നീലകണ്ണുള്ള സുൽത്താൻ: ഭാഗം 1

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

"മിത്രാ...... ഡീ.... ഈ പെണ്ണ് ഇതെവിടെ പോയി കിടക്കുവാണോ ആവോ.... " പ്രഭാവതി അടുക്കളയിൽ നിന്നും നിന്നും മിത്രയെ വിളിച്ചു കൊണ്ട് പിറുപിറുത്തു. "ചേച്ചി ദേ ആ പാടത്തൂടെ കൊച്ചു പിള്ളേരെ കൂടെ ഓടികളിക്കുന്നുണ്ട് 🤭" "ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ ഭഗവാനെ... കോളേജിൽ പഠിക്കുന്ന പെണ്ണാ... ഇപ്പോഴും കൊച്ചു കുട്ടിയാണെന്ന വിചാരം.എന്റെ വയറ്റിൽ തന്നെ ഇവള് വന്ന് പിറന്നല്ലോ.....🤦🏻‍♀️"(പ്രഭാവതി) "എന്റെ പ്രഭേ... അവള് കുഞ്ഞല്ലേടി.... ഇപ്പോഴല്ലേ ഇങ്ങനെ ഒക്കെ കളിക്കാൻ പറ്റു." മിത്രയുടെ അച്ഛൻ അടുക്കള വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു. "പിന്നെ...കൊച്ചുകുട്ടി. കല്യാണപ്രായം ആയ പെണ്ണാ അവള്. അവളെ പറഞ്ഞയക്കാനുള്ള ഒരു ഉദ്ദേശവും ഇല്ലേ നിങ്ങള്ക്ക്. " "അവൾക്കു വിധിച്ച ആള് വരുമ്പോ ഞാൻ അവളെ അവന്റെ കൈയിൽ എൽപ്പിക്കും. അതുവരെ എന്റെ കുട്ടി അവൾക്ക് ഇഷ്ട്ടമുള്ള പോലെ നടക്കട്ടെ..."(അച്ഛൻ ) "മ്മ്.. കാത്തിരുന്നോ....

ഇപ്പൊ വരും "(അമ്മ) "ആഹ്ഹ് ദേ വന്നല്ലോ ചേച്ചി." "എടാ അക്കൂസ്‌ നാളെ നമ്മക്ക് സാറ്റ് കളിക്കാം. അല്ലേൽ വേണ്ട നാളെ എനിക്ക് കോളേജിൽ പോണം മറ്റന്നാൾ കളിക്കാം. Ok " "Ok ചേച്ചി "(അക്കു) "Oo ഊര് തെണ്ടീട്ടു വന്നോ മഹാറാണി."(അമ്മ ) മിത്ര എല്ലാവരെയും നോക്കി ഒരു അവിഞ്ഞ ചിരി പാസ്സാക്കി കൊടുത്തു. (നിങ്ങൾക്കൊന്നും മനസ്സിലായില്ലല്ലേ... മിത്രയാണ് നമ്മുടെ നായിക. ഗോപിനാഥിന്റെയും പ്രഭാവതി യുടെയും മൂത്ത മകൾ മിത്ര ഗോപിനാഥ്. ഒരു അനിയൻ ഉണ്ട് ആരവ് ഗോപിനാഥ്. ഒരു പാവപ്പെട്ട കുടുംബം. ഗോപിനാഥൻ ഒരു കുഞ്ഞ് പലചരക്കു കട നടത്തുന്നു. ആ കടയാണ് അവരുടെ ഏക വരുമാന മാർഗം. അമ്മ ഹൗസ് wife. മിത്ര BA. Politics സെക്കണ്ട് year ഇന് പഠിക്കുന്നു. ആരവ് പ്ലസ് one ൽ പഠിക്കുന്നു.) "മിന്നൂട്ടിയെ നാളെ കോളേജിൽ പോണ്ടേ നിനക്ക്."(അച്ഛൻ മിത്രയെ മിന്നൂട്ടിന്നാണേ വിളിക്കുന്നെ) "പോണോല്ലോ അച്ചേ.....

നാളെ ഓണം celibration ആണ്. പൊളിക്കണം നാളെ.😎"മിത്ര വല്യ ഗമയിൽ പറഞ്ഞു. "ആ കോളേജ് പൊളിക്കാണ്ടിരുന്ന മതി. വേറെ കുട്ടികൾക്കും അവിടെ പഠിക്കേണ്ടതാണേ..." ആരവ് മിത്രയെ കളിയാക്കികൊണ്ട് പറഞ്ഞു. "നീ പോടാ എരപ്പെ... അനിയനാണെന്നൊന്നും നോക്കൂല. ഭിത്തി തേച്ച് വെക്കും നിന്നെ. അവിടുന്ന് വടിച്ച് എടുക്കേണ്ടി വരും. So അടങ്ങി ഒതുങ്ങി ഇരുന്നോ..😏" "പോടീ പരട്ട കെളവി ചേച്ചി... നീ എന്നെ ഞൊട്ടും.... ഹും " ആരവ് അത് പറഞ്ഞതും ....'ടപ്പോ'..... എന്നൊരു സൗണ്ട്. വേറെ ഒന്നുമല്ല ആരവിന്റെ നടുപ്പുറം നോക്കി മിത്ര പൊട്ടിച്ചു. "അയ്യോ എന്റമ്മേ എന്റെ നടു ഒടിച്ചേ..... " ആരവ് നടു ഉഴിഞ്ഞുകൊണ്ട് മിത്രയെ അടിക്കാനായി ഓടി. രണ്ടും കൂടെ പിന്നെ അങ്ങ് പൊരിഞ്ഞ അടിയായി. അവസാനം പിണങ്ങി ഒരു മൂലയ്ക്ക് പോയി ഇരുന്നു. "ഇത് രണ്ടും എന്നാണാവോ ഒന്ന് നന്നാവുന്നേ.... " അമ്മ മുകളിലേയ്ക്ക് നോക്കി ആത്മഗതം പറഞ്ഞു.

ഇതേ സമയം മറ്റൊരിടത്തു............ "നിന്നോടുള്ള എന്റെ പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പ്രണയിനി കാലങ്ങൾ മുൻപ് പിറവിഎടുത്തതാണ്. പരസ്പരം അറിയാതെ പോയെ നമ്മുടെ പ്രണയം ഈ ജന്മത്തിലെങ്കിലും പൂവണിയണം. നമുക്കായ് അന്ന് വിരിഞ്ഞ വാഖ പൂക്കളെ സാക്ഷിയാക്കി നിനക്കായ്‌ എന്റെ പ്രണയം സമർപ്പിക്കും." ചുമരിൽ വരച്ച മിത്രയുടെ ചിത്രത്തിൽ തലോടികൊണ്ട് നീലകണ്ണുകൾ ഉള്ള അവൻ മൊഴിഞ്ഞു. 🍁🍁🍁🍁🍁🍁🍁 ....................................... "അമ്മേ അച്ഛാ.... ഞാൻ പോയിട്ട് വരാവേ..... " പിറ്റേന്ന് രാവിലെ കോളേജിൽ പോകാനായി വീട്ടിൽ നിന്നിറങ്ങി കൊണ്ട് അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു. "എടീ ചേച്ചി... നീ തിരിച് വരുമ്പോ എനിക്ക് ഒരു ചാർട്ട് പേപ്പർ കൂടി വാങ്ങീട്ട് വരണേ.... " ആരവ് പുറത്തേക്കു വന്നുകൊണ്ട് വിളിച്ചു പറഞ്ഞു. "ആഹ്ഹ്... ശെരി " എല്ലാവരോടും യാത്ര പറഞ്ഞു അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു.

ഓണം സെലിബ്രേഷൻ ആയതുകൊണ്ട് തന്നെ ഡ്രസ്സ്‌ കോഡ് ഉണ്ടായിരുന്നു. ഗോൾഡൻ കളർ ഡിസൈൻ ചെയ്ത സെറ്റ് സാരിയായിരുന്നു അവളുടെ വേഷം. നീളമുള്ള മുടി നിവർത്തി ഇട്ട് മുടിയുടെ അടിയിൽ കൂടി മുകളിലേയ്ക്ക് മുല്ലപ്പൂവ് വെച്ച് കെട്ടിയിരിക്കുന്നു. കാതിൽ ജിമിക്കി കമ്മലും കഴുത്തിൽ ഒരു സിമ്പിൾ ഗോൾഡൻ കളർ മാലയും, ഒരു കറുത്ത കുഞ്ഞ് പൊട്ടും അതിന് മുകളിലായി ചന്ദന കുറി.കണ്ണുകൾ വാലിട്ട് എഴുതിയിരുന്നു.കൈയിൽ കുപ്പി വളകൾ. ഇതായിരുന്നു മിത്രയുടെ വേഷം. ബസ് സ്റ്റോപ്പിൽ എത്തിയപ്പോ തന്നെ കുറെ കോഴികൾ ഇരുന്നു കമന്റ്‌ അടിക്കുന്നുണ്ട്. അതൊന്നും വകവെക്കാതെ വാചിലേക്കും റോഡിലേക്കും ഇടയ്ക്കിടയ്ക്ക് നോക്കി അവൾ നിന്നു. "ഓഹ്.... പുല്ല്... ഈ ബസ് എവിടെ പോയി കിടക്കുവാണോ എന്തോ.... " പതിയെ പിറുപിറുത്തുകൊണ്ട് ബുസുകാരുടെ അപ്പുപ്പനും അവരുടെ കുടുംബക്കരെയും എല്ലാം മനസ്സിൽ തെറിയും വിളിച്ചു നിന്നപ്പോൾ ദൂരെ നിന്നും ലക്ഷ്മി ബസിന്റെ ഹോൺ അടി കേട്ടു.

"ഹാവൂ.. ഇപ്പോഴെങ്കിലും വന്നല്ലോ.. " ബസിൽ കേറി സൈഡ് സീറ്റിൽ ഇരുന്നു. രാവിലെ ആയതുകൊണ്ട് തന്നെ ബസിൽ അധികം ആളുണ്ടായിരുന്നില്ല. കോളേജ് എത്താൻ 1 മണിക്കൂർ യാത്ര ഉള്ളതുകൊണ്ട് തന്നെ ബാഗിൽ നിന്നും ഫോൺ എടുത്ത് കുത്തികൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു anknow നമ്പറിൽ നിന്നും msg വന്നു. സംശയത്തോടെ മിത്ര open ആക്കി നോക്കി. "സാരി നേരെ പിടിച്ചിടെടി കോപ്പേ....😡😡" Msg കണ്ടതും മിത്ര വേഗം തന്നെ അവളുടെ സാരിയിലേക്ക് നോക്കി. വയറിന്റെ ഭാഗത്തു കുത്തിയിരുന്ന പിൻ പൊട്ടി കിടക്കുന്നു. പെട്ടെന്ന് തന്നെ അത് ശെരിയാക്കിയ ശേഷം ആ msg വന്ന നമ്പർ നോക്കി. ഒരു പരിചയവും ഇല്ലാത്ത നമ്പർ. "ഇതാരുടെ നമ്പർ ആയിരിക്കും " മിത്ര ആ നമ്പറിലേയ്ക്ക് msg അയച്ചു. 'ഇതാരാ... മനസ്സിലായില്ല.' ഉടൻ തന്നെ തിരിച്ച് replay വന്നു. 'ആരാണെന്ന് പറഞ്ഞാൽ തനിക്ക് അറിയില്ല. നീ എന്നെ കണ്ടിട്ടുമില്ല. ഇപ്പൊ msg അയക്കണം എന്ന് വിചാരിച്ചതല്ല. പക്ഷെ സാരി മാറി കിടന്നപ്പോ ഇതല്ലാതെ വേറെ ഒരു വഴിയും കണ്ടില്ല.

' 'നിങ്ങൾ ആരാണെന്ന് പറയൂ.' 'അത് ഇപ്പൊ നീ അറിയണ്ട. സമയമാവുമ്പോൾ അറിയിക്കാം. പിന്നെ... ആ സാരിയൊക്കെ നേരെ ഇട്ടോണ്ട് പൊക്കോണം kettallo😡' 'എന്റെ കാര്യത്തിൽ ഇടപെടാൻ നിങ്ങൾ ആരാ...😠' 'നിന്നിൽ പൂർണ അവകാശമുള്ളവൻ ' "ഇതാരാ എന്റെ ഈശ്വരാ... ഇനി എന്നെ ആരെങ്കിലും പറ്റിക്കുന്നതാണോ... പറ്റിക്കുന്നതാണെങ്കിൽ എന്റെ ഡ്രെസ്സിന്റെ കാര്യമൊക്കെ എങ്ങനെ അറിയാൻ പറ്റും. ഈ ബസിലുള്ള ആരെങ്കിലും ആയിരിക്കോ.🤔" മിത്ര മനസ്സിൽ പറഞ്ഞു കൊണ്ട് ബസിലുള്ളവരെ എല്ലാവരെയും നോക്കി. ................................. തുടരും

Share this story