നീഹാരമായ്: ഭാഗം 50

neeharamayi

രചന: അപർണ അരവിന്ദ്

" നീയും അയാളും തമ്മിലുള്ള പ്രശ്നമെന്താ ഹരാ. നിങ്ങൾ ഫ്രണ്ട്സ് ആയിരുന്നില്ലേ . പിന്നെ എങ്ങനെയാ നിങ്ങൾ പിരിഞ്ഞത് " കുറച്ച് നേരത്തെ നിശബ്ദതക്കു ശേഷം നിധിക ചോദിച്ചു. " അതൊരു കഥയാ നീട്ടി വലിച്ച് പറയണോ. അതോ ഷോട്ടാക്കി പറയണോ " ഹരൻ കുസ്യതിയോടെ അവളുടെ ഇടുപ്പിൽ നുള്ളി കൊണ്ട് ചോദിച്ചു. " എനിക്ക് നാളെ ക്ലാസിൽ പോവേണ്ടതാ . അതുകൊണ്ട് ഷോട്ടാക്കി പറഞ്ഞാ മതി" തന്റെ ഇടുപ്പിൽ നിന്നും ഹരന്റെ കൈ എടുത്തു മാറ്റി കൊണ്ടവൾ പറഞ്ഞു. ഹരൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് സീലിങ്ങിലേക്ക് നോക്കി കിടന്നു. ശേഷം പതിയെ പറഞ്ഞു തുടങ്ങി. എന്നെ ബാഗ്ലൂർ പഠിക്കാൻ വിടാൻ അമ്മക്ക് തീരെ താൽപര്യം ഉണ്ടായിരുന്നില്ല. ബാഗ്ലൂരിൽ പഠിക്കാൻ പോയാൽ വഴി തെറ്റി പോകും എന്നാണല്ലോ നാട്ടുക്കാരുടെ കണ്ടുപിടുത്തം. ആ പേടി തന്നെയായിരുന്നു അമ്മക്കും. എന്റെ നിർബന്ധം കൊണ്ടും അച്ഛന്റെ സപ്പോർട്ട് കൊണ്ടും ഞാൻ Indian Institute Of Journalism & New Media Collegeൽ ചേർന്നു. Karnataka യിലെ തന്നെ ഫെയ്മസ് കോളേജുകളിൽ ഒന്നായിരുന്നു അത്. അവിടെ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. നന്ദൻ എന്ന നന്ദഗോപൻ .

പാലക്കാട്ടെ ഒരു അഗ്രഹാരത്തിലെ പയ്യൻ . നിഷ്കളങ്കമായ അവന്റെ പുഞ്ചിരി. അതായിരുന്നു അവനിലെ എറ്റവും വലിയ ആകർഷണം. ആ നിഷ്കളങ്കത തന്നെയാണ് ക്ലാസ്സിൽ മറ്റ് മലയാളി പയ്യൻമാർ ഉണ്ടായിട്ടും അവനിലേക്ക് എന്നെ അടുപ്പിച്ചതും. കോളേജ് ഹോസ്റ്റലിലായിരുന്നു ഞങ്ങൾ. പക്ഷേ വേറെ വേറെ മുറികളിൽ ആയിരുന്നു എന്ന് മാത്രം. എനിക്ക് എന്റെ മാധു എങ്ങനെയായിരുന്നോ അത് പോലെ തന്നെയായിരുന്നു അവനും . നാട്ടിൽ ലീവിന് വരുമ്പോൾ അവൻ വീട്ടിൽ വരും ഞാൻ അവന്റെ അഗ്രഹാരത്തിലും പോകാറുണ്ട്. അങ്ങനെ ഫസ്റ്റ് ഇയർ ഞങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയി. അതിനിടയിലാണ് നന്ദന് ഇന്ദുവിനെ ഇഷ്ടമാണെന്ന കാര്യം അറിയുന്നത്. ആ ഇഷ്ടത്തിന്റെ കാര്യം അവൻ ആദ്യം തുറന്ന് പറഞ്ഞതും എന്നോട് തന്നെയാണ്. അതറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു. കാരണം അവനെക്കാൾ നല്ല ഒരു പാർട്ട്ണറെ എന്റെ അനിയത്തിക്ക് ഇനി കിട്ടില്ലാ എന്നായിരുന്നു എന്റെ വിശ്വാസം.

എന്നാൽ അതെല്ലാം ഇല്ലാതാവാൻ അധിക സമയം വേണ്ടി വന്നില്ല. ഞങ്ങൾ സെക്കന്റ് ഇയറിലെത്തുമ്പോഴേക്കും ഹോസ്റ്റലിൽ നന്ദന്റെ റൂമിലെ തേർഡ് ഇയേഴ്സ് പാസ് ഔട്ട് ആയി പോയി പകരം പുതിയ ഫസ്റ്റ് ഇയേർസ് ആണ് എത്തിയത്. അവർ വന്നതോടെയാണ് നന്ദൻ മാറാൻ തുടങ്ങിയത്. വെറും അഗ്രഹാരത്തിലെ ആ പാവം പയ്യനെ തന്റെ വരുതിയിലാക്കാൻ അവർക്കും വളരെ എളുപ്പമായിരുന്നു. എളുപ്പത്തിൽ പഠിക്കാനും , പഠിച്ചത് മറക്കാതിരിക്കാനും ഉള്ള മരുന്ന് എന്ന പേരിൽ അവർ നന്ദന് നൽകിയത് മയക്ക മരുന്നായിരുന്നു. എന്നാൽ അത് മനസിലാക്കാൻ കുറച്ച് വൈകി പോയി. അപ്പോഴേക്കും അവൻ പൂർണമായി മയക്ക മരുനിന് അടിമയായിരുന്നു. ഞാൻ തന്നെയാണ് അവനെ ഡീ അഡിഷൻ സെന്ററിൽ ആക്കിയതും കൂടെയുള്ള റൂം മെയ്റ്റ്സിന് എതിരെ കോളേജിൽ കംപ്ലയിന്റ് കൊടുക്കുകയും ചെയ്തത്. ഡീ അഡിഷൻ സെന്ററിൽ നിന്നും തിരികെ എത്തിയ നന്ദനെ എന്റെ നിർബന്ധ പ്രകാരം എന്റെ റൂമിൽ തന്നെ നിർത്തി. കാര്യങ്ങൾ എല്ലാം പഴയ പോലെയായി. അല്ലാ ഞാൻ അങ്ങനെ വിശ്വാസിച്ചു. ഒരു ദിവസം പെട്ടെന്ന് ഹോസ്റ്റലിൽ ഒരു ചെക്കിങ്ങ് നടന്നു.

അതിൽ ഞങ്ങളുടെ മുറിയിൽ നിന്നും ഡ്രഗ്സ് കണ്ടെത്തി. ആ മുറിയിൽ ഞാനും നന്ദനും മറ്റൊരു പയ്യനും ആയിരുന്നു ഉണ്ടായിരുന്നത്. അന്നത് വലിയ പ്രശ്നമായി വീട്ടുക്കാരെ വിളിപ്പിച്ചു. ഡിസ്മിസിൽ അവസാനിക്കേണ്ടത് സസ്പെൻഷനിൽ ഒതുങ്ങി. കോളേജ് റെപ്യൂട്ടേഷനേ ബാധിക്കും എന്നതിനാൽ പോലീസ് കേസൊന്നും ആക്കിയിരുന്നില്ല. അന്ന് ഫസ്റ്റ് ഇയേഴ്സിനെതിരെ മൊഴി കൊടുത്തതിന് അവർ തിരിച്ച് പണി തന്നതാണെന്ന് ഞാൻ കരുതി. കാരണം നമ്മളിൽ സംശയം തോന്നിക്കുന്ന ഒരു പ്രവ്യത്തി പോലും അവനിൽ നിന്ന് ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മറ്റേ പയ്യൻ നന്ദനെ കുറിച്ച് ചില സംശയങ്ങൾ പറഞ്ഞിരുന്നു. ഞാൻ അതൊന്നും കാര്യമാക്കിയിരുന്നില്ലാ എന്നതാണ് സത്യം. അങ്ങനെയിരിക്കെ ഞാൻ നാട്ടിലെ ഉത്സവത്തിന് ലീവെടുത്ത് വീട്ടിലേക്ക് വന്നു. നന്ദനെ ഒരുപാട് വട്ടം വിളിച്ചു എങ്കിലും അവൻ വന്നില്ല. അങ്ങനെ ഞാൻ ഒറ്റക്ക് നാട്ടിലേക്ക് പോയി. ഒരാഴ്ച്ചത്തെ ലീവ് ആയിരുന്നെങ്കിലും എക്സാം ടൈം ടേബിൾ വന്നതും ഞാൻ ഉത്സവത്തിന്റെ പിറ്റേന്ന് ബാഗ്ലൂർക്ക് തിരിച്ചു. വർക്കിങ്ങ് ഡേ ആയിരുന്നതിന്നാൽ ഹോസ്റ്റലിൽ അധികം ആരും ഉണ്ടായിരുന്നില്ലാ.

കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ കണ്ടത് അവനേയും ഒരു പെണ്ണിനേയും .... ആ നിമിഷം എന്റെ മനസിലേക്ക് ആദ്യം വന്നത് ഇന്ദുവിന്റെ മുഖമാണ് . താൻ മാത്രം ഉത്സവത്തിന് വന്നത് കണ്ട് നന്ദേട്ടൻ വരില്ലേ ജിത്തേട്ടാ എന്ന് നിറ മിഴിയോടെ ചോദിച്ച ഇന്ദുവിന്റെ മുഖം. ആ ദേഷ്യത്തിൽ ഞാൻ അവനെ ഒരുപാട് തല്ലി. ആ ബഹളം കേട്ട് ഹോസ്റ്റൽ വാർഡൻ റൂമിൽ എത്തി. അതോടെ കുറ്റക്കാരൻ ഞാൻ ആയി. രാവിലെ ക്ലാസിലേക്ക് ഇറങ്ങി പോയ നന്ദനെ വാർഡൻ കണ്ടിരുന്നു. അതിനാൽ കൂടുതൽ അന്യോഷണങ്ങൾക്ക് നിൽക്കാതെ ഞാൻ പ്രതിയായി. എന്നാൽ നന്ദൻ തന്നെ അത് ഒതുക്കി തീർത്തിരുന്നു. ഒരു കെട്ട് നോട്ടുകൾക്ക് മുന്നിൽ വാർഡൻ എല്ലാം ക്ഷമിച്ചു. വെറും കോളേജ് വിദ്യാർത്ഥിയായ അവന്റെ കയ്യിൽ എങ്ങനെ ഇത്രയും പണമെന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞ ഉത്തരം എന്താണെന്നോ അവൻ ഡ്രഗ്സ് വിറ്റ് സമ്പാദിച്ച പണമാണെന്ന് എന്നാൽ അതിനെക്കാൾ ഉപരി എന്നിൽ ദേഷ്യം നിറച്ചത് ഇന്ദുവിനെ അവൻ ചതിച്ചതാണ്. എന്നാൽ അതിന് അവൻ തന്ന മറുപടി അതിൽ ഞാൻ കാണുകയായിരുന്നു എനിക്ക് അറിയാത്ത മറ്റൊരു നന്ദനെ "

ഒരു തെരുവു സ്ത്രീയുടെ മകനായി ജനിച്ച എനിക്ക് ഇതൊക്കെ എളുപ്പത്തിൽ ക്ഷമിക്കാനും മറക്കാനും കഴിയും എന്ന് " അതോടെ ഞാൻ ഉറപ്പിച്ചു എനിക്ക് അറിയാത്ത ക്രൂരനായ തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എന്ത് വ്യത്തി കേടും ചെയ്യുന്ന മറ്റൊരു നന്ദൻ ഉണ്ടെന്ന് പണം ഉണ്ടാക്കാൻ കോളേജിലെ പാവപ്പെട്ട ഒരുപാട് വിദ്യാർത്ഥികളെ അവൻ വലയിലാക്കി ചതിച്ചു. അതിനെക്കാൾ എന്നെ തളർത്തിയത് അവന്റെ ജീവിതത്തിൽ ഇന്ദുവിന് പുറമേ മറ്റ് പല പെൺകുട്ടികളും ഉണ്ടെന്ന് അതോടെ ഇന്ദുവും നന്ദനും തമ്മിലുള്ള ബന്ധം ഞാൻ എതിർത്തു. എത്രയൊക്കെ തെളിവുകൾ നിരത്തിയിട്ടും അവൾ അത് വിശ്വാസിച്ചില്ല. അവസാനം അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു " ശരീരം വിറ്റ് ജീവിക്കുന്ന ഒരു സ്ത്രീയുടെ മകൻ അവരുടെ കുടുംബക്കാര്യത്തിൽ ഇടപ്പെടാൻ വരരുത് എന്ന് " അവളുടെ ആ വാക്കുകൾ എന്നെ തളർത്തി കളഞ്ഞു. മാധുവിനെക്കാൾ ഒരുപടി കൂടുതൽ ഞാൻ ഇന്ദുവിനോടായിരുന്നു. എന്നിട്ട് ആ അവൾ തന്നെ...

പിന്നീട് ഒരു വാശിയായിരുന്നു . സത്യം എല്ലാവർക്കും മുൻപിൽ തെളിയിക്കണം എന്ന വാശി. അതിന് എന്നെ ഹെൽപ്പ് ചെയ്തത് ഞങ്ങളുടെ റൂം മെയ്റ്റ് തന്നെയായിരുന്നു. ഡ്രഗ് ഡീൽ മാത്രമല്ല അവന്റെ മറ്റു പല ബിസിനസുകളും ഞങ്ങൾ കണ്ടുപിടിച്ചു. എന്റെ കൂടെ നടന്നിരുന്നവൻ ഇത്രയും വലിയ ദുഷ്ടനായിരുന്നു എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ശരിക്കും ആട്ടിൻ തോലിട്ട ചെന്നായ . അവസാനം പോലീസ് കേസ് ആവും എന്ന് ആയപ്പോൾ നാട്ടിൽ നിന്നും നന്ദന്റെ അപ്പയും അമ്മയും വന്നു. രണ്ടു സാധു മനുഷ്യൻ അവരുടെ കണ്ണീരിനു മുൻപിൽ എനിക്ക് അത് കേസാക്കാൻ തോന്നിയില്ലാ. പക്ഷേ അവൻ അന്ന് അവിടെ ഉള്ള എല്ലാവരുടേയും മുന്നിൽ വച്ച് എനിക്ക് ജന്മം തന്ന അമ്മയുടെ പേര് പറഞ്ഞ് നാണം കെടുത്തി. അന്നവിടെ ഉള്ളവരുടെ മുഖത്ത് കണ്ട പുഛം വെറുപ്പും ... ഞാൻ ഇല്ലാതായി പോയ നിമിഷമായിരുന്നു അത്. ഒപ്പം അച്ഛന്റെയും അമ്മയുടേയും മുഖത്തെ നിസഹായ അവസ്ഥ. അത്രയും കാലം എന്നെ സ്നേഹത്തോടെ നോക്കിയിരുന്ന അധ്യാപകരുടെ കണ്ണിൽ പിന്നീടുള്ള കാലം നിറഞ്ഞ് നിന്നിരുന്നത് എന്നോടുള്ള വെറുപ്പും സഹതാപവും മാത്രമാണ്.

അങ്ങനെ എങ്ങനെയെങ്കിലും കോഴ്സ് കംപ്ലീറ്റാക്കി പോയാ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ. ആരുമായി അധികം കോൺടാക്റ്റ് വക്കാതിരുന്നതും അതുകൊണ്ട് തന്നെയാണ്. കോളേജിൽ ആക്റ്റീവ് സ്റ്റുഡന്റായിരുന്ന ഞാൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ തുടങ്ങി. അച്ഛൻ വഴിയാണ് ഞാൻ ത്യശ്ശൂരിൽ ജോലിക്ക് കയറിയത്. അത്യവശ്യം എക്സ്പീരിയസ് ആയപ്പോൾ ഏർണാകുളത്തേക്ക് മാറി. അവിടെ വച്ചാണ് ഞാൻ ഭൂമികയെ കാണുന്നതും പരിചയപ്പെടുന്നതും... ഒരു ഇന്റേൺഷിപ്പിന് അവൾ എന്റെ ഓഫീസിൽ വന്നത്. അവളാണ് ഇഷ്ടമാണെന്ന് പറഞ്ഞ് വന്നതും. എനിക്ക് ഇഷ്ട കുറവൊന്നും ഉണ്ടായിരുന്നില്ലാ. എന്നെ സംബന്ധിച്ചിടത്തോളം അവൾ നല്ല കുട്ടിയായിരുന്നു. എന്റെ കാര്യങ്ങൾ എല്ലാം ഞാൻ അവളോട് തുറന്ന് പറഞ്ഞിരുന്നു. അവൾക്ക് അതിൽ പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. അതാണ് അവളിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്. " " അത്ര നല്ല കുട്ടി ഒന്നും അല്ലാ . അവൾക്ക് നിന്നെ പോലെ നാലഞ്ച് വേറെ കാമുകൻ മാരും ഉണ്ടായിരുന്നു. " നിധിക അൽപ്പം കുശുമ്പോടെ തന്നെയാണ് അത് പറഞ്ഞത്. അവളുടെ മുഖഭാവവും സംസാരവും കണ്ട് ഹരൻ ഉറക്കെ ചിരിച്ചു.

" കൊല ചിരി ചിരിക്കാതെടാ കാലാ " നിധി അവന്റെ താടി പിടിച്ച് വലിച്ചു. " എന്താടീ നീ വിളിച്ചേ..ഇനി അങ്ങനെ വിളിക്കോ ... വിളിക്കോന്ന് " നിധിയുടെ കൈ പിടിച്ച് തിരിച്ച് അവൻ ചോദിച്ചു. " ഇ. ഇല്ലാ .. വി.. വിളിക്കില്ലാ.. എനിക്ക് വേദനിക്കുന്നു ഹര .." അത് കേട്ടതും അവൻ ഒന്നു കൂടി പിടി മുറുക്കി. " അല്ലാ .. അല്ലാ .. ഇന്ദ്രേട്ടൻ .. " അതോടെ ഹരൻ അവളുടെ കൈ വിട്ടു. " ഗുഡ് ഗേൾ " അവൻ അവളുടെ കൈ പതിയെ തടവി കൊടുത്തു. " അല്ലാ എന്നിട്ട് നിനക്കും ഭൂമിക്കും ഇടയിൽ എങ്ങനെ നന്ദൻ വന്നു " പെട്ടെന്ന് ഓർത്ത പോലെ നിധിക ചോദിച്ചു. " അന്നത്തെ ആ പ്രശ്നത്തോടെ നന്ദന് എന്നോട് പകയായിരുന്നു. എനിക്ക് പ്രിയപ്പെട്ടതെല്ലാം തട്ടിയെടുക്കാനുള്ള വാശി. അതുപോലെ എന്നിൽ നിന്നും അകറ്റിയതാണ് ഭൂമികയേയും. പിന്നീട് ഞാൻ ഏർണാകുളത്ത് നിന്ന് വീണ്ടും ത്യശ്ശൂർക്ക് വന്നു. പിന്നെ നിന്നെ കെട്ടി. ഇപ്പോ ദാ ഇവിടെയെത്തി " ഹരൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു. " അതെന്താ അത് പറയുമ്പോൾ മാത്രം മുഖത്ത് ഒരു സങ്കടം " " സങ്കടമോ എനിക്കോ ..എന്തിന് സങ്കടം. സന്തോഷമേ ഉള്ളൂ... അതുകൊണ്ടല്ലേ എനിക്ക് ഈ യക്ഷി പെണ്ണിനെ കിട്ടിയത് " അവളെ കെട്ടി പിടിച്ച് ഹരൻ പറഞ്ഞതും നിധികയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു " എന്നെ സുഖിപ്പിക്കാൻ പറഞ്ഞതാണെങ്കിലും എനിക്ക് ഇഷ്ടമായി...

പിന്നെ നിനക്കിട്ട് പണി തരാൻ നന്ദൻ അങ്ങനെ ചെയ്തതെങ്കിലും അതിനെക്കാൾ വലിയ പണിയാണ് ഭൂമിയെ കെട്ടിയതോടു കൂടി അയാൾക്ക് കിട്ടിയത് . എന്നാലും അവൾ നല്ല കുട്ടി ആയിരുന്നു അല്ലേ ഹരാ " അവന്റെ മനസറിയാനായി നിധി ചോദിച്ചു. "നമ്മുക്കിടയിൽ ഇമ്മാതിരി ഈഗോയുടേയും, പൊസസീവിന്റെയും കാര്യമുണ്ടോ യക്ഷി .. " അത് പറഞ്ഞ് ഹരൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. " സോറി ..ഞാൻ വെറുതെ " നിധി പറഞ്ഞതും ഹരൻ അവളുടെ കഴുത്തിൽ പതിയെ കടിച്ചു. അവന്റെ താടി കഴുത്തിൽ ഉരസിയതും അവൾ ഉറക്കെ ചിരിക്കാൻ തുടങ്ങി " യക്ഷി " " മമ് " " നമ്മുക്ക് ഹണിമൂണിന് പോവണ്ടേ " അവൻ അത് പറഞ്ഞതും നിധിക ഹരനിൽ നിന്നും അകന്ന് മാറാൻ നിന്നതും ഹരൻ അതിന് സമ്മതിക്കാതെ അവൻ അവളെ നെഞ്ചിലേക്ക് തന്നെ ചേർത്ത് പിടിച്ചു. " നമ്മുക്ക് അടുത്ത ആഴ്ച്ച എങ്ങോട്ടേങ്കിലും പോയാലോ ." ഹരൻ "അടുത്ത ആഴ്ച്ചയോ " "മ്മ് " " എ.. എനിക്ക് അ..അറിയില്ലാ.." " എന്ത് അറിയില്ലാന്ന്..." അവൻ കുസ്യതിയോടെ ചോദിച്ചതും നിധിക അവനെ കണ്ണ് കൂർപ്പിച്ച് നോക്കി. " അതൊക്കെ നമ്മുക്ക് പിന്നെ തിരുമാനിക്കാം. ഇപ്പോ എന്റെ യക്ഷി പെണ്ണ് കിടന്നുറങ്ങിക്കോ. നാളെ ക്ലാസ് ഉള്ളതല്ലേ " നിധികയുടെ നെറ്റിയിൽ ഉമ്മ വച്ച് ഹരൻ അവളെ ചേർത്ത് പിടിച്ച് കിടന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story