നാഥാർജുനം: ഭാഗം 9

Natharjunam

എഴുത്തുകാരി: അനു രാജീവ്

അർജുൻ പതിയെ വാതില് തുറന്ന് അകത്തേക്ക് കടന്നു.. ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ആക്കി ചുറ്റും അടിച്ചു നോക്കി.. പുതപ്പ് മൂടി ആരോ കിടക്കുന്നത് കണ്ട് പതിയെ അടുത്തേക്ക് നീങ്ങി.. " മനുഷ്യനെ ടെൻഷൻ അടിപ്പിച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. നീ ആ നാറിയെയും കെട്ടി അവന്റെ കൂടെ സൈറൺ വച്ച വണ്ടിയിൽ കറങ്ങുംലെ ടീ.... കിടക്കുന്ന കിടപ്പിൽ ഒരു റേപ്പ് അങ്ങോട്ട് വച്ച് തന്നാലുണ്ടല്ലോ... വേണ്ട... കൂൾ അർജുൻ കൂൾ.. അതെന്റെ സംസ്കാരത്തിനു ചേരുന്നത് അല്ലാത്തത് കൊണ്ട് മാത്രം വെറുതെ വിടുന്നു... ഞാൻ ഇത്രയും പറഞ്ഞിട്ട് എന്തെങ്കിലും ഒരു കുലുക്കം ഉണ്ടോന്ന് നോക്കിയേ... അവൻ അങ്ങോട്ട് തിരിഞ്ഞു കിടക്കുന്ന രൂപത്തിന്റെ മുൻവശത്തു പോയി.. ശാന്തമായി കിടന്നുറങ്ങുന്ന മുഖം കണ്ടതും ഞെട്ടി വിറച്ച് പുറകോട്ട് നീങ്ങിയതും ജനലിൽ തട്ടി നിന്നു.. വെപ്രാളത്തിൽ ജനലിലൂടെ പുറത്തേക്ക് ചാടാൻ നോക്കി.. മണ്ടത്തരം മനസിലായപ്പോൾ ഒന്ന് കണ്ട്രോൾ ചെയ്ത് പതിയെ വന്ന പോലെ ഡോർനടുത്തേക്ക് നീങ്ങി..

പുറത്തേക്കിറങ്ങി ഡോർ ചാരി വച്ച് നെഞ്ചത്ത് കൈ വച്ച് ആഞ്ഞു ശ്വാസം വിട്ടു.. "കുടിച്ച കെട്ടിറങ്ങി പണ്ടാരം.. ഒരു ഫൈറ്റ് സീന് ജസ്റ്റ്‌ മിസ്സ്‌ ആയി... ഹാ പോട്ടെ.. അല്ലെങ്കിലും ഈ നേരത്ത് ഫൈറ്റിനെക്കാളും റൊമാൻസെ വർക്ഔട്ട് ആകു... വാമി മോളെ.. Iam coming..." കൈ കൊണ്ട് ആക്ഷൻ കാണിച്ച് അടുത്ത റൂമിലേക്ക് നീങ്ങി... 🔹🔹▫️▫️▫️▫️▫️▫️▫️▫️▫️▫️🔹🔹 വേണു വന്നു പോയതിൽ പിന്നെ വാമി ആകെ ടെൻഷനിൽ ആയിരുന്നു.... ഇത് വരെ താൻ കാണാത്ത ഒരു ഭാവമായിരുന്നു പപ്പയുടേത് എന്ന് അവൾക്ക് തോന്നി.. അർജുനെ ഇത്ര മാത്രം അകറ്റാൻ ശ്രമിക്കണമെങ്കിൽ അതിന് തക്കതായ കാരണം കാണുമെന്നും അവൾക്ക് തോന്നി.. ശ്രീയേട്ടൻ തന്നോട് പറഞ്ഞത് പോലെ പപ്പയോടും ദേവികയുടെ കാര്യം പറഞ്ഞിട്ടുണ്ടാവാം എന്ന് അവൾ ഊഹിച്ചു.. നാളെ തന്നെ ദേവികയുടെ കാര്യത്തിന്റെ സത്യാവസ്ഥ അറിയണം അതു പപ്പയെ ബോധ്യപെടുത്തണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.. കുറച്ചു കഴിഞ്ഞ് പ്രിയ കഴിക്കാൻ വിളിച്ചെങ്കിലും അവൾ പോയില്ല..

വിശപ്പില്ല എന്ന് പറഞ്ഞു ഒഴിവായി.. ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും കുറെ നേരം നടന്നു.. ജനലിലൂടെ ആകാശത്തേക്ക് നോക്കി.. ഇരുണ്ടു കിടക്കുന്നു.. മഴക്കോളുണ്ട്... തണുത്ത കാറ്റു വീശുന്നു... ആ കാറ്റ് എരിയുന്ന ഹൃദയത്തിൽ കുളിർമ നൽകുന്ന പോലെ തോന്നി അവൾക്ക്.. മുഖം ജനലഴികളിലേക്ക് ചേർത്ത് വച്ച് കണ്ണുകളടച്ചു നിന്നു.. ആകാശത്തു നിന്ന് ആദ്യത്തെ മഴ തുള്ളി ഭൂമിയിൽ അഭയം പ്രാപിച്ചു.. അതിന്റെ പരിണിത ഫലമെന്നോണം ഭൂമി അവളുടെ സുഗന്ധം ആകാശത്തിന് കൈ മാറി.. മണ്ണിന്റെ മണം... ചെറിയ ചാറ്റൽ മഴയിൽ മണ്ണിന്റെ മണവും കുളിർമ നൽകുന്ന കാറ്റും ആസ്വദിച്ച് നിൽക്കുമ്പോഴാണ് ആരോ ഡോറിൽ മുട്ടുന്ന പോലെ തോന്നിയത്... അവൾ ടേബിളിലെ മൊബൈൽ എടുത്ത് സമയം നോക്കി... ഈ സമയത്ത് ആരാവും എന്ന് കരുതി ഡോർ തുറന്നു.. പുറത്ത് ആരെയും കണ്ടില്ല.. എന്തോ ഒരു ഭയം തോന്നി ഡോർ അടക്കാൻ പോയതും ആരോ അകത്തേക്ക് കയറിയതായി തോന്നി..

ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ അർജുനിന്റെ മുഖം കണ്ടപ്പോൾ ഒരേസമയം സന്തോഷവും അത്ഭുതവും ഭയവും അവളുടെ ഉള്ളിൽ നിറഞ്ഞു.. ശരിക്കും താൻ ഇപ്പോൾ അർജുനിന്റെ പ്രസൻസ് ആഗ്രഹിച്ചിരുന്നു എന്നത് അവൾക്ക് സന്തോഷവും, എങ്ങനെ ഇവിടെ എത്തി എന്നതിൽ അത്ഭുതവും ആരെങ്കിലും കണ്ടാലോ എന്ന ഭയവും അവളെ ഒരേസമയം അലട്ടി.. ഒരുവേള താൻ കാണുന്നത് സ്വപ്നം ആണോ എന്ന് പോലും തോന്നി... പതിയെ അവൾ സ്വന്തം കയ്യിൽ അമർത്തി നുള്ളി കണ്ണുതുറന്നു നോക്കുമ്പോൾ അവിടെ ആരുമില്ല... താൻ കണ്ടത് സ്വപ്നമാണ് എന്നത് അവൾക്ക് നിരാശയുണ്ടാക്കി.. ഡോർ അടച്ച് ലോക്ക് വീണ്ടും ജനലോരത്തേക്ക് പോവാൻ തിരിഞ്ഞു.. അപ്പോഴാണ് ബെഡ്ഡിൽ അർജുനെ കണ്ടത്.. അവൾ വേഗം പോയി മെയിൻ ലൈറ്റ് ഓൺ ചെയ്തു.. ബെഡ്ഡിൽ കിടക്കുന്ന അവനെ കണ്ട് അവൾക്ക് ആദ്യം ദേഷ്യം തോന്നി. "What are you doing here??""" "ഇതുവരെ ഒന്നും ചെയ്തിട്ടില്ല.... ഇനി വേണമെങ്കിൽ....." അവൻ അല്പം കുറുമ്പോടെ പറഞ്ഞു... അവൾക്ക് ചിരി വന്നെങ്കിലും അത് പുറത്തുകാണിക്കാതെ ദേഷ്യത്തോടെ തന്നെ പറഞ്ഞു,, " നീയിപ്പോ എന്തിനാ ഇങ്ങോട്ട് വന്നത് എന്നാ ഞാൻ ചോദിച്ചത്.... "

" എനിക്ക് ഇങ്ങോട്ട് വരാൻ എന്തെങ്കിലും കാരണം വേണോ ടീ.." "വേണം... തോന്നിയ സമയത്ത് പെൺകുട്ടികളുടെ റൂമിൽ കയറി വരുന്നത് അത്ര നല്ല സ്വഭാവം ഒന്നുമല്ല...." " ഞാനങ്ങനെ ഏതെങ്കിലും പെൺകുട്ടിയുടെ റൂമിലേക്ക് അല്ലല്ലോ വന്നത്....." അവളുടെ മുഖം നാണത്താൽ തുടുത്തു.. ഒരുവേള തന്നോടുള്ള ഇഷ്ട്ടം തുറന്ന് പറയും എന്ന പ്രതീക്ഷ അവളിൽ നിറഞ്ഞു.. "പിന്നെ...? ഞാൻ നിന്റെ ആരാ????" "നീ.. നീ എന്റെ...... നീ എന്റെ മുറപ്പെണ്ണ്..." "ശ്ശെയ്.... ഓക്കേ ലീവ് ഇറ്റ്... വന്ന കാര്യം പറ" അവൾ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.. അവനൊന്ന് ദീർഘശ്വാസം എടുത്ത് ബെഡിൽ നിന്ന് എഴുന്നേറ്റു നിന്നു... അവളുടെ അടുത്തേക്ക് നീങ്ങി.. അവൾ നിന്നിടത്തുനിന്ന് അനങ്ങിയത് പോലുമില്ല.. "നീ എന്താ എന്നോട് പറയാതിരുന്നത്..?" അവൻ ചോദിച്ചത് മനസ്സിലായില്ല എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി.. അവൻ കുറച്ചുകൂടി വ്യക്തമാക്കി ചോദിച്ചു "നിന്റെ ചീയേട്ടനുമായുള്ള അലൈൻസിനെ കുറിച്ച് നീയെന്താ എന്നോട് പറഞ്ഞില്ല എന്ന്.. എൻഗേജ്മെന്റ് ആണ് എന്നൊക്കെ പറയുന്നത് കേട്ടു..." അപ്പോഴും അവൾ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു..

"അതെ ശരിയാ എല്ലാവരും കൂടി തീരുമാനിച്ചു പക്ഷേ എന്റെ ഇഷ്ട്ടം ആരും ചോദിച്ചിട്ടില്ല..." അത് കേട്ടപ്പോൾ അത്ര നേരം അവന്റെ മനസ്സിൽ ഉണ്ടായിരുന്ന ആധി കുറയുന്നതായി അവന് തോന്നി.. "പിന്നെ മാഡത്തിന് എന്താണാവോ ഇഷ്ടം?" അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ മുഖം മുഴുവൻ കണ്ണുകൾകൊണ്ട് പരതി കൊണ്ട് ചോദിച്ചു "എന്റെ ഇഷ്ടം എന്താണെന്ന് അറിയണോ?" അവൻ വേണം എന്ന അർത്ഥത്തിൽ തലയാട്ടി.. അവൾ അവന്റെ കാലിൽ കയറി നിന്ന് രണ്ടുകൈകളും കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു... അർജുൻ ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് അതു നിറഞ്ഞ പുഞ്ചിരിയായി മാറി... ചുണ്ട് കടിച്ചു പിടിച്ച് ചിരി ഒതുക്കി അവളെ വീഴാത്ത തരത്തിൽ ഇടുപ്പിലൂടെ കയ്യിട്ടു മുറുകെപിടിച്ച് ബാലൻസ് ചെയ്തു.. അവൻ പതിയെ കുനിഞ്ഞ് അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങി.. കഴുത്തിൽ പിടിച്ചിരിക്കുന്ന ഒരു കൈ വേർപ്പെടുത്തി കുനിഞ്ഞു വന്ന അവന്റെ ചുണ്ടിനും തന്റെ ചുണ്ടിനുമിടയിലായി അതിർത്തി പോലെ അവളുടെ ചൂണ്ടുവിരൽ വെച്ചു.. അവൻ നെറ്റി ചുളിച്ച് അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയെങ്കിലും പെട്ടെന്നുതന്നെ ആ മുഖം വീണ്ടും പുഞ്ചിരിയിൽ തിളങ്ങി..

അതിന്റെ അർത്ഥമറിയാതെ നിന്ന അവളെ അമ്പരപ്പിച്ചുകൊണ്ട് വിരലിനു മുകളിലൂടെ ആ ചുവന്ന അധരങ്ങളെ അവൻ നുകർന്നു.. അത്രയും മൃദുലമായ്.... ആർദ്രമായ്..... ഒരു വേള വിരലുകൾ മാറ്റിയേക്കാമായിരുന്നു എന്നു അവൾക്ക് തോന്നും വിധത്തിലായിരുന്നു ആ ചുംബനം... അവനിൽ ലയിച്ചു നിൽക്കെ ആരോ കോണി കയറി വരുന്നതുപോലെ തോന്നി അവർക്ക്. അവൾ വേഗം കുതറി അവന്റെ പിടിയിൽ നിന്നും മാറി ഓടിപ്പോയി ലൈറ്റ് ഓഫ് ചെയ്തു.. അർജുൻ എന്തോ ആലോചിച്ച ശേഷം വേഗം പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു നോക്കി അതിൽ അമലിനെ മൂന്ന് നാല് മെസ്സേജ് വന്നിരുന്നു 'Aliyaa pani paali.. Mazha vannath kond kurach nerame pidich vakkan patullu.. Nee vegam varaan nokk...' 'Daa.. Theernnille... Vegam vaa..' 'Ini manage cheyyan patilla.. Ponamenn paranj vaashi pidikkunnu ival' 'Aliyaa... Kayyinnu poyi.. Avalu akathekk vannittund.. VegM evideyenkilum olicho.... ' എല്ലാ മെസ്സേജും അഞ്ചുമിനിറ്റ് വ്യത്യാസത്തിലാണ് വന്നിരിക്കുന്നത്.. ലാസ്റ്റ് മെസ്സേജ് വന്നിട്ട് രണ്ടു മിനിട്ടേ ആയിട്ടുള്ളൂ എന്നവൻ ശ്രദ്ധിച്ചു.. കോണി കയറി വന്നത് പ്രിയ ആയിരിക്കും എന്ന് മനസ്സിലായി അതുകൊണ്ട് തന്നെ അവന് വലിയ ഭയമൊന്നും തോന്നിയില്ല, പക്ഷേ വാമികക്ക് ടെൻഷൻ കാരണം കയ്യും കാലും വിറയ്ക്കുകയായിരുന്നു..

അതു മനസ്സിലാക്കിയ പോലെ അവൻ അവളുടെ അടുത്തേക്ക് പോയി പുറകിലൂടെ കെട്ടിപ്പിടിച്ച് വിറയ്ക്കുന്ന കൈകളിൽ തന്റെ കൈകൾ കോർത്തു... അവൾ പതിഞ്ഞ ശബ്ദത്തിൽ " പുറത്താരോ.." ബാക്കി പറയാൻ സമ്മതിക്കാതെ അവൻ അവളുടെ കഴുത്തിൽ ചുണ്ട് ചേർത്തു "പുറത്ത് പ്രിയയാണ്.. പേടിക്കേണ്ട" അവനും പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു... അവന്റെ ശ്വാസം അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടി കൊണ്ടിരുന്നു.. അവൾ തല ചരിച്ച് അവനെ കൂർപ്പിച്ചു നോക്കി... അർജുൻ ഒന്ന് ചിരിച്ച ശേഷം എങ്ങനെ വന്നു എന്നത് അവൾക്ക് വിശദീകരിച്ചുകൊടുത്തു.. അവൾ തന്റെ മേലുള്ള അവന്റെ പിടി അയച്ച് അർജുന് നേരെ തിരിഞ്ഞു നിന്നു. "There is only 15 days left...".. അവൻ മനസ്സിലാകാത്ത പോലെ വാമിയെ നോക്കി.. "Yes അജു... 10 ദിവസം കഴിഞ്ഞാൽ ഉത്സവം തീരും.. പിന്നെ ഫിഫ്റ്റീൻ ഡേയ്സ് കഴിഞ്ഞാൽ ശ്രീയേട്ടന് പോകാനുള്ള ഡേറ്റ് ആയി അതിനിടയിൽ ഡേറ്റ് നോക്കും എന്നു പറയുമ്പോൾ ഒരു ഉത്സവം കഴിഞ്ഞ് 5 days maximum, അത്രയേ എനിക്ക് കിട്ടു.. And one more thing, ഫിഫ്റ്റിൻ ഡെയ്‌സിൽ നടക്കാൻ പോകുന്നത് എൻഗേജ്മെന്റ് അല്ല മാരേജ് ആണ്..." ഇത്തവണ അർജുൻ ഞെട്ടി.. " മാര്യേജോ?"

"ഹ്മ്മ്.. ഞാൻ ശ്രീയേട്ടനോട് പറഞ്ഞു എനിക്ക് ഇതിൽ താല്പര്യം ഇല്ല എന്ന്... ഇഷ്ടമല്ല എന്ന്... എല്ലാം അറിഞ്ഞാൽ പിന്മാറുമെന്ന് കരുതി... പക്ഷേ ശ്രീയേട്ടൻ പപ്പയോട് ഉത്സവം കഴിഞ്ഞതും മാര്യേജ് വേണമെന്ന് പറഞ്ഞേക്കുന്നു.. എനിക്ക് ഒന്നും മനസിലാവുന്നില്ല.." ഇത് കേൾക്കെ അർജുന്റെ കൈ തരിച്ചു.. ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി.. അതു മനസിലായ പോലെ അവൾ അവന്റെ ചുരുട്ടി പിടിച്ചിരുന്ന കൈ മുഷ്ട്ടികൾ നിവർത്തി വിരലുകൾ അവന്റെ വിരലുകളോട് കോർത്തു... കുനിഞ്ഞു നിന്ന മുഖം ഉയർത്തി അർജുൻ അവളുടെ മുഖത്തേക്ക് നോക്കി.. ആ മുഖത്തെ ഭാവം എന്താണെന്ന് അവന് മനസിലായില്ല.. "Can you take me out of here.....?? " അവളിൽ നിന്ന് അങ്ങനെയൊന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല.. "വാമി.. നീ എന്താ പറയുന്നേ.. " "Yes അജു, എന്നെ കൊണ്ട് പോകാമോ?" "No വാമി...." അവൻ അങ്ങനെ പറഞ്ഞതും അവളുടെ കൈകൾ അവന്റെ വിരലുകളിൽ നിന്നും ഊർന്നു പോയി.. നിലത്തു നോക്കി നിൽക്കുന്ന അവളുടെ മുഖം രണ്ടു കയ്യാലെയും അവൻ കോരി എടുത്തു.. "വാമി.. ആഗ്രഹമില്ലാഞ്ഞിട്ടല്ല.. വീട്ടുകാരെ വേദനിപ്പിച്ചും വെറുപ്പിച്ചും നമുക്ക് ഒന്നും വേണ്ട..

എല്ലാവരുടെയും അനുഗ്രഹത്തോടെ വേണം നമ്മൾ ഒന്നാവാൻ.. ആരുടെ ശാപവും നമുക്ക് ഏൽക്കരുത്..." "പപ്പ സമ്മതിക്കില്ല.. എനിക്കറിയാം..." "സമ്മതിക്കും.. നമുക്ക് എന്തെങ്കിലും ചെയ്യാം.. വീട്ടുകാരെ വേദനിപ്പിചാൽ നമുക്ക് ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല.. അതിനുള്ള ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ് ഞാനും എന്റെ അമ്മയും.. എന്റെ അച്ഛനും അമ്മയും ചെയ്ത തെറ്റ് ഞാനോ നീയോ ചെയ്യാൻ പാടില്ല... എന്നെ പോലെ നമ്മുടെ മക്കൾ വളരാനും പാടില്ല.. ചുറ്റും ബന്ധുക്കളും സ്നേഹവും സൗഭാഗ്യങ്ങളും എല്ലാം നമ്മുടെ മക്കൾക്ക് വേണം.." അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന്. അറിയാമെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.. "Trust me vaami... നിന്റെ കഴുത്തിൽ ഞാനേ താലി കെട്ടു.. ആ താലി mr.വേണുഗോപാൽ തന്നെ എടുത്ത് എന്റെ കയ്യിൽ തരുകയും ചെയ്യും.." അതു കേൾക്കെ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പാൽപുഞ്ചിരി നിറഞ്ഞു.. ചിരിക്കുബോൾ തെളിയുന്ന ആ കുഞ്ഞ് നുണക്കുഴിയിൽ അവൻ ചുണ്ട് ചേർത്ത് നുണഞ്ഞു.. കണ്ണടച്ച് കൊണ്ട് അവളത് സ്വീകരിച്ചു.. അവളിൽ നിന്നും മുഖമുയർത്തി അവളുടെ നെറ്റിയിൽ കൂടി ഒന്ന് മൃദുവായി ചുംബിച്ചു.. "ഇനി നിന്നാൽ ശരിയാവില്ല... വേറെ എന്തെങ്കിലുമൊക്കെ തോന്നും..." അവൻ ശബ്ദം താഴ്ത്തി പറയുന്നത് കേട്ട് അവൾ കുറുമ്പോടെ ആ നെഞ്ചിൽ ഇടിച്ചു..

ആ കൈകൾ പിടിച്ച് വലിച്ച് ഒന്ന് കൂടെ അവളെ മുറുകെ കെട്ടി പിടിച്ച് ഒന്നും മിണ്ടാത്തെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. കണ്ണുകൾ കൊണ്ട് തന്നെ ഡോർ അടക്കാൻ പറഞ് അവൻ സ്റ്റേയറിന്റെ ഭാഗത്തേക്ക് നടന്നു.. അവൾ പതിയെ വാതില് കുറ്റി ഇട്ട് അവിടെ തന്നെ ചാരി നിന്നു... ▫️🔹▫️🔹▫️🔹▫️🔹▫️🔹▫️ താഴെ ഇറങ്ങി വന്ന് ആരും കാണാതെ ഡോർ തുറന്ന് നോക്കുമ്പോൾ മഴയത്ത് നനഞ്ഞ കോഴി പോലെ നിൽക്കുന്നു അമൽ.. അതും ദേഷ്യത്തോടെ ഇടുപ്പിൽ കൈ കുത്തി തലയൊക്കെ ചരിച്ചു വച്ച് ടെറർ മോഡിൽ.. അതു കണ്ടതും അർജുന് ചിരി വന്നെങ്കിലും ഇപ്പൊ ചിരിച്ചാൽ ശരിയാവില്ല എന്ന് കരുതി ഗൗരവത്തോടെ അവനടുത്തേക്ക് വന്നു... "മഴ നനഞ്ഞത് മതി.. വാടാ വീട്ടിൽ പോവാം.." അവന്റെ തോളിൽ തട്ടി പറഞ്ഞുകൊണ്ട് അർജുൻ ഗേറ്റിനടുത്തേക്ക് നടന്നു.. പല്ല് കടിച്ചുകൊണ്ട് അമൽ പുറകിലും.. മഴ പെയ്തത് കൊണ്ട് തിരിച്ചു പോകാൻ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും എങ്ങനെയോ അവർ ഗേറ്റ് ചാടി വീട്ടിൽ കേറി റൂമിലെത്തി.. പുറകിൽ വന്ന അമലിനെ മൈൻഡ് പോലും ചെയ്യാതെ അർജുൻ ടവൽ എടുത്ത് ബാത്‌റൂമിൽ കേറി.. ഡ്രസ്സ്‌ മാറ്റി തിരിച്ചു വരുമ്പോഴും അവൻ അതേ സെയിം നിൽപ്പായിരുന്നു.. കണ്ട്രോൾ ചെയ്യാൻ പറ്റാതെ അർജുൻ പൊട്ടി ചിരിച്ചു..

"ചിരിക്കടാ ചിരിക്ക്.. ഞാൻ അവിടെ എത്ര ടെൻഷൻ അടിച്ചൂന്ന് അറിയോ.. നിനക്കത്ര നേരം എന്തായിരുന്നടാ പരിപാടി.. നിന്റെ മുഖം കണ്ടാൽ അറിയാം വഴക്കിടാനൊന്നുമല്ല പോയതെന്ന്... ഞാനൊരു മണ്ടൻ.. പറഞ്ഞതും കൂടെ വന്നില്ലേ.. ആ പെണ്ണിനെ പറ്റിച്ച് ഉള്ളിലും കയറ്റി... വേണം... നീ ചിരിക്കണം.. ഒരു കാര്യം ചെയ്യാം ഞാൻ തുണിയഴിച്ചിട്ട് നിക്കാം, അതു നോക്കി കുറച്ചു കൂടെ പൊട്ടി ചിരിക്ക്... മാറട അങ്ങോട്ട്.." അവനെ തള്ളി മാറ്റി അകത്തു കേറാൻ നിന്നവനെ പിടിച്ച് നിർത്തി അർജുൻ.. "എടാ.. സംഭവം സീരിയസാ...." കാര്യ ഗൗരവം മനസിലായ പോലെ അമലിന്റെ മുഖം പെട്ടന്ന് ശാന്തമായി. "എന്താടാ...?" അർജുൻ വാമി പറഞ്ഞത് മുഴുവൻ പറഞ്ഞു.. "എടാ പൊട്ടാ, അവള് കൊണ്ട് പോകാമോ എന്ന് ചോദിച്ചപ്പോ ഉപദേശവും കൊടുത്ത് വന്നിരിക്കുന്നു സ്വാമി അർജുനാനന്ദ സരസ്വതി... പൊട്ടൻ" "എടാ.. അതല്ല.. നിനക്കത് മനസിലാകില്ല.. സ്വന്തവും ബന്ധവും ഒന്നും ഇല്ലാതെ ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്.. എല്ലാരും വേണം. എന്നാലേ അതു ജീവിതമാകൂ.." "അതിന് നിനക്ക് ജെസ്സി അമ്മയുടെ ബന്ധുക്കൾ ഉണ്ടല്ലോ.. ഏതെങ്കിലും ഒരു വഴിക്ക് പോരെ.." അമൽ പുച്ഛത്തോടെ ചോദിച്ചു..

"എത്ര കാലം കഴിഞ്ഞാ അവർ ഉണ്ടായത്.. കഴിഞ്ഞ 5 വർഷമായിട്ട്.. അതിന് മുമ്പോ..? അതു മാത്രമല്ല.. എങ്ങോ കാഞ്ഞിരപ്പള്ളിയിൽ കിടക്കുന്നവർ നമുക്ക് എങ്ങനെ ഉപകരിക്കാനാടാ... ബന്ധുക്കൾ എന്നും നമ്മുടെ കൂടെ വേണം. ഒരു വിളി ദൂരത്തിൽ.. അങ്ങനെ എനിക്ക് ആരും ഇല്ല.. എന്റെ ഗതി എന്റെ മക്കൾക്ക് വന്നൂടാ.. എനിക്ക് അമ്മ വീട്ടുകാരെങ്കിലും ഉണ്ട്.. വാമി എല്ലാരേം ഉപേക്ഷിച്ചു വന്നാൽ അവൾക്ക് ആരും ഉണ്ടാകില്ല.. എനിക്കും സ്വന്തമെന്ന് പറയാൻ ആരുമില്ല.. അപ്പൊ എന്റെ മക്കൾക്കോ..." "എന്റമ്മോ.. ഞാനൊന്നും പറഞ്ഞില്ല.. നീ ഇഷ്ട്ടമുള്ള പോലെ ചെയ്യ്...!" അമൽ അതും പറഞ്ഞ് അവന്റെ കയ്യിൽ നിന്നും ടവൽ വാങ്ങി ബാത്‌റൂമിലേക്ക് കേറി.. അർജുൻ ബെഡിലേക്ക് കിടന്നു.. പതിയെ ഉറക്കത്തിലേക്ക് വഴുതി.. ▫️🔹▫️🔹▫️🔹▫️▫️🔹▫️🔹▫️ രാത്രി ഒരുപാട് വൈകി ഉറങ്ങിയത് കൊണ്ട് വാമി എഴുന്നേൽക്കുമ്പോൾ 10 മണി കഴിഞ്ഞിരുന്നു. എന്തോ ഓർത്തത് പോലെ അവൾ ചാടി എഴുന്നേറ്റ് ബാത്‌റൂമിലേക്ക് ഓടി കയറി.. 2 മിനിറ്റ് കൊണ്ട് കുളിച്ച് വേഗം ഡ്രസ്സ് ചെയ്ത് താഴെക്കിറങ്ങി.. താഴെ ഭാമയെ മാത്രമേ അവൾ കണ്ടുള്ളു... "അമ്മായി.. ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.." 'എങ്ങോട്ടാ മോളെ.. ഞാൻ ശ്രീയോട് പറയാം കൊണ്ട് പോവാൻ.. " "വേണ്ട അമ്മായി.. ഇവിടെ അടുത്തേക്ക് തന്നെയാ.. ഞാൻ നോക്കിക്കോളാം.." അവൾ വേഗം ഇറങ്ങി.. പ്രിയ പറഞ്ഞതനുസരിച്ചുള്ള വഴിയിലൂടെ അവൾ നടന്നു.. മനസ്സിൽ ദേവികയുടെ മുഖം മാത്രമായിരുന്നു................. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story