നവവധു: ഭാഗം 19

navavadhu

A story by സുധീ മുട്ടം

സച്ചിയുടെ മിഴികളും സാഗയിൽ പതിച്ചു...അയാളുടെ ചുണ്ടിലൊരു മന്ദഹാസം പൊടിഞ്ഞു.... "ഞാൻ സച്ചു..കുറച്ചകലെയാണ് വീട്..നിങ്ങൾ പുതിയ പ്രൊഫസർ ആണ്" സ്വയം പരിചയപ്പെടുത്തിയ ശേഷം പുതിയ പ്രൊഫസർ എല്ലാവരെയും പരിചയപ്പെടാൻ തുടങ്ങി.. "സച്ചു.... സാഗയുടെ നെഞ്ചിലേക്കൊരു ഈർച്ചവാൾ തറഞ്ഞു കയറി... പൊടുന്നനെ മിഴികളൊന്ന് ഈറനായി.. " സച്ചിയെന്നു കരുതുന്നു ആൾ മറ്റൊരാളെണെന്ന്.. ഒന്നുറക്കെ കരയാൻ മനസ്സ് ആഗ്രഹിച്ചെങ്കിലും അടക്കി പിടിച്ചിരുന്നു.. "ഇത് സച്ചി തന്നെയല്ലേ..തന്നെ പറ്റിക്കുവാണോ... സച്ചുവിന്റെ മുഖത്തായിരുന്നു കണ്ണുകൾ... എന്തോ അവളാകെ വല്ലാതെയായി.ഇടക്ക് പ്രൊഫസറുടെ മിഴികൾ തന്നെ തേടിയതറിഞ്ഞു മുഖം കുനിച്ചു..

അയാൾ അവൾക്ക് അരികിലേക്കെത്തി.. " എന്താ ഇയാളുടെ പേര്" യാതൊരു മുൻ പരിചയമില്ലാത്ത പോലെയുളള ചോദ്യം....മിഴികളൊന്നു തുളുമ്പി... സച്ചുവിന്റെ സ്വരവും രൂപവുമെല്ലാം അതുപോലെ തന്നെ.. അച്ഛനെ രക്ഷിച്ചയാളുടെ യാതൊരു മാറ്റവുമില്ല. "സാഗര.. മിഴിനീര് അമർത്തി തുടച്ചിട്ട് പറഞ്ഞു.. മനസ്സ് ഗതിയില്ലാതെ ശാപമോക്ഷം തേടുന്ന ആത്മാക്കളെ പോലെ അലഞ്ഞ് തിരിഞ്ഞു നടക്കുന്നത് അറിഞ്ഞു..വല്ലാത്തൊരു ഭാരം ഇടനെഞ്ചിൽ വന്നമർന്നു..ഹൃദയമിടിപ്പ് ഇടക്കിടെ വർദ്ധിച്ചു പിന്നെ കാറ്റൊഴിഞ്ഞ ബലൂൺ പോലെയായി.ഒരുപാട് സംശയങ്ങളുണ്ട്..

അവയെല്ലാം ചോദിച്ചറിഞ്ഞ് സംശയങ്ങൾക്ക് ഉത്തരം തേടണമെന്ന് കരുതിയെങ്കിലും ഒന്നും മിണ്ടാൻ കൂടി കഴിയാതങ്ങനെ നിന്നു.. " നല്ല പേര്..ആളെ പോലെ സുന്ദരി.." അയാൾ അവളെയൊന്ന് പുകഴ്ത്തി.. "സാഗരക്ക് എന്നെ പരിചയമുണ്ടോ? പൊടുന്നനേയുളള ചോദ്യത്തിനു മുമ്പിലൊന്നു അന്ധാളിച്ചു പോയി.. " ക്ലാസിൽ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു..സാഗരയുടെ നോട്ടം കണ്ടപ്പോൾ ഞാൻ കരുതി എന്നെ പരിചയമുണ്ടാകുമെന്ന്" അറിയാതെ തല കുനിച്ചു പോയി..എല്ലാവരും കേൾക്കെയാണു സാറിന്റെ ചോദ്യം..പലരും തുറിച്ചു നോക്കുന്നുണ്ട്..ഒരായിരം വേദനയോടെ മിഴികൾ താഴ്ത്തി..സങ്കടം കണ്ണുനീരായി പിന്നെയും വന്നു മൂടി കണ്ണിന്റെ കാഴ്ചയെ മറച്ചു പിടിച്ചു..

ക്ലാസ് എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയെന്നായി..അത്രയോളം സങ്കടം കുന്നായി മൂടി കിടപ്പുണ്ട്..പ്രൊഫസർ ക്ലാസ് കഴിഞ്ഞയുടനെ ബുക്ക്സും ബാഗും എടുത്തു വേഗമിറങ്ങി.. "സാഗ നിൽക്കെടീ ഞാനും വരുന്നു" പിന്നിൽ നിന്നും ഗൗതമി അലമുറയിടുന്നത് ശ്രദ്ധിച്ചതേയില്ല..വേഗത്തിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു.. ആദ്യം വന്ന ബസിൽ കയറി.. തിരക്കാകെ കുറവായതിനാൽ വിൻഡോ സീറ്റിനരുകിലിരുന്നു...ബസിന്റെ വേഗം അനുസരിച്ച് മുടികൾ കാറ്റിൽ പറന്നു ഉയർന്നു..ഇടതു കൈകളാൽ നെറ്റിയിലേക്കു വീണവയെ മാടിയൊതുക്കി.. "എന്നെ പരിചയമുണ്ടോ... പിന്നെയും പിന്നെയും ആ ചോദ്യം നെഞ്ചിൽ കൂരമ്പായി വന്നു തറച്ചു...

അനുസരണയില്ലാതെ നിറഞ്ഞൊഴുകിയ മിഴികളെ ഷാളിന്റെ തുമ്പിനാൽ ഒപ്പിയെടുത്തു.... അച്ഛനെ രക്ഷിച്ച ആളല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. അത്രയേറെ അടുത്തു കണ്ടതാണാ രൂപവും സ്വരവും.. "എന്റെ അമ്മ എനിക്കായി തേടുന്നത് നിന്നെ പോലെയൊരു പെൺകുട്ടിയാണ്... വീണ്ടും വീണ്ടുമാ സ്വരം കാതിലേക്കു വന്നലച്ചു..പുറത്തേക്ക് നോക്കിയിരുന്ന മിഴികളിൽ വീണ്ടും സങ്കടങ്ങൾ വന്നു നിറഞ്ഞു.. ബസിറങ്ങി വേഗത്തിൽ വീട്ടിലേക്ക് നടന്നു.. പരിചയമുള്ള പല മുഖങ്ങളെയും മനപ്പൂർവ്വം അവഗണിച്ചു.. സംസാരിക്കാൻ നിന്നാൽ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖവും അവരും കാണേണ്ടി വരും...

വീടിനു മുമ്പിലായി എത്തിയപ്പോൾ പതിവു പോലെ അച്ഛനെ പൂമുഖത്ത് കണ്ടില്ല..അകത്തേക്ക് കയറി വേഷം പോലും മാറാതെ കിടക്കയിലേക്ക് വീണു ഉറക്കെ കരഞ്ഞു.... മതിവരുവോളം നെഞ്ചിലെ സങ്കടങ്ങൾ അരുവിയായി ഒഴുക്കി.. സങ്കടങ്ങൾ മനസ്സിനെ വീണ്ടും കവർന്നതോടെ പിന്നെയും നിലവിളിച്ചു.. " മോളെ.... മനസ്സിൽ അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു..കണ്ണുകൾ തുടച്ച ശേഷം മൊബൈൽ എടുത്ത് സേതുലക്ഷ്മിയെ വിളിച്ചു... കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന സേതു മൊബൈൽ ചെന്ന് എടുത്തു... "അമ്മേടെ പൊന്ന്... സേവ് ചെയ്തിരുന്ന പേര് ഡിസ്പ്ലെയിൽ തെളിഞ്ഞതും വാത്സല്യത്തോടെ ഫോണെടുത്തു..

" മോളേ.. അമ്മേടെ പൊന്നേ" സ്നേഹം നിറഞ്ഞ സ്വരം കാതിലേക്ക് ഒഴുകിയതും മനസ്സിലൊരു മഞ്ഞുതുള്ളി അടർന്നു വീണത് അറിഞ്ഞു...പൊള്ളുന്ന വേനലിലൊരു ആശ്വാസമായി മാറി അമ്മേടെ മോളെയെന്നുളള വിളി... "അമ്മേ..... വാക്കുകൾ ഒന്നു മുറിഞ്ഞു..പിന്നെ ഉയർന്നതൊരു നിലവിളി ആയിരുന്നു... സേതുവിന്റെ ഇടനെഞ്ച് രണ്ടായി പകുത്ത് മാറി.. " എന്തിനാ മോളെ കരയുന്നത്...എന്താ പറ്റിയത്.... അമ്മയുടെ ആവലാതി നിറഞ്ഞ സ്വരം..

"അമ്മേ എനിക്ക്...എനിക്ക് ഒന്നു കാണണം... വാക്കുകൾ മുറിഞ്ഞു വീണു... സേതുവിനു മനസ്സിലായി അവളുടെ മനസ്സ് തകർന്നു പോയെന്ന്..മക്കളെ സ്നേഹിക്കുന്ന അമ്മമാർക്ക് നിമിഷത്തിന്റെ പത്തിലൊന്ന് സെക്കന്റ് മതിയാകും മക്കളുടെ മനസ്സിലാക്കാൻ... " അമ്മ അങ്ങോട്ട് വരാടാ.. "ഞാനങ്ങട് വരാം അമ്മേ" ഫോൺ കട്ടു ചെയ്തു മുഖം കഴുകി അമർത്തി തുടച്ചു...മുടിവേഗം ചീകിയൊതുക്കി കെട്ടി ,വീട് പൂട്ടി താക്കോൽ പഴയ സ്ഥലത്ത് വെച്ച ശേഷം ഇറങ്ങി....

ബസ് കയറുമ്പോൾ നെഞ്ഞ് പിഞ്ഞിക്കീറി തുടങ്ങിയിരുന്നു... അച്ഛനെ വിളിച്ചു പറയാൻ ശ്രമിച്ചെങ്കിലും ഫോൺ ഒൗറ്റ് ഒഫ് റേഞ്ചിലാണെന്ന മറുപടി കിട്ടി.. ഒരിക്കൽ പോയ ധൈര്യത്തിൽ സേതുവിന്റെ നാട്ടിലേക്ക് ബസ് കയറി ടിക്കറ്റ് എടുത്തു... ബസ് ഇറങ്ങി നടക്കുക ആയിരുന്നില്ല..ഓടുകയായിരുന്നു സാഗര... "അമ്മേ.... മുറ്റത്ത് നിന്നേ കേട്ടു തളളപ്പക്ഷിയെ നഷ്ടമായ കുഞ്ഞിക്കുളിയുടെ ദീനരോദനം...

സേതുലക്ഷമി മുറ്റത്തേക്ക് ഇറങ്ങും മുമ്പേ നെഞ്ചിലക്ക് അലച്ചു തല്ലി വീണിരുന്നു സാഗര... " അമ്മേ... അവരെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു... നെഞ്ചിലെ സങ്കടങ്ങൾ മഴയായി പെയ്ത് തീർത്തു.. "സാരല്യാടീ...... സാരല്യാടീ.... അമ്മക്ക് മനസിലാകും പൊന്നിനെ.. വാത്സല്യത്തോടെ ചേർത്തണച്ചു മാറിലേക്ക് മുഖം പൂഴ്ത്തി വെച്ചു... സങ്കടങ്ങൾ അമ്മയെന്ന സാഗരത്തിലേക്ക് ലയിച്ചു ചേർന്നിരുന്നു....സേതുവിൽ വാത്സല്യത്തിന്റെ തിരമാലകൾ തിരയടിച്ചു ഉയർന്നു................................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story