നീഹാരമായ്: ഭാഗം 55

neeharamayi

രചന: അപർണ അരവിന്ദ്

എല്ലാവരോടും യാത്ര പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു. ഗേറ്റിന് പുറത്തായി ഹരൻ നിൽക്കുന്നുണ്ട്. അവന്റെ അടുത്തായി നിൽക്കുന്ന ആളെ കണ്ട് നിധിയുടെ മുഖം വിടർന്നു. എന്നാൽ അതേ സമയം കാറിന്റെ ബോണറ്റിൽ ചാരി മുഖം വീർപ്പിച്ച് നിൽക്കുന്ന മാധുവിനെ കണ്ട് നിധിയുടെ മുഖം സംശയത്താൽ ചുളിഞ്ഞു * " നിച്ചു " നിധിയെ കണ്ടതും ഹരന്റെ അരികിൽ നിൽക്കുന്ന നിഖി ഓടി വന്ന് അവളെ കെട്ടി പിടിച്ചു. " നീ എപ്പോഴാ വന്നത്. വരുന്ന കാര്യമൊന്നും നീ പറഞ്ഞില്ലാലോ " " അതൊക്കെ പറയാം നീ വാ " നിധിയുടെ കൈ പിടിച്ച് അവൻ കാറിനരികിലേക്ക് നടന്നു. " എവിടേക്കാ മാധു പോവേണ്ടത്. ബീച്ച് വേണോ അതോ ലുലു പോവണോ " നിഖി അവനെ നോക്കി ചോദിച്ചു. "എവിടേക്കെങ്കിലും പോവാം " മാധു ബാക്ക് ഡോർ ദേഷ്യത്തിൽ വലിച്ച് തുറന്ന് കാറിൽ കയറി. അത് കണ്ട് ഹരൻ ഒന്നുമില്ലാ എന്ന രീതിയിൽ നിഖിയെ നോക്കി കണ്ണ് ചിമ്മി. " നീ ഫ്രണ്ടിൽ ഇരുന്നോ നിച്ചു. ഞാൻ ബാക്കിൽ ഇരിക്കാം "

നിഖി നിച്ചുവിന് ഡോർ തുറന്ന് കൊടുത്തു. നിധിയും മാധുവും ഒരുമിച്ച് ഇരിക്കാതിരിക്കാന്നുള്ള നിഖിയുടെ ഒരു സൈക്കോളജിക്കൽ മൂവ്മെന്റ് കൂടിയായിരുന്നു അത്. " വേണ്ടടാ നീ ഇരുന്നോ. ഞാൻ മാധുന്റെ കൂടെ ഇരിക്കാം "നിധിക " നീ ഇരുന്നോ " " ആരെങ്കിലും എവിടേയെങ്കിലും ഒന്ന് കയറി ഇരിക്കുമോ . മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ " മാധു തന്റെ ദേഷ്യവും സങ്കടവും ആ വാക്കിലൂടെ പുറത്തു കാട്ടി. നിധിക വേഗം ബാക്ക് സീറ്റിൽ കയറി. അതോടെ നിഖി മുന്നിലും കയറിയതും കാർ മുന്നോട്ട് എടുത്തു. " എന്താടാ മാധു പറ്റിയത് " കണ്ണടച്ച് സീറ്റിൽ ചാരി ഇരിക്കുന്ന മാധുവിന്റെ നെറുകയിൽ തലോടി കൊണ്ട് നിധി ചോദിച്ചതും മാധു ഒന്നും മിണ്ടാതെ നിധിയുടെ തോളിലേക്ക് തല ചാരി വച്ച് ഇരുന്നു. അത് കണ്ട് നിഖിയുടെ മുഖം വീർത്തു. അവൻ സീറ്റിലേക്ക് കണ്ണടച്ച് ചാരി കിടന്നു. ഹരൻ നേരെ അവരെ കൊണ്ടുപോയതി മാളിലേക്കാണ്. മാധുവിന്റെ കൈ പിടിച്ച് മുന്നിൽ നിധികയും പിന്നിൽ നിഖിയുടെ കൈ പിടിച്ച് ഹരനും ആണ് നടന്നിരുന്നത്.

അവർക്ക് രണ്ട് പേർക്കും വേണ്ട സാധനങ്ങൾ എല്ലാം ഹരൻ വാങ്ങി കൊടുത്തു. ശേഷം അവർ നേരെ പോയത് ഫുഡ് കോർട്ടിലേക്കാണ്. ഫുഡ് കഴിക്കുന്നതിനിടയിൽ മാധുവും നിഖിയും പരസ്പരം മുഖം വീർപ്പിച്ച് നോക്കുന്നത് ഇടക്ക് ഹരൻ ശ്രദ്ധിച്ചിരുന്നു. " ഇത് അത്ര നല്ല സ്വഭാവം അല്ലാ ട്ടോ " ഹരൻ പറഞ്ഞതും നിഖിയും മാധുവും പരസ്പരം ഒന്ന് നോക്കി. " ഞാൻ രണ്ട് പേരോടും കൂടിയാണ് പറഞ്ഞ് . എന്തിനാ നിങ്ങൾ തമ്മിൽ ആവശ്യമില്ലാത്ത ഈ വഴക്കും പിണക്കവും " അത് കേട്ട് മാധുവും നിഖിയും തല കുനിച്ചു. " ഇനി ഇങ്ങനെ ഉണ്ടാകുത്. രണ്ടു പേരും പിണക്കം എല്ലാം തീർത്ത് ഫ്ളാറ്റിലേക്ക് വന്നാ മതി" ഹരൻ തന്റെ കാർഡ് ടേബിളിൽ വച്ച് എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു. " എന്തൊക്കെയാടാ ഇത് . നിങ്ങൾ എന്തിനാ സത്യത്തിൽ പിണങ്ങി ഇരിക്കുന്നത് " " ഈ മാധു എന്തിനാ നിന്നെ കൂടുതൽ സ്നേഹിക്കുന്നത്. നീ എന്റെ ചേച്ചി അല്ലേ . എന്നിട്ട് എന്തിനാ എന്നെക്കാൾ കൂടുതൽ ഇവന് ഇംപോട്ടൻസ് കൊടുക്കുന്നത് " നിഖി

" ആഹാ .. അപ്പോ നീ എന്റെ എട്ടനോട് കൂടുതൽ അറ്റാച്ച്മെന്റ് കാണിക്കുന്നതോ . അത് എന്റെ എട്ടനാ . എന്റെ സ്വന്തം എട്ടൻ " മാധുവും വിട്ടു കൊടുത്തില്ലാ. " നിങ്ങൾക്ക് രണ്ടിനും എന്താ ഭ്രാന്തായോ. എനിക്കാണെങ്കിലും ഹര .. അല്ലാ ഇന്ദ്രേട്ടനാണെങ്കിലും നിങ്ങൾ രണ്ട് പേരും ഒരേ പോലെ ആണ്. അത് മനസിലാക്ക് ആദ്യം " അപ്പോഴേക്കും ഹരൻ കൈ കഴുകി വന്നിരുന്നു.നിധിക വേഗം കൈ കഴുകി വന്നു. "ഞാൻ പറഞ്ഞത് രണ്ടുപേർക്കും ഓർമ ഉണ്ടല്ലോ. " ഹരൻ ഒരു താക്കീത് പോലെ പറഞ്ഞ് പുറത്തേക്ക് നടന്നു പിന്നാലെ നിധികയും. ** ഫ്ളാറ്റിൽ എത്തിയതും നിധിക നേരെ ഡ്രസ്സ് എടുത്ത് ഫ്രഷാവാൻ കയറി. കുളി കഴിഞ്ഞ് കഴിഞ്ഞിറങ്ങുമ്പോൾ ഹരൻ ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്. ഒരു ട്രാക്ക് പാൻസ് മാത്രമാണ് വേഷം . നിധി നന്നഞ്ഞ മുടി ഉണക്കിയ ശേഷം നേരെ ബെഡിലേക്ക് കിടന്നു. അവളുടെ മനസിൽ നിറയെ മാധുവിനേയും നിഖിയേയും കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. പെട്ടെന്ന് കഴുത്തിൽ ഒരു ചുടു നിശ്വാസം ഏറ്റതും അവൾ ബെഡിൽ നിന്നും ഉയർന്നു പൊങ്ങി. അപ്പോഴേക്കും ഹരന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് തന്നിലേക്ക് ചേർത്തിരുന്നു.

" യക്ഷീ " അവൻ അത്രയും പതിഞ്ഞ സ്വരത്തിൽ വിളിച്ചു. " മമ്" അവൾ വിറയലോടെ ഒന്ന് മൂളി . "ഐ ലവ് യൂ സോ മച്ച് " അവൻ പറഞ്ഞതും നിധിക തല ചരിച്ചവനെ നോക്കി. " എന്താടി യക്ഷി കണ്ണി നോക്കി പേടിപ്പിക്കുന്നേ " അവന്റെ മുഖത്തെ കുസ്യതി കണ്ട് നിധികയുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു. "അതേയ് നമ്മുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് കാലമായി " " അയിന് " നിധിക " അതിന് " ഹരൻ അവളുടെ മുഖത്തിലൂടെ വിരലോടിച്ച് കൊണ്ട് ഒന്ന് ചിരിച്ചു. " ഇങ്ങനെ ചിരിക്കാതെ ഹരാ " അവൾ ഉയർന്ന നെഞ്ചിടിപ്പോടെ തല വെട്ടിച്ചു. " നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടില്ലേടി എന്നെ പേരെടുത്ത് വിളിക്കരുത് എന്ന് " ഹരൻ അത് പറയലും അവളുടെ കഴുത്തിലായി അമർത്തി കടിച്ചതും ഒരുമിച്ചായിരുന്നു. " ഇ... ഇന്ദ്രേട്ടാ " അവൾ അവന്റെ മുടിയിലൂടെ കോർത്ത് വലിച്ചതും ഹരൻ അവളുടെ കഴുത്തിലൂടെ മുഖം ഉരസി. അവന്റെ ചുണ്ടുകൾ പതിയുന്ന ഇടങ്ങൾ ചുട്ടു പൊള്ളുന്ന പോലെ അവൾക്ക് തോന്നി പോയി. കണ്ണുകൾ ഇറുക്കി അടച്ച് അവൾ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു. " നിനക്ക് ഓക്കെയാണോ നിധി .അല്ലെങ്കിൽ .. "

അവളുടെ ചുണ്ടിനരികിലേക്ക് എത്തി എങ്കിലും എന്തോ ഓർമ വന്ന പോലെ അകന്ന് മാറി കൊണ്ട് ഹരൻ ചോദിച്ചു. അതിന് മറുപടി പറയാതെ അവന്റെ അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ ചേർക്കുകയാണ് നിധി ചേർന്നത്. പെട്ടെന്ന് തന്നെ അവൾ അവനിൽ നിന്ന് അകന്ന് മാറുകയും ചെയ്തു. ഹരൻ ഒരു കള്ള ചിരിയോടെ അവൾക്ക് മേലെ ഇരു കൈകളും കുത്തി നിന്നു. ശേഷം വളരെ പതിയെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി. നിധികക്ക് ഒരു തൂവൽ പോലെ പാറി പറക്കുന്ന പോലെ തോന്നി. ഹരൻ അവളുടെ മേൽ ചുണ്ടിനേയും കീഴ് ചുണ്ടിനേയും മാറി മാറി നുകർന്നു. ചുംബനത്തിന്റെ ആലസ്യത്തിൽ നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞു. ശ്വാസം വിലങ്ങിയതും ഹരൻ അവളെ സ്വന്തന്ത്രയാക്കി. ശേഷം അവളുടെ നെറ്റിയും ഇരു കണ്ണിലും കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ വച്ചു. അവന്റെ ചുണ്ടുകൾ കഴുത്തിലേക്ക് ഇഴഞ്ഞ് ഇറങ്ങിയതും നിധിക ഒന്ന് വിറച്ച് പോയി.

അവന്റെ പല്ലുകൾ തോളിൽ പതിയെ ആഴ്ന്നിറങ്ങിയതും അവൾ ഒരു എങ്ങലോടെ അവന്റെ പുറത്ത് കൈ ചേർത്തു പിടിച്ചു. അവന്റെ മുഖം കഴുത്തിലും തോളിലൂടേയും ഒഴുകി നടന്ന് പതിയെ നെഞ്ചിലേക്ക് ദിശ മാറിയതും നിധി ഉയർന്ന ഹൃദയമിടിപ്പോടെ അവളെ മുഖം പിടിച്ചുയർത്തി. " അ... അവർ.. ഇ.. ഇപ്പോ വരും ഇ.. ഇന്ദ്രേട്ടാ " " ഓഹ്..എന്റെ ഈശ്വരാ " അവൻ ഒരു ദീർഘ നിശ്വാസത്തോടെ ബെഡിലേക്ക് കിടന്നു. അത് കണ്ട് നിധികക്ക് ശരിക്കും ചിരി വന്നിരുന്നു. അവൾ മുഖം അമർത്തി തുടച്ച് ബെഡിൽ നിന്ന് എണീക്കാൻ നിന്നതും ഹരൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് ബെഡിലേക്ക് തന്നെ കിടത്തി. " അവർ ഇപ്പോ വന്നിട്ടില്ലാലോ. അത് വരെ എങ്കിലും ഒന്ന് കിടക്ക് " ദയനീയമായി പറഞ്ഞ് ഹരൻ അവളുടെ മാറിലേക്ക് മുഖം വച്ച് കിടന്നു. നിധിക അവന്റെ നെറുകയിലൂടെ തലാേടി കൊണ്ട് അവനെ ചേർത്ത് പിടിച്ചു കിടന്നു ഇടക്കിടക്ക് ഹരന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലും കവിളിലും കഴുത്തിലും പതിഞ്ഞു കൊണ്ടിരുന്നു. അതെല്ലാം ഏറ്റുവാങ്ങി അവൾ കണ്ണടച്ച് കിടന്നു. * കോണിങ്ങ് ബെല്ലിന്റെ ശബ്ദമാണ് ഇരുവരേയും ഉറക്കത്തിൽ നിന്നും ഉണർത്തിയത്.

ഹരൻ വീണ്ടും ഒന്ന് ചിണുങ്ങി കൊണ്ട് നിധിയുടെ കഴുത്തിലേക്ക് മുഖം ചേർത്തു. " ഇന്ദ്രേട്ടാ അവർ വന്നു തോന്നുന്നു. എണീറ്റേ " " ഇല്ല " " ദേ ഇന്ദ്രേട്ടാ വെറുതെ കളിക്കാതെ . എണീക്ക് " " ഇല്ലെങ്കിലോ " " ഇന്ദ്രേട്ടാ " അവൾ അവനെ തന്നിൽ നിന്നും ബലമായി പിടിച്ചു മാറ്റി. ശേഷം വേഗം വാഷ് റൂമിൽ പോയി മുഖം കഴുകി പുറത്തേക്ക് വന്നു. ഹരൻ അപ്പോഴും കിടക്കുകയാണ് തലയണയിലേക്ക് മുഖം ചേർത്താണ് കിടത്തം. അത് കണ്ട് വാതിൽ ചാരി നിധി ഹാളിലേക്ക് വന്നു. മുഖം ഒന്നുകൂടി അമർത്തി തുടച്ച് ഡോർ തുറന്നു. പുറത്ത് തോളിൽ കയ്യിട്ട് പുഞ്ചിരിയോടെ നിൽക്കുന്ന മാധുവിനേയും നിഖിയേയും കണ്ട് നിധിയുടെ മുഖം വിടർന്നു. * ഹാളിൽ നിന്നും മാധുവിന്റെയും നിഖിയുടേയും സംസാരം കേട്ടാണ് ഹരൻ ഉറക്കം ഉണർന്നത്. അവൻ മുഖം കഴുകി ഒരു ടി ഷർട്ട് എടുത്തിട്ട് പുറത്തേക്ക് വന്നു. രണ്ടു പേരും കൂടി സിനിമക്ക് പോയ വിശേഷം പറയുകയാണ്. രണ്ട് പേരുടേയും ഇടയിൽ ഇരുന്ന് നിധിക എല്ലാം കേൾക്കുകയാണ്. " ദേ ഹരൻ വന്നു ഞാൻ ചായ എടുക്കാം " അത് പറഞ്ഞ് നിധിക രണ്ടു പേരുടെ ഇടയിൽ നിന്നും എണീറ്റ് ജീവനും കൊണ്ട് ഓടി. അതോടെ അവരുടെ അടുത്ത ഇര ഹരൻ ആയി.

സിനിമക്ക് പോയ കഥ രണ്ടു പേരും ചേർന്നാണ് പറയുന്നത്. അതിൽ പകുതി അവർ ചിരിച്ചു കൊണ്ടാണ് പറയുന്നത്. അതുകൊണ്ട് പറയുന്നതൊന്നും ഹരനും മനസിലായിരുന്നില്ല " പിന്നെ എട്ടാ ഞങ്ങൾ നാളെ രാവിലെ തന്നെ ഇറങ്ങും ട്ടോ " മാധു " അതെന്താ " " ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട് " " ആണോ എവിടേക്കാ " കോഫിയുമായി വന്ന നിധിയാണ് ചോദിച്ചത്. " നമ്മുടെ നീല കൊടും വെയിൽ കാണാൻ " മാധു " എടാ പൊട്ടാ നീല കൊടുംവെയിൽ അല്ലാ നീലകുറിഞ്ഞി " അവന്റെ തലക്കിട്ട് കൊട്ടി കൊണ്ട് നിഖി പറഞ്ഞു. " എതായാലും എന്താ നീല അല്ലേ " മാധു വിത്ത് ഒരു ലോഡ് പുഛം. ശേഷം മാധുവിന്റെ മണ്ടത്തരങ്ങൾ കേട്ട് എല്ലാവരുടേയും ചിരികൾ ആ ഫ്ളാറ്റിൽ ഉയർന്നു കൊണ്ടിരുന്നു. ** "ഇന്ദ്രനീല ശോഭയാർന്ന ആകാശവീഥിയിൽ ഒരു പുഷ്പക വിമാനം പ്രത്യേക്ഷപ്പെട്ടിരുന്നെങ്കിൽ, ഇവളാെഴിക മറ്റെന്തും മനസിൽ നിന്നും മാഞ്ഞു പോയിരുന്നെങ്കിൽ ഞാൻ ഈ അമ്പോറ്റി കൊച്ചിനേയും കൊണ്ട് പറ പറന്നേരെ .... ഓഹ് വാട്ട് എ ഡയലോഗ്. ഫുൾ ഓഫ് രോമാഞ്ചിഫിക്കേഷൻ " രാവണ പ്രഭു സിനിമയിലെ ഡയലോഗ് ഒപ്പം പറഞ്ഞു കൊണ്ട് മാധു നിഖിയുടെ തോളിലേക്ക് വീണു.

"ഇത്രക്കും ഫീലാവാൻ ഇതിനും മാത്രം ആ സീനിൽ ഒന്നും ഇല്ല. " ടിവിയിൽ നോക്കി നിഖി പറഞ്ഞു " അതിന് മനസിൽ കാതൽ വേണമെടാ കാതൽ. ഇഷ്ക് , പ്രേമം , മൊഹബത്ത്, " " എന്നിട്ട് ഇതൊക്കെ പറയുന്ന ആൾക്കുണ്ടോ ആവോ ." " നീ അധികം കളിയാക്കണ്ടാ. എനിക്കും കിട്ടും ഒരു നല്ല പെങ്കോച്ചിനെ . നീ എന്നെ അങ്ങോട്ട് സെഡാക്കി കളഞ്ഞു. ഞാൻ നിനോട് മിണ്ടില്ല. പോ അവിടുന്ന് " മാധു നിഖിയുടെ കൈ തട്ടി മാറ്റി. " ഞാൻ വെറുതെ പറഞ്ഞതല്ലേ എന്റെ മാധു കുട്ടാ . നിനക്ക് വിധിച്ച ആൾ ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടാകും. സമയമാകുമ്പോൾ അവൾ നിന്റെ അരികിൽ എത്തും " "അതാണ് പ്രശ്നം. എനിക്ക് വിധിച്ചിരിക്കു ആ അവൾ എതാ എന്ന് അറിഞ്ഞിരുന്നെങ്കിൽ കണ്ട അലവലാതികളോട് വർത്താനം പറഞ്ഞ് സമയം കളയാതെ അവളോട് പോയി ഭാവി കാര്യങ്ങളെ കുറിച്ചും മക്കളുടെ എണ്ണത്തെ കുറിച്ചും ചർച്ച ചെയ്യാമായിരുന്നു. " മാധു ഇടം കണ്ണിട്ട് പറഞ്ഞതും നിഖിയുടെ കൈ അവന്റെ നടും പുറത്ത് വന്ന് വീണതും ഒരുമിച്ചായിരുന്നു

. " എടാ കാലാ നീ എന്റെ പുറം പള്ളി പുറമാക്കിയാ " " ആരാടാ അലവലാതി. നീ എന്നെ ഉദ്ദേശിച്ചല്ലേ പറഞ്ഞത് " " അല്ലടാ . ഞാൻ ഒരു പൊതുവായ തത്ത്വം പറഞ്ഞതാണ്. അല്ലെങ്കിലും ഞാൻ നിന്നെ അങ്ങനെ പറയുമോ ." " നീ പറയും. നീ ഇതും ഇതിനപ്പുറവും പറയും " " അതെ കാര്യം നടന്ന് കഴിയുമ്പോൾ ഇപ്പോ അങ്ങനെയൊക്കെ ആവുമല്ലോ. നിനക്ക് വേണ്ടി ഞാൻ എത്ര റിസ്ക്ക് എടുത്താണ് മാളുവിനെ സെറ്റാക്കി തരാൻ ... " " എടാ വായ അടച്ച് വക്കടാ . ആരെങ്കിലും കേൾക്കും " നിധി വേഗം മാധവിന്റെ വാ പൊത്തി പിടിച്ചു. " നിങ്ങൾക്ക് ഉറങ്ങാറായില്ലേ. നാളെ രാവിലെ വെളുപ്പിനെ ഇറങ്ങണം എന്ന് പറഞ്ഞിട്ട്. " " ദാ കിടക്കാൻ പോവാ . " അത് പറഞ്ഞ് രണ്ട് പേരും റൂമിലേക്ക് കയറി പോയി. അതിന് പിന്നാലെ നിധികയും ലൈറ്റുകൾ എല്ലാം ഓഫ് ചെയ്തു റൂമിലേക്ക് വന്നു. ഹരൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ഫോൺ നോക്കുകയാണ്. നിധിക ഡോർ ലോക്ക് ചെയ്ത ശേഷം ഹരന്റെ മടിയിലേക്കായി തല വച്ച് കിടന്നു. " അവര് കിടന്നോ"

നിധിയുടെ നെറുകയിൽ തലോടി അവൻ ചോദിച്ചു. " മ്മ് കിടന്നു " ശേഷം കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു. " ഇന്ദ്രേട്ടാ " " മമ്" " Thanks..... " " എന്തിന് " " മാധുവും, നിഖിയും തമ്മിലുള്ള വഴക്ക് തീർത്തതിന് " " ഇനി ഇങ്ങനെ വല്ലതും പറഞ്ഞാ നിന്നെ ഞാൻ ബാൽക്കണി വഴി താഴേക്ക് എടുത്തെറിയും. പറഞ്ഞില്ലാന്ന് വേണ്ടാ. അവർ രണ്ടു പേരും എന്റെ അനിയൻന്മാർ അല്ലേ. അപ്പോ അവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഞാൻ അല്ലേ " ഹരൻ അല്പം ഗൗരവത്തോടെ പറഞ്ഞതും നിധി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. "നീയാണോ നിഖിയെ ഇവിടേക്ക് വിളിച്ച് വരുത്തിയത് " " മമ്. ഇന്നലെ നീയും മാധവും കൂടി അവനെ വീഡിയോ കോൾ വിളിച്ചുരുന്നല്ലോ. അത് കണ്ട് പരാതി പറയാൻ പാതി രാത്രി അവൻ എന്നെ വിളിച്ചിരുന്നു. ആ സങ്കടം തീർക്കാൻ ഞാൻ അവനോട് ഇവിടേക്ക് വരാൻ പറഞ്ഞു "

" അവർ രണ്ടു പേരും ശരിക്കും പാവമാ " നിധി " അതെന്താടീ ഞാൻ പാവം അല്ലേ " ഹരൻ നെറ്റിചുളിച്ചു കൊണ്ടാണ് ചോദിച്ചത്. " അത്ര പാവം ഒന്നും അല്ലാ " നിധി ചിരിയോടെ അവന്റെ മടിയിൽ നിന്നും എണീറ്റതും ഹരൻ അവളെ ചുറ്റി പിടിച്ച് ബെഡിലേക്ക് മറഞ്ഞിരുന്നു " ഞാൻ പാവമാണോ അല്ലയോ എന്നൊക്കെ എന്റെ യക്ഷി പെണ്ണ് വരും ദിവസങ്ങളിൽ ഉടൻ മനസിലാക്കും" ഹരൻ അവളുടെ കാതിലായി പറഞ്ഞതും നിധിക അവന്റെ കൈയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. " ഒന്നവിടെ ഒതുങ്ങി കിടക്കെന്റെ യക്ഷി . ഞാൻ ഒന്നും ചെയ്യില്ല. സ്നേഹിക്കുക മാത്രമേ ചെയ്യു " കുസ്യതിയോടെ പറഞ്ഞ് ഹരൻ അവളുടെ കാതിൽ പതിയെ കടിച്ചു. നിധിക നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ച് വച്ചു. അവന്റെ ഹൃദയ താളം കേട്ട് എപ്പാേഴോ അവൾ ഉറങ്ങി പോയി. നിധികയെ ചേർത്ത് പിടിച്ച് ഹരനും പതിയെ കണ്ണുകൾ അടച്ചു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story