നീഹാരമായ്: ഭാഗം 32

neeharamayi

രചന: അപർണ അരവിന്ദ്

" എന്റെ ഉറക്കം കളഞ്ഞിട്ട് സുഖമായി ഉറങ്ങുകയാണെല്ലെടി യക്ഷി " ഹരൻ പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ഉമ്മ വച്ചതും ഉറക്കത്തിൽ നിന്നും നിധിക ഞെട്ടി കണ്ണ് തുറന്നു. ഹരൻ അടുത്ത നിമിഷം അവിടെ നിന്നും എണീറ്റ് പോവാൻ നിന്നതും നിധിക അവന്റെ കയ്യിൽ പിടുത്തമിട്ടിരുന്നു. " നീ ഉറങ്ങിയില്ലേ ഇത്ര നേരായിട്ടും " അത് കണ്ട് നിധികയുടെ അരികിലായി ഹരൻ ഇരുന്നു. " എന്താ ഹരാ ഇതൊക്കെ . എന്നെ ഒന്ന് നീ മനസിലാക്ക്. ഞാൻ ഇവിടുന്ന് പൊയ്ക്കോട്ടെ പ്ലീസ് . ഞാൻ നിനക്ക് ഒരു ശല്യത്തിനും വരില്ല. " അവളുടെ സ്വരത്തിൽ അപേക്ഷ നിറഞ്ഞ് നിന്നിരുന്നു. " ശരി നിനക്ക് പോകാം. പക്ഷേ എന്റെ ഒന്ന് രണ്ട് കടങ്ങൾ തീർക്കണം നീ " കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ഹരൻ പറഞ്ഞു. " കടമോ . എന്ത് കടം " " ഞാൻ നിനക്ക് മൊത്തത്തിൽ നാല് ഉമ്മ തന്നിട്ടുണ്ട്. മൂന്നെണ്ണം നെറ്റിയിൽ . കവിളിൽ ഒന്ന് . അത്‌ തിരിച്ച് തന്നാൽ നിനക്ക് ഹോസ്റ്റലിലേക്കോ, വീട്ടിലേക്കോ എവിടേക്ക് വേണമെങ്കിലും പോകാം " " ഞാൻ സീരിയസായാ പറയുന്നേ ഹരൻ . അതിനിടയിൽ നിന്റെ തമാശ " " ഞാൻ എന്തിന് തമാശ പറയണം. കാര്യമായിട്ടാ പറയുന്നേ. ഇപ്പോ തന്നാ നിന്നക്ക് ഇപ്പോ തന്നെ പോവാം" അവൻ കവിൾ കാണിച്ച് പറഞ്ഞതും നിധിക അവനെ ദേഷ്യത്തിൽ നോക്കി.

" ഇങ്ങനെ നോക്കല്ലേ എന്റെ യക്ഷിപെണ്ണേ . ഞാൻ കെട്ടിപിടിച്ച് ഒരു ഉമ്മ കൂടി അങ്ങ് തരും . പിന്നെ വീണ്ടും നിന്റെ കടത്തിന്റെ എണ്ണം കൂടും " പുഞ്ചിരിയോടെ പറഞ്ഞ് ഹരൻ പുറത്തേക്ക് ഇറങ്ങി പോയി. " എനിക്കറിയാം ഞാൻ സെൽഫിഷാണെന്ന് . പക്ഷേ നിന്നെ എന്റെ കൂടെ നിർത്താൻ വേറെ വഴിയില്ലാ അതാ " അവൻ തന്റെ റൂമിൽ വന്ന് കിടന്നു. * പിറ്റേ ദിവസം രാവിലെ നിധിക എണീറ്റ് വരുമ്പോൾ ഹരൻ അടുക്കളയിൽ കാര്യമായ പണിയിലാണ്. അവൾ ഡെയ്നിങ്ങ് ടേബിളിൽ വന്നിരുന്നപ്പോൾ ഹരൻ ഫുഡ് കൊടുന്നു വച്ചു. എന്നാൽ അവൾ അത് ശ്രദ്ധിക്കാതെ ഫ്രിഡ്ജിൽ നിന്ന് ബ്രഡും ജാമും എടുത്ത് കഴിച്ച് റൂമിലേക്ക് പോയി. നിധികയുടെ ഈ പെരുമാറ്റം ഹരന് വല്ലാതെ ദേഷ്യം വന്നു എങ്കിലും അവൻ എല്ലാം സഹിച്ച് പിടിച്ച് നിൽക്കുകയാണ്. " ഇതിനുള്ളതൊക്കെ പലിശയും ചേർത്ത് നിനക്ക് ഞാൻ തരും യക്ഷി "ഹരൻ മനസിൽ പറഞ്ഞു. ഉച്ചവരെ അവൾ റൂമിനുള്ളിൽ തന്നെയായിരുന്നു. ഹരനും തന്റെതായ വർക്കുകളിൽ ആയിരുന്നു. ഉച്ചക്ക് ശേഷം അവൾ ഹാളിൽ ടി വി കാണാൻ വന്നിരുന്നു. അപ്പോഴാണ് ഹരൻ എവിടേക്കോ പോവാൻ റെഡിയായി വന്നത്. " യക്ഷി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം. നീ വരുന്നോ " സ്ലീവ്സ് മടക്കി വച്ചു കൊണ്ട് അവൻ ചോദിച്ചു.

എന്നാൽ നിധിക കേൾക്കാത്ത ഭാവത്തിൽ ടി വി യും നോക്കി ഇരിക്കുകയാണ്. " നിന്നോടാ ഞാൻ ചോദിക്കുന്നേ നിധിക " ഹരന്റെ സ്വരത്തിൽ ഗൗരവം കലർന്നിരുന്നു. എന്നിട്ടും അവൾ ഒന്നും മിണ്ടുന്നില്ല. " ചോദിക്കുന്നതിന് നിനക്ക് വാ തുറന്ന് ഉത്തരം തരാൻ വയ്യേടീ പുല്ലേ " അതൊരു അലർച്ചയായിരുന്നു. ഒപ്പം ടിവിയുടെ റിമോട്ട് താഴെ ചിന്നി ചിതറി. " ഞാൻ ഇല്ല ഹരാ നീ പോയിട്ട് വാ" നിധിക പേടിയോടെ രണ്ടടി പിന്നിലേക്ക് നീങ്ങി കൊണ്ട് പറഞ്ഞു. അത് കണ്ട് ഹരൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി. * പുറത്ത് പോയി ഹരൻ തിരിച്ച് വരുമ്പോൾ നിധിക റിമോർട്ട് ഒട്ടിക്കുന്ന തിരക്കിലാണ്. ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ ഒന്ന് തല ഉയർത്തി നോക്കി. ശേഷം വീണ്ടും തന്റെ ജോലി നോക്കാൻ തുടങ്ങി. ഹരൻ കയ്യിലുള്ള രണ്ട് മൂന്ന് കവർ ടേബിളിനു മുകളിൽ വച്ചു. അവൻ ഉച്ചക്ക് നിധിക്ക് കഴിക്കാൻ എടുത്തു വച്ചിരുന്നത് അവൾ കഴിച്ചിരുന്നു. ഹരൻ കയ്യിലുള്ള കവറുമായി പുഞ്ചിരിയോടെ അവളുടെ അരികിൽ വന്നിരുന്നു. അവൻ അടുത്തിരുന്നതും അവൾ ആകെ പേടിച്ച് വിറക്കാൻ തുടങ്ങിയിരുന്നു. " നിന്റെ കൈ എന്താ ഇങ്ങനെ വിറക്കുന്നേ " ഹരൻ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ ഒന്നുമില്ലാ എന്ന രീതിയിൽ തലയാട്ടി. " എന്താടി നിന്റെ നാവ് ഇറങ്ങി പോയോ"

അവളുടെ കയ്യിലെ റിമോട്ട് വാങ്ങി വച്ച് ഹരൻ താൻ കൊണ്ടുവന്ന കവർ എടുത്ത് അവൾക്ക് കൊടുത്തു. "എനിക്കെന്തിനാ ഇത് " അവൾ കവർ തുറന്ന് നോക്കി കൊണ്ട് ചോദിച്ചു. " പട്ടിയെ ഓടിക്കാൻ . അല്ല പിന്നെ . നിന്റെ നാട്ടിൽ ഫോണെന്തിനാ ഉപയോഗിക്കാ " " എനിക്ക് വേണ്ടാ " അവൾ അത് തിരികെ ഹരന് നീട്ടി. " നിനക്ക് വേണ്ടെങ്കിൽ വേണ്ടാ. ഞാൻ മാധുവിനോ നിഖിക്കോ കൊടുത്തോളാം. പക്ഷേ നാളെ മുതൽ നീ കോളേജിൽ പോവുകയല്ലേ . ഇവിടത്തെ സ്ഥലങ്ങളോ ആളുകളേയോ അറിയുകയും ഇല്ലാ. വഴിയെങ്ങാനും തെറ്റി പോയാ നീ ആരെ വിളിക്കും എങ്ങനെ വിളിക്കും " " വഴി തെറ്റി പോയാ ഞാനങ്ങ് സഹിച്ചു. ഞാൻ അത്ര ചെറിയ കുട്ടിയൊന്നും അല്ലാ . ആരോടെങ്കിലും വഴി ചോദിച്ച് വരാൻ എനിക്കറിയാം " " അതിനിത് നിന്റെ പട്ടിക്കാട് അല്ലാ . വഴി ചോദിക്കാൻ പോയാലും മതി. നിന്നെ ആരെങ്കിലും പിടിച്ച് കൊണ്ട് പോയാ നീ എന്ത് ചെയ്യും. ഇതേയ് കൊച്ചിയാ . ആരെങ്കിലും തട്ടി കൊണ്ടുപോയാ നിന്റെ ഈ കണ്ണും , നിന്റെ കിഡ്നിയും , കരളും ഒക്കെ അവർ എടുക്കും. നിന്റെ ഈ യക്ഷി കണ്ണ് പോയാ നിന്നെ കാണാൻ ഒരു രസവും ഉണ്ടാവില്ല. എന്ത് ചെയ്യാനാ നിന്റെ വിധി " ഹരൻ ഒരു ദീർഘ നിശ്വാസത്തോടെ റൂമിലേക്ക് കയറി പോയി.

ഹരൻ റൂമിൽ ഡ്രസ്സ് മാറുമ്പോഴാണ് നിധിക ഡോറിനരികിൽ വന്ന് നിൽക്കുന്നത് കണ്ടത്. " നിനക്ക് നാണമില്ലെടി ആണുങ്ങൾ ഡ്രസ്സ് മാറ്റുന്നത് ഒളിഞ്ഞ് നോക്കാൻ " ഹരൻ ഷർട്ട് ബെഡിൽ അഴിച്ചിട്ടു കൊണ്ട് ചോദിച്ചു. " ഞാൻ ... എനിക്ക് ..ന്നിക്ക് ഫോൺ വേണം " അവൾ അകത്തേക്ക് വന്നു കൊണ്ട് പറഞ്ഞു. " നിനക്ക് വേണ്ടാന്നല്ലേ പറഞ്ഞത് " " എനിക്ക് വേണം. " അത് പറഞ്ഞ് ടേബിളിനു മുകളിൽ ഇരിക്കുന്ന ഫോൺ എടുത്ത് അവൾ ഓടാൻ നിന്നതും കൈയ്യിൽ ഹരന്റെ പിടി വീണിരുന്നു. " അങ്ങനെ അങ്ങ് പോയാലോ . നീ ഹോസ്റ്റലിലേക്ക് മാറുന്നില്ലേ " അവൻ കളിയായി ചോദിച്ചതും ആദ്യം അവൾ തലയാട്ടി എങ്കിലും ഹരന്റെ ഇന്നലത്തെ കണ്ടിഷൻ ഓർമ വന്നതും അവൾ ഇല്ലാന്ന് തലയാട്ടി അവന്റെ കൈ അടർത്തിമാറ്റി പുറത്തേക്ക് ഓടി. റൂമിൽ ഓടിയെത്തിയ നിധി വാതിൽ അടച്ച് ലോക്ക് ചെയ്യത് ചുമരിലേക്ക് ചാരി നിന്ന് ശ്വാസം ആഞ്ഞ് വലിച്ചു. " ഇവൻ എന്താ ഇങ്ങനെ . എനിക്ക് പേടിയാവാ. വീട്ടിൽ ആയിരുന്നപ്പോ ഇങ്ങനെ ഒന്നും ആയിരുന്നില്ലാലോ " അവൾ ഓരോന്ന് ആലോചിച്ച് ഫ്ളോറിലേക്ക് ഇരുന്നു. " അവനെ ശല്യം ചെയ്തിട്ടാണെങ്കിലും ഇവിടുന്ന് മാറണം. അല്ലെങ്കിൽ ശരിയാവില്ല. ഭൂമികയുടെ കല്യാണം കഴിഞ്ഞ ഷോക്കിൽ ഇനി ഇവന് വട്ടായതാണോ "

ഫോണിന്റെ റിങ്ങാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. ഡിപ്ലേയിൽ വൈദേഹി എന്ന പേര് തെളിഞ്ഞതും അവൾ ഞെട്ടി. " വൈദു " അവൾ കോൾ എടുത്തു. " പുതിയ നമ്പർ ഒക്കെ എടുത്തുലെ മോളേ . ഞാൻ ഇപ്പോഴാ നിന്റെ മെസേജ് കണ്ടത് " " മെസേജോ " " ആഹ് നീയല്ലേ പുതിയ നമ്പറാണെന്ന് പറഞ്ഞ് മെസേജ് അയച്ചത്. നീ നാളെ ജോയിൻ ചെയ്യുന്നില്ലേ." " ആഹ് ഉണ്ടെടി " " നീ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പറയ് " " മമ് പറയാം. ഞാൻ പിന്നെ വിളിക്കാവേ " അത് പറഞ്ഞ് നിധിക വേഗം കോൾ കട്ട് ചെയ്യ്തു. അവൾ വേഗം കോണ്ടാക്റ്റ് ലിസ്റ്റ് എടുത്ത് നോക്കി. ഹരൻ എല്ലാവരുടേയും നമ്പർ സേവ് ചെയ്തിട്ടുണ്ട്. അതിൽ അലക്സിയുടെ നമ്പറും ഉണ്ട് . വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അവൾ നോക്കിയപ്പോൾ മാധുവിന്റെ കുറേ മെസേജ് വന്ന് കിടക്കുന്നുണ്ട്. അവൾ പ്രൊഫയിൽ എടുത്ത് നോക്കിയപ്പോൾ അന്ന് വീട്ടിൽ പോയപ്പോൾ മാധുവും നിധികയും നിഖിയും ഹരനും കൂടി ഒരുമിച്ച് നിൽക്കുന്നതാണ്. അപ്പോഴേക്കും മാധുവിന്റെ വീഡിയോ കോൾ വന്നിരുന്നു. നിധിക കോൾ അറ്റന്റ് ചെയ്ത് ബാൽക്കണിയിലേക്ക് നടന്നു. ** ഓ ചൊല്ലുന്നോ മാമ ഓ ഊ ചൊല്ലുന്നോ മാമ ഓ ചൊല്ലുന്നോ മാമ ഓ ഓ ഓ ചൊല്ലുന്നോ മാമ സാരി സാരി സാരി ഉടുത്താൽ തെരു തെരു നോക്കി കൊല്ലുന്നു മുട്ടെ മുട്ടും ഗൗൺ ആയാലും മുട്ടൻ മുട്ടാൻ നോക്കുന്നു സാരിയിൽ ആട്ടെ ഗൗൺ ആവട്ടെ അണിയുന്നത് എന്താവട്ടെ പൂവിനു ചുറ്റും ശലഭം പോലെ വേമ്പി നടക്കും

അമ്പട മോനേ ഓ ചൊല്ലുന്നോ മാമ ഓ ഊ ചൊല്ലുന്നോ മാമ ബഹളം കേട്ട് ഹരൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു. നോക്കുമ്പോൾ ബാൽക്കണിയിൽ ഇരുന്ന് നിധിക നല്ല ചിരിയിൽ ആണ്. വീഡിയോ കോളിൽ മാധുവിന്റെ പാട്ട് കേട്ടാണ് ചിരി . ഹരനെ കണ്ടതും അവൾ പെട്ടെന്ന് ചിരി നിർത്തി. " ഹായ് എട്ടാ . നിച്ചുന്ന് പുതിയ ഫോൺ വാങ്ങി കൊടുത്തുലെ. അത് എന്തായാലും നന്നായി എട്ടാ . നിച്ചു നീ നാളെ കോളേജിൽ പോകുമ്പോൾ വീഡിയോ കോൾ ചെയ്ത് എനിക്ക് ക്ലാസ് ഒക്കെ കാണിച്ച് തരണേ" " അതെന്തിനാ നീ അന്ന് അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ കണ്ടതല്ലേ " നിധിക " എന്ന് വച്ച് ഒന്നുകൂടി കണ്ടത് കൊണ്ട് കുഴപ്പമൊന്നും ഇല്ലാലോ. പിന്നെ നിച്ചു നാളെ ഉണ്ടല്ലോ ഞാൻ കോളേജിൽ പോയി ഒന്ന് ഷൈൻ ചെയ്യും. എട്ടൻ എട്ടന്റെ ബുള്ളറ്റ് എനിക്ക് തന്നു. നാളെ രണ്ട് മൂന്ന് പെൺപിള്ളേരെ ബാക്കിൽ വച്ച് ആ രേഷ്മയുടെ മുന്നിലൂടെ ഒന്ന് പോവണം" " ടാ ചെറുക്കാ മര്യാദക്ക് റോഡിലൂടെ വണ്ടിയോടിച്ചാ നിനക്ക് കൊള്ളാം. അല്ലെങ്കിൽ വണ്ടി ഞാനങ്ങ് വാങ്ങിച്ച് വക്കും " " അയ്യോ ചതിക്കല്ലേ എട്ടാ . ഞാൻ എട്ടന്റെ വണ്ടി പൊന്നു പോലെ നോക്കും " " എങ്കിൽ നിനക്ക് നല്ലത്. "ആ സംസാരം അങ്ങനെ നീണ്ട് പോയി. * രാത്രി ഹരനെ പേടിയുള്ള കാരണം നിധിക വേഗം കഴിച്ച് എണീറ്റു. ഏത് കോളേജിലാണ് അവൾ ജോയിൻ ചെയ്തതെന്ന് ചോദിക്കണം എന്നുണ്ടെങ്കിലും അവൾ പറയില്ലാ എന്നറിയാവുന്നത് കൊണ്ട് ഹരൻ ചോദിക്കാനും പോയില്ല.

പിറ്റേ ദിവസം രാവിലെ നിധിക കോളേജിലേക്ക് പോകാൻ റെഡിയായി. അവൾ ബാഗ് എടുത്ത് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഹരൻ അവളുടെ റൂമിലേക്ക് വന്നത്. " ഇറങ്ങാറായോ " " മ്മ് " അവൾ തലയാട്ടി " എങ്ങനെയാ പോകുന്നേ. ഞാൻ കൊണ്ടാക്കട്ടെ " " എയ് വേണ്ടാ. ഞാൻ ബസിന് പോയ് കൊള്ളാം " " മമ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം. ഇത് കൈയ്യിൽ വച്ചോ " ഹരൻ കുറച്ച് പൈസ അവളുടെ ബാഗിലേക്ക് വച്ചു. കൈയ്യിൽ കൊടുത്താ അവൾ വാങ്ങില്ലാന്ന് അറിയാം. " ഞാൻ പോവാ " അവൾ ബാഗ് എടുത്ത് നടന്നതും ഹരൻ അവളെ തടഞ്ഞു. " ഐ മിസ് യു ലോട്ട് . സൂക്ഷിച്ച് പോയി വാ" അത് പറഞ്ഞ് അവളുടെ നെറുകയിൽ ഉമ്മ വച്ചതും നിധിക ഒരു നിമിഷം അവനെ നോക്കി നിന്നു. " എന്നെ നോക്കി നിൽക്കാൻ ഇനിയും ഈ ജീവിതക്കാലം മുഴുവൻ ബാക്കി ഉണ്ട് . ഇപ്പോ വേഗം ഇറങ്ങാൻ നോക്ക്. അല്ലെങ്കിൽ കോളേജിൽ എത്താൻ വൈകും" അവളുടെ കവിളിൽ തട്ടി ഹരൻ കുസ്യതി യോടെ പറഞ്ഞതും അവനെ ഒന്ന് തറപ്പിച്ച് നോക്കി നിധിക പുറത്തേക്ക് പോയി. അവൾ സ്റ്റയർ ഇറങ്ങി താഴേക്ക് നടന്നു. 5 മത്തെ ഫ്ളോറിലാണ് അവരുടെ ഫ്ളാറ്റ് . ഗേറ്റ് കടന്ന് പോകുന്നതിന് മുൻപ് അവൾ ബാൽക്കണിയിലേക്ക് നോക്കി. പ്രതീക്ഷിച്ച പോലെ അവിടെ ഹരൻ നിൽക്കുന്നുണ്ടായിരുന്നു.

നിധിക തിരിഞ്ഞ് നോക്കിയതും ഹരൻ കൈ വീശി കാണിച്ചു. ** " വൈദു " നിധിക ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു. " എത്ര നാളായെടി കണ്ടിട്ട്. നീ കുറച്ച് തടിച്ചു " വൈദു . " ആണോ. നീ ഇപ്പോഴും പഴയ പോലെ തന്നെ ഉണ്ട് " " നീ വാ. ബാക്കി ബ്രേക്ക് ടൈമിൽ സംസാരിക്കാം. ഇപ്പോ തന്നെ നേരം വൈകി " " ബസിന്റെ ടൈം അറിയാത്ത കാരണമാടീ. സോറി" " നീ വേഗം വാ " അവളുടെ കൈ പിടിച്ച് വൈദേഹി അകത്തേക്ക് നടന്നു. നിധികയെ കാത്ത് വൈദു കോളേജിന് മുന്നിലായിരുന്നു നിന്നിരുന്നത്. " ദേ അതാണ് നിന്റെ ക്ലാസ് . ഞാൻ ബ്രേക്ക് ടൈമിന് വരാം ട്ടോ " നിധികക്ക് ക്ലാസ് കാണിച്ച് കൊടുത്ത് വെദേഹി അവളുടെ ക്ലാസിലേക്ക് പോയി. തന്റെ ക്ലാസിലേക്ക് നടക്കുന്തോറും നിധികയുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. അവൾ കണ്ണടച്ച് ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചതും മനസിലേക്ക് ആദ്യം ഓടിയെത്തിയത് ഹരന്റെ ചിരിക്കുന്ന മുഖമാണ്. "മെ ഐ കം ഇൻ സാർ " അവൾ ധൈര്യം സംഭരിച്ച് ക്ലാസ്സിന് അകത്ത് നിൽക്കുന്ന സാറിനെ വിളിച്ചു നിധികയുടെ ശബ്ദം കേട്ട് കുട്ടികൾ അടക്കം എല്ലാവരും അവളെ നോക്കാൻ തുടങ്ങി. തനിക്ക് നേരെ തിരിഞ്ഞ സാറിനെ കണ്ട് നിധിക ഒരു നിമിഷം നിശ്ചലയായി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story