നീഹാരമായ്: ഭാഗം 42

neeharamayi

രചന: അപർണ അരവിന്ദ്

നീ എന്നോട് മിണ്ടണ്ടാ. നിനക്ക് വലുത് നിന്റെ തിരക്കുകൾ ആണല്ലോ " " നീ ഇങ്ങനെ ദേഷ്യപെടാതെ. . . .എന്റെ യക്ഷി പെണ്ണ് ഉറങ്ങുന്നതിന് മുൻപ് ഞാൻ വീട്ടിൽ എത്തിയിരിക്കും " അത് കേട്ടതും നിധിയുടെ മുഖം വിടർന്നു " സത്യം " നിധി ആകാംഷയോടെ ചോദിച്ചു " എന്റെ യക്ഷിയാണെ സത്യം " " എന്നാ ഞാൻ യാത്രാ ക്ഷീണം കൊണ്ട് ചെന്നതും ഉറങ്ങും ഹരാ. അപ്പോ എന്നാ നീ ഇപ്പോ തന്നെ കൂടെ വാ" " നിധികാ " ഹരൻ ഗൗരവത്തിൽ വിളിച്ചതും അവൾ ഒന്നു ചിരിച്ചു കാണിച്ചു. " മറക്കല്ലേ ഹരാ... വേഗം വരണെ . ഞാൻ കാത്തിരിക്കും " അവൾ പറഞ്ഞതും അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. അവരുടെ കാർ ഗേറ്റ് കടന്ന് പോകുന്ന വരെ ഹരൻ മുറ്റത്ത് തന്നെ നോക്കി നിന്നു. ശേഷം റൂമിലേക്ക് കയറി പോയി. * നാല് മണിയോടുകൂടി നിധിക വീട്ടിൽ എത്തി. വന്നപ്പാടെ അവൾ ബെഡിലേക്ക് കിടന്നു. അവന്റെ അരികിലായി നിഖിയും വന്ന് കിടന്നു. " നിച്ചു...." " മ്മ്.. " " അതുണ്ടല്ലോ " " സിങ്കിൾ ആണ് . റെഡി ടു മിങ്കിൾ അല്ലാ . ഒരു കൊറിയക്കാരനെ കെട്ടാനാണ് അവളുടെ ഉദേശം . അതിന്റെ ഭാഗമായി ഡിഗ്രി കഴിഞ്ഞ് പി ജി കൊറിയയിൽ ചെയ്യാനുള്ള ഒരു പ്ലാൻ ഉണ്ട് . " " നിനക്ക് എന്താ നിച്ചു പറ്റിയത്.

പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു. " ഞാൻ ബന്ധമുള്ള കാര്യമാ പറയുന്നേ. നീ മാളുവിന്റെ കാര്യം ചോദിക്കാനല്ലേ വന്നത് എനിക്ക് അറിയാം " നിധി അത് ചോദിച്ചതും നിഖി ആദ്യം ഒന്ന് ഞെട്ടി. ശേഷം മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. " അതെന്താ നിച്ചു കൊറിയയിൽ . അവളുടെ ആരെങ്കിലും അവിടെ ഉണ്ടോ " " മ്മ്. അവളുടെ ക്രഷ് കൊറിയയിൽ ആണ് . BTS ലെ ആരോ ആണ് . " " ഓഹ് പിന്നെ . നീ വെറുതെ പറയാ " നിഖി " ഞാൻ എന്തിന് വെറുതെ പറയണം . സത്യമാ . വേണെങ്കിൽ മാധുനോട് ചോദിച്ച് നോക്ക്" നിധി പറഞ്ഞതും നിഖിയുടെ മുഖം പതിയെ മാറി. " എന്നാലും എന്തെങ്കിലും ചാൻസ് " " ഇല്ലാ മോനേ നിഖി . നീ ആ കാര്യം മറന്നേക്ക് " " ഞാൻ ഒന്ന് ഉറങ്ങട്ടെ" അത് പറഞ്ഞ് നിധിക ബെഡിലേക്ക് കിടന്നു. നിഖി പതിയെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി. ശേഷം മാധവിനെ വിളിച്ചു. മാധുവിന് സംശയം തോന്നാത്ത രീതിയിലാണ് അവൻ കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയത്. മാധുവിൽ നിന്നും മാളുവിന്റെ BTS ആർമി ഫാൻസിന്റെ കാര്യങ്ങൾ മനസിലാക്കി. എന്നാൽ അവൾക്ക് കൊറിയയിൽ പോകാനുള്ള പ്ലാൻ ഒന്നും ഇല്ലാ എന്നും. നിച്ചു തന്നെ പറ്റിച്ചതാണെന്നും അവൻ മനസിലാക്കി. *

ഉറങ്ങി എണീറ്റ നിധിക ചായ എല്ലാം കുടിച്ച് കഴിഞ്ഞ് ഉമ്മറത്ത് വന്ന് ഇരുന്നു. ഹരനെ ഒരു വട്ടം വിളിച്ച് നോക്കി എങ്കിലും കോൾ എടുക്കുന്നില്ലാ. അവൾ റോഡിലേക്ക് കണ്ണും നട്ട് ഇരുന്നു. "തനിക്ക് അറിയാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ ഹരന് ഉണ്ട് . അതിനി എന്തൊക്കെ ആണെങ്കിലും ഹരന്റെ കൂടെ തന്നെ നിൽക്കണം. അവന് ഒരു നല്ല ഫ്രണ്ടാവണം ഭാര്യയാവണം. എന്നാലും എന്തായിരിക്കും അവനും ഇന്ദുവും തമ്മിലുള്ള പ്രശ്നം. ആരാ ഈ ജീവ. " "പ്രാണനാഥൻ തപാേ ഭൂവിൽ നിന്നും ഇനിയും മടങ്ങി എത്തിയില്ലേ ശകുന്തളേ " നിഖിയുടെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. " നിനക്ക് എന്താ നിഖി . മനുഷ്യനെ ഒറ്റക്ക് ഇരിക്കാനും സമ്മതിക്കില്ലേ " നിധിക്ക് പെട്ടെന്ന് ദേഷ്യം വന്നിരുന്നു. " അല്ലാ കുറേ നേരം ആയല്ലോ പുറത്തേക്ക് നോക്കി ഇരിക്കുന്നു. എന്താ കാര്യം " നിഖി " ഞാൻ ഹരനെ കാത്ത് ഇരിക്കുകയായിരുന്നു. " " അപ്പോ ജിത്തു എട്ടൻ നിന്നെ വിളിച്ചില്ലേ. എട്ടന് എന്താേ അത്യാവശ്യമായി ഒരു തിരക്ക്. ഇന്ന് വരാൻ പറ്റില്ലാന്ന്. നാളെ രാവിലെ വരാം എന്ന് " " ഇല്ലാ . നീ വെറുതെ പറയുകയാ . ഹരൻ വരും എന്ന് എനിക്ക് വാക്ക് തന്നതാ. നീ അന്നത്തെ പോലെ എന്നേ പറ്റിക്കുകയാ"

" ഞാൻ എന്തിനാ വെറുതെ പറയുന്നേ. നോക്ക് കുറച്ച് മുൻപ് ഞാൻ മാധുവിനെ വിളിച്ചിരുന്നു. അവനാ പറഞ്ഞത് ജിത്തു എട്ടൻ പുറത്ത് പോയിരിക്കാ . ഇന്ന് വരില്ലാ എന്ന് " കുറച്ച് മുൻപ് മധുവിനെ വിളിച്ച കോൾ കാണിച്ചു കൊടുത്തു കൊണ്ട് നിഖി പറഞ്ഞതും നിധികയുടെ മുഖഭാവം പതിയെ മാറാൻ തുടങ്ങി. "ഇനി എന്തായാലും കാത്തിരിക്കണ്ടാ. പാവം നിച്ചു " കഷ്ടത്തോടെ പറഞ്ഞ് കൊണ്ട് നിഖി അകത്തേക്ക് കയറി പോയി. " പകരത്തിന് പകരം . അതാണ് ഈ നിഖിയുടെ പോളിസി " നിഖി മനസിൽ ഊറി ചിരിച്ചു. നിധിക പതിയെ പുറത്തേക്ക് ഇറങ്ങി. ഹരൻ തന്നെ പറഞ്ഞ് പറ്റിച്ചത് ഓർത്ത് അവൾക്ക് വല്ലാതെ സങ്കടം തോന്നി. "അമ്മാ ഞാൻ വെറുതെ ഒന്ന് നടന്നിട്ട് വരാം " നിധിക അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു കൊണ്ട് പതിയെ ചെരുപ്പിട്ട് പുറത്തേക്ക് ഇറങ്ങി. സമയം അഞ്ചര മണി കഴിഞ്ഞു. പാടത്തെ വെയിൽ പതിയെ മാഞ്ഞ് തുടങ്ങി. അവൾ പാട വരമ്പിലൂടെ പതിയെ മുന്നോട്ട് നടന്നു. ഒരിളം കാറ്റ് അവളെ തഴുകി പോയി. നിധിക പാടത്തെ കുറച്ച് വീഡിയോസ് എടുത്ത് ശ്രീദേവിക്കും വൈദുവിനും അയച്ച് കൊടുത്തു. അത് കണ്ടതും ശ്രീദേവിയുടെ വീഡിയോ കോൾ വന്നിരുന്നു.

വീട്ടിലേക്ക് വന്ന ഓരോ വിശേഷങ്ങൾ പറഞ്ഞ് നിധിക പാട വരമ്പിലൂടെ പതിയെ നടന്നു. ശേഷം ഒരു മരത്തിന്റെ ചുവട്ടിലായി ഇരുന്നു. കുറച്ച് നേരം സംസാരിച്ച ശേഷമാണ് അവൾ കോൾ കട്ട് ചെയ്തത്. നേരം സന്ധ്യയാവാൻ തുടങ്ങി. ആകാശത്തിലൂടെ പക്ഷികൾ കൂട്ടമായി പറക്കുന്നു. അവൾ അത് നോക്കി കുറച്ച് നേരം നിന്നു. കൊയ്ത്ത് ആവാറായതിനാൽ പാടത്തെ നെല്ല് പാകമായി വിളഞ്ഞ് നിൽക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കാറ്റ് വീശുമ്പോൾ നെൽമണികളുടെ നേർത്ത ഗന്ധം അവിടെ നിറഞ്ഞ് നിൽക്കുന്നു. അവൾ അത് ആസ്വാദിക്കാൻ എന്ന പോലെ കണ്ണുകൾ അടച്ച് നിന്നു. അപ്പോൾ ആദ്യം അവളുടെ മനസിലേക്ക് ഓടിയെത്തിയതും ഹരന്റെ മുഖമായിരുന്നു. " എന്തിനാ ഹരാ എന്നെ പറഞ്ഞ് പറ്റിച്ചത് " അവൾ സ്വയം ചോദിച്ചതും പിന്നിൽ നിന്നും ആരോ ചേർത്ത് പിടിച്ചതും ഒരുമിച്ചായിരുന്നു. " യക്ഷി പെണ്ണേ " അവന്റെ നേർത്ത ശബ്ദം കാതിൽ പതിച്ചതും അവൾ ഒന്ന് പിടഞ്ഞ് പോയി. അവൾ അത്ഭുതത്തോടെ തിരിഞ്ഞ് നോക്കിയതും തന്റെ തൊട്ടരികിൽ പുഞ്ചിരിയോടെ ഹരൻ നിൽക്കുന്നു. " ഹരാ " അവൾ അടുത്ത നിമിഷം അവന്റെ തോളിലൂടെ ചുറ്റി പിടിച്ച് അവനിലേക്ക് ചേർന്നു നിന്നു .

ഹരനും അവളെ ഇരു കൈകൾ കൊണ്ട് ചേർത്തു പിടിച്ചു. " എവിടെയായിരുന്നു ഹരാ ഇത്ര നേരം . ഞാൻ എത്ര നേരായിന്ന് അറിയാേ കാത്തിരിക്കുന്നു. ആ നിഖി പറഞ്ഞു നീ ഇന്ന് വരില്ലാ എന്ന് " അവൾ പരിഭവത്തിൽ പറഞ്ഞു. "ആണോ . ഞാൻ വന്നിട്ട് എന്തിനാ " അവൻ കുസ്യതിയോടെ ചോദിച്ചു. " നേരം ഇരുട്ടായി . നമ്മുക്ക് വീട്ടിലേക്ക് പോകാം . അല്ലെങ്കിൽ അമ്മ പേടിക്കും " അവൾ അത് പറഞ്ഞ് ധ്യതിയിൽ മുന്നോട്ട് നടന്നു. " ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോ എന്റെ യക്ഷി പെണ്ണേ " അവൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു എങ്കിലും നിധി കേൾക്കാത്ത പോലെ മുന്നോട്ട് നടന്നു. അവൾക്ക് പിന്നാലെ ഹരനും * " ഈ പൂച്ച ശബ്ദം ഉണ്ടാക്കുമ്പോൾ നമ്മൾ എന്തിനാ പൂച്ച കരയുകയാണെന്ന് പറയുന്നത്. ചിലപ്പോൾ പൂച്ച ചിരിക്കുകയാണെങ്കിലോ " മടിയിൽ ഇരിക്കുന്ന പൂച്ചയെ തലോടി കൊണ്ട് മാധു ചോദിച്ചതും നിഖി ആകെ അന്തം വിട്ടു. "നിനക്ക് ഇത് പോലത്തെ കുരുട്ടു സംശയങ്ങൾ മാത്രമാണോ മാധു ചോദിക്കാനുള്ളു" മറുപടി പറയാൻ ഇല്ലാത്തതിനാൽ നിഖി ചോദിച്ചു.

" ഞാൻ ചോദിച്ചതിനായോ ഇപ്പോ കുറ്റം. ഞാൻ ചോദിച്ചത് വളരെ ഗഹനമായി ചിന്തിക്കേണ്ട ഒരു കാര്യം അല്ലേ " " എനിക്ക് അറിയില്ലാ. നീ വേറെ വല്ല സംശയവും ചോദിച്ചോ ഞാൻ പറഞ്ഞ് തരാം " നിഖി " എന്നാ ഞാൻ വേറെ സംശയം ചോദിക്കാം. ഈ ക്ലോക്ക് കണ്ടുപിടിച്ച ആൾക്ക് എങ്ങനെ അപ്പോഴത്തെ സമയം മനസിലായി " അതു കൂടെ കേട്ടതും നിഖി അടിയറവു പറഞ്ഞ് മാധുവിന്റെ മടിയിൽ ഇരിക്കുന്ന പൂച്ചയേയും എടുത്ത് അകത്തേക്ക് കയറി പോയി പാടത്ത് നിന്ന് കയറി വന്ന നിധി മുറ്റത്ത് നിൽക്കുന്ന മാധുവിനെ കണ്ടതും ചിരിച്ച് കൊണ്ട് അവന്റെ അരികിലേക്ക് ഓടി. " മാധു " " നിച്ചു " രണ്ടു പേരും കൈയ്യിൽ പിടിച്ച് ഒന്ന് വട്ടം കറങ്ങി. " നീയും വന്നിരുന്നോ മാധു. നീ വരുന്ന കാര്യം എന്താ പറയാതിരുന്നേ " അവൾ സന്തോഷം കൊണ്ട് ഉറക്കെ ചോദിച്ചു. " എന്തൊരു ബഹളമാ ഇത് . " മാധുവിന്റെയും നിധിയുടെയും സ്നേഹ പ്രകടനം കണ്ട് സഹിക്കാനാവാതെ നിഖി ചോദിച്ചു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story