നീഹാരമായ്: ഭാഗം 7

neeharamayi

രചന: അപർണ അരവിന്ദ്

"എന്താ ഇന്ദിരേ നീ ഇവിടെ ഒറ്റക്ക് ഇരിക്കുന്നത് " സന്ധ്യ കഴിഞ്ഞിട്ടും ഉമ്മറത്ത് ഇരിക്കുന്ന അമ്മയെ കണ്ട് ടൗണിൽ പോയി വന്ന അച്ഛൻ ചോദിച്ചു. " ഒന്നൂല്ല. അകത്ത് മാധുവും നിച്ചു മോളും ടിവി കാണാ. അതുകൊണ്ട് ഞാൻ ഇവിടെ വന്നിരുന്നതാ" " അപ്പോ അവരുടെ കൂടെ ഇരിക്കാമായിരുന്നില്ലേ." " എയ് ആ കുട്ടി ആകെ മാധുവിനോടെ സംസാരിക്കുന്നുള്ളു. നമ്മളോടുള്ള അകൽച്ച കാണുമ്പോൾ ഒരു സങ്കടം " " താൻ അതൊന്നും കാര്യമാക്കണ്ട . എല്ലാം ശരിയാവും " അമ്മയേയും കൂട്ടി അച്ഛൻ അകത്തേക്ക് നടന്നു. " മാധു ജിത്തു എവിടെ " " റൂമിൽ ഉണ്ടാകും" "കല്യാണ ഫോട്ടോ ഫ്രെയിം ചെയ്ത് കിട്ടിയിട്ടുണ്ട്. ഒന്ന് ഇവിടെ ഹാളിലും ഒന്ന് നിങ്ങളുടെ റൂമിലും വച്ചേക്ക് . ഞാൻ പോയി ഒന്ന് കുളിക്കട്ടെ " അച്ഛൻ കയ്യിലെ കവർ നിധികക്ക് കൊടുത്ത് റൂമിലേക്ക് പോയി. "താ നിച്ചു ഞാൻ നോക്കട്ടെ " മാധു അത് വാങ്ങി ഫ്രെയിം പുറത്തേക്ക് എടുത്തു. " നല്ല രസം ഉണ്ടല്ലേ " അമ്മ " മ്മ്. ഇത് നമ്മുക്ക് ഇവിടെ ഹാങ്ങ് ചെയ്യാം " തങ്ങളുടെ ചെറുപ്പം മുതലുള്ള ഫോട്ടോസ് ചുമരിൽ വച്ചിരിക്കുന്ന കൂട്ടത്തിൽ മാധു അത് വച്ചു.

" ഇതിൽ ഹരന്റെ ജനിച്ചപ്പോഴുള്ള ഫോട്ടോ കാണാൻ ഇല്ലാലോ " നിധിക സംശയത്തോടെ ചോദിച്ചു. " ചേച്ചി ശരിക്ക് നോക്ക് ഇതിൽ ഉണ്ടാകും" " നീയും ഉണ്ട് , ഇന്ദ്രിക ചേച്ചിയും ഉണ്ട് ഹരൻ എവിടെ" അത് കേട്ട് മാധു അമ്മയെ ഒന്ന് നോക്കി. അമ്മയുടെ മുഖത്ത് ടെൻഷൻ ആണ് . " അത് പിന്നെ എട്ടൻ ജനിക്കുന്ന കാലം എന്ന് പറയുമ്പോൾ ഇന്ത്യക്ക് സ്വതന്ത്രം കിട്ടുന്നതിന് മുൻപ് അല്ലേ . അന്നത്തെ ക്കാലത്ത് ഈ ക്യാമറ കിട്ടാനൊക്കെ ബുദ്ധിമുട്ടായിരുന്നു അതാ " " പോടാ അവിടുന്ന് . ഹരന് അത്രക്ക് പ്രായമൊന്നും ഇല്ല. " " കേട്ടോ അമ്മേ ഭർത്താവിനെ പറഞ്ഞപ്പോൾ ഭാര്യക്ക് സഹിച്ചില്ല. " " മാധു... "നിധിക നീട്ടി വിളിച്ചും മാധു വളിച്ച ഒരു ചിരി ചിരിച്ചു. " മോള് ഇത് റൂമിൽ കൊണ്ട് പോയി വച്ച് ജിത്തുവിനെ കഴിക്കാൻ വിളിച്ചിട്ട് വാ" " മ്മ് " അവൾ ഫോട്ടോയും എടുത്ത് മുകളിലേക്ക് നടന്നു. " അയാളെക്കാളും കാണാൻ ഭംഗി എന്നേയാ . പക്ഷേ അകലേ നിന്ന് നോക്കുമ്പോൾ ചെറിയ രസം ഉണ്ട് . പറഞ്ഞിട്ട് എന്താ കാര്യം കയ്യിലിരിപ്പ് ശരിയല്ലല്ലോ. കാലമാടൻ തെണ്ടി...അയ്യോ എന്റെമ്മേ " ഫോട്ടോ നോക്കി കുറ്റം പറഞ്ഞ് ചെന്ന് നെറ്റി നേരെ ചുമരിൽ ചെന്നിടിച്ചു. " നാശം പിടിക്കാൻ ... " അവൾ നെറ്റി ഉഴിഞ്ഞ് ചുമരിന്നിട്ട് ഒരു ചവിട്ട് കൊടുത്തു. " അയ്യോ എന്റെ കാല് "

അവൾ വേദനയോടെ താഴേക്ക് ഇരുന്നു. " മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണ അവസ്ഥ. എന്റെ ദൈവമേ ഞാൻ അമ്പലത്തിൽ കയറാത്തതിന് നീ പകരം ചോദിച്ചതല്ലേ " അവൾ നെറ്റിയിൽ കൈ വച്ച് കരയുന്നത് കണ്ടാണ് ഹരൻ റൂമിൽ നിന്നും ഇറങ്ങി വന്നത്. " എന്താ പറ്റിയത് " അവൻ അവളുടെ അരികിലേക്ക് ഓടി വന്നു. " എന്റെ നെറ്റിയും കാലും ചുമരിൽ ഇടിച്ചു " അവൾ വിതുമ്പി കൊണ്ട് പറഞ്ഞു. " എവിടെ നോക്കട്ടെ ... സ്വപ്നം കണ്ട് നടന്നാ ഇങ്ങനെയിരിക്കും " അവൻ നോക്കി പേടിപ്പിച്ച് അവളുടെ നെറ്റി ഉഴിയാൻ കൈ നീട്ടി എങ്കിലും പെട്ടെന്ന് കൈ പിൻ വലിച്ചു. " അമ്മാ... ഓടി വാ " അവൻ ഉറക്കെ വിളിച്ചു. " അമ്മേ ദാ എട്ടൻ വിളിക്കുന്നു. മിക്കവാറും ആ ഫോട്ടോ ഫ്രെയിം കൊണ്ട് നിച്ചു എട്ടന്റെ തലക്കിട്ട് കൊടുത്തു കാണും " മാധുവും അമ്മയും മുകളിലേക്ക് ഓടി. " എട്ടനിത് എന്ത് പണിയാ കാണിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പറഞ്ഞു തീർത്താ പോരെ . എന്തിനാ നിച്ചുവിനെ ഉപദ്രവിക്കുന്നത് " നിധികയുടെ ഇരുപ്പും ഹരന്റെ നിൽപ്പും കണ്ട് കിട്ടിയ ഗ്യാപ്പിൽ മാധു ഡയലോഗടിച്ചു. " ഇവള് കണ്ണും മൂക്കും ഇല്ലാത്തെ ഇവിടെ കെട്ടി മറഞ്ഞ് വീണതിന് ഇനി എന്റെ നെഞ്ചത്തോട്ട് കയറ്. അല്ലെങ്കിലും ഞാനാണല്ലോ ഇവിടത്തെ പ്രശ്നക്കാരൻ " ഹരൻ നേരെ താഴേക്ക് പോയി.

നിധികക്ക് നല്ല വേദന ഉണ്ടായിരുന്നു എങ്കിലും അമ്മ ഉഴിഞ്ഞു തന്നപ്പോൾ അത് കുറഞ്ഞു. അവർ ഭക്ഷണം കഴിക്കാൻ താഴേക്ക് വന്നു. * " അമ്മ വിളിച്ചപ്പോൾ വീട്ടിലേക്ക് എന്നാ വിരുന്നിന് വരുന്നത് എന്ന് ചോദിച്ചു "നിധിക അച്ഛനോടും അമ്മയോടും ആയി ചോദിച്ചു. " ഈ ആഴ്ച്ചയിൽ തന്നെ ജിത്തുവിന് ഒഴിവുള്ള ദിവസം നോക്കി പോയി വാ . ഈ കാര്യം ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു. " അമ്മ " അല്ലാ എന്റെ പുന്നാര മകന് ചേച്ചിയുടെ വാലിൽ തൂങ്ങി നടക്കാനാണോ പ്ലാൻ ക്ലാസിൽ പോവുന്നില്ല. " അച്ഛൻ " ഇനി എന്തായാലും അടുത്ത മാസം പോവാം. കല്യാണത്തിന്റെ ക്ഷീണമൊക്കെ ഒന്ന് മാറട്ടെ" " കല്യാണം കഴിച്ച അവൻ ഒരു ക്ഷീണവും ഇല്ലാതെ ജോലിക്ക് പോകാൻ തുടങ്ങി.അപ്പോ നിന്നക്കെന്താ ഇനി ഒരു പ്രത്യേകത. പത്തിരുപത് ദിവസമായില്ലേ കോളേജിന്റെ പടി ചവട്ടിയിട്ട്. കയ്യിലിരുപ്പിന്റെ ഗുണം " " മതി ഉപദേശം നിർത്തിയെ . ഞാൻ നാളെ മുതൽ പോക്കോള്ളാം. അല്ലെങ്കിലും എന്നെ കാണാതെ എന്റെ ഫാൻ ഗേൾസ് സങ്കടത്തിലായിരിക്കും. " അവൻ പറയുന്നത് കേട്ട് ഒരു പൊട്ടിച്ചിരി ഉയർന്നു എങ്കിലും ഹരന്റെ ഒരു നോട്ടത്തിൽ എല്ലാവരും നിശബ്ദരായി. * കിടക്കാനായി നിധിക റൂമിലേക്ക് വരുമ്പോൾ ഹരൻ അവിടെ ഉണ്ടായിരുന്നില്ല.

അവൾ ബെഡ് ശരിക്ക് വിരിച്ച് കിടന്നു. അപ്പോഴാണ് താൻ കിടക്കുന്നതിന് ഒപ്പാേസിറ്റുള്ള ടേബിളിലായി ഇരിക്കുന്ന തങ്ങളുടെ വിവാഹ ഫോട്ടോ കണ്ടത്. " നീ ഒറ്റ ഒരാൾ കാരണമാണ് എന്റെ തലയും കാലും വേദനിച്ചത്. അധികം കളിച്ചാൽ നിന്നെ ഞാൻ എറിഞ്ഞ് പൊട്ടിക്കും. നാശം പിടിച്ച ഫോട്ടോ കയ്യിലേക്ക് കിട്ടിയില്ലാ അപ്പോഴേക്കും മനുഷ്യന് പണി കിട്ടി " ബെഡിൽ കിടക്കുന്ന നിധികയെ കണ്ടാണ് ഹരൻ റൂമിലേക്ക് വന്നത്. അവളുടെ സംസാരം കേട്ട് ഫോണിലായിരിക്കും എന്നാണ് അവൻ കരുതിയത്. പക്ഷേ പിന്നെ നോക്കിയപ്പോഴാണ് ഫോട്ടോയിൽ നോക്കിയാണ് സംസാരിക്കുന്നത് എന്ന് മനസിലായത്. " ഇതിന് ശരിക്കും വട്ടാ " അവൻ പിറുപിറുത്തു കൊണ്ട് ഫോണും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. നിധിക ഉറങ്ങുന്ന വരെ ഹരൻ ഫോണും നോക്കി ബാൽക്കണിയിൽ തന്നെ നിന്നു . കുറേ കഴിഞ്ഞ് അവൻ അകത്തേക്ക് വന്നപ്പോഴേക്കും നിധിക ഉറങ്ങിയിരുന്നു. അവൻ ഫോൺ ടേബിളിൽ വച്ച് ബെഡിനരികിലേക്ക് വന്നു. " ഇവൾ ഇങ്ങനെ കിടന്നാ ഞാൻ എവിടെ കിടക്കും. അങ്ങ് നീങ്ങി കിടക്ക് ശവമേ" അവൻ അവളെ തള്ളി നീക്കി. എന്നാൽ നിധിക അതൊന്നും അറിഞ്ഞില്ല. " ഇവളിത് എന്ത് ഉറക്കമാ . ആന ചവിട്ടിയാലും അറിയില്ല. " അവൻ പിറുപിറുത്തു കൊണ്ട് മറു സൈഡിലായി കിടന്നു. " ഇ... ഇച്ചായാ...എന്താ എന്നെ കൊ... കൊണ്ടു പോകാൻ വരാ ... വരാഞ്ഞത് " " തുടങ്ങി അവളുടെ പിച്ചും പേയും പറയൽ. ഉറക്കത്തിലും മനുഷ്യന് ഒരു സമാധാനം തരില്ല. യക്ഷി "

അവൻ ചെവി പൊത്തി കണ്ണടച്ചു. ** രാവിലെ ഫോൺ കോൾ കേട്ടാണ് നിധിക ഉറക്കം ഉണർന്നത്. അമ്മയാണ് വിളിക്കുന്നത്. സ്ഥിരം പറയുന്ന ഉപദേശങ്ങൾ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളഞ്ഞു.എഴുന്നേറ്റ് ചെന്ന് ഫ്രഷായി താഴേക്ക് വന്നു. ഹരൻ രാവിലത്തെ നടത്തം കഴിഞ്ഞ് ഗേറ്റ് കടന്ന് അകത്തേക്ക് വരുമ്പോൾ ഹാളിലായി നിധിക നിൽക്കുന്നുണ്ട്. അവളുടെ നോട്ടം താൻ എടുക്കാൻ നിൽക്കുന്ന ന്യൂസ് പേപ്പറിലാണ് എന്ന് മനസിലായതും ഹരൻ സ്റ്റേപ്പിനരികിലേക്ക് ഓടി. പക്ഷേ ജസ്റ്റ് മിസ്റ്റിന് പേപ്പർ നിധിക കൈക്കലാക്കി. " ന്യൂസ് പേപ്പർ താടി " " ഇല്ല. എനിക്ക് വായിക്കണം " " ഇതിൽ രണ്ടെണ്ണം ഇല്ലേ . ഒന്ന് എനിക്ക് താ" " ഇല്ല. എനിക്ക് രണ്ടും വേണം വായിക്കാൻ " " നിനക്ക് മര്യാദക്ക് ചോദിച്ചാ തരാൻ പറ്റില്ലേ. താടി എന്റെ ന്യൂസ് പേപ്പർ. ഇത് ഞാൻ പൈസ കൊടുത്ത് വാങ്ങിക്കുന്നതാ" " ആണോ നന്നായി പോയി. താൻ പോയി കേസ് കൊടുക്കടോ " " നീ നശിച്ചു പോവുമെടി പണ്ടാരകാലി" അവളെ നോക്കി പറഞ്ഞ് ഹരൻ അകത്തേക്ക് കയറി. " ഇനി നശിക്കാൻ ഒന്നും ബാക്കിയല്ല . തന്നെ കെട്ടിയതോടെ എല്ലാം നശിച്ചു "പിന്നിൽ നിന്നും നിധി വിളിച്ചു പറഞ്ഞു. "ഇയാള് ശരിക്കും ഒരു പാവമാ . സ്വന്തം പൈസ കൊടുത്ത് വാങ്ങിച്ച പേപ്പർ തട്ടി പറിച്ച് വാങ്ങാൻ ഉള്ള കഴിവ് പോലും ഇല്ല .

ഇയാൾ ശരിക്കും ജേണലിസ്റ്റ് തന്നെയാണോ . ചിലപ്പോ ക്യാമറാ മാൻ ആയിരിക്കും. ക്യാമറാമാൻ ഹരൻ ഇന്ദ്രജിത്തിനൊപ്പം നിധിക " അവൾ ചിരിയോടെ പറഞ്ഞ് കൈയ്യിലെ ന്യൂസ് പേപ്പർ നിവർത്തി. " ഇന്നെന്താ നേരത്തെ എണീറ്റോ നിച്ചു " " ആഹ്. നീ എവിടേക്കാ ഇത്ര രാവിലെ ഒരുങ്ങി " ഉമ്മറത്തേക്ക് വന്ന മാധുവിനെ കണ്ട് അവൾ ചോദിച്ചു " ഞാൻ ഇന്ന് വീണ്ടും കോളേജിൽ പോവാൻ തുടങ്ങാ . 20 ദിവസത്തെ സസ്പെൻഷനു ശേഷം മാധവ് ദേവജിത്ത് കോളേജിലേക്ക് തിരികെ പോകുകയാണ്. പുതിയ ചില കളികൾ കളിക്കാനും പഠിപ്പിക്കാനും " മാധു തോൾ ചരിച്ചു കൊണ്ട് പറഞ്ഞു " സസ്പെൻഷനോ എന്തിന് " " അതൊന്നും പറയാതെ ഇരിക്കുന്നതാ നിച്ചു നല്ലത്. ജൂനിയർ പെൺകുട്ടിയെ ചെറുതായി ഒന്ന് റാഗ് ചെയ്തതാ . അവൾ പ്രിൻസിപ്പാളിന്റെ എട്ടന്റെ മകൾ ആയിരുന്നു എന്ന് സസ്പെൻഷൻ ലെറ്റർ അടിച്ച് കൈയ്യിൽ കിട്ടിയപ്പോഴാണ് അറിഞ്ഞത്. 15 ദിവസമേ സസ്പെൻഷൻ ഉണ്ടായിരുന്നുള്ളു. പിന്നെ കല്യാണവും മറ്റു തിരക്കും ആയി 5 ദിവസം കൂടി ലീവാക്കി. സംസാരിച്ച് നിൽക്കാൻ സമയമില്ലാ . ഞാൻ പോയി ഫുഡ് കഴിക്കട്ടെ " മാധു തിരക്കിട്ട് അകത്തേക്ക് തന്നെ പോയി. " അയ്യോ ഇഗ്ലീഷോ . നമ്മുക്ക് മലയാളം മതി " അവൾ കയ്യിലെ ഇഗ്ലീഷ് ന്യൂസ് പേപ്പർ താഴേ വച്ച് മലയാളം പേപ്പർ എടുത്തു. " ഇതിൽ മൊത്തം വെട്ടും കുത്തും പീഡനവും മാത്രമേ ഉള്ളല്ലോ " അവൾ പേപ്പർ വായിച്ചു കൊണ്ട് പറഞ്ഞു. അത്ര സമയം ഒരു പെട്ടി ഓട്ടോ നിറയെ വാഴയുമായി ഗേറ്റ് കടന്ന് മുറ്റത്ത് വന്ന് നിന്നു. അതിൽ നിന്നും ഒരു ന്യൂജൻ പയ്യൻ ഇറങ്ങി വന്ന് മുഖത്തെ സ്പെക്സ് അഴിച്ചു. " എടാ ക്ലോസറ്റ് ബ്രഷേ ... ഇറങ്ങി വാടാ " ആ പയ്യൻ അകത്തേക്ക് നോക്കി വിളിച്ചു. അവനെ പോലെ മറ്റൊരു ന്യൂജൻ പയ്യനും കൂടി പെട്ടിയോട്ടോയുടെ പിന്നിൽ നിന്നും ചാടി ഇറങ്ങി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story