ ശ്രീ ഒരു കൈ ഉയർത്തി നിർത്താൻ എന്ന പോലെ കാണിച്ചു.. "എന്റെയാണ്..... അവളും കുഞ്ഞും എന്റെയാണ്......" ഇപ്പ്രാവശ്യം വേണു ശരിക്കും ഞെട്ടി..

"മോനെ.. നീ എന്തൊക്കെയാ പറയുന്നേ....?" വേണു ആശയകുഴപ്പത്തിലായി... "അതേ.. ആ കുഞ് എന്റെയാണ്.. ഞാൻ ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിച്ച പെണ്ണാ ദേവിക... അവളെ സ്വന്തം അനിയത്തിയായി കണ്ട് സംരക്ഷിച്ചു എന്ന തെറ്റെ അർജുൻ ചെയ്തിട്ടുള്ളു..." വേണുവിന്റെ തല താഴ്ന്നു... "നിങ്ങൾ ഇതൊന്നും കണക്കിലെടുക്കണ്ട.. നിങ്ങളെ ജീവനായി കണ്ട മോളാ വാമി.. അവള് തന്നെ പറഞ്ഞിട്ടുണ്ട് ആരൊക്കെ എതിർത്താലും എന്റെ പപ്പ സമ്മതിക്കും എന്ന്... നിങ്ങൾ സമ്മതിക്കാതിരുന്നപ്പോൾ തകർന്നു പോയി അവൾ.. എല്ലാരേം വിട്ട് എന്റെ കൂടെ ഇറങ്ങി വരാം എന്ന് പറഞ്ഞു..." അർജുനിന്റെ വാക്കുകൾ കേട്ട് വേണു തരിച്ചു നിന്നു... "ഇപ്പൊ വിളിച്ചാൽ പോലും അവൾ എന്നോടൊപ്പം ഇറങ്ങി വരും.. പക്ഷെ അർജുൻ അത് ചെയ്യില്ല... എല്ലാരുടെയും ആശിർവാദത്തോടെ അനുഗ്രഹത്തോടെ അവളെ സ്വന്തമാക്കിയാൽ മതിയെനിക്ക്... അതിന് ഇനിയും എത്ര കാലം വേണമെങ്കിലും ഞങ്ങൾ കാത്തിരിക്കും..." വേണു അർജുനിന്റെ കൈ ചേർത്ത് പിടിച്ചു..

"എന്റെ കുഞ്ഞിന് ഞാൻ കഴിഞ്ഞേ ഈ ലോകത്ത് മാറ്റാരുമുള്ളു എന്ന് ഞാൻ അഹങ്കരിച്ചിരുന്നു.. അത് കൊണ്ട് ഈ വിവാഹം ഒരിക്കലും എതിർക്കില്ല എന്ന് ഞാൻ വിചാരിച്ചു.. എന്റെ സന്തോഷത്തിനു നിന്നെ മറക്കും എന്ന് കരുതി... എനിക്ക് തെറ്റി... ഇന്ന് ഈ വിവാഹം നടക്കും.. എന്റെ വാമി മോൾടെ കഴുത്തിൽ അവളുടെ മുറ ചെറുക്കൻ അർജുൻ താലി ചാർത്തും..." വേണു അർജുനെ കെട്ടി പിടിച്ചു.. ശ്രീയുടെ മുഖം വിടർന്നു.. അർജുൻ ശ്രീക്ക് അടുത്തേക്ക് വന്നു.. ദേവികയുടെ അഡ്രസ് പറഞ്ഞു കൊടുത്തു.. "ഇനി നിൽക്കുന്നില്ല.. അവളെ കൺവിൻസ് ചെയ്യണം... കൂടെ കൂട്ടണം... നമ്മൾ തമ്മിലുള്ള പ്രശ്നമൊന്നും തീർന്നെന്ന് കരുതണ്ട... ഞാൻ വരും...." "ഞാൻ കാത്തിരിക്കും.. ". നിഗൂഢമായി ചിരിച്ചു കൊണ്ട് ഷേക്ക്‌ ഹാൻഡ് കൊടുത്ത് ശ്രീ കാറിൽ കയറി പോയി.. അപ്പോഴേക്കും വീട്ടിൽ നിന്നും ഓരോ കാറുകളായി അമ്പല മുറ്റത്തേക്ക് വന്ന് നിന്നു..

"വേണുമാമ..." അർജുൻ വിളിച്ചപ്പോൾ അയാൾ അവനെ നോക്കി ഒന്ന് ചെറുതായി ചിരിച്ചു.. "വാമിയോട് ഇപ്പൊ പറയണ്ട ഒന്നും.. മണ്ഡപത്തിൽ നിന്നും കാണുമ്പോൾ ആ സന്തോഷം നേരിട്ട് കാണാം...". വേണു അതിന് സമ്മതം പറഞ്ഞു.. വാമി കാറിൽ നിന്നും ഇറങ്ങി ചുറ്റും നോക്കുമ്പോൾ അവളെ തന്നെ നോക്കി അർജുൻ ഒരു സൈഡിൽ ഉണ്ടായിരുന്നു.... അവളുടെ കരഞ്ഞ കണ്ണുകൾ കാണെ അവന് ഒരുപാട് സങ്കടം തോന്നി... വേണു അവരെ വേഗം റെഡി ആവാൻ പറഞ്ഞുവിട്ടു.. വരന്റെ സ്ഥാനത്ത് നിൽക്കുന്ന അർജുനെ കണ്ട് സദസിലിരുന്ന പലർക്കും അത്ഭുതം തോന്നി.. ഓരോരുത്തരും പരസ്പരം പിറുപിറുക്കാൻ തുടങ്ങി... അപ്പോഴേക്കും അമൽ അങ്ങോട്ടേക്ക് എത്തി... എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോൾ അവൻ ആ കദനകഥ അർജുനോട് പറഞ്ഞു.. മുഖത്തേക്ക് സ്പ്രേ അടിച്ചവന് അർജുനെ മാത്രമേ ആവശ്യം ഉണ്ടായിരുന്നുള്ളു...

അത് കൊണ്ട് അമലിനെ സൈഡ് ഒരു ബസ് സ്റ്റോപ്പിൽ കിടത്തിയിട്ട് അവർ പോയി.. നാട്ടുകാർ കള്ളുകുടിച്ചു ബോധമില്ലാതെ കിടക്കുവാണെന്ന് കരുതി തിരിഞ്ഞു നോക്കിയില്ല.. രാവിലെ ബോധം തെളിഞ്ഞപ്പോ തന്നെ വീട്ടിലേക്ക് പോയി.. അപ്പോഴേക്കും അർജുൻ വീട്ടിലേക്ക് ഫോൺ ചെയ്ത് ജെസ്സിയോട് അമ്പലത്തിലേക്ക് വരാൻ പറഞ്ഞു.. അങ്ങനെ അവരോടൊപ്പം ഇങ്ങോട്ട് വന്നതാണ് താൻ എന്ന് പറഞ്ഞ് അമൽ കണ്ണുനീർ തുടച്ചു.... അവന്റെ കഥ കേട്ട് അർജുന് ചിരി വന്നെങ്കിലും ഇപ്പൊ ചിരിച്ചാൽ വരന്റെ കൂട്ടുകാരന്റെ സ്ഥാനത്ത് ഇരിക്കാൻ വേറെ ആളില്ല എന്ന് ബോധ്യമുള്ളത് കൊണ്ട് അർജുൻ അവന്റെ സങ്കടത്തിൽ പങ്കു ചേർന്നു... കുറച്ച് കഴിഞ്ഞതും വാമി കുട്ടികൾക്കൊപ്പം മണ്ഡപത്തിലേക്ക് നടന്നു വന്നു.. അപ്പോഴും അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് കണ്ട് അവന്റെ നെഞ്ച് നീറി... അവൾ ആരെയും ശ്രദ്ധിക്കാതെ വലംവച്ച് സദസ്സിനെ തൊഴുത് അവന്റെ അടുത്ത് ഇരുന്നു... ഓരോന്ന് ചിന്തിച്ചിരിക്കുന്ന വാമിയെ അവൻ കണ്ണിമയ്ക്കാതെ നോക്കി..

പൂജാരി പറയുന്നതുപോലെ ഓരോന്ന് പറയുന്നുണ്ടെങ്കിലും പുഷ്പങ്ങൾ അർപ്പിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സ് ഇവിടെയൊന്നും അല്ല എന്ന് അവന് മനസ്സിലായി.... കവിളിലൂടെ ഒഴുകിയ കണ്ണുനീർ അവനവന്റെ കൈകൾ കൊണ്ട് തുടച്ചു കൊടുത്തു.. 💠💠💠💠💠💠💠💠💠💠💠💠💠 ഒന്ന് നെറ്റി ചുളിച്ച ശേഷം അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോട്ടം എറിഞ്ഞു... വിവാഹ വേഷത്തിൽ തന്റെ പ്രിയപ്പെട്ടവൻ തന്റെ അടുത്ത് ഇരിക്കുന്നുണ്ടെന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... ഒരു വേള താൻ കാണുന്നത് സ്വപ്നം ആണോ എന്ന് പോലും വാമിക്ക് തോന്നി... അവൾ ചുറ്റും നോക്കി എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു... അതിനൊപ്പം തന്റെ പപ്പയുടെ മുഖവും ഉണ്ടെന്നുള്ളത് അവൾക്ക് എന്തെന്നില്ലാത്ത ആനന്ദം ഉണ്ടാക്കി... മാധവ മാമയും അമ്മായിയും ശ്രീയേട്ടനും ചുറ്റും എവിടെയും ഇല്ല എന്നും അവൾ ശ്രദ്ധിച്ചു.. ആദ്യം തോന്നിയ അളവില്ലാത്ത സന്തോഷം പെട്ടെന്ന് തന്നെ അർജുനോടുള്ള ദേഷ്യം ആയി പരിണമിച്ചു...

അവൾ അവനെ കലിപ്പിച്ചു നോക്കി.. ശേഷം തന്റെ മുന്നിൽ കാണുന്ന ഭഗവാന്റെ രൂപ ത്തിനോട് കൈകൂപ്പി നന്ദി പറഞ്ഞു.. ആ നിമിഷം അവളുടെ കണ്ണിൽ നിന്നും ആനന്ദക്കണ്ണീർ ഒലിച്ചിറങ്ങി.... എങ്ങനെയെന്നോ എപ്പോഴെന്നോ അറിയില്ലെങ്കിലും സംഭവിച്ച കാര്യങ്ങൾ താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്നാണ് എന്ന പൂർണബോധ്യം അവൾക്കുണ്ടായിരുന്നു... അപ്പോഴേക്കും ഉയർന്ന സ്വരത്തിൽ കെട്ടിമേളം മുഴങ്ങി.. അർജുൻ പൂജാരി കയ്യിൽ എടുത്തു കൊടുത്തതാ താലി അവളുടെ കഴുത്തിൽ ചാർത്തി അജുവിന്റെ വാമിയെ എന്നെന്നേക്കുമായി സ്വന്തമാക്കി.... അതിനുശേഷം ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിൽ ചാർത്തിക്കൊടുത്തു... എന്തെന്നില്ലാത്ത സന്തോഷം തോന്നി അവൾക്ക്.... കണ്ണുകൾ ഇടതിരിവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു...

അവൻ ആ കണ്ണുകൾ രണ്ടു കൈകൾ കൊണ്ടും തുടച്ചു അവളുടെ നെറ്റിയിൽ ചുണ്ടിൽ ചേർത്തു. എല്ലാവരുടെയും മുന്നിൽവെച്ച് ഇങ്ങനെ ചെയ്തതിൽ അല്പം ജാള്യത തോന്നിയെങ്കിലും സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അത് കാര്യമാക്കിയില്ല... പരസ്പരം വരണമാല്യമണിയിച്ചു... അവന്റെ കൈകൾ ചേർത്ത് പിടിച്ച് അഗ്നിയെ വലം വച്ചു.. അർജുനിന്റെ കയ്യിൽ നിന്നും അവൾ സന്തോഷത്തോടെ പുടവ വാങ്ങി... രണ്ടു പേരും ചേർന്ന് എല്ലാരിൽ നിന്നും അനുഗ്രഹം വാങ്ങി.. അവൾ പപ്പയെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു.. തൊഴുതു കൊണ്ട് കാലിൽ വീണു.. അയാൾ ഞെട്ടി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.. അതിൽ നിന്നും താൻ ചെയ്യാനിരുന്നത് എത്ര വലിയ പാപമായിരുന്നു എന്ന് അയാൾക്ക് മനസിലായി... അതിന് ശേഷം കുറച്ച് ഫോട്ടോസ് ഒക്കേ എടുത്തതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ചു..

അപ്പോഴൊന്നും വാമി തന്നെ നേരെ ശ്രദ്ധിക്കുന്നില്ല എന്ന് അർജുന് തോന്നി.. അവൾ എത്രത്തോളം സങ്കടപെട്ട് കാണുമെന്നു അതിൽ ninnum അവന് മനസിലായി.. വരന്റെ വീട്ടിലേക്ക് മടങ്ങാൻ നേരമായി.. വാമിക്ക് പ്രതേകിച്ചു സങ്കടം ഒന്നും തോന്നിയില്ല.. അത്യധികം ആഗ്രഹിച്ച എന്തോ ഒന്ന് നേടിയെടുത്ത സന്തോഷമായിരുന്നു അവൾക്ക്.. അർജുനോടൊപ്പം കാറിൽ കയറി... എല്ലാരോടും യാത്ര പറഞ്ഞു..വണ്ടി സ്റ്റാർട്ട് ചെയ്തു... അർജുൻ മിണ്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാമി മൈൻഡ് ചെയ്യാതെ പുറത്ത് നോക്കിയിരുന്നു.. പിന്നെ കുറെ നേരം യാത്രയുണ്ടായിരുന്നത് കൊണ്ട് അവൻ രണ്ടക്ഷരം പറയുമ്പോഴേക്കും വീടെത്തി...🤭 ജെസ്സി വിളക്ക് കൊടുത്ത് അവളെ അകത്തേക്ക് കയറ്റി... നിറഞ്ഞ പുഞ്ചിരിയോടെ അവൾ വലതു കാലെടുത്തു വച്ച് അകത്തേക്ക് കയറി.. എന്നാൽ ഒരു സൈഡായി കണ്ണിൽ പക നിറച്ച് നിൽക്കുന്ന അച്ഛനെയും മോളെയും ആരും ശ്രദ്ധിച്ചില്ല............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story