നീഹാരമായ്: ഭാഗം 49

neeharamayi

രചന: അപർണ അരവിന്ദ്

പരസ്പരം ഒന്നും മിണ്ടാതെ രണ്ടും പേരും ഇരുന്നു. കുറച്ച് നേരത്തെ യാത്രക്ക് ശേഷം ഒരു ബീച്ചിലാണ് അവർ എത്തിയത്. ഹരൻ കാറിൽ നിന്ന് ഇറങ്ങിയതും കൂടെ നിധികയും ഇറങ്ങി . ഹരൻ അവളുടെ കൈയ്യിൽ തന്റെ കൈ കോർത്ത് പിടിച്ച് മുന്നോട്ട് നടന്നു. " നിധികാ " " മമ്... " " എന്താ പറ്റിയത് " " എന്തേ ഹരാ. " " നീയെന്താ ഒന്നും മിണ്ടാത്തെ " കടലിലേക്ക് നോക്കി നിന്ന് അവൻ ചോദിച്ചു. " ഒന്നുമില്ലാ ഹരാ. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചതാ " " എന്താ ആലോചിച്ചേ " ഹരൻ അവൾക്ക് നേരെ തിരിഞ്ഞ് കള്ള ചിരിയോടെ ചോദിച്ചതും നിധിക പെട്ടെന്ന് മുഖം തിരിച്ചു. " ഞങ്ങൾ എപ്പോ ബീച്ചിൽ വന്നാലും നിങ്ങൾ അവിടെ ഉണ്ടാകുമല്ലോ " പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് നിധിയും ഹരനും തിരിഞ്ഞ് നോക്കി. മുന്നിൽ നിൽക്കുന്നവരെ കണ്ട് നിധിയുടെ മുഖത്ത് ഒരു പുഛ ചിരി തെളിഞ്ഞു. അവൾ ഹരന് ഒരു ധെര്യം എന്ന പോലെ കൈയ്യിൽ മുറുകെ പിടിച്ചു. "എന്താ ഹരൻ ഇന്ദ്രജിത്ത് ഒന്നും മിണ്ടാത്തത് "

നന്ദൻ അവന്റെ മുന്നിലേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു. " ഹരൻ അല്ലാ നന്ദേട്ടാ .. ജീവാ ... അതല്ലേ പേര് " കൂടെയുള്ള ഭൂമി ഹരനെ മനപൂർവം താഴ്ത്തി കെട്ടാനായി പറഞ്ഞു. " നമ്മുക്ക് പോവാം ഹരാ " നിധിക അവന്റെ കൈ പിടിച്ച് മുന്നോട്ട് പോവാൻ നിന്നു എങ്കിലും ഹരൻ അവളുടെ കൈ പിടിച്ച് നിർത്തി. " നീ എന്താ നിധിക പഠിപ്പിക്കുന്ന സാർ മുന്നിൽ വന്ന് നിന്നിട്ട് ഒന്ന് വിഷ് പോലും ചെയ്യാതെ ഓടി പോവുന്നേ " ഹരന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ഭാവ മാറ്റം പ്രതീക്ഷിക്കാത്തതിനാൽ നന്ദനും ഭൂമിയും ഒന്ന് അമ്പരന്നു. എന്നാൽ അതേ സമയം നിധിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. " ഇത്രയൊക്കെ ആയിട്ടും ഇയാളുടെ തൊലിക്കട്ടി കണ്ടില്ലേ നന്ദേട്ടാ ... ഒരു നാണവും മാനവും ഇല്ലാതെ .. ഛേ കഷ്ടം ... " ഭൂമി അവജ്ഞയോടെ മുഖം തിരിച്ചു.

" നാണവും മാനവും ഇല്ലാത്തത് എനിക്കല്ലാ ദേ ഇവനാ . പഴയതൊന്നും ഇനി ഞാനായി ഓർമ്മിപ്പിക്കണ്ടല്ലോ നന്ദാ... വിത്ത് എവിഡൻസ് ഈ സമയം ഇവൾക്ക് മുൻപിൽ നിന്റെ എല്ലാ ഇമേജും എനിക്ക് നശിപ്പിക്കാൻ അറിയാഞ്ഞിട്ടല്ലാ.. ഈ ഹരൻ എല്ലാം വേണ്ടാ എന്ന് വച്ചിട്ടാ അത് നീ ഓർത്തോ " " ന... നമ്മു.. നമ്മുക്ക് പോവാം . കുറച്ച് തിരക്കുണ്ട് " അത്രമാത്രം പറഞ്ഞ് നന്ദൻ വേഗത്തിൽ നടന്നു. പിന്നാലെ ഒന്നും മനസിലാവാതെ ഭൂമിയും. ഹരൻ നിധികയുടെ കൈയ്യിൽ കോർത്ത് പിടിച്ച് കുറച്ചു കൂടി മുന്നോട്ട് നടന്നു. ചെറിയ തിരമാലകൾ അവരുടെ കാലിനെ നനച്ചു. നിധി അവന്റെ കൈയ്യിലൂടെ ചുറ്റി പിടിച്ച് തോളിലേക്ക് തല ചായ്ച്ച് നിന്നു. അവർക്ക് കുറച്ച് അപ്പുറത്തായി കുറച്ച് കുട്ടികൾ വെള്ളത്തിൽ കളിക്കുന്നു. മറ്റു ചില കുട്ടികൾ മണലിൽ വീട് ഉണ്ടാക്കുന്നു.

വേറെ ചിലർ ഐസ് ക്രീം കഴിക്കുന്നു. നിധിക അത് നോക്കി നിന്നു. രണ്ടു കുട്ടികളിൽ ഒരു കുട്ടി കളിക്കുന്നതിനിടയിൽ വെള്ളത്തിൽ വീണതും ഒരു സ്ത്രീ ഓടി വന്ന് ആ കുട്ടിയെ താഴേ നിന്നും എണീപ്പിച്ചു. ശേഷം ശ്രദ്ധയില്ലാത്തതിന് ചീത്ത പറഞ്ഞപ്പോൾ വിതുമ്പി നിൽക്കുന്ന കുട്ടിയെ കണ്ടവൾക്ക് പാവം തോന്നി. ചീത്ത പറഞ്ഞത് ആ കുട്ടിയുടെ അമ്മയാണെന്ന് മനസിലായി. കുട്ടി ചീത്ത കേട്ട് കരയാൻ തുടങ്ങിയതും ആ അമ്മ അവളെ എടുത്ത് കവിളിൽ ഒരു ഉമ്മ കൊടുത്തു. അതോടെ കുഞ്ഞിന്റെ കരച്ചിൽ മാറി മുഖത്ത് ചിരി നിറഞ്ഞു. " നിനക്കും വേണോ " പെട്ടെന്നുള്ള ഹരന്റെ ചോദ്യം കേട്ട് നിധി തോളിൽ നിന്നും തല ഉയർത്തി അവനെ നോക്കി. " എ... എന്ത് " " അതുപോലത്തെ " " അയ്യേ എനിക്കൊന്നും വേണ്ടാ ആളുകൾ കാണില്ലേ " അവനിൽ നിന്നും രണ്ടടി പിന്നിലേക്ക് മാറി നിധിക പറഞ്ഞതും ഹരന്റെ നെറ്റി സംശയത്താൽ ചുളിഞ്ഞു. " അതിന് ആളുകൾ കണ്ടാൽ എന്താ " " അയ്യേ നാണക്കേട്. അതും ഇത്രയും ആളുകളുടെ മുന്നിൽ വച്ച് പബ്ലിക്കായി .. "

നിധി പറഞ്ഞതും ഹരൻ സംശയത്തോടെ ആദ്യം ഒന്ന് ചുറ്റും നോക്കി. " അതെന്താ നിങ്ങളുടെ നാട്ടിൽ ആരും പബ്ലിക്കായി ഐസ്ക്രീം കഴിക്കില്ലേ " അത് കേട്ടതും നിധികയുടെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി. " ഐ.. ഐസ്ക്രീം ആയി ... ആയിരുന്നോ നീ ഉദേശിച്ചേ " "പിന്നല്ലാതെ നീ എന്താ വിചാരിച്ചേ .." " ഞാൻ കരുതി നീ ഉ.. അല്ലെങ്കിൽ വേണ്ടാ ഒന്നുല്യ .." അത്ര മാത്രം പറഞ്ഞ് നിധിക മുഖം തിരിച്ചു. " പറ യക്ഷി നീ എന്താ വിചാരിച്ചത് " ഹരൻ അവളുടെ തോളിലൂടെ കൈ ഇട്ട് കാതിലായി പതിയെ ചോദിച്ചു . " ഒന്നുല്യാന്ന് പറഞ്ഞില്ലേ " " മമ്... " ഹരൻ അർത്ഥം വച്ച് ഒന്ന് മൂളി. കുറച്ച് നേരം കൂടി കഴിഞ്ഞാണ് അവർ ഫ്ളാറ്റിലേക്ക് മടങ്ങിയത്. തിരിച്ച് വരുന്ന വഴി അവർ ഫുഡ് കഴിച്ചിട്ടാണ് വന്നത്. ഫ്ളാറ്റിൽ എത്തിയതും നിധിക റൂമിലേക്ക് പോയി ഡ്രസ്സെല്ലാം മാറ്റി അടുക്കളയിലേക്ക് വന്നു. വൈകുന്നേരം കോഫി ഉണ്ടാക്കിയ പാത്രവും ഗ്ലാസ്സും എല്ലാം സിങ്കിൽ കിടക്കുന്നുണ്ടായിരുന്നു. അഴിച്ചിട്ടിരുന്ന മുടിയെല്ലാം ഒന്നിച്ച് നെറുകയിൽ കെട്ടി വച്ച് അവൾ പാത്രങ്ങൾ ഓരോന്നായി കഴുകി വച്ചു.

ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടതും നിധിക റൂമിലേക്ക് വന്നു. ശ്രീദേവിയുടെ അമ്മയുടെ കോൾ ആയിരുന്നു അത്. അവൾ കോൾ അറ്റന്റ് ചെയ്യുമ്പോഴേക്കും കട്ടായി പോയി. തിരിച്ച് വിളിച്ചു എങ്കിലും കോൾ എടുക്കുന്നില്ല. രണ്ട് മൂന്ന് തവണ വീണ്ടും വിളിച്ചു എങ്കിലും അറ്റന്റ് ചെയ്യാത്തത് കൊണ്ട് അവൾ ഫോൺ ചാർജിനിട്ട് തിരിഞ്ഞതും കുളി കഴിഞ്ഞ് ഇറങ്ങി വന്നതും ഒരു മിച്ചാണ് . കുളി കഴിഞ്ഞിറങ്ങിയതിനാൽ ഒരു ടവൽ മാത്രമാണ് ഉടുത്തിരിക്കുന്നത്. തലയിൽ നിന്നുള്ള വെള്ളം മുടിയിലൂടെ ഒറ്റി വീഴുന്നുണ്ട്. ഹരനെ ഇതിന് മുൻപേ ഇതുപോലെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോ വല്ലാത്ത പരിഭ്രമം തോന്നുന്നു. അതു കൊണ്ട് തന്നെ അവൾ വേഗം തല താഴ്ത്തി പുറത്തേക്ക് നടന്നു. വാതിലിനരികിൽ എത്തുന്നതിന് മുൻപേ തന്നെ ഹരൻ അവളെ പിന്നിൽ നിന്നും എടുത്തുയർത്തിയിരുന്നു.

" ഹരാ എന്താ നീ ഈ കാണിക്കുന്നേ. എന്നേ താഴേ ഇറക്ക്" " ഇല്ലാ ... നീ എന്താ എന്നെ മൈന്റ് ചെയ്യാതെ പോവുന്നേ.." " അത് ..അത് പിന്നെ ..ഞാൻ .. ഞാൻ നിന്നെ കണ്ടില്ലാ. എന്തോ ഓർത്തു കൊണ്ട് അങ്ങനെ നടന്നതാ" " കള്ളം പറയുന്നോടി യക്ഷി " ഹരൻ അവളുടെ പിൻകഴുത്തിൽ താടി കൊണ്ട് ഇക്കിളിയാക്കിയതും നിധിക അവന്റെ കയ്യിൽ നിന്നും കുതറി ഇറങ്ങി. " ഹരാ.. " അവൾ അവന് നേരെ തിരിഞ്ഞ് ദേഷ്യത്തിൽ വിളിച്ചു. " എന്താ എന്റെ യക്ഷി പെണ്ണേ " അവൻ ചിരിയോടെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു. " എന്നെ വിട്ടേ .. എനിക്ക് പോവണം" " നീ ഇപ്പോ എങ്ങോട്ടും പോവുന്നില്ലാ. എനിക്കുണ്ടല്ലോ എന്റെ ഈ യക്ഷിയോട് ഒരു പാട് ഒരുപാട് ഒരുപാട് ഇഷ്ടം തോന്നാ. അപ്പോ ഞാൻ എങ്ങനെയാ ആ ഇഷ്ടം പ്രകടിപ്പിക്കാ " ഹരൻ ആലോചിക്കുന്ന പോലെ കാണിച്ചതും നിധിക സംശയത്തോടെ നിന്നു.

ഹരൻ അവളെ എടുത്ത് ഉയർത്തി ഡ്രസ്സിങ്ങ് ടേബിളിലേക്കായി ഇരുത്തിയതും നിധിക കണ്ണുകൾ ഇറുക്കെ അടച്ചു. " യക്ഷി പെണ്ണേ " " മമ്" അവൾ വിറയലോടെ ഒന്ന് മൂളി " കണ്ണ് തുറക്ക് " " മമ് മ് " അവൾ ഇല്ലാ എന്ന് തലയാട്ടി. " എന്നാ കണ്ണ് ഞാൻ തുറപ്പിക്കട്ടെ " അവളുടെ ഇടുപ്പിൽ കൈ വച്ചവൻ പറഞ്ഞതും നിധിക വേഗം കണ്ണ് തുറന്നു. " നീ എന്തിനാ ഇങ്ങനെ വിറക്കുന്നത്..." " അത് .. എ.. നിക്ക് " നിധിക്ക് വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. " നിനക്ക് ഞാൻ അടുത്ത് വരുമ്പോൾ പേടിയാണോ നിധിക " ഹരന്റെ സ്വരത്തിൽ ചെറിയ ഗൗരവം കലർന്നിരുന്നു. " പറ നിധിക " നിധി ഒന്നും മിണ്ടാതെ ഇരുന്നു. " സോറി ... " അത്ര മാത്രം പറഞ്ഞ് ഹരൻ തിരിഞ്ഞ് നടന്നതും നിധിക അവന്റെ കയ്യിൽ കയറി പിടിച്ചു. " ഹരാ.. എനിക്ക് ..ഞാൻ .. " അവൾ എന്തോ പറയാൻ നിന്നതും ഫോൺ റിങ്ങ് ചെയ്തതും ഒരുമിച്ചാണ്. " കോൾ അറ്റന്റ് ചെയ്യ് " ഹരൻ തന്റെ കയ്യിലെ നിധിയുടെ പിടി വിട്ട് കബോഡിനരികിലേക്ക് നടന്നു. ഷെൽഫിൽ നിന്നും ഒരു ടി ഷർട്ടും പാൻസും എടുത്തിട്ട് ബാൽക്കണിയിലേക്ക് പോയി.

ഹരൻ പോയതും നിധിക ഫോൺ എടുത്തു. ശ്രീദേവിയുടെ അമ്മയാണ് കോൾ ചെയ്യുന്നത്. " ഹലോ " " ഹലോ . ഇത് നിധിക മോൾ അല്ലേ. ഞാൻ ശ്രീദേവിയുടെ അമ്മയാ " " ആഹ് മനസിലായി. ഞാൻ അമ്മയെ ഇന്നലെ മുതൽ വിളിക്കുന്നതാ. അമ്മ എന്താ കോൾ എടുക്കാത്തത് " " ഇവിടെ അടുത്ത് ശ്രീ ഉണ്ടായിരുന്നു അതാ ഞാൻ എടുക്കാഞ്ഞത്. അവൾ ഇപ്പോ കുളിക്കാൻ കയറിയ സമയം നോക്കി ഞാൻ വിളിച്ചതാ " " എന്താ അമ്മാ കാര്യം. എന്തെങ്കിലും പ്രശ്നം ഉണ്ടാേ " അമ്മ പറയുന്ന കാര്യങ്ങൾ കേട്ട് നിധികയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി. " ഇതൊന്നും ശ്രീ ആരോടും പറയരുത് എന്നാ പറഞ്ഞത്. ഇതുകൊണ്ടാ അവൾ കോളേജിലേക്ക് പോലും വരാത്തത്. ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലാ. ശ്രീയുടെ അച്ഛൻ ഇതൊന്നും അറിഞ്ഞിട്ടില്ല. "

" അമ്മ പേടിക്കാതെ ഒന്നും സംഭവിക്കില്ല. ഞാൻ ഇത് അറിഞ്ഞ കാര്യം ശ്രീദേവി അറിയണ്ടാ. എല്ലാം ഞാൻ നോക്കി കൊള്ളാം. "നിധിക അമ്മയെ സമാധാനിപ്പിച്ചു. " എന്നാ ഞാൻ കോൾ വക്കുവാ മോളേ . ശ്രീ കുളി കഴിഞ്ഞ് ഇറങ്ങാൻ സമയമായി. " " ശരി അമ്മാ. ഞാൻ അമ്മയെ വിളിച്ചോളാം " നിധി കോൾ കട്ട് ചെയ്ത് ബെഡിലേക്ക് ഇരുന്നു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ നേരെ ഡേവിയെ വിളിച്ച് സംസാരിച്ചു. കോൾ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം ഒൻപത് മണി കഴിഞ്ഞിരുന്നു. പുറത്ത് നിന്ന് ഫുഡ് കഴിച്ച കാരണം പ്രത്യേകിച്ച് പണികൾ ഒന്നും ഇല്ലാ . അവൾ മെയിൻ ഡോർ ലോക്ക് ചെയ്ത് അടുക്കളയെല്ലാം വ്യത്തിയാക്കി ലൈറ്റ് ഓഫ് ചെയ്തു വരുമ്പോഴേക്കും ഹരൻ കിടന്നിരുന്നു. മുഖത്തിന് കുറുകെ കൈ വച്ചാണ് കിടപ്പ്. കാൽ ചെറുതായി അനങ്ങുന്നുണ്ട് അതിൽ നിന്നും ഹരൻ ഉറങ്ങിയിട്ടില്ലാ എന്നവൾക്ക് മനസിലായി. വെറുതെ കിടക്കുമ്പോൾ കാല് പതിയെ ആട്ടുന്ന സ്വഭാവം ഹരന് ഉണ്ട്. നിധിക ബെഡ് ലാമ്പ് ഓൺ ചെയ്ത് അവന്റെ അരികിലായി കിടന്നു.

കുറച്ച് നേരമായിട്ടും ഹരൻ തന്നെ നോക്കാത്തതിനാൽ നിധിക അവനെ തട്ടി വിളിച്ചു. " മമ് പറയു നിധിക " " എന്നോട് മിണ്ടില്ലേ. പിണക്കമാണോ " അത് പറയുന്നതിനൊപ്പം നിധിക അവന്റെ നെഞ്ചിലേക്ക് തല വച്ചു കിടന്നു. " എന്തിന് പിണക്കം " ഹരൻ അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു. " വെറുതെ ..എന്തിനെങ്കിലും ഒരു ചെറിയ പിണക്കം " " നിനക്ക് എന്താ പെണ്ണേ വട്ടായോ " ഹരൻ അവളെ നോക്കി ചോദിച്ചതും അവൾ പുഞ്ചിരിയോടെ ഉയർന്ന് അവന്റെ നെറ്റിയിലായി ഉമ്മ വച്ചു. ശേഷം അവന്റെ ഇരുകണ്ണിലും കവിളിലും ഉമ്മ വച്ച് മൂക്കിലൂടെ ഉരസി ചുണ്ടിൽ വന്ന് നിന്നതും ഹരൻ പതിയെ കണ്ണുകൾ അടച്ചു. ഒപ്പം വെപ്രാളത്തോടെ ഉമിനീർ ഇറക്കി. നിധിയുടെ ശ്വാസനിശ്വാസം തന്റെ മുഖത്ത് തട്ടുന്തോറും അവന്റെ ശരീരമാകെ ഒരു വിറയൽ പടർന്നു.

" കണ്ണ് തുറക്ക് ഹരാ " " ഇല്ലാ " അവൻ അത് പറഞ്ഞതും നിധിക ഉറക്കെ ചിരിക്കാൻ തുടങ്ങി. അത് കേട്ട് ഹരൻ സംശയത്തോടെ കണ്ണ് തുറന്നു " നീ ഇപ്പോ കണ്ണു തുറക്കാതെ ഇരുന്നത് എന്നോളുള്ള പേടി കൊണ്ടാണോ " നിധിക ചിരി അടക്കി പിടിച്ച് കൊണ്ട് ചോദിച്ചു. " അല്ലാ " " പിന്നെന്താ " " അത് ..അത് പിന്നെ ... എനിക്ക് ... എനിക്ക് " " കണ്ടോ പറയാൻ പറ്റുന്നില്ലാലോ. അത് പോലെ തന്നെയാ എനിക്കും. അല്ലാതെ പേടിയൊന്നും അല്ലാ . അല്ലെങ്കിലും പേടി തോന്നാൻ മാത്രം നീ ആരാ . വീരപ്പനോ, അതോ സുകുമാരകുറുപ്പോ " നിധിക പുഛത്തോടെ പറഞ്ഞത് മാത്രമേ ഓർക്കുന്നുള്ളു. അപ്പോഴേക്കും ഹരൻ അവളെ ബെഡിലേക്ക് മറിച്ചിട്ട് അവൾക്ക് മുകളിൽ ഇരു കൈകളും കുത്തി നിന്നിരുന്നു. " ഹ ... ഹരാ " അവൾ പറഞ്ഞ് പൂർത്തിയാക്കുന്നതിന്ന് മുൻപേ അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു.

നിധികയുടെ നഖം അവന്റെ പിൻകഴുത്തിൽ ആഴ്ന്നിറങ്ങി " ഇ.. ഇന്ദ്രേ ... ഇന്ദ്രേട്ടാ ..." ശ്വാസം കിട്ടാതെ അവൾ ഒന്ന് ഏങ്ങിയതും ഹരൻ അവളിൽ നിന്നും അടർന്ന് മാറി ഹരൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കിടന്നു. ഇരുവരുടേയും കിതപ്പ് വല്ലാതെ ഉയർന്നിരുന്നു. പരസ്പരം ഒന്നും സംസാരിക്കാതെ ഇരുവരും കിടന്നു. " നീയും അയാളും തമ്മിലുള്ള പ്രശ്നമെന്താ ഹരാ. നിങ്ങൾ ഫ്രണ്ട്സ് ആയിരുന്നില്ലേ . പിന്നെ എങ്ങനെയാ നിങ്ങൾ പിരിഞ്ഞത് " കുറച്ച് നേരത്തെ നിശബ്ദതക്കു ശേഷം നിധിക ചോദിച്ചു. " അതൊരു കഥയാ നീട്ടി വലിച്ച് പറയണോ. അതോ ഷോട്ടാക്കി പറയണോ " ഹരൻ കുസ്യതിയോടെ അവളുടെ ഇടുപ്പിൽ നുള്ളി കൊണ്ട് ചോദിച്ചു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story