നീഹാരമായ്: ഭാഗം 40

neeharamayi

രചന: അപർണ അരവിന്ദ്

" വേണ്ടാ. ഹരന്റെ ഓഫീസിലെ കോൾ വല്ലതും ആയിരിക്കും " " അതിനെന്താ . എട്ടത്തി കോൾ എടുക്ക്. എന്നിട്ട് എട്ടൻ വാഷ് റൂമിൽ ആണെന്ന് പറ " അത് പറയലും ഇന്ദു കോൾ അറ്റന്റ് ചെയ്ത് നിധിയുടെ ചെവിയിൽ വക്കുകയും ചെയ്തിരുന്നു. " ഹലോ " മറുഭാഗത്ത് നിന്നുള്ള ശബ്ദം കേട്ട് ഒരു നിമിഷം നിധികയുടെ നെഞ്ച് പിടഞ്ഞു. അവൾ ഫോൺ സ്ക്രീനിലേക്ക് നോക്കി. * " ഹലോ ഹരൻ " മറുപടിയൊന്നും കേൾക്കാത്തത് കൊണ്ട് അലക്സി വീണ്ടും ചോദിച്ചു. " ഹ ..ഹലോ" " നിച്ചു ആയിരുന്നോ . ഹരൻ എവിടെ " " ഹ ... ഹരൻ വാ .. വാഷ് റൂ... റൂമിൽ പോയിരിക്കാ " " നിച്ചു ദാ എട്ടൻ വന്നു. " മാധു അത് പറഞ്ഞതും നിധിക വേഗം ഫോൺ അവന് കൊടുത്തു. ഹരൻ ഫുഡ് കഴിക്കുന്നതിനിടയിൽ തന്നെ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു. "ഇനി ഐസ് ക്രീം . എനിക്കും നിച്ചുവിനും ബട്ടൻസ്കോച്ച് " ഫുഡ് കഴിഞ്ഞതും മാധു ചാടി കയറി പറഞ്ഞു. "എനിക്ക് ഒന്നും വേണ്ടാ " അമ്മ പറഞ്ഞു. " എനിക്ക് ലൈറ്റായി എന്തെങ്കിലും മതി " ഇന്ദു. " എന്നാ ഒരു ഫിലിപ്പ്സ് എൽ. ഇ. ഡി ബൾബ് ഓഡർ ചെയ്ത് കൊടുക്ക് അച്ഛാ" ഇന്ദു പറയുന്നത് കേട്ട് മാധു പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഹരൻ മറ്റൊരു ലോകത്തായിരുന്നു. അത് നിധിക ശ്രദ്ധിക്കുകയും ചെയ്തു. തിരിച്ച് ഉള്ള യാത്രയിലും ഹരൻ വല്ലാതെ സൈലന്റ് തന്നെയായിരുന്നു. " മാധു നീ ഡ്രൈവ് ചെയ്യുമോ എനിക്ക് വയ്യാ " ഹരൻ കാറിന്റെ കീ മാധുവിന്റെ കയ്യിൽ കൊടുത്ത് ബാക്ക് സീറ്റിൽ കയറി. " ഹരന് എന്താ പറ്റിയത് മാധു . കുറച്ച് മുൻപ് വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല" നിധി മാധുവിനോട് ചോദിച്ചു എങ്കിലും അവൻ അറിയില്ലാ എന്ന് പറഞ്ഞതും അവൾ ഹരന് ഒപ്പം ബാക്ക് സീറ്റിൽ കയറി. " വയ്യേ ഹരാ.. " " തലവേദന " അത് പറഞ്ഞ് ഹരൻ സീറ്റിലേക്ക് ചാരി കിടന്നു. നിധിക അവന്റെ കൈയ്യിലൂടെ ചുറ്റി പിടിച്ച് അവന്റെ തോളിലേക്ക് തല ചരിച്ച് വച്ചു. ഇത്രയും ദിവസം താൻ കാത്തിരുന്ന പോലെ നിധിക തന്നെ തിരിച്ച് സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ അവൾ സത്യങ്ങൾ അറിയുമ്പോൾ " ഹരന്റെ മനസ് വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങിയിരുന്നു. അതേ സമയം നിധികയുടെ അവസ്ഥയും അതുപോലെ തന്നെയായിരുന്നു.

ഹരന് വന്ന അലക്സിയുടെ കോൾ താൻ എടുത്തത് കൊണ്ടാണോ ഹരൻ ആരോടും ഒന്നും മിണ്ടാതെ ഇരിക്കുന്നത് എന്ന ചിന്തയായിരുന്നു നിധികക്ക് .. വീട്ടിൽ എത്തിയതും ഹരൻ മാധുവിന്റെ കയ്യിൽ നിന്നും കാറിന്റെ കീ വാങ്ങി. " എങ്ങോട്ടാ എട്ടാ " " എനിക്ക് അത്യവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്. വാതിൽ അടച്ച് കിടന്നോ" അത് പറഞ്ഞ് ഹരന്റെ കാർ ഗേറ്റ് കടന്ന് പോയി. " ഹരൻ എവിടേക്കാ പോയത് മാധു " അകത്തേക്ക് പോയ നിധിക കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഓടി വന്നു. " അറിയില്ല നിച്ചു. വാതിൽ അടച്ച് കിടന്നോളാൻ പറഞ്ഞു. നീ പോയി കിടന്നോ എട്ടനെ കാത്തിരിക്കണ്ട " അത് പറഞ്ഞ് മാധു അകത്തേക്ക് പോയി. നിധിക വേഗം റൂമിലേക്ക് ഓടി. റൂമിൽ എത്തിയതും ഫോൺ എടുത്ത് നിധിക ഹരന്റെ ഫോണിലേക്ക് വിളിച്ചു. പക്ഷേ അവൻ കോൾ എടുക്കുന്നില്ലാ. ** കാറും എടുത്ത് ഇറങ്ങിയ ഹരൻ വന്ന് നിന്നത് ഹോട്ടലിനു മുന്നിലാണ്. താൻ സ്ഥിരമായി എടുക്കാറുള്ള റൂം തന്നെ അവൻ ബുക്ക് ചെയ്തു.

കയ്യിലുള്ള ബോട്ടിലുമായി അവൻ ലിഫ്റ്റിലേക്ക് കയറി. കയ്യിലുള്ള കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക് കയറി. കയ്യിലെ ബോട്ടിൽ ടേബിളിൽ വച്ച് ഷർട്ട് അഴിച്ച് ബെഡിലേക്ക് ഇട്ടു. ഒപ്പം കയ്യിലെ വാച്ചും ഫോണും ബെഡിൽ ഇട്ട് അവൻ ബോട്ടിലുമായി ബാൽക്കണിയിലേക്ക് നടന്നു. ബാൽക്കണിയിലെ ഗ്ലാസ് ഡോർ തുറന്ന് പുറത്തെ ചെയറിലേക്ക് ഇരുന്നു. ഒപ്പം കയ്യിലെ ബോട്ടിൽ വായിലേക്ക് ചേർത്തു. ഒറ്റയടിക്ക് ആ ബോട്ടിലിലെ പകുതിയോളം മദ്യവും അവൻ കുടിച്ച് തീർത്തു. കല്യാണം കഴിഞ്ഞ ദിവസമാണ് താൻ അവസാനമായി ഈ റൂമിലേക്ക് വന്നത്. അന്നത്തെ ഹരനിൽ നിന്നും താൻ ഇന്ന് ഒരുപാട് മാറി പോയി. ഇന്നെന്റെ ലോകം അവൾ മാത്രമാണ്. അവളെ പിരിയുന്ന കാര്യം ഓർക്കാൻ കൂടി കഴിയില്ലാ. പക്ഷേ എത്ര കാലം സത്യങ്ങൾ അവളിൽ നിന്നും മറിച്ചു വക്കും " ഹരൻ വീണ്ടും കുപ്പിയിലെ മദ്യം വായിലേക്ക് കമിഴ്ത്താൻ നിന്നു എങ്കിലും പിന്നീട് അത് വേണ്ടാ എന്ന് വച്ചു. ബോട്ടിലുമായി അവൻ അകത്തേക്ക് നടന്നു. ബോട്ടിൽ ടേബിളിൽ വച്ച് ബെഡിലേക്ക് കമിഴ്ന്ന് കിടന്നു. ശരീരത്തിന് വല്ലാതെ ക്ഷീണം തോന്നുന്നെങ്കിലും ഉറങ്ങാൻ കഴിയുന്നില്ല.

അവൻ ഫോൺ എടുത്തതും നിധികയുടെ ഒരുപാട് മിസ് കോളുകൾ ഉണ്ട്. അതേ സമയം വീണ്ടും അതിലേക്ക് കോൾ വന്നു. നിധിക തന്നെയാണ്. അവൻ കോൾ കട്ടാവുന്നത് വരെ ഡിസ്പ്ലേയിലേക്ക് നോക്കി നിന്നു. വീണ്ടും കോൾ റിങ്ങ് ചെയ്യാൻ തുടങ്ങിയതും ഹരൻ കോൾ അറ്റന്റ് ചെയ്തു. " നീ എവിടേയാ ഹരാ. എത്ര നേരമായി ഞാൻ വിളിക്കുന്നു. എന്താ വീട്ടിലേക്ക് വരാത്തത് നീ . " കോൾ എടുത്തതും നിധിക ശ്വാസം പോലും വീടാതെ ചോദിച്ചു. " ഞാൻ പുറത്ത് ഒരു ഫ്രണ്ടിന്റെ അടുത്താണ് നിധിക. നീ കിടന്നോ ഞാൻ വന്നോളാം " " നീ എപ്പോഴാ വരുക ഞാൻ നീ വന്നിട്ടെ കിടക്കുന്നുള്ളൂ " " വെറുതെ വാശി കാണിക്കല്ലേ നിധികാ." " ഹരാ.. ഞാൻ .. ഞാൻ നിനക്ക് വന്ന കോൾ എടുത്തത് കൊണ്ടാണോ . ഞാൻ അലക്സിച്ചായനോട് സംസാരിച്ചത് കൊണ്ടാണോ ഹരാ നീ ആരൊടും പറയാതെ പോയത്. സോറി ഹരാ. ഞാൻ ഇനി നിനക്ക് വരുന്ന കോൾ എടുക്കില്ലാ. ഈ കോൾ ഞാൻ എടുത്തത് അല്ലാ . ഇന്ദുവാ എടുത്തത്. ഞാൻ അറിഞ്ഞില്ലാ അത് ഇച്ചായനാണെന്ന് . ഇനി ഒരിക്കലും ചെയ്യില്ലാ ഹരാ. ഒന്ന് തിരികെ വാ " വിതുമ്പലോടെ നിധിക പറയുന്നത് കേട്ട് ഹരൻ തലയിൽ കൈ വച്ച് പോയി.

" ഞാൻ എപ്പോഴാ നിധിക നീ കോൾ എടുത്തത് കാരണമാ ഞാൻ പോയത് എന്ന് പറഞ്ഞേ. നീ വെറുതെ എഴുതാ പുറം വായിക്കാൻ നിൽക്കാതെ പോയി കിടന്നുറങ്ങാൻ നോക്ക്. " " നീ വീട്ടിൽ തിരിച്ച് വരാതെ എനിക്ക് മനസമാധാനത്തോട് കൂടി ഇരിക്കാൻ കഴിയില്ലാ. ഒന്ന് തിരിച്ച് വാ. പ്ലീസ് " നിധിക അപേക്ഷയോടെ പറഞ്ഞു എങ്കിലും മറുപടി പറയാതെ ഹരൻ കോൾ കട്ട് ചെയ്തു. ശേഷം ബെഡിലേക്ക് മലർന്നു കിടന്നു. കണ്ണുകൾ അടച്ചു എങ്കിലും അവന് ഉറങ്ങാൻ കഴിയുന്നില്ല. വീണ്ടും വീണ്ടും നിധികയുടെ കോൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. " ഞാൻ വരാം യക്ഷി " അത്ര മാത്രം പറഞ്ഞ് അവൻ കോൾ കട്ട് ചെയ്ത് ഒരു ദീർഘ നിശ്വാസത്തോടെ ബെഡിൽ നിന്നും എണീറ്റു ശേഷം ഒരു ടവലും എടുത്ത് ഉടുത്ത് ബാത്ത് റൂമിലേക്ക് കയറി. കുറച്ച് നേരം ഷവറിനു ചുവട്ടിലായി നിന്നു. ശേഷം കുളിച്ച് ബെഡിൽ ഇട്ടിരുന്ന മുഷിഞ്ഞ ഡ്രസ്സും എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി. കയ്യിലെ ബോട്ടിൽ വേസ്റ്റ് ബിന്നിലിട്ട് റൂമിന്റെ കീ റിസപ്ഷനിൽ തിരിച്ച് എൽപ്പിച്ച് ഹരൻ കാറിനരികിലേക്ക് നടന്നു. * നിധിക ഹരനെ കാത്ത് ഉമ്മറത്ത് തന്നെ നിൽക്കുകയാണ്. അമ്മ പല വട്ടം റൂമിലേക്ക് പോക്കേളാൻ പറഞ്ഞിട്ടും അവൾ അതിന് കൂട്ടാക്കിയില്ല. കുറച്ച് നേരം കഴിഞ്ഞ് ഹരന്റെ കാർ ഗേറ്റ് കടന്ന് വന്നതും നിധിക മുറ്റത്തേക്ക് ഓടിയിറങ്ങി..

ഹരൻ കാറിൽ നിന്നും ഇറങ്ങിയതും നിധിക ഓടി ചെന്ന് അവന്റെ കയ്യിൽ ചുറ്റി പിടിച്ചു. "നീ എങ്ങോട്ടാ ജിത്തു പോയത്. മോള് എത്ര പേടിച്ചു എന്ന് അറിയുമോ " അമ്മ ശാസനയോടെ പറഞ്ഞതും ഹരൻ നിധികയെ ഒന്ന് നോക്കി ശേഷം നേരെ റൂമിലേക്ക് കയറി പോയി. പിന്നാലെ നിധികയും റൂമിലേക്ക് നടന്നു. തന്നോട് ഒന്നും മിണ്ടിയില്ലെങ്കിലും അവൻ വീട്ടിലേക്ക് തിരിച്ചു വന്നല്ലോ എന്ന സമധാനമായിരുന്നു അവൾക്ക്. നിധിക റൂമിൽ എത്തുമ്പോഴേക്കും ഹരൻ ഡ്രസ് മാറ്റി ബെഡിലേക്ക് കിടന്നിരുന്നു. നിധിക ഡോർ ലോക്ക് ചെയ്ത് ലൈറ്റ് ഓഫാക്കി ഹരന്റെ അരികിലായി വന്ന് കിടന്നു. അവൻ തിരിഞ്ഞ് കിടക്കുന്നത് കണ്ട് നിധിക അവന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് പുറത്തേക്ക് മുഖം ചേർത്ത് വച്ച് കിടന്നു. " നമ്മുക്ക് ഇവിടെ നിൽക്കണ്ടാ ഹരാ. നമ്മുക്ക് തിരിച്ച് പോവാം" അവൾ പറയുന്നത് കേട്ട് ഹരൻ അവൾക്ക് നേരെ തിരിഞ്ഞ് കിടന്നു. " ഇവിടെ വന്നപ്പോൾ മുതൽ നിനക്ക് ഓരോ സങ്കടങ്ങളാ . അതുകൊണ്ട് നമ്മുക്ക് ഇവിടെ നിൽക്കണ്ടാ "ഹരൻ അതിന് മറുപടി പറയാതെ അവളെ ചുറ്റി പിടിച്ച് അവളുടെ നെറുകയിലായി ഉമ്മ വച്ചു. "നീ എന്റെ മാത്രം അല്ലേ യക്ഷി പെണ്ണേ . നീ ഈ ഹരന്റെ മാത്രം യക്ഷി അല്ലേ " ഹരൻ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചതും നിധിക യാന്ത്രികമായി അതേ എന്ന് തലയാട്ടി. ഒപ്പം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുകയും ചെയ്തു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story