നവവധു: ഭാഗം 38

navavadhu

A story by സുധീ മുട്ടം

കല്യാണ ദിവസം അതിരാവിലെ സാഗര എഴുന്നേറ്റു കുളിച്ചു... സേതുവിനൊപ്പം അമ്പലത്തിൽ പോയി തൊഴുതു വന്നു... രാവിലെ ആയപ്പോഴേക്കും എല്ലാവരും തിരക്കിൽ അലിഞ്ഞു ചേർന്നു.. സാഗര അമ്മയുടെ കുഴിമാടത്തിനു മുന്നിൽ കൈകൾ കൂപ്പി മൗനമായി പ്രാർത്ഥിച്ചു... അവിടെ നിന്ന് വന്നു ശേഖരനും സേതുവിനും രാമൻകുട്ടിക്കും ദക്ഷിണ നൽകി കാൽ തൊട്ടു വണങ്ങി... "ദീർഘ സുമംഗലീ ഭവാ... ശേഖരൻ മകളെ ചേർത്തു പിടിച്ചു ആശീർവദിച്ചു... അച്ഛയുടേയും അമ്മയുടേയും അനുഗ്രഹം വാങ്ങി ക്ഷേത്ര നടയിലേക്ക് പുറപ്പെട്ടു.. കുഞ്ഞാവ സാഗയുടെ കയ്യിൽ ആയിരുന്നു... ക്ഷേത്ര നടപന്തലിൽ അണിയിച്ചൊരുക്കിയ കതിർമണ്ഡപം...

നിരവധി ആളുകൾ ഒത്തുകൂടി നിൽക്കുന്നു. പലതും പരിചിത മുഖങ്ങൾ... സാഗയുടെ ഓർമ്മകളിലൂടെ അമ്പുവുമായുളള വിവാഹ ചടങ്ങുകൾ തെളിഞ്ഞു...അന്നു മുതൽ ഇന്നുവരെ നടന്ന സംഭവങ്ങൾ... എല്ലാം ഓർത്ത ശേഷം മനസ്സ് നിറഞ്ഞു ചിരിച്ചു.... ഗൗതമിയും വീട്ടുകാരും നേരത്തെ എത്തിയിരുന്നു.. സാഗയും കൂട്ടുകാരിയും തമ്മിൽ സംസാരിച്ചു...സമയം കടന്നു പോയി... സച്ചിയും സച്ചുവും വരാൻ കുറച്ചു വൈകിയത് കുറച്ചു പരിഭ്രമം പടർത്തിയെങ്കിലും ശുഭ മുഹൂർത്തത്തിനു മുമ്പേ എത്തി.. " വഴിയിൽ ഒരു ബ്ലോക്ക് കിട്ടി....അതാ... "എന്നാൽ വേഗം ആയിക്കോട്ടെ..മുഹൂർത്തം അടുക്കാറായി....പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു...

ദക്ഷിണ ചടങ്ങുകൾ കഴിഞ്ഞു സച്ചിക്ക് സമീപം സാഗരയും സച്ചുവിനു അടുത്തായി ഗൗതമിയും ഇരുന്നു... സാഗയെ നോക്കി സച്ചി പുഞ്ചിരിച്ചതും അവളും ഒന്നു മന്ദഹസിച്ചു...താലി ചാർത്താനുളള സമയം ആയതോടെ നാദസ്വരമേളം മുഴങ്ങി..പൂജാരി പൂജിച്ച താലി വരന്മാരുടെ കയ്യിൽ കൊടുത്തു.... ശുഭമുഹൂർത്തത്തിൽ സച്ചി സാഗരക്കും സച്ചു ഗൗതമിക്കും താലി ചാർത്തി...ഒരു നുള്ള് സിന്ദൂരം അണിയിച്ചു അവരെ സുമംഗലിയാക്കി...പരസ്പരം മാല ചാർത്തി കരം ഗ്രഹിച്ചു കതിർമണ്ഡപത്തെ പ്രദക്ഷിണം ചുറ്റി... ഒരുഗ്രാമം മുഴുവനും വിവാഹ ചടങ്ങിൽ പങ്കെടുത്തു... വധൂവരന്മാരെ ആശീർവദിച്ചു... വീഡിയോയും ഫോട്ടോസിന്റെയും തിരക്കിലേക്ക് അവർ അലിഞ്ഞു ചേർന്നു...

സാഗയുടെ കഴുത്തിൽ സച്ചി താലി ചാർത്തിയതും ശേഖരന്റെയും രാമൻ കുട്ടിയുടെയും കണ്ണിൽ നനവ് ഇറങ്ങി.. ഒരിക്കൽ വിവാഹത്തിനു കുറച്ചു നാൾ ശേഷിക്കേ കല്യാണം മുടങ്ങിയ പെൺകുട്ടിയെ അവരോർത്തു...എല്ലാം സഹിച്ചും അതിജീവിച്ചും അവൾ കരുത്ത് നേടി... അവൾ സാഗര... കടലിന്റെ ശാന്തതയും തിരമാലയുടെ കരുത്തുമുളളവർ ... മകളെ ഓർത്തു അച്ചന്മാരും അമ്മയും അഭിമാനം കൊണ്ടു..... ഇരുപത്തിനാലു കൂട്ടം കറികളും നാലുതരം പായസവും കൂട്ടി വിഭവ സമൃദ്ധമായ സദ്യയും കഴിച്ചു പലരും വയറ് നിറഞ്ഞ സംതൃപ്തിയോടെ ഏമ്പക്കം വിട്ടു... വർണ്ണത്തൂലികയിൽ നിന്നും പ്രതിലിപിയിൽ നിന്നുമായി കുറെ ആളുകൾ വിവാഹത്തിനു എത്തിയിരുന്നു...

വിവാഹം കഴിഞ്ഞയുടനെ സദ്യപ്പുരയിലേക്ക് ഒരോട്ടമായിരുന്നു പെണ്ണുങ്ങൾ... കൊതിയൂറും കറികളുടെയും പായസത്തിന്റെയും മണം വിശന്നു കാഞ്ഞ വയറിനെ കൂടുതൽ ആളിക്കത്തിച്ചു... സദ്യയുടെ ടേസ്റ്റ് കാരണം പലരും ഇലവരെ വടിച്ചു നക്കി🤭🤭🤭.... "എടീ സത്യം പറയാലോ ഇത്രയും രുചികരമായ ആഹാരം ഇതുവരെ കഴിച്ചിട്ടില്ല... കൈ നക്കിയട്ടും നക്കിയട്ടും മതിയാകാതെ വസു ചേച്ചി ചിക്കുവിനെയും രമ്യനെയും ഷീജയേയും രുദ്രപ്രിയയേയും നോക്കി.. രുദ്രേച്ചി ഇതൊന്നും അറിയുന്നതേയില്ല..വരണ ചോറും കറികളും മുന്നോട്ട് വിടാതെ ഇലയിലേക്ക് കമഴ്ത്തിക്കുകയാണ്.... ബീഫ് ഇല്ലാത്തതിന്റെ സങ്കടം ഉണ്ടായിട്ടു കൂടി ഷീജേച്ചി രുദ്രേച്ചിയുടെ തൊട്ടു പിന്നാലെ എത്തി..

വസു ചേച്ചിയും ഒട്ടും മോശമല്ല..പിന്നെ ചിക്കുവേച്ചിയും രമ്യേച്ചിയും തീരെ മോശമല്ലാതാനും.. " എടീ കുറച്ചു ഫോട്ടോ എടുത്തേക്ക് നമ്മൾ ഉണ്ടാക്കിയ രുചികരമായ സദ്യയാണെന്ന് പറഞ്ഞു എഫ്ബിയിൽ സ്റ്റാാസ് ഇട്ട് ഒന്നു മിന്നാം... ഷീജേച്ചി ബുദ്ധി പ്രയോഗിച്ചു...എല്ലാവരും സെല്ഫിയും അല്ലാതെയും ഫോട്ടോ എടുത്തു വധുവരന്മാരെ കണ്ടു യാത്ര ചോദിച്ചിറങ്ങി... ചെറുക്കന്റെ വീട്ടിലേക്ക് ഇറങ്ങാൻ സമയം സാഗയുടെ കണ്ണുകൾ നിറഞ്ഞു.... അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചു.. കുഞ്ഞാവയെ എടുത്തു ഒരുപാട് ഉമ്മവെച്ചു "എന്തിനാടീ പെണ്ണേ കരയുന്നത്.. ഞങ്ങളും ഇന്ന് അങ്ങോട്ട് വരുവാ" "സത്യാണോ അമ്മേ" സന്തോഷത്താൽ സാഗയുടെ കണ്ണുകൾ മിഴിഞ്ഞു....

"ഞങ്ങൾ ഇപ്പുറത്തെ വീട്ടിലുണ്ടാകും..ഒരു വിളിപ്പുറത്ത്... ശേഖരൻ അരുമയോടെ മകളെ തലോടി... " അച്ഛേ ഇടക്കിടെ വരണം എന്നെ കാണാൻ... രാമൻകുട്ടിക്ക് അരികിലായെത്തി... "നീ പറഞ്ഞില്ലെങ്കിലും അച്ഛ വരും എന്റെ ആൺകുട്ടിയെ കാണാൻ... നിറഞ്ഞ മനസ്സോടെ അയാൾ അവളുടെ തലയിൽ കൈവെച്ചു... " അച്ഛേടെ കുട്ടിക്ക് നല്ലതേ വരൂ.... "എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ ... സച്ചി എല്ലാവരെയും നോക്കി... 'പോയി വരൂ മക്കളെ.... സച്ചിയും സാഗയും ഒരു കാറിലും മറ്റൊന്നിൽ സച്ചുവും ഗൗതമിയും കയറി... കാറ് നീങ്ങി കണ്ണിൽ നിന്ന് മറയുവോളം നോക്കി നിന്നു... സാഗ അവരെ നോക്കി കൈ വീശിയത് മറഞ്ഞു...

ആകെയൊരു മ്ലാനത അവരെ പിടികൂടി... സാഗയുടെ ഇല്ലാത്തതിന്റെ കുറവ് ശരിക്കും അനുഭവപ്പെട്ടു തുടങ്ങിയെന്ന് അവർക്ക് മനസ്സിലായി.. 💜💜💜💜💜💜💜💜💜💜💜💜💜💜💜 കാറുകൾ സച്ചിയുടെ വീടിനു മുമ്പിലായി നിന്നു ..വധു വരന്മാർ പുറത്തേക്കിറങ്ങി...സാഗ കൂടെയുളളത് ഗൗതമിക്ക് വലിയൊരു ആശ്വാസമായിരുന്നു... ഗൗരി കത്തിച്ച നിലവിളക്ക് മരുമക്കളെ ഏൽപ്പിച്ചു... "ഇതുപോലെ ഒത്തൊരുമയോടെ ഒന്നിച്ചു എപ്പോഴും ഉണ്ടാകണം അമ്മയുടെ മക്കൾ... സാഗരയേയും ഗൗതമിയേയും അനുഗ്രഹിച്ചു... അവർ ആ വീടിന്റെ വലതുകാൽ ചവിട്ടി അകത്തേക്ക് കയറി... പൂജാമുറിയിൽ നിലവിളക്ക് വെച്ചു പ്രാർത്ഥിച്ചു... വൈകുന്നേരത്തെ ചടങ്ങുകൾ കഴിഞ്ഞു... കുളിച്ചു ഫ്രഷായി വേഷം മാറി സാഗയും ഗൗതമിയും എത്തി... രാത്രി ഏഴുമണിക്ക് മുമ്പായി സാഗയുടെയും ഗൗതമിയുടേയും വീട്ടിൽ നിന്ന് എല്ലാവരും എത്തി...വീണ്ടും അവരിൽ സന്തോഷം നിറഞ്ഞു..................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story