നീഹാരമായ്: ഭാഗം 67

neeharamayi

രചന: അപർണ അരവിന്ദ്

ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോൾ ഹരൻ അവിടെ ഉണ്ടായിരുന്നില്ല. നിധി സംശയത്തോടെ റൂമിനുള്ളിലേക്ക് കയറിയതും പെട്ടെന്ന് പിന്നിൽ വാതിൽ അടഞ്ഞു. തിരിഞ്ഞ് നോക്കിയപ്പോൾ കള്ള ചിരിയോടെ ഹരൻ ഡോർ ലോക്ക് ചെയ്യുന്നു. അവൾ ഒന്ന് ഉമിനീരിറക്കി പിന്നിലേക്ക് രണ്ടടി വച്ചു. "എന്താ ഇന്ദ്രേട്ടാ ഇങ്ങനെ നോക്കണേ" " എങ്ങനെ നോക്കുന്നു എന്ന് " അവൻ അവളുടെ അരികിലേക്ക് നടന്നു. * " ഇന്ദ്ര ... " അവൾ പറഞ്ഞ് മുഴുവനാക്കും മുൻപേ തന്നെ ഹരൻ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. അവന്റെ മുഖം തന്നിലേക്ക് അടുത്ത് വന്നതും നിധിക അവനെ ഒന്ന് തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും ഹരൻ അവളെ ഇരു കൈകൾ കൊണ്ടും ലോക്ക് ചെയ്തു. " എവിടേക്കാ ഈ ഓടുന്നേ " അവന്റെ മുഖത്തെ കുസ്യതി അവളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. " Yakshi ..... please..." അവൻ ദയനീയമായി പറഞ്ഞതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു . ഹരൻ പതിയെ അവന്റെ ചുണ്ടുകൾ അവളിലേക്ക് ചേർത്തു. ദീർഘ ചുംബനത്തിനു ശേഷം അവൻ അവളെ കിതപ്പോടെ ഉയർത്തി എടുത്ത് ബെഡിനരികിലേക്ക് നടന്നു.

അവളെ ബെഡിലേക്ക് കിടത്തി ലൈറ്റ് ഓഫ് ചെയ്ത് ബെഡ് ലാമ്പ് ഓൺ ആക്കി. ഹരൻ ഷർട്ടിന്റെ ബട്ടനുകൾ ഓരോന്നായി അഴിച്ച് അവളുടെ അരികിലേക്ക് എത്തിയതും നിധി നാണത്തോടെ കണ്ണുകൾ അടച്ചു. ഹരൻ അവളുടെ മേൽ ഇരു കൈകളും കുത്തി നിന്ന് നെറുകയിലായി ഉമ്മ വച്ചു. ശേഷം അവളുടെ പാതി അടഞ്ഞ കണ്ണുകളിലും കവിളിലും ചുണ്ടിലും ഉമ്മ വച്ച് അവസാനം കഴുത്തിലേക്ക് മുഖം ചേർത്തു. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലാകെ അലഞ്ഞു നടന്നു. അവന്റെ സ്പർശം അത്രമേൽ അവളെ വിവശയാക്കി. ഹരന്റെ താടി രോമങ്ങൾ കഴുത്തിൽ ഇക്കിളിയാക്കിയതും നിധി ചിരിച്ചു കൊണ്ട് ഒന്ന് ഉയർന്ന് പൊങ്ങിയതും ഹരൻ അവളെ ബെഡിലേക്ക് തന്നെ കിടത്തി. ഹരന്റെ മുഖം കഴുത്തിൽ നിന്നും പതിയെ താഴേക്ക് ചലിച്ചു. അവളുടെ മാറിനെയും കടന്ന് അണിവയറിൽ എത്തി ചേർന്നു. അവന്റെ വിരലുകളും നാവും അവളുടെ പൊക്കിൾ ചുഴിയുടെ ആഴം അളന്നു. അവന്റെ സ്നേഹസ്പർശനത്തിൽ അവൾ സ്വയം അലിഞ്ഞില്ലാതായി.

രാത്രിയുടെ എതോ യാമത്തിൽ അവർ വീണ്ടും ഒരു മെയ്യും മനസുമായ് മാറി. അവസാനം ഹരൻ കിതപ്പോടെ അവളുടെ മാറിലേക്ക് ചായ്ഞ്ഞു. അവന്റെ സ്നേഹ ചൂടിൽ നിധികയും എപ്പോഴോ ഉറങ്ങി പോയി. * പിറ്റേന്ന് നന്ദന്റെ കേസ് കോടതിയിൽ വന്നു. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ നന്ദൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. എങ്കിലും കോളേജിൽ കയറി സാറിനെ തല്ലിയതിന്റെ പേരിൽ കോടതി അലക്സിക്ക് വാണിങ്ങ് കൊടുത്തിരുന്നു. നന്ദന്റെ കേസ് മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിന്നു എങ്കിലും അതിൽ ശ്രീദേവിയുടെ പേര് വരാതിരിക്കാൻ ഹരൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ദിവസങ്ങൾ വീണ്ടും മാറ്റമില്ലാതെ കടന്നു പോയി കൊണ്ടിരുന്നു. നിധി വീണ്ടും ക്ലാസിൽ പോകാൻ തുടങ്ങി. ഹരൻ അവന്റെ ജോലി തിരക്കുകളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു. * " ചേട്ടായി എന്താ പ്രേമത്തിലെ നിവൻ പോളിയോ ഈ കറുപ്പ് ഷർട്ടും വെള്ള മുണ്ടും ഇട്ടിട്ട് പോകാൻ . ഇത് വേണ്ടാ മാറ്റ് എട്ടായി " ഡേവി കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന അലക്സിയോട് പറഞ്ഞു. " എട്ടന്റെ ഈ വേഷവും താടിയും മുടിയും ഒക്കെ കൂടി കണ്ടാ വല്ല നിരാശ കാമുകനെ പോലെയുണ്ട് " " എന്നാ നന്നായി പോയി. ഈ വേഷത്തിൽ കണ്ടിട്ട് ഇഷ്ടമായെങ്കിൽ മാത്രം അവൾ എന്നെ ഇഷ്ടപ്പെട്ടാ മതി അല്ലെങ്കിൽ വേണ്ടാ "

അലക്സി കണ്ണാടിയിൽ നോക്കി മുടി ചീകിയ ശേഷം കാറിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി. " എന്റെ പൊന്നു തമ്പുരാനേ ഈ അടുത്ത കാലത്ത് എങ്ങാനും എന്റെ എട്ടായിടെ മിന്ന് കെട്ട് കാണാൻ കഴിയണെ. ഇത് എട്ടാമത്തെ പെണ്ണ് കാണലാണ്. അവസാനത്തേയും . ഇത് കൂടി നടന്നില്ലെങ്കിൽ എന്റെ കാര്യവും കഷ്ടത്തിലാവും. കാത്തോണേ കർത്താവേ " അവൻ കൊന്തയിൽ മുത്തമിട്ട് കൊണ്ട് പ്രാർത്ഥിച്ചു. ** റസ്റ്റോറന്റിലെ പാർക്കിങ്ങിൽ വണ്ടി നിർത്തിയ അലക്സി ഒരു ദീർഘ നിശ്വാസത്തോടെ ഫോൺ എടുത്തു. സ്ക്രീനിൽ തെളിഞ്ഞ നമ്പറിലേക്ക് ഡയൽ ചെയ്തു. " എത്തിയോ" ആദ്യ റിങ്ങിൽ തന്നെ കോൾ എടുത്ത് മറുഭാഗത്ത് നിന്ന് ചോദ്യം വന്നു. " മമ്" " ടെൻഷൻ ഉണ്ടോ " " ഇത് വേണോടാ ഹരാ. എനിക്കെന്തോ ഒരു മടി പോലെ . അവൾക്ക് ഞാൻ ചേരില്ലടാ " " ശ്രീക്ക് നിന്നെക്കാൾ ചേരുന്ന മറ്റൊരാൾ ഇല്ലട . നീ ധൈര്യത്തോടെ ചെല്ല്. എന്റെ മനസ് പറയുന്നു അവളാണ് നിനക്ക് വേണ്ടി ജനിച്ചവളെന്ന് . " ഹരൻ പറയുന്നത് കേട്ട് എന്തുകൊണ്ടോ അലക്സിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

അവൻ കോൾ കട്ടാക്കി കാറിൽ നിന്നും പുറത്തിറങ്ങി. നിധികക്ക് ശേഷം ജീവിതത്തിൽ മറ്റൊരു പെണ്ണില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷേ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാ . ആ മുറിവുകൾ ഇല്ലാതാക്കാനുള്ള ചില മറുമരുന്നുകൾ കാലം തന്നെ കരുതി വച്ചിരിക്കും. തന്റെ കാര്യങ്ങൾ എല്ലാം ശ്രീക്ക് അറിയാം എന്നത് അവന് ഒരു ആശ്വാസം തന്നെയാണ് അവൻ റസ്റ്റോറന്റിൽ ഒഴിഞ്ഞ് കിടക്കുന്ന ടേബിളിൽ വന്നിരുന്നു. പത്തരക്ക് വരാം എന്നാണ് ശ്രീദേവി പറഞ്ഞിട്ടുള്ളത്. ഇനി അഞ്ച് മിനിറ്റ് കൂടിയുണ്ട്. കൈയ്യും കാലം വിറക്കുന്ന പോലെ ആകെ ഒരു വെപ്രാളം. അത് മറക്കാൻ എന്ന പോലെ ഫോണിൽ കണ്ണും നട്ടിരുന്നു. കുറച്ച് കഴിഞ്ഞ് ടേബിളിൽ ആരോ തട്ടിയതും അലക്സി തല ഉയർത്തി നോക്കി. ശ്രീ ദേവിയെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു. അവളും ചെറിയ ഒരു പുഞ്ചിരി വരുത്തി അവന് ഒപ്പോസിറ്റായി വന്നു. സപ്ലേയർ വന്നതും അലക്സി രണ്ട് കോഫിക്ക് ഓഡർ കൊടുത്തു. " എങ്ങനെയാ വന്നത് " അലക്സി സംസാരത്തിന് തുടക്കം കുറിച്ചു. " ഓട്ടോയിൽ " അവൾ പുറത്തെ ഓട്ടോയിലേക്ക് ചൂണ്ടി കാണിച്ചു.

" വീട്ടിൽ എല്ലാവർക്കും സുഖം അല്ലേ " മറുപടിയായി അവൾ തലയാട്ടി " ഞാൻ .. എനിക്ക് .. എങ്ങനെയാ സംസാരിച്ച് തുടങ്ങേണ്ടത് എന്നൊന്നും അറിയില്ല. " അലക്സി പറഞ്ഞതും ശ്രീ കൈയ്യിലെ ഹാൻ ബാഗിൽ നിന്നും പേപ്പറും പേനയും പുറത്തെടുത്തു. അവൾ എഴുതാൻ തുടങ്ങിയതും അലക്സി അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. നല്ല നീളമുള്ള മുടിയാണ് അത് മുന്നിലേക്ക് മടഞ്ഞിട്ടുണ്ട്. നെറ്റിയിൽ ഒരു കറുത്ത പൊട്ട് ചന്ദനം . കഴുത്തിൽ ഒരു ഏലസ് മാല. ചുരിദാറാണ് വേഷം . അത് രണ്ട് സൈഡും പിൻ ചെയ്ത് വച്ചിട്ടുണ്ട്. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. അവൾ കൈയ്യിലെ പേപ്പർ അവന് നേരെ നീട്ടി. അപ്പോഴേക്കും കോഫി വന്നിരുന്നു. " കോഫി കുടിക്ക് " അവളുടെ കൈയ്യിലെ പേപ്പർ വാങ്ങി കോഫി കപ്പ് അവളുടെ മുന്നിലേക്ക് വച്ചു. കോഫി ഒന്ന് സിപ്പ് ചെയ്ത ശേഷം അവൾ തന്ന പേപ്പർ അലക്സി തുറന്ന് വായിക്കാൻ തുടങ്ങി. ഒപ്പം അവന്റെ മുഖം മാറാൻ തുടങ്ങിയിരുന്നു. " എനിക്ക് മനസിലാവും അലക്സി ചേട്ടന്റെ അവസ്ഥ. എല്ലാവരുടേയും നിർബന്ധം കൊണ്ട് എന്നേ കാണാൻ വന്നതാണെന്ന് മനസിലായി.

ഇനി അതിന്റെ പേരിൽ സങ്കടപ്പെടേണ്ട . ഞാൻ ഒരു ബാധ്യതയാവില്ല. എട്ടന് എന്നെക്കാൾ എത്രയോ നല്ല ഒരു പെൺകുട്ടിയെ കിട്ടും. ബുദ്ധിമുട്ടിച്ചതിന് സോറി" അത്രയും വായിച്ച് അലക്സി തല ഉയർത്തി നോക്കിയതും ശ്രീ പുറത്തേക്ക് ഇറങ്ങി വെയ്റ്റ് ചെയ്തിരുന്ന ഒട്ടാേയിൽ കയറി പോയി. ** " പൂവഴകല്ലേ ഫാസിലാ തേനഴകല്ലേ ഫാസിലാ നീയെന്നും എന്റേതല്ലേ ..: " " ഒന്ന് നിർത്താമോ ഡേവിഡേ കുറേ നേരമായി അവന്റെ ഒരു പാട്ട്. മനുഷ്യന് തല വേദനിക്കാൻ തുടങ്ങി. " " അല്ലെങ്കിലും നിനക്കിപ്പോൾ എന്നെ പണ്ടത്തെ പോലെ സ്നേഹമൊന്നും ഇല്ലല്ലോ. പണ്ട് ഞാൻ ഫോൺ വിളിച്ചാ എത്ര നേരം സംസാരിക്കുന്നവളാ " " ഡോ ഇനിയും അത് തന്നെ പറഞ്ഞാ ഞാൻ അവിടെ വന്ന് തല്ലും. അല്ലെങ്കിൽ തന്നെ വാപ്പിക്ക് എന്നെ നല്ല സംശയം ഉണ്ട്. അതുകൊണ്ടാ പണ്ടത്തെ പോലെയുള്ള ഫോൺ വിളിയൊന്നും വേണ്ടാന്ന് പറയുന്നത് " " ഞാൻ ടെൻഷൻ കൊണ്ടല്ലേ നിന്നെ വിളിച്ചത്. നീ കൂടി ഒന്ന് പ്രാർത്ഥിക്ക് എന്റെ ഫാസി എട്ടായിയും ശ്രീയും തമ്മിൽ ഒന്ന് സെറ്റാവാൻ . എന്നാലെ നമ്മുടെ കാര്യങ്ങൾക്ക് ഒരു നീക്ക് പോക്ക് ഉണ്ടാകൂ " " ഇതിപ്പോ നിനക്കാണോ നിന്റെ ഇക്കക്കാണോ കെട്ടാൻ പ്രായം തികഞ്ഞ് നിൽക്കുന്നത് "

" ഇക്കയല്ലാ ചക്കാ . എടി പൊട്ടി. എട്ടായി ഇങ്ങനെ അമ്പിനും വില്ലിനും അടുക്കാതെ ആയാൽ നമ്മൾ എന്ത് ചെയ്യും. രണ്ടു കൊല്ലം കൂടി കഴിഞ്ഞാ നിന്നെ നിന്റെ വീട്ടുക്കാർ പിടിച്ച് കെട്ടിക്കും. അപ്പോഴേക്കും ഞാൻ ഒന്ന് സെറ്റിൽ ആവണ്ടേ. എന്നിട്ട് വേണം എന്റെ BMW കാറിൽ നിന്റെ വീടിന് മുന്നിൽ വന്ന് ഇറങ്ങാൻ എന്നിട്ട് നിന്റെ വാപ്പിയോട് ഇങ്ങനെ ഒരു ഡയലോകാ. കോടീശ്വരനും സൽസ്വഭാവിയും അതിനേക്കാൾ ഉപരി സുന്ദരനും സുശീലനും ആയ ഈ ഡേവിഡിന് തന്റെ മോൾ ഫാസിലയെ കെട്ടിച്ചു തരുമോ കാസിം ഇക്കാന്ന് " " ചോദിക്കേണ്ട താമസം വാപ്പി ഇപ്പോ സമ്മതിക്കും. ഒരു സൽസ്വഭാവി വന്നിരിക്കുന്നു " " എന്റെ സ്വഭാവത്തിന് എന്നതാടി ഒരു കുഴപ്പം " " എയ് ഒരു കുഴപ്പവും ഇല്ല " " എടീ എട്ടായി വിളിക്കുന്നുണ്ട്. ഞാൻ നിന്നെ പിന്നെ വിളിക്കാം " ഡേവി വേഗം അലക്സിയുടെ കോൾ അറ്റന്റ് ചെയ്തു. " എടാ *₹#@# മോനേ . നിനക്ക് ഞാൻ വച്ചിട്ടുണ്ട്. നീ എന്താടാ പറഞ്ഞത് അവൾക്ക് എന്നോട് ഒടുക്കത്തെ പ്രേമമാണെന്നോ . ഞാൻ ഒരു യെസ് പറഞ്ഞാ മാത്രം മതിയെന്നോ . ഞാൻ വരുന്നതിന് മുൻപ് നാട് വിടുന്നതാ നിനക്ക് നല്ലത്. ഞാൻ തിരിച്ച് എത്തുമ്പോൾ എന്റെ കൺ മുന്നിൽ എങ്ങാനും നിന്നെ കണ്ടാൽ ... " " ആ കറുപ്പ് ഷർട്ടും വെള്ള മുണ്ടും ഉടുത്ത കാരണമാ .

ഞാൻ അപ്പാേഴേ പറഞ്ഞതാ അത് ഇടണ്ടാ എന്ന് " ഡേവി " വച്ചിട്ട് പോടാ*@#£"" *** " അന്ന് ഞാൻ കെട്ടും കെട്ടി നേരെ അപ്പാപ്പന്റെ വീട്ടിലേക്ക് വിട്ടു. പിന്നെ ഞാൻ തിരിച്ച് വന്നത് എട്ടായിടെ മിന്ന് കെട്ടിന്റെ അന്ന് രാവിലെയാ " ഡേവി പറയുന്നത് കേട്ട് അവിടെ ഒരു കൂട്ട ചിരി ഉയർന്നു. അത് കേട്ട് ഫാസില ഡേവിയുടെ കൈയ്യിൽ അമർത്തി ഒന്ന് പിച്ചി . " അയ്യോ . എന്നെ കൊല്ലാതെടി . ട്രൂത്ത് ഓർ ഡയറിൽ ട്രൂത്ത് സെലക്റ്റ് ചെയ്താ കള്ളം പറയാൻ പാടില്ലാ എന്നാ കർത്താവ് പറഞ്ഞിട്ടുള്ളത് " ഡേവി കൈ തടവി കൊണ്ട് പറഞ്ഞു. അന്ന് ശ്രീ പോയതിന് ശേഷം അലക്സി ആകെ ദേഷ്യത്തിൽ ആയിരുന്നു. അവസാനം ഹരൻ ഇടപ്പെട്ടിട്ടാണ് അവൻ ഒന്ന് അടങ്ങിയത്. ശ്രീയുടെ ഉള്ളിലെ inferiority complex ആണ് അവൾ അന്ന് അലക്സിയോട് അങ്ങനെ പറയാൻ ഉണ്ടായ കാരണം. നിധി പിന്നീട് എല്ലാം പറഞ്ഞ് മനസിലാക്കി. ഇന്നലെയായിരുന്നു അലക്സിയുടേയും ശ്രീയുടേയും പള്ളിയിൽ വച്ചുള്ള മിന്നുകെട്ട്. ഇനി നാളെ ശ്രീയുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് ഒരു കല്യാണം കൂടിയുണ്ട്. അത് പ്രമാണിച്ച് എല്ലാവരും ഒത്തുകൂടിയിരിക്കുകയാണ്.

അതിന്റെ ഭാഗമായി രാത്രി എല്ലാവരും കൂടി ടെറസിന് മീതെ ഇരിക്കുമ്പോൾ നിഖിയുടെ പ്ലാൻ ആണ് ട്രൂത്ത് ഓർ ഡയർ ഗെയിം. അതിൽ ആദ്യം തന്നെ ഇരയായത് ഡേവിയും. ഡയർ ചൂസ് ചെയ്താൽ തന്റെ ആരോഗ്യത്തിന് അത് ഹാനീകരം ആണെന്ന് മനസിലാക്കിയ ഡേവി ബുദ്ധിപരമായി ട്രൂത്ത് ചൂസ് ചെയ്തതാണ് ജീവിതത്തിൽ എറ്റവും കൂടുതൽ ടെൻഷൻ അടിച്ചതും മറക്കാനാവാത്തതുമായ ഒരു ഇൻസിഡന്റായിരുന്നു എല്ലാവരും ചോദിച്ചത്. അതാേടെ അവൻ അലക്സി ശ്രീ സംഭവ ബഹുലമായ ഫസ്റ്റ് മീറ്റിങ്ങ് പറഞ്ഞു കൊടുത്തു. അവൻ പറയുന്നത് കേട്ട് ശ്രീ അലക്സിയുടെ കൈയ്യിലൂടെ ചുറ്റി പിടിച്ച് തോളിലേക്ക് തല വച്ചു. അത് കണ്ട് നിധിയും ഹരനും പുഞ്ചിരിയോടെ പരസ്പരം നോക്കി " ഇനി നമ്മുക്ക് അടുത്ത റൗണ്ട് പോകാം " മാധു പറഞ്ഞതും ഡേവി എല്ലാവരുടേയും നടുവിൽ ചരിച്ച് വച്ചിരിക്കുന്ന ബിയർ ബോട്ടിൽ കറക്കി. അത് നേരെ മരിയയുടെ നേരെ വന്ന് നിന്നതും മരിയ നിഖിക്ക് എന്തോ സിഗ്നൽ കൊടുത്തു. " ട്രൂത്ത് ഓർ ഡയർ " നിഖി ചോദിച്ചു. " ഡയർ " " എന്നാൽ ഞാൻ ടാസ്ക്ക് തരാം. " മുൻകൂട്ടി പ്ലാൻ ചെയ്ത് വച്ച പോലെ നിഖി പറഞ്ഞു. എല്ലാവരും നിഖിയെ ശ്രദ്ധയോടെ നോക്കി. " ഇവിടെയുളള ഒരാളെ നീ പ്രൊപ്പോസ് ചെയ്യണം. ആരെയാ ഇപ്പോ പ്രൊപ്പോസ് ചെയ്യുക " നിഖി ആലോചിക്കുന്ന പോലെ കാണിച്ചു.

" ഇവൻ മിക്കവാറും ഓവറാക്കി ചളമാക്കും" മരിയ മനസിൽ ഓർത്തു. " എടാ സുന്ദര കുട്ടപ്പാ നീ ഇവിടെ ഇരിക്കുകയായിരുന്നോ . ഇങ്ങ് വന്നേ നീ . ഇങ്ങ് നിന്നേ നീ " നിഖി മാധുവിനെ പിടിച്ച് എണീപ്പിച്ച് മരിയയുടെ നേർക്ക് നിർത്തി " ദേ ഇവനെ പ്രൊപ്പോസ് ചെയ്തോ " നിഖി പറഞ്ഞതും മരിയ അവന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് മാധുവിന്റെ കൈയ്യിൽ പിടിച്ചു. " നല്ല പെൺപിള്ളേരെ കാണാൻ കിട്ടുമ്പോൾ വായ നോക്കാൻ സപ്പോർട്ട് ചെയ്യാനും , നീ പറയുന്ന വളിച്ച ചളികൾക്ക് ചിരിക്കാനും , നീ ശ്രുതിയും താളവും ഇല്ലാത്ത പാട്ടുകൾക്ക് ഒരു കേൾവിക്കാരിയാകാനും എന്നെ എന്നും കൂടെ കൂട്ടാമോ " " അതിനെന്താ നീ നാളെ തന്നെ ഈ ഡിഗ്രിയൊക്കെ നിർത്തി Tc വാങ്ങി എഞ്ചിനിയറിങ്ങിന് ചേര് എന്റെ കോളേജിൽ . നമ്മുക്ക് കമ്പനിയടിച്ച് നടക്കാമെന്നേ " ചിരിയോടെയുള്ള മാധുവിന്റെ മറുപടി കേട്ട് മരിയയുടെ മുഖം മങ്ങി. അവൾ താഴേ നിന്നും എണീറ്റു. " ആ രീതിയിൽ ഉള്ള കൂടെ കൂട്ടൽ അല്ലാ ഞാൻ ഉദേശിച്ചത്. കുറച്ച് കൊല്ലം കഴിഞ്ഞ് ആൾക്കാരെയൊക്കെ വിളിച്ച് കൊട്ടും കുരവയും ഒക്കെയായി ഒരു ഏർപ്പാടില്ലേ.

നാട്ടു ക്കാർ അതിനെ കല്യാണം എന്നൊക്കെ പറയും " " നീയിത് എന്താ മരിയാ പറയുന്നേ. വെറുതെ കളിക്കാതെ " മാത്യു ഗൗരവത്തിൽ ഇരുന്നിടത്ത് നിന്നും എണീറ്റു. " കളിയല്ലാ മാത്യു ചേട്ടായി. എനിക്ക് സത്യമായിട്ടും ഇവനെ ഇഷ്ടവാ. അന്ന് ഞാൻ പറഞ്ഞ എന്റെ ആള് ഇവനാ . ഇവനോട് തിരിച്ച് എന്നെ ഇഷ്ടപ്പെടാൻ പറയ്. അല്ലെങ്കിൽ കർത്താവാണേ ഞാൻ ഈ ടെറസിന്റെ മുകളിൽ നിന്ന് എടുത്ത് ചാടും " മരിയ പറഞ്ഞതും നിഖിയുടെ മുഖം ഒഴികെ മറ്റെല്ലാവരുടേയും മുഖത്ത് ഞെട്ടൽ ആണ് . മാധു ഒന്നും മിണ്ടാതെ വേഗത്തിൽ താഴേക്ക് ഇറങ്ങി പോയി. അതോടെ മരിയയുടെ മുഖം മങ്ങി. " നീ ടെൻഷനാവാതെ ഞാൻ എല്ലാം ശരിയാക്കി തരാം " മരിയയുടെ തോളിൽ തട്ടി പറഞ്ഞ് മധുവിന് പിന്നാലെ നിഖിയും പോയി. രണ്ടടി നടന്ന് അവൻ അതെ പോലെ തിരികെ മരിയ വന്നു. " നിനക്ക് മാധുവിനെ സെറ്റാക്കി തന്നാൽ നമ്മൾ തമ്മിലുള്ള ഡീൽ മറക്കില്ലാലോലോലെ " അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി. അത് കേട്ടതും നിഖി താഴേക്ക് ഓടി. ഇതെല്ലാം കണ്ട് മറ്റുള്ളവർ അന്തം വിട്ട് നിൽക്കുകയാണ്. അന്ന് നിധിയുടെ എട്ടനായി മാധു കോളേജിൽ വന്ന ദിവസമാണ് മരിയ അവനെ ആദ്യമായി കാണുന്നത്. കണ്ടപ്പോൾ തന്നെ ആ മുഖം മനസിൽ കയറി കൂടി.

നേരിട്ട് പറഞ്ഞാ ചിലപ്പോൾ നോ പറഞ്ഞാലോ . നിധിയോട് പറയാനും വയ്യാ . അതിനാൽ അവൾ മാധുവിന്റെ ഇപ്പോഴത്തെ ചങ്കും ലിവറും ആയ നിഖിയെ കൂട്ടു പിടിച്ചത്. പകരമായി മാളുവിനെ സെറ്റാക്കാനുള്ള ഐഡിയ പറഞ്ഞു തരും എന്നതാണ് ഡീൽ . ( ഈ ലൈൻ സെറ്റാക്കുക എന്ന പ്രയോഗം എനിക്ക് തീരെ ഇഷ്ടമല്ലാത്ത വാക്കാണ്. പ്രണയം എന്ന വാക്കിനെ വല്ലാതെ ചെറുതാക്കുന്ന പോലെ . പക്ഷേ സ്റ്റോറിയിൽ ഒരു കോമഡി സിറ്റ്വുവേഷന് വേണ്ടി മാത്രം ഈ വാക്ക് ഉപയോഗിക്കുന്നു.) * നിഖി താഴേ എത്തുമ്പോൾ മുറ്റത്തെ സ്റ്റോൺ ബഞ്ചിൽ മാധു അകലെക്ക് നോക്കി ഇരിക്കുകയാണ്. " എന്താടാ നിനക്ക് പറ്റിയത് " നിഖി അവന്റെ തോളിൽ കൈ ഇട്ട് അടുത്തായി ഇരുന്നു. " അവൾ എന്താടാ ഈ പറയുന്നേ. ഞാൻ അങ്ങനെയൊന്നും " " എങ്ങനെയൊന്നും " " അവൾ പറഞ്ഞ പോലെ ഇഷ്ടം ഒന്നും " " ദേ വെറുതെ പറയാതെ . നീ നെഞ്ചിൽ കൈ വച്ച് പറ നീ അവളെ വായ നോക്കി ഇരുന്നിട്ടില്ലാ എന്ന് " " എടാ അത് പോലെയാണോ പ്രേമം. ഞാൻ വെറുതെ കോഴിത്തരം കാണിക്കും എങ്കിലും ഈ ലൗ ഒക്കെ . എനിക്ക് പണ്ട് ഒരേ സമയം നാലഞ്ച് ലൈനുകൾ ഉണ്ടായിരുന്നതാടാ . " " അതൊക്കെ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് " നിഖി പറയുന്നത് കേട്ട് മധുവിന്റെ നെറ്റി ചുളിഞ്ഞു.

" നിന്നോടുള്ള ദിവ്യ പ്രണയത്തെ കുറിച്ച് അവൾ ആദ്യം പറഞ്ഞത് എന്നോടാ. എന്നാലും നിന്നെ പോലോരു ഭൂലോക കോഴിയോട് അവൾക്ക് എങ്ങനെ ഇഷ്ടം . ഐ കാൻ ബിലീവ് ദിസ് ആന്റ് ഐം ഷോക്ക്ഡ് മാൻ " " അതെന്താടാ എന്നെ പെൺപിള്ളേർക്ക് പ്രേമിച്ചു കൂടെ . എന്റെ ഈ ഫെയ്സ് , ജിം ബോഡി , സ്മാർട്ടനസ് ആർക്കാ ഇഷ്ടമാവാത്ത് . " " ദേ അവൾ സീരിയസായിട്ടാ . നീ വെറുതെ ഓവർ ജാഡയിട്ട് എല്ലാം കളയണ്ടാ. പോയി യെസ് പറഞ്ഞേക്ക് " " പറയാം അല്ലേ " " മമ് പിന്നെ ഒരു കാര്യം. നിന്റെ കോഴി കുഞ്ഞുങ്ങളെ ഇതോടെ കൂട്ടിൽ കയറ്റി പൂട്ടി ഇട്ടോ. നിന്റെ കോഴിത്തരം കൊണ്ട് ഇനിയും നടന്നാ അവൾ കൈയ്യും കാലും ഒടിച്ച് ഒരു മൂലക്കിടും. നല്ല ഒന്നാന്തരം അച്ചായത്തി കൊച്ചാ അത് " " എയ് അങ്ങനെയൊക്കെ ചെയ്യുമോ " മാധു പേടിയോടെ ചോദിച്ചു. " ചെയ്യും. ഇത് അവൾ തന്നെയാ എന്നോട് പറഞ്ഞത്. അതോണ്ട് മോൻ ഒന്ന് സൂക്ഷിച്ചേക്ക് " നിഖി ഒരു വാണിങ്ങ് കൊടുത്തു. * " എടാ നീ ഇന്നെങ്ങാനും പോയി പറയുമോ . എനിക്ക് ഉറക്കം വരുന്നുണ്ട്. " മരിയ കിടക്കുന്ന റൂമിന് മുന്നിലൂടെ അങ്ങാേട്ടും ഇങ്ങോട്ടും നടക്കുന്നവനെ നോക്കി നിഖി ചോദിച്ചു. " " എനിക്ക് പേടി പോലെ . ഞാൻ ഒന്ന് ബാത്ത് റൂമിൽ പോയി വന്നിട്ട് പറഞ്ഞാ മതിയോ"

" ദേ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ . പോയി പറയടാ പൊട്ടാ " നിഖി ഡോറിൽ തട്ടി കൊണ്ട് അവിടെ നിന്നും ഓടി ഒരു റൂമിനുള്ളിൽ കയറി. മാധു ഒന്ന് ഉമിനീർ ഇറക്കി. വാതിൽ തുറന്നതും മാധു കണ്ണടച്ച് ഒറ്റ പറച്ചിൽ ആയിരുന്നു. " ഒരു ലൈൻ പോലും ഇല്ലാത്ത ഈ കാട്ടു കോഴിയെ പ്രൊപ്പോസ് ചെയ്തതിന് സ്നേഹിച്ചതിന് എല്ലാവരുടേയും മുൻപിൽ വച്ച് തുറന്ന് പറഞ്ഞതിന് സീതാ മഹാലക്ഷ്മിക്ക് അല്ലാ സോറി മരിയാ സോളമന് ഒരുപാട് നന്ദി.... ഐ Love you too" അത് പറഞ്ഞ് കണ്ണടച്ച് കൊണ്ട് തന്നെ തിരിഞ്ഞോടിയതും തല നേരെ ചുമരിൽ ഇടിച്ചു. അത് കണ്ട് നിഖി തലക്ക് കൈ വച്ചു പോയി. " ഈ പൊട്ടാപ്പിയെ കൊണ്ട് ഞാൻ തോറ്റല്ലോ ദൈവമോ..... സോറി ചെറിയ ഒരു കൈ അബദ്ധം ... വാതിലിനരികിൽ നിൽക്കുന്ന ഇന്ദുവിനോടായി പറഞ്ഞ് നിഖി താഴേ വീണ മാധുവിനെയും എണീപ്പിച്ച് വേഗം സ്ഥലം വിട്ടു. ഇതെല്ലാം കണ്ട് ഇന്ദുവും, നിധിയും , മരിയയും , ഫാസിലയും ഉറക്കെ ചിരിക്കാൻ തുടങ്ങി.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story