നീലകണ്ണുള്ള സുൽത്താൻ: ഭാഗം 15

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

കണ്ണ് തുറന്നു നോക്കിയതും കണ്ടു അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കുന്ന അവന്റെ നീല കണ്ണുകൾ... എന്തോ ഓർത്തപോലെ അവൾ അവനിൽ നിന്നും അകന്നു മാറി... "നന്ദി ഉണ്ടുട്ടോ... അല്ല തന്നെ ഇവിടെ എങ്ങും കണ്ടിട്ടേ ഇല്ലല്ലോ... പുതിയതാണോ ഇങ്ങോട്ടേക്കു..." ദേവു ദേഹത്തെ പൊടിയൊക്കെ മാറ്റികൊണ്ട് എഴുനേറ്റുകൊണ്ട് ചോദിച്ചു.... "അതേ ഞാൻ പുതിയതാ... ഒരു joli തിരക്കി വന്നതാ... ഇയാളുടെ പേരെന്താ...? " "വൈദേഹി... തന്റെ പേരെന്താ.. " "മഹി... " "അല്ലാ തനിക്കെന്തൊക്കെ ജോലി അറിയാം... വേണേൽ ഞാൻ തന്നെ സഹായിക്കാം...." "ആര് ഇയാളോ... ഈ മാവിലൊക്കെ വലിഞ്ഞു കയറി തെണ്ടി തിരിഞ്ഞു നടക്കുന്ന താനാണോ എനിക്ക് ജോലി വാങ്ങി തരുന്നേ.... നല്ല കഥ... ഞാൻ പോവാ... പിന്നെ എപ്പോഴെങ്കിലും കാണാം..." അതും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു.. പോകുന്ന വേളയിൽ മുഖം വീർപ്പിച്ച് നിക്കുന്ന പെണ്ണിനെ ഇടയ്ക്കിടെ നോക്കാനും അവൻ മറന്നില്ല... എന്തോ ഒന്ന് അവന്റെ മനസ്സിൽ മുളപൊട്ടിയിരുന്നു ആ കാന്താരിയോട്... "മരം കേറിന്ന് പോലും... ഹും... ഇവനാരാന്നാ വിചാരം.... ഇങ്ങോട്ട് സഹായം ചെയ്തതല്ലേ.. തിരിച്ചും ചെയ്യാന്നു വെച്ചപ്പോ എന്നെ കുറ്റം പറയുന്നോ.... Hoh... "

ദേവു ഓരോന്ന് പിറുപിറുത്തുകൊണ്ട് മാവിലെ മാങ്ങ പറിക്കാനുള്ള പരിപാടികൾ തുടങ്ങി.... ഒരുപാട് സ്ഥലങ്ങളിൽ മഹി ജോലി അന്വേഷിച്ചെങ്കിലും ഒന്നും ശെരിയാവുന്നുണ്ടായിരുന്നില്ല.... വീട്ടിലെ കഷ്ട്ടതകൾക്ക് ഒരു അറുതി വരുത്തുവാൻ വേണ്ടിയാണ് ദൂരെയുള്ള ഗ്രാമത്തിലേക്ക് ജോലി തിരക്കി അവൻ വന്നത്... അവസാന ആശ്രയത്തിനായി നാട്ടുപ്രമാണി മാരിൽ പലരെയും കണ്ടു എങ്കിലും ഒരു ഫലവും ഉണ്ടായില്ല.. കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ ജോലി അവൻ താത്കാലികമായി തുടങ്ങി.. അധികം വിദ്യാഭ്യാസം ഇല്ലാത്ത നാട്ടിൽ ഇത് പുതിയ തുടക്കാമായിരുന്നു... കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ ഇതിലേക്ക് ആകർഷിച്ചു... കുട്ടികളോടൊപ്പം പാടത്തുകൂടെ ഓടിനടക്കുന്നതിനിടയിലാണ് ഒരു കുട്ടി ദേവൂവിനോട് പറഞ്ഞത്.. "ദേ ചേച്ചി നോക്കിയേ.. അന്ന് കണ്ട നീലകണ്ണുള്ള ചേട്ടൻ.. " ആ കുറുമ്പി ചൂണ്ടിയ ഇടത്തേക്ക് നോക്കിയതും കണ്ടു ദൂരെ മരച്ചുവട്ടിൽ ഇരുന്ന് കുട്ടികൾക്ക് എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്ന മഹിയെ.. വിടർന്ന കണ്ണുകളോടെ അവൾ അകലെയുള്ള അവനിലേക്ക് തന്നെ നോട്ടമെറിഞ്ഞു നിന്നു.. "നമുക്ക് ആ ചേട്ടന്റെ അടുത്തേക്ക് പോയാലോ... അവിടെ എന്താ നടക്കുന്നത് എന്ന് അറിയാലോ... വാ നോക്കാം.."

കുട്ടിപട്ടാളത്തെയും കൂട്ടി ദേവു അവിടേക്ക് ഓടി... "അതേയ് മാഷേ..... എന്താ ഇവിടെ ചെയ്യുന്നേ.... ഈ മരം കേറി പെണ്ണിന്റെ എന്തെങ്കിലും സഹായം വേണോ... വേണേച്ചാൽ പറഞ്ഞോളൂട്ടോ... " കൈകൊണ്ട് ആംഗ്യം കാണിച്ചു പഠിപ്പിക്കുന്ന മഹിയോടായി ദാവണി തുമ്പ് കറക്കി കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു... അവിടെ ഇരുന്ന മുതിർന്ന പല കുട്ടികളും ദേവൂനെ കണ്ടതും എഴുനേറ്റു നിന്നു.. "ഇപ്പൊ വേണ്ട... പിന്നെ എന്തേലും ആവിശ്യം ഉണ്ടേൽ അറിയിച്ചേക്കവേ... ഇപ്പൊ മരംകേറി ചെന്നാട്ടെ..." "പോവാൻ മനസ്സില്ല ഹും..." അതും പറഞ്ഞുകൊണ്ട് അവൾ ആ മരച്ചുവട്ടിൽ മറ്റുള്ളവരോടൊപ്പം ചമ്രംപടിഞ്ഞിരുന്നു.. അവളുടെ ഓരോ കുസൃതിയും അവൻ ആസ്വദിക്കുകയായിരുന്നു... ഒന്നും മിണ്ടാതെ തന്നെ അവൻ അവന്റെ ജോലിയിൽ ശ്രദ്ധിച്ചു...ഇടക്കെപ്പോഴോ അവന്റെ കണ്ണുകൾ അവളെ തേടി പോയിരുന്നു.. അവനിൽ ലയിച്ചിരുന്ന അവളുടെ കാപ്പി കണ്ണുകളുമായി ആ നീലകണ്ണുകൾ ഉടക്കി... അവനിൽ ലയിച്ചിരുന്ന ദേവു അന്തരീക്ഷത്തിലെ ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെയാണ് സോബോധത്തിലേക്ക് വന്നത്..

അവന്റെ മുഖത്ത് നോക്കാൻ എന്തോ ചമ്മൽ തോന്നിയതിനാലാകണം വേഗം അവിടെ നിന്നും എഴുനേറ്റ് പാടത്തേക്ക് ഓടി... മുന്നിൽ ഇരിക്കുന്നവരോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു കൊണ്ട് മഹിയും അവളുടെ പിറകെ പോയി.. "അതെ... കുട്ടി... ഒന്ന് അവിടെ നിക്കു... വൈദ്ദേഹി... എടൊ.. നിക്കേടോ... " അവളെ പിന്നാലെ വിളിച്ചുകൊണ്ട് അവൻ വന്നെങ്കിലും ദേവു ആ വിളികളെ പാടെ അവഗണിച്ചുകൊണ്ട് മുന്നേട്ടേക്ക് ഓടി.. "എടൊ മരംകേറി പെണ്ണെ... " അവന്റെ ആ വിളിയിൽ ദേവു ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. "താൻ പോടോ കൊരങ്ങൻ മാഷേ.. " അവനെ നോക്കി കോക്രി കാണിച്ചുകൊണ്ട് മുന്നോട്ട് ഓടിയതും പാടത്തെ ചെളിയിൽ ചവിട്ടി ചാലിലേക്ക് വീണു.. ""അമ്മേ.... "" വീണവീഴ്ചയിൽ നടുവിടിച്ചതിനാൽ വേദനയോടെ അവൾ വിളിച്ചു.. അവളുടെ മുഖത്തെ ഭാവം കണ്ടിട്ട് മഹി വയർ പൊത്തി ചിരിച്ചു... 🤣🤣🤣🤣🤣 "ചിരിക്കൊന്നോടോ ദുഷ്ട്ടാ... മര്യാദയ്ക്ക് എന്നെ പിടിച്ചു കയറ്റടോ.. " ഒരു കൈ നീട്ടികൊണ്ട് മുഖം വീർപ്പിച്ച് പറയുന്ന പെണ്ണിന്റെ കൈയ്യിൽ അവൻ കൈചേർത്തു അവളെ വലിച്ചു കയറ്റി...

ശക്തിയിൽ അവൾ അവന്റെ ശരീരത്തിൽ തട്ടിനിന്നു... അവളുടെ പഞ്ഞിക്കെട്ടുപോലുള്ള മേനിയിലെ ഗന്ധം അവന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നതായിരുന്നു... ""ദേവൂ.... "" അവൻ ആർദ്രമായി അവളുടെ ചെവിയിൽ വിളിച്ചു... അവന്റെ ചുടുനിശ്വാസം കാതിൽ പതിഞ്ഞതും പെണ്ണ് അറിയാതെ തന്നെ അവനോട് കുറച്ചുകൂടി ചേർന്നു... കണ്ണുകൾ ഉയർത്തി നോക്കാൻ മടി തോന്നി അവൾക്ക്..അവളുടെ താടിത്തുമ്പിൽ പിടിച്ച് മുഖം ഉയർത്തി. അവന്റെ കണ്ണുകളുടെ മായ വലയത്തിനുള്ളിൽ അകപ്പെട്ട അവൾ കുറച്ചു സമയം കടന്നതും സോബോധത്തിലേക്ക് തിരിച്ചുവന്നു... ഉടനെതന്നെ അവനിൽ നിന്നും അടർന്നുമാറാൻ aval ഒരു ശ്രമം നടത്തിയെങ്കിലും അത് വെറുതെ ആയി പോയി... അവനിലേക്ക് അവളെ കൂടുതൽ അടുപ്പിച്ചു.. "എന്താ ഇയാൾ ഈ കാട്ടണെ.... എന്നെ വിട്ടേ... വിടാൻ... ആളൊളെ വിളിച്ചു കൂട്ടണ്ടേച്ചാൽ എന്നെ വിട്... "

അവനിൽ നിന്ന് സ്വതന്ത്രമാവാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പറഞ്ഞുകൊണ്ടിരുന്നു... "ഈ പാടത്ത് വച്ച് നീ ആരെ വിളിച്ചാലും കേൾക്കില്ല... ആരേലും കണ്ടാലും എനിക്ക് ഒന്നും ഇല്ല.... നിന്റെ പേര് മാത്രമേ എനിക്ക് അറിയുള്ളു... മറ്റൊന്നും എനിക്ക് അറിയില്ല... കണ്ടമാത്രയിൽ തന്നെ ഈ മരം കേറി പെണ്ണിനെ എനിക്കിഷ്ട്ടായി... ജോലി ഒന്നും കിട്ടില്ല എന്ന് അറിഞ്ഞിട്ടും നാട്ടിലേക്ക് പോകാതെ ഇവിടെ തന്നെ നിന്നത് നിന്നെ ഒന്ന് കൂടി കാണാൻ വേണ്ടിയാണ്... ഇന്ന് കാത്തിരുന്ന പോലെ നീ തന്നെ എന്റെ അടുത്തേക്ക് വന്നപ്പോൾ ഒത്തിരി സന്തോഷം തോന്നുവാ.... അറിയില്ല എന്താണെന്നു.... പക്ഷെ ഒന്നറിയാം നീ ഇല്ലാതെ ഇനി എനിക്കൊരു ജീവിതം സാധ്യമല്ല.... ഇഷ്ട്ടാണ് പെണ്ണെ നിന്നെ.... ഒരുപാട് ഇഷ്ട്ടാണ്.... നീ സമ്മതിച്ചാൽ.... സമ്മതിച്ചാൽ ഞാൻ കൊണ്ട് പോകും നിന്നെ എന്റെ കുഞ്ഞു വീട്ടിലേക്ക്... റാണിയെ പോലെ നോക്കാൻ സാമ്പത്തിക സ്ഥിതി കൊണ്ട് എനിക്ക് ആവില്ല... പക്ഷെ സ്നേഹം തരാൻ പറ്റും... വരാമോ എന്റെ കൂടെ..." അവന്റെ കണ്ണുകളിൽ ലയിച്ചുനിന്നുകൊണ്ട് അവൾ ഓരോ വാക്കും ശ്രെദ്ധയോടെ കേട്ടു...

എന്ത് ഉത്തരം പറയുമെന്ന കാര്യത്തിൽ പെണ്ണ് ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു... "അത്.... നിക്ക് ഇയാളെ.... ഇഷ്ടകേടൊന്നുമില്ല.. പക്ഷെ പ്രണയിക്കാൻ ഞാൻ ഇല്ല... ശെരിയാവില്ല അത്..." മനസ്സിൽ എവിടെയോ കയറികൂടിയ ഇഷ്ട്ടം അവൾ മറച്ചുപിടിച്ചുകൊണ്ട് പറഞ്ഞു... "എന്തുകൊണ്ട് ശരിയാവില്ല...കാരണം പറയ് ദേവു... " "അത്.... ഒന്നുല്ല.... എനിക്കിഷ്ടമല്ല ഇയാളെ... എനിക്ക് പോണം.... ന്നെ വിട്ടേ..." "പക്ഷെ എനിക്കിഷ്ട്ടാണ് പെണ്ണെ നിന്നെ.. നീ വേണം എന്റെ ഭാര്യയായി... എന്നും.... ഈ ജന്മം നിന്നെ മാത്രം പ്രണയിക്കുന്നു ഞാൻ... നിന്നിൽ നിന്നെനിക്കിനി മോചനം വേണ്ട... അത്രക്ക് ഇഷ്ട്ടാണ് ഈ മരം കേറി പെണ്ണിനെ.... ഇത്രയും പെട്ടെന്ന് ഇങ്ങനെ ഇഷ്ട്ടം പറയണം എന്ന് വിചാരിച്ചതല്ല ഞാൻ..പെട്ടെന്ന് തന്നെ കണ്ടപ്പോൾ... ഇപ്പൊ പറഞ്ഞില്ലെങ്കിൽ നിന്നെ എനിക്ക് നഷ്ട്ടമാകും എന്ന് മനസ്സ് പറയുന്നു... അതാ... ഞാൻ... ഇഷ്ട്ടം അല്ലെന്ന് പറയരുത് നീ... സഹിക്കാൻ പറ്റില്ലടോ.." അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് അവൻ ആർദ്രമായി പറഞ്ഞു.. ഇരുവരെയും നോക്കികൊണ്ട് രണ്ട് ജോഡി കണ്ണുകൾ കണ്ണുകളിൽ പക എഴിയുന്നത് അവർ അറിഞ്ഞിരുന്നില്ല...

"ഇടിയും മിന്നലും വരാൻ സാധ്യത ഉണ്ട്. ഇയാൾ വീട്ടിലേക്ക് പൊയ്ക്കോളൂ... ഇഷ്ട്ടം ആണ് എന്നുള്ള വാർത്ത കേക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു... നാളെ വാഖ മരച്ചുവട്ടിൽ ഞാനുണ്ടാകും നിന്നെ കാത്ത്... ഇതേ സമയം.... ഇപ്പൊ പൊക്കോളൂ... " മഹി അത് പറഞ്ഞതും മറുപടി ഒന്നും പറയാതെ തന്നെ അവൾ ദാവണി ഒരൽപം ഉയർത്തി പിടിച്ചികൊണ്ട് ഓടി... അവളുടെ ആ പാടവരമ്പത്തുകൂടെ ഉള്ള ഓട്ടം നോക്കിനിൽക്കേ അവന്റെ ചുണ്ടിലേക്ക് ഒരു പുഞ്ചിരി കടന്നുവന്നു... പ്രാണന് വേണ്ടിയുള്ള പുഞ്ചിരി.. പെട്ടെന്നായിരുന്നു പിറകിൽ നിന്നും ആരോ അവനെ ചവിട്ടി താഴത്തേക്ക് ഇട്ടത്... ചെളിയിൽ മുങ്ങി വീണ അവൻ വേഗം തന്നെ കലിയോടെ തിരിഞ്ഞു നോക്കി.... "ഡാ.... നിനക്ക് വേറെ ആരെയും പ്രേമിക്കാൻ കിട്ടിയില്ലേടാ.... പറയെടാ.... " അയാൾ പിന്നെയും അവന്റെ നെഞ്ചിലേക്ക് ചവിട്ടുകൊണ്ട് അലറി........ തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story