നീലകണ്ണുള്ള സുൽത്താൻ: ഭാഗം 12

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ കരച്ചിലിന്റെ ആക്കം കൂടി. Call എടുത്തതും.... "Adwance happy married life മിത്ര.... സങ്കടം ഒത്തിരി ഉണ്ട്. സാരമില്ല നമുക്ക് ഈ ജന്മവും ഒന്നിക്കാൻ ഭാഗ്യം ഉണ്ടാവില്ല... നിനക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം... ബൈ..." അത്ര മാത്രം പറഞ്ഞു കൊണ്ട് call കട്ട്‌ ആക്കിയശേഷം അവന്റെ നീലകണ്ണുകളും നിറഞ്ഞു വന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁 ഓരോ നിമിഷവും മിത്ര അവളുടെ പ്രാണനെ ആലോചിച്ചുകൊണ്ടിരുന്നു. "ഇനിയും ഞാൻ ഓർക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്... മറ്റൊരാളുടെ ഭാര്യ ആകാൻ പോകുന്ന ഞാൻ ഇനി കാമുകനെ കുറിച്ച് ആലോചിച്ചിട്ടെന്താവാൻ... " മനസ്സിനെ പലതവണ അവന്റെ ഓർമയിൽ നിന്നും പിടിച്ചു നിർത്താൻ ശ്രെമിച്ചെങ്കിലും പിന്നെയും അവന്റെ ഓരോ പ്രവർത്തികളിലേക്കും മനസ്സ് പാഞ്ഞുകൊണ്ടിരുന്നു... ..........

"ഡീ നീ അറിഞ്ഞോ... നമ്മുടെ കോളേജിൽ ഒരു ചേട്ടൻ ഉണ്ടെടി... എന്റമ്മോ എന്തൊരു look ആണെന്നോ.... Uff എന്റെ മോളെ.... അങ്ങേർക്ക് നീലകണ്ണാണെടി...." ക്ലാസ്സിലെ ഒരു പെൺകുട്ടി മറ്റുകൂട്ടുകാരികളോട് പറയുന്ന കേട്ടതും മിത്ര ഞെട്ടികൊണ്ട് അങ്ങോട്ടേക്ക് നോക്കി. """അങ്ങേർക്ക് നീലകണ്ണാണെടി """ മിത്രയുടെ കാതുകളിൽ ആ വാക്കുകൾ മുഴങ്ങി കേട്ടു. ..തന്റെ പ്രാണൻ ആയിരിക്കുമോ അത്... ആ കുട്ടികൾ പറഞ്ഞു തന്ന ക്ലാസ്സിലേക്ക് വർധിച്ച ഹൃദയമിടിപ്പോടെ അവൾ നടന്നടുത്തു. "ദേ അതാടി ആ ചേട്ടൻ... " പെൺകുട്ടി ചൂണ്ടിയ ആളെ അവൾ നോക്കി. പുറം തിരിഞ്ഞു നിന്ന് ഫോൺ വിളിക്കുന്നതിനാൽ മുഖം കാണാൻ കഴിഞ്ഞില്ല.. മിത്രയുടെ ഫോണിലേക്ക് വന്ന ആദിത്തിന്റെ നമ്പർ കണ്ടതും ധൃതി പെട്ട് അവൾ call എടുത്തു. "Halo.... "(മിത്ര) "എന്താണ് സീനിയർ ക്ലാസ്സിന്റെ മുന്നിൽ ഒരു കറക്കം... എന്നെ തപ്പി നീ ഇറങ്ങുന്നത് വെറുതെ ആണെന്റെ പെണ്ണെ... ഞാനായി നിന്റെ മുന്നിൽ വരാതെ നിനക്ക് എന്നെ കണ്ട് പിടിക്കാൻ ആകില്ല... വെറുതെ കണ്ണിൽ കണ്ട ആൺപിള്ളേരെ നോക്കി നിക്കാതെ ക്ലാസ്സിൽ പോവാൻ നോക്ക്... ചെല്ല്..."

"പോടാ ദുഷ്ട്ടാ..." "ഡീ.... എടാന്നോ... കാന്താരി... നീ കൊള്ളാല്ലോടി ഒന്ന് താന്ന് തന്നപ്പോ എടാ പോടന്നൊക്കെ വിളി ആയോ... നിനക്ക് ഞാൻ തരാട്ടോ... ഇപ്പൊ ക്ലാസ്സിൽ പോവാൻ നോക്ക്..." "ഇല്ല പോവൂല.... " "അയ്യടാ നിന്ന് കൊഞ്ചാദെ ക്ലാസ്സിൽ പോ പെണ്ണെ... " മിത്ര കേറുവോടെ ഫോൺ കട്ട് ആക്കി തിരികെ ക്ലാസ്സിലേക്ക് നടന്നു... "ദുഷ്ട്ടൻ... മരമാക്രി തലയൻ.... എനിക്കിനി കാണണ്ട... ലോക സുന്ദരൻ ആണെന്നാണ് വിചാരം... മുന്നിൽ നേരിട്ട് വന്നാൽ എന്താ.... ഇങ്ങോട്ട് വരട്ടെ ഇനി... ഹും... " പിറുപിറുത്തുകൊണ്ട് അവൾ ക്ലാസ്സിലേക്ക് കയറി.... ................. ഓർമകൾ അവളെ വല്ലാതെ അലട്ടിയിരുന്നു.... അവനെ അന്വേഷിച്ചു നടന്ന ഓരോ ക്ലാസ്സ്‌ മുറികളും അവളുടെ ചിന്തയിലേക്ക് കടന്നു കയറിയിരുന്നു... ക്യാൻവാസിലെ പുഞ്ചിരിയോടെ നിക്കുന്ന മിത്രയുടെ ചിത്രത്തിൽ അവൻ പതിയെ തഴുകി.... "നിന്റെ കണ്ണൊന്നു നിറഞ്ഞാൽ പിടയുന്നത് എന്റെ ഹൃദയമാണ് പ്രാണസഖി.... " നിറഞ്ഞ കണ്ണുകളോടെ അവൻ മിത്ര യുടെ ചിത്രത്തിലേക്കു നോക്കി നിന്നു..... 

"കാർത്തി... ഡാ... " "ന്താടി.... " കടലിന്റെ ആഴങ്ങളിലേക്ക് നോക്കി കൊണ്ട് കാർത്തിക്കിനോട് ചേർന്നു ഇരിക്കുന്നതിനിടയിൽ ലച്ചു വിളിച്ചു... "നീ എനിക്ക് എന്തേലും പറ്റിയാൽ കരയോ.... സങ്കടം ആവോ നിനക്ക്.. " "നിനക്ക് എന്ത് പറ്റാൻ... എന്തൊക്കെയാടി ഈ പറയുന്നേ... " "ഞാൻ അങ്ങ് മരിച്ചുപോയാൽ.... " ബാക്കി പറയാൻ അനുവദിക്കാതെ അവൻ ലച്ചുവിന്റെ വായ പൊത്തിയിരുന്നു. "നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇതുപോലെ ഉള്ള കാര്യങ്ങൾ എന്നോട് പറയരുതെന്ന് 😠... ജീവിച്ചാലും മരിച്ചാലും ഒരുമിച്ച്.... എങ്ങും പോവില്ല നിന്നെ വിട്ട് ഞാൻ...." ലച്ചുവിനെ നെഞ്ചോട് അണച്ചുപിടിച്ചുകൊണ്ട് കാർത്തിക് പറഞ്ഞു. "കാർത്തി... മിത്രയുടെ കല്യാണം ഉറപ്പിച്ചല്ലേ.... " "Mm... " സങ്കടത്തോടെ അവൻ ഒന്ന് മൂളി.. "പാവം... അവൾക്ക് ഒട്ടും ഇഷ്ട്ടല്ല ഈ കല്യാണത്തിന്.. ആ നീലകണ്ണുള്ള അവനെയാ അവൾക്ക് ഇഷ്ട്ടം... അവന് അവളെ അത്രക്ക് ഇഷ്ട്ടാണെങ്കിൽ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചൂടെ... ഇത് ഒരുമാതിരി wish ഉം ചെയ്തു by പറഞ്ഞു പോയേക്കുന്നു.. അവൻ മിത്രയെ ചതിക്കുവായിരുന്നു എന്നാ എനിക്ക് തോന്നുന്നേ..."(ലച്ചു) "അറിയില്ലെടി... എന്താണെന്നു.... അവളുടെ വിധി എല്ലാം... അല്ലാതെന്ത്... ഇനി 2 ദിവസം അല്ലെ ഉള്ളു കല്യാണത്തിന്... നമുക്ക് ഇന്ന് അവളെ കാണാൻ പോകാം.. " "Mm... "

"ചേച്ചി.... ആരാ ഈ നീലകണ്ണുള്ള സുൽത്താൻ... ഒരു കൊറിയർ അയച്ചേക്കുന്നു... " ആരവ് മുറിയിലേക്ക് കയറി വന്നുകൊണ്ട് കൈയ്യിലെ box മിത്രക്ക് കൊടുത്തു. അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. വേഗം ആ box open ആക്കി നോക്കി. അവളുടെ ഓരോ ഭാവങ്ങളും നിരീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു ആരവ്. ബോക്സിൽ ഒരു ഗിഫ്റ്റ് ആയിരുന്നു. വാഖ പൂക്കൾ മുകളിൽ നിറച്ചു വച്ചിരിക്കുന്നു. പൂക്കളെ വകഞ്ഞു മാറ്റി കൊണ്ട് അവൾ ഉള്ളിലെ കുഞ്ഞു box കൈകളിൽ എടുത്തു. വർണ കടലാസിൽ പൊതിഞ്ഞ ആ ബോക്സിന്റെ കേട്ടഴിച്ചു നോക്കി. ഒരു ജുവലറി box... മനോഹരമായ ഒരു ഡയമണ്ട് നേക്ലേഴ്‌സ് ആയിരുന്നു ആ ബോക്സിൽ.. മുകളിൽ ഒരു പേപ്പർ മടക്കി വച്ചിരിക്കുന്നുണ്ട്. മിത്ര അതെടുത്തു തുറന്നു വായിക്കും മുന്നേ ആരവ് അത് വാങ്ങി വായിക്കാൻ തുടങ്ങി.

ദേവൂ....... പൂർവ ജന്മത്തിൽ ഒരുമിക്കാൻ ആവാത്ത നമ്മുടെ പ്രണയം ഈ ജന്മത്തിലും ഒന്നിക്കില്ലായിരിക്കും സഖി... ഹൃദയം പൊട്ടിപോകുംപോലെ തോന്നുന്നു പെണ്ണെ... എന്നാണ് ഇനി നമ്മൾ ഒന്നിക്കുന്നത്... എന്റെ പ്രണയം അത് നിനക്ക് മാത്രം സ്വന്തമാണ്... എന്റെ മായാജാലവും നിനക്ക് മാത്രം ആണ്... നിനക്ക് ഓർമയുണ്ടോ ആ പഴയ കാലം... പ്രണയിച്ചു നടക്കാൻ കൊതിച്ച ആ നാട്ടുവഴി... വിടരും മുൻപേ കൊഴിഞ്ഞു പോയ നമ്മുടെ പ്രണയം നഷ്ട്ടപെട്ട ആ കുന്നിൻ ചെരുവുകൾ.... ഇനി നീ അറിയണ്ട ഒന്നും... കാരണം അതൊരു അടഞ്ഞ അദ്ധ്യായം മാത്രമാണ് നിൻ മുന്നിൽ... മറക്കുവാൻ ആകാത്ത വിധം നീ എന്നിൽ പതിഞ്ഞു പോയി പെണ്ണെ....എന്നിലേക്ക്‌ വേരുറച്ചു പോയ പ്രണയമാണ് നീ.... ഒരിക്കൽ സ്വന്തമാക്കും നിന്നെ ഞാൻ എന്റെ നല്ലപ്പാതിയായി.. ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു സഖി.... ഇനി 2 ദിനങ്ങൾ മാത്രം ബാക്കി നിന്റെ വിവാഹത്തിന്. ഞാൻ ഉണ്ടാകും അവിടെ നിന്റെ കല്യാണം കാണാൻ.... നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എന്റെ എല്ലാ വിധ മംഗളാശംസകളും നേരുന്നു...

Happy married life.... നിന്റെ മാത്രം നീലകണ്ണുള്ളസുൽത്താൻ.. ______ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.... ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു മിത്ര... ഇതെല്ലാം വായിച്ച് ആകെ കിളി പറന്ന് നിക്കുവാണ് ആരവ്... "ചേച്ചി.. അപ്പൊ നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ലേ... ഈ കത്തയച്ച ആളെയാണോ നിനക്ക് ഇഷ്ട്ടം.?" "Mm..... " ഒരു നേർത്ത മൂളലിൽ അവൾ മറുപടി ഒതുക്കി. വാക്കുകൾ പുറത്തേക്കു വരാത്ത വിധം തൊണ്ടകുഴിയിൽ കെട്ടി കിടന്നു... മറ്റൊരു പേപ്പറും അതിനടിയിലായി മിത്രയുടെ അവൾ പോലും അറിയാതെ എടുത്ത കുഞ്ഞുനാൾ മുതൽ ഉള്ള ഫോട്ടോസും ഉണ്ടായിരുന്നു. ആരവ് ആ പേപ്പർ തുറന്ന് നോക്കി...മിത്രയുടെ ഒരു ചിത്രമായിരുന്നു അത്.... കോളേജ് ആർട്സ് day ക്ക് സ്റ്റേജിൽ നിന്നുകൊണ്ട് വയലിൻ വായിക്കുന്ന അവളുടെ ചിത്രം.... ഒരു മാറ്റവും ഇല്ലാതെ വളരെ മനോഹരമായി കണ്ടാൽ photo ആണെന്ന് തോന്നിപോകുന്ന ആദിത് വരച്ച ചിത്രം... അവന്റെ പ്രാണന്റെ ചിത്രം... (ആ ചിത്രം ആണ് cover pic il കൊടുത്തിട്ടുള്ളത് 😌)

"എന്റെ പൊന്നോ.... എന്ത് ഭംഗിയാ ഇത് കാണാൻ... ഒർജിനൽ പോലും തോറ്റു പോകും... ഇനി എന്ത് ചെയ്യും.... ഈ കല്യാണം മുടങ്ങിയാൽ പിന്നെ അച്ഛൻ... ഒന്നാമതെ വയ്യാണ്ടിരിക്കാണ്... അതിനിടയിൽ ഇതും കൂടി... " "ഒന്നും ചെയ്യാൻ ഇല്ലടാ... എല്ലാം വിധിക്ക് വിട്ട്കൊടുക്കാം.... വരുന്നിടത്ത് വച്ച് കാണാം എന്തായാലും... നീ ഇതൊന്നും ആരോടും പറയാൻ നിക്കണ്ട.. " "മ്മ്..ചേച്ചി എനിക്ക് ഒരു സംശയം... ഈ കത്ത് വായിച്ചിട്ട് നിങ്ങൾ തമ്മിൽ കഴിഞ്ഞ ജന്മത്തിൽ എന്തോ ഉള്ളതുപോലെ... ശരിക്കും ഈ പുനർജന്മമൊക്കെ ഉണ്ടോ " "ജനിച്ചാൽ മരണമുണ്ടെങ്കിൽ എന്തുകൊണ്ട് മരിച്ചാൽ പുനർജന്മം ഉണ്ടായിക്കൂടാ... " വേദനയുള്ള ഒരു ചിരി അവന് സമ്മാനിച്ചുകൊണ്ട് അവൾ മുറിവിട്ട് ഇറങ്ങി.. കല്യാണത്തിന്റെ ബഹളങ്ങൾ മിത്രയുടെ വീടിൽ നിറഞ്ഞു നിന്നിരുന്നു.. കുടുംബത്തിലെ എല്ലാവരും ഏറെ നാളുകൾക്കുശേഷം ഒത്തുകൂടിയതിന്റെ സന്തോഷം.... ആരവിന്റെയും മിത്രയുടെയും മുഖത്ത് മാത്രം തെളിച്ചം ഉണ്ടായിരുന്നില്ല... എങ്കിലും മിത്ര എല്ലാവർക്ക് മുൻപിലും പുഞ്ചിരിയുടെ മുഖം മൂടി അണിഞ്ഞു.... വേദനയിലും പുഞ്ചിരിക്കാൻ ശ്രമിച്ചു..

"മോളെ... ഓഡിറ്റോറിയത്തിലേക്കു ഇറങ്ങാൻ സമയമായി... വന്നേ.. " അമ്മ മിത്രയുടെ കൂട്ടികൊണ്ട് ഹാളിലേക്ക് ചെന്നു... മുതിർന്നവരുടെ അനുഗ്രഹം വാങ്ങി... കാറിൽ മണ്ഡപത്തിലേക്കു പുറപ്പെട്ടു... ഡ്രെസ്സിങ് റൂമിൽ ബ്യൂട്ടീഷ്യന്റെ പണികൾ ഒക്കെ തുടങ്ങി....എല്ലാത്തിനും വിധേയയായി അവൾ ഒരു പാവയെ പോലെ ഇരുന്നു. ലച്ചുവും കാർത്തിക്കും ഒക്കെ എത്തിയിരുന്നു അവിടെ.. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ വേദനയോടെ മിത്രയെ നോക്കി നിക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളു... "പെണ്ണിനെ വിളിച്ചോളൂ.... " പൂജാരിയുടെ ശബ്ദം കേട്ട ഉടനെ അമ്മയുൾപ്പടെ കുറച്ചു സ്ത്രീകളും പെൺകുട്ടികളും അവളെ കൂട്ടികൊണ്ട് വരാൻ ആയി ചെന്നു.. മുന്നിൽ നിര നിരയായി താലം പിടിച്ചുകൊണ്ടു ചെറിയ പെൺകുട്ടികൾ മണ്ഡപത്തിലേക്കു നടന്നു വന്നു.. പിറകിലായി നടുവിൽ മിത്രയും അവളുടെ അപ്പുറവും ഇപ്പുറവും ലച്ചുവും അമ്മയും ഉണ്ടായിരുന്നു..... അവരുടെ പിന്നാലെ കുറച്ചു സ്ത്രീകളും..

ചുവപ്പും ഗോൾഡും കളർ ഉള്ള സാരിയിൽ സർവ്വാഭരണ വിഭൂഷിതയായി വരുന്ന മിത്ര ആരെയും ആകർഷിക്കുന്ന രീതിയിൽ സുന്ദരിയായിരുന്നു.. തലയിൽ നിറയെ മുല്ലപ്പൂവും... മൈലാഞ്ചി ഇട്ട് ചുവപ്പിച്ച കൈകളിൽ നിറയെ വളയും.., കണ്ണുകൾ വാലിട്ട് കണ്ണെഴുതിയിരുന്നു.. മണ്ഡപത്തിലേക്കു കയറി എല്ലാവരെയും വണങ്ങി അച്ഛന്റെയും അമ്മയുടെയും കാൽതൊട്ട് അനുഗ്രഹം വാങ്ങി. വരന്റെ അടുത്തായി അവളിരുന്നു....വരൻ അവളെ തന്നെ പുഞ്ചിരിയോടെ നോക്കി ഇരുന്നു... കുറച്ചു നിമിഷത്തിനുള്ളിൽ താൻ ജീവന്റെ പാതിയായി സ്വന്തമാക്കാൻ പോകുന്ന പെണ്ണിനെ.... അവളുടെ കണ്ണുകൾ ഒരിക്കൽ പോലും അടുത്തിരിക്കുന്നവന്റെ മുഖത്തേക്ക് പാറി വീണില്ല.. അവളുടെ കണ്ണുകൾ മുന്നിൽ ഇരിക്കുന്ന ജനക്കൂട്ടത്തിൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു...ആ നീലകണ്ണുകളെ...അവിടെയെങ്ങും കാണാത്തത്തിൽ പിന്നെയും അവളുടെ മുഖത്ത് നിരാശ വന്നു മൂടി. "താലി കെട്ടിക്കോളൂ... " മുഴങ്ങി കേട്ട വാക്കുകൾ അവളെ ഇല്ലാതാക്കാൻ ത്രാണി ഉള്ളവയായിരുന്നു..

അവളുടെ പ്രാണൻ ഒന്ന് വന്നിരുന്നെങ്കിൽ..., ഈ താലി അവൻ കഴുത്തിൽ ചാർത്തിയിരുന്നെങ്കിൽ എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു.. ഇല്ല... ദയ്‌വം വിളികേട്ടില്ലേ.... കണ്ണുകൾ അപ്പോഴും അവനായി തിരഞ്ഞു കൊണ്ടിരുന്നു.. കഴുത്തിൽ തണുത്ത കരസ്പർശം തട്ടിയതും മിത്ര കണ്ണുകൾ ഇറുകെ അടച്ചു... കണ്ണീരിനെ മറക്കാൻ വേണ്ടി മാത്രം.... അഗ്നിയെ സാക്ഷിയാക്കി അവൻ മിത്രയുടെ കഴുത്തിൽ താലിചാർത്തി.. അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ അവന്റെ കൈകളിൽ പതിഞ്ഞിരുന്നു.... പൂക്കൾ അവർക്കുമേൽ വർഷിച്ചു കൊണ്ടിരുന്നു. ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ നെറുകയിൽ ചാർത്തി.... "ഇനി എന്താണ് എന്റെ ജീവിതത്തിൽ നടക്കാനിരിക്കുന്നത്.... മറ്റൊരുവന്റെ പാതിയായി ഞാൻ മാറിയിരിക്കുന്നു..." ഹൃദയത്തിന്റെ മുറവിളികൾ ആരും കെട്ടിരുന്നില്ല... നീലകണ്ണുള്ള അവളുടെ സുൽത്താൻ ഒഴികെ മറ്റാരും..... കഴുത്തിലെ താലിയിലേക്ക് നോക്കുംതോറും അവളുടെ ഉള്ളം വിങ്ങി.... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story