നീലകണ്ണുള്ള സുൽത്താൻ: ഭാഗം 14

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

ചുറ്റും നോക്കികൊണ്ട് അവൾ അവിടെനിന്നതും തോളിൽ ആരുടെയോ കരസ്പർശം അറിഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നോക്കി.. അവളെ തന്നെ പ്രണയാർദ്രമായി നോക്കുന്ന നീലകണ്ണുകൾ കണ്ടതും അവളുടെ മിഴികളും നിറഞ്ഞു വന്നു.. "എന്തുപറ്റിയെടോ... കണ്ണൊക്കെ നിറഞ്ഞു.... മ്മ്... ഇപ്പൊ നല്ല സുന്ദരിയായിട്ടുണ്ടല്ലോ എന്റെ പെണ്ണ്... " കണ്ണുമാത്രം കാണാത്തക്ക രീതിയിലുള്ള സ്കാർഫ് നേരെ ആക്കികൊണ്ട് കൊണ്ട് അവൻ പറഞ്ഞു... "എന്തിനാ എന്നെ ചതിച്ചത്... ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കാൻ ആയിരുന്നെങ്കിൽ പിന്നെ എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത്... ഇപ്പൊ ഞാൻ മറ്റൊരുവൻ താലി ചാർത്തിയ പെണ്ണാണ്.. നിങ്ങളും അയാളും തമ്മിൽ എന്താ ബന്ധം... പറയ്... എനിക്ക് എന്തായിരുന്നു നിങ്ങളുടെ നാടകത്തിൽ സ്ഥാനം...? പറയ്... പറയാൻ.. " ആദിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടു ഒരു ഭ്രാന്തിയെ പോലെ അവൾ അലറി... "പറയാം എല്ലാം.... നമ്മൾ തമ്മിൽ എന്താണ് ബന്ധമെന്നും നിന്റെ ഈ താലികെട്ടിയവനും ഞാനും തമ്മിലുള്ള ബന്ധമെന്താണെന്നുമെല്ലാം പറയാം.. അതിനുമുൻപ് നീ അറിയണം നമ്മുടെ കഥ... മുൻജന്മത്തിലെ കഥ... നമ്മൾ കണ്ടുമുട്ടിയതടക്കം പിരിയാൻ ഉണ്ടായ കാരണം വരെ എല്ലാം.... "

"ആദ്യം ഈ കെട്ടിപൊതിഞ്ഞു വച്ചിരിക്കുന്ന മുഖം ഒന്ന് കണിക്കൊ... അവസാനം ആയിട്ട് ഒന്ന് കാണാനാ... പ്ലീസ്‌.. " അത് പറയുമ്പോൾ അവളുടെ കണ്ഡം ഇടറി... "അവസാനം ആയിട്ടോ... അതാരാ പറഞ്ഞെ.. നീ എന്നും ഇനി കണി കാണേണ്ടത് എന്നെ അല്ലെ... അപ്പൊ പിന്നെങ്ങനെ അവസാനം ആയി കാണുന്നത് ആവും... " ആദിയുടെ വാക്കുകെട്ടിട്ട് ഒന്നും മനസ്സിലാവാതെ മിത്ര അവനെ നോക്കി.. "മനസ്സിലായില്ലല്ലേ... വഴിയേ മനസിലാക്കാം.. ഇപ്പൊ നിനക്കെന്റെ മുഖം കാണണമല്ലേ.... കാണിക്കാം.... " മിത്ര അവനെ തന്നെ നോക്കിനിന്നു... സ്കാർഫ് അവൻ പതിയെ അഴിച്ചു മാറ്റി... ആരെയും മയക്കുന്ന സൗന്ദര്യം ആയിരുന്നു അവന്... അവന്റെ ചുണ്ടിൽ തത്തി കളിക്കുന്ന പുഞ്ചിരിയിൽ മിത്ര മതിമറന്നു നിന്നു. ഡ്രിം ചെയ്ത താടിയും... താടിക്കിടയിലൂടെ തെളിഞ്ഞു കാണുന്ന നുണക്കുഴിയും ആരെയും മയക്കുന്ന ആ ചിരിയും...അതിനെല്ലാം പുറമേ അവന്റെ നീലകണ്ണുകളും... (Ufffff എന്റെ സാറേ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല 😜) അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... എന്തിനെന്നറിയാതെ...

പലതും ഓർമ വരുന്നത് പോലെ... തലപെരുക്കുന്നത് പോലെ... "ഏതൊരു പ്രശ്നത്തിനും പരിഹാരം ഉണ്ട് പെണ്ണെ.... ആത്മാർത്ഥമായ പ്രണയം അത് ഒന്നിക്കുക തന്നെ ചെയ്യും... ഒരുപാട് നാൾ ചിലപ്പോൾ കാത്തിരിക്കേണ്ടി വരും... ചിലപ്പോൾ ജന്മങ്ങൾ വേണ്ടിവരും... നിന്നെ എനിക്ക് കിട്ടാൻ ഒരു ജന്മം വേണ്ടിവന്നു... ഇനി ഒന്നിനും നിന്നെ വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല... ഒന്നിനും.. ഇനി നിനക്ക് അറിയണ്ടേ നമ്മുടെ കഥ..., ഞാനും നീയുമായുള്ള ബന്ധം...,പിരിയാൻ ഉണ്ടായ കാരണം... ഇതൊക്കെ അറിയണ്ടേ നിനക്ക്... പറയുന്നതിനേക്കാൾ നല്ലത് നീയത് നേരിട്ട് കാണുന്നതാണ്.. " അത്രയും പറഞ്ഞ ശേഷം അവൻ അവർ നിൽക്കുന്നതിനു എതിർ വശത്തേക്ക് നോട്ടം ഇട്ടു.... ഒന്ന് വിരൽ ഞൊടിച്ചതും അവിടെ ഒരു സ്‌ക്രീൻ പോലെ തെളിഞ്ഞു വന്നു...... മിത്ര അതിലേക്ക് തന്നെ ഉറ്റുനോക്കി.... 💞🍁🍁🍁🍁🍁🍁🍁💞 വാഖ പൂക്കൾ പൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന ഒരു നാട്ടുവഴിയോരം.... സൂര്യ പൊൻ കിരണങ്ങൾ വഴിയിലാകെ പടർന്നു കിടപ്പുണ്ട്... നാട്ടിലെ തന്നെ വല്യ പ്രമാണിയുടെ മകൾ എന്ന് തോന്നിക്കുന്ന ഒരുപെൺകുട്ടി അതുവഴി നടന്നു വരുന്നുണ്ട്...

മുന്നിൽ കുറെ കുട്ടിപട്ടാളങ്ങളും പിന്നിൽ ആഡംബരമായ പഴയ അംബാസിഡർ കാറിൽ അവളുടെ അച്ഛനും അമ്മയും.. "ദേവുചേച്ചി.... ദേ നോക്കിയേ..... നല്ല പഴുത്ത മാങ്ങ നിക്കുന്നു..... " ഒരു കുറുമ്പൻ വിളിച്ചു പറഞ്ഞതും ആ പെൺകുട്ടി ആ മാങ്ങയിലേക്ക് നോക്കി... അവളുടെ മുഖം കണ്ടതും മിത്രയുടെ കണ്ണുകൾ വികസിച്ചു.... അവളുടെ അതേ രൂപം... ഒരു വ്യത്യാസവും ഇല്ലാതെ ഇത്രക്ക് സാമ്യം കണ്ട് മിത്ര ആകെ അന്തം വിട്ടുനിന്നു... ദേവു ഉടുത്തിരുന്ന ദാവണി കുറച്ചു കേറ്റി വച്ചു...ദാവണി തുമ്പ് ഇളിയിൽ കുത്തിയ ശേഷം മാവിനെ ലക്ഷ്യമാക്കി നീങ്ങി.... "ഈ കുട്ടി ഇതെങ്ങോട്ടാ.... കാറിൽ പോവാം എന്ന് പറഞ്ഞാൽ അതും കേൾക്കില്യ... കൊച്ച് പിള്ളേരുടെ കൂടെ നടന്നോളും... എന്നിട്ടിപ്പോ മാവിൻ മേലും കേറാൻ പോവാ... അസത്ത്... " കാറിന്റെ ഉള്ളിൽ ഇരുന്നുകൊണ്ട് ദേവൂവിന്റെ അമ്മ അന്നം പൊന്നാൻ തുടങ്ങി... "നീയ് മിണ്ടാതിരിക്ക് ഗൗര്യേ...

എന്റെ കുട്ടീടെ ഇഷ്ട്ടം പോലെ അവള് ചെയ്യട്ടെ... " "അച്ഛാ.... നിങ്ങൾ പൊക്കോളൂ.. ഞാൻ വന്നേക്കാം.... " ദേവു മരത്തിന്റെ മുകളിലേക്ക് കയറാൻ നോക്കുന്നതിനിടെ പറഞ്ഞു.... "വേഗം വന്നേക്കണേ... സൂക്ഷിച്ചു നിക്കാ.." ഒരു താക്കിതു പോലെ അച്ഛൻ ദേവൂവിനോട് പറഞ്ഞ ശേഷം ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു.. കാർ കൺവെട്ടത്തു നിന്നും മറഞ്ഞതും ദേവു മരത്തിലേക്ക് വലിഞ്ഞു കയറി.. "ചേച്ചി സൂക്ഷിച്ചു... അയ്യോ.. ഇതിൽ നിറയെ ഉറുമ്പ് ആണല്ലോ... " ഒരു കുട്ടി അവിടെ നിന്നും വിളിച്ചു പറഞ്ഞപ്പോഴാണ് അവൾ മരത്തിലെ ഉറുമ്പിനെ ശ്രദ്ധിക്കുന്നത്... "ദേവ്യേ... മുഴുവൻ ഉറുമ്പാണല്ലോ... " "ചേച്ചി താഴേക്ക് ചാട് വേഗം.. " "അയ്യോ എനിക്ക് പേടിയാവ... നല്ല ഉയരം ഉണ്ടല്ലോ ഇതിന്..." ദേവു താഴേക്ക് നോക്കികൊണ്ട് പറഞ്ഞതും കുട്ടിപട്ടാളങ്ങൾ തലയിൽ കൈവച്ചു പോയി 🙆‍♀️. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുമ്പോഴാണ് അതിലേ ഒരു ചെറുപ്പക്കാരൻ വരുന്നത് അവൾ കണ്ടത്.. "അതേ മാഷേ... എന്നെ ഒന്ന് സഹായിക്കാമോ.... ഇവിടുന്ന് ഇറങ്ങാൻ പട്ടണില്ല്യ.... ഒന്ന് ഇറങ്ങാൻ സഹായിക്കോ... 🥺"

ഇരുവരും കാണുന്നത് അന്ന് ആദ്യമായാണ് എന്ന് രണ്ടുപേരുടെയും മുഖം കണ്ടാൽ അറിയാം... അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ അവന് തോന്നിയില്ല... "അതേ.... താനെന്താ ഇങ്ങനെ നോക്കുന്നെ... ഒന്ന് രക്ഷിക്ക് മാഷേ..." അവൻ അപ്പോഴാണ് ബോധ മണ്ഡലത്തിലേക്ക് തിരികെ വന്നത്.. "കേറാൻ മാത്രേ അറിയുള്ളോ... ഇറങ്ങാനും കൂടെ പഠിക്കണം... ചാടിക്കോp ഞാൻ പിടിച്ചോളാം.." അവൻ പറഞ്ഞതും ദേവു നന്നായി ഇളിച്ചു കൊടുത്തു.... "ചാടിയാൽ ഞാൻ വീഴും... എനിക്ക് പേടിയാ " "ഇല്ലെടോ വീഴില്ല കുട്ടി ചാടിക്കെ.. " പേടിച്ചു വിറച്ചുകൊണ്ട് ദേവു അവിടെ തന്നെ നിന്നു... കാലിൽ ഒരു ഉറുമ്പ് കടിച്ചതും ബാലൻസ് കിട്ടാതെ അവൾ താഴേക്ക് വീണു.. "അയ്യോ.. അമ്മേ... ഞാനിതാ പോണേ.. " കൃത്യം ആരുടെയോ മേലേക്ക് വന്ന് ലാൻഡിയതും ദേവു കണ്ണ് തുറന്നുനോക്കി...

പിടിക്കാൻ നിന്നതാണ് എങ്കിലും അവൾ പെട്ടെന്ന് ചാടിയത് കൊണ്ട് തന്നെ ബാലൻസ് കിട്ടാതെ രണ്ടും കൂടി താഴേക്ക് വീണു... കണ്ണ് തുറന്നു നോക്കിയതും കണ്ടു അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കുന്ന അവന്റെ നീല കണ്ണുകൾ... എന്തോ ഓർത്തപോലെ അവൾ അവനിൽ നിന്നും അകന്നു മാറി... "നന്ദി ഉണ്ടുട്ടോ... അല്ല തന്നെ ഇവിടെ എങ്ങും കണ്ടിട്ടേ ഇല്ലല്ലോ... പുതിയതാണോ ഇങ്ങോട്ടേക്കു..." ദേവു ദേഹത്തെ പൊടിയൊക്കെ മാറ്റികൊണ്ട് എഴുനേറ്റുകൊണ്ട് ചോദിച്ചു.... "അതേ ഞാൻ പുതിയതാ... ഒരു joli തിരക്കി വന്നതാ... ഇയാളുടെ പേരെന്താ...? " "വൈദേഹി... തന്റെ പേരെന്താ.. " .... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story