നീ വരുവോളം: ഭാഗം 13

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

ജോ ഒന്ന് ചിരിച്ചു കൊണ്ടു ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി, ആ ഗ്ലാസ്‌ ചുണ്ടോടു അടുപ്പിക്കുമ്പോൾ അവനിലെ പ്രണയത്തെയും ചുണ്ടോടു അടുപ്പിച്ചു ബാല. പടിയെൽ വെച്ചിരുന്ന അവളുടെ കൈ വിരലുകൾ കോർത്തു ജോ. വെള്ളത്തിലേക്കു ഇട്ടിരിക്കുന്ന അവളുടെ കാലുകളിൽ തന്റെ കാലാൽ കോർത്തു, വെള്ളത്തിന്റെ തണുപ്പും പ്രണയത്തിന്റെ തണുപ്പും തമ്മിൽ പുണർന്നു. മുഖം ഉയർത്തി നോക്കിയ ബാല കണ്ടു തന്നിൽ കൊരുത്തു കിടക്കുന്ന രണ്ടു കുഞ്ഞി കണ്ണുകളെ. അവന്റെ ചുണ്ടിൽ പറ്റിയിരിക്കുന്ന പായസത്തിന്റെ തരിയിലേക്ക് കണ്ണും ചുണ്ടും ഒരേപോലെ സഞ്ചരിച്ചു

ആ ഇളം റോസ് ചുണ്ടുകളിൽ അമർത്തി മുത്തി ബാല, അത്രമേൽ പ്രണയത്തോടെ. അവളെ തന്നോട് ചേർക്കാൻ തുടങ്ങിയതും ഒരു ചിരി യോടെ അവനെ തള്ളി പടിയേലേക്കു ഇട്ടിട്ടു ഓടി ഇരുന്നു അവൾ. ""എടോ.... ബാല.... നിക്കടോ..... ജോ കുസൃതി ചിരിയോടെ വിളിച്ചു പറഞ്ഞു.ഓടുന്നതിനു ഇടയിൽ ഒന്ന് കിതച്ചു നിന്നു നെഞ്ചത്ത് കൈ വെച്ചു പടിമേൽ നിന്നു ബാല.തിരഞ്ഞു നോക്കുമ്പോൾ കണ്ടു,പുഞ്ചിരി യോടെ തനിക്കു അരികിലേക്ക് നടന്നു വരുന്നവനെ ഒരു കിതപ്പോടെ നോക്കി നിന്നു ഹൃദയം താളം തെറ്റി മിടിച്ചു കൊണ്ടു ഇരുന്നു അവളുടെ. എപ്പോഴും താൻ മാത്രം തന്നാൽ മതിയോ ഞാൻ തരണ്ടേ......തിരിച്ചു.....

അതും പറഞ്ഞു അവളുടെ അടുത്തേക്ക് എത്തിയതും, ഒരു ചിരിയോടെ ഓടിയിരുന്നു ബാല. കൈ കുടഞ്ഞു ഒരു ചിരിയോടെ അവൾ ഓടി മറയുന്നത് നോക്കി നിന്നു,പടിയിലേക്ക് ഇരുന്നു ജോ. ""എനിക്ക് തന്നെ നഷ്ടപെടുത്താൻ വയ്യടോ.... ഒന്നും പ്രതീക്ഷിച്ചു വന്നത് അല്ല ഞാൻ ഇവിടേക്കു.... പക്ഷെ പോകുമ്പോൾ താൻ ഉണ്ടാകും എന്റെ കൂടെ എന്റെ പാതി ആയി....... പറഞ്ഞു കൊണ്ടു പടിയിലേക്ക് ചാഞ്ഞു കിടന്നു. ചുണ്ടിൽ നിറഞ്ഞ ചിരിയോടെ ഇടവഴിയിലൂടെ നടക്കുമ്പോഴേ കണ്ടു, ഫോണിലൂടെ ആരോടോ ദേക്ഷ്യ പെട്ടു ഇംഗ്ലീഷിൽ സംസാരിക്കുന്നുണ്ട് സായു,ബാലയെ കണ്ടതും കണ്ണുകൾ തുടച്ചു ഫോൺ പോക്കറ്റിൽ ഇട്ടു. സായു.....

നീ കരയുവായിരുന്നോ.... അവളുടെ മുഖം പിടിച്ചു ഉയർത്തി. ഏയ്‌ അല്ല ആര് പറഞ്ഞു, കരട് പോയത് ആണ്...... അതും പറഞ്ഞു കണ്ണും മുഖവും തുടച്ചു, ഒരു ചിരിയോടെ അവൾക്കു മുമ്പിൽ നിന്നു. ഞാൻ കണ്ടല്ലോ.... നീ...... സംശയത്തോടെ അവളെ നോക്കി ബാല പറഞ്ഞതും. ഒരു ചിരിയോടെ അവളുടെ കൈയിൽ പിടിച്ചു വലിച്ചു സായു. അല്ല..... എന്റെ മോള് എന്താ ഈ നേരത്ത് ഈ കുളകടവിന്റെ അടുത്ത് .... സായുവിന്റെ ചോദ്യം കേട്ടതും മുഖം താത്തി നിന്നു ബാല നാണത്തോടെ. ഉം.... വാ മാളു അവിടെ തിരക്കുന്നുണ്ട് നിന്നെ......അതോ ജോ വന്നിട്ടേ വരുള്ളൂ...... ബലയുടെ കൈയും പിടിച്ചു നടന്നു സായു. സായു എന്തെങ്കിലും പ്രശ്നം ഉണ്ടൊ.....

നീ വന്ന അന്നുമുതൽ ഞാൻ കാണുവാ.... എന്തോ ഒരു സങ്കടം ഉള്ളത് പോലെ...... നടന്നു കൊണ്ടിരുന്ന അവളുടെ കാലുകൾ പെട്ടന്ന് നിന്നു ഒരു പിടപ്പോടെ ബാലയെ നോക്കി. ഏയ്‌.... എന്ത് പ്രശ്നം ഒന്നുമില്ല നിനക്ക് തോന്നിയത് ആകാം...... സായുവിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു, സ്വരം ഇടറി, അത് മറച്ചു ഒരു ചിരി യോടെ നടന്നു. സായു..... നീ രാത്രിയിൽ എപ്പോഴും ആരോടാ...... സംസാരിക്കുന്നെ ഞാൻ കണ്ടിട്ടുണ്ട്........ നീ യത് വീട്ടില്ലേ....അത് എന്റെ ഫ്രണ്ട് ആടി...... ഇങ്ങു വാ.... എന്റെ ബാല...... പറഞ്ഞു അവളുടെ രണ്ടു തോളിലും കൈ പിടിച്ചു നടന്നു, സംശയത്തോടെ ബാലയും, ഇടക്ക് പുറകോട്ട് നോക്കി ജോ വരുന്നുണ്ടോ എന്ന്. നീ ഇതു എവിടെ പോയി കിടക്കുവായിരുന്നു.....

ശ്രീക്കുട്ടി.....എത്ര നേരം ആയി പോയിട്ട് നീ..... ഇഴഞ്ഞടക്കങ്ങൾ ഉള്ള സ്ഥലം ആണ് പറഞ്ഞിട്ട് പോയി കൂടെ കുട്ടി നിനക്ക്....... അതിനു അവൾ തനിയെ ആയിരുന്നില്ല മുത്തശ്ശി......... സായു അങ്ങനെ പറഞ്ഞതും ഞെട്ടലോടെ നോക്കി ബാല അവളെ. അല്ല മുത്തശ്ശി...... അപ്പുറത്തെ അഞ്ചു ഉണ്ടായിരുന്നു അല്ലെ ശ്രീ........ ആ അതെ മുത്തശ്ശി........അഞ്ചു..... നുണ പറയാൻ ആകാതെ മുഖം തത്തി നിന്നു അവൾ. ദെ.... ശ്രീ നാളെ രാവിലെ പോകണം ആതിരപ്പള്ളിക്ക് അത്യാവശ്യ എന്തങ്കിലും ഉണ്ടങ്കിൽ എടുത്തു വെയ്ക്കു..,പിന്നെ സമയം കിട്ടില്ല........

സിദ്ധു അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു. അപ്പോഴേക്കും ജോ അങ്ങോട്ട് വന്നിരുന്നു, അവനെ നോക്കാൻ ആകാതെ ചമ്മലോടെ മുഖം താത്തി ചിരിയോടെ അകത്തേക്കു പോയി ബാല.പുറകെ മറ്റുള്ളവരും. ""Joe I have one thing to tell you..... സിദ്ധു അവന്റെ തോളിൽ കൈ ഇട്ടു, സ്റ്റെപ് ഇറങ്ങി വരമ്പിലൂടെ നടന്നു. എടാ..... ആൽബി വിളിച്ചിരുന്നു, നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് എന്നെ വിളിച്ചത് ആണ്.......രണ്ട് ദിവസം കൂടി കഴിഞ്ഞു അവർ കാനഡ യിൽ നിന്നു പോരുവാണന്നു....... ചലിച്ചു കൊണ്ടിരുന്ന കാലുകൾ നിശ്ചലം നിന്നു.ഒന്നും മിണ്ടാതെ അവിടെ കണ്ട ഒരു കല്ലിലേക്ക് ഇരുന്നു ജോ വരമ്പുവെട്ടിയ ചാലിലൂടെ ഒഴുകുന്ന വെള്ളത്തിലേക്കു നോക്കി

ജോ അതിലുടെ കുഞ്ഞി പരലുകൾ ഓടി നടക്കുന്നുണ്ട് വരമ്പിൽ നിന്നു ചേറുമണ്ണ് എടുത്തു വെള്ളത്തിലേക്കു ഇട്ടു മീനുകൾ നാല് പാടും ഓടി അതും നോക്കി വെറുതെ ഇരുന്നുജോ നനുത്ത ഇളം കാറ്റാൽ അവന്റെ നീണ്ട മുടി ഇഴകൾ കാറ്റിൽ പറന്നു, വിരലാൽ മാടി ഒതുക്കി ജോ. എടാ.... നീ ഞാൻ പറയുന്നത് കേട്ടില്ലേ..... അവര് വരുമെന്ന്..... വരട്ടെ..... സിദ്ധു എല്ലാവരും എല്ലാം അറിയട്ടെ ഞാൻ ആരാണെന്നും വരുന്നത് ആരാണെന്നും...... നീ ......ശ്രീ യുടെ കാര്യം പറയുന്നില്ലേ ചിറ്റയോട്...... ഇവിടെ വരുമ്പോൾ അറിയട്ടെ..... ഞാൻ പറഞ്ഞോളാം മമ്മ യുടെ മുമ്പിൽ നിർത്തികോളാം എന്റെ പെണ്ണായിട്ട്.....

എന്നെ എന്റെ മമ്മക്ക് മനസിലാകും..... എന്റെ ആഗ്രഹങ്ങളും....... എടാ.... എല്ലാം ok ആണ് എന്റെ അച്ഛൻ...... കൊല്ലാൻ നടന്നതാ ചിറ്റയെ യും നിന്റെ ഡാഡ് നെയും അറിയാല്ലോ....... മുത്തശ്ശി പറഞ്ഞ ഓർമ്മയെ എനിക്കും ഉള്ളൂ........ കല്യാണതലേന്ന് ഒളിച്ചോടിയ ചിറ്റ, യെ തേടി ഇറങ്ങിയത് ആയിരുന്നു കൊച്ചച്ചനും മുത്തശ്ശനും പിന്നീട് അറിയുന്നത് കാർ അപകടത്തിൽ പെട്ടു എന്ന് ആണ്, രണ്ടു ശവപെട്ടികൾ ആയിരുന്നു ആ കല്യണപന്തലിൽ കിടത്തിയത്. തളർന്നു പോയി രുന്നു മുത്തശ്ശി, ചിറ്റ ആരുടെ കൂടയാ പോയിരിക്കുന്നത് എന്ന് ഈ നിമിക്ഷം വരെ അറിയില്ല അച്ഛന് കൊല്ലാൻ ആളെയും കൂട്ടി ഇറങ്ങിയത് ആണ്,കുറെ അന്വേഷിച്ചു പിന്നെ നിർത്തി....

ആ പ്രശ്നത്തോടെ മാനസികം ആയും സാമ്പത്തികം ആയും തകർന്നിരുന്നു അച്ഛൻ എല്ലാവരുടെയും മുമ്പിൽ തല കുനിച്ചു നിൽക്കേണ്ടി വന്നു അച്ഛന്,കുറെ കഷ്ട്ടപെട്ടു ആണ് ഇപ്പോഴത്തെ ഈ നിലയിൽ ആയതു അതൊന്നും മറക്കില്ല അച്ഛൻ,നീ ചിറ്റയുടെ മോൻ ആണന്നു അറിഞ്ഞാൽ എന്താകും എന്ന് അറിയില്ല.......എല്ലാം അറിയാല്ലോ നിനക്ക്....... ഒന്ന് പറഞ്ഞു നിർത്തി സിദ്ധു, അസ്തമയ സൂര്യനിൽ കണ്ണ് എടുക്കാതെ ഇരിക്കുവാന് ജോ, ആ ചെഞ്ചുവപ്പ് അവന്റെ മുഖതും പ്രകാശിച്ചു നിന്നു.അവനിലെ ഭാവത്തെ ഒപ്പി എടുത്തു സിദ്ധു, ആ കൺകോണിൽ നീർ തുള്ളികൾ ഇടം പിടിക്കുന്നത് ചെറു നോവോടെ കണ്ടു സിദ്ധു. മമ്മ ക്ക് മുത്തശ്ശിയെ ഒന്ന് കണ്ടാൽ മതി.....

ആ കാലിൽ വീണു മാപ്പ് പറയണം അത്രയെ ഉള്ളൂ...... പിന്നെ തിരിച്ചു പോകണം........എന്റെ മമ്മ നീറുവായിരുന്നു ഇത്രെയും വർഷം......ഡാഡ് ന്റെ മരണം കൂടി ആയപ്പോൾ ആകെ തകർന്നു എല്ലാവരെയും കാണണം എന്ന് ആഗ്രഹം..... അത് നടക്കണം സിദ്ധു.......പിന്നെ ഇവിടെ നിൽക്കില്ല പോയ്കോളാം ഞങ്ങൾ........ അത്രെയും പറഞ്ഞു സിദ്ധു വിനെ നോക്കി ജോ. ഒരു ചോദ്യം പോലെ ജോ യെ നോക്കി സിദ്ധു, അതിനുത്തരം എന്ന പോലെ അവനെ ഒന്നു നോക്കി ചിരിച്ചു ജോ. എന്റെ ബാല അവൾ എന്റെ കൂടെ കാണും..... തിരിച്ചു പോകുമ്പോൾ...... ആ ഉറപ്പ് നിനക്ക് തരുന്നു സിദ്ധു...... അവൾ കരയരുത് ജോ പാവം ആണ് ആരുമില്ല അവൾക്ക്......

നിനക്ക് എന്നെ വിശ്വാസം ഇല്ലേ സിദ്ധു........ അവന്റെ മുഖത്തേക്ക് ദയനീയതയോടെ നോക്കി ജോ. എടാ അത് അല്ല....... ഇവിടെ ഉള്ളവർ ഈ ബന്ധം എങ്ങനെ കാണും എന്ന് ഒരു പേടി....... അച്ഛനെ ആണ് എനിക്ക്........ ഒരു ചിരി യോടെ എഴുനേറ്റു ജോ. പോകാം സിദ്ധു നാളത്തെ യാത്ര എൻജോയ് ചെയ്യണം, പിന്നീട് ഉണ്ടാകാൻ പോകുന്ന ഭൂകമ്പത്തിനു മുമ്പുള്ള ഒരു ചെറിയ സന്തോഷം അത് നാളെ മുതൽ തുടങ്ങട്ടെ......... അതും പറഞ്ഞു അവന്റെ കൈയും പിടിച്ചു തിരിച്ചു വീട്ടിലേക്കു നടന്നു ജോ. എല്ലാം നല്ലതിന് ആകണേ എന്ന പ്രാർത്ഥനയോടെ സിദ്ധു പുറകെയും. പിറ്റേന്ന് രാവിലെ തന്നെ അഞ്ചു പേരും ഒരുങ്ങി ഇറങ്ങി,

സിദ്ധു വിന്റെ പുതിയ മഹേന്ദ്ര താർ ൽ ആയിരുന്നു യാത്ര. സിദ്ധു ആണ് ഡ്രൈവ് ചെയ്തത്, കോസീറ്റിൽ ജോയും, പുറകിൽ ബാലയും മാളുവും സായുവും കയറി.ബാലയുടെ ഉള്ളിൽ സന്തോഷത്താൽ വർണ്ണ ശലഭങ്ങൾ വട്ടമിട്ടു പറന്നു, ജോയുടെ നേരെ പുറകിൽ ആണ് ശ്രീ ഇരുന്നത്, സ്വപ്നം ആണോ എന്ന് പോലും തോന്നി ഇരുന്നു ശ്രീക്ക്. പാട്ടും തമാശ യും ആയി ആസ്വദിച്ചു ആ യാത്ര, രണ്ടര മണിക്കൂർ യാത്ര ക്ക് ശേഷം എത്തി ആതിരപ്പള്ളിയിൽ. പാർക്കിംഗ് ഏരിയയിൽ ജീപ്പ് park ചെയ്തു. സായുവും, മാളുവും കൈ കോർത്തു മുന്പേ നടന്നു, പുറകെ ജോയെ തിരിഞ്ഞു നോക്കി നടക്കുന്ന ബാലയുട കൈയിൽ പിടിച്ചു മുമ്പിലേക്ക് നടത്തി

മാളു. ചേച്ചി എന്താ പുറകെ നിന്നു പമ്മുന്നേ...... വേഗം നടക്കു...... സിദ്ധു ഒരു ചിരിയോടെ മാളുവിന്റെ തോളിൽ പിടിച്ചു. നീ നടക്കു എന്റെ മാളു അവൾ വന്നോളും...... അതും പറഞ്ഞു ജോയെ നോക്കി നിൽക്കുന്ന ശ്രീ യെ നോക്കി ചിരിച്ചു സിദ്ധു. അപ്പോഴേക്കും ബാലയുടെ കൈയിൽ വിരൽ കോർത്തിരുന്നു ജോ. അതിശയത്തോടെ ശ്രീബാലയെ നോക്കി മാളു അവളുടെ കണ്ണുകൾപരസ്പരം കൊരുത്തിരിക്കുന്ന അവരുടെ കായിലേക്കും നാണത്തോടെ മുഖം കുനിച്ചു നിൽക്കുന്ന ബാലയിലേക്കും ആയിരുന്നു. ""ഇതു..... എപ്പോൾ........"" ഒന്നും മനസിലാകാതെ നോക്കി മാളു. അങ്ങനെ ഒക്കെ സംഭവിച്ചു മാളു അവർ ആസ്വദിക്കട്ടെടി......

നീ വാ ഞാൻ പറഞ്ഞു തരാം........ . അതും പറഞ്ഞു അവളുടെ കൈയിൽ പിടിച്ചു വലിച്ചു സായു.മുള കൊണ്ടു വേലി കെട്ടിയ കുത്തനെ ഇറക്കമുള്ള വഴിയിലൂടെ അവർ മൂന്ന് പേരും നടന്നു. അതെ...... രണ്ടു പേരും പോരെ താഴെ കാണാം........ വീഴാതെ പിടിച്ചൊണെടാ ജോ അവളെ...... അതും പറഞ്ഞു ചിരിച്ചു കൊണ്ടു നടന്നു സിദ്ധു. കൈകൾ കോർത്തു ഒരേമനമോടെ അവരും. ജോ...... എനിക്കു വിശ്വാസം വരുന്നില്ല..... നമ്മൾ ഇങ്ങനെ.... ഒരുമിച്ചു....... അവന്റെ തോളിലേക്ക് ചാഞ്ഞു ബാല, അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി ജോ. കല്ലുകൾ പാകിയ വഴിയിലൂടെ നിറമനസ്സോടെ നടന്നു. വെള്ളത്തുള്ളികൾ മഞ്ഞു പോലെ പാറിപറന്നു,

അതിന്റെ കണങ്ങൾ അവളുടെ മുഖത്തേക്ക് പാറി പറന്നു. ബാല യുടെ പാറി പറക്കുന്ന മുടി ഈഴകളിലൂടെ വെള്ളത്തുള്ളികൾ പറ്റി പിടിച്ചു നെറ്റിയിലേക്ക് ഒട്ടി കിടക്കുന്ന മുടി ഇഴകളെ മാടി ഒതുക്കി ജോ. തണുത്ത കാറ്റ് അടിച്ചതും അവനിലേക്ക് ഒന്ന് കൂടി പറ്റി ചേർന്നു ബാല. സിദ്ധുവും സായുവും സെൽഫി എടുക്കൽ ആണ് മാളു വിന്റെ കണ്ണ് കുറച്ചു മാറി നിൽക്കുന്ന ജോയിലും ബാലയിലും ആയിരുന്നു. നീ എന്ത് നോക്കി നിൽക്കുവടി...... മാളു.... നീ അവരെ കാണാൻ ആണോ ഇവിടം വരെ വന്നത്........

സിദ്ധു അവളുടെ മുമ്പിൽ വന്നു നിന്നു ചോദിച്ചു. .ഈ സ്നേഹം കാരണം .....എന്റെ ചേച്ചി കരയരുത് ജോ യേട്ടൻ പാവമാ എനിക്ക് അറിയാം എങ്കിലും എന്തോ ഒരു പേടി എന്റെ ചേച്ചി പാവമാ.....എന്നും ഇങ്ങനെ സന്തോഷത്തോടെ..... പറഞ്ഞതും കണ്ണ് നിറഞ്ഞു മാളുവിന്റെ. ജോയും..... പാവമാ മാളു.... നീ അറിയാത്ത പല കാര്യങ്ങളും ഉണ്ട് മാളു എല്ലാം പറയാം ഇപ്പോൾ ഈ..... യാത്ര ആസ്വദിക്കു.... ബാക്കി പിന്നെ.......

മാളുവിന്റെ കൈയിൽ പിടിച്ചു മുന്പോട് നടന്നു സിദ്ധു പുറകോട്ട് നോക്കി കൊണ്ടു മാളുവും. പുകപോലെ പൊങ്ങി പടരുന്നവെള്ളത്തുള്ളികളെ പ്രണയത്തോടെ നോക്കി നിന്നു ജോ യും ബാലയും. അവന്റെ കുഞ്ഞി കണ്ണുകളിൽ മിന്നി മറയുന്ന ഭാവങ്ങളെ ഒപ്പി എടുത്തു ബാല അതിൽ തന്നോടുള്ള പ്രണയം മാത്രം ആണന്നു അറിഞ്ഞു ശ്രീബാല .അവനിലേക്ക് ഒന്ന് കൂടി അടുത്തു നിന്നു ബാല, അത്രമേൽ അടുത്ത്, അത്രമേൽ പ്രണയത്തോടെ...........തുടരും………

നീ വരുവോളം : ഭാഗം 12

Share this story