നാഥാർജുനം: ഭാഗം 7

Natharjunam

എഴുത്തുകാരി: അനു രാജീവ്

പുലർച്ചെ വന്ന് കിടന്നത് കൊണ്ട് വാമി എഴുന്നേൽക്കാൻ ഒരു നേരമായി.. കണ്ണ് തിരുമ്മി കയ്യെത്തിച്ചു ഫോൺ എടുത്ത് നോക്കി..12.10.. വേഗം ചുവരിലെ ക്ലോക്കിലും കൂടെ നോക്കി.. ഉച്ച വരെ കിടന്നുറങ്ങിയോ.. അമ്മായി എന്ത് കരുതി കാണും.. കാലിൽ നിന്നും ബെഡ്ഷീറ്റ് മാറ്റി എഴുന്നേൽക്കാൻ നിന്നതും ഡോർ തുറന്ന് പ്രിയ അകത്തേക്ക് വന്നു.. "നീ എന്താ രാത്രി കക്കാൻ പോയോ.. എത്ര തവണ വിളിച്ചു, മൂളിയിട്ട് വീണ്ടും ഉറങ്ങുന്നു.. അമ്മയോട് പറഞ്ഞപ്പോ ഉറങ്ങട്ടെയെന്ന് പറഞ്ഞു.. ഹോ.. എന്തൊരു സ്നേഹം.. ഞാൻ ആയിരുന്നെങ്കിൽ ഒരു ബക്കറ്റ് വെള്ളം തലയിൽ കമഴ്ത്തിയേനെ.. ഇപ്പോഴേ സോപ്പിടാനുള്ള പരിപാടിയാ.. ഭാവിയിൽ മരുമോൾ പോരൊഴുവാക്കാൻ... "മരുമോൾ പോരോ??" "മ്മ്.. താഴേക്ക് വാ.. കുറച്ച് സർപ്രൈസ് ഉണ്ടല്ലോ.." പ്രിയ ഒരു ഈണത്തിൽ പറഞ്ഞു കൊണ്ട് താഴേക്ക് പോയി.. വാമിയും ഫ്രഷ് ആയിട്ട് താഴെക്കിറങ്ങി.. "പപ്പാ... എപ്പോ എത്തി.. എന്താ എന്നോട് പറഞ്ഞില്ല...?" അവൾ പരിഭവത്തോടെ വേണുവിന്റെ കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു..

"വാമി മോള് മാത്രം സർപ്രൈസ് തന്നാൽ മതിയോ.. ഇങ്ങോട്ട് പാതി രാത്രി കേറി വന്ന കക്ഷിയാ...." ഭാമയാണ് മറുപടി പറഞ്ഞത്.. "പപ്പയെ മാത്രമേ കണ്ടുള്ളു? അമ്മയെ വേണ്ടേ നിനക്ക്?" മഹിമ അടുക്കളയിൽ നിന്ന് ചായ കൊണ്ട് വന്നു... "വിക്രമാദിത്യൻ ഉണ്ടെങ്കിൽ കൂട തന്നെ വേതാളവും കാണുമെന്നു അറിയാലോ..." അതിന് ഭാമയും പ്രിയയും വേണുവും ചിരിച്ചു.. മഹിമ പരിഭവത്തോടെ മുഖം തിരിച്ചു.. "പിണങ്ങല്ലേ മഹി മോളെ.. ഇത്ര വേഗം എങ്ങനെ ലീവ് കിട്ടി.. ഇത് അറിഞ്ഞതാണെങ്കിൽ നമുക്ക് ഒരുമിച്ച് വരാമായിരുന്നല്ലോ" "ഹ്മ്മ്.. ഈ വരവിനു രണ്ടു മൂന്ന് കാര്യങ്ങളുണ്ട്. അത് കൊണ്ടാ കുറച്ചു കഷ്ട്ടപെട്ടാണെങ്കിലും ലീവ് ഒപ്പിച്ചത്.." വേണുവാണ് പറഞ്ഞത്... "എന്ത് കാര്യം പപ്പേ..." "പപ്പേടെ ഏറ്റവും വലിയ സ്വപ്നം.. എന്റെ മോൾടെ കല്യാണം...". "What?????" "Yes da.. It will happened soon......."

"No pappa.. Iam just 21.. ഇപ്പൊ തന്നെ എന്തിനാ?.. Iam not even prepared for that..." "ഇപ്പൊ തന്നെ വേണം മോളെ.... ശ്രീക്ക് 27 നുള്ളിൽ നടക്കണമെന്ന് ജാതകത്തിലുണ്ടത്രേ... അതും നോക്കണ്ടേ മോളെ..." " I don't understand what you said.... ശ്രീ??? ജാതകം?? അതും എന്റെ മാര്യേജും തമ്മിൽ എന്താ ബന്ധം?? " "എന്താ മോളെ നീ ഒന്നും അറിയാത്ത പോലെ.. ഞങ്ങൾ ഇല്ലാത്ത ലീവ് lllഉണ്ടാക്കി വന്നത് പോലും നിങ്ങളുടെ കല്യാണം നടത്താനല്ലേ.." മഹിമയുടെ വായിൽ നിന്നും വന്ന വാക്കുകൾ അവളിൽ ഞെട്ടലുണ്ടാക്കി.. ചെറുപ്പം മുതൽ ശ്രീയേട്ടൻ എന്ന് വിളിച്ചത് തന്നെ സ്വന്തം സഹോദരനായി കരുതിയിട്ടാണ്... അർജുനെ അജു എന്നും ശ്രീനാഥിനെ ശ്രീയേട്ടൻ എന്നും വിളിച്ചതിൽ തന്നെ ആ ഒരു അർത്ഥം ആയിരുന്നു ഉണ്ടായിരുന്നത്... ഒരിക്കലും ശ്രീയേട്ടനെ മറ്റൊരു രീതിയിൽ കാണാൻ കഴിയില്ല എന്ന് അവൾക്ക് തീർച്ചയായിരുന്നു പക്ഷേ ഭാമയുടെയും പ്രിയയുടെയും മുന്നിൽവെച്ച് പപ്പയോട് എതിർത്ത് സംസാരിക്കേണ്ട എന്ന ഉദ്ദേശത്തിൽ അവൾ മറുത്തൊന്നും പറയാതെ സ്റ്റെയർ കയറി പോയി..

അവളുടെ ഭാവ മാറ്റം വേണുവിന് മനസ്സിലായി ഒരുവേള ശ്രീയോട് അവൾക്ക് പ്രണയം ഇല്ലേ എന്ന സംശയം അയാളെ പിടിച്ചുലച്ചു... എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അത് കാണിക്കാതെ അയാൾ അകത്തേക്ക് വലിഞ്ഞു... മാധവനും എത്തിയതോടെ കല്യാണ ചർച്ചകൾ നീണ്ടു, ഉത്സവം കഴിഞ്ഞ ഉടനെ നിശ്ചയം നടത്താം, കല്യാണം ട്രെയിനിങ് കഴിഞ്ഞിട്ട് മതി എന്ന തീരുമാനത്തിൽ എത്തി... അപ്പോഴും വാമിയുടെ പ്രതികരണം വേണുവിന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി നിറഞ്ഞുനിന്നു... എന്തുകൊണ്ടോ അവൾ സമ്മതിക്കാതെ ഇരുന്നാൽ അത് തന്റെ അഭിമാന പ്രശ്നമായി മാറും എന്ന് അയാൾ കരുതി.. തന്നെക്കൊണ്ട് തന്റെ മകളേ സമ്മതിപ്പിക്കാൻ ആകുമെന്ന വിശ്വാസത്തിൽ മാധവൻ പറഞ്ഞ കാര്യം വേണു അംഗീകരിച്ചു.. ശ്രീ കുറച്ച് വൈകിയായിരുന്നു എത്തിയത് മാധവൻ നിശ്ചയത്തിന് കാര്യവും ഉത്സവം കഴിഞ്ഞ് കല്യാണം നടത്താമെന്ന് അഭിപ്രായവും ഉന്നയിച്ചപ്പോൾ അവനും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല... പകരം അവന്റെ മുഖത്ത് തെളിഞ്ഞു നിന്ന സന്തോഷം എല്ലാവരുടെയും മനസ്സിന് കുളിർമയേകി... ഈ സമയം റൂമിൽ അത്രയും ടെൻഷനോടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയായിരുന്നു വാമി..

ശ്രീയേട്ടനെ എന്നെക്കൊണ്ട് ഒരിക്കലും അങ്ങനെ ചിന്തിക്കാൻ കഴിയില്ല.. ഇന്ന് വരെ ലൈഫ് പാർട്ണർനെ കുറിച്ച് ചിന്തിക്കുമ്പോൾ അജുവിന്റെ മുഖം അല്ലാതെ മറ്റാരും മനസ്സിലേക്ക് കടന്നു വന്നിട്ടില്ല.. കാനഡയിലായിരിക്കുമ്പോഴും ഒരുപാട് പ്രൊപ്പോസൽസ് വന്നപ്പോൾ പോലും എല്ലാം റിജക്ട് ചെയ്തിട്ടുള്ളൂ. കല്യാണം എന്നൊരു കാര്യം മനസ്സിലേക്ക് വരുമ്പോൾ അതിന്റെ ഒപ്പം തന്നെ അജുവിന്റെ മുഖവും കടന്നുവരും... ആ സ്ഥാനത്ത് മറ്റാരെയും ചിന്തിക്കാൻപോലും കഴിയില്ല... പപ്പയോട് എല്ലാം സംസാരിക്കണം... അജുവും അമ്മയുടെ ബ്രദറിനെ മകൻ തന്നെയല്ലേ സമ്മതിക്കാതിരിക്കില്ല... ശ്രീയേട്ടന് എന്നോടുള്ള അതേ ബന്ധം തന്നെയല്ലേ അജുവിനും എന്നോട് ഉള്ളത്. പപ്പ എന്നെ മനസ്സിലാക്കും.. എല്ലാം തുറന്നു പറയാം എന്ന ചിന്തയോടെ വാതിൽ തുറക്കാനായി ഡോറിന് അടുത്തേക്ക് നടന്നതും അത് തുറന്ന് പപ്പ കയറിവന്നു... " മോളെ, എങ്ങോട്ടെങ്കിലും പോവാണോ?? " "ഇല്ല പപ്പാ ഞാൻ പപ്പയെ കാണാൻ തന്നെ വരാനിരുന്നതാ..."

"ഹ്മ്മ്... പപ്പയ്ക്ക് മോളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് ശ്രദ്ധിച്ചു കേൾക്കണം..." അതിന് അവൾ പതിയെ തലയാട്ടി.. " മോൾടെ ഗ്രാൻഡ്പ്പ ശിവശൈലം ഇൻഡസ്ട്രീസിലെ അസറ്റ്സ് മുഴുവൻ ഈക്വൽ ഷെയർ ആക്കി മോളുടെ അമ്മയ്ക്കും മാധവൻ മാമനും കൊടുത്തു.. എന്ന് വച്ചാൽ they are equal parners in shivashyalam industries.. അത് പുറത്ത് പോവാതിരിക്കാനും കൂടി വേണ്ടിയാണ് പപ്പ ഈ തീരുമാനം എടുത്തത്.. പിന്നെ ഇതിനേക്കാൾ കംഫർട്ട് ആയ ഒരിടം മോൾക്ക് വേറെ ഉണ്ടാവില്ല എന്ന് പപ്പക്കറിയാം.. 'നമ്മുടെ നാട്ടിലെ ഞാൻ ജീവിക്കൂ' എന്ന് നീ എത്ര തവണ പറഞ്ഞിട്ടുണ്ട്.... പിന്നെ ശ്രീനാഥ്.. He is a perfect gentleman.. ട്രെയിനിങ് കഴിഞ്ഞാൽ ഒരു IPSകാരനാ... എല്ലാത്തിലുമുപരി നമ്മൾ ചെറുപ്പം മുതൽ കാണുന്ന പേഴ്സൺ... വേറെ എന്താ നോക്കേണ്ടത്... " "But.. പപ്പ...." "Wait.. മോള് നന്നായി ആലോജിക്ക്.. 10 ദിവസം കഴിഞ്ഞാൽ ഉത്സവം തുടങ്ങും.. അത് കഴിഞ്ഞ അടുത്ത നല്ല ദിവസം നോക്കി എൻഗേജ്മെന്റ് നടത്താം...

അത് കഴിഞ്ഞ് 20 ദിവസം കൂടി കഴിഞ്ഞാൽ അവൻ ചാർഗണ്ഡ് പോവും... 6 month ട്രെയിനിങ്.. അത് കഴിഞ്ഞു വിവാഹം നടത്താം.. പപ്പ മാധവേട്ടനോട് ok പറഞ്ഞു.. And you know, ഞാൻ പറഞ്ഞ വാക്ക് മാറ്റി പറയാറില്ല.. മോള് പപ്പയെ അനുസരിക്കും എന്ന വിശ്വാസത്തിലാ പപ്പ വാക് കൊടുത്തത്... You just relax and think calmly..." അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് അയാൾ മുറിയിൽ നിന്നും പുറത്ത് പോയി.. താൻ വിചാരിച്ചതൊന്നും പറയാൻ കഴിഞ്ഞില്ല എന്നതും അതിനേക്കാളുപരി പപ്പ പറഞ്ഞ കാര്യങ്ങളുടെ ആഘാതവും അവളെ തളർത്തി.. ബെഡിലേക്കിരുന്ന് തലയണയെടുത്തു തറയിലെക്കെറിഞ്ഞു... അവസാനം ശ്രീയേട്ടനോട് സംസാരിക്കാം എന്ന തീരുമാനത്തിലെത്തി... 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 "എടി മോളെ.. ഒരു കൊച്ചൂടെ വേണോ.. ഫ്രീ സർവീസ് ആണുട്ടാ.. വേണെങ്കിൽ ധൈര്യത്തിൽ പറഞ്ഞോ....." കവലയിൽ പാലും കൊടുത്ത് ലച്ചു മോൾടെ കയ്യും പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോഴാണ് ആൽത്തറയിൽ ഇരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്കിടയിൽ നിന്നും ശബ്ദം ഉയർന്നു കേട്ടത്..

നെഞ്ചിൽ കാരമുള്ള് കുത്തിയിറക്കുന്ന വേദനയുണ്ടായിട്ടും ആൺ തുണയില്ലാത്ത ഒരു പെണ്ണ് എന്ന നിസ്സഹായ അവസ്ഥ ആലോചിച്ച് അത് പറഞ്ഞതാരാണെന്ന് തലയുയർത്തി നോക്കാൻ പോലും തയ്യാറായില്ല... "ടീ.. ഇനി ഇവനെ ബോധിച്ചില്ലെങ്കിൽ ഞങ്ങളിൽ ആരെ വേണെങ്കിലും പരിഗണിക്കാം ട്ടാ..." വേറെ ശബ്ദം കൂടി കേട്ടപ്പോൾ തൊലിയുരിയുന്ന പോലെ തോന്നി കണ്ണ് മുറുകെ ചിമ്മി നടക്കാനൊരുങ്ങവേ ആ പറഞ്ഞവൻ തെറിച്ച് അവളുടെ മുന്നിലേക്ക് വീണു.. പേടിച്ച് പോയ ദേവിക വേഗം പുറകോട്ട് മാറി... "അജു മാമ......." ലച്ചുവിന്റെ ശബ്ദമാണ് ദേവികയെ കണ്ണ് തുറക്കാൻ പ്രേരിപ്പിച്ചത്... ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി നിൽക്കുന്ന അർജുനെ കണ്ടപ്പോൾ അത് വരെ തോന്നിയ സങ്കടമെല്ലാം ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായതായി തോന്നി അവൾക്ക്... ഓടുന്നവരെ പിടിച്ചു നിർത്തി കലി തീരുന്നത് വരെ അടിക്കുമ്പോഴും, പെങ്ങളെ ആഭാസം പറഞ്ഞവരെ ഇത്രയും ചെയ്താൽ പോരാ എന്ന ചിന്തയായിരുന്നു അവന്റെ മനസ്സ് നിറയെ.. 🔸🔹▫️▫️▫️▫️▫️▫️▫️▫️▫️▫️🔹🔸

നടന്ന കാര്യങ്ങളൊന്നും ഉൾകൊള്ളാൻ സാധിക്കാതെ ഒരു ബുക്കും കയ്യിൽ പിടിച്ച് ടെൻഷൻ അടിച്ചിരിക്കുകയാണ് വാമി.. "വാമിയേടത്തി......" വാതിൽ തുറന്ന് വന്ന പ്രിയയുടെ വിളി കൂടെ കേട്ടതോടെ പൂർണമായി.. അവൾ മുഖം തിരിച്ചിരുന്നു.. "വാമിയേടത്തി.. നമുക്കൊന്ന് അമ്പലത്തിൽ പോയാലോ...?" "ഞാനില്ല, നീ പൊയ്ക്കോ...". "പ്ലീസ്‌ വാമി... എന്നെ ഒറ്റക്ക് വിടില്ല.. പിന്നെ അമലേട്ടൻ വരാമെന്നു പറഞ്ഞിട്ടുണ്ട്.. നിനക്കും പരിചയപ്പെടാലോ.. പ്ലീസ്..." അവളുടെ കെഞ്ചൽ കേട്ടപ്പോ ദേഷ്യം ഒന്ന് അയഞ്ഞു... "മ്മ്.. ഞാൻ കുളിക്കട്ടെ.. രാവിലെ കുളിച്ചിട്ടില്ല..." "ഹ്മ്മ്.. പാവം എന്റെ ഏട്ടൻ, നിന്റെ ഗ്ലാമർ കണ്ട് നല്ല കുട്ടിയാണെന്ന് കരുതി കാണും, ഇതിന് കുളിയും നനയും പോലും ഇല്ലാന്ന് ഞാൻ എങ്ങനെ പറയും ഭഗവാനെ ?" വാമിയെ കളിയാക്കിയതിനേക്കാൾ ശ്രീയുടെ പേര് ചേർത്തി പറഞ്ഞതിലാണ് വാമിക്ക് ദേഷ്യം വന്നത്.. അത് പുറത്ത് കാണിക്കാതെ ഡ്രെസ്സും എടുത്ത് അവൾ കുളിക്കാൻ കേറി... ഒരുങ്ങി വരുന്ന അവളെ കണ്ട് മഹിമ തലയിൽ കൈ വച്ചു..

"ഇങ്ങോട്ട് വാടി.. ഈ അരയും കുറയും കീറിയതും ഇട്ടിട്ട് പോയാ പൂജാരി നിന്നെ അമ്പലത്തിനടുത്തേക്ക് അടുപ്പിക്കില്ല.. പ്രിയ മോളെ നോക്ക്.. എന്ത് ഭംഗിയായിട്ടാ ഒരുങ്ങിയിരിക്കുന്നത്..." അപ്പോഴാണ് വാമി പ്രിയയെ നോക്കിയത്... മാമ്പഴകളർ ദാവണിയും കരിമ്പച്ച പാവാടയും ഇട്ട് കണ്ണെഴുതി പൊട്ടു കുത്തി തനി നാടൻ പെൺകൊടിയായി നിൽക്കുന്നു, ശേഷം വാമി സ്വയം അവളെ തന്നെ നോക്കി, ഓഫ്‌ ഷോൾഡർ ഹിപ് ലെവൽ ടോപ്പും കാപ്രി ടൈപ്പ് ജീനും ആയിരുന്നു... അവൾക്കും തോന്നി അമ്പലത്തിലെക്കിത് ok അല്ല എന്ന്.. മഹിമ അവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി.. അവരുടെ ലെഗ്ഗേജ് തുറന്നു അതിൽ നിന്നും ഒരു സാരീ എടുത്തു.. വൈറ്റ് സാരീ.. സെറ്റ് സാരീ ടൈപ്പ്.. പക്ഷെ ക്ലാസ്സി സിൽകിന്റെ സാരീ... "I don't wanna wear this..." എടുക്കുമ്പോഴുക്കും വാമി പറഞ്ഞു.. "മോളെ.. ഇവിടത്തെ എല്ലാർക്കും ഇതൊക്കെയാ ഇഷ്ട്ടം.. ശ്രീ മോനും അങ്ങനെയായിരിക്കും.. കെട്ടാൻ പോവുന്ന പെണ്ണിനെ സാരിയിൽ കാണണം എന്ന് ആർക്കാണെങ്കിലും ആഗ്രഹം ഉണ്ടാവില്ലേ... എപ്പോഴും വേണ്ട ഇത് പോലെ അമ്പലത്തിലോട്ടോ മറ്റോ പോകുമ്പോൾ മതി...

ഇത് ഉടുക്ക്.... അവൻ കണ്ട് ഞെട്ടട്ടെ!" മനസ്സിൽ അജുവിന്റെ മുഖമാണ് തെളിഞ്ഞു വന്നത്.. എന്തായാലും പുറത്തിറങ്ങിയാൽ ആളെ കാണാതിരിക്കില്ല.. സാരി ഉടുത്ത് ഞെട്ടിച്ചു കളയാം.. അവൾ സന്തോഷത്തോടെ തല കുലുക്കി. മഹിമ വേഗം അവളെ സാരീ ഉടുപ്പിച്ചു കൊടുത്തു.. മുടി കെട്ടാതെ അഴിച്ചിട്ടു.. കറുപ്പിച്ചു കണ്ണെഴുതി, ഒരു പൊട്ടും തൊട്ടു.. ഒരുക്കം കഴിഞ്ഞു.. കണ്ണാടിയിൽ സ്വയം തിരിഞ്ഞും മറിഞ്ഞും ഭംഗി നോക്കുന്ന അവളെ മഹിമ കണ്ണെടുക്കാതെ നോക്കി നിന്നു.. ശ്രീയെ കാണിക്കാനുള്ള ഒരുക്കമാണെന്ന് ആലോചിച്ച് അവർ സംതൃപ്തിയോടെ അമ്പലത്തിലേക്ക് പറഞ്ഞു വിട്ടു.. പ്രിയയും വാമിയും ഓരോന്ന് പറഞ്ഞ് നടന്നോണ്ടിരിക്കുമ്പോഴാണ് ആൽത്തറക്ക് ചുറ്റും ആളുകൾ കൂടിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. ആൾക്കാരെ വകഞ്ഞു മാറ്റി എന്താണ് സംഭവം എന്നറിയാൻ ഉള്ളിലേക്ക് നീങ്ങി.. കുറെ ചെറുപ്പക്കാരെ ചവിട്ടി കൂട്ടുന്ന അർജുൻ! അവര് കരഞ്ഞിട്ടും കാലു പിടിച്ചിട്ടും ഒരു ദാക്ഷിണ്യവും കൂടാതെ അടിക്കുന്നുണ്ട്...

അപ്പോഴാണ് തൊട്ടപ്പുറത്തു നിൽക്കുന്ന രണ്ട് സ്ത്രീകൾ സംസാരിക്കുന്നത് വാമി കേൾക്കാനിടയായത് "കെട്ടിയിട്ടില്ലെങ്കിലും അവന്റെ കൊച്ചിനേം കൊണ്ട് ജീവിക്കുന്നവളല്ലേ, അവളെ അനാവശ്യം പറഞ്ഞാ കേട്ടോണ്ട് നിക്കാൻ പറ്റുവോ.....????" "അത് ശരിയാ.. അതിനെ കണ്ടാൽ തന്നെ അറിയാം.. ആ ചെക്കനെ ഉരിച്ചു വച്ചിട്ടുണ്ട്.. കെട്ടിയില്ലെങ്കിലും ഇടക്കിടക്ക് അങ്ങോട്ട് പോയിട്ട് വരാറുണ്ടെന്നാ കേൾവി..." മറ്റൊരു സ്ത്രീ അഭിപ്രായപ്പെട്ടു.. ഇതൊക്കെ കേൾക്കെ വാമിക്ക് സങ്കടം നുരഞ്ഞു പൊന്തി.. അജുവിനെ വിശ്വാസമാണെങ്കിൽ പോലും എന്തിനാ സ്വയം ഇങ്ങനത്തെ ചീത്ത പേര് വാങ്ങി കൂട്ടുന്നത് എന്ന ചോദ്യം അവൾക്കുള്ളിൽ നിറഞ്ഞു നിന്നു....വൈകാതെ സത്യം അറിയണം.. അജുവിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി കിട്ടിയില്ല.. ബാക്കിയുള്ള ഓപ്ഷൻ ദേവികയാണ്, അവളെ കണ്ടേ പറ്റു എന്ന ചിന്തയോടെ വാമി അവിടെ നിന്നും അമ്പലത്തിലേക്ക് നടന്നു.. പ്രിയ പുറകെയും. എന്ത് പ്രാർത്ഥിക്കണം എന്ന് നിശ്ചയമില്ലെങ്കിലും തൊഴു കയ്യോടെ അവൾ ഭഗവാന് മുന്നിൽ നിന്നു.. തിരിഞ്ഞു നോക്കിയപ്പോൾ പ്രിയയെ കാണാനില്ല.. അമലിനെ കാണാൻ പോയി കാണും എന്ന് അറിയാവുന്നത് കൊണ്ട് കുറച്ച് നേരം അവിടെയിരുന്നു..

എന്നിട്ടും കാണാതെ വന്നപ്പോൾ അവൾ അമ്പലത്തിന് പുറത്തേക്കിറങ്ങി.. ഇരുട്ട് വീണിരിക്കുന്നു.. കുറെ നേരമായി വന്നിട്ടെന്ന് അപ്പോഴാണ് ബോധം വന്നത്.. ഇവളിതെവിടെ പോയി കിടക്കുവാ.. മനസ്സിൽ പ്രാകി കൊണ്ട് അവളെ തിരഞ്ഞ് വാമി അമ്പലം ചുറ്റി നടക്കാൻ തുടങ്ങി.. ഉത്സവം അടുത്തത് കൊണ്ടെന്നെ ചുറ്റു വിളക്ക് മുഴുവൻ തെളിയിച്ചിരുന്നു... അമ്പലം കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ഉണ്ടെന്ന് തോന്നി അവൾക്ക്.... ഇരുട്ടിയതിനാലും അധികം ആളില്ലാത്ത കാരണത്തിനാലും അമ്പലത്തിനു പുറകു വശത്തെത്തിയപ്പോൾ എന്തോ ഒരു പേടി തോന്നി വാമിക്ക്.. പുറകെ ആരോ വരുന്ന പോലെ.. അവൾ പതിയെ തിരിഞ്ഞു നോക്കുമ്പോഴേക്കും ഒരു കൈ വന്ന് അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ച് മറുകൈ കൊണ്ട് വായിൽ അമർത്തി പിടിച്ചു.. വാമിക്ക് ഒരു നിമിഷം പേടി കൊണ്ട് ശ്വാസം നിലച്ചു പോയി എന്ന് പോലും തോന്നി... "പേടിച്ചോ ടീ....." കാതിനരികിൽ തട്ടി നിന്ന നിശ്വാസം അവൾക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമായിരുന്നില്ല... കണ്ണിലെ നനവിൽ നിന്നും താൻ എത്ര മാത്രം പേടിച്ചു എന്ന് അവൾക്ക് മനസിലായി... കൈകൾ അയഞ്ഞതും തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നു..

അർജുൻ പുറകിൽ തന്നെ ഓടി പോയി വീണ്ടും അവളെ ചേർത്തു നിർത്തി.. "ഹാ.. പിണങ്ങി പോവാതെടി.. ഒറ്റക്ക് ആരെയോ തേടി നടക്കുന്നത് കണ്ടപ്പോ ഒന്ന് പേടിപ്പിക്കാൻ തോന്നി.. അല്ലെങ്കിലും ഇത്രയും സുന്ദരിയായ പെൺകുട്ടി ഇരുട്ടത് സാരിയൊക്കെ ഉടുത്ത്, ദേ ഇത് പോലെ വയറൊക്കെ കാണിച്ച് ഒറ്റക്ക് നടന്നാൽ ആർക്കായാലും ഒന്ന് പിടിച്ച് നോക്കാൻ തോന്നില്ലേ...?'" അവളുടെ വയറിലേക്ക് കൈ ചേർത്തു കൊണ്ട് അവൻ പറഞ്ഞു.. അവന്റെ വാക്കുകളും സ്പർശവും ആഗ്രഹിച്ചിരുന്നവയായിരുന്നെങ്കിലും അവൾ കുതറി കൊണ്ടിരുന്നു.. "വിടടാ പട്ടി എന്നെ.. നീ കവലയിൽ കിടന്ന് അടിയുണ്ടാക്ക്, അതിനിടയിൽ എന്നെ നോക്കാൻ എവിടന്നാ നേരം..?" "ഓഹ്.. ആക്ഷൻ സീൻ കണ്ടിട്ടാ ഇവിടെ ഭക്തിയിലേക്ക് എന്റർ ചെയ്തത് ലെ.. എങ്ങനെയുണ്ടായിരുന്നു എന്റെ ഫൈറ്റ്...?" അവൻ വലിയ ഗമയിൽ ചോദിച്ചു.. "എനിക്കിഷ്ട്ടായില്ല.. എനിക്ക് വേണ്ടിയൊന്നും അല്ലാലോ അടിയുണ്ടാക്കിയത്. " അവൾ അവനിൽ നിന്നും കുതറി മാറി ഇടുപ്പിൽ കൈ കുത്തി നിന്ന് കൊണ്ട് പറഞ്ഞു.,. "ഹ്മ്മ്.. നിനക്ക് വേണ്ടി അടിയുണ്ടാക്കിയപ്പോൾ കമഴ്ന്നു കിടന്ന് അലറി കരഞ്ഞ മൊതലാ ഈ പറയുന്നേ..."

അവൾ മുഖം കൂർപ്പിച്ചു പിന്നേം തിരിഞ്ഞ് നടന്നു.. "അതേ... പ്രിയ അമ്പലകുളത്തിനടുത്തുണ്ട് " അവന്റെ വാക്കുകൾ കേൾക്കെ അവൾ സ്വിച്ച് ഇട്ട പോലെ നിന്നു.. തിരിഞ്ഞു നോക്കുമ്പോൾ അവൻ നടന്നു തുടങ്ങിയിരുന്നു.. വാമി അവൻ പോയ വഴിയേയും അവൾ പോകാൻ നിന്ന വഴിക്കും മാറി മാറി നോക്കി എന്നിട്ട് വേഗം അജുവിന്റെ പിന്നാലെ ഓടി... അവന്റെ പോക്ക് കണ്ടപ്പോ മനസിലായി കുളത്തിനടുത്തേക്കാണെന്ന്.. പടികളിൽ ഇരുന്ന് സംസാരിക്കുന്ന രണ്ടു പേരും തിരിഞ്ഞു നോക്കി.. അമലിനെ കണ്ടപ്പോൾ വാമി ഞെട്ടി.. ആദ്യ ദിവസം തന്നെ പരിചയപെട്ടിരുന്നല്ലോ.. ഒപ്പം പ്രിയയെ നോക്കി പേടിപ്പിക്കാനും വാമി മറന്നില്ല.. അവർ ബൈ ഒക്കെ പറഞ്ഞ് വീട്ടിലേക്ക് പോവാനൊരുങ്ങി.. പ്രിയ വാമിയെ പേടിച്ച് വേഗം ഓടി പുറകിൽ തന്നെ അമലും കുളത്തിൽ നിന്നും മേലേക്ക് കയറി.. അവരുടെ പുറകെ പോവാൻ നിന്ന വാമിയെ അർജുൻ പിടിച്ച് നിർത്തി.. അവൾ എന്താണെന്ന ഭാവത്തിൽ അവനെ നോക്കി..

കാറ്റിൽ അവളുടെ കളർ ചെയ്ത ബ്രൗണിഷ് മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു... പടവുകളിലെ ദീപങ്ങളിൽ നിന്നും വരുന്ന മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം ജ്വലിച്ചു നിന്നു... അവൻ പതിയെ അവൾക്കടുത്തേക്ക് വന്ന് വയറിലൂടെ ചുറ്റി പിടിച്ച് നെറ്റിയിൽ ചുണ്ട് ചേർത്തു.. തടയണം എന്ന് തലച്ചോറ് പറഞ്ഞിട്ടും ഹൃദയം സമ്മതിച്ചില്ല.. മൂക്കിൻ തുമ്പിൽ അവന്റെ ചുണ്ടമർന്നപ്പോഴും അവൾ കണ്ണടച്ച് കൊണ്ട് അതിനെ സ്വീകരിച്ചു.. അവന്റെ അധരങ്ങൾ അതിന്റെ ഇണയെ തേടി വരുന്നതറിഞ്ഞതും അവൾ അവനെ തള്ളി മാറ്റി പടികൾ ഓടി കയറി.. അമ്പലത്തിൽ നിന്നും പുറത്ത് കടന്നതും മുന്നിൽ ശ്രീയുടെ കാർ വന്നു നിന്നു.. അവൾ ഞെട്ടി പുറകോട്ട് നോക്കി. പുറകിൽ വരുന്ന അജുവിനെയും കാറിൽ നിന്നിറങ്ങി മുന്നിൽ നിൽക്കുന്ന ശ്രീയെയും അവൾ മാറി മാറി നോക്കി.................... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story