നീഹാരമായ്: ഭാഗം 60

neeharamayi

രചന: അപർണ അരവിന്ദ്

കാർ പെട്ടെന്ന് നിന്നതും നിധി കണ്ണ് തുറന്ന് ഹരനെ നോക്കി. " മുന്നിൽ വന്ന് കയറ്" ഹരൻ ഫ്രണ്ട് ഡോർ തുറന്നതും നിധി ഇറങ്ങി മുന്നിൽ കയറി. വീണ്ടും സീറ്റിൽ കണ്ണടച്ച് കിടക്കുകയാണ്. അവളുടെ മനസിൽ ആദ്യമായി ഹരനെ കണ്ടതും പിന്നീട് തന്റെ ജീവിതത്തിലേക്ക് വന്നതും തന്റെ സ്വഭാവത്തിൽ അവൻ വരുത്തിയ മാറ്റങ്ങളും എല്ലാം അവളുടെ മനസിലൂടെ കടന്നു പോയി. " എന്തേ യക്ഷി വയ്യേ നിനക്ക് " ഹരന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത് ** " എയ് ഒന്നുല്ല ഹരാ. ക്ഷീണം " അത് പറഞ്ഞ് അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ച് കിടന്നു. ഹരൻ അവളുടെ നെറുകയിൽ ഉമ്മ വച്ച് ഡ്രെയ്‌വിങ്ങിൽ ശ്രദ്ധ ചെലത്തി "യൂ ആർ സോ ലക്കി . ഹരനെ പോലെ ഒരു പാർട്ട്ണർ . എനിക്ക് അയാൾ ഇപ്പോഴും ഒരു അത്ഭുതമാണ് "അലക്സിയുടെ വാക്കുകൾ അവളുടെ മനസിൽ വീണ്ടും വന്നുകൊണ്ടിരുന്നു. ഫ്ളാറ്റിൽ എത്തിയതും ഹരൻ വേഗം ഫ്രഷായി റൂമിലേക്ക് വന്നു. " യക്ഷി നീ കിടന്നോ . എനിക്ക് കുറച്ച് വർക്കുകൾ ഉണ്ട് " ഹരൻ ലാപ്പും ഫോണും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു.

അവൻ പോകുന്നത് നോക്കി ഒരു ദീർഘ നിശ്വാസത്തോടെ അവൾ ഡ്രസ്സും എടുത്ത് ബാത്ത്റൂമിലേക്ക് കയറി പോയി. * ഓഫീസിൽ പോകാത്ത കാരണം അർജസ്റ്റായി ചെയ്തു തീർക്കേണ്ട ചില പ്രസന്റേഷൻ ഉണ്ടായിരുന്നു. അവൻ ഓഫീസിലെ തന്റെ ഒരു സ്റ്റാഫിനെ കോൾ ചെയ്ത് തിരിഞ്ഞതും ബാൽക്കണിയിലേക്കുള്ള ഡോറിൽ ചാരി നിന്ന് നിധി ഹരനെ നോക്കുകയായിരുന്നു. " നീ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ " ഹരൻ അവളുടെ അരികിലേക്കായി വന്നു. " ഇല്ലാ . " " എനിക്ക് കുറച്ചധികം വർക്ക് ഉണ്ടെടാ . പോയി കിടന്നോ . എന്നെ വെയ്റ്റ് ചെയ്യണ്ടാ " അവൻ തന്നെ അവളെ നിർബന്ധിച്ച് റൂമിലേക്ക് പറഞ്ഞയച്ചു. ഹരന്റെ വർക്കുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു. അവൻ ലാപ്പും ഫോണും എടുത്ത് റൂമിലേക്ക് വരുമ്പോൾ നിധിക ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് അവനെ തന്നെ നോക്കുയാണ്. " നിനക്ക് എന്താ പറ്റിയത് യക്ഷി . ഇത്ര നേരമായും നീ ഉറങ്ങീല്ലേ " ഹരൻ ഫോൺ ചാർജിനിട്ട് തിരിഞ്ഞ് കൊണ്ട് ചോദിച്ചു.

അതിന് മറുപടി പറയാതെ ഇരു കൈകളും ഹരന് നേരെ നീട്ടി. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്ത് വന്ന് ഇരുന്നു. "ഐ ലവ് യൂ " അവനെ ഇരു കൈകൾ കൊണ്ടും തന്റെ നെഞ്ചിലേക്ക് നിധി ചേർത്ത് പിടിച്ചു. " നിനക്ക് എന്താ പറ്റിയത് " നിധിയുടെ പ്രവർത്തിയിൽ ഹരൻ സംശയത്തോടെ ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ അവനെ ഒന്നു കൂടി ചേർത്ത് പിടിച്ചു. ഹരൻ ബെഡിലേക്ക് കിടന്ന് അവളേയും ചേർത്ത് പിടിച്ച് കിടന്നു. * രാവിലെ നിധി കണ്ണു തുറന്ന് നോക്കുമ്പോൾ അരികിൽ ഹരനെ കാണാനില്ല. കണ്ണുകൾ തുറക്കാൻ വല്ലാത്ത പ്രയാസം പോലെ തലയ്ക്ക് വല്ലാത്ത ഭാരം. അവൾ ഒന്നു ഉയർന്നപ്പോഴാണ് താൻ ഹരന്റെ മടിയിലാണ് കിടക്കുന്നത് എന്ന് മനസിലായത്. അവൾ എണീക്കാൻ ശ്രമിച്ചതും ഹരൻ അവളുടെ തല ഉയർത്തി പതിയെ ബെഡിലേക്ക് കിടത്തി. " നീ എന്നെ പേടിപ്പിച്ച് കളഞ്ഞല്ലോ പെണ്ണേ " ഹരൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചതും നിധി സംശയത്താൽ അവനെ നോക്കി. " നിനക്ക് പനിയാണ്.

ഞാൻ ഒന്ന് ഉറങ്ങി എണീറ്റപ്പോൾ പൊള്ളുന്ന പനിയാ. ഞാൻ എന്താ ചെയ്യാ പെട്ടെന്ന് . ഡേവിയെ വിളിച്ച് അവന് പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ച് വരുത്തി ഇൻജക്ഷൻ എടുത്തപ്പോഴാണ് പനിയൊന്ന് കുറഞ്ഞത്. " " ഞാൻ ഒന്നും അറിഞ്ഞില്ല. " നിധി അവനെ നോക്കി പറഞ്ഞു. " ഞാൻ നിനക്ക് കുടിക്കാൻ ചായ എടുക്കാം. റസ്റ്റ് എടുത്തോ" ഹരൻ അത് പറഞ്ഞ് തിരിഞ്ഞതും നിധി അവന്റെ കൈയ്യിൽ പിടിച്ചു. " എന്റെ കൂടെ കിടക്കുമോ ഇന്ദ്രേട്ടാ " " ഞാൻ ഇപ്പോ വരാം ടാ . എന്തെങ്കിലും കഴിക്കണ്ടേ . എന്നിട്ട് വേണം ടാബ്ലറ്റ് കഴിക്കാൻ " സ്നേഹത്തോടെ പറഞ്ഞ് ഹരൻ നേരെ അടുക്കളയിലേക്ക് പോയി. * നിധികയെ ഫ്രഷ് ആകാനും മറ്റും ഹരൻ തന്നെയാണ് സഹായിച്ചത്. അവൾക്ക് കഞ്ഞി കൊടുത്ത് മരുന്നും കഴിപ്പിച്ച് ഹരൻ അവളുടെ അരികിലായി ഇരുന്നു. " എല്ലാവരും പറയുന്നത് ശരിയാണല്ലേ ഇന്ദ്രേട്ടാ " നിധി ഹരന്റെ മടിയിൽ തല വച്ച് കൊണ്ട് ചോദിച്ചു. " എന്ത് " " നീ എനിക്ക് കിട്ടിയ ഭാഗ്യം ആണേന്ന് " " ആണോ . അതിനിപ്പോ ആരാ അങ്ങനെ പറഞ്ഞത് " ഹരൻ അവളുടെ മൂക്ക് പിടിച്ച് വലിച്ചു. " നിഖി, അമ്മ, അലക്സിച്ചൻ " " എന്നിട്ട് ഇതൊന്നും ഞാൻ അറിഞ്ഞില്ലലോ " "അങ്ങനെയൊക്കെ ഉണ്ടായി. " അവൾ അവന്റെ വയറിലൂടെ ചുറ്റി പിടിച്ച് കണ്ണടച്ച് കിടന്നു. പിന്നീടുള്ള രണ്ട് ദിവസം മൊത്തം ഹരൻ അവളെ നോക്കി നിധിയുടെ അരികിൽ തന്നെ ഉണ്ടായിരുന്നു. സേം എക്സാം ആവാറായതിനാൽ നിധി പനി മാറിയതിന് പിറ്റേന്ന് ക്ലാസിൽ പോവാൻ തുടങ്ങി...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story