നവവധു: ഭാഗം 9

navavadhu

A story by സുധീ മുട്ടം

"അച്ഛന്റെ മോൾ പിഴയല്ല...പിഴച്ചിട്ടില്ല...എന്റെ അച്ഛനോളം വലുതല്ല എനിക്ക് മറ്റൊന്നും.... സാഗയുടെ നിലവിളി ശേഖരന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി മുറിവേൽപ്പിച്ചു..അച്ഛനേക്കാൾ പ്രാണനായി തനിക്കൊന്നും ഇല്ലെന്നുളളവളുടെ ഹൃദയം വിലാപമായിരുന്നത്. " അച്ഛന്റെ മോൾ കരയാതെടീ..അച്ഛനു സഹിക്കുന്നില്ല പൊന്നുമോളേ" നെഞ്ചുരുകി ശേഖരൻ പറഞ്ഞത് സാഗയിലേക്ക് നൊമ്പരമായി ഇറങ്ങി. "അച്ഛന്റെ പൊന്ന് ഇങ്ങോട്ട് വാ" ശേഖരൻ വലതു കരം ഉയർത്തി സാഗയെ വിളിച്ചു.

അച്ഛന്റെ വിളി കേൾക്കാൻ കാത്തിരുന്ന പോലെ ഓടിച്ചെന്നു അയാളുടെ കവിളിൽ മുത്തം വെച്ചു. "അച്ഛനോട് ക്ഷമിക്ക് മോളെ..ഒരു നിമിഷം തെറ്റിദ്ധരിച്ചു പോയി." "സാരമില്ല അച്ഛാ..ഏതൊരു അച്ഛനായാലും പെണ്മക്കൾ ചീത്തയാണെന്നു അറിഞ്ഞാൽ ഇങ്ങനെ പറഞ്ഞു പോകും.അച്ഛനും അത്രയേ പറഞ്ഞിട്ടുള്ളൂ" സാഗരയുടെ മിഴികൾ പിന്നെയും പെയ്തു കൊണ്ടിരുന്നു.. "അച്ഛൻ എന്നോട് ക്ഷമ ചോദിക്കരുത്..അച്ഛനോളം ഞാൻ വളർന്നട്ടില്ല..വളരുകയും വേണ്ടാ..എനിക്കെന്റെ അച്ഛന്റെ പൊന്നുമോൾ മാത്രമായിരുന്നാൽ മതി...

എന്റെ മനസ്സിലെ ഹീറോ എന്നും എനിക്ക് അച്ഛനാണ്" ശേഖരനു എന്തൊക്കെയോ പറയണമെന്നുണ്ട്..പക്ഷേ ഗദ്ഗദത്താൽ വാക്കുകൾ പുറത്തേക്ക് വന്നില്ല. " ശേഖരാ നമ്മുടെ പൊന്നുമോള് പറഞ്ഞത് കേട്ടില്ലേടാ..സാഗയെ പോലൊരു മോളെ കിട്ടാൻ നൂറ് ജന്മം തപസ്സ് ഇരിക്കണമെടാ" വാത്സല്യത്തോടെ സാഗരയെ ചേർത്തു നിർത്തി അവളുടെ കവിളിലൂടെ ഒഴുകിയ നീർമണിത്തുള്ളികൾ തുടച്ചു കളഞ്ഞു.. "എന്റെ ശേഖരനു കിട്ടിയ പുണ്യമാ നീ" രാമൻകുട്ടിയും പെയ്ത് തോർന്നിരുന്നു...സന്തോഷത്താൽ പലപ്പോഴും വാക്കുകൾ കിട്ടാതെ വന്നു. ശേഖരനിൽ കടുത്ത കുറ്റബോധം പെയ്തിറങ്ങി... കേട്ടത് വിശ്വസിച്ചതല്ലാതെ നെല്ലും പതിരും തിരിഞ്ഞില്ല.മോളോട് ചോദിക്കാഞ്ഞതാണു തെറ്റായി പോയത്..

"സാരമില്ലെടാ...നമ്മുടെ മോളല്ലേ..നീ സങ്കടപ്പെടാതെ" അയാളുടെ മനസ് വായിച്ചതു പോലെയാണ് രാമൻകുട്ടി പറഞ്ഞത്...ശേഖരനു പലപ്പോഴും ഒരാശ്വസമാണ് അയാൾ.. നല്ലൊരു സുഹൃത്തായും കൂടപ്പിറപ്പായും എപ്പോഴും ചേർത്തു പിടിക്കാൻ കഴിയുന്ന സൗഹൃദം... അച്ഛനും മകളും കൂടി കുറച്ചു സമയം സംസാരിച്ചു ഇരിക്കട്ടേയെന്നു കരുതി രാമൻകുട്ടി പുറത്തേക്കിറങ്ങി... അകലം വന്ന മനസ്സുകൾ ഒരുമിക്കാൻ കുറച്ചു സമയം ആവശ്യമാണ്... പുറത്തേക്കിറങ്ങി ഒരു ചായയും സിഗരറ്റും വലിച്ചിട്ട് കുറെയേറെ സമയം കഴിഞ്ഞാണ് രാമൻകുട്ടി തിരികെ എത്തിയത്. അച്ഛനും മകളും ഹൃദയം തുറന്നു സംസാരിക്കുന്നത് മനസ്സിനെ സന്തോഷിപ്പിച്ചു..

വൈകുന്നേരം സാഗയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി അയാൾ ഹോസ്പിറ്റലിലേക്ക് തിരികെ മടങ്ങി പോയി..ഒരാഴ്ച കഴിഞ്ഞു ശേഖരനെ ഡിസ്ചാർജ് ചെയ്തു... സാഗര അച്ഛനെ നന്നായി പരിചരിച്ചു...കൂടെയൊരു നിഴലായി നിന്നു..കുറച്ചു ദിവസം കോളേജിൽ നിന്ന് ലീവ് എടുത്തു.. "അച്ഛനു ഇപ്പോൾ സുഖമായി . പഠിത്തം കുറെ മുടങ്ങിയില്ലേ..കോളേജിൽ പോകണം..." കുറെ ദിവസങ്ങൾ പിന്നിട്ടതോടെ ശേഖരൻ മകളോട് കോളേജിൽ പോകുന്നത് സൂചിപ്പിച്ചു.. "അച്ഛനെ തനിച്ചാക്കി പോകാൻ മനസ്സ് വരുന്നില്ല". സാഗ അവളുടെ മനസ്സ് തുറന്നു.. " അച്ഛനു ഇപ്പോൾ കുഴപ്പമൊന്നും ഇല്ല " അവൾ അച്ഛന്റെ മുഖത്തേക്ക് കണ്ണുകൾ പതിപ്പിച്ചു.. അച്ഛന്റെ കണ്ണുകൾ കൂടുതൽ അകത്തേക്ക് വലിഞ്ഞു...

മുഖമാകെ പഴയ പ്രസരിപ്പ് നഷ്ടമായി... "ഞാൻ പോണില്ല അച്ഛാ...അച്ഛനു സുഖമായെന്ന് എനിക്ക് തോന്നട്ടെ" മകൾക്ക് മുന്നിൽ അയാൾക്ക് വാക്കുകൾ നഷ്ടപ്പെട്ടു... സ്നേഹക്കൂടുതൽ കൊണ്ടാണ്‌ അവളങ്ങനെ പറയുന്നതെന്ന് അറിയാം..പക്ഷേ കോളേജ് ദിവസങ്ങൾ മോൾക്ക് നഷ്ടമാവുകയാണ്.. "അച്ഛൻ പറയുന്നത് കേൾക്ക് പൊന്നുമോളെ" ഒടുവിൽ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.. സാഗര അച്ഛനെ സാകൂതം നോക്കി.. "ശരി അച്ഛൻ പറയുന്നത് ഞാൻ അനുസരിക്കാം..നല്ല കുട്ടിയായി ഞാൻ പറയുന്നത് കൂടി കേൾക്കോ?" ചോദ്യഭാവത്തിൽ മിഴികൾ കൂർപ്പിച്ചു.. "കേൾക്കാലോ... " എങ്കിൽ എനിക്ക് വാക്ക് താ " അവൾ കൈകൾ നീട്ടി..മടിക്കാതെ ശേഖരൻ കൈകൾ കൂട്ടിച്ചേർത്തു..

"അച്ഛൻ പറയുന്നത് മോള് കേട്ടാൽ നീ പറയുന്നത് ഞാനും അനുസരിക്കാം" "എങ്കിൽ പറയട്ടേ" "ഹ്ം.. പറയ്" "അച്ഛനൊരു വിവാഹം കഴിക്കണം" ശേഖരനൊരു മാത്ര വിറച്ചു പോയി...ഭാര്യ തുളസിയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിച്ചിട്ടു കൂടിയില്ല... ഭാര്യാ സ്നേഹം മിഴികളിൽ തെളിഞ്ഞു... സ്വൽപ്പം നനവുമുണ്ടായി.. "ന്റെ കുട്ടി ആയ കാലത്ത് ഞാൻ ചിന്തിച്ചിട്ടില്ല...തുളസിയുടെ സ്ഥാനത്ത് മറ്റൊരാളെ" "അതിനെന്താ അച്ഛാ ഇനിയും ചിന്തിക്കാലൊ..എന്റെ അച്ഛനു അധികം വയസ്സായിട്ടൊന്നും ഇല്ല" "ഞാൻ പഠിക്കാൻ പോയാൽ മാത്രമല്ല..വിവാഹം കഴിഞ്ഞു പോയാലും ഇല്ലെങ്കിലും അച്ഛനൊരു കൂട്ടുവേണം..വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയെന്നൊരു തോന്നലുണ്ടാകാൻ മാത്രമല്ല.

.ഭാര്യക്ക് ചെയ്യാൻ കഴിയുന്ന പലതും മക്കൾക്കും അമ്മമാർക്കും ചെയ്യാൻ കഴിയില്ല..അതാണ് അമ്മയിൽ നിന്നു ഭാര്യമാരെ വേർതിരിച്ചു നിർത്തുന്ന ഘടകം" അനുഭവസ്ഥയെ പോലെ അവൾ ഓരോന്നും വിവരിച്ചു... "ഭാര്യക്കും ഭർത്താവ് അതുപോലെ ആകണം" മകൾ പറയുന്നതിന്റെ പൊരുൾ നന്നായി അറിയാം...പക്ഷേ തുളസിയുടെ സ്ഥാനം മറ്റൊരാൾക്ക് നൽകുക ബുദ്ധിമുട്ടാണ്... "ഞാൻ പറഞ്ഞത് അച്ഛൻ നന്നായിട്ടൊന്ന് ചിന്തിക്കൂ..എന്നിട്ട് മറുപടി നൽകിയാൽ മതി" സാഗര ശേഖരനെ ആശയ കുഴപ്പത്തിലേക്ക് തള്ളിവിട്ടു.... മകൾ പറഞ്ഞത് രാമൻകുട്ടിയുമായി അയാൾ പങ്കുവെച്ചു.. "മോള് പറഞ്ഞതാടാ ശരി....നീ മറ്റൊരു വിവാഹം കഴിക്കണം " രാമാ നീയും..."

"അതേടാ ഈ കാര്യത്തിൽ ഞാൻ മോൾക്കൊപ്പം ആണ്" "അങ്ങനെ പറഞ്ഞു കൊടുക്ക് രാമച്ഛാ" അവർക്കുളള കട്ടൻ ചായയുമായി അങ്ങോട്ട് വന്ന സാഗര അയാളെ പ്രോൽസാഹിപ്പിച്ചു...ചായ എടുത്ത് രണ്ടു പേർക്കും നൽകി.. "ഞാനും ആഗ്രഹിച്ചിട്ടുണ്ട് അച്ഛാ ഒരമ്മയുടെ സ്നേഹവും തണലും...." സാഗര മനസ്സ് തുറന്നു... "നമ്മുടെ വീട്ടിൽ ഞാനും അച്ഛനും അമ്മയും... ഒന്ന് ആലോചിച്ചു നോക്കൂ അച്ഛാ..എന്ത് രസമായിരിക്കും" ശേഖരന്റെ മിഴികൾക്കൊപ്പം സാഗയുടെ കണ്ണുകളും നനഞ്ഞു... "പ്ലീസ് അച്ഛാ ഒന്നു സമ്മതിക്കൂ" പ്രതീക്ഷയോടെ അവൾ അച്ഛനെ നോക്കി നിന്നു.............................തുടരും………

നവവധു : ഭാഗം  8

Share this story