നീ വരുവോളം: ഭാഗം 17

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

അടച്ചിട്ട വാതിൽ തുറന്നു സായു, നേരിയ വെട്ടത്തിൽ കണ്ടു നിലത്തു ഭിത്തിയിൽ ചാരി ഇരിക്കുന്നവളെ, ഒരു ഭ്രാന്തിയെ പോലെ,അപ്പോഴും നെഞ്ചിൽ കിടക്കുന്ന മാലയിൽ കൈ കോർത്തു പിടിച്ചിരുന്നു അവൾ, തന്റെ പ്രിയപ്പെട്ടവൻ എവിടേയോജീവനോടെ ഉണ്ടന്ന് അറിയാതെ സ്വയം നീറി ക്കൊണ്ട്. അകത്തേക്ക് കയറി ചെന്നു ലൈറ്റ് ഇട്ടു മുഖം പൊത്തി ഇരുന്നു ബാല. അവളുടെ അടുത്തായി ഇരുന്നു അവളെ തന്റെ മടിയിലേക്ക് ചായിച്ചു കിടത്തി. ശ്രീ നമ്മൾ നാളെ പോകുവാണ് ബാഗ്ലൂർ, എന്റെ കൂടെ....... സായുവിന്റെ വാക്ക് കേട്ടതും അവളെ കണ്ണ് മിഴിച്ചു നോക്കി ശ്രീബാല. നീ ഇങ്ങനെ മിഴിക്കണ്ട..... എനിക്ക് അവിടെ ഒരു ഹോസ്പിറ്റലിൽ ജോലി ആയി,

എന്റെ കുറച്ചു ഫ്രണ്ട്സും ഉണ്ട് ഒരു വീട് റെന്റിനു എടുത്തു..... നീ എന്റെ കൂടെ പോരുന്നു നിനക്ക് ഒരു മാറ്റാം ആവശ്യം ആണ് ശ്രീ........ അവളുടെ കവിളിൽ തഴുകി പറഞ്ഞു സായു. മാളു..... അവൾ.... തനിച്ചു ആകില്ലേ ഞാൻ ഇല്ല സായു...... സായു യേച്ചി.... ചേച്ചി വരും...... എല്ലാം പാക്ക് ചെയ്തോളു...... മുറിക്ക് അകത്തേക്ക് കയറി കൊണ്ടു പറഞ്ഞു മാളു. ശ്രീബാലയുടെ അടുത്തായി ഇരുന്നു മാളു. എനിക്ക് എന്റെ പഴയ ചേച്ചിയെ വേണം...... ഈ ചേച്ചിയെ എനിക്ക് ഇഷ്ട്ടം ഇല്ല..... പറഞ്ഞു കൊണ്ടു ശ്രീബാലയുടെ തോളിലേക്ക് ചാഞ്ഞു, ഒരു മരവിച്ച അവസ്ഥയിൽ ഇരുന്നു ശ്രീബാല. 💞

ജനൽ അഴിയിൽ കൂടി വീശി അടിക്കുന്ന കാറ്റിലും തുള്ളികൾ ആയി തെറിക്കുന്ന വെള്ളത്തുള്ളികളും അവരെ നനച്ചു. അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന നനഞ്ഞ മുടി ഇഴകൾ മാടി ഒതുക്കി ജോ, ആ തണുപ്പിൽ അവളുടെ ചെഞ്ചുണ്ടുകൾ വിറ കൊണ്ടു അവളെ തന്നോട് ചേർത്തു ഇരുത്തി വയറ്റിലൂടെ കൈ ഇട്ടു, ജോ ആ മുഖത്തേക്ക് നോക്കി നാണത്താൽ പൂത്തു ലയുന്നുണ്ട് ശ്രീബാല, അവളുടെ മുഖത്തിലേക്ക് തന്റെ ചുണ്ടുകൾ അടുപ്പിച്ചു ജോ, കൈയിൽ ഒരു നനവ് പടർന്നു കട്ടിയുള്ള ദ്രാവാകം കൈയിൽ പറ്റി പിടിച്ചതും കൈ വലിച്ചു ചോര പടർന്ന കൈയിലും തന്റെ മടിയിൽ കിടക്കുന്ന വളെയും വിറയലോടെ നോക്കി ജോ.

ആ കണ്ണുകൾ കൂമ്പി അടയുന്നുണ്ട് ചുണ്ടുകൾ വേദനയാൽ വിറ കൊള്ളുന്നു എന്തൊക്കയോ പറയാൻ ആയി വെമ്പുന്ന പോലെ തന്റെ കൈയിലേക്ക് വാടിയ പൂവ് പോലെ അടർന്നു വീണു അവൾ. ""ബാല........"" ഒരു അലർച്ച യോടെ ചാടി എഴുനേറ്റു ജോ. ആകെ വിയർത്തിരുന്നു അവൻ, തൊണ്ട വരണ്ടു വേദനിച്ചു ആ നേരിയ വെട്ടത്തിൽ കട്ടിലിൽ നിന്നു ചാടി എഴുനേറ്റു കാലു ഉറക്കാതെ നിലത്തേക്ക് വീണു അപ്പോഴേക്കും door തുറന്നു ആൽബിയും മമ്മയും വന്നിരുന്നു നിലത്തു കിടക്കുന്ന ജോ യെ പിടിച്ചു എഴുനേൽപ്പിച്ചു ബെഡിൽ ഇരുത്തി. ഒരു കിതാപ്പോടെ ഇരിക്കുന്ന ജോ യെ പേടിയോടെ നോക്കി മമ്മ. എന്താ.... ജോ എന്ത് പറ്റി.... സ്വപ്നം കണ്ടോ.....

മമ്മ അവന്റെ കവിളിൽ തഴുകി അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഉം.....,.... ഒന്ന് മൂളുക മാത്രം ചെയ്തു അവൻ. ജോ..... ഞാനും നിന്റെ കൂടെ കിടക്കാന് പറഞ്ഞത് അല്ലേ ജോ...... ഇതിപ്പോൾ വീണത് കണ്ടില്ലേ........ ആൽബിയുടെ മുഖത്തു സങ്കടവും ദേക്ഷ്യവും ഉണ്ടായിരുന്നു. എനിക്ക് കുഴപ്പം ഒന്നും ഇല്ല ആൽബി...... I' am ok...... പറഞ്ഞൂ കൊണ്ടു ഒന്ന് ചിരിക്കാൻ ശ്രേമിച്ചു ജോ. എനിക്ക് ഒന്നുമില്ല മമ്മ..... മറക്കാൻ ശ്രമിച്ചിട്ടും ചില മുഖങ്ങൾ മാഞ്ഞു പോകുന്നില്ല മമ്മ.......I can try ... I need some time ....... അതും പറഞ്ഞു അവരെ നോക്കാതെ ബാത്‌റൂമിലേക്ക് കയറി. Door അടച്ചു പൈപ്പ് തുറന്നു ഇട്ടു, ഭിത്തിയിലേക്ക് ചാരി നിന്നു.

""ബാല..... പറ്റുന്നില്ല.... മറക്കാൻ.... ശ്രമിക്കും തോറും പരാജയപെടുന്നു ബാല.... എനിക്ക് അറിയാം നിന്റെ ഉള്ളിൽ ഞാൻ മരിച്ചു എന്ന്.....എന്നന്നേക്കും ആയി ഇനി നിന്നിലേക്ക്‌ ഒരു തിരിച്ചു പോക്ക്..... എന്റെ മമ്മ......."" എല്ലാം ഓർത്തതും കൈ ചുരുട്ടി ബലത്തിൽ ഭിത്തിയിലേക്ക് വലിച്ചു അടച്ചു. 💞 ആൽബി.... ഞാൻ കാരണം എന്റെ കുഞ്ഞു......ശ്രീ മോളു..... എങ്ങനെ സഹിക്കൂടാ...... പറഞ്ഞതും അവനെ ചേർത്തു പിടിച്ചു കരഞ്ഞു. മമ്മ... എല്ലാം ശരി ആകും എന്റെ മനസ്സു പറയുന്നു....... കുറച്ചുനേരം അടച്ചിട്ട വാതിലിലേക്ക് നോക്കി നിന്നു ജോയുടെ നീറുന്ന നെഞ്ചിലെ നേരിപ്പോട് എത്ര എന്ന് മനസിലാകുന്നുണ്ടായിരുന്നുഅവർക്കു,

ആ വാതിലുകൾ ഉടനെ തുറക്കില്ല എന്ന് കണ്ടതും ആ മുറി വിട്ടു ആ അമ്മയും മകനും. 💞 പുറകോട്ട് മാഞ്ഞു പോകുന്ന കാഴ്ച്ചകളിലേക്ക് വെറുതെ നോക്കി ഇരുന്നു ശ്രീബാല, കരഞ്ഞു വരണ്ട കണ്ണുകളിലെ പ്രകാശം മാഞ്ഞിരുന്നു അവളുടെ.ട്രെയിനിൽ ആണ് യാത്ര സായു വിന്റെ ഒരു കൂട്ടുകാരിയും ഉണ്ട് കൊല്ലം കാരി അശ്വതി. ബാലയുടെ കൈചേർത്തു പിടിച്ചു ആണ് സായു ഇരിക്കുന്നത് ആശ്വാതിയും സായുവും എന്തൊക്കയോ പറയുന്നും ചിരിക്കുന്നുമുണ്ട്, ഇടക്ക് ശ്രീബാല യെ നോക്കും സായു. അവളുടെ മനസ്സ് അവിടെ അല്ലെന്നു മനസിലായി സായ്‌വിന്. പിറ്റേന്ന് രാവിലെ തന്നെ എത്തി ബാഗ്ലൂർ സിറ്റി യിൽ. ഒരു ഓട്ടോയിൽ വാടക ക്ക് പറഞ്ഞ വീട്ടിലേക്കു പോയി.

ഒരു പാവപോലെ തന്റെ പുറകെ വരുന്നവളെ കണ്ടു ഹൃദയം നോവായി നിന്നു സായ്‌വിന്റ. ഒരു കൊച്ചു കുട്ടിയെ പോലെ സായു പറയുന്ന പോലെ അവളുടെ പുറകിൽ ആയി നടന്നിരുന്നു.ചുറ്റും കാണുന്ന കാഴ്ചകളോ, പാഞ്ഞു പോകുന്ന വാഹനങ്ങളോ ഒന്നും അറിയുന്നുണ്ടായിരുന്നില്ല ശ്രീ. ഒരു അത്യാവശ്യ സൗകര്യങ്ങൾ ഉള്ള ചെറിയ വീട് ആയിരുന്നു അത്,. മുറിയിലേക്ക് കയറിയതും ജനലൊരം ചേർന്നു വെളിയിലേക്ക് നോക്കി നിന്നു ബാല, ഒന്നിനൊന്നു അടുത്തുഅടുത്തായി വീടുകൾ വലിയ കെട്ടിടങ്ങളും. അവളുടെ കൺകോണിലെ നീർതിളക്കം കണ്ടു മനസിലായി സായ്‌വിന് ഓർമ്മകൾ അവളെ വേട്ട ആടുക ആണന്നു. ശ്രീ....

നാളെ മുതൽ എനിക്ക് ഡ്യൂട്ടി ഉണ്ട്..... ഇനി രണ്ടു പേരും കൂടി വരാൻ, ഉണ്ട് ഒരു ലീന, പിന്നെ ചിഞ്ചു അവർ നാളയെ വരു നീ ഒറ്റ ആകില്ല..... ഡ്യൂട്ടി അഡ്ജസ്റ്റ് ചെയത്തു എടുത്തോളാം ഞങ്ങൾ പിന്നെ നിനക്കും എന്തെങ്കിലും ഒരു ജോലി നോക്കാം നമുക്ക്....... എല്ലാത്തിനും ഉത്തരം ആയി സായുവിനെ ഒന്ന് നോക്കി ചിരിച്ചു ശ്രീബാല. എടി... നീ ഇങ്ങനെ മൂടി പിടിച്ചു ഇരിക്കാതെ കഴിഞ്ഞത് കഴിഞ്ഞു...... മറക്കു ശ്രീ എല്ലാം..... അതിനു അവളെ വട്ടം കെട്ടി പിടിച്ചു കരയുക ആയിരുന്നു ശ്രീ ബാല. സായു..... എന്റെ ജോ.... ഉണ്ട് ജീവനോടെ.... എന്റെ അടുത്ത് ഉള്ളതുപോലെ....... എന്റെ മനസ്സ് പറയുന്നു.......സായു..... ഇവിടെ എവിടേയോ.......

എന്താണ് പറയേണ്ടത് എന്ന് അറിയാതെ അവളെ ചേർത്തു നിന്നു സായു അവളുടെ കണ്ണുകളും നിറഞ്ഞു. ശ്രീ..... ഞാൻ എങ്ങനെ പറയും നിന്റെ ജോ ജീവനോടെ ഉണ്ടന്ന് ഇവിടെ അല്ല..... കാനഡ യിൽ നിന്നിൽ നിന്നു അകന്നു...... ഒരു തിരിച്ചു വരവ് ഇല്ലാതെ....... മനസ്സ് കൊണ്ടു പറഞ്ഞു സായു. 💞 ഈ സമയം കുറച്ചു അകലെ ഒരു ഫ്ലാറ്റിൽ. തന്റെ മുമ്പിൽ നിൽക്കുന്ന ജോ യെ നിറ കണ്ണുകളോടെ നോക്കി ആ മമ്മ. വൈറ്റ് ഷർട്ടും dark ബ്ലൂ ജീൻസും ആണ് അവന്റെ വേഷം. ആൽബി അവനു ഒരു തൊപ്പി വേച്ചു കൊടുത്തു. ഏയ്‌..... ഇതു .... വേണ്ട..... ആൽബി..... ഇരുന്നോട്ടെ ജോ തലയിലെ മുറിവ് കാണും മുടി നല്ലതുപോലെ ആകട്ടെ.......

അത് വരെ ഇരിക്കട്ടെ..... അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്യ്തു. മമ്മ അവന്റെ മുഖം കൈകളിൽ എടുത്തു അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി. ആ കാർ കണ്ണിൽ നിന്നു മറയുന്ന വരെ അങ്ങനെ നോക്കി നിന്നു അവർ. തിരിച്ചു ഫ്ലാറ്റിലേക്ക് കയറാൻ തുടങ്ങിയതും എന്തിലോ തട്ടി വീഴാൻ തുടങ്ങി തിരിഞ്ഞു നോക്കിയ അവർ കണ്ടു ഒരു വീൽ ചെയറും അതിൽ ഒരു പത്തു വയസൊളം പ്രായം വരുന്ന കുട്ടിയും അത് പാർവതിയെ നോക്കി ചിരിച്ചു. അപ്പോഴേക്കും ഒരു സ്ത്രീ ഓടി വന്നു. മോൾ..... എന്തിനാ ഇങ്ങോട്ടു പൊന്നെ അമ്മ പേടിച്ചു പോയല്ലോ....... ""ഇല്ല അമ്മ എനിക്ക് ഒന്നും ഇല്ല.... എത്ര നാള് കൂടിയ വെളിയിൽ ഇറങ്ങുന്നേ.... അതാ......

നിങ്ങൾ മലയാളിയാ.......മോളുടെ പേര് എന്താ...... ഞാൻ.... കല്യാണി.... കല്ലു എന്ന് വിളിക്കും ആന്റി യും അങ്ങനെ വിളിച്ചോളൂ....... പാർവതി ആ കുട്ടിയുടെ കവിളിൽ പിടിച്ചു തലോടി. ആ കുട്ടി നുണ കുഴികവിളാൽ ചിരിച്ചു. അതേ.....എന്റെ പേര് രമ്യ....ഞങ്ങൾ തൃശൂർ ആണ്,.... ചേച്ചിയോ...... ""ഞാൻ...... അത്......"" എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിക്ഷം നിന്നു പാർവതി. ""അത് ഞങ്ങൾ കാനഡ യിൽ ആയിരുന്നു ഇപ്പോൾ ഇവിടെ സെറ്റിൽഡ് ആയി മോൻ സിറ്റി ഹോസ്‌പിറ്സ്‍ലിൽ cardiac സർജൻ ആണ്......ആൽബി.... ആ ആദി ഏട്ടൻ പറഞ്ഞിരുന്നു... എനിക്കും അവിടെ തന്നെ ആണ് ജോലി നേഴ്സ് ആയിട്ട് ഞാൻ കണ്ടിട്ടുണ്ട് dr. ആൽബിയെ എനിക്ക് ലേബർറൂമിൽ ആണ് ഡ്യൂട്ടി.....

.ആധിയേട്ടൻ ഡോക്ടറും ആയി പരിചയപെട്ടു എന്ന് .പറഞ്ഞു .......ഞങ്ങൾ ഇവിടെ വന്നിട്ടു നാല് വർഷത്തോളം ആയി.....മോളെ അങ്ങനെ ഇറക്കാറില്ലായിരുന്നു.... ഇന്ന് കുറച്ചു മാസം കൂടി ആണ് അവൾ ഇറങ്ങുന്നത്..... അതാണ്.....ചേച്ചിക്ക് രണ്ടു മക്കൾ ആണല്ലേ..... ഒരാൾക്ക് എന്താ പറ്റിയെ അധികം വെളിയിൽ കാണാറില്ല...... രമ്യ നിർത്താതെ പറഞ്ഞു കൊണ്ടേ ഇരുന്നു. എന്ത് പറയണം എന്ന് അറിയാതെ ഒന്ന് ചിരിച്ചു പാർവതി. അത്...ആറ് മാസം മുൻപ് അവനൊരു ആസിഡന്റ് പറ്റി ഇപ്പോൾ ആണ് പെർഫെക്ട് ആയതു....... ഓ.......അറിയില്ലായിരുന്നു.... ചേച്ചി സോറി....... ""അമ്മ എനിക്ക് വിശക്കുന്നു......"" കല്ലു മോളു രമ്യ യുടെ കൈയിൽ പിടിച്ചു വലിച്ചു. ചേച്ചി എന്നാൽ പിന്നെ കാണാട്ടോ.....

വീഴപ്പ് വന്നാൽ പിടിച്ചു നിൽക്കില്ല പെണ്ണ്‌..... ശരി രമ്യ പരിചയപെട്ടതിൽ സന്തോഷം..... ഇനിയും കാണാട്ടോ അറിയുന്ന ഒരാള് ഉണ്ടായല്ലോ...... "".. എന്നാ ചെല്ലട്ടെ ചേച്ചി പിന്നെ കാണാം....... അവർ യാത്ര പറഞ്ഞു പോകുമ്പോൾ എന്തോ ഹൃദയത്തിൽ ഒരു കുളിർ തോന്നി പാർവതിക്ക്. 💞 ജോ..... ഈ ആഴ്ച കൊണ്ടു മെഡിസിൻ നിർത്താം അടുത്ത ആഴ്ച മുതൽ നിനക്ക് ജോലിക്ക് പോകാം..... ഇനി എല്ലാം പഴയത് പോലെ ആകും ജോ....... ഡ്രൈവിങ്ങിന് ഇടയിൽ ജോ യിലേക്ക് മുഖം തിരിച്ചു നോക്കി ആൽബി വെളിയിലെ കാഴ്ച്ച യിലേക്ക് കണ്ണ് പായിച്ചു ഇരുന്നു ജോ, ചിന്തകൾ മറ്റു എങ്ങോ ആണന്നു മനസിലായി ആൽബിക്കു.

സിഗ്നലിൽ കാർ നിർത്തിയതും സീറ്റിൽ വെച്ചിരുന്ന ജോ യുടെ കൈയിൽ പുഞ്ചിരി യോടെ കൈ വേച്ചു ആൽബി. അപ്പോഴേക്കും സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു ജോ. 💞 ക്രോസ്സിംഗ് ലൈനിലൂടെ ശ്രീബാലയുടെ കൈ പിടിച്ചു നടന്നു സായു നടുഭാഗത്തു എത്തിയതും ഹൃദയ മിടിപ്പ് ഉയർന്നു ആരയോ തിരയുന്ന ഒന്നു നിന്നു ശ്രീബാല. ""ശ്രീ നടക്കു..... സിഗ്നൽ മാറും.... വേഗം....... നെഞ്ചോടു ചേർന്നു കിടക്കുന്ന മാലയിലും നെഞ്ചിലും കൈ അമർത്തി നിന്നു അവൾ. ""സായു.... ജോ..... എന്റെ ജോ....." ആ കണ്ണുകൾ ഒന്ന് വിടർന്നു അവയിൽ കണ്ണ് നീർ സ്ഥാനം പിടിച്ചു, നിറ കണ്ണുകളോടെ നാല് പാടും പരതി ചുണ്ടുകൾ എന്തിനോ വിറകൊണ്ടു. ""ശ്രീ.... ഭ്രാന്തു പറയല്ല്..... ഇങ്ങു വാ.....നമ്മുടെ നാട് അല്ല ബാഗ്ലൂർ ആണ്....... "" റോഡിന്റെ അപ്പുറം ചെന്നു അശ്വതി കൈ നീട്ടി വിളിച്ചുകൊണ്ടിരുന്നു അവരെ,.

ശ്രീബാലയുടെ കൈയിൽ പിടിച്ചു പയ്യെ വലിച്ചു സായു അവളെയും കൊണ്ടു മറുവശം എത്തി ഇരുന്നു സായു. ഇരു ഹൃദയങ്ങൾ അത്രെയും അടുത്തു പ്രണയത്തിന്റെ കൈകൾ വീശുന്നത് അറിഞ്ഞില്ല അവർ. തന്റെ പ്രിയപ്പെട്ടവൻ അത്രെയും അടുത്തു എല്ലാം തകർന്നു ഇരിക്കുന്നത് അറിയാതെ നടന്നു അകന്നു ശ്രീബാല. തന്നിൽ അലിഞ്ഞു ചേർന്നവൾ അത്രെയുംപ്രിയപ്പെട്ടവൾ അത്രെയും അടുത്തു ഒരു കൈയ് അകലെ ഹൃദയം തകർന്നു പോയത് അറിയാതെ ജോയും. എന്തോ ഓർത്തപോലെ ഒരു ഞെട്ടലോടെ ചാടി എഴുനേറ്റു ജോ, കണ്ണുകൾ വിടർത്തി നാലുപാടും നോക്കി. ""ബാല......"""" അവന്റെ ചുണ്ടുകൾ മന്ത്രം പോലെ ഉരുവിട്ടു...........തുടരും………

നീ വരുവോളം : ഭാഗം 16

Share this story