നീഹാരമായ്: ഭാഗം 51

neeharamayi

രചന: അപർണ അരവിന്ദ്

" നിനക്ക് എന്താ ഇന്ന് ക്ലാസിൽ പോവാൻ പതിവില്ലാത്ത തിരക്ക് " രാവിലെ നേരത്തെ തന്നെ ക്ലാസിൽ പോവാൻ തിരക്ക് കൂട്ടുന്ന നിധികയെ കണ്ട് ഹരൻ സംശയത്തോടെ ചോദിച്ചു. " അ..അത് .. കംപയിൻ സ്റ്റഡിയാ ഹരാ.. " " മമ്" ഹരൻ ഒന്ന് അമർത്തി മൂളി കൊണ്ട് തല തോർത്തിയ ടവൽ സ്റ്റാന്റിൽ ആയി വിരിച്ചു. " ഹരാ ഞാൻ ഇറങ്ങാട്ടോ" അവൾ ടേബിളിനു മുകളിൽ ഉള്ള ബുക്കുകൾ ബാഗിൽ തിരക്കിട്ട് കുത്തി നിറച്ച് പുറത്തേക്ക് ഇറങ്ങാൻ നിന്നതും ഹരൻ അവന്റെ കയ്യിൽ കയറി പിടിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തി. " അങ്ങനെ അങ്ങ് പോയാലോ " ഹരൻ അവളുടെ കവിളിലൂടെ ഒന്ന് തഴുകി കൊണ്ട് പറഞ്ഞു " എന്താ ഹരാ " " എനിക്ക് ഒരു കാര്യം വേണായിരുന്നു. " " എന്തേ ഷർട്ട് ആണോ . ഞാൻ കബോഡിൽ എടുത്ത് വച്ചിട്ടുണ്ട് " " അതൊന്നു അല്ലാ ... പിന്നെന്താ ..." " അതുണ്ടല്ലോ. അത് പിന്നെ .." " എന്താ ഹരാ .വേഗം പറ എനിക്ക് പോവണം " " എന്നാ നീ പോയ്ക്കോ. രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ "

ഹരൻ അവളിൽ നിന്ന് അകന്ന് മാറി കബാേഡിനരികിലേക്ക് നടന്നു. അവൻ ഒരു ഷർട്ട് എടുത്ത് തിരിഞ്ഞതും തൊട്ടു പിന്നിലായി നിധിക " തിരക്കുണ്ടെന്ന് പറഞ്ഞിട്ട് നീ എന്താ പോയില്ലേ " " ഇല്യാ" " അതെന്താ " അവൻ നെറ്റി ചുളിച്ച് ചോദിച്ചതും നിധിക ഹരന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരു കൈകളും കൊണ്ട് അവനെ ചുറ്റി പിടിച്ചു. " പിണങ്ങിയോ ഹരാ " " പിണക്കമോ ... എനിക്കോ എന്തിന് " അവൻ മുഖം വീർപ്പിച്ച് കൊണ്ട് തന്നെ പറഞ്ഞു. " ഇല്ലേ എന്നാ ശരി ഞാൻ പോവാ " നിധി അത് പറഞ്ഞ് തിരിഞ്ഞതും ഹരൻ അവളെ ചുമരിലേക്ക് ചേർത്ത് നിർത്തിയിരുന്നു " നിനക്ക് ശരിക്ക് എന്നെ അറിയില്ലാ യക്ഷി .." ഹരൻ ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞതും നിധിക ഒന്ന് വിറച്ചു പോയി. അതോടെ ഹരന്റെ മുഖത്തെ ഗൗരവം മാറി ഒരു കള്ള ചിരി തെളിഞ്ഞു. ഒപ്പം അവന്റെ ചുണ്ടുകൾ അവളിലേക്ക് ചേർന്നിരുന്നു. നിധിക ആദ്യം ഒന്ന് കുതറി മാറാൻ ശ്രമിച്ചു എങ്കിലും ഹരൻ അതിന് അനുവദിക്കാതെ ഇരു കൈകളും അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.

അവൻ അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു. അത് അതിരുകൾ ഭേദിച്ച് പല്ലുകളേയും മറികടന്ന് നാവുകൾ തമ്മിൽ കൂടി ചേർന്നു. ശ്വാസം വിലങ്ങിയതും നിധിക പെട്ടെന്ന് അവനിൽ നിന്നും കുതറി മാറി. ചുമരിലേക്ക് ചാരി കണ്ണുകൾ അടച്ച് ശ്വാസം ഒന്ന് നേരെ വിട്ടതും ഹരൻ ഒരു കള്ള ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. " ഹ ..ഹരാ " അവൾ ഒരു വിറയലോടെ വിളിച്ചതും ഹരന്റെ പല്ലുകൾ അവളുടെ കഴുത്തിലെ ഞെരമ്പിൽ ആഴ്ന്നിറങ്ങി. " ഇ.. ഇന്ദ്രേട്ടാ .." അതിന്റെ അർത്ഥം മനസിലായപോലെ അവൾ മാറ്റി വിളിച്ചതും ഹരൻ അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയ ഭാഗത്ത് അമർത്തി മുത്തമിട്ടു. "ഇന്ന് ക്ലാസിൽ പോവണോ യക്ഷി ... " " വേ.. വേണ്ടാ.. വേണം " അവൾ എന്തോ ഓർത്തപോലെ മാറ്റി പറഞ്ഞു. അത് കേട്ട് ഹരന്റെ നെറ്റി ചുളിഞ്ഞു. " എനിക്കിന്ന് എന്തായാലും പോവണം ഹരാ. ഞാൻ ഇറങ്ങാ " അവൾ പെട്ടെന്ന് ഹരനിൽ നിന്ന് അടർന്ന് മാറി ബാഗും എടുത്ത് പുറത്തേക്ക് ഓടി.

അവളുടെ പോക്ക് കണ്ട് ചിരിയോടെ ഹരൻ നിന്നു. ശേഷം വേഗം ഓഫീസിൽ പോവാൻ റെഡിയായി. ** വൈകുന്നേരം ഓഫീസിലെ എല്ലാവരോടും ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞ് ഹരൻ ഓഫീസിൽ നിന്നും ഇറങ്ങി. ഹരന്റെ സ്വഭാവത്തിൽ മാറ്റം വന്നതോടെ എല്ലാവരും അവനോട് നല്ല രീതിയിൽ അടുപ്പത്തോടെ ഇടപ്പെടാൻ തുടങ്ങിയിരുന്നു. പാർക്കിങ്ങിൽ നിന്നും കാർ എടുത്ത ശേഷം അവൻ നിധികയെ വിളിക്കാനായി ഒന്ന് ഫോൺ എടുത്തു എങ്കിലും പിന്നീട് അത് വേണ്ടാ എന്ന് വച്ച് കാർ മുന്നോട്ട് എടുത്തു. നിധികയുടെ കോളേജിന് മുന്നിലായി വണ്ടി ഒതുക്കി ഹരൻ കാറിൽ നിന്നും ഇറങ്ങി. നിധികയുടെ ക്ലാസ്സ് കഴിയാനുള്ള സമയമായിട്ടുണ്ട്. ഹരൻ കാറിന്റെ ബോണറ്റിൽ ചാരി നിന്നു. ചില കുട്ടികൾ ഗേറ്റ് കടന്ന് ഇറങ്ങി വരുന്നുണ്ട്. അവരിലെല്ലാം ഹരന്റെ കണ്ണുകൾ നിധികയെ തിരഞ്ഞു കൊണ്ടിരുന്നു. കൂട്ടം കൂടി ചിരിച്ച് കളിച്ച് പോകുന്ന കുട്ടികളെ കണ്ട് ഹരന് തന്റെ ക്യാമ്പസ് കാലവും മനസിലേക്ക് വന്നു. പുറത്തേക്ക് ഇറങ്ങിയ കുട്ടികൾ അകത്തേക്ക് തിരിച്ചോടുന്നത് കണ്ടാണ് ഹരൻ സ്വബോധത്തിലേക്ക് വന്നത്. "എടാ അവിടെ സീനിയർ ചേട്ടൻമ്മാർ തമ്മിൽ മുട്ടൻ അടി

" ഒരു പയ്യൻ മാറ്റൊരു പയ്യനോട് പറഞ്ഞ് അകത്തേക്ക് ഓടി. ഹരൻ കയ്യിലെ ഫോൺ പോക്കറ്റിൽ ഇട്ട് കാർ ലോക്ക് ചെയ്ത അകത്തേക്ക് നടന്നു. കോളേജ് ഗ്രവുണ്ടിലെ ആൾകൂട്ടം കണ്ട് ഹരൻ ആ ഭാഗത്തേക്ക് നടന്നു. കയ്യിൽ ഹോക്കി സ്റ്റിക്കും ആയി ഡേവിഡ് . അവന്റെ കൂടെയുള്ള രണ്ട് മൂന്ന് പയ്യൻമാർ ഒരു പയ്യനെ തല്ലി ചതക്കുന്നുണ്ട്. " എന്തിനാടാ ഈ അടി " " ദേ ആ ചേട്ടന്റെ ഗ്യാങ്ങിലെ എതോ ഒരു ചേച്ചിയെ അടി വാങ്ങുന്ന ചേട്ടൻ പോയി പ്രൊപ്പോസ് ചെയ്തു " " പ്രൊപ്പോസ് ചെയ്തതിന് ആണോ ഈ വഴക്ക് " " അല്ലാ . ആ ചേച്ചി അത് റിജക്റ്റ് ചെയ്തപ്പോൾ ഈ ചേട്ടൻ ചേച്ചിയുടെ കയ്യിൽ കയറി പിടിച്ചു എന്നോ , മോർഫ് ചെയ്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി എന്നാേ പറഞ്ഞാണ് തല്ല് " രണ്ട് പേർ പരസ്പരം പറയുന്നത് കേട്ട് ഹരന്റെ കണ്ണുകൾ ചുറ്റും നിധികയെ തിരഞ്ഞു. അടി നടക്കുന്നതിന്റെ ഒരു ഭാഗത്ത് ഒരു പെൺകുട്ടിയുടെ തോളിൽ കൈ ഇട്ട് നിന്ന് ഐസ് ക്രീം കഴിച്ച് അടി ആസ്വാദിക്കുന്ന നിധികയെ കണ്ട് ആദ്യം ഹരന് ചിരിയാണ് വന്നത്. ഇടക്ക് അവൾ അടിക്കുന്നവർക്ക് ചില നിർദേശങ്ങളും കൊടുക്കുന്നുണ്ട്. "What the hell are you doing...." അപ്പോഴേക്കും പ്രിൻസിപ്പാൾ ഗ്രവുണ്ടിലേക്ക് എത്തിയിരുന്നു.

" നിങ്ങൾ ഇതിനാണോ ഇവിടേക്ക് വരുന്നത്. " പ്രിൻസിപ്പാൾ ഉയർന്ന ശബ്ദത്തിൽ ചോദിച്ചതും എല്ലാവരും അടിയും വഴക്കും നിർത്തി ഇതാെന്നും തങ്ങളോടല്ലാ പറയുന്നത് എന്ന ഭാവത്തിൽ ഓരോ ഭാഗത്തേക്ക് നോക്കി നിൽക്കുകയാണ്. " താൻ ഇവിടെ അഡ്മിഷൻ എടുത്തിട്ട് ഒരു മാസം തികച്ചായിട്ടില്ലാ അപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ കോഴ്സ് കംപ്ലീറ്റ് ആവുമ്പോഴേക്കും ഈ കോളേജ് തന്നെ പൊളിച്ചടുക്കുമല്ലോ " നിധികയെ നോക്കിയായിരുന്നു ആ ചോദ്യം. അതിന് ആവശ്യത്തിലേറെ നിഷ്കളങ്കത വാരി വിതറി നിധിക നിന്നു . " എല്ലാവരും എന്റെ റൂമിലേക്ക് വാ. ബാക്കി എന്ത് വേണമെന്ന് അപ്പോ തിരുമാനിക്കാം " എല്ലാവരേയും നോക്കി പറഞ്ഞ് പ്രിൻസി പോയി. "പ്രശ്നം ആവുമോ ചേച്ചി " മരിയ തന്റെ തോളിൽ കൈ ഇട്ട് നിൽക്കുന്ന നിധികയാേട് ചോദിച്ചു. " എനിക്കും എന്തോ പേടിയാവുന്നു. ഞാൻ അപ്പോഴേ ഇവൻന്മാരോട് പറഞ്ഞതാ കോളേജിന് പുറത്ത് വച്ച് മതി ചോദിക്കലും പറയലും എന്ന് " നിധി ഡേവിയുടെ കൂടെ ഉള്ളവൻമാരെ നോക്കി പറഞ്ഞു.

" അതിൽ എന്ത് ഹീറോയിസം. കോളേജിനുള്ളിൽ ആണെങ്കിൽ അല്ലേ നാല് പെൺപിള്ളേർ എങ്കിലും കാണുകയുള്ളു " ഡേവിയുടെ കൂടെയുള്ള മാർട്ടിൻ ഒരു ക്ലോസ് അപ്പ് ചിരിയോടെ പറഞ്ഞു. " നിനക്ക് അങ്ങനെയൊക്കെ പറയാം. വല്ല കേസേങ്ങാനും ആയാൽ അമ്മച്ചി നമ്മളെ വീട്ടിൽ കേറ്റില്ലട ചേട്ടാ " മരിയ മാർട്ടിനോടായി പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു. " അപ്പോ രണ്ടാൾക്കും ലാഭമായില്ലേ. കേസായി പ്രിൻസി എങ്ങാനും പാരൻസിനെ വിളിച്ചാ രണ്ടു പേരുടേയും കാര്യം ഒരുമിച്ച് പറയാമല്ലോ. പ്രിൻസിക്ക് അത്രയും സമയം ലാഭം " മറ്റൊരുത്തൻ പറഞ്ഞു. മാർട്ടിന്റെ അനിയത്തിയാണ് മരിയ. അതുകൊണ്ട് തന്നെ മരിയക്ക് കോളേജിൽ ഒരു പ്രത്യേക ഇമേജ് തന്നെ ഉണ്ട്. " എന്തായാലും ഇത്രയൊക്കെയായി . ഇതിലും വലുത് കണ്ടിട്ട് വന്നവനാ ഈ ഡേവി. പിന്നെയാണ് ഈ ചീള് കേസ് " കയ്യിലുള്ള ഹോക്കി സ്റ്റിക്ക് താഴേ ഇട്ട് ഡേവി പ്രിൻസിയുടെ റൂമിലേക്ക് നടന്നു പിന്നാലെ മറ്റുള്ളവരും. " അവർ അങ്ങനെയൊക്കെ പറയും.

അവർ ഈ കൊല്ലം ഇവിടെ നിന്നും പാസ് ഔട്ട് ആയി പോകും. നമ്മുക്ക് ഇനിയും രണ്ട് മൂന്ന് കൊല്ലം ഇവിടെ നിൽക്കേണ്ടതാ " മരിയ പേടിയോടെ പറഞ്ഞു. " എന്തായാലും വന്നിടത്ത് വച്ച് കാണാം " നിധികയും മരിയയുടെ കൈ പിടിച്ച് ഡേവിക്ക് പിന്നാലെ നടന്നു. * നിധിക പോകുന്നത് കണ്ട് ഹരൻ കോളേജിന് പുറത്തേക്ക് നടന്നു. കാറിനടുത്ത് എത്തിയതും നിധികയുടെ കോൾ വന്നു. സ്പെഷ്യൽ ക്ലാസ് ഉണ്ട് എന്നും എത്താൻ വൈകും എന്നും പറഞ്ഞു. ഹരൻ കൂടുതൽ അന്വോഷണങ്ങൾക്ക് നിൽക്കാതെ ഒന്ന് മൂളികൊണ്ട് കോൾ കട്ട് ചെയ്തു. ശേഷം കാറും എടുത്ത് ഫ്ളാറ്റിലേക്ക് പോയി. പ്രിൻസിയുടെ വിസ്താരവും , ചോദ്യം ചെയ്യലും എല്ലാം കഴിഞ്ഞ് കോളേജിൽ നിന്നും ഇറങ്ങുമ്പോൾ സമയം കുറച്ച് കഴിഞ്ഞിരുന്നു നേരം വൈകിയത് കൊണ്ട് തന്നെ ഡേവിയാണ് അവളെ ഫ്ളാറ്റിനു മുന്നിൽ കൊണ്ടുവന്നിറക്കിയത്. ഗേറ്റ് കടന്ന് വരുമ്പോൾ തന്നെ കണ്ടിരുന്നു ബാൽക്കണിയിൽ നിന്ന് ആരോടൊ ഫോണിൽ സംസാരിക്കുന്ന ഹരനെ .

നിധിക റൂമിൽ വന്ന് ഡ്രസ്സുമായി കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ഹരൻ അവൾക്കുള്ള ചായ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. " സ്പെഷ്യൽ ക്ലാസ് എങ്ങനെ ഉണ്ടായിരുന്നു. " ഹരൻ അവളുടെ കയ്യിലേക്ക് കപ്പ് വച്ചു കൊടുത്തു കൊണ്ട് ചോദിച്ചു. " സ്പെഷ്യൽ ക്ലാസോ . ഏത് സ്പെഷ്യൽ ക്ലാ.. ക്ലാ.. ക്ലാസോ . ഓഹ് ഇന്നത്തെ സ്പെഷ്യൽ ക്ലാസ് . അത് ന.. നന്നായി.. നന്നായിരുന്നു ഹരാ " " മ്മ് " അവൻ ഒന്ന് അമർത്തി മൂളി. " എന്താ ഹരാ അങ്ങനെ ചോദിച്ചേ " " എയ് ഒന്നുല്ലാ. വെറുതെ ചോദിച്ചന്നേ ഉള്ളൂ. അതിനെന്തിനാ നീ ഇങ്ങനെ വിയർക്കുന്നേ " " ഞാ..ഞാനോ. എ... എയ് ഇ. ഇല്ലാലോ. നിനക്ക് തോന്നിയത് ആയിരിക്കും " അവൻ വീണ്ടും എന്തെങ്കിലും ചോദിച്ചാലോ എന്ന് ഭയന്ന് അവൾ വേഗം ചായ കുടിച്ച് റൂമിലേക്ക് പോയി. പഠിക്കാനായി ബുക്ക് തുറന്നു എങ്കിലും മനസ് ഒന്നിലും ഉറച്ച് നിൽക്കുന്നില്ലാ. അവൾ പല തവണ എന്തോ പറയാൻ ഹരന്റെ അരികിൽ എത്തി എങ്കിലും ബാൽക്കണിയുടെ ഡോർ വരെ വന്ന് വീണ്ടും റൂമിലേക്ക് തിരികെ പോകും. ഇതെല്ലാം ഹരൻ കണ്ടു എങ്കിലും ശ്രദ്ധിക്കാത്ത പോലെ തന്നെ ഇരുന്നു. രാത്രി ഭക്ഷണം കഴിക്കുമ്പോഴും ഇത് തന്നെ അവസ്ഥ *

" കിടക്കാറായില്ലേ ഹരാ " ഫോണിൽ നോക്കി ബാൽക്കണിയിലെ ചെയറിൽ ഇരിക്കുന്ന ഹരന്റെ അരികിൽ വന്ന് നിധി ചോദിച്ചു. " മ്മ് നീ കിടന്നോ. എനിക്ക് കുറച്ച് വർക്ക് ഉണ്ട് "ഹരൻ ഫോണിൽ നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞിട്ടും അവൾ അവിടെ തന്നെ ചുറ്റി തിരിയുന്നത് കണ്ട് ഹരൻ അവളെ തല ഉയർത്തി നോക്കി. " എന്തേ " " ഒന്നുല്യ . ഞാൻ വെറുതെ ഇവിടെ നിന്നതാ" അവളുടെ മുഖത്തെ ഭാവം കണ്ട് ഹരനിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അവൻ കയ്യിലെ ഫോൺ ടേബിളിലേക്ക് വച്ച് നിധികയെ തന്റെ മടിയിലേക്ക് ആയി ഇരുത്തി. " യക്ഷി പെണ്ണേ .. " അവളുടെ പിൻ കഴുത്തിൽ മുഖം ചേർത്ത് ഹരൻ വിളിച്ചു. " മ്മ് " അവൾ ഒന്ന് മൂളി. " എന്താ എന്റെ യക്ഷിക്ക് പറ്റിയത്. എന്നാേട് എന്തെങ്കിലും പറയാൻ ഉണ്ടാേ " " എയ് ഒന്നുല്യ ഹരാ " അത് കേട്ടതും ഹരൻ അവളുടെ പിൻ കഴുത്തിൽ അമർത്തി കടിച്ചു. " സ്സ്.. സോറി ..സോറി ... ഞാൻ അറിയാതെ വിളിച്ചതാ " അവൾ എരി വലിച്ച് കൊണ്ട് പറഞ്ഞു. ഹരൻ കടിച്ച ഭാഗത്ത് ഉമ്മ വച്ചു കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഇരുന്നു. " ഹരാ.. അല്ലാ സോറി ഇന്ദ്രേട്ടാ ഇന്നുണ്ടല്ലോ കോളേജിൽ ഒരു സംഭവം ഉണ്ടായി "

നിധി ഇടം കണ്ണിട്ട് ഹരനെ ഒന്ന് നോക്കി. ശേഷം വീണ്ടും പറയാൻ തുടങ്ങി. " ഇന്നുണ്ടല്ലോ കോളേജിൽ ഒരു അടി ഉണ്ടായി. ഒരു കുട്ടിയെ ഒരു സീനിയർ ചേട്ടൻ ഭീഷണിപ്പെടുത്തി. അതും മോർഫ് ചെയ്ത ഫോട്ടോ കാണിച്ച് . പാവം ആ കുട്ടി. പിന്നെ ആ കുട്ടിക്ക് വേണ്ടി ആ കുട്ടിയുടെ ഫ്രണ്ട്സ് അടി ഉണ്ടാക്കി. അത് കേസായി " " കോളേജ് അല്ലേ . അങ്ങനെ പലതും കാണും. നീ അതിൽ ഒന്നും ഇടപെടാൻ പോവണ്ടാ . പഠിക്കാൻ പോയാ പഠിച്ചിട്ട് വരുകാ " " അപ്പോ നിനക്ക് ഇതൊന്നും ഇഷ്ടമല്ലേ ഹര ... അല്ലാ ഇന്ദ്രേട്ടാ . " " എന്ത് ഇഷ്ടം . കോളേജിൽ പോവുന്നത് പഠിക്കാനാ . അല്ലാതെ ഗുണ്ടായിസം കാണിക്കാൻ അല്ലാ " " എന്നാലും നമ്മുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് ഇങ്ങനെ സംഭവിച്ചാൽ നമ്മൾ ഇടപ്പെടേണ്ടേ. ഉദാഹരണത്തിന് എന്റെ ഫ്രണ്ട് ഇല്ലേ ... ശ്രീ... അവൾക്കാണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ നമ്മൾ ഇടപെടില്ലേ. അപ്പോ നമ്മൾ ചെയ്യുന്നത് തെറ്റാകുമോ " നിധിക ഒന്ന് എറിഞ്ഞ് നോക്കി. " അങ്ങനെ ഉണ്ടായാൽ പ്രിൻസിപ്പാളിന്റെ അടുത്ത് കംപ്ലയിന്റ് കൊടുക്കണം. അല്ലെങ്കിൽ പോലീസിനെ ഇൻഫോം ചെയ്യണം " ഹരൻ പറയുന്നത് കേട്ട് നിധികയുടെ മുഖം ആകെ മാറി പോയി. " അപ്പോ അങ്ങനെ ചെയ്യാതെ അടി ഉണ്ടാക്കി പ്രിൻസി വീട്ടിലെ ആരെ എങ്കിലും വിളിച്ച് കൊണ്ടുവന്നിട്ട് ക്ലാസിൽ കയറിയാൽ മതി എന്ന് പറഞ്ഞാ നീ ആണെങ്കിൽ വരുമോ " നിധി ചോദിച്ചു

" ഇല്ലാ പോവില്ലാ. പഠിപ്പ് നിർത്തി വീട്ടിൽ ഇരുന്നോളാൻ പറയും " " എനിക്ക് ഉറക്കം വരുന്നു. ഞാൻ പോയി കിടക്കട്ടെ " അവൾ അത് പറഞ്ഞ് എണീറ്റതും ഹരൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് തന്റെ മടിയിലേക്ക് തന്നെ ഇരുത്തി. " കുറച്ച് നേരം കൂടി ഇരിക്ക് എന്റെ യക്ഷി പെണ്ണേ " ഹരൻ അവളെ ഇറുക്കെ കെട്ടിപിടിച്ച് കവിളിലായി ഉമ്മ വച്ചതും നിധിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. " ഇന്ദ്രേട്ടാ .." " മ്മ് " " ഒന്നുല്യ " " അതെന്താ അങ്ങനെ നീ കാര്യം പറ " " സോറി" " എന്തിന് " " ഒന്നുല്യ വെറുതെ " അവന്റെ നെഞ്ചിലേക്ക് തല വച്ച് അവൾ കണ്ണടച്ച് കിടന്നു. കുറച്ച് കഴിഞ്ഞതും അവന്റെ നെഞ്ചിൽ കിടന്ന് അവൾ ഉറങ്ങി പോയിരുന്നു. ഹരൻ അവളെ പൊക്കി എടുത്ത് റൂമിലേക്ക് നടന്നു. അവളെ ബെഡിലേക്ക് കിടത്തി ഹരൻ ഡോർ ലോക്ക് ചെയ്ത് വന്ന് കിടന്നു. അവളുടെ നെറ്റിയിലും കണ്ണിലും കവിളിലും ചുണ്ടിലും ഒന്ന് ഉമ്മ വച്ച് അവൻ അവളെ ചേർത്ത് പിടിച്ച് കിടന്നു " എനിക്കറിയാം നിന്റെ മനസ് . പക്ഷേ നീയായി എന്നോട് സത്യം തുറന്ന് പറയാതെ ഞാനായി ഒന്നിലും ഇടപെടില്ല" അവളുടെ നെറ്റിയിൽ തലോടി ഹരനും പതിയെ കണ്ണുകൾ അടച്ചു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story