നാഥാർജുനം: ഭാഗം 4

Natharjunam

എഴുത്തുകാരി: അനു രാജീവ്

ശ്രീ ഫോൺ ചെയ്യാനായി മുറ്റത്തേക്കിറങ്ങിയപ്പോൾ അർജുനിന്റെ വീട്ടിലേക്ക് അറിയാതെയൊന്ന് പാളി നോക്കി.. അർജുനിന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന ദേവികയും അവന്റെ കയ്യിൽ കുഞ്ഞും..... ആ കാഴ്ച്ച അവന്റെ നെഞ്ചിൽ വെറുപ്പുളവാക്കി.. ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് ദേവികയെ ആദ്യമായി കാണുന്നത്.. എല്ലാവരിൽ നിന്നും ഒരു വ്യത്യസ്തത തോന്നിയിരുന്നു.. എല്ലാവരും ജീൻസും ചുരിദാരുമൊക്കെ ഇട്ടിട്ടുവരുമ്പോൾ എന്നും ദാവണിയുടുത്ത് വരുന്ന അവളെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്... അവളോട് നിനക്ക് പ്രണയമാണെന്ന് ആ വെളുത്ത കുഞ്ഞു മുഖത്തിൽ തിളങ്ങുന്ന ചുവന്ന മൂക്കുത്തി കല്ല് ഓർമപ്പെടുത്തി.. പക്ഷെ അവളോട് തുറന്ന് പറഞ്ഞില്ല, അച്ഛനെയും കുടുംബത്തെയും ആലോചിച്ച്, അതിനേക്കാളുപരി എന്റെ ലക്ഷ്യം... അവളോട് മനസ് തുറക്കാൻ കഴിഞ്ഞില്ല.. എന്നെങ്കിലും പറയണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.. എല്ലാരോടും സംസാരിക്കും, ചിരിക്കും, പക്ഷെ ആ കണ്ണുകൾ തന്റെ നേരെ നീളുന്നില്ല എന്ന് മനസിലാക്കി..

തന്റെ മുഖത്ത് മാത്രം നോക്കാറില്ല.. അപ്പൊ തോന്നിയിരുന്നു അവൾക്കും തന്നോട് ആ ഇഷ്ട്ടം ഉണ്ടെന്ന്.. ആരൊക്കെ എതിർത്താലും എന്റെ ലക്ഷ്യം നേടിയതിനു ശേഷം അവളെ സ്വന്തമാക്കണമെന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചുറപ്പിച്ചു.. ഇടിത്തീ പോലെയാണ് ആ വാർത്ത കാതിൽ വന്നു പതിച്ചത്.. അവൾ പ്രെഗ്നന്റ് ആണ്.. കാരണക്കാരൻ അർജുൻ.. ചെറുപ്പം മുതൽ ശത്രുവായിരുന്ന അവനെ വെറുക്കാൻ മറ്റൊരു കാരണം കൂടി... അതോടെ നിഷ്കളങ്കതയും, നാടൻ തനിമയും, ദാവണിയും, കുപ്പിവളകളും എല്ലാം ചതിയുടെ പ്രതീകങ്ങളായി,.. ദേവികയെ വെറുപ്പായി.. ആ വേഷത്തിൽ കാണുന്ന ആരെയും ഇഷ്ടമല്ലാതായി... അവന്തികയെ ഒന്ന് ശ്രദ്ധിക്കാൻ പോലും തോന്നാത്തതിന് കാരണം ഇതാണെന്ന് തോന്നി... ... ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ട് വീട്ടിലേക്ക് കയറി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 "മോനെ....." മാധവന്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. "എന്ത് പറഞ്ഞു നിന്റെ പെങ്ങൾ.. എത്താറായോ????" അപ്പോഴാണ് അവന് പ്രിയയെ വിളിക്കാനാണ് പുറത്തേക്കിറങ്ങിയതെന്ന് ഓർമ വന്നത്..

"ആ എത്താറായി.. ഞാൻ ഡ്രസ്സ്‌ ചെയ്തിട്ട് പോവാൻ നിക്കുവാ..." ഒരു വിധം പറഞ്ഞൊപ്പിച്ചിട്ട് അവൻ മുകളിലേക്ക് കയറി പോയി.. പോകുന്ന വഴിയിൽ വാമിയുടെ റൂമിലേക്ക് ഒന്ന് നോക്കാനും മറന്നില്ല.. വാതിൽ ചാരിയിരുന്നു.. അവിടെ നിന്നപ്പോൾ അവന്റെ കലുഷിതമായ മനസിന്‌ ആശ്വാസം കിട്ടിയ പോലെ തോന്നി.. അതിന്റെ പ്രതിഫലനമെന്ന പോലെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.. റൂമിൽ കയറി പ്രിയയെ വിളിച്ചപ്പോൾ പറഞ്ഞു അര മണിക്കൂറിൽ ബസ് സ്റ്റോപ്പിൽ എത്തുമെന്ന്... അവൻ വേഗം റെഡി ആയി താഴെക്കിറങ്ങി... കോളേജ് ടൂർ പോയതായിരുന്നു അവൾ.. 3 ദിവസം.. വാമി വന്നതറിഞ്ഞപ്പോൾ തൊട്ട് ടൂർ വേഗം തീരാൻ പ്രാർത്ഥിച്ച മുതലാണ്... ശ്രീ ബസ് സ്റ്റോപ്പിൽ വെയിറ്റ് ചെയ്യുമ്പോഴേക്കും അവരുടെ കോളേജ് ബസ് വന്നു... അതിൽ നിന്നും ഇറങ്ങി ഓടി വന്ന് അവൾ ശ്രീയെ കെട്ടിപിടിച്ചു.. അവനും തിരിച്ച് പുൽകി.. അവർ വിശേഷമൊക്കെ പറഞ്ഞ് ശിവശൈലത്തിലെത്തി... ഇറങ്ങിയതും അച്ഛനേം അമ്മയേം പോലും മൈൻഡ് ചെയ്യാതെ നേരെ വാമിയുടെ മുറിയിലേക്കോടി.. "ഏടത്തീ........"

ഡോർ തള്ളി തുറന്ന് കൊണ്ട് അവൾ വിളിച്ചു കൂകി. എന്തോ ആലോചനയിലായിരുന്ന വാമിക അത് കേട്ട് ഞെട്ടി.. "ശ്രീപ്രിയ..... "അയ്യേ എന്നെ പ്രിയാ ന്ന് വിളിച്ചാ മതി...." അവൾ മുഖം ചുളുക്കി പറഞ്ഞു.. "എന്നെ വാമി എന്ന് വിളിച്ചാ മതി..." അതെ ട്യൂണിൽ വാമികയും പറഞ്ഞു.. ആക്ച്വലി വമികക്ക് പ്രിയ ഏടത്തി എന്ന് വിളിച്ചതിന്റെ പൊരുൾ മനസിലായില്ല.. രണ്ടു പേരും പെട്ടെന്ന് തന്നെ കൂട്ട് ആയി.. രണ്ടാളും വിശേഷമൊക്കെ പറഞ്ഞ് ഒരുമിച്ച് ലഞ്ച് കഴിച്ചു.. അവൾ വന്നത് വലിയൊരു ആശ്വാസമായി വാമികക്ക്.. "വാമി വന്നത് എനിക്ക് എന്തൊരു ആശ്വാസമാണെന്നറിയോ.....???""" പ്രിയ പറഞ്ഞത് കേട്ട് അവൾ വായും പൊളിച്ചു നോക്കി നിന്നു.. മനസ്സിൽ വിചാരിച്ചത് അങ്ങനേ പറഞ്ഞേക്കുന്നു.. പ്രിയ തുടർന്നു.. "എന്നെ ഇവിടന്ന് എങ്ങോട്ടും വിടില്ലന്നെ... ഒറ്റക്കി പോവണ്ടാന്ന് പറയും.. അമ്പലത്തിൽ പോണെങ്കിൽ പോലും അമ്മയുടെ ഒഴിവു നോക്കണം.. അതാണ്‌ എനിക്ക് വാമി വന്നപ്പോ ഇത്രയും സന്തോഷം.. ഇനി എങ്ങോട്ട് വേണേലും പോവാലോ..." വാമി ഒന്ന് ചിരിച്ചു.. "നമുക്ക് വെയിലൊതുങ്ങിയിട്ട് കുളത്തിലേക്ക് പോവാംട്ടോ..." "അതിന് സമ്മതിക്കുമോ..." "എപ്പോഴും സമ്മതിക്കാറില്ല, പക്ഷെ നീ പറഞ്ഞാ സമ്മതിക്കും.. ശ്രീയേട്ടനോട് പറഞ്ഞാ മതി.."

" ഞാനോ.. No way.... " "പ്ലീസ് ആമി.. നീ പാടത്തുകുളം കണ്ടിട്ടില്ല ലോ.. എന്ത് രസമാണെന്നറിയോ.. ആ കാണുന്ന ഷെഡ് കണ്ടോ.. അവൾ കണ്ണെത്താ ദൂരത്തെ വയലിലേക് ചൂണ്ടി കാണിച്ചു.. അവിടെ ചുറ്റും എന്തോ കെട്ടി മറച്ചിരിക്കുന്ന ഒരു സ്ഥലം കണ്ടു... "അതാണ് കുളം.. ചുറ്റും വയൽ, നടുക്ക് കുളം.. അത് കൊണ്ടാ അതിനെ പാടത്തുകുളം എന്ന് പറയുന്നത്... മൈൻഡ് ശരിയല്ലാത്തത് കൊണ്ടായിരുന്നു എതിര് പറഞ്ഞത്, അവളുടെ വിവരണം കേട്ടപ്പോ ഉള്ളിൽ കാണാൻ ഒരു ആഗ്രഹം വിരിഞ്ഞു.. ഒപ്പം തന്നെ അവളെ നിരാശപ്പെടുത്തണ്ട എന്ന് തോന്നി.. "ഹ്മ്മ്.. ഞാൻ ചോദിക്കാം...." പ്രിയ സന്തോഷത്തോടെ തലയാട്ടി... സമയം മൂന്നരയോട് അടുത്തപ്പോൾ പ്രിയ വാമിയെ ശല്യം ചെയ്യാൻ തുടങ്ങി..... അവൾ പോയി ശ്രീയോട് ചോദിച്ചു.. ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു.. കാരണം അവൾ സ്വിമ്മിംഗ് ചാമ്പ്യൻ ആണെന്ന് അവളുടെ ഇൻസ്റ്റ പോസ്റ്റിൽ നിന്നും ശ്രീ മനസിലാക്കിയിരുന്നു.. അധികം വൈകരുതെന്ന് ചട്ടം കെട്ടി അവൻ അവരെ പോകാൻ സമ്മതിച്ചു..

അവർ മാറാൻ ഡ്രസ്സൊക്കെയെടുത്ത് വയൽവരമ്പിലൂടെ നടന്നു.... "ഈ സമയത്ത് ആരും ഉണ്ടാവില്ല കുളത്തിൽ.. അതാ ഞാൻ ഇപ്പൊ തന്നെ പോകാമെന്ന് പറഞ്ഞത്" നടത്തതിനിടയിൽ പ്രിയ പറഞ്ഞു... വാമി ഒന്ന് ചിരിച്ചു... അവൾക്ക് വലിയ താല്പര്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും കടന്ന് പോകുന്ന കാറ്റും അന്തരീക്ഷവും അവളുടെ മനസിനെ കുളിരണിയിക്കുന്നു എന്നവൾക്ക് തോന്നി.. കൈ രണ്ടും വിടർത്തി പിടിച്ച് അവൾ ആ കാറ്റിനെ തന്നിലേക്ക് സ്വീകരിച്ചു.. ടെറസ്സിന് മുകളിൽ നിന്നും ഇത് കണ്ട് കൊണ്ടിരുന്ന അർജുനിൽ ഒരു പുഞ്ചിരി നിറഞ്ഞു... ▫️🔹▫️🔹▫️🔹▫️🔹▫️🔹▫️🔹▫️ സംസാരം നിന്നപ്പോൾ വാമി തിരിഞ്ഞു നോക്കി.... ഫോണിൽ നോക്കികൊണ്ട് ചിരിച്ചു ചിരിച്ചായിരുന്നു പ്രിയയുടെ നടപ്പ്.. നടന്നു നേരെ കുളത്തിലെത്തി.. ചുറ്റും ഷെഡ് കെട്ടി മറച്ചിട്ടുണ്ട്..പലക കൊണ്ടുള്ള വാതിൽ തുറന്ന് അവർ അകത്തേക്ക് കയറി... പച്ച നിറത്തിലുള്ള വെള്ളത്തിൽ അവിടവിടായി മൂന്നാല് താമര വെയിലേറ്റ് വാടി നിൽക്കുന്നു.. എങ്കിലും വെള്ളത്തിന്റെ തണുപ്പ് കാറ്റിലൂടെ പ്രതിഫലിക്കുന്നതായി തോന്നി അവൾക്ക്... ഡ്രസ്സ്‌ മാറാൻ സ്ഥലം കാണാതെ വാമി പ്രിയയെ കൂർപ്പിച്ചു നോക്കി... അത് മനസിലായ പോലെ പ്രിയ ഒന്ന് ഇളിച്ചു കാണിച്ചു..

"ഈ ഷെഡ് ഉള്ളത് കൊണ്ട് വേറെ ഡ്രസിങ് റൂം എന്തിനാ ലെ.. ആരും വരില്ല..." അവൾ തല താഴ്ത്തികൊണ്ട് ചിണുങ്ങി പറഞ്ഞു... അത് കണ്ട് വാമി പൊട്ടി ചിരിച്ചു.. പ്രിയയുടെ മുഖം തെളിഞ്ഞു.. പെട്ടെന്നൊരു കാൾ വന്നു.. " വാമി.. ഞാൻ ഇതൊന്ന് അറ്റന്റ് ചെയ്തിട്ട് വരാം.. ഇവടെ റേഞ്ച് ഇല്ല.. നീ ഇറങ്ങിക്കോ.. സ്റ്റെപ്പിൽ നിന്ന് കുളിച്ചാ മതിട്ടോ.. ഞാൻ പുറത്തുണ്ടാവും .. ". പ്രിയ ദൃതിയിൽ പറഞ്ഞൊപ്പിച്ച് വാതിൽ തുറന്ന് പുറത്തിറങ്ങി അത് ചാരി വച്ചു.. വാമി ചിരിയോടെ മാറ്റാനുള്ള തുണിയൊക്കെ സൈഡിലേക്ക് വച്ച് പതിയെ പടികൾ ഇറങ്ങി.. നല്ല വഴുക്കൽ ഉണ്ടായിരുന്നു.. അവൾ സ്ലീവ് ലെസ്സ് ടോപ്പും ഹാഫ് സ്കെർട്ടും ആയിരുന്നു ഇട്ടിരുന്നത്.. ടോപ്ന് മുകളിലെ കോട്ട് ഊരി പടിയിൽ വച്ച് അവൾ വെള്ളത്തിലേക്കിറങ്ങി... രണ്ടു സ്റ്റെപ് ഇറങ്ങിയപ്പോ തന്നെ വെള്ളം കാൽമൊട്ടു വരെ ഉണ്ടായിരുന്നു.. പുറകെ ആരുടെയോ കാൽപെരുമാറ്റം കേട്ട അവൾ തിരിഞ്ഞു നോക്കി.. മുന്നിൽ നിൽക്കുന്ന അർജുനെ കണ്ട് ആദ്യം സന്തോഷം തോന്നി പെട്ടെന്ന് തന്നെ ആ സന്തോഷം ദേഷ്യമായി പരിണമിച്ചു.. "Do you have any sense!! പെൺകുട്ടികൾ കുളിക്കുന്നിടത്താണോ ഇങ്ങനെ പറയാതെ വന്നു നിൽക്കുന്നെ.. You idiot....."

അവളുടെ ഭാവ മാറ്റം അവനെ തെല്ലോന്ന് അത്ഭുതപെടുത്തി... എന്തോ പറയാൻ വേണ്ടി നിന്ന സ്റ്റെപ്പിൽ നിന്ന് മുകളിലേക്ക് കാൽ വച്ചതും വഴുക്കി അവൾ പുറകോട്ട് വീണു.. പെട്ടെന്നായത് കൊണ്ട് അർജുൻ ഞെട്ടി.. ഒന്നും ആലോചിക്കാതെ വെള്ളത്തിലോട്ട് ഇറങ്ങി... അപ്പോഴേക്കും അവൾ പൊങ്ങി വന്നു... അത്യാവശ്യം നല്ല ആഴമുണ്ടായിരുന്നു.. കാൽ തറയിൽ കുത്താൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് അവളെ പിടിക്കാനായി അവൻ അങ്ങോട്ട് പോയി അവളെ ചേർത്തി നിർത്തി.. ഷോർട്ട് ടോപ്പിനിടയിലൂടെ അവന്റെ കൈകൾ അവളുടെ നഗ്നമായ ഇടുപ്പിലമർന്നു.. വെപ്രാളത്തിനിടയിൽ അവനത് മനസിലായില്ല.. എന്നാൽ അവന്റെ സ്പർശത്തിൽ മാത്രം ശ്രദ്ധിച്ചോണ്ടിരുന്ന അവൾക്ക് ദേഹം പൊള്ളിപിടയുന്നതായി തോന്നി. ആ സ്പർശം തന്നിലുള്ള വികാരങ്ങളെ പൊട്ടിച്ചെറിയാൻ പോന്നവയാണെന്ന് അവൾക്ക് തോന്നി.. ഇടുപ്പിൽ പിടിച്ച് വലിച്ച് സ്റ്റെപ്പിലായി ഇരുത്തി.. അവൻ അതിന് താഴത്തെ പടിയിലായി ഇരുന്നു.. "ഒരു നിമിഷം കൊണ്ട് ഞാൻ ഇല്ലാണ്ടായി.. സൂക്ഷിക്കണ്ടേടി....."

അവന്റെ വാക്കിലുള്ള കരുതൽ അവളെ നോവിച്ചു.. "എനിക്കെന്ത് സംഭവിച്ചാലും തനിക്കെന്താ..?".. വാമിയുടെ വായിൽ നിന്നും ഇത്രയും കടുപ്പിച്ചുള്ള വാക്കുകൾ പ്രതീക്ഷിക്കാത്തത് കൊണ്ടാവും അവന്റെ മുഖം ചുളിഞ്ഞു.. അത് വക വക്കാതെ അവൾ തുടർന്നു.... "ചോദിച്ചത് കേട്ടില്ലേ.. എന്ത് അധികാരത്തിലാ എന്റെ ദേഹത്തു തൊട്ടത്.. ഞാൻ കുളിക്കുമ്പോ ഇവിടെ വന്നത്...?????" അവൾ ദേഷ്യത്തോടെ ചോദിച്ചു .. അവനും ദേഷ്യം വരാൻ തുടങ്ങിയിരുന്നു.. "എന്റെ മുറപ്പെണ്ണ് എന്ന അധികാരത്തിൽ..." "അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ.. എന്റെ പപ്പയും അമ്മയും പറഞ്ഞേക്കുന്നത് എനിക്ക് ഒരേ ഒരു മാമന്റെ മോനെ ഉള്ളു.. അത് ശ്രീനാഥ് ആണെന്നാണ്.. Then, who are you to me?????" അവൾ കൈ കെട്ടി നിന്ന് ചോദിച്ചു.... അവന് ദേഷ്യം ഉച്ചസ്ഥായിലെത്തിയിരുന്നു.. "എന്നെ രക്ഷിച്ചു എന്നൊന്നും വിചാരിക്കണ്ട.. Iam a swimming champion.. ഈ കുളത്തിലല്ല കടലിൽ പെട്ടാലും, I can survive..." അവൾ അല്പം അഹങ്കാരത്തിൽ പറഞ്ഞു നിർത്തി.. "നിനക്കിപ്പോ ഞാൻ നിന്നെ രക്ഷപ്പെടുത്തിയതല്ലേ പ്രോബ്ലം.. അതിപ്പോ സോൾവ് ചെയ്യാം...". പറഞ്ഞു തീർന്നതും അവളെ രണ്ടു കയ്യിലും കോരി എടുത്ത് കുളത്തിലേക്കേറിഞ്ഞു................... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story