നീഹാരമായ്: ഭാഗം 48

neeharamayi

രചന: അപർണ അരവിന്ദ്

" എന്റെ യക്ഷി പെണ്ണേ " അവൻ അവളുടെ കാതിലായി പതിയെ പറഞ്ഞതും നിധിക ഒന്ന് ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി പറ്റി ചേർന്നു. " നീ ഇന്ന് ഓഫീസിൽ പോവുന്നില്ലേ " " മ്മ് പോവണം" " എന്നിട്ട് എന്താ എണീക്കാത്തെ " " എണീക്കണം " അവളെ ഒന്നുകൂടെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് ഹരൻ പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞതും നിധിക എണീറ്റ് വേഗം ക്ലാസ്സിൽ പോവാൻ റെഡിയായി. ക്ലാസ്സിൽ ലേറ്റ് ആയി ചെന്നാൽ ഉണ്ടാകാൻ പോകുന്ന ഭൂകമ്പത്തെ കുറിച്ച് അവൾക്ക് നന്നായി അറിയാമായിരുന്നു. ഹരൻ പോകുന്ന വഴി നിധികയെ കോളേജിന് മുന്നിൽ ഇറക്കി വിട്ടു. നിധിക ക്ലാസിലേക്ക് ഓടി കയറിയതിനു പിന്നാലെ തന്നെ നന്ദനും ക്ലാസിലേക്ക് വന്നിരുന്നു. നിധിക കിതപ്പോടെ നെഞ്ചിൽ കൈ വച്ച് തന്റെ സീറ്റിലേക്ക് ഇരുന്നു. അപ്പോഴാണ് തന്റെ അരികിൽ ശ്രീദേവി ഇരിക്കുന്നില്ലാ എന്ന് ഓർത്തത്. നന്ദൻ ക്ലാസ് എടുക്കാൻ തുടങ്ങിയതും നിധിയയുടെ കണ്ണുകൾ ക്ലാസ് മുഴുവൻ ശ്രീദേവിയെ തിരയാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോഴാണ് അവൾ ക്ലാസിൽ വന്നിട്ടില്ലാ എന്ന് മനസിലായത്.

രണ്ട് ദിവസമായി ശ്രീദേവി അധികം സംസാരങ്ങൾക്കൊന്നും നിൽക്കാറില്ലാ. പല തവണ എന്താണ് കാര്യം എന്ന് ചോദിക്കുമ്പോഴും ഒന്നുമില്ലാ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും. നിധികക്ക് അന്നത്തെ ക്ലാസ് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നുല്ലാ. ആ പിരിഡ് കഴിഞ്ഞ് നന്ദൻ പുറത്തേക്ക് പോയതും നിധിക ഫോൺ എടുത്ത് ശ്രീദേവിയുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു. പല തവണ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും കോൾ എടുക്കുന്നില്ല. ശ്രീദേവിക്ക് മെസേജ് അയച്ചു എങ്കിലും അവൾ ഓൺലൈനിലും ഇല്ല. ശ്രീദേവിയുടെ അഭാവം നിധികയെ വല്ലാതെ ബോറടിപ്പിച്ചിരുന്നു. അപ്പാപ്പനെ കൊണ്ടാക്കാൻ പോയതിനാൽ ഡേവിയും കോളേജിലേക്ക് വന്നിരുന്നില്ലാ. അതോടെ അന്നത്തെ ദിവസം നിധികക്ക് വല്ലാതെ മടുത്തിരുന്നു. ക്ലാസ് കഴിഞ്ഞ് ബസിറങ്ങി നടന്ന് വരുന്ന സമയം ഫ്ളാറ്റിനു മുന്നിലുള്ള ഗേറ്റിനരികിൽ എത്തിയതും ഹരന്റെ കാർ ഗേറ്റ് കടന്ന് പോയതും ഒരുമിച്ചാണ് . നിധിക നടന്ന് ഫ്ളാറ്റിനു മുന്നിൽ എത്തുമ്പോഴേക്കും ഹരൻ കാർ പാർക്ക് ചെയ്ത് നിധികയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു

. " ഹരാ " നിധിക അവന്റെ അടുത്ത് എത്തിയതും വിളിച്ചു. ഹരൻ ഫോണിൽ നിന്നും തല ഉയർത്തി ഒന്ന് നോക്കി. " പോകാം " ഹരൻ അത് പറഞ്ഞ് നിധികയുടെ കൈയ്യും പിടിച്ച് റൂമിലേക്ക് നടന്നു. ഒപ്പം ഫോണിൽ നോക്കി എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഡോറിനരികിൽ എത്തിയതും ഹരൻ തല ഉയർത്തി തന്നെ നോക്കുന്നില്ലാ എന്ന് കണ്ടതും അവൾ കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്ത് കയറി. ഹരൻ അപ്പോഴും പുറത്ത് ഫോണിൽ നോക്കി നിൽക്കുകയാണ്. അത് കണ്ട് നിധിക റൂമിലേക്ക് കയറി പോയി. ഡ്രസ്സ് മാറ്റി പുറത്തേക്ക് വരുമ്പോൾ ഹരൻ ബാൽക്കണിയിൽ ഫോണിൽ സംസാരിച്ച് നിൽക്കുകയാണ്. നിധിക നേരെ കിച്ചണിൽ പോയി കോഫി ഉണ്ടാക്കാൻ തുടങ്ങി. വെള്ളം ഗ്യാസിന് മുകളിൽ വച്ച് അതിലേക്ക് കോഫീ പൗഡറും പഞ്ചസാരയും ഇട്ട് ഫ്രിഡ്ജിൽ നിന്ന് പാൽ എടുക്കാൻ തിരിഞ്ഞതും ഹരന്റെ മേൽ ചെന്ന് തട്ടിയതും ഒരുമിച്ചാണ്. " എന്താ യക്ഷി പെണ്ണേ ഒരു ഗൗരവം "

ഹരൻ അവളുടെ തോളിൻ മേൽ കയ്യിട്ട് കൊണ്ട് ചോദിച്ചതും നിധിക അവനെ നോക്കി ഒന്നുമില്ലെന്ന് തലയാട്ടി. " അത് കള്ളം എന്തോ ഉണ്ടല്ലോ " " ഒന്നുമില്ലാ ഹരാ "ഹരൻ വീണ്ടും എന്തോ ചോദിക്കാൻ പോയതും അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. " ഞാൻ ഇപ്പോ വരാം " അത് പറഞ്ഞ് അവളുടെ കവിളിൽ ഒന്ന് ഉമ്മ വച്ച് ഹരൻ പോയി. നിധിക വേഗം കോഫി ഉണ്ടാക്കി രണ്ട് ഗ്ലാസുകളിലേക്ക് പകർത്തി. ശേഷം ഒരു കപ്പും എടുത്ത് ഹരൻ നിൽക്കുന്ന ബാൽക്കണിയിലേക്ക് നടന്നു. ഹരൻ ബാൽക്കണിയിലെ റെയ്ലിൽ പിടിച്ച് അകലേക്ക് നോക്കി കാര്യമായ ചിന്തിയിലാണ്. " ഹരാ " അവൾ അവന് നേരെ കോഫി നീട്ടി. ഹരൻ അത് വാങ്ങി അടുത്തുള്ള ടേബിളിലേക്ക് വച്ചു. ശേഷം നിധികയെ തന്റെ മുന്നിലേക്ക് നിർത്തി ഇരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു. " ഓഫീസിൽ ചെറിയ ഒരു പ്രശ്നം. അതിന്റെ തിരക്കിൽ ആയിരുന്നു ഞാൻ . അതൊക്കെ പോട്ടെ ഇനി പറ എന്താ എന്റെ യക്ഷി കൊച്ചിന്റെ പ്രശ്നം "

" ഇന്ന് ശ്രീ ക്ലാസിലേക്ക് വന്നില്ലാ " അത് കേട്ട് ഹരൻ നെറ്റിചുളിച്ചു. " ഏത് ശ്രീ " "എന്റെ ഫ്രണ്ട് ശ്രീദേവി. അവൾ എന്നോട് പറഞ്ഞില്ലാ ഇന്ന് വരാത്ത കാര്യം. അവളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫാണ്. അമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ കോൾ എടുക്കുന്നും ഇല്ലാ " നിധിക പരിഭവത്തോടെ പറഞ്ഞു. "ആ കുട്ടിക്ക് വയ്യാത്ത കാരണം ആയിരിക്കും. " " അത് എന്നോട് ഒന്ന് പറഞ്ഞൂടെ . ജസ്റ്റ് ഒരു മെസേജ് എങ്കിലും അയക്കാമായിരുന്നില്ലേ " " അയ്യോടാ പാവം . എന്റെ യക്ഷി പെണ്ണിന് സങ്കടമായോ . എന്നാ ഒരു കാര്യം ചെയ്യ് നാളെ ക്ലാസിൽ പോവണ്ടാ . നമ്മുക്ക് പുറത്തൊക്കെ ഒന്ന് പോയി കറങ്ങീട്ട് വരാം " ഹരൻ അവന്റെ നെറ്റിയിൽ മുത്തമിട്ട് കൊണ്ട് പറഞ്ഞു. " അപ്പോ നിനക്ക് ഓഫീസിൽ പോവണ്ടേ " " പോവണം. പോയി വന്നിട്ട് നമ്മുക്ക് കറങ്ങാൻ പോകാം . അത് വരെ എന്റെ യക്ഷി പെണ്ണ് ഇവിടെ ഇരുന്ന് റസ്റ്റ് എടുക്ക്. ഞാൻ പോയി ഈ ഡ്രസ് ഒന്ന് ചെയ്ഞ്ച് ചെയ്തിട്ട് വരാം " ഹരൻ നിധിക കൊണ്ടുവന്ന കോഫി മുഴുവൻ കുടിച്ച് തീർത്ത് റൂമിലേക്ക് പോയി.

* രാത്രി ഭക്ഷണം കഴിക്കുമ്പോഴും കിടക്കാൻ നേരവും എല്ലാം ഹരൻ ഫോണിൽ തന്നെയായിരുന്നു. ഓഫീസിലെ തിരക്കുകൾ ആണെങ്കിൽ കൂടി നിധിക്ക് അതെല്ലാം കണ്ട് ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു. അവൾ നേരെ ഫ്രഷായി ബെഡിൽ വന്ന് കിടന്നു. ഒന്നുറങ്ങി എണീക്കുമ്പോൾ അവളുടെ തൊട്ടടുത്തായി ഹരനും കിടന്നുറങ്ങുന്നുണ്ട്. ഇരു കൈകൾ കൊണ്ടും അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചാണ് അവന്റെ ഉറക്കം . പരിഭവത്താൽ നിധിക അവന്റെ കൈ എടുത്ത് മാറ്റി കുറച്ച് നീങ്ങി കിടന്നു. എന്നാൽ വീണ്ടും ഉറക്കത്തിൽ എപ്പോഴോ അവന്റെ കൈകൾ വീണ്ടും അവളെ ചേർത്ത് പിടിച്ചിരുന്നു. * " യക്ഷി .. യക്ഷി ... " ഹരന്റെ വിളി കേട്ടാണ് നിധിക ഉറക്കം ഉണർന്നത്. ഓഫീസിൽ പോവാൻ റെഡിയായിട്ടാണ് നിൽപ്പ്. " ഒന്ന് എണീറ്റേ " ഹരൻ അവളുടെ മേൽ നിന്നും പുതപ്പ് മാറ്റിയതും നിധിക മുഖം ചുളിച്ചു കൊണ്ട് ബെഡിലേക്ക് കമിഴ്ന്ന് കിടന്നു. " നിന്നോട് എണീക്കാൻ അല്ലേ പറഞ്ഞത് "

ഹരന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു. " നീ തന്നെയല്ലേ എന്നോട് ഇന്ന് കോളേജിൽ പോവണ്ടാ എന്ന് പറഞ്ഞത്. പിന്നെ എന്തിനാ എന്നെ എണീപ്പിക്കുന്നേ " " ഞാൻ പറഞ്ഞോ അതിന് കോളേജിൽ പാേവാൻ . എണീക്കാൻ പറഞ്ഞാ എണീക്കാ. കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കണ്ട" ഹരൻ അവളെ നിർബന്ധിച്ച് എന്നീപ്പിച്ച് ബെഡ് റെസ്റ്റിൽ ചാരി ഇരുത്തി. " ഐം റിയലി സോറി ഡാ . ഞാൻ വേണം വച്ച് നിന്നെ മൈന്റ് ചെയ്യാതെ ഇരുന്നത് അല്ലാ . അത്രയും തിരക്ക് ആയ കാരണം ആണ്. എനിക്കറിയാം നിനക്ക് അത് അത്രയും സങ്കടം ആയി കാണും എന്ന് . അതുകൊണ്ട് ..." ഹരൻ അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു.. " അതുകൊണ്ട് " നിധികയുടെ മുഖം സംശയത്താൽ ചുളിഞ്ഞു. അതിന് മറുപടിയായി ഹരൻ അവളുടെ അരികിലേക്ക് കുറച്ച് നീങ്ങി ഇരുന്നു. ശേഷം അവളുടെ മുഖം കൈയ്യിലെടുത്ത് നെറ്റിയിലായി ഉമ്മ വച്ചു. നിധി ഒരു പുഞ്ചിരിയോടെ കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു. അത് മതിയായിരുന്നു അവളിലെ പരിഭവങ്ങൾ എല്ലാം ഇല്ലാതാക്കാൻ . ഹരൻ അവളുടെ ഇരു കണ്ണിലുമായി ഉമ്മ വച്ചു. ശേഷം അവളുടെ ഇരു കവിളിലും മുത്തമിട്ടു.

അടുത്ത നിമിഷം ഹരന്റെ ശ്വാസം തന്റെ ചുണ്ടിൽ തട്ടിയതും നിധികയുടെ അടഞ്ഞ മിഴികൾ വലിച്ച് തുറന്നു. അപ്പോഴേക്കും ഹരൻ അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു. നിധിക ഒന്ന് ഏങ്ങി കൊണ്ട് അവന്റെ ഷർട്ടിൽ പിടുത്തമിട്ടു. ഹരൻ വളരെ പതിയെ അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും നുകർന്നെടുത്തു. അത് അവളുടെ ഹ്യദയത്തിന്റെ അടി തട്ടുവരെ എത്തുന്ന അത്രയും മനോഹരമായ ചുബനമായിരുന്നു. ആദ്യം എതിർത്തെങ്കിലും നിധികയും പിന്നീട് അത് ആസ്വാദിക്കാൻ തുടങ്ങിയിരുന്നു. അവൾ ഇരു കൈകൾ കൊണ്ടും അവനെ ചേർത്ത് പിടിക്കാൻ നിന്നതും അവളിൽ നിന്ന് ഹരൻ അകന്ന് മാറിയതും ഒരുമിച്ചായിരുന്നു. " ഓഹ് എന്റെ ഷർട്ട് മുഴുവൻ ചുളിച്ചല്ലോ പെണ്ണേ . ഹരൻ തന്റെ ഷർട്ടിലേക്കും നിധിയുടെ മുഖത്തേക്കും മാറി മാറി നോക്കി. നിധി അപ്പോഴും മറ്റൊരു ലോകത്ത് തന്നെയായിരുന്നു. അത് കണ്ട ഹരൻ പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്നുകൂടി മുത്തമിട്ട് ബെഡിൽ നിന്നും എണീറ്റു.

ശേഷം തന്റെ ഷർട്ട് അഴിച്ച് മാറ്റി കബോഡിൽ നിന്നും മറ്റൊരു ഷർട്ട് എടുത്തിട്ടു. കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് ഒന്നുകൂടി മുടി ശരിയാക്കി തന്റെ ഫോണും ലാപ്പും എല്ലാം എടുത്ത് വച്ച് പോവാൻ തയ്യാറായി അതെല്ലാം കണ്ട് നിധിക ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുകയാണ്. "യക്ഷി ഞാൻ പോയി വരാമേ " അത് പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങി പോയി. കുറച്ച് സമയം കൂടി കഴിഞ്ഞ ശേഷമാണ് നിധിക്ക് സ്ഥലക്കാല ബോധം വന്നത്. അവൾ ബെഡിൽ നിന്നും ചാടി എണീറ്റ് ബാൽക്കണിയിലേക്ക് ഓടി. അപ്പോഴേക്കും ഹരന്റെ കാർ ഗേറ്റ് കടന്ന് പോയിരുന്നു. * ടി വി കണ്ടും ഫോണിൽ കളിച്ചും വീട് വൃത്തിയാക്കിയിട്ടും മറ്റും വൈകുന്നേരം വരെ നിധി സമയം കളഞ്ഞു. വൈകുന്നേരം നാല് മണി കഴിഞ്ഞതും ഹരന്റെ കോൾ വന്നിരുന്നു. റെഡിയായി വേഗം താഴേക്ക് വരാൻ പറഞ്ഞു. അവന്റെ സ്വരം കേൾക്കുമ്പോൾ നിധികയുടെ മുഖത്ത് വല്ലാത്ത നാണം നിറഞ്ഞ് നിന്നിരുന്നു. അവൾ വേഗം തന്നെ ഡ്രസ്സ് മാറ്റി റെഡിയായി ഫ്ളാറ്റിന് താഴേക്ക് വന്നു.അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടാണ് ഹരൻ വന്നത്. " നീ ഫ്രഷാവുന്നില്ലേ ഹരാ. " " എയ് ഇല്ലാ . നീ കയറ്" ഹരൻ ഡോർ ലോക്ക് ഓപൺ ചെയ്തതും നിധി കോ ഡ്രെവിങ്ങ് സീറ്റിലേക്ക് കയറി. പരസ്പരം ഒന്നും മിണ്ടാതെ രണ്ടും പേരും ഇരുന്നു. കുറച്ച് നേരത്തെ യാത്രക്ക് ശേഷം ഒരു ബീച്ചിലാണ് അവർ എത്തിയത്. ഹരൻ കാറിൽ നിന്ന് ഇറങ്ങിയതും കൂടെ നിധികയും ഇറങ്ങി . ഹരൻ അവളുടെ കൈയ്യിൽ തന്റെ കൈ കോർത്ത് പിടിച്ച് മുന്നോട്ട് നടന്നു...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story