നീഹാരമായ്: ഭാഗം 56

neeharamayi

രചന: അപർണ അരവിന്ദ്

" ഞാൻ പാവമാണോ അല്ലയോ എന്നൊക്കെ എന്റെ യക്ഷി പെണ്ണ് വരും ദിവസങ്ങളിൽ ഉടൻ മനസിലാക്കും" ഹരൻ അവളുടെ കാതിലായി പറഞ്ഞതും നിധിക അവന്റെ കൈയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. " ഒന്നവിടെ ഒതുങ്ങി കിടക്കെന്റെ യക്ഷി . ഞാൻ ഒന്നും ചെയ്യില്ല. സ്നേഹിക്കുക മാത്രമേ ചെയ്യു " കുസ്യതിയോടെ പറഞ്ഞ് ഹരൻ അവളുടെ കാതിൽ പതിയെ കടിച്ചു. നിധിക നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ച് വച്ചു. അവന്റെ ഹൃദയ താളം കേട്ട് എപ്പാേഴോ അവൾ ഉറങ്ങി പോയി. നിധികയെ ചേർത്ത് പിടിച്ച് ഹരനും പതിയെ കണ്ണുകൾ അടച്ചു. ** പിറ്റേന്ന് വെളുപ്പിന് തന്നെ മാധവും നിഖിയും ഇറങ്ങി. ട്രിപ്പ് കഴിഞ്ഞ് അവർ നേരെ വീട്ടിലേക്കാണ് പോവുന്നത്. അവരെ യാത്രയാക്കി നിധി ഡോറിനരികിൽ തന്നെ കുറച്ച് നേരം നിന്നു. മാധു കൊണ്ടുവന്ന ബുള്ളറ്റിലാണ് അവർ പോകുന്നത് അവർ കണ്ണിൽ നിന്നും മറഞ്ഞതും മനസിൽ വല്ലാത്ത ഒരു വേദന നിറയുന്ന പോലെ .

അവൾ കണ്ണുകൾ ഇറുക്കി അടച്ചതും ഹരൻ അവളെ പിന്നിൽ നിന്നും ഇറുക്കെ പുണർന്നു. " യക്ഷി " " മമ്.." " സങ്കടമാണോ " " മമ്" " സങ്കടം ഞാൻ മാറ്റി തരട്ടെ " ഹരൻ കുസ്യതിയോടെ പറഞ്ഞതും നിധിക അവനെ നോക്കി പേടിപ്പിച്ചു. "ഇന്ന് ക്ലാസിൽ പോവണോ യക്ഷി " അവളുടെ കാതിൽ പതിയെ മൂക്കുരസികൊണ്ടവൻ ചോദിച്ചു. " പോവണം ഹരാ " " നാളെ പോയാ പോരെ " " പറ്റില്ല മോനേ" അത് പറഞ്ഞ് അവൾ റൂമിലേക്ക് വന്നു. സമയം നാല് മണി കഴിഞ്ഞിട്ടെ ഉള്ളൂ. ഇന്നലെ താൻ ക്ലാസിൽ പോവുന്നില്ലാ എന്ന് പറഞ്ഞപ്പോൾ ഹരൻ സമ്മതിക്കാത്തതിനുള്ള നീരസം അവൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് ക്ലാസിൽ പോവണം എന്ന് പറഞ്ഞത്. കുറച്ച് കഴിഞ്ഞതും ഡോർ അടച്ച് ഹരൻ ബെഡിൽ വന്ന് കിടന്നു. തിരിഞ്ഞാണ് ഹരൻ കിടക്കുന്നത് അതുകൊണ്ട് നിധിക അവന്റെ വയറിലൂടെ കൈ ഇട്ട് പുറത്ത് മുഖം ചേർത്ത് കിടന്നു ഹരന് കൂടുതൽ നേരം പിണക്കം കാണിച്ച് കിടക്കാൻ കഴിഞ്ഞില്ല.

അവൻ തിരിഞ്ഞ് അവൾക്ക് നേരെ കിടന്നു. നിധി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കണ്ണടച്ചു. ഹരന്റെ കൈ പതിയെ അവളുടെ പുറത്ത് താളമിട്ടു. * രാവിലെ നിധികയെ കോളേജിൽ ആക്കിയിട്ടാണ് ഹരൻ ഓഫീസിലേക്ക് പോയത്. ഫസ്റ്റ് പിരീഡ് കഴിഞ്ഞതും നിധിക കാന്റീനിലേക്ക് നടന്നു. അവിടെ ഡേവിഡ് ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ടായിരുന്നു. "ഡേവി എവിടെ " ചെയറിലേക്ക് ഇരുന്നു കൊണ്ടവൾ ചോദിച്ചു. " ഡേവി ചേട്ടായിടെ ഗാഡിയൻ പ്രിൻസിയെ കണ്ടിട്ടില്ലാലോ. അതോണ്ട് ക്ലാസിൽ കയറാൻ പറ്റില്ല. അതോണ്ട് ഇന്നും വന്നില്ല ആൾ " " അപ്പോ ഡേവി ശ്രീയുടെ വീട്ടിലേക്ക് വരില്ലേ " " വരും ചേച്ചി . ചേട്ടായി ക്ലാസ് കഴിയുന്ന സമയം ഗേറ്റിന് പുറത്ത് വെയ്റ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. " മരിയ പറഞ്ഞു. " എന്നാ ഞാൻ ക്ലാസിലേക്ക് പോവട്ടെ . അടുത്ത പിരീഡ് അയാളുടെയാ . അല്ലെങ്കിൽ തന്നെ എന്നെ കണ്ണെടുത്താ കണ്ടൂടാ. എന്നെ വഴക്ക് പറയാൻ കാരണം കണ്ടെത്തിയാണ് നടപ്പ് "

അവൾ ദേഷ്യത്തോടെ പറഞ്ഞ് ക്ലാസിലേക്ക് നടന്നു. " ചേച്ചിക്ക് നന്ദൻ സാറിനെ തീരെ ഇഷ്ടമല്ലെന്ന് തോന്നുന്നു. സാറിന് ഇവിടെ നല്ല ഫാൻസ് പവർ ആണ്. ചുള്ളൻ അല്ലേ " അവൾ പോകുന്നത് നോക്കി മരിയ പറഞ്ഞു. " മോളേ മറിയാമ്മേ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്. അത് നിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ലാ " മരിയയുടെ ആങ്ങള മാത്യു ഒരു വാണിങ്ങ് കൊടുത്തു. " അല്ലെങ്കിലും ആർക്ക് വേണം ഒന്ന് കെട്ടിയ സാറിനെ . എനിക്ക് നല്ല ഫ്രഷ് ചെക്കനെ മതി. ഒരാളെ ഞാൻ കണ്ട് വച്ചിട്ടുണ്ട്. ഒത്തു വന്നാ ഞാൻ അവനെ വളച്ചൊടിക്കും " മരിയ ചിരിയോടെ പറഞ്ഞതും എല്ലാവരും സംശയത്തോടെ നോക്കി. " ആരാ എന്ന് ചോദിക്കണ്ടാ . ആരും ആകാം. ചിലപ്പോൾ നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ , അല്ലെങ്കിൽ നമ്മുക്ക് പരിചയമുള്ള ഒരാൾ , അതും അല്ലെങ്കിൽ ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ . സാധ്യതകൾ പലതാണ് " അത് പറഞ്ഞ് മരിയ ബാഗും എടുത്ത് പോയി "

കൊറിയൻ ഡ്രാമ കണ്ട് കണ്ട് അവൾക്ക് ഭ്രാന്തായതാടാ " അത് കണ്ട് മാത്യു തലക്ക് കൈ വച്ച് പറഞ്ഞു. * ഉച്ചക്ക് ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ഡസ്കിൽ തല വച്ച് നിധിക കിടക്കുമ്പോഴാണ് ഹരന്റെ കോൾ വന്നത്. ശ്രീദേവിയോടല്ലാതെ മറ്റാരോടും അധികം അടുപ്പം കാണിക്കാത്തതു കൊണ്ട് ക്ലാസിൽ നിധികക്ക് പറയത്തക്ക സുഹ്യത്തുക്കൾ ഒന്നുമില്ല. ഡിസ്പ്ലേയിൽ ഹരന്റെ പേര് കണ്ടതും അവൾ വേഗം കോൾ അറ്റന്റ് ചെയ്തു. "ഹരാ " " മമ്. ഫുഡ് കഴിച്ചോ " " കഴിച്ചു. നീയോ " " ഇല്ലാ പോവുന്നേ ഉള്ളൂ. ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ " "എന്താ ഹരാ " "എന്റെ ബാഗ്ലൂരിലെ ചില ഫ്രണ്ട് ഇവിടേക്ക് വന്നിട്ടുണ്ട്. വൈകുന്നേരം ഒരു മീറ്റ് അപ്പ് . നീ ഫ്രീയാകുമോ " " വൈകുന്നേരം എന്ന് പറയുമ്പോൾ " " ഒരു മൂന്ന് മണി " " എനിക്ക് ഇന്ന് ശ്രീയുടെ വീട്ടിലേക്ക് ഒന്ന് പോവണം ഹരാ. ഇന്നലെ ഞാൻ വൈകുനേരം ഫ്രീ അല്ലാത്തത് കൊണ്ട് ഇന്നത്തേക്ക് എല്ലാവരും മാറ്റിയത്. ഇനിയും ഞാൻ എങ്ങനെയാ മുടക്കം പറയാ "

" ഇന്ന് രാത്രിയിലെ ഫ്യ്റ്റ്ന് അവർ തിരികെ പോകും. അതാ ആ സമയത്ത് മീറ്റ് ചെയ്യാമെന്ന് പറഞ്ഞത്. അത് സാരമില്ല. നീ എന്തായാലും ശ്രീയെ പോയി കാണ്. ഞാൻ ഇവരോട് വേറെ എന്തെങ്കിലും കാരണം പറഞ്ഞോളാം " " അത് വേണ്ടാ ഹരാ. നീ എന്തായാലും പോയി വാ. അവർ അത്രയും ആഗ്രഹത്തോടെ വിളിച്ചത് അല്ലേ " " മമ്. ശരി. " " എന്നാ പോയി ഫുഡ് കഴിക്കാൻ നോക്കാം " " അതൊക്കെ ഞാൻ കഴിച്ചോളാം. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേടീ എന്നെ പേരെടുത്ത് വിളിക്കരുത് എന്ന് " " അയ്യോ സോറി ഹരാ ഞാൻ അറിയാതെ " " ദേ വീണ്ടും . എനിക്ക് നിന്റെ സോറിയാെന്നും കേൾക്കണ്ട. ഇതിനുള്ള ശിക്ഷ ഞാൻ വീട്ടിൽ വന്നിട്ട് തരുന്നുണ്ട് " ഹരന്റെ കുസ്യതിയോടുള്ള സംസാരം കേട്ട് നിധിക കണ്ണുകൾ ഇറുക്കെ അടച്ചു. " നന്ദൻ സാർ വരുന്നുണ്ട് " പുറത്ത് നിൽക്കുന്ന കുട്ടികൾ അകത്തേക്ക് ഓടി വന്ന് പറഞ്ഞതും അത്രയും നേരം നാണം നിഴലിച്ച നിധികയുടെ മുഖത്ത് അനിഷ്ടം നിറഞ്ഞു.

" എന്നാ ശരി ഹ .. അല്ലാ ഇന്ദ്രേട്ടാ . ഞാൻ ഫോൺ വക്കുവാ " " മമ്" അവൻ ഒന്ന് അമർത്തി മൂളി കൊണ്ട് കോൾ കട്ടാക്കി. നന്ദൻ വന്നതും അവൾ ക്ലാസിൽ ശ്രദ്ധിക്കാൻ തുടങ്ങി. * ക്ലാസ് കഴിഞ്ഞതും എല്ലാവരും ഒരുമിച്ചാണ് കോളേജിന് പുറത്തേക്ക് ഇറങ്ങിയത്. അവരെ കാത്ത് ഡേവിയും പുറത്തുണ്ടായിരുന്നു. നിധിയും , മരിയയും, മാത്യുവും, അവന്റെ വേറെ മൂന്ന് ഫ്രണ്ട്സും ചേർന്ന് ഡേവിയുടെ കാറിലാണ് ശ്രീദേവിയുടെ വീട്ടിലേക്ക് പോയത്. വഴിയറിയാത്തത് കൊണ്ട് ശ്രീദേവിയുടെ അച്ഛൻ റോഡിലേക്ക് ഇറങ്ങി നിന്നിരുന്നു. " ഞാൻ കരുതി പരിചയമില്ലാഞ്ഞ വഴിയായതിനാൽ തെറ്റി പോയെന്ന് " അത് കേട്ട് എല്ലാവരും ഒന്ന് പുഞ്ചിരിച്ചു. " എല്ലാവരും അകത്തേക്ക് വാ. അവൾ അകത്തുണ്ട്. എത്ര സന്തോഷത്തോടെ കളിച്ച് ചിരിച്ചു നടന്നിരുന്നതാ എന്റെ കുട്ടി. ഇപ്പോ റൂമിൽ നിന്നും പുറത്തിറങ്ങുന്നില്ല. " ആ അച്ഛനിൽ കണ്ണീരിന്റെ നനവ് പടർന്നു. " അച്ഛൻ സങ്കടപ്പെടാതെ. എല്ലാം ശരിയാക്കാനല്ലേ ഈ ഞങ്ങൾ വന്നിരിക്കുന്നേ "

മാത്യു അച്ഛന്റെ കയ്യിൽ പിടിച്ച് പറഞ്ഞു. അപ്പോഴേക്കും ശ്രീയുടെ അമ്മയും പുറത്തേക്ക് ഇറങ്ങി വന്നു. " കയറി വാ മക്കളെ " അമ്മ അവരെ ശ്രീയുടെ റൂമിലേക്ക് കൊണ്ട് പോയി. ബെഡിൽ കിടക്കുന്ന ശ്രീ പുറത്തുള്ള ബഹളം കേട്ട് എണീറ്റതും എല്ലാവരേയും ഒരുമിച്ച് കണ്ട് ഞെട്ടി. " എന്താ മോളേ ശ്രീദേവി കോളേജിലേക്ക് വരാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ " നിധി അവളുടെ അരികിൽ ഇരുന്നു. മറുപടിയായി അവൾ ഒരു വരണ്ട ചിരി ചിരിച്ചു. " ഇത് എന്ത് കോലമാ ചേച്ചി . കണ്ണിന് ചുറ്റും ഡാർക്ക് സെർക്കിൾസ് വന്നല്ലോ. വെള്ളരിക്കയിൽ അല്പം മഞ്ഞളും, ഡോഡാ പൊടിയും ഉപ്പും , തൈരും മിക്സ് ആക്കി അര മണിക്കൂർ കണ്ണിനു ചുറ്റും തേച്ചാ മതി ഒരാഴ്ച്ച കൊണ്ടിത് മാറും എന്ന് ഇന്നലെ ചേട്ടായിടെ വാവാച്ചി ബ്യുട്ടി ടിപ്പ്സിലെ ചേച്ചി പറഞ്ഞേ ഉള്ളൂ " " എന്റെ പൊന്നു ശ്രീ ദേ ഈ മണ്ടി പറയുന്നതൊന്നും ചെയ്ത് നോക്കല്ലേ. യു ട്യുബിലെ ഓരോ ബ്യൂട്ടി ടിപ്പ്സ് ചാനൽ കണ്ട് ഓരോന്ന് വാങ്ങി തേക്കും. ദേ കണ്ടിലെ എന്റെ ഈ കഴുത്തിലെ പാട് ഇവളുടെ ഒടുക്കത്തെ പരീക്ഷണത്തിന്റെ ആഫ്റ്റർ എഫക്റ്റാ"

മാത്യു പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു. " അയ്യോ ഞാൻ നിങ്ങൾക്ക് വല്ലതും കുടിക്കാൻ എടുക്കാം. " അമ്മ തിടുക്കപ്പെട്ട് അടുക്കളയിലേക്ക് നടന്നു. പിന്നാലെ അമ്മയെ സഹായിക്കാൻ ദേവിയും. എല്ലാവരും ഒരുമിച്ച് ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുകയാണ്. അച്ഛൻ ഓരോ വിശേഷങ്ങൾ പറയുന്നുണ്ട്. അതിനിടയിലാണ് നാളെ ശ്രീയുടെ പിറന്നാൾ ആണെന്ന് അവർ അറിഞ്ഞത്. ശ്രീ അറിയാതെ ഒരു സർ പ്രെയ്സ് ഒരുക്കാൻ അവർ പ്ലാൻ ചെയ്തു. എല്ലാവർക്കും ഉള്ള ചായയുമായി അമ്മയും ശ്രീയും പുറത്തേക്ക് വന്നു. ശ്രീ എല്ലാവർക്കും ചായ നൽകി " അപ്പോ ഇനി മടിയൊക്കെ മാറ്റി വച്ച് നാളെ മുതൽ ക്ലാസിലേക്ക് ഇറങ്ങിയേക്കണം. അല്ലെങ്കിൽ ഞങ്ങൾ ഇവിടെ വന്ന് പൊക്കി കൊണ്ട് പോകും " ഡേവി ഗൗരവത്തിൽ പറഞ്ഞതും അവൾ ഭയത്തോടെ തലയാട്ടി. " അച്ഛാ ഞങ്ങൾ ചേച്ചിയെ ഒന്ന് പുറത്ത് കൊണ്ട് പോകുകയാ . അപ്പാേ ചേച്ചിയുടെ എല്ലാ മൂഡോഫും മാറും " " അതിനെന്താ പോയി വാ " അച്ഛൻ സമ്മതം നൽകി. "

മിഴിച്ച് നിൽക്കാതെ വന്ന് ഡ്രസ് മാറ്റ് ചേച്ചി " മരിയ അവളുടെ കൈ പിടിച്ച് അകത്തേക്ക് പോയി. " നാളെ അവളെ നിർബന്ധിച്ച് കോളേജിലേക്ക് വിടണേ " നിധി " ഞാൻ ശ്രമിക്കാം. ആ പയ്യനുമായുള്ള പ്രശ്നം മാത്രമാണോ ശ്രീ മോളുടെ പേടി എന്ന് എന്നിക്ക് സംശയം ഉണ്ട്. ഇനി അതല്ലാതെ വേറെ എന്തെങ്കിലും . ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. സമയവും സന്ദർഭവും നോക്കി നിങ്ങൾ ഒന്ന് ചോദിക്കു അവളോട് " അമ്മ അവരോടായി പറഞ്ഞു. ശ്രീ ഒരുങ്ങി വന്നതും എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി. " നമ്മുക്ക് ഗ്രീൻ ലീഫിലേക്ക് പോകാം " മരിയ " അതേന്താ " നിധിക " ബീച്ചിന്റെ അടുത്തുള്ള റസ്റ്റോറന്റ് ആണ് . നല്ല ഒരു വൈബാണ് അവിടെ " ഡേവി അത് ശരിവച്ചു. * " നല്ല രസമുണ്ട് അല്ലേ. ഫുഡും കൊള്ളാം " മരിയ തന്റെ മുന്നിലിരിക്കുന്ന ബിരിയാണി ഒന്ന് മണത്ത് കൊണ്ട് പറഞ്ഞു. കടലിനോട് ചേർന്ന ഒരു ഓപൺ എയർ റസ്റ്റോറന്റായിരുന്നു അത്. ഓരോരുത്തർക്കും പ്രത്യേകം പ്രൈവസി ഉള്ള ഒരു വലിയ റസ്റ്റോറന്റായിരുന്നു അത്. "

നിച്ചു എന്താ കഴിക്കുന്നില്ലേ " എല്ലാവരും കഴിക്കാൻ തുടങ്ങിയിട്ടും മിണ്ടാതെ ഇരിക്കുന്ന നിധിയെ കണ്ട് ഡേവി ചോദിച്ചു. " നേരം ഒരുപാടായില്ലേ ഞാൻ വരാൻ വൈകും എന്ന് ഹരനെ ഒന്ന് വിളിച്ച് പറഞ്ഞിട്ട് വരാം " അവൾ ഫോൺ എടുത്ത് കുറച്ച് മാറി നിന്നു. കടൽ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു. അത് ഒതുക്കി വച്ച് ഹരന്റെ ഫോണിലേക്ക് വിളിച്ചു. രണ്ട് വട്ടം വിളിച്ചിട്ടും എടുക്കാത്തത് കണ്ട് നിധിക ഫോൺ ഓഫാക്കി തിരിഞ്ഞതും കുറച്ച് അകലെ ഒരു പെൺകുട്ടിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന ആളെ കണ്ട് നിധികയുടെ മുഖം ദേഷ്യത്താൽ ചുവന്നു. കുറച്ച് അപ്പുറത്തായി തന്നെ കുറച്ച് ആണുങ്ങളും നിൽക്കുന്നുണ്ട്. അതിൽ പലരേയും നിധി ക്ക് മുഖപരിചയം ഉണ്ടായിരുന്നു. നന്ദന്റെ കല്യാണത്തിന് പരിചയപ്പെട്ട ഫ്രണ്ട്സ്. " ഇന്ദർ... " കുറച്ച് അപ്പുറത്ത് നിന്ന് മറ്റൊരു പെൺകുട്ടി വിളിച്ചതും ഹരൻ അവളുടെ അരികിലേക്ക് നടന്നു.

അവൾ ഓടി വന്ന് ഹരനെ ഹഗ് ചെയ്യുന്നതും സന്തോഷത്തോടെ മുടിയിലൂടെ വിരലോടിക്കുന്നതും നിധിക അസൂയയോടെ നോക്കി നിന്നു. അവൾ ഹരന്റെ ഫോണിലേക്ക് ഒന്ന് കൂടി വിളിച്ചു. നോ റെസ്പോൺഡ് . അതോടെ അവൾ ദേഷ്യത്തിൽ വെട്ടി തിരിഞ്ഞ് നടന്നു. തിരിച്ചുള്ള യാത്രയിൽ നിധികയുടെ സൈലൻസ് എല്ലാവരും ശ്രദ്ധിച്ചിരുന്നു. അതിന് തലവേദനയാണെന്നവൾ പറഞ്ഞ് ഒഴിഞ്ഞു. ശ്രീദേവിയെ വീട്ടിലാക്കിയാണ് അവർ തിരിച്ച് പോയത്. വീട്ടിലെത്തിയ നിധിക തന്റെ ദേഷ്യവും വാശിയും എല്ലാം പാത്രങ്ങളോടും വാതിലിനോടും ആണ് തീർത്തത്. ഹരൻ തിരിച്ച് എത്തിയപ്പോഴേക്കും 8 മണി കഴിഞ്ഞിരുന്നു. ഇടക്ക് ഹരൻ ഇടക്ക് അവളെ തിരിച്ചു വിളിച്ചു എങ്കിലും വാശി കാരണം നിധി കോൾ എടുത്തില്ല. " നീ വന്നിട്ട് കുറേ നേരം ആയോ " ഹരൻ ഷർട്ട് അഴിച്ചു കൊണ്ട് ചോദിച്ചു. നിധി മറുപടി ഒന്നും പറഞ്ഞില്ല. ഫോൺ നോക്കി ബെഡ് റസ്റ്റിൽ ചാരി ഇരിക്കുകയാണ് " ശ്രീദേവിയുടെ വീട്ടിൽ പോയിട്ട് എന്തായി. " ഹരൻ ബെഡിലേക്ക് ഇരുന്ന് ചോദിച്ചതും നിധിക ബെഡിൽ നിന്നും ചാടി എണീറ്റു. " കുളിക്കാതെ എന്റെ ബെഡിൽ എങ്ങാനും ഇരുന്നാ താൻ എന്റെ തനി സ്വഭാവം അറിയും " അതൊരു അലർച്ചയായിരുന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story