നാഥാർജുനം: ഭാഗം 8

Natharjunam

എഴുത്തുകാരി: അനു രാജീവ്

കാറിൽ നിന്നിറങ്ങി നിൽക്കുന്ന ശ്രീ വാമിയെയും പുറകെ ഓടി വരുന്ന അർജുനെയും നോക്കി... അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ട് വാമി അവനടുത്തേക്ക് നീങ്ങി ചുരുട്ടി പിടിച്ച കൈകളിൽ മുറുകെ പിടിച്ചു.. "ശ്രീ.. ശ്രീയേട്ടാ പോവാം..." പുറകിൽ തന്നെ പേടിച്ച് പ്രിയയും നിൽക്കുന്നുണ്ടായിരുന്നു.. കുറച്ച് മാറി അമൽ ഫോൺ ചെവിയിൽ വച്ച് ഓസ്കാർ പ്രകടനവുമായി മാനത്തു നോക്കി നിൽക്കുന്നു... വാമി അർജുനെ തിരിഞ്ഞു നോക്കി.. മുണ്ട് മടക്കി കുത്തി മീശ പിരിച്ച് തല അല്പം താഴ്ത്തി അവരെ തന്നെ നോക്കി നിൽക്കുകയാണ്.. ഒരു വഴക്കിനു സാധ്യതയുണ്ടെന്ന് മനസ്സിലായപ്പോൾ വാമി ശ്രീയുടെ കയ്യിൽ പിടിച്ച് വലിച്ചു.. "വാ ശ്രീയേട്ടാ. പോവാം.. എനിക്ക് ശ്രീയേട്ടനോട് സംസാരിക്കാനുണ്ട്." ശ്രീ വലിഞ്ഞ മുഖവുമായി തന്നെ കാറിനകത്തേക്ക് കയറി.. വാമി ആശ്വാസത്തിൽ നെഞ്ചിൽ കൈ വച്ച് തിരിഞ്ഞ് അർജുനെ നോക്കി.. പോവുന്നു എന്നർത്ഥത്തിൽ തലയാട്ടി ഫ്രണ്ടിൽ കയറി.. പുറകിൽ പ്രിയയും.. ശ്രീയുടെ കയ്യിൽ പിടിച്ചതും അവനൊപ്പം ഇരുന്ന് പോയതുമൊന്നും അർജുന് ഇഷ്ടമായില്ലെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം ആണെന്ന് അവന് അറിയാമായിരുന്നു..

വണ്ടി ശിവശൈലം വീടിന്റെ മുറ്റത്തേക്ക് കയറി. അവിടെ എത്തുന്നത് വരെ ആരും സംസാരിച്ചിരുന്നില്ല.. കാർ പാർക്ക്‌ ചെയ്ത് ഒന്നും മിണ്ടാതെ ശ്രീ അകത്തേക്ക് കയറി പോയി... പുറകെ തന്നെ പേടിച്ച് വിറച്ചു പ്രിയയും ചെറിയൊരു ടെൻഷനിൽ വാമിയും.. മുൻപിൽ തന്നെ ഭാമ ഉണ്ടായിരുന്നു.. "എന്താ മക്കളെ ഇത്ര വൈകിയെ... കാണാതായപ്പോ ഭയന്നു.. ഇരുട്ട് വീണ് തുടങ്ങിയില്ലേ... അതാ ശ്രീയെ വിളിച്ചു പറഞ്ഞത്..." "അത്... അത്.. വരാനാവുമ്പോഴേക്കും നടയടച്ചു.. പിന്നെ തുറക്കാൻ വേണ്ടി നിന്നതാ അമ്മേ.." പ്രിയ പറഞ്ഞു.. "ഹ്മ്മ്.. ശ്രീക്ക് എന്ത് പറ്റി? മുഖത്ത് തെളിച്ചം കുറവാണല്ലോ... രണ്ടും കൂടി വഴക്കിട്ടോ..?" "ഏയ്‌.. ഞാനൊന്നും പറഞ്ഞില്ല അമ്മേ.. ഏട്ടന് വേറെന്തെങ്കിലും ടെൻഷൻ കാണും..." പ്രിയ വേഗം മറുപടി കൊടുത്ത് സ്റ്റേയർ കയറി പോയി.. പുറകെ തന്നെ വാമിയും.. ശ്രീയുടെ റൂമിന്റെ മുന്നിൽ എത്തിയതും അവൾ നിന്നു.. ഇനിയും വൈകിപ്പിക്കുന്നതിൽ അർത്ഥമില്ല എന്നവൾക്ക് തോന്നി.. അജുവിനോട് ഒന്നും പറയാനും കഴിഞ്ഞില്ല.. ശ്രീയേട്ടനോടെങ്കിലും എല്ലാം പറയണം എന്ന് കരുതി ഡോറിൽ മുട്ടി.. ശ്രീ ഡോർ തുറന്ന് വാമിയെ കണ്ടതും പ്രതീക്ഷിച്ച പോലെ ഒന്ന് ഗൗരവത്തിൽ തലയാട്ടി അകത്തേക്ക് വരാൻ പറഞ്ഞു.. "പറ... എന്താ നിനക്ക് പറയാനുള്ളത്..."

"അത്.. ശ്രീയേട്ടാ.. " അവൾ പറഞ്ഞു തുടങ്ങുമ്പോഴേക്കും അവൻ കൈ കൊണ്ട് തടുത്തു.. "സീ വാമിക, എനിക്ക് കള്ളം പറയുന്നത് ഇഷ്ട്ടമല്ല, especially എനിക്ക് ഇഷ്ട്ടമുള്ളവർ, നീ അമ്പലത്തിൽ നിന്ന് ഓടി വരുമ്പോൾ നിന്റെ മുഖത്തുണ്ടായിരുന്ന ചിരി ഞാൻ ശ്രദ്ധിച്ചതാണ്.. അതിനേക്കാൾ കൂടുതൽ സന്തോഷം അവന്റെ മുഖത്തുണ്ടായിരുന്നു... What does it means ?" "It means I Love Him..." അവൾ ഒട്ടും പതറാതെ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു.. ശ്രീയുടെ കണ്ണിൽ ആദ്യം അത്ഭുതം നിറഞ്ഞെങ്കിൽ പതിയെ അത് നിരാശയായും പിന്നീട് ദേഷ്യമായും പരിണമിച്ചു... "What the f***, നിനക്ക് അവനെ കുറിച്ച് എന്തറിയാം? Do you know anything about him, he is such a bloody........... ബാക്കി പറയുന്നതിന് മുമ്പ് അവൾ കയ്യുയർത്തി അവനെ തടഞ്ഞു.. "I know him.. More than you.... പിന്നെ ശ്രീയേട്ടൻ ഇത്ര tensed ആവേണ്ട കാര്യമില്ല.. And ഞാൻ ഇതൊക്കെ പറയാൻ കാരണം പപ്പ ശ്രീയേട്ടനുമായുള്ള മാര്യേജിനെ കുറിച്ച് പറഞ്ഞു. 'എനിക്ക് സമ്മതമല്ല' ഇത് അറിയിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്.. ശ്രീയേട്ടൻ പപ്പയോടു സംസാരിക്കണം.." അവൾ തിരിഞ്ഞു നടക്കുമ്പോഴേക്കും ശ്രീ പുറകിൽ നിന്ന് വീണ്ടും വിളിച്ചു "വാമി.... ഇത് നടക്കില്ല..." "ഏത്..?" "ഇപ്പോൾ നീ പറഞ്ഞത് തന്നെ... നിനക്കെന്നെ ഇഷ്ടമല്ലെങ്കിൽ ഞാൻ ഒരുപക്ഷേ സമ്മതിച്ചേകാം...

പക്ഷെ ഒരിക്കലും അർജുനും ആയുള്ള ബന്ധം ഞാൻ സമ്മതിക്കില്ല... നിനക്ക് അവനെ കുറിച്ച് ഒന്നും അറിയില്ല... നീ വിചാരിക്കുന്ന പോലെ ഒരാളല്ല അവൻ.. അവന് നീ അറിയാത്ത പല ബന്ധങ്ങളും ഉണ്ട്... നാട്ടിൽ ആരോടെങ്കിലും ചോദിച്ചാൽ തന്നെ നിനക്ക് എല്ലാം മനസ്സിലാകും... കള്ളുകുടിയും സ്മോക്കിങും പോട്ടെന്നു വയ്ക്കാം, പക്ഷേ മറ്റു സ്ത്രീകളുമായുള്ള ബന്ധം... ഒരിക്കലും സമ്മതിക്കില്ല ഞാൻ... മാത്രമല്ല വേണുമാമയും സമ്മതിക്കും എന്ന് നീ കരുതണ്ട..." " ശ്രീയേട്ടൻ കണ്ടിട്ടുണ്ടോ അജു വേറെ പെണ്ണുങ്ങളെ തേടി പോകുന്നത്???? ദേവികയുമായി മറ്റൊരു തരത്തിലുള്ള ബന്ധം ശ്രീയേട്ടൻ കണ്ടിട്ടുണ്ടോ? ഗോസിപ്പ്സ് പറയുന്നതല്ലാതെ ഈ നാട്ടിൽ ആരെങ്കിലും കണ്ടു എന്ന് പറഞ്ഞിട്ടുണ്ടോ? പിന്നെ കള്ളുകുടിയും സ്മോക്കിങും, അത് ഞാൻ വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയുന്നതെ ഉള്ളൂ... ഇനി അതെല്ലാം ഉണ്ടെങ്കിലും, i dont care about that.. Because I love Him... " ശ്രീ മുഖം വെട്ടിതിരിച്ചു.. ഓരോ തവണ അവനെയാണ് അവൾക്ക് ഇഷ്ട്ടം എന്ന് പറയുമ്പോഴും അവന് സ്വയം ഒരു തോൽവിയാണ് എന്ന് തോന്നി കൊണ്ടിരുന്നു.. ചെറുപ്പം മുതൽ ഇങ്ങനെ തന്നെയായിരുന്നു.. എന്നും അവൻ മുന്നിൽ... ശിവശൈലത്തു മാധവന്റെ മകനാണെന്നുള്ള ബഹുമാനം തനിക്ക് കിട്ടുമ്പോഴും എല്ലാരുടെയും പ്രിയപ്പെട്ടവൻ അവനായിരുന്നു..

കൂട്ടുകാർക്ക് പൈസ ചിലവാക്കി തിന്നാനും കുടിക്കാനും വാങ്ങി കൊടുത്ത് കൂടെ നിർത്തുമ്പോൾ അവന്റെ കൂട്ടുകാർ ഒന്നും പ്രതീക്ഷിക്കാതെ അവന്റെ കൂടെ നിൽക്കാറുണ്ട്... അതു കാണുമ്പോൾ തനിക്ക് അത്ഭുതത്തേക്കാളേറെ നിരാശയായിരുന്നു തോന്നിയിരുന്നത് . ഞാൻ മുഴുവൻ സമയവും ക്ലാസ്സിലും സ്റ്റാഫ്‌ റൂമിലും അസൈണ്മെന്റ് ഹാളിലും കറങ്ങുമ്പോൾ അവൻ ഗ്രൗണ്ടിലും,, കഞ്ഞിപ്പുരയിൽ ചേച്ചിമാരെ സഹായിക്കാനും, പരിപാടികൾക്ക് ബെഞ്ച് പിടിച്ചിടാനും മുന്നിലായിരുന്നു.. എന്നിട്ടും എന്റൊപ്പം മാർക്ക്‌ ഉണ്ടാവും എന്നത് എനിക്ക് മാത്രമല്ല ക്ലാസ്സിലും സ്കൂളിലെയും എല്ലാർക്കും അത്ഭുതമായിരുന്നു.. അച്ഛനില്ലാത്ത കുട്ടിയോടുള്ള സിംപതിയും... പ്ലസ്ടു ന് രണ്ടാൾക്കും 90 ശതമാനം മാർക്ക്‌ ഉണ്ടായിരുന്നു.. കോളേജിൽ പഠിക്കുമ്പോൾ തന്നെ പലതരം പാർട്ട്‌ ടൈം ജോലികൾക്ക് പോയിരുന്നു അവൻ .. എല്ലാവർക്കും പ്രിയപെട്ടവൻ പെട്ടെന്ന് തല തെറിച്ചവനും തല്ലിപൊളിയും ആയത് ദേവികയുമായി നടന്ന സംഭവത്തിന് ശേഷമാണ്.. അതു വരെ ദേഷ്യം മാത്രം ഉണ്ടായിരുന്ന അവനോട് എനിക്ക് വെറുപ്പായി..

എല്ലാം വാമിയെ അറിയിക്കണം സത്യാവസ്ഥ ബോധ്യപെടുത്തണം എന്ന് കരുതി തിരിഞ്ഞു നോക്കുമ്പോൾ അവിടെ വാമി ഉണ്ടായിരുന്നില്ല.. അവൻ കുറച്ച് നേരം കൂടി ആലോചിച്ച് നിന്നു.. റൂമിൽ നിന്നിറങ്ങി വാമിയുടെ മുറിയിലേക്കൊന്ന് നോക്കി താഴേക്ക് പോയി നേരെ വേണുവിന്റെ മുറിയിലേക്ക് നടന്നു.. വേണു അവനെ കണ്ടതും കയ്യിലിരുന്ന ബുക്ക്‌ മടക്കി വച്ച് എഴുന്നേറ്റു. "വാ മോനെ.. എന്താ അവിടെ തന്നെ നിന്നത്...?" അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.. "അങ്കിൾ.. എനിക്കൊരു കാര്യം.... "എന്തിനാ മുഖവുര.. മോൻ കാര്യം പറയു..." "ഉത്സവം കഴിഞ്ഞ് എൻഗേജ്മെന്റ് വേണ്ട അങ്കിൾ..." "അതെന്താ മോനെ വാമിയെ ഇഷ്ട്ടമല്ല എന്നുണ്ടോ.. എന്ത് പറ്റി ഇപ്പൊ??" "No അങ്കിൾ.. എനിക്ക് വാമിയെ ഇഷ്ട്ടമാണ്.. ഉത്സവം കഴിഞ്ഞ് വിവാഹം നടത്തിയാലോ എന്ന ഞാൻ പറഞ്ഞു വന്നത്...." "അത്.. അതെന്താ മോനെ.. ഇത്ര പെട്ടെന്ന്... എന്ത് പറ്റി????" "ഒന്നും പറ്റാതിരിക്കാനാ അങ്കിൾ.. വാമിക്ക് അർജുനെ ഇഷ്ടമാണ്.. അതു ദൃഢമായാൽ പിന്നെ നമുക്ക് ഒന്നും ചെയ്യാൻ പറ്റി എന്ന് വരില്ല.. അതിന് മുമ്പ്.. "

വേണു കണ്ണടയൂരി കയ്യിൽ വച്ച് ബെഡിലേക്കിരുന്നു.. എല്ലാം തന്നോട് പറയുന്ന മകൾ ഇതെന്ത് കൊണ്ട് പറഞ്ഞില്ല എന്നത് അയാളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.. "അങ്കിളിനു അർജുനെ കുറിച്ച് അറിയാമെന്നു വിചാരിക്കുന്നു.. വളരെ മോശമായ സ്വഭാവമാണ് അവന്റെ.. അവൻ കാരണം ജീവിതം പോയ ഒരു പെൺകുട്ടി ഉണ്ട് ഈ നാട്ടിൽ.. ദേവിക... " അതു പറയെ അവന്റെ സ്വരം ഇടറി.. "ഇനി നമ്മുടെ വാമിയെയും ചതിക്കാൻ ഞാൻ സമ്മതിക്കില്ല " "ഹ്മ്മ്.. ഞാനും കേട്ടിരുന്നു അങ്ങനെ ഒരു കാര്യം.. നീ ടെൻഷൻ അടിക്കേണ്ട.. ഞാൻ അവളോട് സംസാരിക്കട്ടെ... എന്നിട്ട് തീരുമാനിക്കാം നമുക്ക്.. " അയാൾ പതിയെ റൂമിൽ നിന്നിറങ്ങി... പുറകിൽ വന്ന ശ്രീ നേരെ മുറ്റത്തേക്കിറങ്ങി, വേണു മുകളിലേക്കും.. ഫ്രഷ് ആയി ഡ്രസ്സ്‌ മാറ്റി മുഖം തുടച്ച് നിൽക്കുകയായിരുന്നു വാമി . ശ്രീയോട് എല്ലാം പറഞ്ഞപ്പോൾ മനസ്സിൽ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞു എന്ന് തോന്നി അവൾക്ക്.. അതേ സമയം ഇനി എല്ലാവരും എതിർക്കുമോ എന്ന ഭയവും അവളെ വരിഞ്ഞു മുറുകി.. ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ശാന്തമായ മുഖത്തോടെ നോക്കുന്ന വേണുവിനെയാണ് കണ്ടത്..

എല്ലാം അറിഞ്ഞിട്ടുള്ള വരവായിരിക്കും എന്ന് അറിയാമെങ്കിലും അയാളുടെ മുഖത്തെ ശാന്തത അവൾക്ക് പ്രതീക്ഷ നൽകി.. "എന്താ പപ്പാ??". ഒന്നും മിണ്ടാതെ നിൽക്കുന്ന അയാളെ നോക്കി അവൾ ചോദിച്ചു.. "ഒന്നുല്ല ടാ... എന്റെ മോള് എത്രത്തോളം വളർന്നു എന്ന് നോക്കിയതാ..." അയാളുടെ സ്വരത്തിലെ മാറ്റവും പറഞ്ഞതിലെ ദ്വായർത്ഥവും അവൾക്ക് മനസിലായി.. "പപ്പാ.. I Love Him.. ഞാൻ നേരത്തെ പറയേണ്ടതായിരുന്നു.. But അതിന് മുമ്പ് ശ്രീയേട്ടന്റെ കാര്യവും പറഞ്ഞു പപ്പ വന്നു.. ഞാൻ പറഞ്ഞില്ലേ he is like my brother.. I can't even think him like my better half...." "പിന്നെ ആരെയാ മോളെ.. ആ ജോലിയും കൂലിയും ഇല്ലാതെ കള്ളും കുടിച്ചു നടക്കുന്നവനെയോ.. അവനെയാണോ നിന്റെ ബെറ്റർ ഹാഫ് ആയി കാണുന്നെ..." "No pappa.. You are mistaken.. പപ്പാ വിചാരിക്കുന്ന പോലെയല്ല.. He is a nice person, more than that, He is a genuine human being... ശ്രീയേട്ടൻ എനിക്ക് എങ്ങനെയാണോ അങ്ങനെ തന്നെയല്ലേ അജുവും... Why shouldn't I choose him???" "അതേ... നിനക്ക് ശ്രീ എങ്ങനെയാണോ അതുപോലെ തന്നെയാണ് അർജുൻ... പക്ഷേ ഒരു വ്യത്യാസമുണ്ട് മോളെ... അവനൊരു അച്ഛന്റെ ശിക്ഷണമോ നിയന്ത്രണമോ ഇല്ലാതെ വളർന്ന കുട്ടിയാണ്... അതിന്റെ പോരായ്മകൾ അവനിൽ കാണാം...

ഒരു അച്ഛൻ എന്ന നിലയ്ക്ക് എന്റെ മകൾ വിവാഹം കഴിച്ചു കൊടുക്കുന്ന ഒരാൾക്ക് വേണ്ട ഗുണങ്ങളെക്കുറിച്ച് എനിക്ക് ഒരു ധാരണയുണ്ട്... അത് നിനക്ക് വേണ്ടി പോലും തിരുത്താൻ ഞാൻ തയ്യാറല്ല... എനിക്ക് എന്റെ മോളുടെ ജീവിതമാണ് വലുത്... ഒരു ജീവിതലക്ഷ്യം പോലുമില്ലാത്ത ജോലിയും കൂലിയും ഇല്ലാതെ നടക്കുന്ന അവനെപ്പോലെ ഒരുത്തന്റെ കയ്യിൽ ഏത് ബന്ധത്തിന്റെ പേര് പറഞ്ഞാണെങ്കിലും എനിക്ക് നിന്നെ ഏൽപ്പിക്കാൻ ആവില്ല... പപ്പയെ ഇന്നുവരെ നീ ധിക്കരിച്ചിട്ടില്ല... ഇനിയും അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം... പപ്പ പറയും, മോൾ അനുസരിക്കണം... ഇത് ആജ്ഞ അല്ല ഒരു പപ്പയുടെ അപേക്ഷയാണ്... ഞാൻ മാധവന് വാക്കുകൊടുത്തു... ഇപ്പോൾ ശ്രീ പറയുന്നു ഉത്സവം കഴിഞ്ഞ് ഉടനെ വിവാഹം നടത്താമെന്ന്... ഇത്രനേരം ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചില്ല.. എന്റെ മോൾ എന്താണ് പറയുന്നത് എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത... പക്ഷേ നമുക്ക് നടത്താം മോളെ... എത്രയും പെട്ടെന്ന്...." അവൾ എന്തു മറുപടി പറയണമെന്നറിയാതെ കണ്ണും മിഴിച്ചു നിന്നുപോയി....

തന്റെ പപ്പ ഇങ്ങനെ സംസാരിക്കും എന്ന് അവൾക്ക് അറിയില്ലായിരുന്നു... അത് അപേക്ഷയാണോ ആജ്ഞയാണോ എന്ന് പോലും അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല... ഉറച്ചതീരുമാനം അറിയിച്ചിട്ടു പോയി... അതൊരിക്കലും അവളുടെ അഭിപ്രായം ചോദിച്ചത് അല്ല എന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു... വേണു പോയതിനു ശേഷവും വാമി അതേ നിൽപ്പ് തുടർന്നു... 🔹🔹🔸🔹🔸🔸🔸🔸🔸🔸🔹🔸🔹🔹 വാമിയുടെ ഓർമയിൽ ഒരു നനുത്ത പുഞ്ചിരിയോടെ കിടക്കുകയായിരുന്നു അർജുൻ.. അടുത്ത് തന്നെ അമലും ഉണ്ട്.. അവർക്ക് ചുറ്റും പൂക്കളം ഇട്ട പോലെ ഒഴിഞ്ഞ 6 ബിയർ കുപ്പികളും... "ടാ.. അജു...." "ഹ്മ്മ്..." "ടാ പന്നി...." "എന്താടാ....?" "പ്രിയ ഒരു കാര്യം പറഞ്ഞു....." അർജുൻ കിടന്നവിടെ നിന്ന് തലയല്പം ഉയർത്തി ക്രോസ്സ് ആയി കിടക്കുന്ന അമലിനെ നോക്കി.. "എന്താടാ?" "എടാ.. ആ ശ്രീനാഥുമായി വാമിയുടെ എൻഗേജ്മെന്റ് fix ചെയ്തൂന്ന്... " അർജുൻ കിടന്നവിടെനിന്നും ചാടിയെഴുന്നേറ്റു.... "എന്താടാ നീ പറഞ്ഞെ????" " നിനക്ക് ചെവി കേൾക്കില്ലേ...??? ആ മറ്റവനും ആയി വാമിയുടെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്ന്ന് പ്രിയ എന്നോട് പറഞ്ഞു... സത്യാവസ്ഥ അറിയില്ല എന്നാലും അവൾ വെറുതെ പറയില്ല... വാമി ഇതിനെക്കുറിച്ച് എന്തെങ്കിലും നിന്നോട് പറഞ്ഞോ ?? " "ഇല്ലടാ.. ഒന്നും പറഞ്ഞില്ല...."

" അതിന് നീ ആദ്യം അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് പോലുമില്ലല്ലോ പിന്നെ നിന്നോട് എങ്ങനെ പറയാനാ, പിന്നെ നീ അവസരം കൊടുത്ത് കാണില്ല. ഗ്യാപ് കിട്ടിയാൽ കെട്ടിപ്പിടിക്കാൻ നടക്കുന്ന ഐറ്റം ആണ് നീയെന്ന് എനിക്കെന്നോ അറിയായിരുന്നു.. കുളപ്പടവിൽ വച്ച് കണ്ടു.... എന്തൊരു റൊമാൻസിഫിക്കേഷൻ .. " "എന്നാലും അവളെന്താടാ എന്നോട് പറയാതിരുന്നത്?" "ആദ്യം നീ പോയി പ്രൊപ്പോസ് ചെയ്യ്.. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമാണെങ്കിൽ അത് മനസ്സിൽ തന്നെ വച്ചിട്ട് കാര്യമില്ലല്ലോ... രണ്ടാളും തുറന്നു പറയി,എന്നിട്ട് സംസാരിക്കുക എങ്കിലല്ലേ എന്തെങ്കിലും കാര്യം ഉള്ളൂ.. വേഗം വീട്ടിൽ പറയാൻ നോക്ക്.... ആ ശ്രീനാഥ്മായുള്ള അതേ ബന്ധം തന്നെയല്ലേ നിനക്കും ഉള്ളത്.. പോയി കാര്യം പറയാൻ നോക്കടാ....." "ഇല്ലടാ നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ... മുറച്ചെറുക്കൻ ആണെന്ന് പറഞ്ഞു പോയി ചോദിച്ചാൽ മതി അപ്പോൾ തന്നെ കെട്ടിച്ചു തരും..... നീ നടക്കുന്ന കാര്യം പറ.. അവൾക്ക് എന്നെ ഇഷ്ടമാണ് എന്നത് മാത്രമാണ് ഇപ്പൊ പോസിറ്റീവ് ആയിട്ടുള്ള ഒരേ ഒരു കാര്യം...

കുടുംബത്തിൽ നിന്നുള്ള സപ്പോർട്ട് ഒന്നും പ്രതീക്ഷിക്കേണ്ട വരില്ല... അവളുടെ ഡിസിഷൻ ആണ് ഇതിൽ എല്ലാം... അവൾ കൂടി അറിഞ്ഞിട്ടാണോ എൻഗേജ്മെന്റ് ഏർപ്പാട് എന്നറിയണം.. എനിക്കിപ്പോൾ തന്നെ അവളെ കാണണം..." കിടന്നവിടന്ന് എഴുന്നേറ്റ് മുണ്ട് മടക്കി കുത്തി അർജുൻ പറഞ്ഞു നിർത്തി... "ഇപ്പഴോ....? എങ്ങനെ കാണാനാ... നീ ആ വാച്ചിലേക്ക് ഒന്ന് നോക്കിയേ.. സമയം പത്തര കഴിഞ്ഞു... ഇന്നിനി വേണ്ട...നാളെ കാണാം.. സംസാരിക്കാം..." " പറ്റില്ല... എനിക്കിപ്പോൾ തന്നെ കാണണം....." അർജുൻ ശാഠ്യം പിടിക്കുന്ന പോലെ പറഞ്ഞു... "എടാ.. അയാൾ 9 മണി ആകുമ്പോഴേക്കും ഗേറ്റ് അടച്ച് താക്കോല് ഇടുപ്പിൽ തിരുകും... പിന്നെ മതിലുചാടി പോണം... കള്ളൻ എന്നുള്ള പേര് മാത്രമേ ഇനി കിട്ടാൻ ബാക്കിയുള്ളൂ..... അതും കൂടി ആയാൽ പൂർത്തിയായി.." "എന്ത് പേര് കിട്ടിയാലും കുഴപ്പമില്ല.... എനിക്കിപ്പോ അവളെ കാണണം..." ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ അമലും അവന്റെ കൂടെ താഴോട്ടിറങ്ങി ജെസ്സിയെ ഉണർത്താത്ത വിധത്തിൽ പതിയെ വാതിൽ തുറന്ന് പുറത്തേക്ക് കടന്നു... റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു... ശിവശൈലം വീടിന്റെ മുൻവശത്ത് നിന്ന് അവൻ ഇടുപ്പിൽ കൈ കൊടുത്തു വീടാകെ ഒന്ന് നോക്കി..

അപ്പോഴേക്കും അമൽ മതിൽ ചാടാൻ ഏതുഭാഗമാണ് ഹൈറ്റ് കുറവ് എന്നൊക്കെ അളക്കുന്നതിന് തിരക്കിലായിരുന്നു.. "ടാ.. മതിൽ വേണ്ട ഗേറ്റ് മതി... ഇതിലെ ചാടാൻ എളുപ്പമാ.. വാ...." പറയുന്നതിനോടൊപ്പം അർജുൻ ചവിട്ടി കേറി അപ്പുറത്തേക്ക് ചാടി.. അമൽ വായും പൊളിച്ചു നിന്നു പോയി... "ഇത്രക്ക് എക്സ്പെർട്ട് ആയിരുന്നോ ഇവൻ.. ഇനി എന്നെ കൂട്ടാതെ എപ്പോഴെങ്കിലും.... ഏയ്‌.... " അവൻ മനസ്സിൽ പറഞ്ഞു കൊണ്ടെന്നെ പുറകെ ചാടി അവൻ നേരെ ഉമ്മറത്തേക്ക് കയറി പോയി.. "ടാ.. നീ എവിടെക്കാ ഈ കേറി പോവുന്നെ.. ഇങ്ങനെ മുൻവാതിൽ വഴി അല്ല കാമുകന്മാർ വരുക.. പുറകിലൂടെ... അല്ലെങ്കിൽ ബാൽകണി.. ഇവിടെ ആ കുന്തം ഇല്ലാത്തത് കൊണ്ട് പുറകുവശം.. ബാ...." കൈ കൊണ്ട് വരാൻ ആക്ഷൻ ഇട്ട് അമൽ മുന്നേ പോയി.. ആടി ആടി അർജുൻ പുറകെയും.. അടച്ചിട്ട വാതിലിനരികിൽ മൊബൈലിൽ കുത്തി നിൽക്കുന്ന അമലിന്റെ പുറത്ത് കൈ നീട്ടി ഒന്ന് കൊടുത്തു അർജുൻ.. വേദന കൊണ്ട് നിലവിളിക്കാൻ പോയ അവന്റെ വായിൽ പൊത്തി പിടിച്ചു കൊണ്ട് ചോദിച്ചു, "ഇങ്ങനെ വന്ന് നിൽക്കാനാണോ ടാ നീ സേതുരാമയ്യർ കളിച്ച് മുന്നിൽ വന്നത്..." "പൊന്നളിയാ നീ നോക്ക് ഇപ്പൊ വാതില് തുറക്കും... നീ ഇവിടെ മറഞ്ഞു നിക്ക്... "

പറയുന്നതിനോടൊപ്പം അവനെ പിടിച്ച് ചുമരിനോട് ചേർത്തി നിർത്തി.. പെട്ടെന്ന് വാതില് തുറക്കുന്ന ശബ്ദം വന്നു.. പ്രിയ.. "എന്താടാ ഇപ്പൊ തന്നെ കാണണം എന്ന് പറഞ്ഞത്... മനുഷ്യനെ ദ്രോഹിക്കാൻ വേണ്ടി.. നിന്നോട് ആരാ മതില് ചാടി ഇങ്ങോട്ട് വരാൻ പറഞ്ഞത്.. അച്ഛനോ ചേട്ടനോ എണീറ്റാൽ നിന്റെ പൊടി പോലും ബാക്കി കിട്ടില്ല.. പോവാൻ നോക്ക്..." "അയ്യോ നീ ഇങ്ങനെ ഉള്ളിൽ നിന്നു സംസാരിക്കാതെ പുറത്തോട്ട് വാ..." അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് വലിച്ച് അമൽ അവളെ വീടിനു പുറത്തേക്ക് കൊണ്ട് വന്നു... പേടി കൊണ്ട് തിരിഞ്ഞു നോക്കാൻ നിന്ന അവളുടെ മുഖത്ത് ബലമായി പിടിച്ച് വച്ച് കവിളിൽ കൈ വച്ചു... "ഈ തിളങ്ങി നിൽക്കുന്ന പൂർണ ചന്ദ്രനെക്കാൾ ഭംഗിയാണ് നിന്റെ മുഖത്തിന്...." "നീ കുടിച്ചിട്ടുണ്ടല്ലേ???.." "എങ്ങനെ മനസിലായി.. സ്മെൽ വരുന്നുണ്ടോ..." "ഇല്ല.. കറുത്ത വാവിന് ചന്ദ്രനെ കാണിച്ച് തന്നപ്പോ മനസിലായി... " "ഈൗൗൗ......" ഈ സമയം കൊണ്ട് വാതിലിനരിലിൽ ചുമരിൽ ചാരി നിന്നിരുന്ന അർജുൻ തുറന്നിട്ട ഡോറിലൂടെ അകത്തു കയറി.. ആദ്യമായി അതിനകത്തു കയറുന്നത് കൊണ്ട് തന്നെ അവന് സ്ഥലമൊന്നും വ്യക്തമല്ലായിരുന്നു.. അമാവാസി ആയത്കൊണ്ട് തന്നെ നിലാവെളിച്ചവും ഇല്ല.. എങ്ങനെയൊക്കെയോ സ്റ്റെപ്സ് കണ്ടു പിടിച്ച് മുകളിലേക്ക് കയറി.. ആദ്യം കണ്ട മുറി തുറക്കാനായി വാതിലിൽ കൈ വച്ചു... അകത്ത് ശ്രീ ആണെന്ന് അറിയാതെ................... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story