നീലകണ്ണുള്ള സുൽത്താൻ: ഭാഗം 10

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

"....ആരോഹി...." ആരോ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി. "അപ്പൊ അവളുടെ പേര് ആരോഹി എന്നാണല്ലേ.... " മിത്രയുടെ call വന്നതും അവൻ സ്വയം നാക്ക് കടിച്ചു. "ഹലോ.... നീ ഇതെവിടെയാടാ.... എത്ര നേരമായി പോയിട്ട്.... " "ദാ വരുന്നു... " അതും പറഞ്ഞു ഫോൺ കട്ട് ആക്കിയ ശേഷം ആരോഹിയെ അവിടെ ഒക്കെ നോക്കി എങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല..... "ശേ..... ഇവൾ ഇതെവിടെപോയി.... ഇപ്പൊ ഇവിടെ ഉണ്ടാരുന്നതാണല്ലോ.... എന്തായാലും പേര് കൊള്ളാം' ആരോഹി '". ആരവ് മനസ്സിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞതും അതാ നിക്കുന്നു മ്മടെ ആരവിന്റെ മനം കവർന്ന സുന്ദരി. "മോളെ.... വേഗം വന്നേ.... അവന്... അവന് ബോധം വന്നിട്ടുണ്ട്. വേഗം വാ..." ഒരു സ്ത്രീ വന്ന് സന്തോഷത്തോടെ പറഞ്ഞതും ഏറെ നാളുകൾക്കു ശേഷം അവളുടെ കണ്ണുകളിൽ പ്രതീക്ഷ തിളങ്ങി.

വേഗത്തിൽ നടന്ന് അവരുടെ കൂടെ മുകളിലത്തെ നിലയിലേക്ക് പോയി.ആരെയോ കാണാനായി അവളുടെ കണ്ണുകൾ തുടി കൊള്ളുന്നത് പോലെ ആരവിന് തോന്നി. "ആരുടെ കാര്യമാ അവര് പറഞ്ഞെ.... ഈശ്വരാ ഇനി ഇവൾടെ കല്യാണം എങ്ങാനം കഴിഞ്ഞോ..... Ohh... പുല്ല്... ഞാൻ എന്തിനാ അവളെ കുറിച് ആലോജിക്കുന്നെ...... " മനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി എങ്കിലും തിരികെ ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ കണ്ണുകൾ അവൾ പോയ വഴിയെ നോക്കി.... "എടാ നീ ഇതെവിടാരുന്നു ചെക്കാ.... എത്ര നേരായി നോക്കി നിക്കാ.... 😡" പുറത്തേക്ക് ചെന്നതും മിത്ര ദേഷ്യത്തോടെ പറഞ്ഞു. "ഞാൻ അവിടെ..... എന്റെ... എന്റെയൊരു ഫ്രണ്ടിനെ കണ്ടു അങ്ങനെ അവനോടു സംസാരിച്ചു നിന്നതാ... Sorry " ആരവ് നിഷ്ക്കുവായി കള്ളം പറഞ്ഞു. (ചെക്കൻ അവിടെ എന്താ പണി എന്ന് നമുക്കല്ലേ അറിയൂ...🤭😜)

"Ohh ശരി.... വന്ന് കേറാൻ നോക്ക്. "(മിത്ര) അത്ര വലുതല്ലാത്ത ഒരു നില വീട്ടിന്റെ മുന്നിൽ ഡ്രൈവർ കാർ നിർത്തി. മിത്രയുടെ അച്ഛനെ റൂമിൽ കൊണ്ട് കിടത്താൻ പോലും അയാൾ സഹായിച്ചു. ക്യാഷ് കൊടുക്കാനായി ചെന്നെങ്കിലും അയാൾ ഒരു രൂപ പോലും വാങ്ങിയില്ല. "മാഡം പ്ലീസ്‌.... ഇത് sir ഇന്റെ order ആണ്. Sorry...... അപ്പൊ ഞാൻ പൊക്കോട്ടെ മാഡം...." ഡ്രൈവർ പോയതും മിത്ര phone എടുത്ത് 'നീലകണ്ണുള്ള സുൽത്താൻ ' എന്ന് save ചെയ്ത നമ്പറിലേക്ക് വിളിച്ചു.ആദ്യ റിങ്ങിൽ തന്നെ call അറ്റൻഡ് ആയി. "ഞാൻ..... ഞാൻ എത്ര നന്ദിപറഞ്ഞാലും തീരില്ല.thankss... " "നിന്നോട് ഞാൻ എന്താ ഇന്നലെ പറഞ്ഞെ...... ഏഹ്‌... എന്റെ അച്ഛനെ സഹായിക്കേണ്ടത് എന്റെ കടമയാണ്... " "എനിക്ക് ippo കാണണം എന്റെ നീലകണ്ണുള്ള സുൽത്താനെ.... " അപ്പുറത്ത് നിന്നും ഒരു ചിരി ആണ് ഉയർന്നു കേട്ടത്....

"Ha ha ha 😂.... എന്താടി പെണ്ണെ ..... കാണാൻ സമയം ആവുമ്പോ ഞാൻ വരാം അതുവരെ ഒന്ന് ക്ഷമിക്ക്.... കേട്ടോ.... എന്റെ പെണ്ണിപ്പോ പോയി റസ്റ്റ്‌ എടുക്കൂട്ടോ love you di.❤" മറുപടിക്ക് കാത്തു നിൽക്കാതെ phone കട്ട് ആക്കിയിരുന്നു. മിത്രയുടെ ചുണ്ടിൽ അവനായി മാത്രം ഒരു പുഞ്ചിരി വിരിഞ്ഞു. Phone തിരികെ വെക്കാനായി ആഞ്ഞതും ഒരു unknown നമ്പറിൽ നിന്നും call വന്നു. നെറ്റിചുളിച്ചുകൊണ്ട് മിത്ര ആ call അറ്റൻഡ് ചെയ്തു. "Halo..... ആരാ... "(മിത്ര) "Ha ha ha........ എന്താടി ഞാൻ അങ്ങ് ചത്തു പോയെന്ന് വിചാരിച്ചോ നീയ്....... Haaaaahhhh...." അട്ടഹസിച്ചു ചിരിച്ചു കൊണ്ടുള്ള പരിചിതമായ ശബ്ദം കേട്ടതും മിത്ര ഒരു വേള ഒന്ന് ഭയന്നു. "നീ.... നീയോ.... " ഭയന്നു വിറച്ചുകൊണ്ട് ഉള്ള മിത്രയുടെ ശബ്ദം അയാൾക്ക്‌ കൂടുതൽ ആനന്ദം ഉളവാക്കി. "അതേടി പുന്നാര...🤬🤬🤬🤬.........ഞാൻ തന്നെയാടി....

നിന്റെ മറ്റവൻ എന്നെ ഒന്ന് നന്നായി പെരുമാറി.... ഇപ്പോഴാ ഒന്ന് നേരെ നിക്കുന്നത്. ഹും..... എല്ലാം കൂടി ചേർത്ത് നിനക്ക് ഞാൻ തരുന്നുണ്ടെടി.... അവന്റെ മുന്നിൽ വച്ച് നിന്നെ പിച്ചി ചീന്തുന്നത് നിന്റെ ആ കാമുകൻ കാണണം... Ha ha ha ha.... " വഷളൻ സംസാരത്തോടെ അയാൾ പറഞ്ഞു ചിരിച്ചു. മിത്രയുടെ കണ്ണുകളിൽ ഭയം മാറി പകരം ദേഷ്യം വന്നു നിറഞ്ഞു. "നിനക്ക് പറ്റുമെങ്കിൽ..... Nee ആണാണെങ്കിൽ എന്നെ ഒന്ന് തൊട്ട് നോക്കെടാ..... അപ്പൊ അറിയാം നിനക്ക്... ഒരിക്കൽ കിട്ടിയത് പോരല്ലേ നിനക്ക്. ഇനി നിനക്ക് വിധിക്കുന്ന ശിക്ഷ അത് മരണമായിരിക്കും.... നീ ഓർത്തോ..... " "Haaaaahhhh...... നീ ആരെ കണ്ടിട്ടാടി ഈ നെഗളിക്കുന്നെ.... ഏഹ്‌..... വെറുതെ ഷോ കാണിച്ചാലുണ്ടല്ലോ..... നിന്റെ വീട്ടുകാർക്ക് കർമം ചെയ്യാൻ പോലും നിന്റെ ശരീരം കിട്ടില്ല. കേട്ടോടി.... "

അത്ര മാത്രം പറഞ്ഞു call കട്ട് ആയിരുന്നു. "നിനക്കെന്റെ ശരീരത്തിൽ തൊടാൻ പറ്റില്ല Mr. __ ." ____________ 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്റെ പെണ്ണെ..... ഇങ്ങനെ ചിരിക്കാതെടി...... First night ഞാൻ ippo തന്നെ അങ്ങ് നടത്തും.... " രാത്രി വീഡിയോ കാളിൽ സംസാരിക്കെ പൊട്ടിച്ചിരിക്കുന്ന ലച്ചുവിനെ നോക്കി മറുതലക്കൽ നിന്ന് കാർത്തിക് പറഞ്ഞു. "ചീ.... പോടാ.... വൃത്തികെട്ടവൻ..... ഒരു നാണവും ഇല്ലല്ലേ..... " "നാണമോ....😂അത് നിന്റെ മുൻപിൽ തീരെ ഇല്ല 😉" "Ayyadaa..... " "എന്താടി....... ഒരു അയ്യടാ.....uffff എന്റെ പെണ്ണെ.... നിന്റെ ആ മാന്മിഴി കണ്ണുകൾ ഉണ്ടല്ലോ എന്നെ വല്ലാതെ കൊത്തി വലിക്കുന്നെടി..... ഇനി എനിക്ക് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ പിന്നെ വിളിക്കാട്ടോ.... " "പോ..." ബാക്കി പറയുന്നതിന് മുൻപ് കാർത്തിക് call കട്ട് ആക്കിയിരുന്നു. "ദുഷ്ടൻ.... ഒന്നും പറയുന്നത് കേൾക്കാതെ അങ്ങ് പോയി. ഇപ്പൊ ആ പഴയ സ്നേഹമൊന്നുമില്ല എന്നോട് 😢. അല്ലേലും അങ്ങനെ ആണല്ലോ... തുടക്കത്തിൽ ഉള്ള സ്നേഹം ഒന്നും പഴകുംതോറും ആ പ്രണയത്തിന് ഉണ്ടാവില്ല.😔"

(പല പ്രണയവും പൊലിഞ്ഞു പോകാൻ കാരണം അതാണ്... പ്രണയത്തിന്റെ ആദ്യനാളുകളിൽ ഉള്ള സ്നേഹവും കരുതലും താനെ കുറയുന്നു. ഒരു നോട്ടത്തിലൂടെ കണ്ണുകൾ പരസ്പരം പ്രണയം പങ്കിട്ടിരുന്ന ദിനങ്ങൾ...... ഒരു വാക്കിലൂടെ പ്രണയം അറിയുന്ന ദിനങ്ങൾ...... പതിയെ അതിന്റെ ശോഭ മങ്ങുന്നു. അടർന്നു വീഴുന്ന ഇലകളെ പോലെ ഓരോ പ്രണയവും നിലം പതിക്കുന്നു 😭) ലച്ചുവിന്റെ കണ്ണിൽ നിന്നും എന്തിനോ വേണ്ടി ഒരു തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് ഇറ്റുവീണു. Phone പിന്നെയും ബെല്ലടിച്ചതും വേഗം phone എടുത്തു നോക്കി. ഏറെ പ്രിയപ്പെട്ടവന്റെ call. കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. "Daaa..... പട്ടി..... തെണ്ടി.... എന്തിനാടാ ഇപ്പൊ വിളിച്ചേ..... അങ്ങ് എന്നെ ഉപേക്ഷിച്ചൂടെ..... എന്തിനാ ഇപ്പൊ വന്നേ.... ഏഹ്.... പറയ്‌... "😡 "അതൊക്കെ നിനക്ക് ഇപ്പൊ മനസ്സിലാകും എന്റെ പെണ്ണ് ഒന്ന് ആ ബാൽക്കണിയിൽ വന്നേ...." "ങ്ങേ..... ന്താ.... 😳" "വാടി കോപ്പേ.... 😡" കാർത്തിക് കലിപ്പിൽ പറഞ്ഞതും ലച്ചു വേഗം ബാൽക്കാണിയിലേക്ക് നടന്നു. അവിടെ അതാ നിക്കുന്നു നമ്മുടെ സ്വന്തം കാർത്തിക്.🤭

കാർത്തിക്കിനെ പെട്ടെന്ന് അവിടെ കണ്ടതും ലച്ചു ഇനി valla സ്വപ്നവും ആണോ എന്നറിയാൻ തല കുടഞ്ഞു നോക്കി. സ്വപ്നമല്ലടി സത്യം ആണ്. 32 പല്ലും കാട്ടി ഇളിച്ചുകൊണ്ട് കാർത്തിക് പറഞ്ഞതും ലച്ചു തറയിൽ okke ഒന്ന് കണ്ണോടിച്ചു നോക്കി. തറയിൽ ഒരു ഷെഡിൽ ബാറ്റ് കിടക്കുന്നത് കണ്ടത്. അപ്പൊ തന്നെ ലച്ചു അതെടുത്തു avane എറിഞ്ഞു.. "Ayyooo..... Edee വധൂരി... നീ എന്നെ കൊല്ലോ.... " "പോടാ..... "  ആരവ് മുറിയിൽ കിടക്കുമ്പോഴും അവന്റെ ചിന്ത അവളെ കുറിച്ചായിരുന്നു. ".....ആരോഹി ആരവ്....മ്മ്മ് കേക്കാൻ okke രസമുണ്ട്.... ശേ..... Njan എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്. അതിനും വേണ്ടി അവൾ എന്റെ ആരാ.....ചേ....." സ്വയം മനസ്സിനെ നിയന്ത്രിച്ചു എങ്കിലും അവളെ കുറിച്ച് അറിയാൻആരവിന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു.  "എന്താണ് എന്റെ പെണ്ണിന്റെ ശബ്ദത്തിന് ഒരു തെളിച്ചം ഇല്ലാത്തെ..... കാര്യം പറ പെണ്ണെ..... " ഫോണിലൂടെ ആദിത് പറഞ്ഞു. മിത്ര അപ്പോഴും കുറച്ചു മുൻപ് വന്ന phone കാളിൽ ആയിരുന്നു. "എന്താടി..... ആ phone call ആണോ പ്രശ്നം...." പെട്ടെന്നുള്ള ആദിത്തിന്റെ ചോദ്യം കേട്ടതും മിത്ര ആകെ ഞെട്ടി പണ്ടാരങ്ങി..... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story