നീലകണ്ണുള്ള സുൽത്താൻ: ഭാഗം 11

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

"എന്താണ് എന്റെ പെണ്ണിന്റെ ശബ്ദത്തിന് ഒരു തെളിച്ചം ഇല്ലാത്തെ..... കാര്യം പറ പെണ്ണെ..... " ഫോണിലൂടെ ആദിത് പറഞ്ഞു. മിത്ര അപ്പോഴും കുറച്ചു മുൻപ് വന്ന phone കാളിൽ ആയിരുന്നു. "എന്താടി..... ആ phone call ആണോ പ്രശ്നം...." പെട്ടെന്നുള്ള ആദിത്തിന്റെ ചോദ്യം കേട്ടതും മിത്ര ആകെ അടപടലം ഞെട്ടി. "ങേ... എന്താ പറഞ്ഞെ... " "ആ പുന്നാര മോന്റെ call വന്നതു കൊണ്ടാണോ ഇങ്ങനെ മുഖം വാടി ഇരിക്കുന്നെന്ന്. ആണോടി... 😠" "അതും അറിഞ്ഞോ... "(മിത്ര) "ആഹ്ഹ്... അറിഞ്ഞു... ഇനീം അവനെ ഓർത്തോണ്ടിരിക്കാതെ നിനക്ക് എന്നെ ഓർതിരുന്നൂടെ..." "Ohh എന്റെ പൊന്നോ... ഇനി അവനെ ഓർക്കില്ല പോരെ... " "Mm... എന്നാ നിനക്ക് കൊള്ളാം... ഇപ്പൊ ഞാൻ നല്ല കലിപ്പിൽ ആണ്. ഈ കലിപ്പ് മാറാൻ എന്റെ പെണ്ണെനിക്ക് ഒരു kiss ഇങ്ങ് തന്നേ.... " "അയ്യടാ.... മുന്നിൽ വാ. അപ്പൊ തരാം.... "(മിത്ര) "വന്നാൽ തരോ..." "Ahh... തരാം.... "(മിത്ര) "എങ്കിൽ നീ കാത്തിരുന്നോ പെണ്ണെ... ഉടനെ വരും ഞാൻ...

പൂവണിയാതെ പോയ നമ്മുടെ പ്രണയ സാഭല്യത്തിന്റ നാളുകൾ ആണ് ഇനി. Wait and see 💕" _________ 5 ദിവസത്തിനു ശേഷം......... ആരവ് സർട്ടിഫിക്കറ്റ് വാങ്ങി കൊണ്ട് സ്കൂളിൽ നിന്നിറങ്ങിയതും കണ്ടു സ്കൂൾ യൂണിഫോമിൽ അകത്തേക്ക് വരുന്ന ആരോഹിയെ... "ഏഹ്... ഇവൾ ഇവിടെ ആരുന്നോ പഠിക്കുന്നെ🙄.... എന്നിട്ട് ഞാൻ ഇതുവരെ ഇവളെ കണ്ടില്ലല്ലോ... ശേ... കഷ്ട്ടായി പോയി. " അവളുടെ മുഖത്ത് ഇന്ന് എന്തോ പ്രത്യേകത ഉള്ളതായി അവന് തോന്നി. കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇന്ന് കരിമഷിയാൽ വിടർന്നു നിൽപ്പുണ്ട്. "ഹാലോ.... ഒന്നവിടെ നിന്നെ... " ആരവ് ഉറക്കെ വിളിച്ചതും ആരോഹിയും അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയും അവിടെ നിന്നു അവനെ തിരിഞ്ഞു നോക്കി. ആരവ് അവരുടെ അടുത്തേക്ക് ചെന്നു. അവന്റെ ഹൃദയം അവളിലേക്ക് അടുക്കുംതോറും വേഗത്തിൽ ഇടിച്ചുകൊണ്ടിരുന്നു. "ഞങ്ങളെ ആണോ വിളിച്ചേ... " ആരോഹിയുടെ ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ കൂടുതൽ വിടർന്നു. കണ്ണുകളിൽ അവളോടുള്ള പ്രണയം മാത്രം..... 💞

"ഹാലോ ചേട്ടാ... " അവളിൽ മയങ്ങി നിക്കുന്ന ആരവിനെ ആരോഹി തട്ടി വിളിച്ചു. "ഹാ... നിങ്ങളെ തന്നെയാ വിളിച്ചേ... കുട്ടീടെ പേര് ആരോഹി എന്നല്ലേ... ഇവിടെ ആണോ പഠിക്കുന്നെ..." "അതെ... എന്നെ എങ്ങനെ അറിയാം... " "താൻ മറന്നോ അന്ന് ഹോസ്പിറ്റലിൽ വച്ച് നമ്മൾ കണ്ടിരുന്നു. താൻ എന്നെ വന്ന് ഇടിച്ചിട്ട് ഞാൻ ദേഷ്യപ്പെട്ടാരുന്നു... ഓർത്തു നോക്കിയേ... " "Ahh... ഇപ്പൊ ഓർമ വന്നു. Sorry ചേട്ടാ... ഞാൻ അന്ന് ആകെ ടെൻഷൻ ആയി നടക്കുവാരുന്നു. അതാ കാണാത്തെ.. ഇപ്പൊ അതിനു പ്രതികാരം ചോദിക്കാൻ വന്നതാണോ... Realy sorry... Pls... " "ഏയ് അതിനൊന്നുമല്ല... ഞാൻ വെറുതെ കണ്ടപ്പോ പരിചയപ്പെടാൻ വന്നതാ... ഞാൻ ആരവ്... ആരവ് ഗോപിനാഥ്... " ആരവ് അവൾക്ക് നേരെ കൈ നീട്ടി എങ്കിലും അവൾ അത് സ്വീകരിച്ചില്ല. "ഹാ.. ക്ലാസ്സ്‌ ഇപ്പൊ തുടങ്ങും... ഞങ്ങൾ പൊക്കോട്ടെ... പിന്നെ കാണാം.. "(ആരോഹി) "Ahh.. Ok.. Bye " അവൾ പോകുന്ന വഴിയേ അവൻ നോക്കി നിന്നു. .....ഒഴിഞ്ഞു മാറുവാണോ സഖി നീ എന്നിൽ നിന്നും... "Dee ആ ചേട്ടന് നിന്നോട് എന്തോ ഉണ്ട്... എനിക്കങ്ങനെയാ തോന്നുന്നേ... "

കൂടെ വന്ന പെൺകുട്ടി ആരോഹിയോട് പറഞ്ഞതും അവൾ റംസിയെ തുറിച്ചു നോക്കി. "പിന്നെ.... കുന്തം... ആ ചേട്ടനെ കാണുമ്പോ അറിയാം ഒരു ഭൂലോക കോഴിയാണെന്ന്... നീ വന്നേ... "(ആരോഹി) (പാവം ചെക്കനെ ഓള് കോഴി ആക്കി. Feeling ബെസമം 🤧) ❤_________❤ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ആ മലയിൽ നിന്നും ഒരു പെണ്ണിന്റെ പിച്ചി ചീന്തിയ ശരീരം കുറച്ചാളുകൾ ചേർന്ന് നോക്കി നിൽക്കുന്നു. കൈകാലുകൾ ബന്ധനായി ഒരുവൻ തന്റെ പ്രണയത്തെ പിച്ചിച്ചീന്തിയവരുടെ മുന്നിൽ കോപത്തോടെ നിസ്സഹായനായി നിന്നുകൊണ്ട് അലമുറ ഇട്ട് കരഞ്ഞു..... വേദന കൊണ്ട് പുളയുന്ന അവളെ അവന് കണ്ണീരോടെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. "....ദേവൂ..... അവളെ ഒന്നും ചെയ്യല്ലേ... എന്റെ കൃഷ്ണാ.... എന്തെങ്കിലും ഒരു വഴി കാണിച്ചു താ...." ഒന്നനങ്ങാൻ പോലുമാവാതെ അവൻ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു. മ... മഹി.. മഹിയേട്ടാ..... അവസാന കണികയും ആ കാമ വെറിയന്മാർ ഊറ്റി എടുക്കുന്നതിനിടയിൽ അവൾ ഉരുവിട്ടു... കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി....

കണ്ണടയുമ്പോഴും കുറച്ചു പേർ ചേർന്ന് തല്ലി ചതക്കുന്ന അവനെ മാത്രമായിരുന്നു അവളുടെ കണ്ണിൽ.... "ദേവൂ........ ആഹ്ഹഹ്ഹ....... " അവൻ അലറി വിളിച്ചു.... "നിന്നോട് അന്നേ പറഞ്ഞില്ല്യാരുന്നോ മഹി..... എന്നോട് വേർത്യേ നീ മുട്ടാൻ വരരുതെന്നു... ഇപ്പൊ എന്തായി... കണ്ടില്ലേ... നിന്റെ ജീവൻ അവിടെ കിടക്കുന്നത്.... കൃഷിക്കാരന്റെ മകൻ ആയ നീ ആഗ്രഹിച്ചത് വല്യ പ്രമാണിയുടെ മകളെ...... ഹഹാ.... ഇപ്പൊ നോക്ക്.... ദേ കിടക്കുന്നു 5 പേർ ചവച്ചു തുപ്പിയ നിന്റെ പെണ്ണിന്റെ ജീവനില്ലാത്ത ശരീരം.... ഇനി പ്രണയിക്കെടാ ചെന്ന് ആ ശരീരത്തെ... ചെല്ല്.... " ഒരുവൻ തന്റെ പെണ്ണിന്റെ അവസ്ഥയിൽ അലറി കരയുന്ന അവനെ കമ്പി കൊണ്ട് അടിച്ചു വീഴ്ത്തി..... "........മഹിയേട്ടാ.........." മിത്ര ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.... വിയർത്തു കുളിച്ചിരുന്നു അവൾ കിതാപ്പോടെ അവൾ ആ സ്വപ്നം ഓർത്തു നോക്കി.... "മഹി.... ദേവൂ... ഇതൊക്കെ ആരാ ഈശ്വരാ.... ആ പെൺകുട്ടിക്ക് എന്റെ അതേ മുഖഛായ....എന്തൊക്കെയാ ഈ സംഭവിക്കുന്നെ..."

ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ മിത്രയുടെ മനസ്സിൽ കുമിഞ്ഞു കൂടിയിരുന്നു . ഇതേ സമയം ആദിത് ഈ ചിത്രം തന്റെ ക്യാൻവാസിൽ പകർത്തുകയായിരുന്നു. """"പ്രാണനെ തന്നിൽ നിന്നടർത്തി മാറ്റിയ ചിത്രം.... """" """പണത്തിന്റെ പേരിൽ... എന്നിൽ നിന്നും അകറ്റിയതാണ് നിന്നെ.... മുന്നിൽ വച്ച് നിന്നെ പിച്ചി ചീന്തുമ്പോൾ നിസ്സഹായനായി നോക്കി നിക്കേണ്ടി വന്ന ഒരുവനാണ് ഞാൻ... സിനിമകളിൽ ചിത്രീകരിക്കുന്ന വെറും കഥയല്ലിത്.... പച്ചയായ സത്യം.... പ്രാണനെ... നിന്നെ ഈ ജന്മമെങ്കിലും ഞാൻ സ്വന്തമാക്കും.... എന്റെ മായാജാലം അത് നിനക്ക് മാത്രം അവകാശപ്പെട്ടതാണ്....നിന്റെ സംരക്ഷണത്തിനുള്ളത്... ഹൃദയ തൂലികയിൽ വിരിയുന്ന ചിത്രം അത് നീ ആണ്... വിരലുകൾ മായാജാലം തീർക്കുന്നത് നിന്റെ ചിത്രമാണ്..... 💕.....ഈ മഹിയുടെ മാത്രം ദേവു.....💕""""  "മിത്രാ...... മോളേ... നീ ഇങ്ങ് വന്നേ..." അച്ഛൻ വിളിക്കുന്നത്‌ കേട്ട് ആദിയോട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന മിത്ര വേഗം phone കട്ട്‌ ആക്കി താഴേക്കു ചെന്നു.

"എന്താ അച്ഛാ... " എല്ലാവരും അപ്പോഴേക്കും അവിടെ ഉണ്ടായിരുന്നു. "മോളെ.... അച്ഛൻ ഇനി പറയുന്ന കാര്യം കേട്ട് എന്റെ കുട്ടിക്ക് ഈ അച്ഛനോട് ദേഷ്യം തോന്നരുത്. വെറുക്കരുത് അച്ഛനെ. മോൾ ഇതിന് സമ്മതിക്കണം " "അച്ഛാ... ന്താ കാര്യം എന്ന് പറയ്... "(മിത്ര) അതിനു മറുപടിയായി അച്ഛൻ ഒരു കല്യാണ കുറി ആണ് അവൾക്ക് കൊടുത്തത്..... "ഇതാരുടെയാ അച്ഛാ..." "നീ തുറന്നു നോക്ക്. "(അമ്മ) മിത്ര ആ letter open ചെയ്തു അതിലെ പേര് വായിച്ചതും ഞെട്ടികൊണ്ട് അച്ഛനെ നോക്കി. Mithra Gopinadh ❤ Weds ❤ Rishi dhev "അച്ഛാ...എന്താ ഇതൊക്കെ.... എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ ..... " "മോളെ... ഈ അച്ഛന് നീ തന്ന വാക്ക് ഓർമയുണ്ടോ.. ഞാൻ കണ്ടെത്തിതരുന്ന ആരെ വേണമെങ്കിലും നീ വിവാഹം ചെയ്യുമെന്ന്.... ആ ഒരു വാക്കിന്റെ പുറത്താണ് അച്ഛൻ ഇത് ഉറപ്പിച്ചത്. Engagement കല്യാണ ദിവസം തന്നെ നടത്താനാ തീരുമാനം... പെണ്ണുകാണൽ ചടങ്ങ് ഒഴിവാക്കിയതാ... മോള് ഇനി ഇതിൽ നിന്ന് പിന്മാറരുത്... ഈ അച്ഛന്റെ അവസാനത്തെ ആഗ്രഹം ആണിത്....മോൾടെ കാലുപിടിക്കാം... പ്ലീസ്‌.... "

"ഏയ് അച്ഛാ.... അങ്ങനെ ഒന്നും പറയല്ലേ... ഞാൻ....എനിക്ക് സമ്മതാണ്.... എതിർപ്പൊന്നും ഇല്ല. " ചങ്ക് പൊട്ടുന്ന വേദനയിലും അവൾ പുഞ്ചിരുച്ചുകൊണ്ട് പറഞ്ഞു. എല്ലാരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് മുറിയിലേക്ക് പോയി. വാതിൽ അടച്ച ശേഷം താഴേക്ക്‌ ഊർന്നിരുന്നുകൊണ്ട് ഒരുപാടു കരഞ്ഞു. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അവൾ തല ഉയർത്തി നോക്കിയത്. ....നീലകണ്ണുള്ള സുൽത്താൻ 😘calling... സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ കരച്ചിലിന്റെ ആക്കം കൂടി. Call എടുത്തതും.... "Adwance happy married life മിത്ര.... സങ്കടം ഒത്തിരി ഉണ്ട്. സാരമില്ല നമുക്ക് ഈ ജന്മവും ഒന്നിക്കാൻ ഭാഗ്യം ഉണ്ടാവില്ല... നിനക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം... ബൈ..." അത്ര മാത്രം പറഞ്ഞു കൊണ്ട് call കട്ട്‌ ആക്കിയശേഷം അവന്റെ നീലകണ്ണുകളും നിറഞ്ഞു വന്നു... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story