നീഹാരമായ്: ഭാഗം 69 || അവസാനിച്ചു

neeharamayi

രചന: അപർണ അരവിന്ദ്

ദിവസങ്ങൾ ആർക്കു വേണ്ടിയും കാത്ത് നിൽക്കാതെ വേഗത്തിൽ ഓടി മറഞ്ഞു. ക്രിസ്തുമസ് പ്രമാണിച്ച് നിധിയും ഹരനും വീട്ടിലേക്ക് വന്നിട്ടുണ്ട്. അലക്സി അവരെ വീട്ടിലേക്ക് ക്ഷണിച്ചു എങ്കിലും നിധിയുടേയും ഹരൻ്റെയും കല്യാണം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആയതിനാൽ അവർ സ്നേഹപൂർവം നിരസിച്ചു. നിധിയുടെ വീട്ടു ക്കാരും ഇന്ദുവും എത്തിയതോടു കൂടി വീട് ആകെ ബഹളമയമായിരുന്നു. ഇന്ദുവിന് ഇപ്പോ 9 മാസമായി . " നിങ്ങൾക്ക് ഒരു കാര്യമറിയുമോ ഇന്നലെ കോളേജ് സെലിബ്രേഷന് പോയപ്പോൾ എന്റെ ക്ലാസിലെ പല പെൺകുട്ടികളുംപറഞ്ഞു മാധവിന് വീട്ടിൽ സ്റ്റാർ ഇടേണ്ട കാര്യം ഇല്ലല്ലോ സ്റ്റാർ ആയി വീട്ടിൽ മാധവ് ഉണ്ടല്ലോ എന്ന് . ഈ ഫാൻസിന്റെയൊക്കെ ഒരു കാര്യം " ക്രിസ്മസ് ട്രീ സെറ്റ് ചെയ്യുന്നതിനിടയിൽ മാധു പറഞ്ഞു. "എന്റെ പൊന്നു മോന്റേ വിചാരം നീ വലിയ സ്റ്റാർ ആണെന്നാണോ " " പിന്നല്ലാതെ . ഞാൻ ഉള്ളപ്പോൾ ഈ വീട്ടിൽ വേറെ ഒരു സ്റ്റാറിന്റെ ആവശ്യവുണ്ടോ അമ്മാ " " ആണോ എന്നാ അമ്മയുടെ മോൻ ഒരു കാര്യം ചെയ്യ് ഈ സ്റ്റാർ തൂക്കിയിടാൻ വച്ച കയറും കടിച്ച് പിടിച്ച് ഈ ഉമ്മറത്ത് തൂങ്ങി കിടക്ക് . "

" അമ്മാ അങ്ങനെ പറയരുത് " " ശരിക്കും വാഴയാ സ്റ്റാർ ആണെന്നാ വിചാരം " ക്രിസ്മസ് ട്രീയിൽ മാല ബൾബ് ഇടുന്നതിനിടയിൽ നിഖി പറഞ്ഞു. " നിഖി കഴിഞ്ഞ എക്സാമിന് എന്നെക്കാൾ കുറച്ച് കൂടുതൽ മാർക്ക് വാങ്ങി എന്ന് കരുതി എന്നെ ഇട്ട് വരാൻ വരണ്ടാ " " കുറച്ച് കൂടുതല്ലോ ആ കുട്ടിക്ക് നല്ല മാർക്ക് ഉണ്ട് . നീ പാസ് എങ്കിലും ആയോടാ" " അമ്മ ഇങ്ങനെ കംപയർ ചെയ്യാതെ . ഇവൻ പഠിക്കുന്ന കോളേജിൽ മാർക്ക് വാരി കോരി കൊടുക്കും. എന്റെ കോളേജിൽ അങ്ങനെയല്ലാ " " ആഹ് ഇനി എന്റെ കോളേജിനെ പറഞ്ഞോ. അല്ലാതെ നീ പഠിക്കാഞ്ഞിട്ട് അല്ലാ " " ഞാനൊക്കെ നന്നായി പഠിച്ചതാ" " എന്നാ നിഖി നീയൊരു ചോദ്യം ചോദിച്ചേ " അമ്മ മാധുവിനെ വിടാനുള്ള ഭാവമില്ല. " വാട്ട് ഈസ് എ സെമി കണ്ടക്ടർ " " ഇത് ഈസിയല്ലേ ...... സെമി കണ്ടക്ടർ ഈസ് എ കണ്ടക്ടർ.there are different types of conductor . One is blue shirt conducter which is having experience more than 20 year. Second one is kakki shirt conducter ." "What is the difference between conducter and semi conductor..."

"Conductor is government bus conductor and semi conductor is private bus conductor " " നമിച്ചു മോനേ ഇനി ആ തിരുവാ തുറക്കരുത് പ്ലീസ് " ഇന്ദു കൈ കൂപ്പി പറഞ്ഞു. " ഇതൊക്കെ എന്ത് , ഇനി എനിക്ക് നിങ്ങൾ അറിയാത്ത ഒരുപാട് കഴിവുകൾ ഉണ്ട് " മാധു അഭിമാനത്തോടെ പറഞ്ഞതും ഇന്ദു വയറു താങ്ങി നിലത്തേക്ക് ഇരുന്നു. " അയ്യോ മോളേ" അമ്മ അവളുടെ അരികിലേക്ക് ഓടി വന്നു. " പേടിക്കണ്ടാ ലേബർ പെയിൻ തുടങ്ങിയതാ" അത് പറഞ്ഞ് ഹരൻ അകത്തേക്ക് ഓടി വേഗം കാറിന്റെ കീയുമായി വന്നു. അടുത്തുള്ള ഹോസ്പിറ്റലിലേക്ക് എത്തിച്ചു. മൂന്ന് മണിക്കൂർ കാത്തിരിപ്പിനു ശേഷം ഇന്ദുവിന് ആൺകുട്ടി പിറന്നു. * " അധുന് എന്റെ അതേ മുഖഛായ ആണല്ലേ " അധു എന്ന അധേവിനെ കൈയ്യിൽ എടുത്ത് സെറ്റിയിൽ ഗമയോടെ ഇരുന്ന് മാധു പറഞ്ഞു. " അത് ഓർക്കുമ്പോഴാ എന്റെ പേടി. ഫെയ്സ് കട്ട് മാത്രമല്ലാ നിന്റെ സ്വാഭാവം കൂടി കിട്ടിയാൽ എന്റെ കുട്ടിടെ ഭാവി നശിച്ചു. " തൊട്ടടുത്തിരിക്കുന്ന ഇന്ദു പറഞ്ഞു.

" അതിന് എന്റെ സ്വഭാവത്തിന് എന്താടി ചേച്ചി ഒരു കുഴപ്പം. എന്നെ പോലെ ഒരു നല്ല പയ്യനെ ഈ വാർഡിൽ കാണാൻ കിട്ടില്ല. " " മമ് പിന്നെ " നിഖിയുടെ വകയായിരുന്നു അത്. " ഇവർ ഇങ്ങനെ പലതും പറയും എന്റെ അധുവാവ അതൊന്നും മൈന്റ് ചെയ്യണ്ട . മാമ്മൻ കുഞ്ഞിന് ഒരു പാട്ട് പാടി തരാവേ " മാധു പറഞ്ഞതും ഒന്നും മനസിലായില്ലെങ്കിൽ കുഞ്ഞി ചെക്കൻ ഒന്ന് ചിരിച്ചു. " എന്റെ പുസ്തക താളിലെ പീലി തുണ്ടേ എന്റെ മുക്കുറ്റി പൂവേ താന്തോന്നീ ... ആലോലം താരാട്ടാം എൻ പൂമ്പാറ്റേ കുഞ്ഞോനേ" മാധു പാടി കഴിഞ്ഞതും കുഞ്ഞ് ഉറങ്ങി പോയിരുന്നു. "ഈ ജ്യൂസ് എടുക്കാൻ പോയ നിച്ചു എവിടെ . മനുഷ്യൻ ഇവിടെ തൊണ്ട പൊട്ടി പാടി ശബ്ദം എല്ലാം പോയി. അത് പറഞ്ഞതും അടുക്കളയിൽ നിന്നും ജ്യൂസുമായി നിധി വന്നു. മാധുവിന്റെ അടുത്ത് എത്തുന്നതിന് തൊട്ടു മുൻപേ നിധിയുടെ കെയ്യിൽ നിന്നും ട്രേ വീണു. അവൾ താഴേ വീഴുന്നതിന് മുൻപേ ഹരൻ അവളെ താങ്ങിയിരുന്നു. " യക്ഷി ... യക്ഷി ... " അവളെ എത്ര തട്ടി വിളിച്ചിട്ടും നിധി കണ്ണ് തുറക്കുന്നില്ല.

അതോടെ എല്ലാവരും പേടിച്ചു പോയിരുന്നു. " അച്ഛാ കാറെടുക്ക് " അത് പറഞ്ഞ് ഹരൻ നിധിയെ ഇരു കൈകൾ കൊണ്ടും ഉയർത്തി പുറത്തേക്ക് നടന്നു. കാറിൽ അച്ഛനും നിധിയുടെ അച്ഛനും ഹരനും കയറിയതും കാർ മുന്നോട്ട് എടുത്തു. " നിങ്ങൾ പേടിക്കണ്ട . ബിപി ലോ ആയതായിരിക്കും" അമ്മമാരെ ആശ്വാസിപ്പിച്ചു കൊണ്ട് നിഖിയും മാധുവും പിന്നിൽ ബൈക്കിലും പോയി. " എന്താ നിഖി നിച്ചു കണ്ണ് തുറക്കാത്തത് " ചെയറിലായി ഇരിക്കുന്ന നിഖിയുടെ തോളിലേക്ക് തല വച്ച് മാധു സങ്കടത്തിൽ ചോദിച്ചു." നീയാ കാരണം മാധു " " ഞാനോ " " ആഹ് നീ തന്നെ : നിന്റെ പാട്ട് കേട്ട് അത് സഹിക്കാൻ വയ്യാതെയാ നിച്ചു തല കറങ്ങി വീണത് " " അല്ലാ . ഞാനല്ല " മാധു ഇപ്പോ കരയും എന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. " എടാ പൊട്ടാ അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.

നീ ഇങ്ങനെ സങ്കടപ്പെടാതെ. നീ ജിത്തു എട്ടനെ നോക്കിക്കേ. വല്ല കുഴപ്പവും ഉണ്ടാേ " നിഖി ചോദിച്ചതും മാധു ഹരനെ ഒന്ന് നോക്കി. മുഖത്ത് വലിയ ടെൻഷൻ ഇല്ലാ എന്ന് മാത്രമല്ല ഒരു പുഞ്ചിരി നിറഞ്ഞ് നിൽക്കുന്നുണ്ട്. അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നു. " നിധികക്ക് കുഴപ്പമൊന്നും ഇല്ല. ആളുടെ ഹസ്ബന്റ് ആരാ " ഡോക്ടർ ചോദിച്ചതും ഹരൻ രണ്ടടി മുന്നോട്ട് വന്നു. " Congrats.... നിധിക പ്രെഗ്നന്റ് ആണ് " അത് കേട്ടതും ഹരന്റെ മുഖത്തെ ചിരി ഒന്നു കൂടെ വർദ്ധിച്ചിരുന്നു. * പുതിയ ഒരു അതിത്ഥി കൂടെ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു വീട്ടിൽ ഉള്ള എല്ലാവരും. അതുകൊണ്ട് തന്നെ നിധിയെ തിരിച്ച് ഏർണാകുളത്തേക്ക് വിടാൻ വീട്ടിൽ ആർക്കും താൽപര്യം ഇല്ലാ . പക്ഷേ ഹരന് അവന്റെ യക്ഷിയില്ലാതെ പറ്റാത്തതിനാൽ അവന്റെ വാശിക്ക് മുൻപിൽ വീട്ടുക്കാർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. മാത്രമല്ലാ രണ്ടമ്മമാരും മാറി മാറി ഏർണാകുളത്തെ ഫ്ളാറ്റിൽ വന്ന് നിൽക്കാo എന്ന തിരുമാനത്തിലെത്തുകയും ചെയ്തു. ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് പിറ്റേന്ന് അവർ ഏർണാകുളത്തേക്ക് മടങ്ങി.

നിധി ക്ക് ഇപ്പോ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തൽക്കാലം അമ്മമാർ കൂടെ വരുന്നില്ല. ** " യക്ഷി " ബാൽക്കണിയിൽ ഇരിക്കുന്ന ഹരൻ തന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന നിധിയുടെ കാതിലായി വിളിച്ചു. " മമ്.. പറ ഇന്ദ്രേട്ടാ " " നീ ഹാപ്പിയാണോ " " അതെന്താ അങ്ങനെ ഒരു ചോദ്യം " " നീ ആദ്യം ഉത്തരം പറ " " " ഞാൻ ഒരുപാട് ഒരുപാട് ഹാപ്പിയാണ്. എന്റെ കൂടെ ഇങ്ങനെ ചേർത്ത് പിടിച്ചിച്ച് ഇന്ദ്രേട്ടൻ, നമ്മുടെ കുഞ്ഞ്, ഒരു പാട് സ്നേഹിക്കുന്ന നമ്മുടെ ഫാമിലി . ഇതൊക്കെ പോരെ ഞാൻ ഹാപ്പിയാകാൻ " അവൾ പറയുന്നത് കേട്ട് ഹരൻ അവളുടെ നെറുകയിലായി ഉമ്മ വച്ചു. ഫോണിൽ മെസേജ് നോട്ടിഫിക്കേഷൻ വന്നതും നിധി ഓപ്പൺ ചെയ്തു നോക്കി. " Congrats dear ❤️" അത് കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. " ഭൂമികയാ . വിഷ് ചെയ്യാൻ വിളിച്ചതാ " " മമ്" ഹരൻ ഒന്ന് മൂളുക മാത്രം ചെയ്തു. ഇപ്പോ ഭൂമികയും നിധികയും വൈദേഹിയും കട്ട ഫ്രണ്ട്സാണ്. അന്ന് ഹരന്റെ കയ്യിൽ നിന്നും വേണ്ടത് കിട്ടിയതോടെ ഭൂമി നന്നായി.

ഇപ്പോ ആള് തൃശ്ശൂരിൽ തന്നെ ഒരു ഓഫീസിൽ അകൗണ്ടന്റായി വർക്ക് ചെയ്യുന്നു. വൈദേഹി പ്രസവിച്ചു പെൺ കുഞ്ഞാണ്. നന്ദനാണെങ്കിൽ അന്നത്തെ കേസിന് പുറമേ മറ്റ് ചില കേസുകൾ കൂടെ തെളിഞ്ഞതോടെ ബാക്കിയുള്ള ജീവിതം ജയിലിനുള്ളിൽ ആയി അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി. * നിധിക്ക് ഇപ്പോൾ ഒൻപതാം മാസം ആയി . അതോടെ അവളെ ഹരന്റെ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു. നിധിയുടെ ഡേറ്റ് അടുത്ത് വരുന്തോറും ഹരനായിരുന്നു കൂടുതൽ ടെൻഷൻ. രാത്രിയെല്ലാം ഉറക്കം കളഞ്ഞ് നിധിക്ക് കാവൽ ഇരിക്കും. രാത്രി ലേബർ പെയിൻ വന്നതോടെ നിധിയെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു. രണ്ട് മണിക്കൂർ കാത്തിരിപ്പിനൊടുവിൽ നേഴ്സ് വെള്ള തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞി ചെക്കനെ ഹരന്റെ കൈയ്യിലേക്ക് വച്ച് കൊടുത്തു

. " ത്രിലോക് " അവൻ മനസിൽ പറഞ്ഞ് കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വച്ചു. ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു ഹരന് അപ്പോൾ . കുറച്ച് മണിക്കൂർ കഴിഞ്ഞതും നിധിയെ റൂമിലേക്ക് മാറ്റി. കുഞ്ഞിനെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് കണ്ണടച്ച് കിടക്കുന്ന നിധിയുടെ നെറുകയിലായി ഹരൻ ഉമ്മ വച്ചു. ആ സ്പർശനം തിരിച്ചറിഞ്ഞ പോലെ നിധി കണ്ണ് തുറന്നു. " I love you yakshi ......" അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു. രണ്ടിൽ വസിക്കുന്ന ഒരാെറ്റ ആത്മാവായി ഇനിയും തുടരുകയാണ് നിധിയുടേയും അവളുടെ ഹരന്റെയും പ്രണയം.... IN LOVE There is only one cast.... the cast of humanity (ഹരൻ 💕 നിധിക ) There is only one religion.... the religion of love ( ഡേവിഡ് 💞 ഫാസില) There is only one language..... The language of heart ( അലക്സി 💓 ശ്രീദേവി) അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story