നീലകണ്ണുള്ള സുൽത്താൻ: ഭാഗം 13

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

കഴുത്തിൽ തണുത്ത കരസ്പർശം തട്ടിയതും മിത്ര കണ്ണുകൾ ഇറുകെ അടച്ചു... കണ്ണീരിനെ മറക്കാൻ വേണ്ടി മാത്രം.... അഗ്നിയെ സാക്ഷിയാക്കി അവൻ മിത്രയുടെ കഴുത്തിൽ താലിചാർത്തി.. അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ അവന്റെ കൈകളിൽ പതിഞ്ഞിരുന്നു.... പൂക്കൾ അവർക്കുമേൽ വർഷിച്ചു കൊണ്ടിരുന്നു. ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ നെറുകയിൽ ചാർത്തി.... "ഇനി എന്താണ് എന്റെ ജീവിതത്തിൽ നടക്കാനിരിക്കുന്നത്.... മറ്റൊരുവന്റെ പാതിയായി ഞാൻ മാറിയിരിക്കുന്നു..." ഹൃദയത്തിന്റെ മുറവിളികൾ ആരും കെട്ടിരുന്നില്ല... നീലകണ്ണുള്ള അവളുടെ സുൽത്താൻ ഒഴികെ മറ്റാരും..... കഴുത്തിലെ താലിയിലേക്ക് നോക്കുംതോറും അവളുടെ ഉള്ളം വിങ്ങി.. തന്റെ പാതിയുടെ കൈപിടിച്ചുകൊണ്ട് അഗ്നിയെ വലം വെക്കുമ്പോഴും അവളുടെ കണ്ണുകളിൽ കണ്ണീർ ഉരുണ്ട് കൂടി ഇരുന്നു. ചുറ്റുമുള്ള കാഴ്‌ച്ചകൾ മറക്കുന്ന കണ്ണുനീർ അവൾ ആരും കാണാതെ തുടച്ചു നീക്കി.. ക്യാമറക്ക് മുൻപിൽ ഒരു പാവയെ പോലെ നിന്നതല്ലാതെ അവൾ ഒന്നും ആരോടും പറഞ്ഞില്ല..

"ചേച്ചി... നിനക്ക് സങ്കടം ഉണ്ടല്ലേ.... ഒന്ന് പൊട്ടികരയെടി അങ്ങനെ എങ്കിലും നിന്റെ സങ്കടം മാറുന്നെങ്കിലോ... " Dressing റൂമിൽ നിന്നും മറ്റുള്ളവരെ ഒക്കെ പുറത്താക്കി ഒറ്റയ്ക്ക് റെഡി ആയ ശേഷം കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കി ഇരിക്കുന്ന മിത്രയുടെ അടുത്ത് വന്നുകൊണ്ട് ആരവ് ചോദിച്ചു.. "എന്തിനാടാ കരയുന്നെ... ആർക്കുവേണ്ടി.. എന്നെ വേണ്ടാത്തവന് വേണ്ടിയോ.... ഇപ്പൊ എന്തോ കരച്ചിലല്ല വരുന്നത്.. ദേഷ്യമാണ്... എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന് എന്നെ തനിച്ചാക്കി പോയതിന്... " "നിന്റെ ചെക്കനെ നീ കണ്ടില്ലേ... നല്ല ചെക്കനാടി... നിനക്ക് നന്നായി ചേരും... "(ആരവ്) "നോക്കീല.... ഞാൻ കണ്ടില്ല ആരെയും.... എന്തോ മനസ്സിൽ പതിഞ്ഞത് ആ നീലകണ്ണുകളാണ്... അതിന്റെ സ്ഥാനത്ത് മറ്റൊന്ന്... പറ്റണില്ലെടാ എനിക്ക്.." "മിത്രാ... വാ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു.. " മുറിയിലേക്ക് കടന്നു വന്നുകൊണ്ട് ലച്ചു പറഞ്ഞു. "മ്മ്... " ഒരുമൂളലിൽ മാത്രം മറുപടി ഒതുക്കി കൊണ്ട് ലച്ചുവിന്റെ അടുത്തേക്ക് ചെന്നു. "എടീ നീ ഇങ്ങനെ വിഷമിച്ചിരിക്കാതെ... ഇനി കരഞ്ഞിട്ടെന്താ കാര്യം.. Happy ആവാൻ നോക്ക്.. വാ "(ലച്ചു) "ഞാൻ ശ്രമിക്കുന്നുണ്ടെടി...."(മിത്ര) കഴിക്കാൻ നേരം പോലും അടുത്തിരിക്കുന്നവനെ നോക്കാൻ അവൾക്ക് തോന്നിയില്ല...

""ചെക്കനും പെണ്ണും പരസ്പരം food വാരികൊടുത്തേ..."" മുന്നിൽ ക്യാമറ മാൻ പറയുന്നത് കേട്ടിട്ട് മിത്രക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു... 'എന്തൊക്കെ കാണിക്കണം ആവോ ഇനി..' "ആദ്യം പെണ്ണ് വാരികൊടുക്ക്... " നിർദ്ദേശം വന്നതും മനസ്സില്ല മനസ്സോടെ അവൾ ഒരുരുള ചോറ് തന്റെ പാതിക്ക് നേരെ നീട്ടി. മുഖത്തേക്ക് നോക്കാതിരിക്കാൻ പരമാവതി ശ്രമിച്ചു.. "ഇനി ചെക്കൻ കൊടുത്തോളു.. " തനിക്കുനേരെ ഒരു ഉരുള നീട്ടി വെച്ചിരിക്കുന്നവനെ പാടെ അവഗണിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ മുറുമുറുപ്പുകൾക്ക് വഴിയൊരുക്കും മുന്നേ തന്നെ മിത്ര വായ തുറന്നുകൊണ്ട് ഉരുള വാങ്ങി കഴിച്ചു.. താലികെട്ടിയവന്റെ ആദ്യ സമ്മാനം.. ഒരുവേള അവളുടെ മനസ്സ് എന്തിനോ തുടിച്ചു.. ഇനി ഒരുപക്ഷെ തന്റെ പ്രണയം ആണോ അടുത്തുള്ളവൻ എന്ന ചിന്തയിൽ അവൾ തന്നോട് ചേർന്നിരിക്കുന്നവന്റെ കണ്ണുകളിലേക്ക് നോക്കി.. പ്രതീക്ഷയോടെ... ഇല്ല... പ്രതീക്ഷക്ക് വകയുണ്ടായില്ല.. അവൾ പ്രതീക്ഷിച്ച നീലകണ്ണുകൾ ഇന്നില്ല തന്റെ മുന്നിൽ എന്ന് അരിഞ്ഞതും കണ്ണുകൾ താനേ ഈറനണിഞ്ഞു..

'മുന്നിൽ ഉള്ളത് എന്റെ നീലകണ്ണുള്ള സുൽത്താൻ അല്ല... മാറ്റാരോ... ' ആ സത്യം അവൾക്ക് ഒരിക്കലും ഉൾകൊള്ളാനയില്ല.... ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഭർത്താവിനെ അവൾ മനഃപൂർവം അവഗണിച്ചു... ചെക്കന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങുമ്പോൾ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചുകൊണ്ട് മിത്ര ഒരുപാട് കരഞ്ഞു.ഏറ്റവും കൂടുതൽ വിഷമം ആരവിനായിരുന്നു.. "എടീ ചേച്ചി.. നീ എന്നെ ഇനി മറക്കോടി... ഇനി അടികൂടാൻ ഞാൻ വരില്ലാട്ടോ... നിന്റെ ഒരു സാധനത്തിലും തൊട്ട് ചീത്ത ആക്കേം ഇല്ല... Miss you ചേച്ചി 😭.. " മിത്രയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ആരവ് പറഞ്ഞു.. കരച്ചിലും ബഹളവും എല്ലാം തീർന്ന ശേഷം മിത്രയെ ചേർത്തു പിടിച്ചുകൊണ്ടു പോയത് അവളുടെ നല്ല പാതിയായിരുന്നു. ഒരു വലിയ വീടിനു മുൻപിൽ ആയി കാർ നിർത്തി. പുതുപെണ്ണിനെ കാണാനായി ഒരു വലിയ ജനം തന്നെ അവിടെ ഉണ്ടായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയതും മിത്ര വീടിന്റെ വലുപ്പം കണ്ട് ശരിക്കും ഞെട്ടിയിരുന്നു. താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ വീട്..

ഒരു പാവപെട്ട കുടുംബത്തിലെ പെണ്ണായ അവൾക്ക് സങ്കൽപ്പിക്കാൻ ആവുന്നതിലും വലിയ വീട്... നിലവിളക്ക് പിടിച്ച് വലതുകാൽ വച്ച് അവൾ അകത്തേക്ക് കയറി.. പൂജമുറിയിൽ വിളക്ക് വച്ച് പ്രാർത്ഥിച്ചു. പല ഓർമകളും മറക്കാൻ പറ്റണെ എന്ന്,, താലികെട്ടിയവനെ പൂർണമായി സ്നേഹിക്കാൻ കഴിയണേ എന്ന് ആർത്മാർത്ഥമായി അവൾ പ്രാർത്ഥിച്ചു... സൽക്കാരം ഒക്കെ കഴിഞ്ഞ ശേഷം ഫ്രഷ് ആവാൻ വേണ്ടി കുറച്ചു പെൺകുട്ടികൾ ചേർന്ന് മിത്രയെ റൂമിൽ കൊണ്ടു വന്നാക്കി. എല്ലാ വിധ സഞ്ജീകരണങ്ങളോടും കൂടിയ വലിയ ഒരു മുറി.അടുക്കും ചിട്ടയോടും കൂടി എല്ലാം ഒതുക്കി വച്ചിരിക്കുന്നു..റൂമിലെ ഡോർ ഒന്ന് ചാരിയ ശേഷം അവൾ ചുറ്റും കണ്ണോടിച്ചു. മുറിയുടെ അങ്ങേ അറ്റത്തായി ഒരു കുഞ്ഞു മുറി കാണാം.. അവിടേക്ക് ചുവടുകൾ വച്ചവൾ മുറിയുടെ വാതിൽ തുറന്നു.. പുറത്തുനിന്നും നോക്കിയാൽ ഒരു ചെറിയ മുറി ആണെങ്കിലും അകത്തേക്ക് നല്ല വലുപ്പം ഉണ്ട്.. മുറിയിൽ നിറയെ ചിത്രങ്ങൾ ആയിരുന്നു.. ഓരോ സാഹചര്യങ്ങളെ അതുപോലെ പകർത്തി വച്ചിരിക്കുന്നു...

ഒരു ജന്മം മുഴുവൻഉള്ള കഥകൾ ചിത്രങ്ങളായി ചിത്രീകരിച്ചിരിക്കുന്നതുപോലെ അവൾക്കു തോന്നി.. ഒരുമൂലയിലായിചുറ്റും ഭംഗിയുള്ള ലൈറ്റുകൾ കത്തിച്ചുവച്ച ഒരു ക്യാൻവാസ് മൂടി ഇട്ടിരിക്കുന്നു... ഓരോ കാലടികളും അതിനടുത്തേക്ക് വെക്കുമ്പോഴും അവളുടെ ഹൃദയം പതിന്മടങ്ങു വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു.. മൂടി പതിയെ മാറ്റിയ ശേഷം അവൾ ആ ചിത്രത്തിലേക്ക് ഉറ്റുനോക്കി... ഇന്ന് കല്യാണമണ്ഡപത്തിൽ ഇരിക്കുന്ന മിത്രയെയും അവളുടെ കഴുത്തിൽ താലികെട്ടുന്ന ഒരുവന്റെയും ചിത്രയും... താലികെട്ടുന്നതിനാൽ അവന്റെ മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.... ചിത്രം അതേപോലെ പകർത്തിയിരിക്കുന്നത് കാണുംതോറും അവൾക്ക് അത്ഭുതമായിരുന്നു... മുൻപേ കരുതികൂട്ടി വരച്ചതുപോലെ... ക്യാൻവാസിന് അടിയിലായി മറ്റൊരു പേപ്പർ കൂടി വച്ചിരിക്കുന്നു.. മിത്ര അത് തുറന്നു നോക്കി.. വായിക്കാൻ ആയി തുടങ്ങിയതും പുറകിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ടുകൊണ്ട് തിരിഞ്ഞു നോക്കി... "എന്താണ് ഈ മുറിയിൽ പരുപാടി...മ്മ്.. പറയ് ഭാര്യേ..." "ഒന്നുല്ല.... വെറുതെ കേറിന്നെ ഉള്ളു... ഇതൊക്കെ സ്വന്തമായി വരച്ചതാണോ.. " എന്തുകൊണ്ടോ ചോദിക്കാൻ അവൾക്കൊരു മടിയായിരുന്നു... "അല്ല... നിന്റെ നീലകണ്ണുള്ള സുൽത്താൻ വരച്ചതാ... ഇത് അവന്റെ മുറിയാണ്... ഇനി നിന്റെയും....

പക്ഷെ നീ എന്റെ ഭാര്യയുമാണ്... " ഒരു കുസൃതി ചിരിയോടെ അവന്നത് പറയുമ്പോൾ കേട്ടതൊന്നും അവൾക്ക് വിശ്വസിക്കാൻ ആകാതെ തറഞ്ഞു നിൽക്കുകയായിരുന്നു.. "എന്തേയ്... വിശ്വാസം വന്നില്ലേ ഒന്നും.... നിന്റെ കാര്യമെല്ലാം എനിക്കറിയാം.. എല്ലാം. ഒരുപാട് സംശയങ്ങൾ നിനക്കുണ്ടെന്നറിയാം. എല്ലാത്തിനുമുള്ള ഉത്തരം നിനക്ക് ഇന്ന് രാത്രി 9.00 ക്ക് കിട്ടും... ഇവിടെ വച്ചല്ല... ഇവിടെ അടുത്തൊരു മലയുണ്ട്... അധികം ആരും അങ്ങോട്ട് പോകാറില്ല.. നീയും പോയിട്ടില്ല ഇതുവരെ.. പക്ഷെ ഇന്ന് പോണം.. അവിടെ അവനുണ്ടാവും.. നിന്റെ നീലകണ്ണുള്ള സുൽത്താൻ.. എല്ലാ ഉത്തരവും അവന്റെ കൈയ്യിൽ ഉണ്ട്... ആരവ് വരും നിന്നെ കൊണ്ട് പോവാൻ... Ok. ഇപ്പൊ പോയി റെഡി ആയി താഴേക്കു ചെല്ല്.. " അതും പറഞ്ഞവൻ മുറിവിട്ടിറങ്ങി താഴേക്കു പോയി.. "ഞാൻ എന്തൊക്കെയാ ഈ കേക്കുന്നെ...

ശരിക്കും എന്താ ഇവിടെ നടക്കുന്നത്... ഈ താലി അപ്പൊ.... ദൈവമേ..." വേഗം തന്നെ ഫ്രഷ് ആയ ശേഷം അവൾ ഒരു വൈറ്റ് and പിങ്ക് കോമ്പിനേഷൻ ഉള്ള സാരിയും ഉടുത്തു simple ആയി ആഭരണങ്ങൾ ഇട്ട് കൊണ്ട് താഴേക്ക്‌ ഇറങ്ങി.. Simple ലുക്കിലും അവൾ അതീവ സുന്ദരിയായിരുന്നു.... വൈകുന്നേരത്തെ പാർട്ടി ഒക്കെ കഴിഞ്ഞപ്പോൾ തന്നെ 8.45 ആയിരുന്നു. ആരവിന്റെ വരവിനായി അവൾ കാത്തിരുന്നു.. തന്റെ പ്രണയത്തെ ഒന്ന് കാണുവാനായി.. 8.50 ആയപ്പോൾ തന്നെ ആരവ് വന്നിരുന്നു.. അവന്റെ കൂടെ കയറി ആ മലയിലേക്ക് പുറപ്പെട്ടു.. മലയിൽ എത്തിയതും ആരവ് അവളെ താഴ്‌വാരത്തിൽ ആക്കി. "നിന്നെ ഇവിടെ ആക്കാനാ അളിയൻ പറഞ്ഞത്.. മുകളിലേക്കു ചെല്ല്.. അവിടെ നിന്റെ സുൽത്താൻ ഉണ്ടാവും. കറക്റ്റ് 9.00 ക്ക്... All the best ചേച്ചി " ആരവ് അത്രമാത്രം പറഞ്ഞ ശേഷം അവിടെ നിന്നും പോയി... കുറ്റാ കൂരിരുട്ടിൽ അവൾ തനിയെ അവിടെ നിന്നു. ഉള്ളിൽ നന്നേ ഭയം തോന്നിയെങ്കിലും മലമുകളിലേക്ക് മൊബൈൽ ടോർച്ചിന്റെ വെട്ടത്തിൽ കയറി.. അവിടെ ആരും ഉണ്ടായിരുന്നില്ല...

സമയം നോക്കി 8.58.. ചുറ്റും നോക്കികൊണ്ട് അവൾ അവിടെനിന്നതും തോളിൽ ആരുടെയോ കരസ്പർശം അറിഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നോക്കി.. അവളെ തന്നെ പ്രണയാർദ്രമായി നോക്കുന്ന നീലകണ്ണുകൾ കണ്ടതും അവളുടെ മിഴികളും നിറഞ്ഞു വന്നു.. "എന്തുപറ്റിയെടോ... കണ്ണൊക്കെ നിറഞ്ഞു.... മ്മ്... ഇപ്പൊ നല്ല സുന്ദരിയായിട്ടുണ്ടല്ലോ എന്റെ പെണ്ണ്... " കണ്ണുമാത്രം കാണാത്തക്ക രീതിയിലുള്ള സ്കാർഫ് നേരെ ആക്കികൊണ്ട് കൊണ്ട് അവൻ പറഞ്ഞു... "എന്തിനാ എന്നെ ചതിച്ചത്... ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കാൻ ആയിരുന്നെങ്കിൽ പിന്നെ എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത്... ഇപ്പൊ ഞാൻ മറ്റൊരുവൻ താലി ചാർത്തിയ പെണ്ണാണ്.. നിങ്ങളും അയാളും തമ്മിൽ എന്താ ബന്ധം... പറയ്... എനിക്ക് എന്തായിരുന്നു നിങ്ങളുടെ നാടകത്തിൽ സ്ഥാനം...? പറയ്... പറയാൻ.. " ആദിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടു ഒരു ഭ്രാന്തിയെ പോലെ അവൾ അലറി... "പറയാം എല്ലാം.... നമ്മൾ തമ്മിൽ എന്താണ് ബന്ധമെന്നും നിന്റെ ഈ താലികെട്ടിയവനും ഞാനും തമ്മിലുള്ള ബന്ധമെന്താണെന്നുമെല്ലാം പറയാം.. അതിനുമുൻപ് നീ അറിയണം നമ്മുടെ കഥ... മുൻജന്മത്തിലെ കഥ... നമ്മൾ കണ്ടുമുട്ടിയതടക്കം പിരിയാൻ ഉണ്ടായ കാരണം വരെ എല്ലാം.... ".... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story