നീഹാരമായ്: ഭാഗം 16

neeharamayi

രചന: അപർണ അരവിന്ദ്

" കല്യാണം കഴിഞ്ഞ് ഞാനും ഹരനും എന്റെ വീട്ടിലേക്ക് പോയതിന്റെ പിറ്റേ ദിവസം എന്റെ ഫോണിലേക്ക് ഒരാളുടെ കോൾ വന്നിരുന്നു. " അവൾ അത് പറഞ്ഞതും നിധികയുടെ കൈയ്യിൽ കോർത്തു പിടിച്ചിരുന്ന ഹരന്റെ കൈകൾ ഒന്ന് വിറച്ചു. അവളുടെ കയ്യിൽ അവൻ മുറുക്കെ പിടിച്ചു. " ഡേവിഡിന്റെ കോൾ " " ആരാ ഡേവിഡ് " ഡോക്ടർ സംശയത്താൽ ചോദിച്ചു. " ഇച്ചായന്റെ അനിയൻ ആണ് " " അയാൾ എന്തിനാ നിധികയെ വിളിച്ചത്. " " ഇച്ചായൻ പറഞ്ഞിട്ട് " " എന്താ പറഞ്ഞത് " " എന്റെയും ഇച്ചായന്റെയും കല്യാണം മുടങ്ങാൻ കാരണം അച്ഛനും അമ്മയും അല്ലാ . " " പിന്നെ " " ഇച്ചായന്റെ അപ്പാപ്പൻ. അയാൾ ആണ് കരണം. പേരു കേട്ട ഒരു ക്രിസ്ത്യൻ കുടുംബമാ അവരുടേത്. അങ്ങനെ ഒരു കുടുംബത്തിലെ പയ്യൻ ഒരു അന്യ മതത്തിൽപ്പെട്ടവളെ കെട്ടുന്നത് അവർക്ക് നാണക്കേടാണ് പോലും അതുകൊണ്ട് അയാൾ അച്ഛനെ ആരും കാണാതെ വന്നു കണ്ടു. കല്യാണത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ എന്റേ ജീവന് ആപത്തായിരിക്കും എന്ന് ഭീഷണിപ്പെടുത്തി. അയാളെ പേടിച്ചാ അച്ഛൻ ഇങ്ങനെയെല്ലാം ചെയ്തത്.എന്റെ കല്യാണം കഴിഞ്ഞതിന് ശേഷമാ ഇച്ചായൻ എല്ലാം അറിഞ്ഞത്. പക്ഷേ ഇതൊന്നും അറിയാതെ ഞാൻ എന്റെ പാവം അച്ഛനേയും അമ്മയേയും ഒരുപാട് സങ്കപ്പെടുത്തി. കുറ്റപ്പെടുത്തി. എനിക്കും നിഖിക്കും വേണ്ടിയാണ് അവർ ജീവിച്ചത് പോലും എന്നിട്ട് ഞാൻ എന്താ ചെയ്തത്. അതെല്ലാം ആലോചിക്കുന്തോറും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാ. എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നാ. ഉറക്കം പോലും വരുന്നില്ല. അതാ ഞാൻ ആ ടാബ്ലറ്റ് വീണ്ടും കഴിക്കാൻ തുടങ്ങിയത്" പറഞ്ഞ് കഴിയുമ്പോഴേക്കും നിധിക പൊട്ടി കരഞ്ഞ് പോയിരുന്നു. " Okay.... just leave it nidhika. അതെല്ലാം കഴിഞ്ഞില്ലേ .." കുറച്ച് നേരത്തിന് ശേഷം ഡോക്ടർ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

" Look nidhika. ഇപ്പോ തന്റെ മനസ് നോർമൽ ആയി. എല്ലാ സങ്കടങ്ങളും കഴിഞ്ഞില്ലേ . മനസമാധാനം ആയില്ലേ. ഇനി തനിക്ക് ആ ടാബ്ലറ്റ് വേണ്ടാ " അത് കേട്ടതും അവൾ ഇല്ലാ എന്ന് തലയാട്ടി. " എന്നെ കൊണ്ട് അതിന് കഴിയില്ല. ഞാൻ പറഞ്ഞ ഈ രണ്ട് കാരണങ്ങളേക്കാൾ കൂടുതൽ എന്റെ ഉറക്കം കളയുന്നത് മറ്റൊരാളാണ് " അവൾ പറയുന്നത് കേട്ട് ഡോക്ടറുടേയും ഹരന്റെയും മുഖത്ത് ആകാംഷ നിറഞ്ഞു. " നിങ്ങളാണ് ഹരൻ അതിന് കാരണം. താൻ എന്തിനാ ഇത്ര പാവം ആയി പോയത്. തന്റെ ജീവിതത്തിലേക്ക് വന്നത് മുതൽ ഞാൻ ശല്യപ്പെടുത്തിയിട്ടല്ലേ ഉള്ളൂ. ഉപദ്രവിച്ചിട്ടല്ലേ ഉള്ളൂ. എന്നിട്ടും എന്തിനാ എന്നെ ഇങ്ങനെ കെയർ ചെയ്യുന്നത്. നിന്നെ കുറിച്ച് ഓർക്കുന്ന ഓരോ നിമിഷവും എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നാ. നിനക്ക് എന്നെക്കാൾ എത്രയോ നല്ല ഒരു കുട്ടിയെ ലൈഫ് പാർട്ട്ണർ ആയി കിട്ടും. ഞാൻ നിനക്ക് ചേരില്ലാ ഹരാ " അവന്റെ മുഖത്ത് നോക്കി പറഞ്ഞതും ഹരൻ ഒരു നിമിഷം നിശ്ചലനായി . അടുത്ത നിമിഷം ഇരുന്ന ചെയർ തട്ടി തെറിപ്പിച്ച് പുറത്തേക്ക് പോയി. " ഞാൻ എന്തായാലും കുറച്ച് ടാബ്ലറ്റ് എഴുതി തരാം. ഈ കോഴ്സ് കംപ്ലീറ്റ് ആവുമ്പോൾ തന്റെ ഉറക്കം ഇല്ലായ്മയൊക്കെ മാറി കൊള്ളും. " ഡോക്ടർ പുഞ്ചിരിയോടെ പ്രിസ്ക്രിപ്ഷൻ അവൾക്ക് നേരെ നീട്ടി. അവൾ അത് വാങ്ങി പുറത്തേക്ക് നടന്നു. ഡോറിനരികിൽ എത്തിയതും പിന്നിൽ നിന്നും ഡോക്ടറുടെ വിളി വന്നിരുന്നു. " എടോ താൻ വിചാരിക്കുന്ന പോലെ തന്റെ ഭർത്താവ് അത്ര പാവം ഒന്നും അല്ലാട്ടോ. ശരിക്കും ഉള്ള ഹരൻ ഇന്ദ്രജിത്തിനെ അറിയണമെങ്കിൽ അവൻ പഠിച്ച സ്കൂളിലും കോളേജിലും അന്വോഷിച്ചാ മതി .

ഇപ്പോ അവൻ ഒന്ന് ഒതുങ്ങിയതാണ് " ഡോക്ടർ ചിരിയോടെ പറഞ്ഞതും അവൾ തിരിച്ച് ഒന്ന് പുഞ്ചിരിച്ച് പുറത്തേക്ക് ഇറങ്ങി. അവൾ കാറിനരികിലേക്ക് വരുമ്പോൾ ഹരൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. നിധികയെ കണ്ടതും അവൻ കാറിൽ കയറി. അവൾ കൂടി കയറിയതും അവൻ കാർ മുന്നോട്ട് എടുത്തു. * വീട് എത്തുന്ന വരെ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. അവർ വരുന്നതും കാത്ത് അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ഹരൻ നേരെ റൂമിലേക്ക് കയറി പോയി. നിധികയെ കൂട്ടി ഒന്നും മിണ്ടാതെ ഹരൻ പോയപ്പോൾ മുതൽ അമ്മ പേടിച്ചിരിക്കുന്നതാണ്. അവൾ വന്ന് ഡോക്ടറെ കാണാൻ പോയതായിരുന്നു എന്ന് അറിഞ്ഞപ്പോഴാണ് ആ അമ്മയുടെ മുഖത്ത് ആശ്വാസം നിറഞ്ഞത്. നിധികയും നോക്കി കാണുകയായിരുന്നു ആ അമ്മയുടെ സ്നേഹം . താൻ ഇത് വരെ ആ അമ്മയോട് ഒരു നല്ല വാക്ക് പോലും പറഞ്ഞിട്ടില്ല. എന്നിട്ട് പോലും തന്നാേട് എത്രത്തോളം സ്നേഹം കാണിക്കുന്നു. ഇങ്ങനെ ഒരു അമ്മയുടെ മകനായ ഹരൻ തന്നോട് കാണിക്കുന്ന സ്നേഹത്തിൽ അത്ഭുതപ്പെടാന്നില്ലാ എന്നവൾ സ്വയം ഓർത്തു. * നിധിക റൂമിലേക്ക് വരുമ്പോൾ ഹരൻ ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുകയാണ്. " ഹരൻ എനിക്ക് തന്നാേട് കുറച്ച് സംസാരിക്കാനുണ്ട് " " എന്തേ " അവൻ ലാപ് ടോപ്പ് ബാഗിൽ ആക്കി അവൾക്ക് നേരെ തിരിഞ്ഞു. " ഞാൻ ഡോക്ടറുടെ മുൻപിൽ വച്ച് പറഞ്ഞത് സീരിയസ് ആയിട്ടാണ് ഹരൻ . നമ്മുക്ക് പിരിയാം " " അത് നടക്കില്ല. നിധിക " " എന്തുകൊണ്ട് നടക്കില്ല. ഞാൻ ഇതുവരെ കണ്ടതിൽ വച്ച് നല്ല ഒരു ഫാമിലിയാണ് നിന്റെ .

അതുപോലെ നീയും. നീ നല്ല ഒരു മകനാണ് എട്ടനാണ് ഭർത്താവ്. അങ്ങനെയുള്ള നിന്റെ ഭാര്യയുടെ സ്ഥാനത്ത് എന്നേക്കാൾ നല്ല ഒരു കുട്ടി വരണം, ഞാൻ ഒരിക്കലും നിനക്ക് ചേർന്നവൾ അല്ല " " ഇതൊന്നും എനിക്ക് ഒരു പ്രശ്നമല്ലെങ്കിലോ " " എടോ തനിക്കെന്താ ഞാൻ പറഞ്ഞത് മനസിലാവാത്തത്. എന്നേ കൊണ്ട് തനിക്ക് എപ്പോഴും നഷ്ടങ്ങൾ മാത്രമേ ഉണ്ടാകു" അത് കേട്ടതും ഹരൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു. ശേഷം അവൾക്ക് മുൻപിലായി മുട്ടുകുത്തിയിരുന്ന് അവളുടെ കൈകൾ തന്റെ കൈയ്യിനുള്ളിൽ ചേർത്ത് വച്ചു. " നീ ഇപ്പോ പറഞ്ഞില്ലേ നിന്നെ കൊണ്ട് എനിക്ക് എപ്പോഴും നഷ്ടങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന്. ഹരന്റെ ഈ ജീവിതത്തിലെ രണ്ട് സ്ത്രീകൾ നീ ഈ പറഞ്ഞ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും അവരുടെ അത്ര നഷ്ടങ്ങൾ നിനക്ക് തരാൻ കഴിയില്ലാ. അവരെ പോലെ വേദനിപ്പിക്കാനും. " അത് പറഞ്ഞ് അവൻ താഴേ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു. " ഡീ .... പിന്നെ നീ ഇത്രയും നാളും എന്നേ ഇറിറ്റേറ്റ് ചെയ്തത് ഡിവേഴ്സിന് വേണ്ടിയാണെന്ന് എനിക്ക് അറിയാം. പിന്നെ ഞാൻ നിനക്ക് ഡിവേഴ്സ് തരാത്തത് നിന്നോടുള്ള പ്രേമം മൂത്തിട്ടൊന്നും അല്ല. എന്റെ അച്ഛനും അമ്മയും സങ്കടപ്പെടാതെ ഇരിക്കാനാ . അതുകൊണ്ട് എന്റെ പൊന്നു മോളുടെ മനസിൽ ആവശ്യമില്ലാത്ത വല്ല ചിന്തകൾ ഉണ്ടെങ്കിൽ അതെല്ലാം ഇപ്പോ തന്നെ ഉപേക്ഷിച്ചേക്ക് " അത് പറഞ്ഞ് ഡോർ തുറന്ന് ഹരൻ പുറത്തേക്ക് പോയി. * ഓഫീസിൽ നിന്നും വന്ന ഹരൻ അകത്തു നിന്നുള്ള കരച്ചിൽ കേട്ട് ഉള്ളിലേക്ക് ഓടി. ഹാളിലായി മാധുവിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് അമ്മയും നിധികയും ഒരേ കരച്ചിൽ. അവരുടെ ഇടയിൽ കയ്യിൽ ഒരു കെട്ടുമായി മാധുവും അവരെ നോക്കി കുറച്ച് അപ്പുറത്തായി താടിക്ക് കൈയ്യും കൊടുത്ത് അച്ഛനും. " എന്താ പറ്റിയത് അമ്മ " ഹരൻ അമ്മയുടെ അരികിലായി വന്ന് ഇരുന്നു.

" നീ ഇത് കണ്ടില്ലേ ജിത്തു. ചെക്കന്റെ കയ്യിലേക്ക് നോക്കിയേ" അമ്മ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. "നിങ്ങൾ ഇങ്ങനെ കരയാതെ . ഇതിനുമാത്രം അവന് ഒന്നും പറ്റിയിട്ടില്ല. " അച്ഛൻ അവരെ നോക്കി പറഞ്ഞു. " എന്താ ഈ പറയുന്നേ. സ്വന്തം മകൻ ഒരു അപകടം പറ്റി വന്നിരിക്കുമ്പോൾ എതെങ്കിലും ഒരച്ഛൻ ഇങ്ങനെ പറയുമോ അച്ഛാ" " പിന്നെ നീ വലിയ മല മറിച്ചിട്ടല്ലേ . ഇവൻ കോളേജിനു മുന്നിലുള്ള ബസ്റ്റോപ്പിൽ എതോ കൂട്ടുക്കാരന്റെ ബൈക്കിൽ പട്ടി ഷോ കാണിച്ചതാ . മഴയത് തെന്നി കിടന്ന റോഡിൽ ബൈക്ക് മറിഞ്ഞു. ഇവന്റെ കൈ എവിടേയോ ഇടിച്ച് മുറിവായി " " നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് മാധു ബൈക്കിലുള്ള അഭ്യാസം ഒന്നും വേണ്ടാന്ന്. ഇതിനാണോ നീ കോളേജിൽ പോകുന്നത് " ഹരൻ " ഈ കുരുത്തം കെട്ടവൻ കാരണം എന്നും കണ്ണീര് കുടിക്കാനാ എന്റെ വിധി " അമ്മ അവനെ നോക്കി ദേഷ്യപ്പെട്ടു. " ഈ വീട്ടിൽ നിച്ചുവിന് അല്ലാതെ വേറെ ആർക്കും എന്നോട് സ്നേഹം ഇല്ല " മാധു അത് പറഞ്ഞ് എണീറ്റതും നിധികയുടെ കൈ അവന്റെ പുറത്ത് വന്ന് വീണിരുന്നു. " ഇനി ഇമ്മാതിരി പണിക്ക് നിന്നാ നിനക്ക് ഞാൻ ചോറിൽ പാറ്റ ഗുളിക കലക്കി തരും . രണ്ട് ദിവസം ബാത്ത്റൂമിൽ നിന്നും ഇറങ്ങാതെ കിടക്കുമ്പോൾ നിന്റെ ഈ അഹമതി കുറച്ച് കുറയും " എല്ലാവരുടേയും വക കിട്ടിയതും മാധു പതിയെ റൂമിലേക്ക് നടന്ന് . " 18 വയസ് മാത്രം പ്രായമുള്ള ഒരു പയ്യനോട് നിങ്ങൾ ഈ കാണിച്ചതിനും പറഞ്ഞതിനും ഞാൻ പകരം വീട്ടും. നിങ്ങളുടെ ഈ ടോർച്ചറിങ്ങ് എനിക്ക് മടുത്തു. നോക്കിക്കോ ഞാൻ ഇവിടുന്ന് നാട് വിടുകയാ ബോംബക്ക്. എന്നിട്ട് ഷൂ പോളിഷ് ചെയ്ത് നാല് പേരെ തല്ലി ഡോൺ ആവും. എന്നിട്ട് ഞാൻ റോക്കി ഭായിയുടെ ഗാങ്ങിൽ ചേർന്ന് CEO of India ആവും. എന്നിട്ട് എന്റെ റീനയേയും കൂട്ടി വന്ന് നിങ്ങളുടെ മുന്നിൽ ഞാൻ മെഹബൂബ കളിക്കും. ഇത് മാധുവിന്റെ വാക്കാണ് "

ഒരു മാസ് ഡയലോഗ് പറഞ്ഞ് അവൻ റൂമിൽ കയറി വാതിൽ അടച്ചു എങ്കിലും കണ്ടു നിന്ന മറ്റുള്ളവർക്ക് അതൊരു കോമഡി ആയാണ് തോന്നിയത്. ** " നാളെ ഞാനും ഇന്ദിരയും കൂടി തറവാട്ടിലെ കല്യാണത്തിന് പോവുകയാണ്. ഇനി മറ്റന്നാളെ വരു" രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു. " നാളെ അല്ലേ കല്യാണം. പിന്നെന്താ മറ്റന്നാ "ഹരൻ ചോദിച്ചു. " അതെന്താ ഞങ്ങൾക്ക് തറവാട്ടിൽ പോയി നിന്നൂടെ രണ്ട് ദിവസം " അച്ഛൻ ചിരിയോടെ ചോദിച്ചു. " മമ്. നീ പോവുന്നുണ്ടോ " മാധുവിനെ നോക്കിയായിരുന്നു അടുത്ത ചോദ്യം. " ഇല്ല . എനിക്ക് പഠിക്കാനുണ്ട്. പരീക്ഷയൊക്കെ വരുകയല്ലേ " മാധു പറയുന്നത് കേട്ട് നിധിക ഒന്ന് ആക്കി ചുമച്ചു ഹരൻ വേഗം തന്നെ കഴിച്ച് എഴുന്നേറ്റു . പിന്നാലെ നിധികയും പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് പോയി. " ഇത് വല്ലതും നടക്കുമോടാ മാധു " അമ്മ ചോദിച്ചു. " നടക്കും നടക്കും. നമ്മൾ രണ്ട് പേര് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് മിച്ചം. മോനേയും മരുകളേയും സെറ്റാക്കാൻ അച്ഛനും അമ്മയും തറവാട്ടിൽ പോയി നിൽക്കുന്നത് പണ്ട് കാലം മുതലുള്ള സീരിയൽ ഐഡിയകളാ " അച്ഛൻ " നിങ്ങൾ ഒക്കെ ഒരു തന്തയാണോ അച്ഛാ . സ്വന്തം എട്ടനേയും ചേച്ചിയേയും സെറ്റാക്കാൻ ഞാൻ ഇന്നലെ കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞ് കണ്ട് പിടിച്ച ഐഡിയയേ വെറും സീരിയൽ ഐഡിയ എന്ന് പറഞ്ഞ് പുഛിക്കുന്നോ . ലജ്ജാവഹം "

" നിന്നെ കൊണ്ട് ഈ ഡയലോഗടിക്കാൻ മാത്രമേ പറ്റു. പറഞ്ഞ എതെങ്കിലും കാര്യം നീ ഇന്നേവരെ ഉത്തരവാദിത്തത്തോടെ ചെയ്തിട്ടുണ്ടോ " " അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ. ഇനി പുതിയ കളികൾ ആണ്. ഈ മാധു ആരാണെന്ന് മാതാജിയും പിതാജിയും കാണാൻ പോകുന്നതേ ഉള്ളൂ " " ഇത് വല്ലതു നടക്കുമോടാ " അമ്മ " ഇത് നടന്നില്ലെങ്കിൽ നിങ്ങൾ എന്റെ പേര് പട്ടിക്ക് അല്ലാ അച്ഛൻ എനിക്ക് പുതിയതായി വാങ്ങി തരാൻ പോകുന്ന വണ്ടിക്ക് ഇട്ടോ " " കാള വാല് പൊക്കിയപ്പോ തന്നെ എനിക്ക് തോന്നിയതാ ഇതിന് പിന്നിൽ എഞെങ്കിലും ആവശ്യം കാണുകമെന്ന് " " എന്റെ പൊന്ന് അച്ഛനല്ലേ . ഡ്യൂക്കോ , R15, v3 യോ എതായാലും കുഴപ്പമില്ല. " " എന്റെ പൊന്നു മോൻ ഇപ്പോ കയ്യിലുള്ള സ്കൂട്ടിയിൽ പോയ മതി. പുതിയ വണ്ടി മനസിൽ കണ്ടു കൊണ്ട് പുതിയ ഐഡിയകളും ആയി വരണ്ടാ " അച്ഛൻ തീർത്ത് പറഞ്ഞു. " ഒന്ന് പറ അമ്മാ പ്ലീസ് . ഒരു ബൈക്ക്. പ്ലീസ് പ്ലീസ് പ്ലീസ് " " അമ്മക്ക് എന്റെ കുട്ടിയെ തീരെ വിശ്വാസം ഇല്ലാ . ഇപ്പോ തന്നെ ഈ ഒരു കൊല്ലത്തിൽ എന്റെ മോൻ വണ്ടിയിൽ ഓരോന്ന് കാട്ടി കൂട്ടി കൈയ്യും കാലും എത്ര തവണ ഒടിച്ചു എന്ന് ഓർമയുണ്ടല്ലോ " അത് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി. " നോക്കിക്കോ എട്ടനേയും നിച്ചുവിനേയും തമ്മിൽ സെറ്റാക്കി ഞാൻ എട്ടനെ കൊണ്ട് വണ്ടി വാങ്ങിപ്പിക്കും. അല്ല പിന്നെ എന്നോടാ കളി" മാധു മനസിൽ ഓരോന്ന് കണക്ക് കൂട്ടി റൂമിലേക്ക് നടന്നു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story