നീഹാരമായ്: ഭാഗം 57

neeharamayi

രചന: അപർണ അരവിന്ദ്

" നീ വന്നിട്ട് കുറേ നേരം ആയോ " ഹരൻ ഷർട്ട് അഴിച്ചു കൊണ്ട് ചോദിച്ചു. നിധി മറുപടി ഒന്നും പറഞ്ഞില്ല. അവൾ ഫോൺ നോക്കി ബെഡ് റസ്റ്റിൽ ചാരി ഇരിക്കുകയാണ് " ശ്രീദേവിയുടെ വീട്ടിൽ പോയിട്ട് എന്തായി. " ഹരൻ ബെഡിലേക്ക് ഇരുന്ന് ചോദിച്ചതും നിധിക ബെഡിൽ നിന്നും ചാടി എണീറ്റു. " കുളിക്കാതെ എന്റെ ബെഡിൽ എങ്ങാനും ഇരുന്നാ താൻ എന്റെ തനി സ്വഭാവം അറിയും " അതൊരു അലർച്ചയായിരുന്നു. * " നിനക്ക് എന്താടി പറ്റിയത്. വട്ടായി പോയോ " ഹരനും അവളുടെ ആ ഭാവത്തിൽ ഒന്ന് പതറി പോയിരുന്നു. " ആഹ് കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ എനിക്ക് ഉടൻ വട്ടാകും" " നിധിക നിനക്ക് എന്താ പറ്റിയത് " ഹരൻ അവളുടെ അരികിലേക്ക് വന്നതും നിധി രണ്ടടി പിന്നിലേക്ക് മാറി. " നിന്നോട് പോയി കുളിക്കാൻ അല്ലേ പറഞ്ഞത് " അടുത്ത നിമിഷം ഹരൻ വേഗം ടവലുമായി ബാത്ത് റൂമിലേക്ക് പോയി. നിധിക ദേഷ്യത്തിൽ ബാൽക്കണിയിലേക്ക് ഇറങ്ങി പോയി. കുറെ കാലങ്ങളായി തന്റെ ഉള്ളിൽ ഒതുങ്ങി കിടന്നിരുന്ന ആ ദേഷ്യം വീണ്ടും പുറത്ത് വരുന്ന പോലെ. തന്റെ ഈ അമിത ദേഷ്യം തന്റെ ചുറ്റും ഉള്ളവരെ എപ്പോഴും സങ്കടപ്പെടുത്തിയിട്ടെ ഉള്ളൂ .

പക്ഷേ ഹരനോട് ഇത്രമാത്രം ദേഷ്യപ്പെടാൻ അവൻ ഒന്നും ചെയ്തിട്ടില്ലലോ അല്ലെങ്കിലും അവന്റെ ഭാഗത്തെ തെറ്റ് എന്താണ് . അവൻ ഉച്ചക്ക് പോകുമ്പോൾ തന്നെ വിളിച്ചത് അല്ലേ. ഞാൻ തന്നെ അല്ലേ വരുന്നില്ലാ എന്ന് പറഞ്ഞത്. പക്ഷേ അവൻ റൂമിലേക്ക് കയറി വന്നപ്പോൾ അവനിൽ നിന്നും ഉയർന്ന പെർഫ്യൂമിന്റെ ഗന്ധം വല്ലാതെ തന്നെ ദേഷ്യപ്പെടുത്തി. അത് മറ്റൊരു പെണ്ണിന്റെ പെർഫ്യുമിന്റെ സ്മെൽ അല്ലേ എന്ന ചിന്ത വന്നപ്പോൾ വല്ലാതെ ദേഷ്യം വന്നു. പക്ഷേ എനിക്കും ഹരനും ഇടയിൽ അങ്ങനെ ഒരു പൊസസീവ്നസിന്റെ ആവശ്യമുണ്ടോ . താൻ വെറുതെ ഓവർ റിയാക്റ്റ് ചെയ്തതാണോ എന്നൊക്കെയുള്ള ചിന്ത അവളിൽ നിറഞ്ഞ് നിന്നു. നിധിക തലക്ക് കൈ താങ്ങി ബാൽക്കണിയിലെ റെയ്ലിൽ ചാരി നിന്നു. ** കുളി കഴിഞ്ഞിറങ്ങിയ ഹരൻ ബാൽക്കണിയിൽ നിൽക്കുന്ന നിധികയെ കണ്ട് അവിടേക്ക് പോവണോ വേണ്ടയോ എന്ന സംശയത്തിൽ നിന്നു. അവൾക്ക് ഇത്രമാത്രം ദേഷ്യം വരാൻ എന്താണ് കാരണം എന്നവന് എത്ര ആലേചിച്ചിട്ടും പിടികിട്ടിയിരുന്നില്ലാ.

അവൻ അവളുടെ അരികിലായി വന്ന് നിന്നു " എന്താ യക്ഷി നിനക്ക് പറ്റിയത് " " ഞാൻ വിളിച്ചിട്ട് എന്താ നീ കോൾ എടുക്കാഞ്ഞത് " അവൾ മറു ചോദ്യം ചോദിച്ചു. " ഫോൺ സൈലന്റിൽ ആയിരുന്നു. നീ വിളിച്ചത് ഞാൻ അറിഞ്ഞില്ല. സോറി" " അത് അവൾ അല്ലേ ആ ഹിന്ദിക്കാരി. നീ പഠിക്കുന്ന കാലത്ത് നിന്റെ പിന്നാലെ അവൾ കുറെ കാലം നടന്നിരുന്നില്ലേ " എത്ര ചോദിക്കരുത് എന്ന് മനസിനെ പറഞ്ഞ് വിലക്കിയിട്ടും നിധികയിൽ നിന്നും ആ ചോദ്യം അവൾ പോലും അറിയാതെ പുറത്തേക്ക് വന്നു. " നീ ആരുടെ കാര്യമാ പറയുന്നേ എനിക്ക് മനസിലായില്ല. " " നിന്നെ ഇന്ന് ഓടി വന്ന് കെട്ടിപിടിച്ചില്ലേ ഒരുത്തി. നിന്റെ മുടിയിലൂടെ ഇങ്ങനെ വരലോടിച്ചില്ലേ. അവൾ തന്നെ. ഞാനും ഇന്ന് ആ റസ്റ്റോറന്റിൽ ഉണ്ടായിരുന്നു. " പായലിന്റെ കാര്യമാണോ നീ പറയുന്നേ. വീ ആർ ജസ്റ്റ് ഫ്രണ്ട്സ്. ആ ഒരുത്തരത്തിലാണ് ഹഗ്ഗ് ചെയ്തത്. " " പായലായാലും പൂപ്പലായാലും ശരി. ഇത്രക്കൊന്നും കെട്ടിപിടിക്കേണ്ട കാര്യമില്ല. ഞാൻ പോലും ഇങ്ങനെ കെട്ടിപിടിച്ചിട്ടില്ലല്ലോ "

" അപ്പോ ശരിക്കും എന്താ നിന്റെ പ്രശ്നം. അവൾ കെട്ടി പിടിച്ചതാണോ അതോ അതുപോലെ നിനക്ക് കെട്ടിപിടിക്കാൻ പറ്റാത്തതോ " ഹരൻ തല ചരിച്ച് അവളെ നോക്കി പറഞ്ഞതും നിധി ദേഷ്യത്തിൽ മുഖം തിരിച്ച് ബെഡിൽ വന്നിരുന്നു. " യക്ഷി .." ഹരൻ അവളുടെ അടുത്ത് വന്നിരുന്ന് തോളിലൂടെ കൈയ്യിട്ടു. " നമ്മൾ ഈ ജനറേഷനിൽ ജീവിക്കുന്നവരല്ലേ . അപ്പോ ഈ വക മെന്റാലിറ്റിയിൽ ചിന്തിക്കാതെ . നമ്മുക്കിടയിൽ ഇത്തരം പൊസസീവ്നസിന്റെ കാര്യമുണ്ടോ " അവൻ ചോദിച്ചതും അവൾ ഇല്ലാ എന്ന് തലയാട്ടി. " അപ്പോ പിന്നെ ഈ പിണക്കത്തിന്റെ കാര്യമുണ്ടോ " അവൾ വീണ്ടും ഇല്ലാ എന്ന് തലയാട്ടി. " എന്നാ ചേട്ടന് കെട്ടിപിടിച്ച് ഒരു ഉമ്മ തന്നേ " ഹരൻ ചിരിയോടെ പറഞ്ഞതും അവൾ എഴുനേറ്റ് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി. അപ്പോഴേക്കും ഹരൻ അവളെ പിന്നിൽ നിന്നും ഇടുപ്പിലൂടെ ചുറ്റി പിടിച്ച് മടിയിലേക്ക് ഇരുത്തിയിരുന്നു. " നീ എങ്ങോട്ടാടി കള്ളി ഓടുന്നേ. നീ കുറെ ദിവസമായി എന്നെ കളിപ്പിക്കുന്നു. ഇന്നത് നടക്കില്ല. "

അവളുടെ പിൻ കഴുത്തിലൂടെ മുഖം ഉരസി ഹരൻ പറഞ്ഞതും അവൾ ഒന്ന് കുതറി മാറാൻ വെറുതെ ശ്രമിച്ചു. " യക്ഷി ... " " മമ്" " പ്ലീസ് ...നിനക്ക് സമ്മതമാണെങ്കിൽ മാത്രം. ഒരിക്കലും ഞാൻ ഫോഴ്സ് ചെയ്യില്ല. " ഒപ്പം അവളുടെ മേലുള്ള പിടുത്തം അവൻ അഴച്ചിരുന്നു. "എനിക്ക് സമ്മതമാണെങ്കിലോ " നിധി അവന്റെ കയ്യിൽ പിടിച്ച് പറഞ്ഞതും ഇരുവരുടേയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നിരുന്നു. ഹരൻ അവളെ എടുത്തുയർത്തി ബെഡിലേക്ക് കിടത്തി. " യക്ഷി ... " " മ്മ് " അവൾ മൂളിയതും ഹരന്റെ ചുണ്ടുകൾ അവളിലേക്ക് ചേർന്നിരുന്നു. അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്ന് അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. അവന്റെ ശ്വാസനിശ്വാസം തന്റെ കഴുത്തിൽ പതിക്കുന്നതിനനുസരിച്ച് നിധിക പുളഞ്ഞു പോയി. അവളുടെ കഴുത്താകെ അവന്റെ ചുണ്ടുകൾ അലഞ്ഞ് നടന്നു. ഒപ്പം അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ എന്തിനോ പരതി നടന്നു.

നിധികയുടെ വിരലുകൾ അവന്റെ ചലനങ്ങൾക്കനുസരിച്ച് അവന്റെ പിൻ കഴുത്തിലും പുറത്തും ആഴ്ന്നിറങ്ങി. പതിയെ ഇരുവരിൽ നിന്നും വസ്ത്രങ്ങൾ അടർന്ന് മാറി.ഹരൻ പൂർണമായും അവളിലേക്ക് അലിഞ്ഞു ചേർന്നു. അവസാനം ഒരു കിതപ്പോടെ അവളുടെ മാറിലേക്ക് മുഖം ചേർത്ത് കിടന്നു. നിധികയും ഇരു കൈകൾ കൊണ്ടവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു എപ്പോഴോ ഉറങ്ങി പോയി ** രാവിലെ ഫോണിന്റെ റിങ്ങ് കേട്ടാണ് നിധിക കണ്ണ് തുറന്നത്. സമയം നോക്കുമ്പോൾ പത്ത് മണി കഴിഞ്ഞിരിക്കുന്നു. അവൾ വേഗം കൈ എത്തിച്ച് ടേബിളിനു മീതെ നിന്നും ഫോൺ എടുത്തു. മരിയ ആയിരുന്നു അത്. പത്ത് മണി കഴിഞ്ഞിട്ടും നിധിയെ കാണാത്തത് കൊണ്ട് വിളിച്ചതാണ്. ശ്രീ കോളേജിൽ വന്നിട്ടുണ്ട് ക്ലാസിലേക്ക് നിധിയെ കാണാഞ്ഞിട്ട് ശ്രീദേവി പറഞ്ഞാണ് മരിയ വിളിച്ചത്. തലവേദന കാരണം ഉറങ്ങി പോയി എന്നും വേഗം കോളേജിലേക്ക് വരുമെന്നും നിധിക പറഞ്ഞു എങ്കിലും ശ്രീദേവി അതിന് സമ്മതിച്ചില്ല.

റെസ്റ്റ് എടുത്ത് നാളെ വന്നാൽ മതിയെന്ന് പറഞ്ഞു. നിധികയും ഒന്ന് മൂളി കൊണ്ട് കോൾ കട്ട് ചെയ്തു. എന്നിരുന്നാലും ശ്രീദേവിയുടെ കാര്യം മറന്നതിൽ നിധികക്ക് വല്ലാതെ കുറ്റബോധം തോന്നിയിരുന്നു. അവൾ ഫോൺ ടേബിളിൽ വച്ച് തന്റെ അടുത്ത് കിടക്കുന്ന ഹരനെ നോക്കി. തന്റെ മാറിൽ തല വച്ച് നല്ല ഉറക്കത്തിലാണ് ഹരൻ . അവനെ ഉണർത്താതെ നിധി പതിയെ ഹരന്റെ തല തലയണയിലേക്ക് എടുത്ത് വച്ചു. ബെഡ് ഷീറ്റ് കൊണ്ട് അവനെ പുതപ്പിച്ച് പുതപ്പ് ചുറ്റി അവൾ ബെഡിൽ നിന്നും എണീറ്റതും ഹരൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് ബെഡിലേക്ക് തന്നെ കിടത്തി " ഹരാ " അവൾ വിളിച്ചതും അവൻ ഒന്ന് ഉയർന്ന് അവളുടെ നഗ്നമായ തോളിൽ അമർത്തി കടിച്ചു. " സോ...സോറി ... " അതിന്റെ അർത്ഥം മനസിലായ പോലെ നിധിക പറഞ്ഞതും അവന്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു. " ഞാൻ എണീറ്റോട്ടെ " അവൾ ദയനീയമായി ചോദിച്ചു. " എന്നിട്ട് " " എന്നിട്ട് ഒന്നുമില്ലാ " " എന്നാ മിണ്ടാതെ എന്നെ കെട്ടിപിടിച്ച് ഇവിടെ കിടക്ക് "

ഹരൻ അവളുടെ പുതപ്പിനുള്ളിലേക്ക് കയറി കൊണ്ട് ഇരു കൈകളാലും അവളെ ചുറ്റി പിടിച്ച് കിടന്നു. കുറച്ച് നേരം കഴിഞ്ഞതും ഹരൻ ഉറങ്ങി പോയിരുന്നു. അത് മനസിലാക്കിയ നിധി പതിയെ തന്നെ ചുറ്റി പിടിച്ച ഹരന്റെ കൈകൾ എടുത്തു മാറ്റി വേഗത്തിൽ ബാത്ത്റൂമിലേക്ക് ഓടി. ബാത്ത് റൂമിലെ മിററിൽ തന്റെ പ്രതിബിംബം കാണുന്തോറും അവളുടെ മുഖം വിവർണമായി. ഇന്നലത്തെ കാര്യങ്ങൾ മനസിലേക്ക് വന്നതും നാണത്തോടെ മുഖം ചുവന്ന് തുടുത്തു. അവൾ കുളി കഴിഞ്ഞിറങ്ങുമ്പോഴും ഹരൻ നല്ല ഉറക്കത്തിലാണ്. കമിഴ്ന്ന് കിടന്ന് തലയണയിൽ മുഖം ചേർത്താണ് കിടക്കുന്നത്. ബെഡ് ഷീറ്റ് തെന്നിമാറിയത് കൊണ്ട് അവന്റെ നഗ്നമായ പുറവും പുറത്ത് തെളിഞ്ഞ് കിടക്കുന്ന തന്റെ നഖത്തിന്റെ പാടുകളും നിധിക കണ്ടിരുന്നു. അവൾ അധികനേരം അവിടെ നിൽക്കാതെ അടുക്കളയിലേക്ക് പോയി. എന്തുകൊണ്ടോ പിന്നീട് അവൾക്ക് ഹരന്റെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് തോന്നി അതു കൊണ്ട് തന്നെ അവൻ കുളിക്കാൻ കയറിയ സമയത്ത് റൂമിൽ ചായ കൊണ്ട് വച്ചു.

അവൻ കഴിക്കാൻ വന്നിരുന്നപ്പോഴും ടേബിളിൽ ആവശ്യമുള്ളതെല്ലാം എടുത്ത് വച്ച് അടുക്കളയിലേക്ക് പോയിരുന്നു. നിധികയുടെ ആ വിറയലും പരിഭ്രമവും ഹരൻ കണ്ടെങ്കിലും അധികം ശ്രദ്ധിച്ചില്ല. എന്നാൽ ഉച്ചയായിട്ടും അവൾ തന്റെ അടുത്തേക്ക് പോലും വരാത്തതിൽ ഹരന് അസ്വസ്ഥത തോന്നിയിരുന്നു. നിധി അടുക്കളയിൽ പാത്രം കഴുകി നിൽക്കുമ്പോഴാണ് ആരോ അടുത്തേക്ക് വരുന്ന പോലെ തോന്നിയത് . അത് ഹരൻ ആണെന്ന് മനസിലായി എങ്കിലും അവൾ തിരിഞ്ഞ് നോക്കിയില്ല. പരിഭ്രമത്തോടെ ചെയ്യുന്നത് കൊണ്ട് തന്നെ കൈയ്യിൽ നിന്നും കഴുകി കൊണ്ടിരിന്ന പാത്രം തെന്നി സിങ്കിലേക്ക് വീണു. അത് വീണ്ടും എടുത്ത് കഴുകാൻ തുടങ്ങി. കുറച്ച് നേരം കഴിഞ്ഞിട്ടും ഹരന്റെ അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ ഇടം കണ്ണിട്ട് നോക്കിയതും. തന്റെ അടുത്തായി സ്ലാബിൽ ചാരി കൈ കെട്ടി തന്നെ നോക്കി നിൽക്കുകയാണ്. അതു കൂടി ആയതും അവളുടെ വിറയൽ ഒന്നുകൂടി വർദ്ധിച്ചു.

വേഗം പാത്രം കഴുകി ഗ്യാസിനടുത്തേക്ക് നടന്നു. തിളച്ചു കൊണ്ടിരിക്കുന്ന കറിയുടെ അടപ്പ് തുറന്നതും അതിന്റെ ചൂട് കൊണ്ട് കൈ പൊള്ളി അടപ്പ് താഴെ വീണു. അവൾ എങ്ങനെയൊക്കെയോ പാത്രം താഴേ നിന്നും എടുത്തു വച്ചു. ശേഷം ഉച്ചക്കുള്ള ഉപ്പേരിക്ക് വെണ്ടക്ക അരിയാൻ തുടങ്ങി. അതിനിടയിൽ വെപ്രാളപ്പെട്ട് കൈയ്യും മുറിച്ചു. ഇതെല്ലാം കണ്ട് നിന്ന ഹരൻ ഒരു ദീർഘ നിശ്വാസത്തോടെ നെറ്റി ഉഴിഞ്ഞു. " കഴിഞ്ഞോ " കൈ കെട്ടി അതേ നിൽപ്പ് നിന്ന് കൊണ്ടവൻ ചോദിച്ചു. ശേഷം സിങ്കിലെ തുറന്നിട്ട പൈപ്പ് ഓഫാക്കി. ഗ്യാസിൽ തിളക്കുന്ന കറി അടച്ച് വച്ച് ഗ്യാസ് ഓഫാക്കി നിധിയുടെ അരികിലേക്ക് നടന്നു. അവളുടെ കൈയ്യിലിരിക്കുന്ന കത്തി പിടിച്ച് മാറ്റി കൈ കഴുകി മുറിവിൽ മരുന്ന് വച്ച് കൊടുത്തു. ഫ്രിഡ്ജിൽ നിന്ന് ഐസ് എടുത്ത് പൊള്ളിയ ഭാഗത്ത് വച്ച് കൊടുത്തു. " നിധിക ഒന്ന് റൂമിലേക്ക് വന്നേ" " എന്തിനാ " " എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് " " അ..അതെന്തി.. നാ.. ഇവിടെ നി... നിന്ന് സംസാരിച്ചാ പോരെ "

" ഞാൻ നിന്നെ പിടിച്ച് തിന്നത്തൊന്നും ഇല്ല. റൂമിലേക്ക് വാ" ഹരൻ ഗൗരവത്തിൽ പറഞ്ഞ് റൂമിലേക്ക് പോയി . പിന്നാലെ പേടിയോടെ നിധികയും. റൂമിന് മുന്നിൽ എത്തിയിട്ടും അവൾ ഡോറിന് പുറത്താണ് നിൽക്കുന്നത്. അവളുടെ പേടിയും പരിഭ്രമവും കണ്ട് ഹരന് ശരിക്കും ചിരി വന്നിരുന്നു. " നിധിക " ഹരൻ ചിരി അടക്കി പിടിച്ച് ഗൗരവത്തിൽ വിളിച്ചതും നിധിക അകത്തേക്ക് വന്നു. പേടിച്ച് വിറച്ച അവളെ കണ്ട് ഹരൻ അവളുടെ അടുത്ത് വന്ന് നിന്നു . അടുത്ത നിമിഷം ഇരു കൈകൾ കൊണ്ടും അവളെ എടുത്തുയർത്തി ഉറക്കെ ചിരിക്കാൻ തുടങ്ങി. " ഹരാ എന്നെ താഴേ ഇറക്ക് എനിക്ക് പേടിയാ. ഞാൻ താഴേ വീഴും " " നീ വീഴുകയോ . അതും എന്റെ കൈയ്യിൽ നിന്ന് . നല്ല കഥയായി. " ഹരൻ അത് പറഞ്ഞ് തിരിഞ്ഞതും ടേബിളിൽ കാല് തട്ടി രണ്ടു പേരും നിലത്തേക്ക് വീണതും ഒരുമിച്ചാണ്. " കണ്ടാ എന്നെ താഴേ വീഴ്ത്തിയപ്പോൾ സമാധാനമായില്ലേടാ കാലാ. അപ്പോ വലിയ ഡയലോഗ് പറഞ്ഞിരുന്നല്ലോ " " അത് നിന്നെ ഒറ്റക്ക് വീഴിത്തില്ലാന്ന് അല്ലേ ഞാൻ ഉദ്ദേശിച്ചേ . ഇത് നമ്മൾ രണ്ടു പേരും കൂടി അല്ലേ ഭാര്യേ വീണത് " ഹരൻ അവൾക്ക് മീതെ ഇരുകൈകളും കുത്തി നിന്ന് ചോദിച്ചു.

" അയ്യടാ. ഒന്ന് മാറിക്കെ എന്റെ മേൽ നിന്നും. അല്ലെങ്കിൽ തന്നെ മനുഷ്യന് വയ്യാ " അവൾ അവനെ തന്നിൽ നിന്നും തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. "അതെന്താ നിനക്ക് വയ്യാത്തത് . " അവൻ കുസ്യതിയോടെ ചോദിച്ചതും നിധിയുടെ മുഖം മാറി. " അത് ..അത് പിന്നെ ... തല .. തലവേദനയാ " അവൾ വായിൽ വന്നത് പറഞ്ഞു. " തലവേദന മാത്രമേ ഉള്ളോ . ഞാൻ കരുതി " അവൻ ഒരു ചിരിയോടെ ഫ്ളോറിലേക്ക് മലർന്ന് കിടന്നു. " പോടാ കാലാ. വായെടുത്താൽ വഷളത്തരമേ പറയൂ . " അവൾ അവന്റെ നെഞ്ചിനിട്ട് കുത്തി. " ഒതുങ്ങി ഇരിക്കടി . അല്ലെങ്കിൽ തന്നെ മനുഷ്യന് മേല് മുഴുവൻ വേദനയാ " അവൻ നെഞ്ച് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. " അതെന്താ ഹരാ അങ്ങനെ " നിധി താൻ ചമ്മിയ പോലെ അവനേയും ചമ്മിക്കാൻ തിരിച്ച് ചോദിച്ചു. " അത് പറഞ്ഞ് തരാൻ പറ്റില്ലാ. വേണെങ്കിൽ കാണിച്ച് തരാം " ഹരൻ അത് പറഞ്ഞ് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും അവൾ ഒന്ന് പുളഞ്ഞ് പോയി. ഹരൻ വീണ്ടും അവളിൽ പടർന്നു കയറി. ഇരുവരുടേയും ശ്വാസനിശ്വാസങ്ങളും ശീൽക്കാരവും ആ റൂമിൽ അലയടിച്ചു കൊണ്ടിരുന്നു. * " ചേച്ചി ക്ലാസിൽ കയറുന്നില്ലേ .

രാവിലെ ഫസ്റ്റ് പിരീഡിനും കയറിയില്ലലോ " ഉച്ചക്ക് വരാന്തയിലൂടെ നടക്കുന്ന വഴി മരിയ ശ്രീദേവിയോട് ചോദിച്ചു. " ഒന്നുമില്ലാ " അവൾ ചുമ്മൽ കൂച്ചി . " ചേച്ചിക്ക് പ്രശ്നമൊന്നും ഇല്ലാലോ " അവൾ ഇല്ലാ എന്ന് തന്നെ തല ചലിപ്പിച്ചു. " ചേച്ചി എന്തായാലും ക്ലാസിൽ കയറാത്ത സ്ഥിതിക്ക് ഞാനും കയറുന്നില്ല. നമ്മുക്ക് കാന്റീനിൽ പോവാം" " എനിക്ക് ലൈബ്രറിയിൽ ഒരു ബുക്ക് വക്കാൻ ഉണ്ട് " അവൾ ബാഗിൽ നിന്ന് ബുക്ക് എടുത്ത് കൊണ്ട് ആഗ്യം കാട്ടി. " എന്നാ ചേച്ചി ഇത് വച്ചിട്ട് വാ. ഞാൻ കാന്റീനിൽ വെയ്റ്റ് ചെയ്യാം. അതോ ഞാൻ കൂടെ വരണോ " മരിയയെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ശ്രീദേവി വേണ്ടാ എന്ന് തലയാട്ടി. മരിയ പോയതും ശ്രീ ലൈബ്രറിയിലേക്ക് നടന്നു. അവിടെക്ക് നടന്നടുക്കുന്തോറും വല്ലാത്ത ഒരു പേടി മനസിൽ നിറയും പോലെ . ഈ ബുക്ക് എടുക്കാൻ ഇവിടേക്ക് വന്നപ്പോഴുണ്ടായ കാര്യങ്ങൾ അവളുടെ മനസിലേക്ക് ഓടി വന്നു.

ലൈബ്രറിയിൽ നിന്നും എടുത്ത ബുക്ക് തിരിച്ച് കൊടുക്കാൻ നിൽക്കുന്ന സമയത്താണ് അകലെ നിന്നും നടന്ന് വരുന്ന ഷൂവിന്റെ ശബ്ദം അവളുടെ കാതിൽ പതിച്ചത്. അവൾ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് ബുക്കിൽ പിടി മുറുക്കി നിന്നു. " ബുക്ക് തരൂ കുട്ടി " ലൈബ്രറി സ്റ്റാഫിന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. അവൾ ഷാളിന്റെ തുമ്പ് കൊണ്ട് മുഖം അമർത്തി തുടച്ച് ബുക്ക് തിരിച്ചു കൊടുത്ത് തല കുനിച്ച് ആരെയും നോക്കാതെ തിരിഞ്ഞൊടി. വരാന്തയിലൂടെ മുറ്റത്തേക്ക് ഓടി ഇറങ്ങിയതും ആരേയോ പോയി കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു. " എന്നതാ കൊച്ചേ ഇത് മനുഷ്യനെ തട്ടി വീഴ്ത്തി കൊല്ലുമോ . കണ്ണും മൂക്കും ഇല്ലാതെ ഇതെങ്ങോട്ടാന്നേ ഈ ഓട്ടം " നെഞ്ചിൽ കൈ വച്ച് അയാൾ തിരിഞ്ഞ് നോക്കിയതും നിറകണ്ണുകളോടെ ശ്രീദേവി നിന്നു " ഐം സോറി" കൈ കൊണ്ട് ആംഗ്യം കാണിച്ച് അവൾ ഒന്ന് ചുറ്റും നോക്കി ശേഷം വേഗം മുന്നോട്ട് ഓടി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story