നീ വരുവോളം: ഭാഗം 1

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

കൊയ്ത്തു കഴിഞ്ഞ പാ ടത്തിന്റെ വരമ്പിലുടെ നടക്കുവാണ്,അല്ല ഓടുവാണ് ശ്രീബാല ഇടക്ക് വാച്ചിലേക്കും വെപ്രാളപെട്ടു നോക്കുനുണ്ട്. ശ്രീ യേച്ചി..... നിക്ക് ഇതു എന്ത് ഓട്ടം ആണ്, വരമ്പത്തു കഴിഞ്ഞ ദിവസം വീണ പോലെ വീഴും കേട്ടോ......... പുറകെ വിളിച്ചു കൂവുന്നുണ്ട് മാളവിക. നീ പയ്യെ വന്നാൽ മതി..... ഞാൻ വേഗം ചെല്ലട്ടെ...... സമയം ഒത്തിരി പോയി...... ആ തള്ള എന്നെ ഇന്ന് പൊരിക്കും........ നീണ്ടു കിടക്കുന്ന പടികളുടെ താഴെ വന്നതും ഒരു കിതപ്പോടെ നെഞ്ചിൽ കൈ വെച്ചു നിന്നു. എന്റെ.... അയ്യപ്പാ..... എന്നെ കാത്തോണേ, ഈ പതിനെട്ടാം പടി കയറി ബാക്കി ഉള്ളവൻ വടി ആകും ....... അതും പറഞ്ഞു തോളിൽ കിടക്കുന്ന ബാഗും ഒന്നു വലിച്ചിട്ടു പടികൾ ആഞ്ഞു ചവിട്ടി കയറി, പിറകെ മാളുവും ഓടി വന്നു. നെഞ്ചിൽ കൈ വെച്ചു അന്തിച്ചു നിൽക്കുന്ന ചേച്ചിയെ നോക്കി മാളു,അതിന്റെ കൂടെ മുറ്റത് നിൽക്കുന്ന ആളുകളിലേക്കും. ""യ്യോ....... ഇതു എന്താ..... ചേച്ചി ഇത്രയും ആള് കൂടിയേക്കുന്നെ...... ആ പെരട്ട തള്ള തട്ടിപോയോ........ വിടർന്ന മുഖത്തോടെ പറഞ്ഞു മാളു. മാളു..... മുത്തശ്ശി..........മുത്തശ്ശി ക്ക് എന്തങ്കിലും...... പെട്ടന്ന് എന്തോ ഓർത്തതും നെഞ്ചിൽ കൈ വെച്ചു അവൾ മുറ്റത്തേക്ക് ഓടി ചെന്നു. എല്ലാവരും ജനലിലുടയുംവാതിൽ വിടവിലു ടെയും ഒളിഞ്ഞും പാത്തും നോക്കുനുണ്ട്, മുത്തശ്ശി............. പേടിച്ചു വിളിച്ചു കൊണ്ട് ഓടി ചെന്നു ശ്രീ. എന്റെ മുത്തശ്ശി ക്ക് എന്ത് പറ്റി.,....... അയൽപക്കതെ അഞ്ചു വിന്റെ കൈ പിടിച്ചു ചോദിച്ചു. മുത്തശ്ശി യോ....... മുത്തശ്ശിക്ക് എന്ത് പറ്റി...........

അഞ്ചു അവളോട് തിരിച്ചു ചോദിച്ചു. പിന്നെ...... നീ ഒക്കെ എന്തിനാ കൂട്ടം കൂടി നിൽക്കുന്നെ........ ശ്രീയേച്ചി...... സിദ്ധു വേട്ടൻ വന്നിട്ടുണ്ട്......... കൂടെ............ അഞ്ജു കുറച്ചു നാണത്തോടെ ആണ് പറഞ്ഞത്. അയ്യേ...... ആ കച്ചറ യെ കാണാൻ ആണോ ഈ ആളുകൂടിയത്.......... മാളു ചെറിയ നിരാശ യോടെ പറഞ്ഞൂ. സിദ്ധു വേട്ടൻ എന്നും കേട്ടതും ചെറിയ ചിരി വിടർന്നു ശ്രീ യിൽ. അല്ല..... മാളു സിദ്ധുവേട്ടന്റെ കൂടെ കാനഡയിൽ നിന്നു ഒരു ചുള്ളൻ സായിപ്പ് വന്നിട്ടുണ്ട്, ഏട്ടന്റെ കൂട്ടുകാരൻ ആണത്രേ............. അത് പറയുമ്പോൾഅഞ്ചു വിന്റെ മുഖം റോസാധലം പോലെ ചുവന്നു. സായിപ്പോ........അതിനാണോടി നീയാക്കെ കൂടി മനുഷ്യനെ പേടിപ്പിച്ചേ........ ഒരു ചായിപ്പ്........ കേട്ടപ്പോൾ ദേഷ്യം വന്നു ശ്രീക്ക് പുച്ഛിച്ചു കൊണ്ട് പുറകിലൂടെ വെപ്രാള പെട്ടു അടുക്കളവശത്തേക്ക് നടന്നു. എടി..... അഞ്ചു സത്യാണോ....... മാളുവിന്റെ കണ്ണുകളും മിഴിഞ്ഞു. അതേടി.... ഇംഗ്ലീഷ് സിനിമയിൽ കാണുന്ന പോലെ....... വെളുപ്പല്ല ചുവപ്പാ മാളു....ചോര തൊട്ടു എടുക്കാം..... ഓ....... ഒരു ചുള്ളൻ........ അതും പറഞ്ഞു അവൾ ശരീരം ആകെ ഒന്ന് വട്ടത്തിൽ ഇളക്കി. അന്നേരത്തേക്കു പെൺ പടകൾ മാളു വിന്റെ ചുറ്റും കൂടി. "മാളു ഞങ്ങളെ ഒന്ന് പരിചയപെടുത്തി താടി......."" ""എന്റെ ഗീതു ഞാൻ പോലും കണ്ടില്ല ആദ്യം മുതലിനെ ഒന്ന് കാണട്ടെ,...... അതും പറഞ്ഞു അടുക്കള ഭാഗത്തേക്ക്‌ നടന്നു. അടുക്കളയോട് ചേർന്നുള്ള ചെറിയ മുറിയിലേക്ക് കയറി ശ്രീബാല ,ബാഗ് കാട്ടിലിലേക്ക് ഇട്ടു ടോപ്പിൽ നിന്നു പിൻ ചെയ്തു വെച്ച ഷാൾ അഴിച്ചു, അഴയിൽ വിരിച്ചു. ഓ.... തമ്പുരാട്ടി ഇപ്പോൾ ആണോ വന്നത്.....

എവിടെ പോയി കിടക്കുവായിരുന്നടി നശൂലം പിടിച്ചവളെ......... വെള്ളയിൽ, നീല കുഞ്ഞി പൂക്കൾ ഉള്ള മാക്സി ഇട്ട ഒരു സ്ത്രീ 45 വയസ്സൊളം കാണും, അവൾക്കു നേരെ ചീറി അടുത്തു. അപ്പച്ചി ബസ് കിട്ടിയില്ല ...... അതാ....... സിദ്ധുമോൻ വന്നിട്ടുണ്ട്.... കാനഡയിൽ ഉള്ള അവന്റ ഒരു കൂട്ടുകാരനും ഉണ്ട് കുറച്ചു നാള് ഇവിടെ കാണും......മുകളിലത്തെ ആ മുറി വൃത്തി ആക്കണം, പിന്നെ ആ കൊച്ചന് ഇഷ്ട്ടം ഉള്ള എന്തങ്കിലും ഉണ്ടാക്ക് നമ്മുടെ ആഹാരം ഒന്നും കഴിക്കാൻ സാദ്യത ഇല്യാ..........ഫോണിൽ നോക്കി ഉണ്ടാക്ക്...... വേഗം ചെയ്യ്........ അതും പറഞ്ഞു അവർ പോയി. നാശം പിടിക്കാൻ ഓരോന്നും വലിഞ്ഞു കയറി വന്നോളും എന്റെ തല തിന്നാൻ അല്ലങ്കിൽതന്നെ പണി ഇല്ലാതെ ഇരിക്കുവാണലോ ...........ഓരോ ഇറക്കുമതികള്....... ദേക്ഷ്യ ത്തോടെ തറയിലേക്ക് കാല് ചവിട്ടി. മാളു ഓടി വന്നു മീനു വിന്റെ കൈ പിടിച്ചു വലിച്ചു. ചേച്ചി....... വാ..... നമ്മുക്ക് ആചേ ട്ടനെ ഒന്ന് കാണാം......നല്ല അടിപൊളി ആണെന്നാ അഞ്ചു പറഞ്ഞെ....ഈ സായിപ്പൻ മാരെ ഞാൻ ഇത്ര അടുത്തു കണ്ടിട്ടില്ല.........സിനിമ യിൽ അല്ലാതെ...... മാളു അവളുടെ കൈയിൽ പിടിച്ചു വലിച്ചു. ഒന്ന് പോ...... മാളു..... കലി വന്നു ഇരിക്കുവാ........ അന്നേരം ആണ്......കാഴ്ച കാണാൻ പോകുന്നത്...... ""എന്താ മുത്തശ്ശി യുടെ ശ്രീ കൂട്ടിക്ക് ഇത്ര ദേക്ഷ്യംഎന്താ ഈ പറയുന്നേ.......... നിറഞ്ഞ ചിരിയോടെ സെറ്റും മുണ്ടും ഉടുത്ത പ്രായം ചെന്ന അമ്മ അവളുടെ അടുത്തേക്ക് വന്നു, മുടിയിൽ തലോടി. അത് മുത്തശ്ശി കുറെ ജോലി ഉണ്ട്....... അതിന്റെ ഇടക്ക് ഇവളുടെ ഓരോ......കോപ്രായങ്ങൾ.... പരതി പോലെ പറഞ്ഞു മീനു. ന്റെ..... മോള് മടുത്തു അല്ലെ ഈ വീട്ടിലെ പണി ചെയ്ത് അല്ലെ.... മുത്തശ്ശി എന്താ ചെയ്യുക അവളോട്‌ പറഞ്ഞു ജയ്ക്കാൻ പാടാ.......

സങ്കടത്തോടെ അവളുടെ മുഖം ആകെ തലോടി കൊണ്ട് ഇരുന്നു അവർ. ഏയ്‌..... മുത്തശ്ശി എന്താ ഈ പറയുന്നേ.... ഇവിടെ ഉള്ളവർ ഇല്ലായിരുന്നങ്കിൽ ഞാനും മാളുവും.... മരിക്കില്ലായിരുന്നോ...... എനിക്ക് കുഴപ്പം ഒന്നുമില്ല..... ഞാൻ വെറുതെ........ നിറഞ്ഞു വന്ന കണ്ണ് തുടച്ചു, അവരുടെ കവിളിൽ അമർത്തി മുത്തി എന്നിട്ട് ചിരിച്ചു ശ്രീ. ""മോള്..... കാണുന്നില്ലേ സിദ്ധുനെ......പറയാതെ വന്നതാ ചെക്കൻ....... എല്ലാവരെയും ഒന്ന് ഞെട്ടിച്ചത് ആണ് പോലും.....അവൻ വന്നപ്പോഴേ നിങ്ങളെ രണ്ടു പേരെയും തിരക്കി........ അവന്റ ഒരു കൂട്ട് കാരനും ഉണ്ട് അവിടെ ഉള്ള ചെക്കനാ...... സിദ്ധുട്ടൻ അവരുടെ വീട്ടിൽ ആയിരുന്നത്ര..... മൂന്ന് വർഷം ആയി നിന്നിരുന്നത്....... നല്ല ഒരു പയ്യൻ........കുറച്ചു നാള് ഇവിടെ കാണും അത്രേ......... ""യേച്ചി...... വാ നമ്മുക്ക് കാണാം....... തന്നെ അങ്ങ് പോയാൽ മതി....... അന്യഗ്രഹജീവി ഒന്നും അല്ലല്ലോ കാണാൻ..........ഞെട്ടിക്കാൻ വന്നിരിക്കുന്നു കോന്തൻ...... ദേക്ഷ്യ ത്തോടെ മുടി മാടി പൊക്കി കെട്ടികൊണ്ട് നടന്നു ശ്രീബാല . അവളെ നോക്കി മുഖം കുത്തി വീർത്തു നിന്നുമാളു . ""ഈ ചേച്ചി ...... എന്തോന്ന് സാധനം ആണോ.......കാണാൻ ഭംഗി ഉള്ള ചെക്കൻ മാരെ കാണാൻ കൊതി ഇല്ലാത്ത പെണ്ണുങ്ങൾ ഉണ്ടൊ....... ഇതു ശ്രീബാല നമ്മുടെ നായിക അവളുടെ അനിയത്തി മാളവിക എന്നമാളു. അച്ഛനും അമ്മയും മരിച്ചതോടെ ഒറ്റ പെട്ടു പോയ സഹോദരി യുടെ മകളുടെ മക്കളെ കൂട്ടി കൊണ്ട് വന്നത് ആണ് സൗദാമിനി അമ്മ, ഇവരുടെ മുത്തശ്ശി.ശ്രീ ബാല ഡിഗ്രി കഴിഞ്ഞു ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ റീസപ്ഷനിസ്റ്റ് ആയി ജോലി നോക്കുന്നു. മാളു പത്തിലും, കുറച്ചു നേരം മുൻപ് വന്നു തുള്ളിയിട്ട് പോയത് ആണ് ഭദ്ര, സൗദാമിനി അമ്മയുടെ മകൻ പ്രഭാകരന്റെ ഭാര്യ, അവർക്കു രണ്ടു മക്കൾ സിദ്ധു വും സ്വാതിയും.

സിദ്ധു കാനഡയിൽ MBA കഴിഞ്ഞു ജോലി ചെയ്യുന്നു.സ്വാതി ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്നു. ഉച്ചക്ക് കഴിച്ച പാത്രങ്ങൾ മുതൽ ഉണ്ട് സിങ്കിൽ ദേക്ഷ്യ ത്തോടെ പാത്രങ്ങൾ വലിയ ഒച്ച കേൾപ്പിച്ചു കൊണ്ട് തേച്ചു കൊണ്ടിരുന്നു ശ്രീ ബാല. വില പിടിപ്പുള്ള പെർഫ്യൂംന്റെ മണം അടിച്ചതും, ഒരുചിരിയോടെ നിന്നു ശ്രീ പക്ഷെ തിരിഞ്ഞു നോക്കിയില്ല,അവളുടെ മുഖത്തിന് നേരെ ഒരു cover നിന്നു ആട്ടി കൊണ്ട് നിന്നു സിദ്ധു. ""എടി...... വായാടി..... എന്നാലും നിനക്ക് എന്നെ ഒന്ന് കാണണം എന്ന് തോന്നിയില്ലല്ലോ....... ടാപ്പിൽ കൈ കഴുകിയിട്ടു ടോപിന്റെ സൈഡിൽ ആയി കൈ തൂത്തു അവന്റെ നേരെ തിരിഞ്ഞു. ഒരു ഷോർട്സും, ബ്ലാക്ക് പ്ലെയിൻ ബനിയനും ഇട്ട കാണാൻ വലിയ തരക്കേടില്ലാത്ത ചെറുപ്പക്കാരൻ അവൾക്കു നേരെ ചിരിച്ചു കൊണ്ട് നിന്നു. ഉം..... എന്തെ..... എനിക്ക് പണിയും ആയിട്ട് ഇറങ്ങിയേക്കുവല്ലേ........ ഉം.....എന്താ ഈ കവറില്....... തന്റെ മുമ്പിൽ ആട്ടി കൊണ്ട് നിൽക്കുന്ന cover നോക്കി പറഞ്ഞു അവൾ. നിന്റെ ഇഷ്ട്ട സാധനം, കഴിഞ്ഞ പ്രാവശ്യം കിട്ടാതിരുന്ന...... "ചോക്ലേറ്റസ്........ അപ്പോൾ മറന്നില്ല..... ഞാൻ ഓർത്ത് സിദ്ധു ഏട്ടൻ മറന്നുന്നു...... എന്റെ പെങ്ങളുട്ടി ഒരു ആഗ്രഹം പറഞ്ഞിട്ട് ഓർക്കാതെ ഇരിക്കുമോ ഈ പൊന്നാങ്ങള....... എനിക്കില്ലേ സിദ്ധുവേട്ടാ...... ചേച്ചിക്ക് മാത്രമേ ഉള്ളൂ...... കുത്തി വീർത്ത മുഖവും ആയി മാളു അങ്ങോട്ട്‌ വന്നു. രണ്ടു പേർക്കും ഉണ്ട്.... വേഗം കൊണ്ട് മുറിയിൽ വെച്ചോ അമ്മ കാണണ്ട..... ഏന്തി വലിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു അവൻ. ഓ.... അങ്ങനെ അപ്പച്ചിയെ ഒളിപ്പിച്ചു ഞങ്ങൾക്ക് വേണ്ട...... അങ്ങ് കൊടുത്തേക്കു മാളു അങ്ങേരുടെ ഒരു ഓഞ്ഞ മിട്ടായി...... ഉം.......കാശ് കൊടുത്താൽ ടൗണിൽ കിട്ടും........ മുഖം ചുളിച്ചു ചുണ്ട് കോട്ടി അവൾ. "കൊടുക്കാൻ പൈസ ഇല്ല എന്നുള്ള കുഴപ്പമേ ഉള്ളൂ അല്ലെ ചേച്ചി..........

അതും പറഞ്ഞു ചിരിച്ചു മാളു. കണ്ണ് ഉരുട്ടി അവളെ നോക്കി ശ്രീ. എന്റെ... ശ്രീ അത് കൊണ്ട് അല്ല അമ്മ കണ്ടാ പിന്നെ നിങ്ങൾക്ക് കിട്ടില്ല അതാ...... പിണങ്ങാതടി നീ...... അതും പറഞ്ഞു അവളുടെ കവിളിൽ നുള്ളി സിദ്ധു. സിദ്ധുയേട്ടാ....... കൂട്ടുകാരനെ ഒന്ന് പരിചയപെടുത്താമോ..... ഒരു സെൽഫിയും വേണം....... മാളു അവന്റെ കൈയിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു. അതിനെന്താ..... ഇനി നിങ്ങളെ രണ്ടു പേരെയും മാത്രമേ പരിചയപെടാൻ ഉള്ളൂ...... അവൻ...... വാ..... ശ്രീക്കുട്ടി നീയും വാ.... എനിക്ക് എന്തോ.... സായിപ്പൻ മാരെ അത്ര പിടിത്തം ഇല്ല......വൃത്തി കെട്ടതുങ്ങള് കുളിക്കുകയും ഇല്ല,....വെളുത്തു വെള്ളപാറ്റ പോലത്തെ സാധനം...... നീ പോയി കണ്ടോ....എനിക്ക് കുറച്ചു പണി ഉണ്ട്...... ശ്രീ ഒഴിഞ്ഞു മാറി. ചേച്ചിക്ക് കാണണ്ടങ്കിൽ വേണ്ട എനിക്ക് കാണണം...... വാ.... അവന്റെ കൈയിൽ പിടിച്ചു വലിച്ചിരുന്നു മാളു, പോകുന്ന പോക്കിന് അതുപോലെ തന്നെ ശ്രീ യുടെ കൈയ്യിലും പിടിച്ചിരുന്നു സിദ്ധു. ""സിദ്ധു ഏട്ടാ വിട് അപ്പച്ചി കണ്ടാൽ പ്രശ്നം ആകും...... ഒന്ന് വിട്....... അവന്റെ കൈ വിടീക്കൻ ശ്രമിച്ചു. വെറുതെ ആരോഗ്യം കളയണ്ട ശ്രീ , ജിം മിൽ പോയി കഷ്ട പെടുന്നത് ആണ്.......... . അതും പറഞ്ഞു ഹാളിലേക്ക് നടന്നിരുന്നു സിദ്ധു. അകലെന്നെ കണ്ടു ശ്രീ സോഫയിൽ തിരിഞ്ഞു ഇരിക്കുന്ന വെള്ള ഷർട്ട്‌ ഇട്ട ഒരാളെ, എന്തോ ഉള്ള് കൊണ്ട് ആ മുഖം ഒന്ന് കാണാൻ കൊതിയോടെ മിഴികൾ അങ്ങോട്ട്‌ പായിച്ചു.എന്താണന്നു അറിയാതെ ഹൃദയമിടിപ്പ് കൂടുന്നത് അറിഞ്ഞു ശ്രീബാല. ""ജോ.......""സിദ്ധു വിളിച്ചു കൊണ്ട് ആണ് ചെന്നത്.

ആ മുഖം തിരിയുന്നത് കാണാൻ ആയികണ്ണുകൾ കാത്തു നിന്നതും ആരോ അവളെ പിടിച്ചു അകത്തേക്ക് വലിച്ചിരുന്നു. ""ആരുടെ എന്നാ നോക്കി നില്കുവാടി നീ....... തൊലി വെളുത്ത ചെക്കനെ കണ്ടപ്പോൾ ഒരു ഇളക്കം.......പെണ്ണിന്..... ദേക്ഷ്യ ത്തോടെ തന്നെയും നോക്കി കണ്ണ് മിഴിക്കുന്ന അപ്പച്ചി എന്ന് പറയുന്ന താടക. അത് അപ്പച്ചി സിദ്ധു ഏട്ടൻ പറഞ്ഞിട്ടാ........ ഓ ഇനി എന്റെ കുഞ്ഞിനെ പഴിച്ചോ...... പോയി റൂം വൃത്തി ആക്ക്........ ടോയ്‌ലെറ്റും കഴുകിക്കോ....... ആ കൊച്ചന് കുളിക്കേണ്ടതാണ്.... ചെല്ല്...... അതും പറഞ്ഞു പോകുന്നഅപ്പച്ചിയെ തല്ലാൻ പോകുന്ന പോലെ കൈ ചുരുട്ടി ഉയർത്തി, ദേക്ഷ്യ ത്തോടെ കാല് നിലത്തേക്ക് ആഞ്ഞു ചവിട്ടി ശ്രീ. ചൂലും മോപ്പും എടുത്തു റൂമിലേക്ക്‌ കയറി, കതകു തുറന്നതേ പൂപ്പല് മണം അടിച്ചു. അരയിൽ കെട്ടിയ തോർത്ത്‌ എടുത്തു മുഖത്തു വലിച്ചു കെട്ടി. എല്ലായിടവും അടിച്ചു വാരി ബാത്രൂം കഴുകി തുടക്കാൻ ആയി ലോഷൻ ഒഴിച്ചു വെള്ളം എടുത്തു. ""നേരത്തെ പറഞ്ഞിട്ട് വരാൻ ഉള്ളതിന് ഞെട്ടിക്കാൻ നടക്കുന്നു ഇപ്പോൾ ഞെട്ടിയത് ആര് ഈ പാവം ഞാൻ........ മുറി തുടച്ചു എളിയിൽ കൈ വെച്ചു മുറി ആകെ മൊത്തം ഒന്നു നോക്കി. ""പൊളിച്ചു...... ശ്രീബാല...... തിമിർത്തു.......നീ മിടുക്കി ആണ്.........""

അതും പറഞ്ഞു ചുരിദാർ ന്റെ കോളർ സ്വയം പൊക്കി ബക്കറ്റും എടുത്തു തിരിഞ്ഞതും ഉയരബലവും ഉള്ള എന്തിലോ ചെന്നു ഇടിച്ചു നിന്നു നല്ല മണം അടിച്ചതും ശ്വാസം എടുത്തു വലിച്ചു . ആ ഇടിയിൽ കൈയിൽ ഇരുന്ന ബക്കറ്റും വെള്ളവും നിലത്തേക്കു വീനിരുന്നു. വെള്ളത്തിന്റെ നനവ് പടർന്നതും ഞെട്ടലോടെ തറയിലേക്ക് നോക്കി ഷൂ ഇട്ട കാലുകൾ കണ്ടതും താൻ ആരയോ ചേർന്നു നിൽക്കുവാന് എന്ന് മനസിലായതും തള്ളി മാറ്റി. ""തനിക്കു കണ്ണ് കണ്ടു കൂടെ....... ഓ നാശം പിടിക്കാൻ....... പറഞ്ഞതും മുഖം ഉയർത്തി നോക്കി ശ്രീ ഒരു കൂസലും ഇല്ലാതെ തന്നെ നോക്കി നിൽക്കുന്ന വന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി ശ്രീബാല. തുടരും 💕

Share this story