നാഥാർജുനം: ഭാഗം 3

Natharjunam

എഴുത്തുകാരി: അനു രാജീവ്

കൈകളിൽ കോരിയെടുത്തു താഴെക്കിറങ്ങുമ്പോൾ അവന്റെ കണ്ണുകൾ ആ നഗ്നമായ തോളിലേക്കായിരുന്നു... അവൾ അവനെ തുറിച്ചു നോക്കിയപ്പോൾ നോട്ടം മാറ്റി കൊണ്ട് പറഞ്ഞു.. "കഴുത്തിൽ ചേർന്ന് കിടക്കുന്ന ഉടുപ്പൊന്നും ഇല്ലേ നിനക്ക്...?" അവന്റെ ചോദ്യം കെട്ട അവൾ ചിരി അടക്കി പിടിച്ചു.. "ഇതിനെന്താ കുഴപ്പം?? " "കുഴപ്പമൊന്നുമില്ല, കാണാനൊരു ചന്തമൊക്കെയുണ്ട്.. പക്ഷെ ആ വീട്ടിലുള്ളവൻ അത്ര വെടുപ്പൊന്നും അല്ല..." "ആര്?" "നിന്റെ ശ്രീയേട്ടൻ...." അവൻ മുഖം വീർപ്പിച്ചു പറഞ്ഞു കൊണ്ട് അവളെ ഹാളിലെ സെറ്റിയിൽ ഇരുത്തി.. "ഇതിന് ഇത്ര നീട്ടമേ ഉള്ളോ..." സ്‌കർട്ടിലേക്ക് നോക്കിയുള്ള അവന്റെ ചോദ്യം കേൾക്കെ അവൾ പൊട്ടി ചിരിച്ചു.. അതും കൂടെ ആയതും അവൻ തിരിഞ്ഞു നടക്കാനൊരുങ്ങി.. അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി.. "നിനക്കിപ്പോ എന്താ പ്രോബ്ലം.... അവൻ ഉത്തരം പറഞ്ഞില്ല.. "ഈ ഡ്രസിങ് ഇഷ്ട്ടായില്ലേ....???".. അർജുൻ അവളുടെ മുഖത്തേക്ക് നോക്കി... എന്തൊക്കെയോ പറയണമെന്നുണ്ട്.. പക്ഷെ സാധിക്കുന്നില്ല.. "എനിക്കറിയാം, ഇത് നാട്ടിൻപുറമാണ്, ഇതൊന്നും ചേരില്ലാന്ന്... ഞാൻ ഇനി........... ബാക്കി പറയാൻ സമ്മതിക്കാതെ അവൻ അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് മുട്ടുകുത്തി അവൾക്ക് നേരെ ഇരുന്നു... "ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട്..

You look so pretty... നിനക്ക് ചേരുന്നതും മോഡേൺ ഡ്രസിങ് തന്നെയാ... നിനക്കിഷ്ടമുള്ളതൊന്നും ആർക്ക് വേണ്ടിയും ഉപേക്ഷിക്കരുത്.. ഇതാണ് നിനക്ക് കംഫർട് എങ്കിൽ ഇത് മതി..." അവൻ അവളുടെ കവിളിൽ തലോടി പറഞ്ഞു കൊണ്ട് എണീറ്റു... അവനെ നോക്കുന്ന ആ മിഴികളിൽ അത്ഭുതമായിരുന്നു... "മോളെ....... ജെസിയുടെ വിളിയാണ് വാമിയെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വന്നത്.. "എനിക്ക് തോന്നി ഇവനെ കാണാൻ പോയിട്ടുണ്ടാവുമെന്ന്... സ്റ്റെപ് കേറാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് മോളിലേക്ക് കൊണ്ട് വരാതിരുന്നത് ട്ടോ... നിങ്ങള് വരട്ടെന്ന് വിചാരിച്ചു... അതും പറഞ്ഞു പുഞ്ചിരിയോടെ ജെസ്സി രണ്ടാൾക്കും ജ്യൂസ് നീട്ടി... അവൾ കുടിച്ചു കഴിഞ്ഞതിനു ശേഷം അവനടുത്തേക്ക് പോയി... "എന്നെയൊന്നു പുറത്ത് കൊണ്ട് പോകാവോ.. ചെറിയൊരു ഷോപ്പിംഗ്..." അവൻ ജെസ്സിയുടെ മുഖത്തേക്ക് നോക്കി.. "കൊണ്ട് പോടാ... കൊച്ച് ആദ്യായി ചോദിക്കുവല്ലേ..." അവൻ ഒന്ന് അമർത്തി മൂളി... "Ok.. ഞാൻ പോയി ഡ്രസ്സ്‌ ചെയ്തിട്ട് വരാം...".. അവൾ വേഗം ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു തറവാട്ടിലേക്ക് കയറി... രണ്ടു കാറും കാണാതായപ്പോ മനസിലായി മാമനും ശ്രീനാഥും വന്നിട്ടില്ലന്ന്...

വേഗം അകത്തു കയറി ബ്ലാക്ക് കളർ ഓഫ്‌ റൗണ്ട് നെക്ക്ഡ് സിമ്പിൾ ഗൗൺ ഇട്ടു റെഡി ആയി... പേഴ്സും എടുത്ത് ഇറങ്ങുമ്പോഴാണ് ഭാമ വന്നത്.. "എങ്ങോട്ടാ മോളെ ഒരുങ്ങിയിട്ട്...." "അത് അമ്മായി... ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം..." "ശ്രീ വന്നിട്ട് പോയ പോരെ മോളെ... അവൻ കൊണ്ട് പോകും..".. "അത് സാരമില്ല.. ഞാൻ പൊയ്ക്കോളാം... ശ്രീയേട്ടൻ വരാൻ ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നു... Bye.." അധികം സംസാരിപ്പിക്കാൻ നിക്കാതെ അവൾ വേഗം ഇറങ്ങി... റോഡിലേക്ക് ഇറങ്ങുമ്പോഴേക്കും അവൻ ബുള്ളറ്റ് കൊണ്ട്റോഡിലേക്കിറങ്ങി നിൽക്കുന്നുണ്ടായിരുന്നു... വേഗം കയറി വൺ സൈഡായി ഇരുന്നു.. അവൻ ചിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു... അരമണിക്കൂർ കൊണ്ട് ടൗണിൽ എത്തി.. ഷോപ്പിംഗ് മാളിൽ കയറ്റി വണ്ടി പാർക്ക്‌ ചെയ്തു രണ്ടാളും ഉള്ളിലേക്ക് നടന്നു. ആദ്യം തന്നെ അവൾ ഒരു ബൊട്ടിക്കിലേക്ക് കയറി.. അർജുനും.. അവൾ ഡിസ്പ്ലേയിൽ വച്ചിരിക്കുന്ന ടോപ്സ് ഓരോന്നായി നോക്കി കൊണ്ടിരുന്നു.. അവൻ സൈഡിൽ ഇട്ടിരിക്കുന്ന സെറ്റിയിലേക്ക് ഇരുന്നു.. അവൾ കുറെ ഡ്രസ്സ്‌ എടുത്ത് കയ്യിൽ പിടിച്ച് കൊണ്ട് അവനടുത്തേക്ക് നടന്നു വന്നു.

"കൂടെ ആളെ കൂട്ടിയിട്ട് വന്നതേ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാനാ..." അവൻ പതിയെ എഴുന്നേറ്റു.. അവളുടെ കയ്യിലെ ഡ്രസ്സ് എല്ലാം നോക്കി.. കൂടുതലും കുർത്തി ടൈപ്പ് ആണ്... "നീ ഇങ്ങനത്തെയൊക്കെ ഇടുമോ??" "ഇനി ഇടാംന്നൊരു തിങ്കിങ്... എന്തേ പറ്റില്ലേ...." അവൻ ചിരിച്ചുകൊണ്ട് തലയാട്ടി... അർജുൻ ചുറ്റും കണ്ണോടിച്ചു... റെഡ് and ബ്ലാക്ക് കോമ്പിനേഷനിലുള്ള ഒരു അനാർക്കലി മോഡൽ ചുരിദാർ അവന്റെ കണ്ണിൽ പെട്ടു.. അവൻ സെയിൽസ് മാനോട് അത് പാക്ക് ചെയ്യാൻ പറഞ്ഞു.. "നിനക്കിഷ്ട്ടായെങ്കിൽ മാത്രം യൂസ് ചെയ്താ മതി..." അവൾ തലയാട്ടി.. ബുള്ളെറ്റ് ആയത് കൊണ്ട് ഒരുപാട് സാധനങ്ങൾ പർച്ചേസ് ചെയ്യാൻ നിന്നില്ല... അവർ വേഗം ഇറങ്ങി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ശ്രീ............." പുറകിൽ നിന്നുമുള്ള ശബ്ദം കേട്ട് ശ്രീനാഥ് തിരിഞ്ഞു നോക്കി... അവനരികിലേക്ക്ഓടി വരുന്ന ആളെ കണ്ടതും ആ മുഖം ഇരുണ്ടു കൂടി... "നിന്നോട് എത്ര പറഞ്ഞാലും മനസിലാവില്ലേ അവന്തിക... എന്റെ പുറകെ നടന്നു ശല്യം ചെയ്യരുത്.. ഇനി ഉണ്ടായാൽ ഞാൻ അയ്യർ സർനോട് പറയും.... "

അവൻ ദേഷ്യത്തോടെ പറഞ്ഞു തിരിഞ്ഞു നടന്നു. "ശ്രീ.. ഞാൻ പറയുന്നത് ഒന്ന് കേൾക്കു..". അവൾ തല താഴ്ത്തി നിന്നു പറയുന്നത് കണ്ട് അവൻ കൈ കെട്ടി നിന്നു.... അവളുടെ ആ ഭാവം അവന് പുതിയതായിരുന്നു.. അവൻ സിവിൽ സെർവിസിന് prepare ചെയ്യുകയാണ്.. രാമനാഥ അയ്യർ നടത്തുന്ന എൻട്രൻസ് കോച്ചിങ് സെന്റർലാണ് ശ്രീനാഥ്... അയ്യരുടെ ഒരേ ഒരു മകളാണ് അവന്തിക. ഒരു വായാടി... നാടൻ പെൺകുട്ടി.. പക്ഷെ ശ്രീനാഥ്ന്റെ കോൺസെപ്റ്റിനോട് ചേർന്ന കുട്ടി ആയിരുന്നില്ല അവൾ.. അവന് കുറച്ച് മോഡേൺ ആയ പെൺകുട്ടികളെ ആണ് ഇഷ്ട്ടം... അത് കൊണ്ട് തന്നെ അവളെ അവൻ മുഴുവനായും അവഗണിച്ചു... "അപ്പ കല്യാണം ഏതാണ്ട് ഉറപ്പിച്ച പോലെയാ....." അവൾ വിഷമത്തോടെ പറയുന്നത് കേട്ട് അവന്റെ മുഖം വിടർന്നു... ശല്യം തീർന്നല്ലോ എന്ന് മനസ്സിൽ വിചാരിച്ചു... "ശ്രീയെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു... ആഹ്, എന്താ ചെയ്യ.. വിധിയുണ്ടാവില്ല... അടുത്ത ജന്മം എന്നൊന്നുണ്ടെങ്കിൽ ശ്രീനാഥ് എന്റെ ആയാൽ മതി ട്ടോ... അപ്പ തിരക്കും പൊയ്ക്കോട്ടേ... ശരി...". അവൾ കൈ കൊണ്ട് കണ്ണീര് തുടച്ച് തിരിഞ്ഞു നടന്നു... അവനും എന്തോ ഒരു സങ്കടം തോന്നി..

എന്നാലും ഇനി ഇതിനെ സഹിക്കണ്ടാലോ എന്ന് കരുതി ആശ്വസിച്ചു നിന്നതും അവൾ പോയ സ്പീഡിൽ തിരിച്ച് വന്നു... "ടോ.. തനിക്കൊന്നും കണ്ണിൽച്ചോരയില്ല ടോ... ഒരു പെൺകുട്ടി ഇത്രയും ഫീൽ ചെയ്തു പറഞ്ഞിട്ട് പോവുമ്പോ ഒന്ന് തിരിച്ച് വിളിച്ചു ആശ്വസിപ്പിക്കാനുള്ള മര്യാദയെങ്കിലും.. ഹോ... ഞാൻ വേറെ കേട്ടുവാന്ന് പറഞ്ഞപ്പോ എന്താ ഒരു ആശ്വാസം മുഖത്ത്. ഇപ്പൊ ഈ കാണിച്ചതിനും ചേർത്ത് ഞാൻ നിന്നോട് പ്രതികാരം മീട്ടും... തന്റെ 10 കുഞ്ഞിനെ പെറ്റ്, അതിന്റെ വണ്ണും ടൂവും ഒക്കേ തന്നെ കൊണ്ട് കോരിക്കുമടോ... അപ്പാ അല്ല ഇനി ദേവേന്ദ്രൻ വന്ന് പറഞ്ഞാലും തന്നെയേ ഞാൻ കെട്ടു... അതിന് അടുത്ത ജന്മമൊന്നും വേണ്ട, ഈ ഒരൊറ്റ ജന്മം മതി...തനിക്ക് വേണ്ടിയാ ഞാൻ.... ദേഷ്യത്തിന്റെ ഉച്ചസ്ഥായിൽ നിന്ന് തുടങ്ങിയ ഡയലോഗ് അവസാനം എത്തുമ്പോഴേക്കും വേദനയിൽ എത്തി നിന്നു... തൊണ്ട ഇടറി.. "ശരിയപ്പോ പിന്നെ കാണാം.." അതും പറഞ് ദാവണിത്തുമ്പ് വീശി വീശി നടന്നു... അവനാണെങ്കിൽ വൗ പ്യൂട്ടിഫുൾ പീപ്ൾസ് എന്ന എക്സ്പ്രഷനും ഇട്ട് നിന്നു.. തിരിഞ്ഞു നടക്കുന്ന അവളുടെ വേഷം നോക്കിയ അവനിൽ പഴയ രൗദ്ര ഭാവം നിറഞ്ഞു..

വേഷവും കോലവും കണ്ടാ മതി... ഇപ്പൊ തന്നെ കെട്ടി കൊണ്ട് പോവാൻ തോന്നും... അവളുടെ ഒരു പാവടേം ഷാളും..... അവൻ പുച്ഛത്തോടെ കാറിനടുത്തേക്ക് നടന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 തിരിച്ചുള്ള യാത്രയിൽ അജുവും വാമിയും പരസ്പരം ഒന്നും സംസാരിച്ചില്ല... ഒന്നും സംസാരിക്കൻ ഇല്ല എന്ന് തോന്നി അവർക്ക് .. ഇനി അഥവാ സംസാരിക്കുവാണെങ്കിൽ ഇന്ന് പറഞ്ഞു തീർക്കാൻ കഴിയാത്തത്രയും പറയാൻ ബാക്കിയാണ് എന്ന് തോന്നിപോയി.. വണ്ടി ശിവശൈലം വീടിന്റെ മുന്നിൽ നിർത്തി.. അവൾ ഇറങ്ങി അവനടുത്തേക്ക് ചേർന്ന് നിന്നു.. "അകത്തേക്ക് വരുന്നില്ലേ.." "ഇത് വരെ ഈ വീടിന്റെ അകം ഞാൻ കണ്ടിട്ടില്ല... ഇനി കാണാൻ താല്പര്യവും ഇല്ല..." അവൾ ചുറ്റും ഒന്ന് നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് അവനടുത്തേക്ക് കുറച്ചൂടെ ചേർന്ന് നിന്നു.. അവൻ ഒന്ന് പതറിയെങ്കിലും പുറത്ത് കാട്ടാതെ പിരികമുയർത്തി എന്താണെന്ന് ചോദിച്ചു.. അതിനുത്തരം പറയാതെ ഏന്തി ഉയർന്നു അവന്റെ കവിളിൽ ചുണ്ട് ചേർത്തു.. ഞെട്ടി പണ്ടാരടങ്ങി പോയി അർജുൻ..

എന്താ നടന്നതെന്ന് മനസിലാവുന്നതിന് മുന്നേ അവൾ അകത്തേക്ക് ഓടി.. അവന് ബോധം വന്ന് ചുറ്റും നോക്കുമ്പോളാണ് ഓടി ചാടി ഉള്ളിലേക്ക് കയറി പോവുന്ന വാമിയെ കണ്ടത്... അവന് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വണ്ടി അവന്റെ വീട്ടിലോട്ട് കയറ്റി.. എന്നാൽ ഇത് കണ്ട് കൊണ്ട് നിന്ന ആ രണ്ടു കണ്ണുകളിൽ പകയെരിഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മുറ്റത്തെ ബ്ലാക്ക് കാർ കണ്ടപ്പോ തന്നെ മനസിലായി വല്യമ്മമ വന്നു എന്ന്.. അവൾ വേഗം അകത്തേക്ക് കയറി പോയി റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു.. അർജുൻ സെലക്ട്‌ ചെയ്ത ഡ്രസ്സ്‌ എടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് ദേഹത്തോട് ചേർത്ത് വച്ചു.. സിമ്പിൾ ആണെങ്കിലും നല്ല ഭംഗിയുണ്ട് എന്ന് തോന്നി അവൾക്ക്.. ഇത് പോലെ ലോങ്ങ്‌ ചുരിദാർ ഒന്നും താൻ ഇത് വരെ ഇട്ടിട്ടില്ല എന്നവൾ ഓർത്തു.. അത് കുറച്ചു നേരം കൂടെ നോക്കിയിട്ട് എല്ലാം അടുക്കി പെറുക്കി കാബോർഡിൽ വച്ചു.. ഫ്രഷ് ആയി താഴെക്കിറങ്ങുമ്പോഴാണ് മാധവനെ കണ്ടത്.. "ആഹ്.. മോളെ... പുറത്ത് പോയിരുന്നുല്ലേ..." അവൾ അതെ എന്ന് തലയാട്ടി.. "ഇനി എങ്ങോട്ടെങ്കിലും പോവണെങ്കിൽ ശ്രീയോട് പറഞ്ഞാൽ മതി..." അവൾ അതിനും തലയാട്ടി... "ഭാമേ....... അയാൾ അകത്തേക്ക് നോക്കി വിളിച്ചു...

"കുറച്ചു കഴിഞ്ഞാൽ ആ ദേവിക വരും.. നീ കുറച്ച് പൈസ കൊടുത്തേക്ക് അവൾക്ക്.. ഇപ്പൊ ബന്ധമൊന്നും ഇല്ലെങ്കിലും നമ്മടെ കുടുംബത്തിൽ നിന്ന് വന്ന പിഴവല്ലേ.. ഇങ്ങനെയെങ്കിലും എന്റെ അനിയന്റെ ആത്മാവിനു അല്പം ആശ്വാസം കിട്ടട്ടെ ." ഭാമ അത്ഭുതത്തോടെ തലയാട്ടി.. ഒന്നും മനസിലാകാതെ നിൽക്കുന്ന വാമിയെ നോക്കി പറഞ്ഞൂ "ആ തല തെറിച്ചവൻ കാരണമാ... അത് കേട്ടപ്പോ തന്നെ വാമിക്ക് മനസിലായി അജുവിനെ കുറിച്ചാണ് പറയുന്നതെന്ന്... "ഒരുത്തിയെ പിഴപ്പിച്ചിട്ട് കയ്യൊഴിഞ്ഞ മാന്യൻ........ ആ വാക്കുകൾ അവളിൽ നടുക്കം സൃഷ്ടിച്ചു...Whattttt!! അറിയാതെ അവളുടെ വായിൽ നിന്നും വീണു പോയി.. "മ്മ്... മോളറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്... അറിയാത്തവരോടൊന്നും അടുത്തിടപഴകാൻ നിൽക്കണ്ട... " കുറച്ചു ഗൗരവത്തിൽ പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി.. വാമി വേഗം ഭാമാക്കരികിലേക്ക് വന്നു... "എന്താ അമ്മായി വല്യമ്മാമ പറഞ്ഞിട്ട് പോയത്..." "സത്യമൊന്നും ഇപ്പോഴും അറിയില്ല മോളെ.. ദേവിക ന്നാ ആ കുട്ടിയുടെ പേര്.. കോളേജിൽ അജുവിന്റേം ശ്രീടേം ജൂനിയർ ആയിരുന്നു... അജുവും ആയി നല്ല ബന്ധമായിരുന്നു...

ഒരു ദിവസം ആ കൊച്ചിന് ആക്‌സിഡന്റ് പറ്റി അജുവാണ് അതിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്.. അവടെ വച്ച് അറിഞ്ഞു ആ കൊച്ച് ഗർഭിണി ആണെന്ന്.. അതിന് സ്വന്തമെന്ന് പറയാൻ മുത്തശ്ശിയും ഒരു അനിയത്തി മാത്രമേ ഉള്ളു.. അവര് ചോദിച്ചപ്പോ പറഞ്ഞു അജുവാണ് എന്ന്... അവനും ഒന്നും മിണ്ടിയില്ല.. കരച്ചിലായി പിഴിച്ചലായി.. അജു പിന്നെ കോളേജിൽ പോയില്ല.. വീട്ടീന്ന് ഡിഗ്രി എഴുതിയെടുത്തു.. ദേവിക ആ കുഞ്ഞിനെ പ്രസവിച്ചു.. അജു ഇപ്പോഴും അവരെ കാണാറുണ്ട്.. കുഞ്ഞിന് രണ്ടു വയസ്സായി... ഇടക്ക് അതിനേം എടുത്തോണ്ട് അവന്റെ വീട്ടിലോട്ട് കൊണ്ട് വരുന്നത് കാണാം... കല്യാണം കഴിച്ച് കൂടെ പൊറുപ്പിച്ചതാണെങ്കിൽ കുഴപ്പമില്ലായിരുന്നു... ഹാ.. എന്താ ചെയ്യാ.. അതിന്റെ വിധി...." ഭാമ ഒരു ദീർഘശ്വാസം വിട്ട് അടുക്കളയിലേക്ക് പോയി.. കേട്ടതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ മരവിച്ച അവസ്ഥയിൽ ആയിരുന്നു വാമിക... എന്തിനെന്നറിയാതെ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ നിലം പതിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വാമി ഒരു തരം നിർവികാരതയോടെ മുറ്റത്തേക്ക് നോക്കിയിരുന്നു... അപ്പോഴാണ് പടി കടന്ന് വരുന്ന ഒരു പെൺകുട്ടിയെ കണ്ടത്.. വെളുത്തു മെലിഞ്ഞ നരച്ച സാരി ഉടുത്ത് വരുന്ന അവളെ കണ്ടപ്പോ തന്നെ മനസിലായി ഇതാണ് ദേവിക എന്ന്... നേരിട്ട് ചോദിക്കാം. എന്ന് കരുതി വാമിക വാതിൽ പടിയിൽ നിന്ന് എഴുന്നേറ്റു.. വാമിയെ കണ്ടതും ദേവിക മൃദുവായി ഒന്നു പുഞ്ചിരിച്ചു.. പുഞ്ചിരിക്കുമ്പോൾ ഒറ്റ കവിളിൽ തെളിയുന്ന നുണക്കുഴി അവൾക്ക് ഒരു പ്രത്യേക ഭംഗി നൽകിയിരുന്നു.. വാമിയും ഒന്നു ചിരിച്ചെന്ന് വരുത്തി.. "വാമികയല്ലേ... അജുവേട്ടൻ പറഞ്ഞിരുന്നു വന്നിട്ടുണ്ടെന്ന്...." അവളുടെ വായിൽ നിന്ന് അജുവിന്റെ പേര് കേട്ടതും വാമിയുടെ മുഖത്തിലെ ചിരി മാഞ്ഞു.. "കുഞ്ഞെവിടെ??..." മുഖത്തെ തെളിച്ച കുറവ് മറച്ചു വച്ച് കൊണ്ട് വാമി ചോദിച്ചു.. "ഇങ്ങോട്ട് കൊണ്ട് വന്നതാ. പടിക്കൽ അജുവേട്ടൻ ഉണ്ടായിരുന്നു... പിടിച്ച് വാങ്ങി അജുവേട്ടന്റ വീട്ടിലേക്ക് കൊണ്ട് പോയി...." വാമിക്ക് ഇനി ഒന്നും ചോദിക്കണ്ട എന്ന് തോന്നി പോയി.. അവളോട് പിന്നെ കാണാം എന്ന് പറഞ്ഞു തിരിച്ചു വീട്ടിലേക്ക് കയറി.. ദേവിക നേരെ ഭാമയെ കണ്ടു.. പൈസ തരാൻ ആണെന്ന് അറിഞ്ഞപ്പോൾ അവൾ അത് സ്നേഹപൂർവ്വം നിരസിച്ചു... 💠💠💠💠💠💠💠💠💠💠💠💠💠💠

കേട്ടതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിരുന്നു വാമിക... അജുവിനെ കുറിച്ച് പറയുമ്പോൾ ദേവികയുടെ കണ്ണിൽ കണ്ട തിളക്കം അവളെ അസ്വസ്ഥയാക്കി.. പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ശ്രീയെ കണ്ടതും അവൾ ഒന്നു പുഞ്ചിരിച്ചു.. അവൻ കയ്യിലുള്ള കവർ അവളെ ഏൽപ്പിച്ചു.. "നിനക്ക് വാങ്ങിയതാ.. ഇഷ്ട്ടമാവോന്ന് അറിയില്ല.." അവൾ പാക്കറ്റ് പൊട്ടിച്ചു നോക്കി.. ഒരു വൈറ്റ് ഫുൾ സ്ലീവ് ടീഷർട്ടും ജീൻസിന്റെ ഷോർട്സും ആയിരുന്നു... അവൾ ഒന്ന് പുഞ്ചിരിച്ചു.. "ഇങ്ങനത്തെ ഡ്രസ്സ്‌ ഓക്കേ ഇവിടെ ആരെങ്കിലും വെയർ ചെയ്യുമോ ശ്രീയേട്ടാ..?" "Nop... But നീ വെയർ ചെയ്തോ.. You are stunning when wearing modern outfits......" അവൾ ശരിയെന്ന ഭാവത്തിൽ തലയാട്ടി.... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി.. അത് കണ്ട മാധവൻ ഭാമയോട് പറഞ്ഞു, "പിള്ളേരെ ഇനി ഇങ്ങനെ നിർത്തിയാൽ ശരിയാവില്ല.. നിന്റെ മോൻ കട്ടുതിന്നാൻ തുടങ്ങും... വേണുവിനോട് സംസാരിക്കാം ലെ...." അത് കണ്ട് ഭാമ സന്തോഷത്തോടെ തലയാട്ടി..................... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story