നീഹാരമായ്: ഭാഗം 44

neeharamayi

രചന: അപർണ അരവിന്ദ്

"Get out of my class" അതൊരു അലർച്ചയായിരുന്നു. അടുത്ത നിമിഷം നിധിക ജീവനും കൊണ്ട് പുറത്തേക്ക് ഓടി . കാന്റീനിൽ വന്നു നിന്ന ശേഷമാണ് നിധിക ഒന്ന് ശ്വാസം നേരെ വിട്ടത്. അവൾ ഒരു ടേബിളിന്റെ അടുത്തുള്ള ചെയർ വലിച്ചിട്ട് ഇരുന്നു. ഫോൺ നോക്കിയപ്പോൾ ഹരന്റെ കോൾ ആണ്. അവൾ തിരിച്ചു വിളിച്ചു എങ്കിലും ഹരൻ കോൾ പിക്ക് ചെയ്യുന്നില്ല. വൈദുവിന് ബെഡ് റെസ്റ്റ് വേണമെന്നും അതുകൊണ്ട് അവൾ ക്ലാസിലേക്ക് വരില്ലാ എന്നും മെസേജ് അയച്ചിട്ടുണ്ട്. അതോടെ നിധിക ബാഗും എടുത്ത് ലൈബ്രറിയിലേക്ക് നടന്നു. * തിരക്കുകൾ കാരണം ഹരൻ നിധികയെ പിന്നീട് വിളിച്ചിരുന്നില്ലാ. ഉച്ചക്ക് ലഞ്ച് ടൈമിനാണ് അവൻ ഒന്ന് ഫ്രീയായത്. ഫുഡ് കഴിക്കാനായി അവൻ നേരെ കാന്റീനിലേക്ക് നടന്നു. ലഞ്ച് ടൈം ആയതിനാൽ കൂടുതൽ പേരും കാന്റീനിലേക്ക് പോയിരുന്നു. സാധാരണ അധികം സംസാരിക്കാത്ത ആളാണ് ഹരൻ എന്ന ഒരു പരസ്യമായ രഹസ്യം ഉള്ളതിനാൽ ലഞ്ച് ടൈമിന് അവനെ ആരും വിളിക്കാറും ഇല്ലാ . കാന്റീനിലേക്ക് നടക്കുന്ന വഴി ചുറ്റo പരിചയമുള്ള ആളുകൾ ഉണ്ടോ എന്ന് അവന്റെ കണ്ണുകൾ പരതി.

അത് ചെന്ന് നിന്നത് സിസ്റ്റത്തിനു മുന്നിൽ ടെൻഷനോടെ ഇരിക്കുന്ന ഒരു സ്റ്റാഫിലാണ്. അവൻ ഒരു പുഞ്ചിരിയോടെ അവിടേക്ക് നടന്നു. ഹരന്റെ അതേ പ്രായം തന്നെയേ അയാൾക്കും കാണു. " ലഞ്ച് കഴിക്കാൻ വരുന്നില്ലേ ദീപക്ക് "ഹരൻ ടേബിളിൽ തട്ടി വിളിച്ചതും അയാൾ തല ഉയർത്തി നോക്കി. ഒപ്പം ഒരു അത്ഭുതവും നിറഞ്ഞു. "എന്താടോ ഇങ്ങനെ നോക്കുന്നേ. ഫുഡ് കഴിക്കാൻ വരുന്നില്ലേ എന്ന് " അവൻ വീണ്ടും ചോദിച്ചതും ദീപക്ക് ഉണ്ട് എന്നും ഇല്ലാ എന്നും തലയാട്ടി. " അതെന്താ ദീപക്ക് ലഞ്ച് കഴിച്ചിരുന്നോ " " ഇല്ലാ സാർ . ഞാൻ .. എനിക്ക് കുറച്ച് വർക്ക് തീർക്കാൻ ഉണ്ട് " " ആദ്യം ഫുഡ് . അത് കഴിഞ്ഞിട്ട് മതി വർക്ക് . ഇത് ഞാൻ ഏൽപ്പിച്ച വർക്ക് അല്ലേ . ഇറ്റ്സ് ഓക്കെ . രണ്ട് മണിക്കല്ലേ പ്രോഗ്രാം . ഇപ്പോ 12.30 ആയിട്ടല്ലേ ഉള്ളൂ. താൻ വാടോ കഴിച്ചിട്ട് വരാം." ഹരൻ പുഞ്ചിരിയോടെ പറഞ്ഞതും ദീപക്ക് സിസ്റ്റം ഷഡൗൺ ചെയ്ത് എണീറ്റു. " ദീപക്കിന് അന്നും ഇന്നും ഒരു മാറ്റവും ഇല്ലാലോ ഇപ്പോഴും പഴയ പോലെ തന്നെ " ഹരൻ അയാളെ നോക്കി പറഞ്ഞു. മറുപടിയായി ദീപക്ക് ഒന്ന് പുഞ്ചിരിച്ചു. " പക്ഷേ സാർ ഒരുപാട് മാറി പോയി. രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും " " ആണോ "

ഹരൻ ഒറ്റ പിരികം ഉയർത്തി ചോദിച്ചു. " യെസ്. ഫസ്റ്റ് വർക്ക് . അത് കഴിഞ്ഞ് മാത്രം മറ്റു കാര്യങ്ങൾ എന്ന പോളിസി ആയിരുന്നല്ലോ സാറിന്റെ . പിന്നെ കൂടെ വർക്ക് ചെയ്യുന്നവരോട് സംസാരിക്കുകയോ എന്തിന് ഒന്ന് ചിരിക്കുക പോലും ചെയ്യാറില്ലാലോ. ആ സാർ ഇപ്പോ ഫുഡ് കഴിക്കാൻ വിളിക്കുന്നു. ഇത് വല്ലാത്ത ഒരു ചെയിഞ്ച് ആയി പോയി " അവർ ഓരോന്ന് സംസാരിച്ച് കാന്റീനുള്ളിലേക്ക് നടന്നതും അത്ര നേരം ബഹളമയമായിരുന്ന കാന്റീൻ പെട്ടെന്ന് നിശബ്ദമായി. പരസ്പരം സംസാരിച്ച് നടന്നിരുന്ന ഹരനും ദീപക്കും അത് ശ്രദ്ധിച്ചതും ഇല്ല. അവർ ഫുഡ് എടുത്ത് ഒരു ടേബിളിൽ വന്നിരുന്നപ്പോഴാണ് എല്ലാവരും തങ്ങളെ ശ്രദ്ധിക്കുന്ന കാര്യം അവരും അറിഞ്ഞത്. സാധാരണ ഓഫീസിലെ ഉയർന്ന പോസിഷനിൽ ഉള്ളവരാരും മറ്റു സ്റ്റാഫിനൊപ്പം ഇരുന്ന് ഫുഡ് കഴിക്കാറില്ല. എസ്പെഷ്യലി സീനിയർ റിപ്പോർട്ടേഴ്സ് . അതിന് പുറമേ ആരോടും സംസാരിക്കാത്ത ഫ്രണ്ട്ഷിപ്പ് ഇല്ലാത്ത ഹരൻ കാന്റീനിൽ വന്നിരുന്നപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. " എന്തേ " ഹരൻ അപ്പുറത്തെ ടേബിളിലെ തന്നെ നോക്കി ഇരിക്കുന്നവരെ നോക്കി ചോദിച്ചും അവർ ഒന്നുമില്ലെന്ന് തോൾ അനക്കി വീണ്ടും സംസാരിക്കാൻ തുടങ്ങി.

അന്നത്തെ ദിവസം മൊത്തം ഹരന്റെ പുതിയ മാറ്റത്തെ കുറിച്ചുള്ള ചർച്ച ആയിരുന്നു ഓഫീസിൽ നിറഞ്ഞ് നിന്നിരുന്നത്. ഉച്ചക്ക് രണ്ട് മണിയുടെ ലൈവ് ന്യൂസ് റീഡിങ്ങ് കഴിഞ്ഞാൽ ഹരന് ഓഫീസിൽ നിന്നും ഇറങ്ങാം. ഷൂട്ടിങ്ങ് കഴിഞ്ഞ് ക്യാബിനിൽ നാളത്തേക്കുള്ള വർക്കും ചെയ്ത് വച്ച് മൂന്നരക്കാണ് ഹരൻ ഓഫീസിൽ നിന്നും ഇറങ്ങിയത്. * നിധിയുടെ കോളേജിന് മുന്നിൽ എത്തിയതും ഹരൻ അവളെ കോൾ ചെയ്തു. പക്ഷേ കോൾ അറ്റന്റ് ചെയ്യാത്തത് കൊണ്ട് ഹരൻ ഡേവിയെ ഒന്ന് വിളിച്ച് നോക്കി. കോളേജിന് മുന്നിൽ ഹരൻ ഉണ്ടെന്ന് പറഞ്ഞതും ഡേവി ഗേറ്റിനരികിലേക്ക് വന്നു. " നിച്ചു ക്ലാസിൽ ആണ്. അതാ കോൾ എടുക്കാത്തത്. രാവിലെ ലേറ്റ് ആയി ക്ലാസിൽ കയറിയതിന് ടൂട്ടർ അവളെ ക്ലാസിൽ നിന്നും പിടിച്ച് പുറത്താക്കി. ലാസ്റ് പിരീഡും ആളുടെ ആണ് അതുകൊണ്ട് നല്ല കുട്ടിയായി ക്ലാസിൽ കയറിയിട്ടുണ്ട് " " ഞാനും അത് മറന്നു പോയ്. ഞാൻ ഓഫീസിൽ കറക്റ്റ് ടൈമിൽ എത്താനുള്ള തിരക്കിൽ ആയിരുന്നു. ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആവാൻ പാടില്ലാലോ " " എന്തായാലും നിച്ചുവിന്റെ ക്ലാസ് കഴിയാൻ ഇനിയും 20 മിനിറ്റ് ഉണ്ട്. ചേട്ടായി വാ നമ്മുക്ക് കാന്റീനിൽ പോയി ഓരോ കട്ടൻ അടിക്കാം "

ഡേവി ഹരനേയും വിളിച്ച് കാന്റീനിലേക്ക് നടന്നു. " അപ്പാപ്പന് ഇപ്പോ എങ്ങനെയുണ്ട് " " ഇപ്പോ കുഴപ്പമില്ലാ . നാളെ ഡിസ്റ്റാർജ് ആവുമല്ലോ. പിന്നെ അവിടെ അമ്മച്ചിയും അപ്പയുമൊക്കെ ഉണ്ട്. ഇന്നലെ വൈകുന്നേരം ധ്യാനം കഴിഞ്ഞ് അവർ തിരിച്ച് എത്തി. നാളെ ഹോസ്പിറ്റലിൽ നിന്നും നേരേ അപ്പാപ്പന്റെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. അതാ ചേട്ടായിയെ ഒന്ന് കാണണം എന്ന് പറഞ്ഞത് " " മമ് കാണാം. അതിനാ ഞാൻ ഇവിടേക്ക് വന്നത്. യക്ഷിയേ .. അല്ലാ .. നിധികയേയും കൂട്ടി ഹോസ്പിറ്റലിൽ പോയിട്ട് നേരെ ഫ്ളാറ്റിലേക്ക് പോകാമല്ലോ " "അതെന്തായാലും കലക്കി. നിച്ചുവിന്റെ ഭർത്താവാണ് ഇത്രയും കാലം തന്നെ നോക്കിയത് എന്നറിഞ്ഞാൽ അപ്പാപ്പന്റെ മുഖഭാവം എനിക്കും ഒന്ന് കാണണം. ഐം ത്രിൽഡ് " ഡേവി ആവേശത്തോടെ പറഞ്ഞു. " എടാ ഡേവി അവിടെ നമ്മുടെ പയ്യൻമാർ നിന്നെ അന്വേഷിക്കുന്നു ഒന്ന് വന്നേ" ഡേവിയെ ഒരു പയ്യൻ വന്നു വിളിച്ചു " ചേട്ടായി ഞാൻ ഇപ്പോ വരാം. ബെൽ അടിച്ചിട്ടും എന്നെ കണ്ടില്ലാ എങ്കിൽ പാർക്കിങ്ങിൽ നിന്നാ മതി ഞാൻ വന്നോളാം " അത് പറഞ്ഞ് ഡേവി കാന്റീനിൽ നിന്നും ഇറങ്ങി.

ഹരൻ ഫോൺ എടുത്ത് താൻ കോളേജ് കാന്റീനിൽ ഉണ്ടെന്ന് നിധികക്ക് ഒരു മെസേജ് അയച്ചിട്ടു . ശേഷം കാന്റീനിൽ നിന്നും പുറത്തേക്ക് ഇറങ്ങി. വളരെ ശാന്തമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ. വളരെ കുറച്ച് പിള്ളേർ മാത്രമേ അവിടെയുള്ളൂ. ഹരൻ ഒരു മരച്ചുവട്ടിലായി ഇരുന്നു. * " ഇപ്പോ എടുത്ത ടോപ്പിക്ക് എല്ലാവരും ഒന്ന് വായിച്ച് നോക്ക് . ഞാൻ ഇപ്പോ വരാം " നന്ദൻ ബോർഡിൽ താൻ എഴുതിയിട്ടത് ഡസ്റ്റർ കൊണ്ട് മായ്ച്ച് പുറത്തേക്ക് ഇറങ്ങി. കയ്യിലെ ചോക്ക് പൊടി തട്ടി കളഞ്ഞ് അവൻ പൈപ്പിന് അരികിലേക്ക് വന്നു. പെപ്പിലെ വെള്ളത്തിൽ കൈ കഴുകി തിരിഞ്ഞപ്പോഴാണ് അവൻ മര ചുവട്ടിലെ സ്റ്റോൺ ബെഞ്ചിലിരിക്കുന്ന ഹരനെ കണ്ടത്. നന്ദൻ കുറച്ച് കൂടി മുന്നോട്ട് നടന്ന് അത് ഹരൻ തന്നെയാണ് എന്നുറപ്പിച്ചതും മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു. അവൻ പതിയെ ഹരന്റെ അരികിലേക്ക് നടന്നു. " ഹലോ മിസ്റ്റർ ഹരൻ ഇന്ദ്രജിത്ത് " തനിക്ക് പരിചിതമായ ശബ്ദം കേട്ട് ഹരൻ ഫോണിൽ നിന്നും തല ഉയർത്തി നോക്കി. തന്റെ തൊട്ടു മുന്നിലായി നിൽക്കുന്ന നന്ദനെ കണ്ട് ഹരന്റെ മുഖത്ത് പകപ്പ് നിറഞ്ഞു. ഹരൻ അടുത്ത നിമിഷം ഇരുന്നിടത്ത് നിന്ന് വേഗം എണീറ്റു. " എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലാ തോന്നുന്നു. ഭാര്യയെ കാണാൻ വന്നതായിരിക്കും അല്ലേ " ഹരൻ മറുപടി പറയാതെ അങ്ങനെ തന്നെ നിന്നു. " ഹരാ "

നിധിയുടെ വിളിയാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. ബാഗും പിടിച്ച് അവൾ ചിരിച്ച് കൊണ്ട് ഹരന്റെ അരികിലേക്ക് ഓടി വന്നു. " എന്താ ഹരാ ഇവിടേക്ക് വരുന്ന കാര്യം പറയാതെ ഇരുന്നത്. ഞാൻ ഇപ്പോഴാ നിന്റെ മെസേജ് കണ്ട് " ഹരന്റെ അരികിൽ വന്ന് നിന്ന് പറഞ്ഞു. " വാ പോകാം " ഹരൻ തിരക്കിട്ട് നിധികയുടെ കയ്യും പിടിച്ച് നന്ദനെ മറികടന്ന് മുന്നിലേക്ക് നടന്നു. " അങ്ങനെ അങ്ങ് പോയാലോ ഹരൻ ഇന്ദ്രജിത്ത് " പിന്നിൽ നിന്ന് നന്ദൻ പറഞ്ഞതും ഹരൻ പെട്ടെന്ന് നിന്നു. ശേഷം നന്ദന് നേരെ തിരിഞ്ഞു. "ഓഹ് സോറി. ഹരൻ ഇന്ദ്രജിത്ത് അല്ലാ . ജീവൻ .. അതല്ലേ നിന്റെ പേര് " നന്ദൻ അത് പറഞ്ഞതും നിധികയുടെ കയ്യിലെ ഹരന്റെ പിടി മുറുകി. അവൻ പകപ്പോടെ നിധികയെ ഒന്ന് നോക്കി. ഹരന്റെ ആ മുഖഭാവത്തിൽ നിന്ന് തന്നെ നിധികയോട് അവൻ ഒന്നും തുറന്ന് പറഞ്ഞിട്ടില്ലാ എന്ന് നന്ദനും മനസിലായി. " അപ്പോ തന്നെ കുറിച്ചുള്ള കാര്യമൊന്നും സ്വന്തം ഭാര്യയോട് പറഞ്ഞിട്ടില്ലേ . അതും തന്റെ ജന്മരഹസ്യം " നന്ദൻ പുഛത്തിൽ ചോദിച്ചു. " Stop it nandhan. That's none of your business " " അതെന്താ അങ്ങനെ ജീവൻ. ഒന്നല്ലെങ്കിലും ഒരു കാലത്ത് നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ ഞാൻ "

"അതെ. അതുകൊണ്ട് ... അതുകൊണ്ട് മാത്രമാണ് എനിക്ക് ഈ അവസ്ഥയിൽ നിന്റെ മുന്നിലിങ്ങനെ നിൽക്കേണ്ടി വന്നത്. എന്നെ വെറുതെ വിട്ടേക്ക് നന്ദാ. ഞാൻ നിനക്ക് ഒരു ഉപദ്രവത്തിനും വരില്ലാ " " നിന്റെ ഈ മുഖത്തെ ഈ പേടി . ഇതാണ് എനിക്ക് വേണ്ടത്. അത് കാണുമ്പോൾ എനിക്ക് എന്ത് സന്തോഷമാണേന്നോ . നിന്റെ ഭാര്യ എല്ലാം അറിയും എന്ന നിന്റെ മുഖത്തെ ഈ ഭയം. അത് മതി എനിക്ക് . അത്രമാത്രം മതി. ഇനി നീ പോയിക്കോ " നന്ദൻ പുഛത്തിൽ പറഞ്ഞതും ഹരൻ തിരിഞ്ഞ് നടന്നു. "നീ എന്തിനാ ഹരാ ഇയാളെ ഇങ്ങനെ പേടിക്കുന്നത് " നിധിക ഹരന്റെ കൈ പിടിച്ച് നിർത്തി. " നമുക്ക് വീട്ടിൽ പോയി സംസാരിക്കാം നിധിക. പ്ലീസ് " ഹരൻ അസ്വസ്ഥതയോടെ പറഞ്ഞു. " എന്തിന്.. എങ്ങോട്ടാ നീ പേടിച്ച് ഓടുന്നത് " " അവൻ മറുപടി പറയില്ലാ. കാരണം അവന് അറിയാം എല്ലാം അറിഞ്ഞാ നീ അവനെ വിട്ട് പോകും എന്ന് . നീ സത്യങ്ങൾ അറിയും എന്ന പേടിയാണ് അവന് . അല്ലേ ജീവാ " നന്ദൻ ചോദിച്ചതും ഹരന്റെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്ന് കലങ്ങി. അത് നന്ദനിൽ കൂടുതൽ സന്തോഷം നിറച്ചു. " മറുപടി പറ ജീവാ " അവൻ വീണ്ടും പറഞ്ഞു.

" നിർത്തടോ . ഇനി താൻ ആ പേര് തന്നെ വീണ്ടും വിളിച്ചാ താൻ എന്നെ പഠിപ്പിക്കുന്ന അധ്യാപകൻ ആണെന്ന കാര്യം ഞാൻ മറക്കും " അതൊരു അലർച്ചയായിരുന്നു. " നിധിക വേണ്ടാ. നമ്മുക്ക് പോകാം " " നിൽക്ക് ഹരാ. ഇന്ന് രണ്ടിൽ ഒന്ന് തിരുമാനിച്ചിട്ട് തന്നെ കാര്യം. എന്താ ഇയാളുടെ പ്രശ്നം. എന്തിനാ ഇയാൾക്ക് നിന്നോട് ഇത്ര ദേഷ്യം " " നിനക്ക് നിന്റെ ഈ ഭർത്താവിനെ കുറിച്ച് എന്ത് അറിയാം. നീ വിചാരിക്കുന്ന പോലെ ഇവൻ ദേവമഠത്തിൽ ജിതേന്ദ്രൻ മാഷിന്റെയും ഇന്ദിരയുടേയും മകൻ അല്ലാ . ഇവൻ ശരീരം വിറ്റ് ജീവിക്കുന്ന ഒരു തെരുവ് സ്ത്രീയുടെ മകനാണ്. ഇവന്റെ തന്ത ആരാണെന്ന് ഇവന്റെ അമ്മക്ക് പോലും അറിയുന്നുണ്ടാവില്ല. ചുരുക്കത്തിൽ നിന്റെ ഭർത്താവ് ഒരു തന്തയില്ലാത്തവനാ. ഇവൻ വെറുമൊ...." " ഇനി ഒരക്ഷരം മിണ്ടിയിൽ താൻ എന്റെ കൈയ്യിന്റെ ചൂടറിയും. ഇത് പറഞ്ഞ് താൻ പലവട്ടം ഇവന്റെ മനസിനെ വേദനിപ്പിച്ചതല്ലേ . തനിക്ക് എന്നിട്ടും മതിയായില്ലേ. " നിധിക പറയുന്നത് കേട്ട് ഹരൻ അത്ഭുതത്തോടെ നിധികയെ ഒന്ന് നോക്കി. ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു. "നിങ്ങൾ എന്താ കരുതിയത് ഇതെല്ലാം അറിയുമ്പോൾ ഞാൻ അവനെ ഉപേക്ഷിച്ച് പോകും എന്നോ .

എന്നാ നിങ്ങൾക്ക് തെറ്റി. ഞാൻ ഒരിക്കലും അവനെ സ്നേഹിച്ചത് അവന്റെ കുടുബമോ പണമോ നോക്കി അല്ല . പിന്നെ ഈ കാര്യങ്ങൾ എല്ലാം നിങ്ങൾ പറയുന്നതിന് മുൻപേ തന്നെ എനിക്ക് അറിയാം. പക്ഷേ നിങ്ങൾക്ക് ഹരനോടുള്ള ഈ പകക്കുള്ള കാരണം എന്താണെന്ന് മാത്രം അറിയില്ല. അതിനി എന്തായാലും നിങ്ങളുടെ നല്ലതിന് ആയിരിക്കില്ലാ " " നീയെന്താ എന്നെ ഭീഷണിപ്പെടുത്തുകയാണോ " " അങ്ങനെയെങ്കിൽ അങ്ങനെ . ഇത്രയും കാലം നീ കണ്ടത് നിന്നോട് പ്രതികരിക്കാത്ത നിന്നിൽ നിന്നും ഒളിച്ചോടുന്ന ഹരനെ ...അല്ലാ .... ജീവനെ ആയിരുന്നു. ആ ജീവാ ഇപ്പോ ഈ നിമിഷം ഇല്ലാതായി. അവനെ നിനക്ക് ശരിക്ക് അറിയില്ല " അവൾ പറഞ്ഞ് നിർത്തിയതും ബെല്ലടിച്ചതും ഒരുമിച്ചാണ്. നിധിക അവനെ ഒന്ന് തറപ്പിച്ച് നോക്കി ഹരന് പിന്നാലെ ഓടി. അവൾ കാറിനരികിൽ എത്തുമ്പോൾ ഹരൻ സ്റ്റിയറിങ്ങിൽ തല വച്ച് കിടക്കുകയാണ്. " പോകാം ഹരൻ " നിധിക കോ ഡ്രെവിങ്ങ് സീറ്റിലേക്ക് കയറി ഇരുന്ന് കൊണ്ട് പറഞ്ഞതും ഹരൻ കാർ മുന്നോട്ട് എടുത്തു. അവന്റെ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു. അത് ഡ്രെവിങ്ങിലും തെളിഞ്ഞ് കാണാമായിരുന്നു. ഹരന്റെ ആ ഭാവം നിധിയിൽ ചെറിയ ഭയം നിറച്ചിരുന്നു. ഹരൻ ഫ്ളാറ്റിൽ എത്തിയതും റൂമിലേക്ക് കയറി ശക്തമായി വാതിൽ അടച്ചു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story