നീ വരുവോളം: ഭാഗം 23

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

ബാല എന്റെ ബാല ഞാൻ എന്താ പറഞ്ഞത് അവളോട്‌ "" സ്വയം ബോധം വന്നതും പേടിയോടെ വാതിലിന്റെ അടുത്തേക്ക് പാഞ്ഞു. Bala.... Open the door.... ഞാൻ...... ഞാൻ... Sorry bala.... വാതിലിനോട് ചേർന്നു കാത് കൂർപ്പിച്ചു നിന്നു അവൻ, പ്രണയ ത്തോടെ അതിലും ഉപരി ഭയത്തോടെ താൻ പറഞ്ഞു പോയ വാക്കിന്റെ കുറ്റബോധത്തിൽ നിന്നു നീറി പൂകഞ്ഞു ജോ. .എന്റെ മഹാദേവാ ആകുട്ടി എന്തെങ്കിലും.... അവിവേകം കാണിക്കുമോ.... ആൽബി... പാർവതിച്ചിറ്റ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു. ജോ നിർവികാരൻ ആയിനോക്കി നിന്നു,. ആൽബി തോളു കൊണ്ട് വാതിലിൽ ബലത്തിൽ ഇടിച്ചു തള്ളി, ജോയും കൂടെ കൂടി.

കൊളുത്തു തള്ളി door തുറന്നതും കണ്ടു അലങ്കോലം ആയി കിടക്കുന്ന മുറി ബാലയെ അവിടെ കാണാതെ ആയതും ശ്വാസം മുട്ടുന്ന പോലെ തോന്നി ജോക്ക്. എന്തോ ഒരു പേടിയോടെ തലയ്ക്കു കൈ കൊടുത്തു ബെഡിലേക്ക് ഇരുന്നു അവൻ. ബാല...... ബാല..... ആൽബി ബാത്‌റൂമിൽ കൈയറി നോക്കി അവിടെ കാണാതെ ആയതും. അവൻ ബാൽകാണിയിലേക്ക് നടന്നു, ഭയത്തോടെ കണ്ടു ഒരു മൂലയിൽ മുട്ടിൽ മുഖം ഊന്നി ഇരിക്കുന്നവളെ. ജോ..... ബാല...... ആൽബിയുടെ നാവിൽ നിന്നു അത് കേട്ടത് വെപ്രാളംത്തോടെ ചാടി എഴുനേറ്റു പക്ഷെ കാലുകൾ ചലിപ്പിക്കാൻ ആകാതെ അങ്ങനെ നിന്നു, പേടിയോടെ. ശ്രീ ബാല.........

അവളുടെ തോളിൽ പിടിച്ചു ഉയർത്താൻ നോക്കി ആൽബി. അവളിൽ നിന്നു കരച്ചിൽ ചീളുകൾ കേട്ടതും ഒരാശ്വാസ ത്തോടെ ശ്വാസം വിട്ടു. ശ്രീബാല..... താൻ.. പേടിപ്പിച്ചു കളഞ്ഞല്ലോ.... അവളുടെ മുഖം ഉയർത്തി ആൽബി.ചിറ്റയും സ്വാതിയും അവളുടെ അടുത്തു മുട്ട് കുത്തി ഇരുന്നു സ്വാതി അവളെ മുറുക്കെ പുണർന്നു. അവളുടെ കൈയിൽ നിന്നു എന്തോ വീഴുന്ന ഒച്ച കേട്ടതും ഞെട്ടലോടെ കണ്ട് അവർ നിലത്തു കിടക്കുന്ന ബ്ലേഡ്,പേടിയോടെ അവളുടെ രണ്ടു കയ്യിലും മാറി മാറി നോക്കി ആൽബി, ഉള്ളം കൈ ചെറുതായിട്ട് മുറിഞ്ഞു ചോര പൊടിയുന്നുണ്ട്. എനിക്ക് മരിക്കണ്ട..... എനിക്ക് എന്റെ ജോയുടെ കൂടെ ജീവിച്ചാൽ മതി..... ചിറ്റേ....

ഞാൻ മരിച്ചാൽ എന്റെ ജോയും മരിക്കും ചിറ്റേ...... അവളുടെ ഓരോ വാക്കുകളും കുത്തി നോവിച്ചു ജോയെ ഒന്നും മിണ്ടാൻ ആകാതെ വാതിൽക്കൽ തന്നെ നിന്നു അവളെ ഒന്ന് വാരിപുണരാൻ കൊതിച്ചു കണ്ണുനീരാൽ കുതിർന്ന കവിളിൽ ഉമ്മ കൊണ്ട് മൂടാൻ തോന്നി.ചിറ്റയും സ്വാതിയും അവനെ നോക്കി അവന്റെ മുഖഭാവം മനസിലാക്കാൻ ആകാതെ. എന്റെ മോളു തിരിച്ചു പൊയ്ക്കോ..... അവൻ കല്ലാണ്.... ഇനിയും കുത്തി നോവിക്കും എന്റെ മോളെ..... അതും പറഞ്ഞു അവർ മുടിയിൽ തഴുകി. ആൽബി യുടെ കണ്ണുകൾ ജോയിലേക്ക് മാറി, അവൻ കണ്ടു തന്റെ അനിയന്റെ തിര അടിക്കുന്ന മനസ്സിനെ, അവളോട്‌ ഒന്ന് മിണ്ടാൻ ആയി വെമ്പി നിൽക്കുന്ന വനെ.

""മമ്മ.... എഴുനേൽക്കു അവർ സംസാരിക്കട്ടെ..... സ്വാതി മമ്മ യേയും കൂട്ടി വാ..... അതും പറഞ്ഞു മുറിയിൽ നിന്നു ഇറങ്ങി, പുറകെ സ്വാതിയും പാർവതി യും പോകുമ്പോൾ അവനെ ഒന്ന് കടുപ്പിച്ചു നോക്കി അവർ. അരികിൽ നിൽക്കുന്നവന്റെ സാമിപ്യം അറിഞ്ഞങ്കിലും നോക്കാൻ കഴിയാതെ മുഖം തത്തി ഇരുന്നു, കൈ വിരലുകൾ പരസ്പരം കുത്തിനോവിപ്പിച്ചു കൊണ്ട് ഇരുന്നു. ജോയുടെ കാലുകൾ അടുത്തേക് വരുന്നത് കണ്ടതും പിടച്ചു മണവും ശരീരവും മുഖം തുടച്ചു എഴുനേൽക്കാൻ തുടങ്ങിയതും വേച്ചു പോയിരുന്നു അവൾ അവന്റ കൈകൾ അവളെ ചേർത്തു പിടിച്ചിരുന്നു. അവന്റെ കര സ്പർശം വീണതും പൊള്ളിയ പോലെ ഒന്ന് ഞെട്ടി ബാല ,

അവളെ തന്നോട് ചേർത്തു ഇരുവരുടെയും ശ്വാസനിശ്വാസങ്ങൾ പരസ്പരം ഇണചേർന്നു നിന്നു ജോയുടെ നെഞ്ചോളം തട്ടി നിന്നിരുന്നുഅവൾ അവളുടെ വേഗത്തിൽ മിടിക്കുന്ന ഹൃദയതാളം പ്രണയ താളമായി ചേർന്നു അവളുട കൂമ്പി നിൽക്കുന്ന മിഴികളിലേക്ക് നോക്കി ജോ, മുഖം താത്തി നിൽക്കുന്നവളുടെതാടി തുമ്പിൽ പിടിച്ചു, മുഖം ഉയർത്തിയതും കണ്ണുകൾ പരസ്പരം പിണഞ്ഞു മഴികളാൽ പറഞ്ഞു പരാതികൾ പരിഭവങ്ങൾ ചുണ്ടുകൾ എന്തിനോ വേണ്ടി വിറച്ചു ബാലയുടെ. ശ്രീ ബാല കണ്ടു അവന്റെ നിറഞ്ഞു നിൽക്കുന്ന കുഞ്ഞി കണ്ണുകളെ, പ്രണയം തുളുമ്പി നിന്നിരുന്ന ആ മിഴികളിൽ സങ്കടം മാത്രം നിറഞ്ഞു നിന്നു.

അവന്റ രണ്ടു കൈകളും തന്റെ മുഖത്തോട് ചേർത്തു പിടിച്ചു വിരലുകളിൽ മുത്തി. വേദനയാൽ പൊതിഞ്ഞ ഒരു പുഞ്ചിരി നൽകി അവൻ. എന്തിനാ.... ടി.... നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ......എത്ര ആട്ടി പായിച്ചാലും പോകില്ലേ നീ..... പറയടി....... ഇടറിയ ശബ്‌ദത്തോടെ ചോദിച്ചു അവൻ.അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു ജോ. തന്റെ മുഖം ആകെ ഓടി നടക്കുന്ന അവളുടെ കൃഷ്ണമണിയിൽ നോക്കി നിന്നു ജോ അവളുടെ ഉത്തരത്തിനു ആയി. എനിക്ക്.... അറിയാം ഈ നെഞ്ചിൽ ഈ ബാല മാത്രേ ഉള്ളുന്നു..... എത്ര മാത്രം ഉരുകിയാ അങ്ങനെ ഒക്കെ പറഞ്ഞത് എന്ന് എന്നാലും പെട്ടന്ന് കേട്ടപ്പോൾ...... തകർന്നു പോയി ബാല ......

അവളുടെ വാക്കുകൾ കേട്ടതും അതിശയത്തോടെ നോക്കി നിന്നു അവൻ,. നീ... എന്ത് അറിഞ്ഞിട്ടാ ബാല.....ആ ആസിഡന്റ് എന്നിൽ നിന്നു പലതും അകറ്റി എന്റെ സിദ്ധു, പിന്നെ നീ, നമ്മുടെ പ്രണയം പിന്നെ...... നിനക്ക് നീ ആഗ്രഹിക്കുന്ന നല്ല ഒരു ജീവിതം തരാൻ എനിക്ക്.......കഴിയില്ല..... ബാല..... നിനക്ക് ഒരു കുഞ്ഞിനെപോലും ........ അവന്റെ ചുണ്ടിനു മുകളിൽ കൈതലം വെച്ചു ആ വാക്കുകളെ തടഞ്ഞു ശ്രീ ചെറു പുഞ്ചിരിയോടെ, അത്ര മേൽ പ്രണയത്തോടെ . ബാല ക്ക് എന്തിനെകാളും വലുത് എന്റെ ജോ ആണ്......എന്റെ ജോയ്ക്ക് ഇല്ലാത്ത ഭാഗ്യം ബാലക്കും.... വേണ്ട.......ഉണ്ടങ്കിൽ അത് നമ്മുക്ക്ഒരുമിച്ചു മതി......

എനിക്കാണ് ഇങ്ങനെ വന്നത് എങ്കിൽ എന്നെ വേണ്ടാന്ന് വെക്കുമോ ജോ...... നിന്നെ മറന്ന് ഒരു ജീവിതം ജോ ക്ക് ഇല്ല ബാല......ഓരോ നിമിഷവും നീറി പുകയുവാടി..... അവളുടെ കവിൾ തടങ്ങളിൽ പ്രണയത്തോടെ വിരലുകൾ ഓടി നടന്നു. ""എന്നിട്ടാ..... എന്നെ... പറയ് ജോ ......ഇതും മനസിൽ വെച്ച് നീറ്റി അകറ്റിയത് ഇതിനാണോ.....പ്രണയതിന്റെ ഉത്തരം കുട്ടികൾ അല്ല, ജോ....പ്രണയം,,, പ്രണയം മാത്രം ആണ് ജോ........എന്റെ സ്നേഹം ഇത്രക്ക് വില കുറഞ്ഞത് ആണെന്ന് കരുതിയോ ജോ.....നമ്മുക്ക് വിധിച്ചിട്ടുണ്ടങ്കിൽ അത് നമ്മളിലേക്ക് വന്നു ചേരും ഉറപ്പാണ് എനിക്ക്........ നിനക്ക് ഇത് അറിയാമായിരുന്നോ ബാല...... ആൽബി നിന്നോട്........ .ഉം......

ആൽബി എന്നോട് പറഞ്ഞു ജോയെഒരു പ്രശ്നം അലട്ടുന്നുണ്ട് എന്ന് എന്താണ് എന്ന് വിട്ടു പറഞ്ഞില്ല....അത് ജോ തന്നെ എന്നോട് പറയട്ടെ എന്നു....... ആൽബി പറഞ്ഞിട്ടാ ഞാൻ.......നുണ ഒക്കെ പറഞ്ഞത്........ അവളുടെ ആ വാക്കുകൾ കേട്ടതും ഒരു നിമിക്ഷം അതിശയത്തോടെ നോക്കി നിന്നുഅവൻ ബാലക്ക് അറിയാമായിരുന്നു എന്നോ. ആ പറഞ്ഞത് ഒക്കെ ശരി ആയിരുന്നു എങ്കിൽ എന്ന് പോലും ആശിച്ചുപോയി ഞാൻ ജോ........എന്ത് കാരണത്താലും ഉപേക്ഷിക്കാൻ കഴിയില്ല ഈ ജോ യെ ബാല ക്ക്....... അവളുടെ ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന തന്നോടുള്ള പ്രണയത്തെ നോക്കി നിന്നു ജോ അത്രമേൽ ഇഷ്ട്ടത്തോടെ.

ജോയുടെ ഹൃദയം എന്തിനോ തുടി കൊട്ടി ചുണ്ടുകൾ വിറച്ചു അവൻ ഊക്കൊടെ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു ജോ.അവന്റെ ആ മാറിലേക്ക് അത്രമേൽ പ്രണയത്തോടെ പറ്റിച്ചേർന്നു അവൾ, അവന്റെ കണ്ണ് നീർ അവളുടെ തൊളിനെ നനച്ചു, അവളുടെ മുഖം കൈതന്റെ കുമ്പിളിൽ നിറച്ചു മിഴികളാൽ തലോടി, അവളിലേക്ക് മുഖം താന്നു വിറകൊള്ളുന്ന അവളുടെ ചുണ്ടുകളിലേക്ക് തേൻ നുകരുന്ന ശലഭം ആയി പാറി പറന്നു അവൻ ചുംബനം ഏറ്റുവാങ്ങിനാണത്താൽ കൂമ്പി നിൽക്കുന്ന പൂവായി ബാല, ഇരുശ്വാസങ്ങൾ ഒന്നായി പിണഞ്ഞു അവളുടെ തോളിൽ നിന്നു അവന്റെ കൈ ഊർന്നു അവളുടെ ഇടുപ്പിൽ ആയി സ്ഥാനം പിടിച്ചു

അവന്റെ ദേഹത്തു വിരലുകളാൽ ചിത്രം വരച്ചു ബാല ശ്വാസം എടുക്കാൻ പാട് പെട്ടതും ചുണ്ട് വേർപെടുത്തി ജോ. ഒരു നിമിക്ഷം അവനെ നോക്കാൻ ആകാതെ കണ്ണുകൾ താത്തി അവന്റെ നെഞ്ചിൻ കുഴിയിൽ മുഖം മറച്ചു അവൾ. അങ്ങനെ നിന്നു ആ ഹൃദയതാളം കേട്ട് അവനിൽ ചേർന്ന്. ബാല എന്നെങ്കിലും ഒരിക്കൽ തനിക്കു തോന്നില്ലെടോ...... ഒരു കുഞ്ഞു വേണം എന്ന്...... അവന്റെ പതിഞ്ഞ, വേദന നിറഞ്ഞ ചോദ്യം കേട്ടത്തും അവനിൽ നിന്നു മെല്ലെ വിട്ടു നിന്നു പക്ഷെ വിരലുകൾ പരസ്പരം കൊരുത്തു നിന്നു. ആദ്യം.... കല്യാണം പിന്നെ അല്ലെ കുഞ്ഞു...... അതും പറഞ്ഞു അവനെ ഇറുക്കി പുണർന്നു അവൾ. കൈയും ചേർത്തു പിടിച്ചു മുറിയിൽ നിന്നു ഇറങ്ങി വരുന്നവരെ നോക്കി നിന്നു

മൂവരും അതിശയത്തോടെ പരസ്പരം നോക്കി ആൽബിയുടെയും സ്വാതിയുടെയും ചുണ്ടിൽ ചിരി വിടർന്നു. പാർവതി അവന്റ മുമ്പിലേക്ക് ദേക്ഷ്യ ത്തോടെ വന്നു. ഇതിനു ആയിരുന്നങ്കിൽ എന്തിന് ആടാ.... ഈ നാടകം കളിച്ചതു പറയാൻ..... അവന്റെ രണ്ടു തോളിലും മാറി മാറി അടിച്ചു. മമ്മ... ഞാൻ.... അത് എനിക്ക്....... പറയാൻ ആയി തുടങ്ങിയതും അവന്റെ കൈകളിൽ മുറുകെ പിടിച്ചു ബാല. ചിറ്റേ അത്..... ഇത്രെയും വലിയ ആസിഡന്റ് ഉണ്ടായതു കൊണ്ടും...... പിന്നെ സിദ്ധു ഏട്ടൻ മരിച്ചും പോയില്ലേ അതിന്റെ ഒക്കെ സങ്കടത്തിലും പിന്നെ വല്യച്ഛനെ എതിർക്കേണ്ട എന്ന് തോന്നി ജോക്ക്.... അല്ലേ ജോ അതുകൊണ്ട് അല്ലെ എന്നെ....... അകറ്റിയത്.....

അവനെ നോക്കി അവൾ അത് പറഞ്ഞതും ഒരു ഞെട്ടലോടെ തല അനക്കി അവൻ. അവർ ഒരു സംശയത്തോടെ അവരെ രണ്ടു പേരെയും നോക്കി പിന്നെ ഒരു ചിരിയോടെ രണ്ട്പേരെയും ചേർത്തു പിടിച്ചു. എന്തായാലും ഞാൻ അന്ന് നിങ്ങളെ വന്നു കാണുമ്പോൾ എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല...... ബലയുടെ പ്രണയം സത്യം ഉള്ളത് ആണ് ജോ നിന്റെ ഭാഗ്യവും... അതും പറഞ്ഞു അവളുടെ മുടിയിൽ തലോടി. സായു സന്തോഷത്തോടെ വന്നു കെട്ടി പിടിച്ചു ബാലയെ. രണ്ടു വശവും രാജമല്ലി പൂക്കൾ നിറഞ്ഞ ആ വഴിയിലൂടെ ബലയുടെ കൈ കോർത്തു നടന്നു ജോ ഒരു തണുത്ത കുളിർ കാറ്റ് അവരെ തഴുകി പോയി കൈവിരലുകൾ കൂടിപിണഞ്ഞു.

വഴി അരികിൽ കണ്ട ബെഞ്ചിലേക്കു ഇരുന്നു രണ്ടു പേരും, അവന്റ തോളിലേക്ക് മെല്ലെ ചാഞ്ഞു അവൾ അവളുടെ തോളിലൂടെ കൈ ഇട്ടു തന്നോട് ചേർത്തു ഇരുന്നു. ബാല.... മമ്മ യോട് പറയാമായിരുന്നു..... എനിക്ക് എന്തോ ധൈര്യം ഇല്ലാതെ..... വേണ്ട.... ജോ..... Doctor ഒരിക്കലും ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടില്ല ജോ സാത്യത ഇല്ല എന്നെ പറഞ്ഞുള്ളു..... അപ്പോഴും ഒരു സാധ്യത ഉണ്ട് ജോ അത് മതി..... നമ്മുക്ക്.....മമ്മ ക്ക് നമ്മൾ കൊടുക്കും എന്റെ ജോ യുടെ വാവ യെ..... ചിറ്റ അറിയണ്ട...... ജോ......എനിക്ക് വിശ്വാസം ഉണ്ട് ജോ...... മഹാദേവനിൽ...... പറഞ്ഞതും അവനിലേക്ക് പിന്നെയും കുറുകി ചേർന്നു, അവളുടെ നെറ്റിയിൽ സ്നേഹചുംബനം നൽകി അവൻ.

അവരിലേക്ക് രാജമല്ലി പൂക്കൾ അടർന്നു വീണുകൊണ്ടിരുന്നു പ്രണയാർദ്രമായി. 🌸🌸🌸 കഴുത്തിൽ കിടക്കുന്ന താലിയിലും , നെറ്റിയിലെ സിന്ദൂരത്തിലേക്കും കൈകൾ നീണ്ടു, പിന്നെ അരികിൽ തൊഴു കൈയാൽ നിൽക്കുന്ന തന്റെ പ്രിയപ്പെട്ടവനിലേക്കും, അവിടെ ഒരു കുസൃതി ചിരി വിടർന്നു അത് എന്നിലേക്കും പടർന്നു. എന്റെ കൈയിൽ മുറുകെ പിടിച്ചു ചിറ്റയുടെ അനുഗ്രഹം വാങ്ങി ആൽബി ഞങ്ങളെ രണ്ടു പേരെയും ചേർത്തു നിർത്തി, സായു എന്നെ കെട്ടിപിടിച്ചു കവിളിൽ മുത്തി. കണ്ണുകൾ അടച്ചു പ്രാർത്ഥനയോടെ മഹാദേവന് മുമ്പിൽ നിൽക്കുമ്പോൾ വല്യച്ഛന്റെ മുഖം മിന്നി മറഞ്ഞു. രമ്യ ചേച്ചിയും കല്ലുവും വന്നിരുന്നു കല്യാണത്തിനു,

പിന്നെ ചിഞ്ചുവും അശ്വതി യും. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകാമെന്നു ചിറ്റ പറഞ്ഞു. നാട്ടിൽ ചെന്നു എല്ലാവരുടെയും അനുഗ്രഹത്തോടെ വേണം കല്യാണം എന്ന് ആഗ്രഹിച്ചിരുന്നു താൻ എന്നാൽ സ്വാതിയും ആൽബിയും സമ്മതിച്ചില്ല വലിയച്ചൻ പ്രശ്നം ഉണ്ടാക്കുമോ എന്ന് ഭയന്നു അവർ അത് കൊണ്ട് തന്നെ താലി കെട്ട് കഴിഞ്ഞു നാട്ടിൽ പോകാം എന്നായി. കല്യാണം കഴിഞ്ഞു എല്ലാവർക്കും ആയി food ഒരുക്കിയിരുന്നു ഫങ്ക്ഷൻ കഴിഞ്ഞ ഉടൻ നാട്ടിലേക്ക് ഞങ്ങൾ നാട്ടിലേക്കു തിരിച്ചു അവിടെ നിന്നു തുടങ്ങാം ഞങ്ങളുടെ ജീവിതതിന്റെ പുതിയ തുടക്കം അത് നല്ലത് ആയാലും ചീത്ത ആയാലും. ആൽബി ആണ് കാർ ഓടിച്ചത് സ്വാതി യും മമ്മ യും ഞങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഒരു യാത്ര. ആ യാത്രയിൽ ജോ യോട് ചേർന്നു ഇരുന്നുഞാൻ അപ്പോഴും എന്റെ ജോയുടെ കൈകൾ എന്നെ ചേർത്ത് പിടിച്ചിരുന്നു ഒരിക്കലും കൈവിടില്ല എന്നപോലെ..........തുടരും………

നീ വരുവോളം : ഭാഗം 22

Share this story