നീഹാരമായ്: ഭാഗം 45

neeharamayi

രചന: അപർണ അരവിന്ദ്

" പോകാം ഹരൻ " നിധിക കോ ഡ്രെവിങ്ങ് സീറ്റിലേക്ക് കയറി ഇരുന്ന് കൊണ്ട് പറഞ്ഞതും ഹരൻ കാർ മുന്നോട്ട് എടുത്തു. അവന്റെ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു. അത് ഡ്രെവിങ്ങിലും തെളിഞ്ഞ് കാണാമായിരുന്നു. ഹരന്റെ ആ ഭാവം നിധിയിൽ ചെറിയ ഭയം നിറച്ചിരുന്നു. ഹരൻ ഫ്ളാറ്റിൽ എത്തിയതും ഫ്ളാറ്റിന്റെ മെയിൻ ഡോർ ശക്തമായി അടച്ചു. അവൻ നേരെ സെറ്റിയിൽ വന്നിരുന്നു. മുടിയിൽ വിരൽ കോർത്ത് തല കുനിച്ചിരിക്കുന്ന ഹരന്റെ അരികിലായി നിധികയും ഇരുന്നു. ഹരന്റെ തോളിൽ അവൾ കൈ വച്ചതും അവൻ തല ഉയർത്തി നോക്കി. " നിനക്ക് എല്ലാം അറിയാമായിരുന്നോ " ഹരൻ ചുവന്ന കണ്ണുകളോടെ ചോദിച്ചു. " അത് ..ഞാൻ .. എനിക്ക് .." " നിനക്ക് അറിയാമായിരുന്നോ ഇല്ലയോ അത്ര മാത്രം പറഞ്ഞാ മതി" അവന്റെ സ്വരത്തിൽ വല്ലാതെ ഗൗരവം നിറഞ്ഞിരുന്നു. " അറിയാമായിരുന്നു " അവൾ പതിയെ പറഞ്ഞു. " ഹരാ പക്ഷേ ഞാനിത് പ... " മുഴുവൻ പറയുന്നതിന് മുൻപേ തന്റെ തോളിൽ വച്ചിരുന്ന കൈ തട്ടി മാറ്റി അവൻ റൂമിൽ കയറി വാതിൽ അടച്ചു. അവൻ പോകുന്നത് നോക്കി നിരാശയോടെ നിധിക ഇരുന്നു.

" ഒരു നിമിഷം ഹരൻ തന്നെ തെറ്റിദ്ധരിച്ചു കാണുമോ . തന്റെ സ്നേഹം വെറുമൊരു സഹതാപത്തിന് പുറത്താണെന്ന് കരുതുമോ " നിധിക ടെൻഷനോടെ പല വട്ടം ഡോറിൽ തട്ടി വിളിച്ചു എങ്കിലും അവൻ വാതിൽ തുറന്നില്ല. കുറച്ച് നേരം അവൻ ഒറ്റക്ക് ഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നിയ നിധിക നേരെ കിച്ചണിലേക്ക് നടന്നു. രാത്രിയിലേക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കി. സമയം 7 മണി കഴിഞ്ഞു. അത്ര സമയമായിട്ടും ഹരനെ പുറത്ത് കാണാത്തത് കൊണ്ട് അവൾ പതിയെ ഡോറിനരികിലേക്ക് നടന്നു. ഡോർ ഹാന്റിൽ പിടിച്ച് തിരിച്ചതും ഡോർ ഓപ്പണായി. അവൾ ഒരു ആശ്വാസത്തോടെ അകത്തേക്ക് കയറി. റൂമിൽ നോക്കിയിട്ടും ഹരനെ കാണാനില്ല. അവൻ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ട് അവൾ അവിടേക്ക് നടന്നു. ഒരു ഷോട്ട്സ് മാത്രമാണ് വേഷം കുളി ഇപ്പോ കഴിഞ്ഞിട്ടേ ഉള്ളൂ. മുടിയിൽ നിന്നും വെള്ളത്തുള്ളികൾ പുറത്തു കൂടെ ഒഴുകി ഇറങ്ങുന്നുണ്ട്. അവന്റെ അരികിലേക്ക് പോകാൻ ചെറിയ ഭയമുള്ളത് കൊണ്ട് അവൾ നേരെ ഡ്രസ്സും എടുത്ത് ഫ്രഷാവാനായി ബാത്ത് റൂമിലേക്ക് കയറി. ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും നിധി റൂമിലേക്ക് വന്നു എന്ന് ഹരന് മനസിലായി. അവൻ റൂമിലെ ടേബിൾ ഡ്രോയിൽ നിന്നും ഒരു സിഗരറ്റും മാച്ച് ബോക്സും എടുത്ത് ബാൽക്കണിയിലേക്ക് തന്നെ വന്നു.

സിഗരറ്റ് കത്തിച്ച് ഒരു പഫ് എടുത്ത് അന്തരീക്ഷത്തിലേക്ക് ഊതി വിട്ടു. കഴിഞ്ഞ കാര്യങ്ങൾ മനസിലേക്ക് വീണ്ടും വന്നതും അവൻ ഇറുക്കെ കണ്ണുകൾ അടച്ചു. എല്ലാവരിൽ നിന്നും ഒളിച്ചോടാൻ അവൻ ഒരു നിമിഷം കൊതിച്ചു. പക്ഷേ നിധിക . അവൾ എന്ത് ചെയ്യും. അവളുടെ അച്ഛനും അമ്മയും തന്നെ വിശ്വസിച്ചല്ലേ സ്വന്തം മോളേ എന്റെ കയ്യിൽ ഏൽപ്പിച്ചത്. അതിനേക്കാൾ ഉപരി അവൾ ഇല്ലാതെ തനിക്ക് ഇനി പറ്റുമോ " അവൻ ഓരോന്ന് ചിന്തിച്ച് വീണ്ടും ഒരു പഫ് എടുത്തു. തന്റെ വയറിലൂടെ ആരോ ചുറ്റി പിടിച്ചതും ഹരൻ ഒന്ന് ഞെട്ടി നിധിക അവന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് നഗ്നമായ അവന്റെ പുറത്ത് മുഖം ചേർത്ത് നിൽക്കുകയാണ്. ഹരൻ ഒരു പഫ് കൂടി എടുത്ത് കയ്യിലുള്ള സിഗരറ്റ് ബിന്നിലേക്കിട്ടു. " ഹരാ.. ഞാ..ഞാൻ നിന്നെ ഇനിയും സങ്കടപ്പെടുത്തണ്ടാ എന്ന് കരുതിയാ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ അഭിനയിച്ചത്. " "മ്മ് " അവൻ ഒന്ന് മൂളുക മാത്രം ചെയ്തു. " എന്നോട് ദേഷ്യമാണോ നിനക്ക് " " No "

" പിന്നെ എന്താ നീ ഒന്നും മിണ്ടാത്തത് " " Nothing " അവന്റെ ആ ഒഴിഞ്ഞു മാറ്റം അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി അവളുടെ കണ്ണീർ അവന്റെ നഗ്നമായ പുറത്ത് പതിഞ്ഞു. " കരച്ചിൽ നിർത്ത് നിധികാ." അവൻ ഗൗരവത്തിൽ പറഞ്ഞു. " നിന്റെ ആരെങ്കിലും ചത്തോടീ ഇങ്ങനെ നിന്ന് മോങ്ങാൻ " ഹരൻ ദേഷ്യത്തിൽ അവൾക്ക് നേരെ തിരിഞ്ഞതും നിധിക രണ്ടടി പിന്നിലേക്ക് നീങ്ങി. " സോറി .. " ഹരൻ അവളെ ഇരു കൈകൾ കൊണ്ടും തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. " നിനക്ക് എന്നെ വിശ്വാസമില്ലേ . എന്റെ സ്നേഹത്തിൽ വിശ്വാസമില്ലേ . അതാണോ ഈ ദേഷ്യം " അവൾ വിതുമ്പി കൊണ്ട് ചോദിച്ചതും ഹരന് പാവം തോന്നി പോയി. " എന്നോടുള്ള സഹതാപം കൊണ്ടാണ് നീ എന്നെ സ്നേഹിക്കുന്നത് എന്നാെന്നും ഞാൻ വിശ്വസിക്കുന്നില്ലാ നിധിക. തെറ്റ് എന്റെ ഭാഗത്ത് തന്നെയായിരുന്നു. പക്ഷേ നമ്മുടെ കല്യാണത്തിന് മുൻപ് ഇതൊന്നും തുറന്ന് പറയാൻ എനിക്ക് ഒരു അവസരം കിട്ടിയതുമില്ലാ . എന്ന് വച്ച് ജീവിത ക്കാലം മുഴുവൻ നീ എന്നെ സഹിക്കണം എന്ന് ഞാൻ പറയില്ല. നിനക്ക് പോകണമെ..."

അവൻ പറഞ്ഞ് പൂർത്തിയാക്കും മുൻപേ നിധി അവന്റെ വാ പൊത്തി പിടിച്ചു. " നീ ആരുടെ മകനാ, നിന്റെ അച്ഛനാരാ , നീ ഏത് കുടുംബത്തിൽ ജനിച്ചു എന്നതൊന്നും എനിക്ക് പ്രശ്നമല്ലാ. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാതിയാ നീ . എന്റെ മാത്രമാ നീ . . അത് മാത്രം മതി എനിക്ക് " അത് പറഞ്ഞ് നിധിക അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേർന്നു നിന്നു. " ഇ.. ഇന്ദു.. അവൾ ആണോ നി.. നിന്നോട് എല്ലാം പറഞ്ഞത് " ഹരൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് ചോദിച്ചു. " മമ്" അവൾ തലയാട്ടി " എനിക്ക് തോന്നി. " ഹരൻ ഒരു പുഛ ചിരി ചിരിച്ചു. " ആ കുട്ടി പാവമാ ഹരാ. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാ അവൾ പറഞ്ഞത്. " " മ്മ്. എല്ലാവരും പാവമാ . ഇവിടെ തെറ്റ് എന്റെ ഭാഗത്താ . ഞാൻ തന്നെ ഒരു തെറ്റിന്റെ ഫലമാ .." " വേണ്ട ഹരാ. അങ്ങനെ ഒന്നും പറയല്ലേ . വന്നേ നമ്മുക്ക് ഭക്ഷണം കഴിക്കാം. എനിക്ക് വിശന്നിട്ട് വയ്യാ " അവൾ വിഷയം മാറ്റാനായി ഹരനെയും പിടിച്ച് വലിച്ച് ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നു. രണ്ട് പ്ലേറ്റിലായി ചപ്പാത്തിയും കറിയും അവൾ വിളമ്പി .

കഴിക്കുന്ന സമയങ്ങളിൽ എല്ലാം ഹരൻ എതാേ ചിന്തയിൽ ആയിരുന്നു. അവന്റെ മൂഡ് ശരിയാക്കാൻ നിധിക ഓരോന്ന് സംസാരിക്കുന്നുണ്ടെങ്കിലും ഹരൻ ഒന്നാേ രണ്ടോ വാക്കിൽ മാത്രമാണ് ഉത്തരം നൽക്കിയത്. * " ഹരാ " നിധിക ഹരന്റെ നഗ്നമായ നെഞ്ചിൽ തല വച്ച് കിടന്നുകൊണ്ട് വിളിച്ചു. " മമ്" അവൻ ഒന്ന് മൂളി. " ഞാൻ അവിടെ അല്ലാ . ഇവിടേയാ കിടക്കുന്നേ " സീലിങ്ങിൽ നോക്കി കിടക്കുന്ന ഹരന്റെ താടിയിൽ പിടിച്ച് വലിച്ച് തനിക്ക് നേരെയാക്കി കൊണ്ട് അവൾ പറഞ്ഞു. " നിനക്കെന്താ പെണ്ണേ ഉറക്കമൊന്നും ഇല്ലേ " " നീയെന്താ ഉറങ്ങാത്തെ " " എനിക്ക് ഉറക്കം വരുന്നില്ലാ " " എന്നാ എനിക്കും ഉറക്കം വരുന്നില്ലാ " അവളും വാശിയോടെ പറഞ്ഞു. ഹരൻ വീണ്ടും സീലിങ്ങിലേക്ക് നോക്കി കിടന്നു. " ആഹ്.. എന്താടി കാണിക്കുന്നേ " ഹരൻ തന്റെ കഴുത്ത് ഉഴിഞ്ഞ് കൊണ്ട് ചോദിച്ചു. " നിന്റെ ഭാര്യ അട്ടപുറത്ത് അല്ലാ ഇവിടെ നിന്റെ തൊട്ടരികിലാ കിടക്കുന്നത്. ഇനിയും മുകളിലേക്ക് നോക്കി കിടന്നാ ഞാൻ ഇനിയും കടിക്കും. പറഞ്ഞില്ലാന്ന് വേണ്ടാ "

" ആഹാ അത്രക്കായോ നീ " ഹരൻ അവളുടെ നേർക്ക് തിരിഞ്ഞതും അവൾ വീണ്ടും അവന്റെ കഴുത്തിൽ പതിയെ പല്ലുകൾ ആഴ്ത്തി. " ആഹ്. ഒതുങ്ങി കിടക്കടി " " ഇല്യാ. എന്നെ നോക്കി കിടക്ക് . എന്റെ കണ്ണിൽ നോക്കി കിടക്ക് " അവൾ വാശിയിൽ പറഞ്ഞു. " കണ്ണിൽ മാത്രം നോക്കിയാ മതിയോ അതോ " ഹരൻ അവളുടെ മുഖമാകെ കണ്ണോടിച്ച് പറഞ്ഞതും നിധിക ഒന്ന് പതറി പോയി. ഹരൻ അവളുടെ മുഖത്തു കൂടെ പതിയെ വിരലോടിച്ചതും നിധിക പതിയെ കണ്ണുകൾ അടച്ചു. കുറച്ച് കഴിഞ്ഞവൾ കണ്ണു തുറക്കുമ്പോൾ ഹരൻ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു. " നീ നിന്റെ അമ്മയെ പോലെ ആണല്ലേ യക്ഷി . ഇന്ദുവും അങ്ങനെയാണ്. മാധു അച്ഛനെ പോലെയാ " ഹരൻ പറഞ്ഞ് പറഞ്ഞ് എവിടേക്കാണ് പോകുന്നത് എന്ന് മനസിലായതും നിധിക ഒന്ന് ഉയർന്ന് അവന്റെ മുഖത്തേക്ക് തന്റെ മുഖം ചേർത്തു. ഒരു നിശ്വാസത്തിനപ്പുറം ഹരന്റെ മുഖം നിന്നതും നിധിക കണ്ണുകൾ അടച്ച് അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.

കുറച്ച് നേരം അങ്ങനെ തന്നെ നിന്ന ശേഷം അവനിൽ നിന്നും അവൾ അകന്ന് മാറി. ഹരന്റെ മുഖത്ത് ആദ്യം ഒരു പകപ്പ് ആയിരുന്നു എങ്കിൽ അധികം വൈകാതെ അതൊരു പൊട്ടിചിരിയിലേക്ക് വഴി മാറി. " എന്റെ മൂഡ് മാറ്റാൻ എന്റെ യക്ഷി പെണ്ണ് ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ . പക്ഷേ ചീറ്റി പോയി. ഇത് ഇങ്ങനെയൊന്നും അല്ലാ . ചേട്ടൻ കാണിച്ച് തരട്ടെ " അവളുടെ ചുണ്ടിലൂടെ പതിയെ തഴുകി കൊണ്ട് അവൻ പറഞ്ഞതും നിധിക ആദ്യം വേണം എന്നും പിന്നീട് വേണ്ടാ എന്നും തലയനക്കി . ഹരൻ ഒരു പുഞ്ചിരിയോടെ അവൾക്ക് മേലെ ഇരു കൈകളും കുത്തി നിന്നു. അവന്റെ മുഖം തന്നിലേക്ക് അടുത്ത് വന്നതും നിധിക മിഴികൾ ചേർത്തടച്ചു. ഹരന്റെ നിശാസം തന്റെ ചെവിയിൽ തട്ടിയതും അവളുടെ ഹൃദയമിടിപ്പ് വർധിച്ചു. " ഞാൻ തരാൻ പോവാണേ . പിന്നെ കണ്ടില്ലാ കേട്ടില്ലാ എന്നൊന്നും പറഞ്ഞേക്കരുത് " അവളുടെ കാതിലായി അവൻ പറഞ്ഞതും അവളുടെ ശരീരമാകെ ഒരു വിറയൽ പടർന്നു. " I love you yakshi ... "

ഹരൻ അത് പറഞ്ഞ് തന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് ചേർത്തു. ഒപ്പം അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു. ഒരു ദീർഘ ചുംബനത്തിന് ശേഷം അവൻ അവളിൽ നിന്നും വിട്ടകന്നതും നിധിക കിതപ്പോടെ ശ്വാസം ആഞ്ഞ് വലിച്ചു. അവനെ നേരിടാനാകാതെ അവൾ പെട്ടെന്ന് തിരിഞ്ഞ് കിടന്നു. അത് മനസിലാക്കിയ ഹരൻ അവളെ പിന്നിൽ നിന്നും ചുറ്റി പിടിച്ച് കഴുത്തിൽ മുഖം ചേർത്ത് കിടന്നു. ** പിറ്റേന്ന് രാവിലെ ഹരൻ വേഗം തന്നെ എണീറ്റ് ഓഫീസിലേക്ക് പോകാൻ റെഡിയായി . ഓഫീസിൽ പോകുന്ന വഴി കോളേജിൽ ആക്കി തരാം എന്ന് ഹരൻ പറഞ്ഞു എങ്കിലും അവൾ വേണ്ടാ എന്ന് പറഞ്ഞു ഹരനെ യാത്രയാക്കാൻ അവൾ താഴേയുള്ള പാർക്കിങ്ങ് വരെ വന്നു. ഹരന്റെ കാർ ഗേറ്റ് കടന്ന് പോയതും അവൾ തിരിച്ച് റൂമിലേക്ക് നടന്നു. ഒന്ന് ഉറങ്ങി എണീറ്റപ്പോൾ ഹരൻ പഴയ പോലെ ആയിരുന്നു. ഹരന്റെ പുഞ്ചിരി നിറഞ്ഞ മുഖം അവളിൽ വല്ലാത്ത ആശ്വാസം നിറച്ചിരുന്നു. റൂമിൽ എത്തിയതും നിധിക നേരെ സെറ്റിയിലേക്ക് കിടന്നു.

ക്ലാസിൽ പോകാൻ എന്തോ ഒരു മടി അവൾ ടി വി ഓൺ ചെയ്ത് അങ്ങനെ സെറ്റിയിൽ കിടന്നു. കുറച്ച് കഴിഞ്ഞതും ഹരന്റെ കോൾ വന്നു. അവൾ ടി വി ഓഫ് ചെയ്ത് ഫോണുമായി ബാൽക്കണിയിലേക്ക് നടന്നു. " യക്ഷി പെണ്ണേ " കോൾ അറ്റന്റ് ചെയ്തതും ഹരന്റെ നീട്ടിയുള്ള വിളി കേട്ട് അവൾ പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു. " ഓഫീസിൽ എത്തിയോ ഹരാ " " മമ്. ഇപ്പോ എത്തിയേ ഉള്ളൂ. നീ പോവാൻ റെഡിയായോ " " മമ്. ഇറങ്ങാൻ നിൽക്കാ " " ഞാൻ വൈകുന്നേരം പിക്ക് ചെയ്യാൻ വരണോ " " വേണ്ടാ ഹരാ. ഞാൻ വന്നോളാം " " മമ്. എന്നാ വേഗം ഇറങ്ങാൻ നോക്കിക്കോ. സമയം കളയണ്ടാ . എന്നാ ശരി" " അയ്യാേ ഹരാ വക്കല്ലേ . ഒരു മിനിറ്റ് " " എന്താ യക്ഷി " " അത് ..അത് പിന്നെ .... I love you..." അത് പറഞ്ഞതും അവൾ കോൾ കട്ട് ചെയ്തു. ശേഷം ആ ഫോൺ നെഞ്ചോട് ചേർത്തു. ഹരനോട് ക്ലാസിൽ പോകുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അവൾ അന്ന് കോളേജിൽ പോയില്ലാ. അമ്മയെ വിളിച്ച് ഹരന് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ചോദിച്ചറിഞ്ഞു.

ശേഷം വീഡിയോസ് നോക്കി അതെല്ലാം പറ്റുന്നപോലെ ഉണ്ടാക്കി . പിന്നീട് ഹരൻ വരാനുള്ള കാത്തിരിപ്പിലായിരുന്നു അവൾ. * വൈകുന്നേരം ഓഫീസിൽ നിന്നും ഹരൻ നേരെ ഫ്ളാറ്റിലേക്കാണ് വന്നത്. നാട്ടിലേക്ക് പോകുന്ന വഴി വൈകുന്നേരം അലക്സിയുടെ അപ്പാപ്പൻ ഫ്ളാറ്റിലേക്ക് വരാം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കുറച്ച് സാധനങ്ങളും മറ്റും വാങ്ങിയാണ് ഹരൻ വന്നത്. കാർ പാർക്കിങ്ങിൽ നിർത്തി അവൻ പുറത്തെ ഗാർഡൻ എരിയയിൽ ഡേവിയെ കാത്തു നിന്നു. നിധിക കോളേജിൽ നിന്ന് വരുമ്പോൾ ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി അവർ വരുന്ന കാര്യം ഹരൻ അവളെ അറിയിച്ചില്ലാ. ഒരു പത്ത് മിനിറ്റ് കഴിഞ്ഞതും ഒരു കാർ അവന്റെ മുന്നിൽ വന്ന് നിന്നു. ഡ്രെവിങ്ങ് സീറ്റിൽ നിന്ന് ഡേവിയും കോ ഡ്രെവർ സീറ്റിൽ നിന്ന് അപ്പാപ്പനും ബാക്ക് സീറ്റിൽ നിന്ന് അമ്മാമ്മയും പുറത്തേക്ക് ഇറങ്ങി. " ചേട്ടായി ഓഫീസിൽ നിന്നും നേരെ വരുന്ന വഴിയാണോ " ഡേവി അവനെ ഹഗ്ഗ് ചെയ്തു കൊണ്ട് ചോദിച്ചു. " അതേ . നീ ഇന്ന് ക്ലാസിൽ പോയില്ലേ "

" എയ് ഇല്ലാ . ഇവരെയും കൊണ്ട് വയനാട് വരെ എത്തേണ്ടത് അല്ലേ അതുകൊണ്ട് ലീവ് എടുത്തു..." " ആഹ്. എന്നാ വാ ഫ്ളാറ്റിലേക്ക് പോകാം " കയ്യിലുള്ള കവറുകളുമായി ഹരൻ മുന്നിൽ നടന്നു. പിന്നിലായി ഡേവിയും അപ്പാപ്പനും അമ്മച്ചിയും ഫ്ളാറ്റിനു മുന്നിൽ എത്തിയതും ഹരൻ കയ്യിലുള്ള കീ ഉപയോഗിച്ച് ഡോർ തുറക്കാൻ നോക്കിയിട്ടും പറ്റുന്നില്ലാ. അവൻ ഒരു സംശയത്തോടെ ഡോർ ബെൽ അടിച്ചു. * ടി വി കണ്ട് ഉറങ്ങി പോയ നിധിക ബെല്ലിന്റെ ശബ്ദം കേട്ട് സെറ്റിയിൽ നിന്നും ചാടി എണീറ്റു. അവൾ വേഗം വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ഹരനെ കണ്ട അടുത്ത നിമിഷം അവനെ ഇറുക്കെ പുണർന്നു. " ഹരാ... സർപ്രെയ്സ് ... " അത് പറഞ്ഞ് അവൾ അവന്റെ കവിളിലായി ഉമ്മ വച്ചു. വിചാരിക്കാതെയുള്ള നിധിയുടെ പ്രവ്യത്തിയിൽ ഹരന്റ കയ്യിലുള്ള കവർ താഴേക്ക് വീണു. അതേ സമയം നിധിക തല ചരിച്ച് നോക്കിയതും ഹരന്റെ പിന്നിൽ നിൽക്കുന്നവരെ കണ്ട് അമ്പരന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story