നീഹാരമായ്: ഭാഗം 65

neeharamayi

രചന: അപർണ അരവിന്ദ്

പിറ്റേന്ന് നിധി ക്ലാസിലേക്ക് പോകാൻ റെഡിയായിട്ടുണ്ടായിരുന്നു. അവൾ വേഗം ഫുഡ് എടുത്ത് വച്ച് ഹരനേയും അലക്സിയേയും ഡേവിയേയും കഴിക്കാൻ വിളിച്ചു. " ഡേവി ക്ലാസിൽ പോകുന്നുണ്ടോ " ഭക്ഷണം വിളമ്പുന്നതിനിടയിൽ നിധി ചോദിച്ചു. " ഇല്ല " " അതെന്താ പോവാത്തത് " അലക്സിയുടെ വകയാണ് ചോദ്യം " പിന്നെ ... എന്താ എന്നെ പറഞ്ഞയക്കാൻ ഒരു തിടുക്കം. ഞാൻ കോളേജിൽ പോയ എല്ലാവരും ചോദിക്കില്ലേ ചേട്ടായി എന്തിനാ നന്ദനെ തല്ലിയതെന്ന് . ഞാനതിന് എന്ത് മറുപടി പറയും. " " എന്നാ നീ ഇന്ന് പോവണ്ട " " അത്ര കൂടി എട്ടന് പറയാൻ വയ്യാ അല്ലേ. എന്താ കാര്യം എന്ന് വച്ചാ അത് പറഞ്ഞു കൂടെ . " ഡേവി ദേഷ്യപ്പെട്ടു. " ആ പന്നയുടെ സ്വഭാവം അത്ര നല്ലതല്ല.. അതാ ഞാൻ രണ്ട് പാെട്ടിച്ചത്. " " അതിന് നന്ദൻ സാർ എട്ടനോട് എന്ത് ചെയ്തിട്ടാ " " എന്നോട് അല്ല. ആ പാവം ശ്രീദേവിയോടാ ചെയ്തത് "അലക്സി പറഞ്ഞതും നിധിയും ഡേവിയും ഒന്നും മനസിലാവാതെ ഇരുന്നു. അലക്സി തന്റെ ദേഷ്യം നിയന്ത്രിച്ച് കൊണ്ട് ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം തുറന്ന് പറഞ്ഞു.

" ഇത്രയൊക്കെ ഉണ്ടായിട്ട് എട്ടായി എന്താ ചെയ്തത്. നേരെ പോയി അയാളെ തല്ലി. അതിന് പകരം പോലീസിൽ കംപ്ലയിന്റ് കൊടുക്കുക അല്ലേ വേണ്ടത്" " എന്നിട്ടോ തെളിവൊന്നും ഇല്ലാത്ത കാരണം പുല്ലു പോലെ അവൻ ഇറങ്ങി വരും. ഇനി അഥവാ തെളിവ് ഉണ്ടെങ്കിൽ തന്നെ കോളജിൻ്റെ പ്രസ്റ്റീജ് ഇഷ്യൂ ആയ കാരണം മാനേജ്മെൻ്റ് നേരിട്ട് ഇടപെട്ട് കേസ് ഒതുക്കി തീർക്കാൻ നോക്കും. മറിച്ച് ഇങ്ങനെ ആണെങ്കിൽ മീഡിയ അറിയുകയും ചെയ്യും അവനു വേണ്ടത് കിട്ടുകയും ചെയ്യും" ". ചേട്ടായി എന്തൊക്കെ പറഞ്ഞാലും ഇത് ശരിയായില്ല. ഹരൻ ചേട്ടായി എന്താ ഒന്നും മിണ്ടാത്തത്."ഹരൻ്റെ ഇരിപ്പ് കണ്ട് ഡേവി ചോദിച്ചു. " ഹരൻ എന്ത് പറയാൻ ആണ്. ഞാൻ അവനെ ആണ് ആദ്യം വിളിച്ച് ചൊതിച്ചത് തന്നെ" അലക്സി പറഞ്ഞതിന് ശേഷമാണ് താൻ എന്താ പറഞ്ഞത് എന്ന ബോധം വന്നത്" " കണ്ടോ ഡേവി ഇപ്പോ സത്യം പുറത്ത് വന്നത് കണ്ടില്ലേ. ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഇവർ രണ്ടു പേരും ഒത്തിട്ടുള്ള കളി ആണെന്ന്. ഇപ്പോ നമ്മൾ രണ്ടു പേരും പൊട്ടൻമാർ."

നിധി ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി " നിച്ചു പറഞ്ഞിരുന്നു ഹരൻ ചേട്ടായി അറിയാതെ അലക്‌സിച്ചൻ ഒന്നും ചെയ്യില്ല എന്ന്. അത് പുറത്ത് കൊണ്ട് വരാൻ വേണ്ടി നിച്ചു പറഞ്ഞിട്ട് ആണ് ഞാൻ വെറുതെ ഓരോന്ന് കുത്തി കുത്തി ചോദിച്ചത്" " പ്രശ്നം ആയോ ഹരാ.' അലക്സി ചോദിച്ചപ്പോൾ അവൻ വെറുതെ കണ്ണിറുക്കി കാണിച്ചു. " നിങ്ങൾ കഴിക്ക്. ഞാൻ ഇപ്പോ വരാം." അത് പറഞ്ഞ് ഹരൻ കൈ കഴുകി റൂമിലേക്ക് നടന്നു. അവൻ പതിയെ വാതിൽ തുറന്നതും എന്തോ തന്നിക്ക് നേരെ പറന്നു വന്നു.തൻ്റെ നേരെ വന്ന ഫോൺ ചാർജർ അവൻ കറക്റ്റ് ആയി ക്യാച്ച് ചെയ്തു. മുന്നത്തെ ഒരു അനുഭവം ഉള്ളത് കൊണ്ട് അവൻ അത് പ്രതീക്ഷിച്ചു തന്നെയാണ് റൂമിലേക്ക് വന്നതും. "നീ എന്താ മനുഷ്യനെ കൊല്ലാൻ ഇറങ്ങിയിരിക്കാന്നോ" " അതെടോ ഇങ്ങനെ പോയാൽ തന്നെ ഞാൻ കൊല്ലുo. എന്തായിരുന്നു ഇന്നലത്തെ ഒരു അഭിനയം. നിനക്ക് ഒന്നും അറിയില്ലായിരുന്നു അല്ലെടോ" " നീ ഇങ്ങനെ ദ്ദേഷ്യപെടത്തെ എൻ്റെ യക്ഷി" ഹരൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചതും അവൾ കൈ തട്ടി മാറ്റി. "

എന്നെ തൊടണ്ടാ നീ . എനിക്ക് ഇഷ്ടമല്ല" " ഞാനല്ലാതെ പിന്നെ ആരാ തൊടുക " അവൻ കുസ്യതിയോടെ വീണ്ടും അവളെ ചുറ്റി പിടിച്ചു. " എന്നെ ആരും തൊടണ്ടാ. മാറി നിൽക്ക് എനിക്ക് പോവണം" " നീ ഇപ്പോ എങ്ങോട്ടും പോവണ്ടാ " അത് പറഞ്ഞ് അവൻ അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി. " സോറി . ഇനി ഇങ്ങനെ ഉണ്ടാകില്ല. " " വേണ്ടാ. എന്തായിരുന്നു നിന്റെ അഭിനയം . ഓടി വരുന്നു ടിവിയിൽ ന്യൂസ് വക്കുന്നു , ഞെട്ടുന്നു , വേഗം റെഡിയാവാൻ പറയുന്നു. ഇത്രയും അഭിനയിക്കാൻ അറിയുമെങ്കിൽ ഇപ്പോ ഉള്ള ജോലി നിർത്തി വല്ല സിനിമയിലും കയറ്" അവൾ കുതറി കൊണ്ട് പറഞ്ഞു. " എന്റെ പൊന്നു യക്ഷി ഈ ഒരു തവണത്തേക്ക് ഒന്ന് ക്ഷമിക്ക് " " ഇല്ല " " പ്ലീസ് " " ഇല്ലാന്ന് പറഞ്ഞാ ഇല്ല " അവൾ തീർത്ത് പറഞ്ഞതും ഹരൻ നിസഹായമായി പുറത്തേക്ക് നടന്നു. " എടോ " പിന്നിൽ നിന്നും അവൾ വിളിച്ചതും ഹരൻ അവളെ നോക്കി പേടിപ്പിച്ചു.

പക്ഷേ നിധിക്ക് വലിയ ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. "അവർ ഇറങ്ങാറായോ " " മമ്" ഹരൻ ഒന്ന് മൂളി . " എന്നാ ഞാൻ ഇപ്പോ വരാം. അവരോട് വെയ്റ്റ് ചെയ്യാൻ പറ " അത് കേട്ട് ഹരൻ തലയാട്ടി പുറത്തേക്ക് ഇറങ്ങി. കുറച്ച് കഴിഞ്ഞതും നിധികയും ഹാളിലേക്ക് ഇറങ്ങി വന്നു. " ഇനി എന്തായാലും ഉച്ചക്ക് ശേഷം പോയാ പോരെ " നിധി അവരോട് പുഞ്ചിരിയോടെ ചോദിച്ചു. " അയ്യോ സമയം ഇല്ല . പോകുന്ന വഴി ആ വക്കീലിനെ ഒന്ന് കാണണം. പിന്നെ ഓഫീസിലും പോവണം" അലക്സി പറഞ്ഞു. " എന്നാ ഒഴിവ് കിട്ടുമ്പോൾ രണ്ടു പേരും ഈ വഴി ഇറങ്ങ് " നിധി പുഞ്ചിരിയോടെ പറഞ്ഞതും ഇരുവരും സന്തോഷത്തോടെ തലയാട്ടി. നിധിയുടെ പെരുമാറ്റത്തിൽ നിന്ന് അവളുടെ എല്ലാ ദേഷ്യവും മാറി എന്ന് അലക്സിയും ഡേവിയും കരുതി. ഹരനായി അത് തിരുത്താനും മുതിർന്നില്ല. അവരെ യാത്രയാക്കാൻ പാർക്കിങ്ങ് വരെ ഹരനും നിധിയും വന്നിരുന്നു. അവരുടെ കാർ ഗേറ്റ് കടന്ന് പോയതും നിധിക വെട്ടി തിരിഞ്ഞ് നടന്നു. അവൾക്ക് പിന്നാലെ ഹരൻ വന്നു

എങ്കിലും അവനെ ഒന്ന് മൈന്റ് കൂടെ ചെയ്യാതെ നിധി റൂമിൽ കയറി വാതിൽ അടച്ചു. " കുറച്ച് നേരം അങ്ങനെ നടക്ക്. എന്നെ പറ്റിച്ചതല്ലേ " അവൾ പിറുത്തു കൊണ്ട് ബെഡിൽ വന്നിരുന്നു. അപ്പോഴാണ് മാധുവിന്റെ കോൾ വന്ന് കിടക്കുന്നത് കണ്ടത്. അവൾ തിരിച്ച് വിളിച്ചതും മാധു കോൾ കട്ട് ചെയ്തു. അടുത്ത സെക്കന്റിൽ വീഡിയോ കോൾ വന്നു. " നീയിന്ന് ക്ലാസിൽ പോയില്ലേടാ " ഉറക്ക ചടവോടെ ഇരിക്കുന്നവനെ കണ്ട് നിധി ചോദിച്ചു. " ഇങ്ങനെ പോയാൽ ഞാൻ മിക്കവാറും പഠിപ്പ് നിർത്തി തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതായിരിക്കും നല്ലത് " " എന്തേ " " എന്റെ സപ്ലിയുടെ റിസൾട്ട് വന്നു. വീണ്ടും പൊട്ടി. മാതാജിയും പിതാജിയും കട്ട കലിപ്പിലാണ്. അതിനിടയിൽ പുട്ടിന് പീര പോലെ ആ ഇന്ദു ചേച്ചീടെ ഒരു ഉപദേശവും " " ഇങ്ങനെ എന്നും സപ്ലിയടിച്ച് നടക്കാനാണോ മാധു നിന്റെ ഉദ്ദേശം. ഭാവിയെ കുറിച്ച് വല്ല ചിന്തയും ഉണ്ടാേ." " നീയും തുടങ്ങിയോ ഈ ഒടുക്കത്തെ ഉപദേശം. ഈ റിസൾട്ടിന്റെ ചൂടാറുന്ന വരെ ഞാൻ കുറച്ച് കാലം ഒളിവിൽ പോയാലോ എന്ന് ആലോചിക്കാ "

" നിനക്ക് എല്ലാം കുട്ടി കളിയാണ്. ഈയൊരു കൊല്ലം കൂടി കഴിഞ്ഞാ നിന്റെ കോഴ്സ് കഴിയും. ഇക്കണ്ട സപ്ലിയും വച്ച് നിനക്ക് എവിടെയെങ്കിലും ജോലി കിട്ടുമോ " " പിന്നെ .. ഇവിടെ പാസായവർക്ക് തന്നെ ജോലിയില്ല. ഇപ്പോ എല്ലാവരും ബി ടെക്ക് കാരാണെന്നേ. കുറച്ച് ചരല് വാരി മുകളിലേക്ക് എറിഞ്ഞാൽ അതിൽ ഒന്നു ചെന്നു വീഴുന്നത് ഒരു ബി ടെക്ക് ക്കാരന്റെ തലയിലായിരിക്കും " " തോറ്റതും പോരാ ഇനി ഇങ്ങനെ ഓരോ മുട്ട് ന്യായങ്ങൾ പറഞ്ഞോ " " ഞാൻ സീരിയസായിട്ടാ പറയുന്നെ . എഞ്ചിനിയറിങ്ങിനൊന്നും ഇപ്പോ പണ്ടത്തെ വില ഇല്ലന്നേ .എന്റെ ഒരു നിരീക്ഷണ പാടവം വച്ച് നോക്കുമ്പോൾ എഞ്ചിനിയറിങ്ങ് എന്ന് പറയുന്നത് നാട്ടുക്കാരുടെ ഇടയിൽ നമ്മൾ പഠിക്കുന്നതിന്ന് മുൻപ് അവിലോസുണ്ട പോലെയിരിക്കും നമ്മൾ അത് പഠിച്ച് കഴിഞ്ഞ ശേഷം ആട്ടിൻക്കാട്ടത്തിന്റെ വില പോലും ഉണ്ടാകില്ല. " അവൻ പറയുന്നത് കേട്ട് സീരിയസായി ഇരുന്നിരുന്ന നിധിക ചിരിക്കാൻ തുടങ്ങിയിരുന്നു. " ഹാവു ഇപ്പോഴേങ്കിലും ഒന്ന് ചിരിച്ചല്ലോ. മൂഡ് ഒന്ന് ചിൽ ആക്കാൻ ഞാൻ ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിക്കട്ടെ "

" ഹരൻ നിന്നെ വിളിച്ചിരുന്നു അല്ലേ" " എ... എട്ടനോ ..എ..എയ് ഇല്ല " " മമ്" അവൾ ഒന്ന് അമർത്തി മൂളി "നിച്ചു... ലൈസും കിറ്റ്കാറ്റും തമ്മിലുള്ള ബന്ധമെന്താ " " അറിയില്ല " " ഒന്ന് ആലോചിച്ച് നോക്ക്" " അറിയില്ലടാ " " ലൈസിന്റെ കിറ്റ് നിറയെ കാറ്റാണ്.. ഹ..ഹ...ഹ " " അയ്യടാ അവന്റെ ഒരു വളിച്ച ചോദ്യം" " ഇഷ്ടമായില്ലേ. എന്നാ വേറെ ചോദിക്കാം. ബീച്ചിൽ പോയാ ലൈൻ സെറ്റാവും കാരണം എന്താ " " അവിടെ കുറേ പെൺപിള്ളേർ ഉണ്ടാകുമല്ലോ " " അല്ല...." " പിന്നെന്താ " " സണ്ണിനു വരെ ലൈൻ സെറ്റായത് ബീച്ചിൽ വച്ചല്ലേ " " ഓഹ് സൺ സെറ്റ് ... എന്റെ ദാരിദ്രമേ നിന്നെ കൊണ്ട് ഞാൻ തോറ്റു..." നിധി തലയിൽ കൈ വച്ച് പറഞ്ഞു.

" ഇനി അടുത്ത ചോദ്യം . കടലിലേക്ക് മാല ഇട്ട് കൊണ്ടുപോവാൻ പാടില്ല. എന്താ കാരണം എന്ന് അറിയോ " " ഇല്ല " " തിര മാല എടുത്ത് കൊണ്ട് പോകും: " " ഓഹ്..." " വേദനക്ക് ഏത് വരെ പോകാൻ പറ്റും " " നീ തന്നെ പറഞ്ഞോ " " പമ്പ വരെ . വേദന പമ്പ കടന്നാ പിന്നെ പോവാൻ സ്ഥലം ഇല്ലാലോ " " എന്റെ പൊന്നു മോനേ നിന്നെ ഞാൻ നമിച്ചു. "നിധി ഇരു കൈയ്യും കൂപ്പി അതേ സമയം പുറത്ത് ആരോ തുടരെ തുടരെ ബെൽ അടിച്ചു. " എടാ ആരോ വന്നിട്ടുണ്ട്. ഞാൻ പിന്നെ വിളിക്കാം " നിധി കോൾ കട്ട് ചെയ്ത് പുറത്തേക്ക് നടന്നു. ഹരൻ അപ്പോഴേക്കും മെയിൻ ഡോറിനരികിൽ എത്തിയിരുന്നു. അവൻ ഡോർ തുറന്നതും പുറത്ത് നിന്നും ആരോ അവനെ ഇറുക്കെ പുണർന്നതും ഒരുമിച്ചാണ്. ഹരന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നവളെ കണ്ടതും നിധി ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story