നീഹാരമായ്: ഭാഗം 46

neeharamayi

രചന: അപർണ അരവിന്ദ്

ടി വി കണ്ട് ഉറങ്ങി പോയ നിധിക ബെല്ലിന്റെ ശബ്ദം കേട്ട് സെറ്റിയിൽ നിന്നും ചാടി എണീറ്റു. അവൾ വേഗം വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ഹരനെ കണ്ട അടുത്ത നിമിഷം അവനെ ഇറുക്കെ പുണർന്നു. " ഹരാ... സർപ്രെയ്സ് ... " അത് പറഞ്ഞ് അവൾ അവന്റെ കവിളിലായി ഉമ്മ വച്ചു. വിചാരിക്കാതെയുള്ള നിധിയുടെ പ്രവ്യത്തിയിൽ ഹരന്റ കയ്യിലുള്ള കവർ താഴേക്ക് വീണു. അതേ സമയം നിധിക തല ചരിച്ച് നോക്കിയതും ഹരന്റെ പിന്നിൽ നിൽക്കുന്നവരെ കണ്ട് അമ്പരന്നു. * അവൾ വേഗം ഹരന്റെ ചുറ്റി പിടിച്ച കൈകൾ എടുത്തു മാറ്റി. "ചേട്ടായി .." ഡേവി തട്ടി വിളിച്ചപ്പോഴാണ് അവനും സ്വബോധം വന്നത്. " നിങ്ങൾ എന്താ അകത്ത് തന്നെ നിൽക്കുന്നേ പുറത്തേക്ക് വാ" ഹരൻ പരിഭ്രമത്തിൽ പറഞ്ഞു. " എന്താ ചേട്ടായി " " ശ്ശേ. ഞാനിതെന്തൊക്കെയാ പറയുന്നേ. സോറി .... പുറത്ത് നിൽക്കാതെ അകത്തേക്ക് വാ" അത് പറഞ്ഞ് ഹരൻ അകത്തേക്ക് നടന്നു.പിന്നാലെ ഡേവിയും അവനു പിന്നിൽ നിധികയും അമ്മാമയും അകത്തേക്ക് കയറി " വരുന്നില്ലേ " നിധിക പുറത്ത് തന്നെ നിൽക്കുന്ന അപ്പാപ്പന്റെ നോക്കി ചോദിച്ചതും ആളും അകത്തേക്ക് കയറി വന്നു.

" നിധിക ഇവർക്ക് കുടിക്കാൻ വല്ലതും എടുക്ക്. ഞാൻ ഈ ഡ്രസ്സ് ചെയ്ഞ്ച് ചെയ്തിട്ട് വരാം " അത് പറഞ്ഞ് ഹരൻ റൂമിലേക്കും നിധി കിച്ചണിലേക്കും പോയി. " അലക്സിയും ഹരനും തമ്മിൽ എന്താ ബന്ധം " ചെറിയ വിറയലോടെയാണ് അപ്പാപ്പൻ അത് ചോദിച്ചത്. " അത് അപ്പാപ്പന് അറിഞ്ഞൂടെ " " അത് ... അവൾ ... ആ കുട്ടി അലക്സിയുടെ .." അയാൾ പാതി പറഞ്ഞ് നിർത്തി. " അപ്പോ മറന്നിട്ടില്ലാലേ . അല്ലെങ്കിലും അത് അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്ന കാര്യമല്ലാലോ. പക്ഷേ അപ്പാപ്പൻ പറഞ്ഞതിൽ ചെറിയ ഒരു തിരുത്തുണ്ട്. അവൾ ... ആ കുട്ടി ..അലക്സിയുടെ അല്ലാ . അത് ഹരൻ ചേട്ടായിടെ ഭാര്യയാണ്. നിധിക.. നിധിക ഹരൻ ഇന്ദ്രജിത്ത് " ഡേവി പറഞ്ഞത് കേട്ടതും അപ്പാപ്പൻ ഇരുന്നിടത്ത് നിന്നും എണീറ്റു. " അപ്പാപ്പൻ എന്താ എണീറ്റ് നിൽക്കുന്നത്. ഇരിക്ക്. വയ്യാത്തത് അല്ലേ. ഞാൻ ചായ എടുത്തിട്ട് വരാം " ഡ്രസ് മാറ്റി വന്ന ഹരൻ അപ്പാപ്പനെ കണ്ട് പറഞ്ഞു. ശേഷം കിച്ചണിലേക്ക് നടന്നു. " ഹരന് എല്ലാം അറിയാമായിരുന്നോ "

അയാൾ താഴ്ന്ന സ്വരത്തിൽ ചോദിച്ചു. "മ്മ്. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ചേട്ടായി അപ്പാപ്പന് വയ്യാതായപ്പോ ഹോസ്പിറ്റലിൽ കൂട്ട് നിന്നതും സഹായങ്ങൾ ചെയ്ത് തന്നതും " നിധികയും ഹരനും ചായയുമായി അപ്പോഴേക്കും വന്നിരുന്നു. ഹരനും ഡേവിയും ഓരോന്ന് സംസാരിച്ചിരുന്നപ്പോൾ അപ്പാപ്പൻ മിണ്ടാതെ ഇരിക്കുകയാണ് ചെയ്തത്. അയാൾക്ക് ഹരനെ നോക്കാൻ പോലും ഒരു മടി തോന്നി. കാരണം ഹരൻ ഹോസ്പിറ്റലിൽ വന്ന് കൂട്ട് നിന്ന സമയത്ത് അവനോട് അലക്സിയുടെ പ്രണയ ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു. അവനാണെങ്കിൽ ആദ്യമായി കേൾക്കുന്ന ഭാവത്തിൽ ഇരിക്കുകയും ചെയ്തിരുന്നു. മാത്രമല്ലാ അലക്സിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സഹിക്കാൻ വയ്യാത്തത് കൊണ്ട് ആ കുട്ടിയുടെ വീട്ടിൽ പോയി കാല് പിടിച്ചിട്ടാണെങ്കിലും ആ കല്യാണം നടത്തണം എന്ന് വരെ പറഞ്ഞിരുന്നു. അതെല്ലാം ആലോചിക്കുന്തോറും അപ്പാപ്പന്റെ മുഖം താഴ്ന്നു. " എന്നാ നമ്മുക്ക് ഇറങ്ങിയാലോ അപ്പാപ്പാ . " ഡേവി ചോദിച്ചതും അപ്പാപ്പൻ വേഗം എണീറ്റ് പുറത്തേക്ക് നടന്നു. " എന്നാ ഞങ്ങൾ ഇറങ്ങട്ടെ . അത്രയും നേരം മിണ്ടാതെ ഇരുന്ന അമ്മാമ്മ ഹരനെ നോക്കി പറഞ്ഞു.

" നല്ല മനസാ മോന്റെ . മോളുടെ ഭാഗ്യമാ ഇവൻ . എന്നും പരസ്പര സ്നേഹത്തോടെ ഇങ്ങനെ കഴിയാൻ സാധിക്കട്ടെ . ക്ഷമ ചോദിക്കാനുള്ള തെറ്റല്ലാ അതിയാൻ ചെയ്തത് എന്ന് അറിയാം. എന്നാലും പറയാ അതിയാൻ ചെയ്തതിന് ഈ അമ്മാമ്മ ക്ഷമ ചോദിക്കാ " നിധിയെ നോക്കി പറഞ്ഞ് നിറഞ്ഞ കണ്ണ് തുടച്ച് അമ്മാമ്മയും പുറത്തേക്ക് പോയി. അവരെ യാത്രയാക്കാൻ ഹരനും നിധികയും പുറത്തേക്ക് ഇറങ്ങി വന്നു. "നിധികയിലെ നി യും ഹരനിലെ ഹരയും ചെയ്ത് നിഹാര .... ആരുടെയാ ഈ ഐഡിയ. " ഡോറിലെ പേര് നോക്കി ഡേവി ചോദിച്ചു. " അതൊക്കെ മാധുവിന്റെ പണിയാണ് " ഹരൻ പുഞ്ചിരിയോടെ പറഞ്ഞു. " ഇവിടെ ചിലർ കാരണം ചില നല്ല കാര്യങ്ങൾ നടന്നല്ലോ. കർത്താവിന് സ്തുതി " ഡേവി കിട്ടിയ അവസരത്തിൽ അപ്പാപ്പനിട്ട് ഒരു കുത്ത് കൊടുത്തു.

അവരെ യാത്രയാക്കാൻ ഹരൻ താഴേക്ക് ഇറങ്ങി പോയിരുന്നു. " എന്നാ ശരി ചേട്ടായി " കാർ സ്റ്റാർട്ട് ചെയ്ത് ഡേവി പറഞ്ഞു. " ആരോഗ്യം ശ്രദ്ധിക്കണം അപ്പാപ്പാ " ഹരൻ അയാളുടെ കൈ പിടിച്ച് പറഞ്ഞതും അയാളുടെ മുഖത്ത് വല്ലാത്ത വേദന നിറഞ്ഞു നിന്നു. " മധുര പ്രതികാരം ആണല്ലേ " അപ്പാപ്പൻ ചോദിച്ചതും ഹരൻ ഒന്ന് ചിരിച്ചു. " പ്രതികാരമോ ..എനിക്കോ ..എന്തിനാ അപ്പാപ്പാ . ശരിക്കും ഞാൻ നന്ദി അല്ലേ പറയേണ്ടത്. അപ്പാപ്പൻ അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണല്ലോ നിധികയെ എനിക്ക് കിട്ടിയത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി ഓരോന്ന് ആലോചിച്ച് മനസ് വേദനിപ്പിക്കണ്ടാ . അമ്മാമ്മേ അപ്പാപ്പനെ ശ്രദ്ധിച്ചോണം" ഹരൻ അത് പറഞ്ഞ് അവരെ കൈ വീശി കാണിച്ചു. ഡേവിയുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് നിധിക ബാൽക്കണിയിൽ നിന്ന് കണ്ടു. * "യക്ഷി പെണ്ണേ " കാതിൽ ആർദ്രമായ സ്വരം കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഒപ്പം അവന്റെ കൈകൾ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. "എന്താ എന്റെ യക്ഷി പെണ്ണ് കാര്യമായ ആലോചനയിൽ ആണല്ലോ " അവൻ അവളുടെ തോളിൽ താടി കുത്തി നിന്നു. " ഒന്നുല്ലാ ഹരാ "

" അത് കള്ളം . ഹൃദയത്തിന്റെ വടക്കേ അറ്റത്ത് ഒരു മൂലയിൽ ചെറിയ ഒരു നഷ്ടബോധം തോന്നുന്നുണ്ടോ ഡോ " ഹരൻ അല്പം ഗൗരവത്തിലാണ് അത് ചോദിച്ചത്. " ഹരാ.. " നിധിക ശാസനയോടെ വിളിച്ചു. " ഞാൻ കാര്യമായിട്ടാ ചോദിച്ചത്. ഇനി അങ്ങനെ ഉണ്ടെങ്കിൽ ഈ ജന്മത്തിൽ എന്തായലും പറ്റില്ലാ വേണങ്കിൽ അടുത്ത ജന്മത്തിൽ അലക് .." അവൻ പറഞ്ഞ് വരുന്നത് എന്താണെന്ന് മനസിലായതും നിധിക ദേഷ്യത്തിൽ അവനെ പിന്നിലേക്ക് തള്ളി. " എന്നിട്ട് വേണമായിരിക്കും നിങ്ങൾക്ക് ആ ഭൂമികയുടെ കൂടെ പോകാൻ . അങ്ങനെ വല്ല വിചാരവും ഉണ്ടെങ്കിൽ കൊന്നു കളയും തന്നെ ഞാൻ . എന്നിട്ട് ഞാനും ചാവും " അത് പറഞ്ഞ് നിധിക അകത്തേക്ക് കയറി പോയി. റൂമിൽ നിന്നും എന്തോ താഴേ വീണ് ഉടയുന്ന ശബ്ദം കേട്ടതും അവൾ ശരിക്കും ദേഷ്യത്തിലാണെന്ന് അവന് മനസിലായി. " അയ്യോ എന്റെ ലാപ്പ്ടോപ്പ് . ദേഷ്യത്തിൽ അതാണോ എറിഞ്ഞ് ഉടച്ചത് " ഹരൻ നെഞ്ചിൽ കൈ വച്ച് റൂമിലേക്ക് ഓടി. റൂമിൽ എത്തിയതും ആദ്യം കണ്ണ് പോയത് ടേബിളിനു മുകളിലേക്കാണ്. ലാപ്പും ഫോണും സുരക്ഷിതമായി അവിടെ ഇരിക്കുന്നത് കണ്ടതും അവൻ ആശ്വാസത്തോടെ ശ്വാസം വിട്ടു.

താഴേ വീണു കിടക്കുന്ന സാധനങ്ങളിൽ കാല് തട്ടാതെ ഹരൻ ബെഡിലിരിക്കുന്ന നിധികയുടെ അടുത്ത് ഇരുന്നു. ബെഡിൽ കൈ കുത്തി തല കുനിച്ചാണ് ഇരിക്കുന്നത്. ഉയർന്ന ശ്വാസനിശ്വാസത്തിൽ നിന്ന് തന്നെ ആള് നല്ല ദേഷ്യത്തിലാണെന്ന് അവന് മനസിലായി. "യക്ഷി പെണ്ണേ " തോളിലൂടെ കൈ ഇട്ട് വിളിച്ചതും അവൾ കൈ തട്ടി മാറ്റി. " സോറി സോറി സോറി ഒരു ആയിരം സോറി . ഞാൻ അറിയാതെ പറഞ്ഞതാ . ഇനി അങ്ങനെ ഒരിക്കലും പറയില്ലാ. എനിക്ക് ഈ ജന്മത്തിലും ഇനി എത്ര ജന്മമുണ്ടോ ആ ജന്മം മുഴുവൻ എന്റെ ഈ യക്ഷിയെ മതി. " അവൻ അത്രയൊക്കെ പറഞ്ഞിട്ടും നിധിക ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുകയാണ്. " നിധിക എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ . എന്റെ മുഖത്തേക്ക് നോക്കിയേ" ഹരൻ ബലമായി അവളുടെ മുഖം തനിക്ക് നേരെ തിരിച്ചു. " അയ്യേ ..നീ കരയുകയാണോ " ഹരൻ അവളുടെ നിറഞ്ഞ മിഴികളിൽ മുത്തമിട്ടു. " യക്ഷി ... കരയല്ലേ . എന്താ നിന്റെ ശരിക്കുമുള്ള പ്രശ്നം.

അവർ ഇവിടേക്ക് വന്നത് നിനക്ക് ഇഷ്ടമായില്ലേ അതാണോ ." ഹരൻ ചോദ്യഭാവത്തിൽ ചോദിച്ചു. " അയാള് കാരണമാ ഹരാ ഞാൻ എന്റെ അച്ഛയേയും അമ്മയേയും കഴിഞ്ഞ ഒരു കൊല്ലം ഓരോന്ന് പറഞ്ഞ് സങ്കടപ്പെടുത്തിയത്. ഞാൻ കാരണം അവർ എത്ര വിഷമിച്ച് കാണും .അതിന്റെ കൂടെ നീ കൂടെ ഓരോന്ന് പറഞ്ഞ് ദേഷ്യം പിടിപ്പിച്ചില്ലേടാ " നിധി അവന്റെ നെഞ്ചിൽ കൈ വച്ച് പിന്നിലേക്ക് തള്ളി. " ഡാ എന്നോ . എന്നെ എട്ടാന്ന് വിളിക്കടി . ഒന്നല്ലെങ്കിലും നിന്നേക്കാൾ ആറേഴ് വയസിന് മൂത്തത്ത് അല്ല ഞാൻ " " പിന്നേ. എന്റെ പട്ടി വിളിക്കും "നിധിയും വിട്ടു കൊടുത്തില്ലാ " നിന്റെ പട്ടി അല്ലാ . നീ വിളിക്കും " അത് പറയലും ഹരൻ അവളെ ബെഡിലേക്ക് തള്ളിയിട്ടതും ഒരുമിച്ചായിരുന്നു. "നീ വിളിക്കില്ലാ അല്ലേടീ യക്ഷി " " ദേ എന്നെ വെറുതെ ഭീഷണിപ്പെടുത്താൻ നോക്കണ്ടാ " അവൾ ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചതും ഹരൻ അവൾക്ക് മേലെ ഇരു കൈകളും കുത്തി നിന്നു.

" ദേ മര്യാദക്ക് മാറിക്കോ ഹരാ. അല്ലെങ്കിൽ ഞാൻ പോയി കേസ് കൊടുക്കും. പുതിയ കോടതി വിധിയെ കുറിച്ച് ഞാൻ നിനക്ക് പറഞ്ഞ് തരണ്ടാലോ " അത് കേട്ടതും ഹരന്റെ മുഖഭാവം മാറി. " നീ എന്ത് സാധനമാടീ. കേസ് കൊടുക്കാൻ ഞാൻ നിന്നെ റേപ്പ് ഒന്നും ചെയ്തില്ലാലോ. ഒന്ന് എട്ടാ എന്ന് വിളിക്കാനല്ലേ പറഞ്ഞത് " ഹരന്റെ സ്വരം ദയനീയമായി . ശേഷം അവൻ ബെഡിലേക്ക് കിടന്നു. " പിണങ്ങിയോ ഹരാ.. " നിധി ചിരിയോടെ അവന്റെ താടി പിടിച്ച് വലിച്ചു. " ദേ എന്റെ താടിയിൽ പിടിച്ച് കളിച്ചാലുണ്ടല്ലോ " " കളിച്ചാ നീ എന്ത് ചെയ്യും" " ഒതുങ്ങി ഇരിക്കടി . എനിക്ക് വേദനിക്കുന്നുണ്ട് " അത് പറഞ്ഞ് അവൻ അവളുടെ കൈകൾ പിടിച്ച് വച്ചു. അതോടെ നിധി ഒന്ന് ഉയർന്ന് അവന്റെ കഴുത്തിലായി കടിച്ചു. " ആഹ്... വിടടി ശവമേ . ഞാൻ നിന്റെ കൈയ്യിൽ ഒന്ന് പിടിച്ചാ അത് പീഡനം. നീ എന്നെ കടിച്ചാൽ അത് പീഡനം അല്ലാ . ഇത് എവിടുത്തെ നിയമമാ " " അതാണ് ഇവിടുത്തെ നിയമം. പറ്റില്ലെങ്കിൽ ഇന്ത്യ വിട്ടു പോവണം മിസ്റ്റർ . ആരെങ്കിലും പറഞ്ഞോ ഇവിടെ നിൽക്കാൻ .. " അവൾ പുഛത്തിൽ പറഞ്ഞു. " ഈ ഇടയായി നിന്റെ അഹങ്കാരം കുറച്ച് കൂടുന്നുണ്ട്.

അത് എനിക്ക് കുറക്കാൻ അറിയാഞ്ഞിട്ടല്ലാ. ഞാൻ വേണ്ടാന്ന് വച്ചിട്ടാ " " അയ്യോ നിന്റെ ഭീഷണി കേട്ട് ഞാൻ പേടിച്ച് വിറച്ചു പോയി. നാളെ വല്ല പനിയും വരുമോ എന്തോ " ഇല്ലാത്ത പേടി അഭിനയിച്ച് നിധിക പറഞ്ഞതും അടുത്ത നിമിഷം ഹരൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. " ഹ ..ഹ.ഹരാ " അവൾക്ക് ശബ്ദം പോലും പുറത്ത് വന്നില്ല. ഹരൻ അവളുടെ തൊണ്ട കുഴിയിലായി അമർത്തി ഉമ്മ വച്ചതും നിധിക ഒന്ന് ഉയർന്ന് പൊങ്ങി. അവന്റെ ചുണ്ടുകളും നാവും അവളുടെ കഴുത്തിലൂടെ ദിശയറിയാതെ അലഞ്ഞ് നടന്നു. ഒപ്പം നിധികയുടെ കൈകൾ അവന്റെ മുടിയിൽ കോർത്ത് വലിച്ചു. " ഹരാ..." അവനെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ നിധി ശ്രമിച്ചു എങ്കിലും അവൾ തളർന്ന് പോയിരുന്നു. ഹരന്റെ ചുണ്ടുകളുടെ സ്ഥാനം പതിയെ മാറാൻ തുടങ്ങിയതും നിധിക അവന്റെ മുഖം ശക്തമായി പിടിച്ച് മാറ്റി. ഹരൻ ഒരു കള്ള ചിരിയോടെ അവളെ തല ഉയർത്തി നോക്കി. " അപ്പോ നീ എന്നെ എട്ടാ എന്ന് വിളിക്കില്ലാ അല്ലേ " അവന്റെ ചോദ്യത്തിൽ ഭീഷണി ഇല്ലാതില്ലാ. അവളുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും കിട്ടാത്തതിനെ തുടർന്ന് ഹരൻ അവളുടെ കഴുത്തിൽ നിന്നും താഴേക്ക് മുഖം ചലിപ്പിച്ചതും നിധിക ഇറുക്കെ കണ്ണുകൾ അടച്ചു

. " ഇ.. ഇന്ദ്രേ ... ഇന്ദ്രേട്ടാ .." " ഓഹ് ഗോഡ്..." ഹരൻ നെഞ്ചിൽ കൈ വച്ച് ബെഡിലേക്ക് കിടന്നു. നിധിക കാര്യം മനസിലാവാതെ തല ചരിച്ച് അവനെ നോക്കി. " ഒന്നുകൂടെ വിളിക്കുമോ യക്ഷി " അവൻ വീണ്ടും ചോദിച്ചതും നിധികക്ക് എതിർക്കാനായില്ലാ. " ഇ... ഇന്ദ്രേട്ടാ " " ഓഹ് എന്റെ യക്ഷി . ഇങ്ങനെയല്ലാ. നേരത്തെ വിളിച്ചപോലെ ഹസ്കി വോയ്സിൽ " അവൻ പറയുന്നത് കേട്ട് നിധികയുടെ മുഖം വിവർണമായി. അത് ഒളിപ്പിക്കാൻ എന്ന വണ്ണം അവൾ മുഖം കൂർപ്പിച്ച് ദേഷ്യത്തിൽ നോക്കി. അടുത്ത നിമിഷം ഹരന്റെ അധരങ്ങൾ അവയുടെ ഇണയെ സ്വന്തമാക്കിയിരുന്നു. അവൻ അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു. ആദ്യം നിധിക അത് ഏതിർത്തു എങ്കിലും പിന്നീട് എപ്പോഴോ അവളും അത് ആസ്വദിച്ചിരുന്നു. ഇരു കണ്ണുകളും അടച്ച് അവന് വിധേയയായി അവൾ . ചുംബനത്തിന്റെ തീവ്രത വർദ്ധിച്ച് അധരങ്ങളേയും പല്ലുകളേയും മറികിടന്ന് നാവുകൾ തമ്മിൽ ചുറ്റി പിണഞ്ഞിരുന്നു.

ശ്വാസം കിട്ടാതെ നിധിക ഒന്ന് ഏങ്ങിയതും ഹരൻ വേഗം തന്നെ അവളിൽ നിന്നും അകന്ന് മാറി. ശേഷം ബെഡിലേക്ക് കിടന്ന് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ഇരുവരും നന്നായി കിതക്കുന്നുണ്ടായിരുന്നു. പരസ്പരം ഒന്ന് നോക്കാൻ കഴിയാതെ ഇരുവരും കിടന്നു. എത്ര സമയം അങ്ങനെ കിടന്നു എന്ന് അവർക്ക് പോലും അറിയില്ലായിരുന്നു. "യക്ഷി .." കുറേ സമയത്തിന് ശേഷം ഹരൻ വിളിച്ചു. " മമ്" " നിനക്ക് ഞാൻ ആരാ എന്ന് അറിയണ്ടേ " " വേണ്ടാ " " അതെന്താ അങ്ങനെ " " അറിയണ്ടാ അത്ര തന്നെ. " " അത് പറ്റില്ലാ നിധിക. എന്നെ കുറിച്ച് നീ പൂർണമായും അറിഞ്ഞിരിക്കണം. നിനക്ക് അറിയാത്ത മറ്റൊരു ഹരൻ കൂടി ഉണ്ട്. മറ്റാർക്കും അറിയാത്ത ഒരു ഹരൻ " അവന്റെ സ്വരം വല്ലാതെ ഇടറി പോയി. " നീ കരയുകയാണോ ഹരാ. " " എയ് " " പിന്നെന്താ കണ്ണ് നിറഞ്ഞിരിക്കണേ ..?"....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story