നാഥാർജുനം: ഭാഗം 6

Natharjunam

എഴുത്തുകാരി: അനു രാജീവ്

ആദ്യമായി കോളേജിൽ കാലു കുത്തിയ ദിവസം... കോളേജ് മുഴുവൻ ഒരിടത്തു കൂടിയിരിക്കുന്നു... റാഗിങ് പേടിച്ച് പതുങ്ങി പതുങ്ങി വന്ന ഞാൻ കൂട്ടം കണ്ട് അങ്ങോട്ട് പോയി.. രണ്ടു പേർ തമ്മിൽ പൊടി പാറുന്ന അടിയായിരുന്നു.. ജൂൺ മാസത്തിലെ മഴയിൽ ഗ്രൗണ്ട് മുഴുവൻ ചളിയിൽ കുതിർന്നു കിടക്കുകയായിരുന്നു... പരസ്പരം പോരടിക്കുന്നവരെ കണ്ട് ആരാണെന്ന് ആദ്യം മനസിലായില്ലെങ്കിലും പിന്നെ അറിഞ്ഞു അത് ശിവശൈലത്തെ നാഥൻ കുഞ്ഞും അർജുനേട്ടനും ആണെന്ന്... അർജുനേട്ടനെ പണ്ടേ പരിചയമുണ്ടായിരുന്നു.. അച്ഛനും അമ്മയും പെട്ടെന്നൊരു ദിവസം തനിച്ചാക്കി പോയപ്പോൾ കൂടെ നിന്ന് സഹായിച്ചവരുടെ കൂട്ടത്തിൽ അർജുനേട്ടനും ഉണ്ടായിരുന്നു... നാഥൻ കുഞ്ഞിന്റെ മുഖത്ത് നോക്കാൻ പോലും പേടിയായിരുന്നു.. പാല് കൊടുക്കാൻ പോകുമ്പോ പോലും നാഥൻ കുഞ്ഞിന്റെ മുന്നിൽ ചെന്ന് ചാടല്ലെടി എന്ന് അമ്മമ്മ പറയാറുണ്ട്.. വലിയ ആൾക്കാരല്ലേ.. പണ്ടത്തെ തീണ്ടായ്മ മനസ്സിൽ വച്ച് അമ്മമ്മ ഓർമപ്പെടുത്തും.. അത് കൊണ്ട് തന്നെ കണ്ടാലും മറഞ്ഞു നിക്കും..

പക്ഷെ കോളേജിൽ വച്ച് കണ്ണെടുക്കാതെ തന്നെ നോക്കുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്... തന്നോട് എന്തോ ഒരു ഇഷ്ടക്കൂടുതൽ ഉള്ളതായി തോന്നി.. പക്ഷെ ഒരിക്കലും നേരെ നിന്ന് ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അർജുനേട്ടൻ എനിക്ക് അജുവേട്ടൻ ആയി.. സ്വന്തം ഏട്ടനെ പോലെ... അത് കൊണ്ടാണ് അജുവേട്ടൻ നിർബന്ധിച്ചപ്പോൾ തിരുവനന്തപുരത്തു വച്ച് നടത്തുന്ന ഇന്റർ ആർട്സ് ഫെസ്റ്റിന് പോവാൻ ഞാൻ സമ്മതിച്ചത്.. അത്യാവശ്യം പാടുമായിരുന്ന എന്നെ കോളേജിനെ റെപ്രേസേന്റ് ചെയ്ത് മത്സരിപ്പിക്കാൻ തീരുമാനിച്ചു.. ആ ദിവസം വന്നെത്തി.. ഇന്ന് night ട്രെയിനിൽ പോയി മോർണിങ് എത്തും... പ്രോഗ്രാം കഴിഞ്ഞ് നാളെ night തന്നെ തിരിച്ചു കയറാമെന്നായിരുന്നു പ്ലാൻ.. മൊത്തം 70 പേരോളം ഉണ്ടായിരുന്നു കോളേജിന്ന്... 10 പെൺപിള്ളേർ ഉണ്ട് എന്നത് വേറൊരു ആശ്വാസം... എന്നാലും അജുവേട്ടന്റെ കൂടെ തന്നെയായിരുന്നു നിന്നത്.. പക്ഷെ ഞാൻ അറിഞ്ഞില്ല എന്റെ ജീവിതം തകർക്കാൻ മാത്രം കെൽപ്പുള്ള യാത്രയാണ് അതെന്ന്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

"ഭാമേ......" "ആഹ്.. ഞാനിവിടെ അടുക്കളയിലുണ്ട്..." "ഇങ്ങോട്ട് വന്നേ.. നാളെ ഉച്ചക്ക് മുമ്പ് വേണുവും മഹിമയും എത്തുമെന്ന്..." "അതെയോ.. കുട്ടികളുടെ കാര്യത്തിൽ എന്ത് പറഞ്ഞു????" "അത് നടത്താനും കൂടെയാ... അവന് കാൾ ലെറ്റർ വന്ന കാര്യം ഞാൻ അവരോട് പറഞ്ഞിരുന്നു.. ട്രെയിനിങ്ന് പോകുമ്പോഴേക്കും നടത്താമെന്നാ പറയുന്നത്..." "ഹോ.. സന്തോഷായി എനിക്ക്..." "മ്മ്.. നീ അവനോട് സംസാരിച്ചോ..??" "അതെന്താ സംസാരിക്കാനുള്ളത്, വാമി മോൾടെ മുഖം കാണുമ്പോഴേക്കും അവന്റെ മുഖത്തിലെ തെളിച്ചം തന്നെ അറിയില്ലേ മനസിലെന്താണെന്ന്...." "മ്മ്ഹ്... അതെനിക്കും തോന്നി..." "വാമി മോളോടോ?" "അത്.. വേണു സംസാരിക്കട്ടെ.. അതല്ലേ ശരി..." "മ്മ്ഹ്......." 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഈ സമയം റൂമിൽ വെറുതെ ഫോണിൽ നോണ്ടി കൊണ്ടിരിക്കുകയായിരുന്നു വാമി.. സമയം 8 കഴിഞ്ഞു.. പണിയൊന്നുമില്ലാത്തത് കൊണ്ട് 7.30 ആവുമ്പോഴേക്കും ഡിന്നറും കഴിച്ചു.. ഇനിയിപ്പോ എന്താ ചെയ്യാ എന്ന കഠിനമായ ചിന്തയിൽ ആണ് കക്ഷി..

ഈ സമയത്ത് ഒരു ഡ്രൈവ് പോയാൽ അടിപൊളി ആയിരിക്കും... ആദ്യം മനസ്സിൽ വന്നത് അജുവിന്റെ മുഖം ആണെങ്കിലും ശ്രീയേട്ടനോട് പറയാം എന്ന തീരുമാനത്തിലെത്തി.. എഴുന്നേറ്റ് നേരെ ശ്രീയുടെ മുറി ലക്ഷ്യമാക്കി നടന്നു... ഡോർ ഒന്ന് knock ചെയ്ത് അകത്തു കടന്നു.. ശ്രീ മേശയിൽ ഏതോ ബുക്കിൽ നോക്കി ഇരിക്കുവായിരുന്നു.. ഡോറിൽ മുട്ട് കേട്ട് തല ചരിച്ചൊന്ന് നോക്കി.. വാമിയെ കണ്ടപ്പോൾ ഒന്ന് ചിരിച്ച് വീണ്ടും തല ബുക്കിലേക്കാക്കി.. ദേവികയെ കണ്ടത് കൊണ്ടന്നെ അവൻ നല്ല മൂഡിൽ അല്ലായിരുന്നു.. വാമി പതിയെ അടുത്തേക്ക് വന്നു അവൻ വായിക്കുന്ന ബുക്കിലേക്ക് നോക്കി.. GK ആണ് സബ്ജെക്ട് എന്ന് കണ്ടതും വേഗം നോട്ടം മാറ്റി.. "എന്താ പഠിക്കുന്നെ...??" "ഇന്റർവ്യൂ കാൾ വന്നിട്ടുണ്ട്... ഈ മാസം 23rd ന്... So prepare ചെയ്യുന്നു...." "എന്നെയൊന്നു പുറത്തേക്ക് കൊണ്ട് പോവാമോ??" "അതിനെന്താ.. മോർണിങ് ആണോ ആഫ്റ്റർ നൂൺ മതിയോ...?" "അല്ല.. ഇപ്പൊ...." "What??" "ആഹ്. ഇപ്പൊ ഒരു ഡ്രൈവ് പോയാലോ..." "ടൈം നോക്ക്.. Its 8.15.. ഇത് കാനഡ അല്ല.. തോന്നിയ ടൈമിൽ പുറത്ത് പോവാൻ.. എന്തെങ്കിലും വാങ്ങാൻ ആണെങ്കിൽ നാളെ പോകാം..."

അവൾക്ക് ദേഷ്യം വന്നെങ്കിലും പുറത്ത് കാണിക്കാതെ തലയാട്ടികൊണ്ട് തിരിച്ചു പോയി.. 'അല്ലെങ്കിലും ഇയാളോട് ചോദിക്കാൻ വന്ന എന്നെ പറയണം.. And ലാസ്റ്റ് and ഫൈനൽ ഓപ്ഷൻ ഈസ്‌ മിസ്റ്റർ അർജുൻ മഹീന്ദ്രൻ... പക്ഷെ... ഫോൺ നമ്പർ പോലും ഇല്ലാലോ.. ആരോട് ചോദിക്കും.. Yes..!! പ്രിയ.. വാമി വേഗം പ്രിയയുടെ റൂം ലക്ഷ്യമാക്കി നടന്നു.. മുകളിൽ മൊത്തം 4 റൂമികളാണ് ഉള്ളത്.. സ്റ്റേയർ കയറിയതും ആദ്യത്തെ മുറി ശ്രീയുടെ.. രണ്ടാമത്തേതിൽ ആരുമില്ല.. അടുത്ത മുറിയിൽ വാമി... അടുത്ത മുറിയിൽ പ്രിയ.. അവൾ വേഗം പ്രിയയുടെ റൂമിന് മുന്നിൽ എത്തി.. അപ്പോഴാണ് ഉള്ളിൽ നിന്നും പിണങ്ങല്ലേ ചക്കരെ മുത്തേ പൊന്നെ ഉമ്മ ഉമ്മ ഉമ്മ തുടങ്ങിയ അപശബ്ദങ്ങൾ.. വാതിൽ തള്ളി തുറക്കാൻ ഉയർത്തിയ കൈകൾ വാമി പതിയെ താഴ്ത്തി.. എന്നിട്ട് ആ ശബ്ദത്തിൽ ശ്രദ്ധിച്ചു.. അവൾക്ക് മനസിലായി പ്രിയ അവളുടെ ബോയ്ഫ്രണ്ട്നോടാണ് സംസാരിക്കുന്നതെന്ന്.. ഞൊടിയിടയിൽ വാതിൽ തള്ളി തുറന്ന് അവൾ അകത്തു കയറി.. കയ്യിൽ ഫോണും പിടിച്ചു അന്തം വിട്ടു നിൽക്കുകയാണ് കള്ള കാമുകി... ഫോണിൽ നിന്നും ഹലോ ഹലോ എന്ന സൗണ്ട് പുറത്ത് കേൾക്കുന്നുണ്ട്..

വാമി ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ വേഗം ഫോൺ കട്ട്‌ ചെയ്ത് ഓടി ഡോർ അടച്ചു കുറ്റിയിട്ടു.. അപ്പോഴും വാമി കൈകെട്ടി നിൽക്കുകയായിരുന്നു.... "ആരാ ആള്?" "അത്.. ഇവിടെയൊക്കെ ഉള്ളത് തന്നെയാ.. വാമി കാണാൻ വഴിയില്ല.." "ഹ്മ്മ്...." "പൊന്ന് വാമി.. ആരോടും പറയല്ലേ.. ആൾക്കിപ്പോ ജോലിയും കൂലിയുമൊന്നുമില്ല.. അതൊക്കെ കിട്ടിയിട്ട് ഇവിടെ വന്നു സംസാരിക്കാമെന്നാ പറഞ്ഞേക്കുന്നെ...". "അതിനെന്തിനാ നീ ഇങ്ങനെ ടെൻഷൻ ആവുന്നേ.. നമ്മടെ life നമ്മടെ choice... അതിന് വേറാരെയും പേടിക്കണ്ട.. Be Brave..." "മ്മ്.. അല്ല വാമി എന്താ.. ഇപ്പൊ.. പെട്ടെന്ന്.. ഇങ്ങോട്ട്....? അതിന് വാമി ഒന്ന് ദേഷിച്ചു നോക്കി "അല്ല.. നമ്മൾ ഇത്ര നേരം സംസാരിച്ചിട്ട് ഞാൻ ഇപ്പൊ വന്നല്ലേ ഉള്ളു.. അതാ ചോദിച്ചത്...." "ഹ്മ്മ്... അജുന്റെ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?" "അജു?" "അർജുൻ മഹീന്ദ്രൻ" "അജുവേട്ടന്റെയോ...???" "അതെ... കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?" "എന്റെ കയ്യിലുണ്ട്.. അതെന്തിനാ വാമി നിനക്ക്...?" "അതെന്താ എനിക്ക് സംസാരിച്ചൂടെ??! അവൾ ഒന്ന് ആലോചിച്ച പോലെ പതിയെ തലയാട്ടി മൊബൈലിൽ നിന്നും നമ്പർ എടുത്ത് കൊടുത്തു..

അത് ടൈപ്പ് ചെയ്ത് സേവ് ആകിയിട്ട് അവളുടെ മൊബൈൽ തിരികെ കൊടുത്തു... "അപ്പൊ പിന്നെ പിണക്കം മാറ്റലും ഉമ്മ കൊടുക്കലുമൊക്കെ കണ്ടിന്യു ചെയ്തോ...." "ഈൗൗൗ... എല്ലാം കേട്ടല്ലേ" അതിന് ഒന്ന് തലയാട്ടി ചിരിച്ചുകൊണ്ട് അവൾ റൂമിലേക്ക് പോയി.. Aju എന്ന് സേവ് ചെയ്ത നമ്പർ എടുത്തു ഡൈയൽ ചെയ്തു.. റിങ് അടിക്കുന്നതിനേക്കാൾ വേഗത്തിൽ ഹാർട്ട് ബീറ്റ് അടിക്കുന്നുണ്ടെന്ന് തോന്നി അവൾക്ക്.. "ഹലോ......" ആ ശബ്ദം കേൾക്കെ ഒരുവേള താൻ പറയാൻ വന്നതെല്ലാം മറന്ന് പോയി... "ഹലോ....." വീണ്ടും അതെ ശബ്ദം. അവളുടെ നിശ്വാസം ഉച്ചതിലായി.. അത് കേൾക്കെ അർജുനിന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു.. "വാമി......" അത്രയും ആർദ്രമായ്... അവളറിയാതെ തന്നെ മൂളി പോയി.. "നീയെന്താടി വിളിച്ചിട്ട് മിണ്ടാത്തെ??" അപ്പോഴാണ് അവൾക്ക് വിളിച്ചതെന്തിനാണെന്ന് ഓർമ വന്നത്.. "അത്... ഒന്ന് പുറത്ത് പോവണമെന്ന് തോന്നി.. വരുമോന്ന് ചോദിക്കാൻ......... "ഇത്രേ ഉള്ളോ... റെഡി ആയി വാ.. ഞാൻ റോഡിലേക്കിറങ്ങി നിൽക്കാം..." "അല്ല... നെറ്റിയിലെ മുറിവ്... "അതിന് നെറ്റി കൊണ്ടാണോ വണ്ടി ഓട്ടുന്നത്?? നീ വാടി..." അവൾ ഒന്ന് മൂളി കാൾ കട്ട്‌ ആക്കി..

ബെഡിന് മേലെ കേറി ചാടി കളിച്ചു ശേഷം വേഗം ഫ്രഷ് ആയി ഡ്രസ്സ് മാറ്റി റെഡി ആയി.. ലൈറ്റ് ഓഫ്‌ ചെയ്ത് ഫാൻ ഫുൾ സ്പീഡിൽ ഇട്ട് ഡോർ പുറത്ത് നിന്ന് വൃത്തിയായി ചാരി കയ്യിൽ സ്ലിപ്പറും മൊബൈലും പിടിച്ച് പതിയെ താഴെക്കിറങ്ങി.. ഭാമ അടുക്കളയിൽ നിന്നും റൂമിലേക്ക് വെള്ളം കൊണ്ട് പോകുന്നത് കണ്ടതും വേഗം സ്റ്റേയറിനു മറവിലേക്ക് ഒളിഞ്ഞു.. ഭാമ മുറിയിലേക്ക് കയറിയതും അടുക്കള വാതിൽ വഴിയിൽ പുറത്തേക്കിറങ്ങി വീട് ചുറ്റി മുറ്റത്തേക്ക് വന്നു റോഡ് ലക്ഷ്യമാക്കി ഓടി.. 🔹🔹🔹🔹🔹🔹🔹🔹 ഒരു വശത്ത് വാമി തന്നെ വിളിച്ചു എന്ന സന്തോഷം അതിനേക്കാൾ അവളുടെ കൂടെ കുറച്ച് നേരം സ്പെൻഡ്‌ ചെയ്യാം എന്നത് ആലോചിക്കുതോറും അർജുൻ നിലത്തൊന്നും അല്ലായിരുന്നു.. ഒരു വിധത്തിൽ ഡ്രസ്സ്‌ മാറ്റി അവന്റെ പേടകം എടുത്ത് റോഡിലേക്കിറങ്ങി നിന്നു.. 5 മിനിറ്റയിട്ടും കാണാനില്ല, തിരിച്ചു വിളിക്കണോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് ഗേറ്റിനു മുകളിൽ നിന്ന് 2 ചെരിപ്പ് പറന്നു വരുന്നു.. പുറകിൽ തന്നെ രണ്ടു കൈകളും ഗേറ്റിനു മുകളിൽ ബലം കൊടുത്ത് കാലുകൾ ഗേറ്റിനു ഇപ്പുറത്തേക്ക് ഇട്ട് ചവിട്ടി പതിയെ ഇറങ്ങുന്ന വാമി... ലാസ്റ്റ് കമ്പിയിൽ ചവിട്ടാതെ താഴേക്ക് ഒറ്റ ചാട്ടം..

വായിൽ മൊബൈൽ കടിച്ച് പിടിച്ചിട്ടുണ്ട് വേഗം ചെരിപ്പും ഇട്ട് അജുവിന്റടുത്തേക്ക് ഓടി വരുന്ന വാമിയെ കണ്ടപ്പോൾ അവന് ശരിക്കും ചിരി വന്നു.. വേഗം വന്ന് അവൾ ബുള്ളറ്റിൽ കയറി.. അവൻ ചിരി അടക്കി പിടിച്ചു കൊണ്ട് വണ്ടിയെടുത്തു... മിററിലൂടെ അവന്റെ ചിരി കണ്ട ആമി അവന്റെ തോളിൽ തട്ടി ചോദിച്ചു, "എന്തിനാ ചിരിക്കുന്നേ?" "എത്ര കാലമായി ഈ പണി തുടങ്ങിയിട്ട്?" "ഏത് പണി?" "ഈ വേലിചാട്ടം??" "അത് വേലി അല്ല ഗേറ്റ് ആണ്... അത് ലോക്ക്ഡ് ആയിരിക്കുമെന്ന് ഞാനറിഞ്ഞോ?" മുഖം കെറുവിച്ച് കൊണ്ട് അവൾ പറഞ്ഞു.. "എവിടെക്കാ പോവേണ്ടത്..?".. "Your wish... ബോർ അടിച്ചപ്പോ ഒന്ന് പുറത്തു പോവണമെന്ന് തോന്നി.. Even എനിക്കിവടത്തെ പ്ലേസ്സസ് അറിയുക പോലുമില്ല.. So,you should ചൂസ്...." അവൻ ഒന്നും മിണ്ടാതെ വണ്ടി മുറുക്കി.. ഒരു ചെറിയ ടാർ റോഡ്.. ഒരു വണ്ടിയും ഇല്ല എന്നവൾ ശ്രദ്ധിച്ചു.. അവിടെ നിന്ന് വണ്ടി ഒരു ചെറിയ കട്ട്‌ റോഡിലേക്ക് കയറി... മണൽ തിട്ട പോലെ തോന്നി അവൾക്ക് വണ്ടി സ്ലിപ് ആകുന്ന പോലെ..

അവിടെ സൈഡ് ആയി ഒതുക്കി നിർത്തി അവളുടെ കൈ പിടിച്ച് അവൻ ആ മണലിലൂടെ നടന്നു.... ഒരു ചെറിയ കായൽ പോലെ ഒരിടം.. നല്ല തണുപ്പുണ്ടായിരുന്നു.. അവൾ വെള്ളത്തിനരികിലാ യുള്ള പാറകെട്ടിലേക്കിരുന്നു വെള്ളത്തിൽ കാലിട്ടു.. തണുപ്പ് കൊണ്ട് വേഗം കാൽ വലിച്ചു.. പിന്നെ പതിയെ വെള്ളത്തിലേക്കെന്നെ കാലുകൾ താഴ്ത്തി.. ആ തണുപ്പ് ശരീരത്തിലും പൊതിയുന്ന പോലെ..അവൾ അർജുനെ നോക്കി.. കുറച്ച് നീങ്ങി ഒരു പാറകെട്ടിൽ മൊബൈലും നോക്കി ഇരിക്കുന്നു.. അവൾ എഴുന്നേറ്റ് അവനരികിൽ പോയി ഇരുന്നു... കയ്യിൽ നിന്നും മൊബൈൽ വാങ്ങി.. അവൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കി.. "ഇത്രയും ഭംഗി ഇവിടെ കാണാനുള്ളപ്പോ നീ എന്ത് നോക്കി നിക്കുവാ???" അവൾ ആകാശത്തെ പൂർണചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ചോദിച്ചു.. "ആ ഭംഗി ആസ്വദിച്ചോണ്ടിരിക്കുവാ......" അവൻ സ്വല്പം കുറുമ്പോടെ പറഞ്ഞു.. അവൾ സംശയത്തിൽ അവനെ നോക്കുമ്പോൾ കണ്ടത് കണ്ണിമ ചിമ്മാതെ അവളെ നോക്കികൊണ്ടിരിക്കുന്ന അർജുനെ ആണ്..

അവന്റെ നോട്ടം അവളിൽ വികാരത്തിന്റെ മുകുളങ്ങൾ വാരി നിറച്ചു, അത് അവരുടെ പ്രണയ ചൂടിൽ പൊട്ടി ചിതറുന്നതായി തോന്നി അവൾക്ക്.. അവന്റെ കൈകൾ അവളുടെ മുഖത്തിന് നേരെ ഉയർന്നു കവിളിൽ പതിയെ തലോടി.. അവൾ കണ്ണുകൾ പതിയെ അടച്ചു.. അല്ലെങ്കിൽ ഒരു പക്ഷെ ആ മിഴികൾ അവനോട് സമ്മതം പറഞ്ഞേക്കുമെന്ന് അവൾ ഭയന്നു... കാറ്റിൽ പറന്നു കളിക്കുന്ന മുടിയിൽ നിന്നും വമിക്കുന്ന സുഗന്ധം അവന്റെ നിയന്ത്രണത്തെ നഷ്ട്ടമാക്കാൻ പോന്നവയായിരുന്നു.. കൈകൾ കവിളിൽ നിന്നും കഴുത്തിലേക്കും അവിടെ നിന്നും ഒഴുകിയിറങ്ങി ഇടുപ്പിലേക്കും മുറുകി... അപ്പോഴും അവൾ കണ്ണ് തുറന്നില്ല.. അവൻ മുഖം പതിയെ ആ കഴുത്തിൽ ഉരുമ്മി നിൽക്കുന്ന മുടിയിഴകളിലേക്ക് പൂഴ്ത്താൻ കൊണ്ട് പോയി "Got the man with the plan right here.... Bringin swag with the man right here... (Master blaster ) ഫോൺ അടിക്കുന്നത് കേട്ട് രണ്ടാളും ഞെട്ടി മാറി... അർജുൻ വേഗം വാമിയുടെ കയ്യിൽ നിന്നും അവന്റെ ഫോൺ വാങ്ങി നോക്കി Amal chunk കാളിങ്..

അവന്റെ മാതാപിതാക്കളെ നന്നായൊന്ന് സ്മരിച്ച് കാൾ അറ്റൻഡ് ചെയ്തു. "എന്താടാ....". "അളിയാ.. അവള് വീണ്ടും പിണങ്ങി പോയടാ... ങ്ങീ.. ങ്ങീ... എപ്പോഴതേം പോലല്ല.. എന്നെ ബ്ലോക്ക്‌ ചെയ്തടാ.. ഇനി ഞാൻ എന്ത് ചെയ്യും?????""" "നിന്റെ അമ്മായപ്പന് പതിനാറടിയന്തരം നടത്തട നാറി... അവന് വിളിക്കാൻ കണ്ട നേരം... വച്ചിട്ട് പോട പന്ന ........"Sorry അളിയാ.. നീ ഇത്രേം പാണ്ഡിത്യം ഉള്ളവനാണെന്ന് ഞാൻ അറിയാൻ വൈകി പോയി.. അപ്പൊ നാളെ കാണാം.. എല്ലാം പറഞ്ഞ പോലെ.. ഗുഡ് നൈറ്റ്‌ " അർജുൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ അടുത്ത് വാമി ഇല്ല.. കുറച്ചു മാറി ആകാശവും നോക്കി നിൽപ്പുണ്ട്.. ആ പൂർണ ചന്ദ്രനെക്കാൾ കാന്തി അവളുടെ മുഖത്തിനാണെന്ന് തോന്നി അവന്.. അവൻ അവൾക്കരികിലേക്ക് ചേർന്ന് നിന്നു.. രണ്ടാളും ഒന്നും സംസാരിച്ചില്ല.. മൗനം വാചാലമായ നിമിഷങ്ങൾ...! അവർക്ക് പറയാനുള്ളതൊക്കെ അവരുടെ മൗനം കൈ മാറുന്നുണ്ടെന്നൊരു തോന്നൽ.. തണുപ്പ് കൂടി കൂടി വന്നു.. രണ്ടു കയ്യും ക്രോസ്സ് ചെയ്ത് വച്ച് അവൾ സ്വന്തം കൈകളിൽ അമർത്തി തഴുകി കൊണ്ടിരുന്നു.. അവൻ അവൾക്ക് പുറകിലൂടെ നിന്ന് അവന്റെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു..

ചിറകിനടിയിൽ എന്ന പോലെ അവന്റെ കൈകൾക്കുള്ളിൽ അവൾ സുരക്ഷിതയായിരുന്നു.. കുറച്ചു നേരം ആ നിൽപ്പ് തുടർന്നു, പതിയെ ചെവികൾക്കരികിൽ ചുണ്ട് ചേർത്തു കൊണ്ട് അവൻ ചോദിച്ചു "സമയം ഒരുപാടായി.. പോവണ്ടേ??" അവൾ ഒന്ന് മൂളി.. അവൻ അവളിൽ നിന്നകന്നു നിന്നു.. ഇത്ര നേരം കിട്ടിയിരുന്ന സുരക്ഷിതത്വം പെട്ടെന്ന് നഷ്ട്ടമായ പോലെ തോന്നി അവൾക്ക്.. അത് മനസിലായ പോലെ അവൻ ആ കൈകളിൽ കൈകൾ കോർത്തു പിടിച്ചു.. അവൾ പുഞ്ചിരിച്ചുകൊണ്ട് അവനെ അനുഗമിച്ചു.. തിരിച്ചുള്ള യാത്രയിൽ രണ്ടാളും അത്യധികം സന്തോഷത്തിലായിരുന്നു.. സമയം 2 കഴിഞ്ഞു.. ബസ് സ്റ്റാൻഡിനടുത്തുള്ള തട്ടുകടയിൽ നിന്നും ഒരു കട്ടനും കൂടെ ആയപ്പോൾ ആ രാത്രി അവർക്ക് അത്രയേറെ പ്രിയപ്പെട്ടതായി മാറിയിരുന്നു... 3 മണിയോടടുത്തു വീടിനു മുന്നിലെത്തി.. അവൻ ബുള്ളെറ്റ് നിർത്തി അവൾ ഇറങ്ങി വന്ന് അവന് മുന്നിലായി നിന്നു.. ആ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന അവനെ അത്ഭുതപെടുത്തികൊണ്ട് അവൾ മുന്നോട്ടാഞ്ഞ് അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു..

കവിളിൽ മൃദുവായി ഒന്ന് ചുംബിച്ചു... ആ മുടിയിൽ ഒന്ന് തലോടി അവൾ അവനിൽ നിന്നും വിട്ട് നിന്നു.. ഏതോ ലോകത്ത് എന്ന പോലെ നിൽക്കുന്ന അർജുനെ കണ്ടപ്പോൾ അവൾക്ക് ചിരി വന്നെങ്കിലും ശബ്ദം ഒന്നും ഉണ്ടാക്കാതെ പതുക്കെ ഗേറ്റിനരികിൽ പോയി.. സ്ലിപ്പർ അപ്പുറത്തേക്കിട്ട്, മൊബൈൽ കടിച്ച് പിടിച്ച് ഗേറ്റിഴകളിൽ കാലു വച്ച് അപ്പുറത്തേക്ക് ചാടി.. ചാട്ടത്തിന്റെ ആഘാതത്തിൽ ഗേറ്റിൽ നിന്നും വന്ന ശബ്ദം കേട്ടാണ് അർജുന് ബോധം വന്നത്.. അവൻ വേഗം ചുറ്റും നോക്കി.. പിന്നെ ചുംബനം ഏറ്റു വാങ്ങിയ കവിളിൽ ഒന്ന് തലോടി, ഇപ്പോഴും അവളുടെ ചുണ്ടിന്റെ മൃദുത്വം കവിളിൽ തങ്ങി നിൽപ്പുണ്ട് എന്നവന് തോന്നി....അവൻ ഒന്ന് ചിരിച്ചുകൊണ്ട് വണ്ടി തിരിച്ചു.................. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story