നീഹാരമായ്: ഭാഗം 53

neeharamayi

രചന: അപർണ അരവിന്ദ്

" നീ വാ എന്തായാലും. ഇനി വരുന്നിടത്ത് വച്ച് കാണാം " അത് പറഞ്ഞ് നിധി കാറിൽ കയറിയതും ഹരൻ വണ്ടി എടുത്തു. പിന്നാലെ മാധുവും തന്റെ ബുള്ളറ്റിൽ വന്നു. പോകുന്ന വഴിയിൽ ഹരൻ നിശബ്ദനായിരുന്നു. അവന്റെ ആ മൗനം നിധികയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതേ സമയം ഹരൻ എങ്ങനെ അവിടെ എത്തി എന്ന ചിന്തയും മനസിലേക്ക് വന്നിരുന്നു. ഇനി എങ്ങാനും തന്നോടുള്ള ദേഷ്യത്തിൽ നന്ദൻ വിളിച്ച് പറഞ്ഞതായിരിക്കുമോ " അവൾ ഓരോന്ന് ആലോചിച്ച് സീറ്റിലേക്ക് തല ചായ്ച്ച് വച്ച് കിടന്നു. * ഫ്ളാറ്റിനു മുന്നിൽ കാർ നിർത്തിയതും നിധിക പുറത്തേക്ക് ഇറങ്ങി. ഹരനും മാധുവും വണ്ടി പാർക്കിങ്ങിൽ ഇട്ട് തിരികെ വരുന്ന വരെ അവൾ താഴെ തന്നെ നിന്നു. ഹരൻ ആരോടോ ഫോണിൽ സംസാരിച്ചാണ് വരുന്നത്. പിന്നിൽ മാധു പമ്മി പമ്മി വരുന്നുണ്ട്. ഹരൻ നിധിയെ ഒന്ന് നോക്കി കൊണ്ട് ഫോണിൽ സംസാരിച്ച് മുന്നോട്ട് നടന്നു

പിന്നാലെ മാധുവും നിധികയും കണ്ണുകൾ കൊണ്ട് ഓരോ ആക്ഷൻ കാണിച്ച് നടക്കുകയാണ്. ഹരൻ കൈയ്യിലെ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക് പോയി. റൂമിൽ എത്തിയ ഹരൻ ഫോൺ കോൾ കട്ട് ചെയ്ത് നേരെ കുളിക്കാനായി കയറി. കുളിച്ച് ഡ്രസ്സ് മാറ്റി ഹാളിലേക്ക് വരുമ്പോൾ സെറ്റിയുടെ ഒരു ഭാഗത്ത് നിധികയും മറ്റേ ഭാഗത്ത് മാധുവും താടിക്ക് കൈ കൊടുത്ത് ഇരിക്കുന്നുണ്ട്. " നിങ്ങൾ എന്താ വന്നിട്ട് ഡ്രസ്സ് പോലും മാറ്റാതെ ഇങ്ങനെ ഇരിക്കുന്നേ " ഹരന്റെ ശബ്ദം കേട്ടതും രണ്ടു പേരും ചാടി എണീറ്റു. "എട്ടാ അമ്മ വീട്ടിൽ അന്വോഷിക്കും ഞാൻ പോയ്ക്കോട്ടേ " " ഓഹ് എന്താ ഒരു കുടുംബ സ്നേഹം . ഇത്രയും നേരം ഇതൊക്കെ എവിടെയായിരുന്നു. " ഹരൻ കൈ കെട്ടി നിന്ന് കൊണ്ട് ചോദിച്ചു. " അത് ..അത് പിന്നെ .. അച്ഛനും അ..അമ്മയും അവിടെ ഒറ്റക്ക് അല്ലേ. ഈ വയസാൻ കാലത്ത് അവരെ അവിടെ ഒറ്റക്ക് നിർത്തുന്നത് ശരിയാണോ എട്ടാ . ഇപ്പോ ഇറങ്ങിയാ ഒരുപാട് രാത്രി ആവും മുൻപ് വീട് എത്താം "

" അതൊക്കെ നമ്മുക്ക് പിന്നെ തിരുമാനിക്കാം. നീ ഇപ്പോ പോയി ഫ്രഷാവാൻ നോക്ക്" " എട്ടാ ..." " മാധു നിനക്ക് എന്നെ അറിയാലോ " ഹരന്റെ ആ ഒറ്റ വാക്കിൽ മാധു റൂമിൽ ഓടി കയറി വാതിൽ അടച്ചു. " ഇനി നിന്നോട് ഞാൻ പ്രത്യേകം പറയണോ " നിധികയെ നോക്കി ചോദിച്ചതും അവൾ ചുമ്മൽ കൂച്ചി കൊണ്ട് റൂമിലേക്ക് ഓടി * നിധിക ഡ്രസ്സ് മാറ്റി പുറത്തേക്ക് ഇറങ്ങുമ്പോൾ ഹരൻ ടി വി കണ്ട് ഹാളിൽ ഇരിക്കുന്നുണ്ട്. അവൾ നേരെ അടുകളയിലേക്ക് നടന്നു. മൂന്ന് പേർക്കും ഉള്ള ചായ ഉണ്ടാക്കി ഗ്ലാസിലേക്ക് ഒഴിച്ച് നേരെ ഹാളിലേക്ക് വന്നു. എന്നിട്ടും മാധു ഫ്രഷായി വന്നിട്ടില്ലാ. ഹരന്റെ ശ്രദ്ധ ടിവിയിൽ തന്നെയാണ് എന്ന് മനസിലായതും നിധി നേരെ മാധു കിടക്കുന്ന റൂമിലേക്ക് നടന്നു. ചാരിയിട്ട ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ കാണുന്നത് ബെഡിൽ കമിഴ്ന്ന് കിടന്നുറങ്ങുന്ന മാധുവിനെയാണ്. കോട്ടും പാന്റും ഒക്കെ മാറ്റിയിട്ടുണ്ട്. ഹരന്റെ ഡ്രസ്സാണ് അവൻ ഇട്ടിരിക്കുന്നത്. താൻ കുളിക്കാൻ കയറിയ സമയം ഹരൻ എടുത്ത് കൊടുത്തതായിരിക്കും എന്നവൾ ഊഹിച്ചു.

" തെണ്ടി എന്നെ ഒറ്റക്ക് ആക്കീട്ട് സുഖായി കിടന്നുറങ്ങാ . " മാധുവിനെ നോക്കി അവൾ പറഞ്ഞു. " അല്ലെങ്കിലും ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നേ. ബീ ബോൾഡ് നിധി .... ബീ കൂൾ .. " അവൾ സ്വയം പറഞ്ഞ് നേരെ ഹാളിലേക്ക് തന്നെ വന്നു. ടേബിളിൽ വച്ച ഗ്ലാസുകളിൽ ഒന്ന് അടച്ച് വച്ച് മറ്റേ രണ്ടെണ്ണം എടുത്ത് അവൾ സെറ്റിയിൽ വന്നിരുന്നു. " ഹരാ " അവൾ ചായ കപ്പ് നീട്ടിയതും ഹരൻ ടിവിയിൽ നോക്കി കൊണ്ട് തന്നെ കപ്പ് വാങ്ങി. ഹരൻ തന്നെ ശ്രദ്ധിക്കുന്നില്ലാ എന്നത് നിധിയിൽ ചെറിയ വിഷമം ഉണ്ടാക്കിയിരുന്നു. ചായ കുടിക്കുന്ന സമയം മുഴുവൻ അവൾ ഹരനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. മനസിൽ വല്ലാതെ സങ്കടം നിറഞ്ഞതും അവൾ കയ്യിലെ കപ്പ് ടേബിളിലേക്ക് വച്ചു ശേഷം ഹരന്റെ കൈയ്യിലായി ചുറ്റി പിടിച്ചു. ടി വി യിൽ ശ്രദ്ധിച്ചിരുന്ന ഹരൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് മുഖത്ത് ഒരു ചിരി വിരിഞ്ഞു. " യക്ഷീ ... " അവൻ നീട്ടി വിളിച്ചതും അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവന്റെ കയ്യിൽ വന്ന് വീണു. " യക്ഷി .. എന്താടാ പറ്റിയത്. വയ്യേ നിന്നക്ക് " ഹരൻ ടെൻഷനോടെ ചോദിച്ചതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. " എന്താടാ പറ്റിയത് "

ഹരൻ അവളുടെ മുഖo കൈയ്യിലെടുത്ത് ചോദിച്ചതും നിധിക അവനെ ചുറ്റി പിടിച്ചു " സോറി ഹരാ. ഞാൻ .. ഞാൻ ഇനി ഇങ്ങനെ ഒരിക്കലും ചെയ്യില്ല... നിനക്ക് സങ്കടമാകും എന്ന് ഞാൻ ഓർത്തില്ല. " അവൾ കരഞ്ഞു കൊണ്ട് തന്നെ പറഞ്ഞതും ഹരൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.. " എന്തൊക്കെയാ എന്റെ യക്ഷി നീ ഈ പറയണേ . ഞാൻ അതിന് പറഞ്ഞോ എനിക്ക് സങ്കടമായീന്ന് " "പിന്നെ നീ എന്താ എന്നോട് മിണ്ടാതെ നടന്നത് " " അങ്ങനെ ചോദിച്ചാ എനിക്ക് ചെറിയ ദേഷ്യം തോന്നി. അതുകൊണ്ട് മിണ്ടാതെ നടന്നു. " ഹരൻ അവളുടെ തോളിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. "ശരിക്കും ദേഷ്യായോ " " മമ് ശരിക്കും ദേഷ്യായി. " ഹരനും അതേ പോലെ പറഞ്ഞു. " എന്തിനാ " " നിനക്ക് എന്നോട് എന്ത് വേണമെങ്കിലും ഓപണായി പറയാലോ യക്ഷി . എന്നിട്ടും നീ എന്നോട് ഒന്നും പറഞ്ഞില്ലാലോ " " അത് പിന്നെ നീ ദേഷ്യപ്പെടും എന്ന് കരുതീട്ട് അല്ലേ " " ഞാൻ എന്റെ യക്ഷിയോട് ദേഷ്യപ്പെടുമോ . "

" നീ ഇതിന് മുൻപ് ദേഷ്യപ്പെട്ടുലോ അന്ന് . നീ എങ്ങനെയാ എല്ലാം അറിഞ്ഞത്. എനിക്കറിയാം ആ നന്ദൻ സാർ എല്ലാം വിളിച്ച് പറഞ്ഞിട്ടുണ്ടാവും അല്ലേ " നിധി ദേഷ്യത്തിൽ ചോദിച്ചു. " എന്നെ ആരും വിളിച്ച് പറഞ്ഞതല്ലാ. ഞാൻ എല്ലാം നേരിട്ട് കണ്ടതാ " ഹരൻ ഇന്നലത്തെ കാര്യങ്ങൾ പറഞ്ഞതും നിധി ഒരു വളിച്ച ചിരി ചിരിച്ചു. " അപ്പോ മാധു വന്നതോ " നിധി സംശയത്തിൽ ചോദിച്ചു. " അത് അമ്മ പറഞ്ഞതാ . അവൻ ഇന്ന് ക്ലാസ് കട്ട് ചെയ്ത് കോളേജിൽ നിന്നും ചാടിയ കാര്യം അവന്റെ ട്യൂട്ടർ വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു. അമ്മ എന്നേയും. അതിൽ നിന്നും ഞാൻ ഊഹിച്ചു മാധു ഇവിടെ എത്തി കാണും എന്ന് " " എട്ടന്റെ ബുദ്ധി വിമാനം .. അല്ലാ റോക്കറ്റ് തന്നെ " ഡോറിനരികിൽ അത് കേട്ട് നിന്ന മാധു പറഞ്ഞു. " നിന്റെ വിമാനവും റോക്കറ്റും . നിനക്കുള്ളത് ഞാൻ തരുന്നുണ്ട്. അടുത്ത മാസം നിന്റെ എക്സാം അല്ലേടാ . ക്ലാസ്സും കട്ട് ചെയ്ത് ഇറങ്ങി നടന്നോളും "ഹരൻ " അല്ലയോ കുലസ്ത്രീയെ താങ്കൾ ഇപ്രകാരം ചിന്താഗന്മനയായി നിൽക്കാതെ വാ തുറന്ന് എന്റെ ആഗമന ഉദ്ദേശത്തെ കുറിച്ചും നിന്റെ കലാലയത്തിലെ എന്റെ പെർഫോമൻസിനെ കുറിച്ചും രണ്ട് വാക്ക് മൊഴിഞ്ഞാലും "

മാധു അത് പറഞ്ഞതും ഹരനും നിധിയും ഉറക്കെ ചിരിക്കാൻ തുടങ്ങി. " എന്റെ കോമഡിയുടെ പവർ കണ്ടില്ലേ നിങ്ങൾ. അതാണ് മാധു . അപ്പോ പ്രശ്നങ്ങൾ എല്ലാം തീർന്ന സ്ഥിതിക്ക് ഞാൻ ഇവിടെ ഒന്ന് രണ്ടാഴ്ച്ച നിന്ന് മൈന്റോക്കെ റിലാക്സ് ആക്കിയിട്ടേ തിരിച്ച് പോകുന്നുള്ളൂ " " മോനേ മാധു " ഹരൻ നീട്ടി വിളിച്ചു. " ഇല്ല എട്ടാ . അടുത്തമാസം എക്സാം ആണല്ലോ. ക്ലാസ് കട്ട് ചെയ്യാനോന്നും പറ്റില്ല . ഞാൻ വെറുതെ ജസ്റ്റ് ഒരു ജോക്ക് ടെല്ലിയത് അല്ലേ. പരീക്ഷക്ക് പഠിച്ചാൽ അല്ലേ ജോലി കിട്ടൂ. പഠിച്ച് വലിയ ഒരു എഞ്ചിനിയർ ആയിട്ട് വേണം എനിക്ക് എന്റെ എട്ടന് സ്വന്തമായി ഒരു വീട് കെട്ടി കൊടുക്കാൻ " മാധു അടച്ച് വച്ച ചായ കപ്പ് എടുത്ത് സെറ്റിയിലേക്ക് ചാരി ഇരുന്നു. ** മുണ്ടിനെ മടക്കി കെട്ടി മുട്ടിനും മേലെ കെട്ടി ഈ ….ഈ മുണ്ടിനെ മടക്കി കെട്ടി. മുട്ടിനും മേലെ കെട്ടി . കണ്ടിട്ടെൻ ശ്വാസം മുട്ടി സാമി . നാലും കൂടി മുറുക്കി . അരികില് നീ എത്തുമ്പോൾ ഞാനാകെ ചൊന്നു തുടുത്തു സാമി …..

നീ അലറി വിളിക്കണ കെട്ടലുണ്ടെ…യെ ..യെ ..യെ എ ..എ .. നീ അലറി വിളിക്കണ കെട്ടലുണ്ടെ ഉള്ളു തരിക്കും സാമി. നീ കാലിൻ മേലെ കാലു വച്ചാൽ ബോധം പോകും സാമി. രണ്ടു കയ്യുമുയർത്തി നെഞ്ചു വിരിച്ചാൽ പാൽകുടം പോലെ പതഞ്ഞു പൊങ്ങും സാമി ….യെ സാമി … എൻ സാമി .സാമി. സാമി…. കാഞ്ചന സാമി….. കൊഞ്ഞാണ സാമി നെഞ്ചില സാമി പെട്ടെന്നുള്ള അലറി വിളിക്കൽ ശബ്ദം കേട്ട് അടുക്കളയിൽ പ്ലേറ്റുകൾ എടുത്തു വക്കുന്ന നിധിക ഹാളിലേക്ക് ഓടിയെത്തി. നോക്കുമ്പോൾ ടി വി യിൽ പാട്ടിനൊപ്പം പാടുകയാണ് മാധു. തൊട്ട് അപ്പുറത്തായി ചെവി പൊത്തി ഹരനും ഇരിക്കുന്നുണ്ട്. "നിന്റെ പണികൾ കഴിഞ്ഞോ നിച്ചു. എങ്കിൽ വാ വന്നിരിക്ക്. ഞാൻ കുറച്ച് പുതിയ പാട്ടുകൾ പഠിച്ച് വച്ചിട്ടുണ്ട് പാടി തരാം " " പാട്ടൊക്കെ പിന്നെ . നീ വന്നാദ്യം കഴിക്കാൻ നോക്ക്" അത് പറഞ്ഞ് നിധിക വേഗം അടുക്കളയിലേക്ക് ഓടി കഴുകി വച്ച പ്ലേറ്റ് എടുത്ത് അവൾ ടേബിളിൽ വച്ചു. അപ്പോഴേക്കും ഹരനും മാധുവും കൈ കഴുകി വന്നിരുന്നു. " ഹായ് ഇഡലി ആണോ . നന്നായി ഞാൻ വിചാരിച്ചേ ഉള്ളൂ ഇഡലി കഴിക്കുന്ന കാര്യം. " അത് പറഞ്ഞ് മാധു അഞ്ചാറ് ഇഡലി പ്ലേറ്റിലേക്ക് ഇട്ട് അതിലേക്ക് സാമ്പാർ ഒഴിച്ച് കഴിക്കാൻ തുടങ്ങി " നിനക്ക് ഒരു കാര്യം അറിയുമോ നിച്ചു. ഈ ഇഡലിക്കും, പുട്ടിനും ഒരിക്കലും ജലദോഷം വരില്ലാ എന്താന്ന് അറിയോ " മാധു കഴിക്കുന്നതിനിടയിൽ ചോദിച്ചു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story