നീലകണ്ണുള്ള സുൽത്താൻ: ഭാഗം 16

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

അവളുടെ ആ പാടവരമ്പത്തുകൂടെ ഉള്ള ഓട്ടം നോക്കിനിൽക്കേ അവന്റെ ചുണ്ടിലേക്ക് ഒരു പുഞ്ചിരി കടന്നുവന്നു... പ്രാണന് വേണ്ടിയുള്ള പുഞ്ചിരി.. പെട്ടെന്നായിരുന്നു പുറകിൽ നിന്നും ആരോ അവനെ ചവിട്ടി താഴത്തേക്ക് ഇട്ടത്... ചെളിയിൽ മുങ്ങി വീണ അവൻ വേഗം തന്നെ കലിയോടെ തിരിഞ്ഞു നോക്കി.... "ഡാ.... നിനക്ക് വേറെ ആരെയും പ്രേമിക്കാൻ കിട്ടിയില്ലേടാ.... പറയെടാ.... " അയാൾ പിന്നെയും അവന്റെ നെഞ്ചിലേക്ക് ചവിട്ടുകൊണ്ട് അലറി.... ആരാ എന്താ എന്നൊന്നും മനസ്സിലാവാതെ അയാൾ അടിക്കുന്ന ഓരോ അടിയും അവൻ ഏറ്റുവാങ്ങി... "നിങ്ങളാരാ.... എന്തിനാ എന്നെ... എന്നെ... ഇങ്ങ.. നെ.. തല്ലണേ.... " വിറക്കുന്ന ശബ്ദത്തോടെ മഹി പറഞ്ഞുതീർന്നതും അയാൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചെഴുനേൽപ്പിച്ചു... മുഖത്തേക്ക് ശക്തിയിൽ അടിച്ചു.... "നിനക്കറിയില്ലല്ലേ എന്നതാണെന്ന്....ഇപ്പൊ നി ഒരു പെണ്ണിന്റെ കൂടെ കൊഞ്ചി സംസാരിക്കുന്നത് കണ്ടല്ലോ...

അവള് നിന്റെ ആരാടാ?. ഏഹ്.... പറയ്... പറയാൻ.. " "അവള്.... അവള് ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണാണ്....അതിനി ആര് ചോദിച്ചാലും അങ്ങനെ പറയുള്ളു.... മരിക്കേണ്ടി വന്നാലും ശരി.... അവൾ ഈ മാഹീടെ ദേവു ആണ്... " ചുണ്ടിൽ പതറാതെ ഉള്ള ചിരിയോടെ അവൻ പറഞ്ഞു.. "നിനക്കു പ്രേമിക്കാൻ എന്റെ പെങ്ങളെ മാത്രേ കിട്ടിയുള്ളൂ അല്ലെ.... ഞങ്ങളുടെ നാട്ടിൽ വന്ന് നല്ല കാശുള്ള തറവാട്ടിലെ കുട്ടിയെ തന്നെ നിനക്ക് വേണമല്ലെ.... ഹും... കൊള്ളാല്ലോടാ നിന്റെ മനസ്സിൽ ഇരുപ്പ്..... എന്തായാലും നീ ഇനി ഇവിടെ നിക്കണ്ട.... പൊക്കോ ഈ നാട് വിട്ട്... ഇല്ലെങ്കിൽ കത്തിച്ചുകളയും നിന്നെ.... അവളെയും മറന്നേക്കണം.... " "പോകാം ഇവിടെ നിന്നും.. പക്ഷെ അവളെയും കൊണ്ടേ പോകു.... തടയാൻ പറ്റുന്നത് ചെയ്യ്.... എനിക്ക് ജീവനുണ്ടേൽ കൊണ്ട് പോയിരിക്കും... " മീശ ഒന്നുകൂടി പിരിച്ചുവച്ചുകൊണ്ട് മഹി പറഞ്ഞു.... "ഡാ........... " അയാൾ അലറിക്കൊണ്ട് പിന്നെയും അവനെ തല്ലാൻ വന്നതും കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ തടഞ്ഞു... "അവൻ ചെയ്യാനുള്ളത് ചെയ്യട്ടെ.... വാ... നമുക്ക് നോക്കാല്ലോ എന്താണെന്ന്.... "

അയാളെയും വിളിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ നടന്നു നീങ്ങുന്നതിനിടയിൽ മഹിയെ തിരിഞ്ഞു നോക്കി.. ആ നോട്ടത്തിൽ എന്തോ പന്തിക്കേടുള്ളത് പോലെ അവനു തോന്നിയിരുന്നു... പിന്നീട് ഒരാഴ്ച ആരുടേയും ശല്യം മഹിക്ക് ഉണ്ടായില്ല..... ദേവുവും അവനും ദിവസവും കാണുമ്പോഴും പരസ്പരം കണ്ണുകളിലൂടെ പ്രണയം പങ്കുവച്ചു..... വാകമരം പൂത്തുകിടക്കുന്ന വഴിയോരത്തു കൂടി അവളുടെ പിന്നാലെ നടക്കുമ്പോഴെല്ലാം പകയോടെ നോക്കുന്ന മറ്റൊരാളുടെ കണ്ണുകൾ അവർ അറിഞ്ഞില്ല... തൊട്ടുരുമ്മി നടക്കാതെ ചുണ്ടുകൾ കൊണ്ട് ചുംബനങ്ങൾ കൈകമാറാതെ അവർ കണ്ണുകളിലൂടെ പ്രണയം കൈമാറി.. ഓരോ ദിനവും അവന് പ്രണയം കൂടുകയായിരുന്നു... അവന്റെ മരംകേറി പെണ്ണിനോട്... ഒരുദിവസം തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്ന ദേവുവിനെ അവൻ പിറകിൽ നിന്നും വിളിച്ചു നിർത്തി.. കാരണം ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെയും ചോദിച്ചതും ഒരു പൊട്ടികരച്ചിലോടെ അവൾ അവനെ മുറുകെ കെട്ടിപിടിച്ചു.... "ദേവു.... എന്താടോ എന്താ പറ്റിയെ.... "

"മഹിയേട്ടാ.... എന്റെ ഏട്ടൻ ഒത്തിരി തല്ലിയല്ലേ.... ഇന്നലെ അച്ഛൻ കുറെ തല്ലി എന്നെ... ആദ്യായിട്ട ഇങ്ങനെ എന്നെ തല്ലുന്നേ..... എനിക്കിനിയും വയ്യ ഇങ്ങനെ..... പോകാം എവിടെ എങ്കിലും.... മഹി ഏട്ടൻ ഇതുവരെ എന്റെ വീട്ടുകാരെ പറ്റി തിരക്കിയിട്ടില്ല... ഈ നാട്ടിലെ തന്നെ വലിയ കാശ്കാരനാണ് ന്റെ അച്ഛൻ.... വൈകുണ്ഡം തറവാട്.... അങ്ങനെയുള്ള കുടുംബത്തിലെ ഇളയ പെൺകുട്ടിയെ ഒരു പാവപെട്ട കർഷകന്റെ മകന് കൊടുക്കാൻ പറ്റില്ലെന്ന അച്ഛ പറയണേ..... ഒരു താലി എന്റെ കഴുത്തിൽ ഏട്ടൻ കെട്ടണം... പിന്നീട് നമ്മളെ രണ്ടാളെയും അച്ഛൻ ഒന്നും ചെയ്യില്ല... എനിക്കുറപ്പാണ്....ഞങ്ങടെ തറവാട്ടുകാര് താലിക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാ.... ആര് എതിർത്താലും ഏട്ടന്റെ താലി എന്റെ കഴുത്തിൽ ഉണ്ടെങ്കിൽ അച്ഛമ്മ നമ്മളെ സ്വീകരിക്കും.... വാ അമ്പലത്തിൽ പോയി ഒരു താലി എന്റെ കഴുത്തിൽ ചാർത്തണം.... ഇപ്പൊ വേണ്ട...

അച്ഛനും അമ്മയും ഒക്കെ ഉണ്ട് അമ്പലത്തിൽ.... രാത്രി ഞാൻ എങ്ങനെ എങ്കിലും വരാം അമ്പലത്തിൽ... മഹി ഏട്ടനും അവിടെ ഉണ്ടാകണം.... ഞാൻ കാത്തിരിക്കും.... " അവന്റെ മറുപടിയ്ക്ക് പോലും കാത്തുനിൽക്കാതെ അവൾ തിരികെ നടന്നകലുമ്പോൾ ഒന്നും വരുത്തല്ലേ ദൈവമേ എന്നൊരു പ്രാർത്ഥനയെ അവനുണ്ടായിരുന്നുള്ളു.. രാത്രി 10.00 ആയതും ആരും കാണാതെ അവൾ വീടിന് പുറത്തിറങ്ങി.. അമ്പലത്തിലേക്ക് നടന്നു.... അമ്പലത്തിന്റെ മുന്നിൽ തന്നെ മഹി ഉണ്ടായിരുന്നു.... അവനെ കണ്ടതും അവൾ ഓടിച്ചെന്ന് കെട്ടിപിടിച്ചു.... മഹി പ്രണയത്തോടെ അവളുടെ നെറുകയിൽ അധരം പതിപ്പിച്ചു.... ഇരുവരും ഒരുമിച്ച് കോവിലിന്റെ അകത്തേക്ക് കയറി.... കൃഷ്ണഭാഗവാന്റെ വിഗ്രഹത്തിന് മുൻപിൽ നിന്ന് പ്രാർത്ഥിച്ചു... മഹി അവന്റെ കൈയ്യിൽ സൂക്ഷിച്ചിരുന്ന മഞ്ഞ താലി ഉയർത്തി എടുത്തു.. കണ്ണുകൊണ്ട് അവളോട് സമ്മതം ചോദിച്ച ശേഷം അവളുടെ കഴുത്തിലേക്ക് ആ താലി ചേർത്തതും ദേവു കണ്ണുകൾ ഇറുകെ അടച്ചു.. താലികെട്ടാൻ ഒരുങ്ങുന്നതിനു മുൻപേ തന്നെ ആരോ ദേവുവിനെ പിടിച്ച് വലിച്ച് കവിളിൽ ആഞ്ഞടിച്ചു....

"""ദേവു............ "" മഹി അവളെ പിടിക്കാനായി പോയതും വേറെ രണ്ട് പേർ വന്ന് അവനെ പുടിച്ചു വച്ചു... "കുടുംബത്തെ മാനം കെടുത്താനായി വിളഞ്ഞ വിത്ത്.... എങ്ങനെ തോന്നിയെടി നിനക്ക് ഈ ഒരു ഗതിയും ഇല്ലാത്ത കണ്ട പട്ടികാട്ടിൽ കിടക്കുന്നവന്റെ കൂടെ ഇറങ്ങി പോകാൻ.... പറയെടി.... ഇനി ഇങ്ങനൊരു പെങ്ങൾ എനിക്കില്ല.... നീയൊന്നും ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല.... പക്ഷെ ഇവന്റെ കൂടെ ജീവിക്കാൻ ഞാൻ നിന്നെ സമ്മതിക്കില്ല.... ശിവാ.... ഇവളെ കൊല്ലുകയോ തല്ലുകയോ എന്താണെന്ന് വച്ച ചെയ്യ്.... അവന്റെ മുന്നിലിട്ട് കൊല്ലണം ഇവളെ.... എന്നിട്ടെ അവനെ കൊല്ലാവൂ...... ഇവളെ അതികം വേദനിപ്പിക്കല്ലെടാ.... 🥺ആറ്റു നോറ്റ് വളർത്തിയ പെങ്ങളല്ലേ... സഹിക്കുന്നില്ല... കൊണ്ട് പൊക്കോ.... ഇന്നാ... " ദേവുവിന്റെ മുടിക്കുത്തിനു പിടിച്ച് കൂടെ ഉണ്ടായിരുന്നു ചെറുപ്പക്കാരന് മുൻപിലേക്ക് അവനെ ഇട്ടുകൊടുത്തു... അവസാനമായി ദേവുവിനെ ഒന്ന് നോക്കിയ ശേഷം കണ്ണുനീർ തുടച്ചുകൊണ്ട് അവളുടെ ഏട്ടൻ മുന്നോട്ട് നടന്നു..... "അപ്പൊ എങ്ങനെയാ.... നമ്മൾക്കു പോയാലോ..... "

ഒരു വഷളൻ ചിരിയോടെ ദേവുവിന്റെ വയറിൽ ശിവൻ പിടി മുറുക്കി.... "ആഹ്.... വിട് എന്നെ..... ശിവേട്ട ഒന്നും ചെയ്യല്ലേ.... ഞങ്ങളെ ജീവിക്കാൻ വിടണം..... സ്വന്തം പെങ്ങളായി അല്ലെ എന്നെ കണ്ടത്..... ഈ പെങ്ങളെ ജീവിക്കാൻ വിടണം... 😭" കാലിൽ വീണ് കരഞ്ഞു കൊണ്ട് ദേവു പറയുമ്പോൾ ശിവൻ പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അവളെ മുടിയിൽ കുത്തിപിടിച്ചു എഴുനേൽപ്പിച്ചു... "പെങ്ങള് പോലും..... എത്ര ആഗ്രഹിച്ചിട്ടുണെന്നറിയോ നിന്റെ ഈ ശരീരം.... ഓരോ തവണ നിന്നെ കാണുമ്പോഴും കടിച്ചു തിന്നാൻ തോന്നീട്ടുണ്ട്..... നീ കുളിക്കുമ്പോ ഒരിക്കൽ ഞാൻ കണ്ടിരുന്നു എല്ലാം.... Ho എന്റെ മോളേ.... എന്തൊരു ശരീരമാടി.... മത്തു പിടിപ്പിക്കുന്നു.... ഇന്ന് ഞാൻ അല്ല ഞങ്ങൾ നിന്നെ ഒന്ന് അറിയാൻ പോവാ.... ദേ... ഈ നിക്കുന്ന നിന്റെ കാമുകന്റെ മുന്നിൽ വച്ച്..... " "ഡാ..... അവളെ തൊട്ടുപോകരുത്.... നിന്നോട് പല തവണ പറഞ്ഞതാ ഞാൻ അവളെ നിന്റെ മനസ്സിൽ നിന്ന് കളയാൻ...... വേണ്ട ശിവാ..... " ശിവനെ നോക്കി മഹി അലറി..

തന്നെ പിടിച്ചു വച്ചിരിക്കുന്നവരിൽ നിന്നും കുതറി മാറാൻ അവൻ ശ്രെമിച്ചെങ്കിലും അത്‌ വെറുതെ ആയി. ശിവന്റെ വാക്കുകളിൽ തറഞ്ഞു നിക്കുകയായിരുന്നു ദേവു... സ്വന്തം ചേട്ടന്റെ കൂട്ടുകാരൻ, വീട്ടിലെ അംഗത്തെപോലെ ഉണ്ടായിരുന്ന സഹോദരനായി കണ്ട ഒരാൾ.. ഇന്ന് തന്റെ ശരീരം കാർന്നു തിന്നാൻ തയ്യാറെടുക്കുന്നു.....കണ്ണുകൾ നിറഞ്ഞൊരുകി.... ഒന്നിനും പ്രതികരിക്കാൻ ത്രാണി ഉണ്ടായിരുന്നില്ല.... ശിവൻ അവളെ എടുത്ത് തോളിലിട്ടുകൊണ്ട് അമ്പലത്തിനോട് ചേർന്നു നിക്കുന്ന മലയുടെ മുകളിലേക്ക് നടന്നു.... ശിവന്റെ കൂട്ടുകാരെ അടിച്ചൊതുക്കാൻ നോക്കിയെങ്കിലും മഹിയുടെ തലക്ക് ഒരു വിളക്ക് വച്ച് അടിച്ചതും അവൻ അവശനായി... അവന്മാർ അവനെ എടുത്ത് പൊക്കികൊണ്ട് ശിവന്റെ പുറകെ പോയി..... മലയുടെ മുകളിൽ എത്തിയതും ദേവുവിനെ അവൻ താഴേക്ക് ഇട്ടു.... തലയും മുതുകും കൈയ്യും തറയിൽ ശക്തിയായി ഇടിച്ചു.... ""ആആആആഹ്ഹ്.... "'' വേദനകൊണ്ട് ദേവു കരയുന്നത് നോക്കി ശിവൻ ആനന്ദം കണ്ടെത്തി....

മഹിയെ ബാക്കിയുള്ള നാലുപേർ കൊണ്ട് വന്ന് കെട്ടിയിട്ടു... പാതി ബോധത്തിലും വേദനയോടെ കരയുന്ന പെണ്ണിനെ കണ്ടതും കണ്ണുകൾ നിറഞ്ഞു തൂകി.... "ദേ.... വൂ.... ആഹ്.... ദേവൂ...." വേദനക്കിടയിലും അവൻ ഉരുവിട്ട് കൊണ്ടിരുന്നു... കൈയ്യിൽ അപ്പോഴും താലി ചരട് മുറുകെ പിടിച്ചിരുന്നു.... ശിവൻ മഹിയുടെ അടുത്തേക്ക് വന്ന് അവന്റെ മുടിയിൽ പിടിച്ച് തല ഉയർത്തി... "നീ ഇനി നടക്കുന്നതൊക്കെ കണ്ണ് നിറച്ചു കണ്ടോ..... ഞാൻ നിന്റെ പെണ്ണിനെ ഒന്ന് രുചിച്ചു നോക്കാൻ പോകുവാ.... കണ് നീ എല്ലാം... " ശിവൻ അത്‌ പറഞ്ഞ ശേഷം ദേവുവിന്റെ അടുത്തേക്ക് നടന്നടുത്തു... അവളെ അടിമുടി നോക്കിയ ശേഷം ഷർട്ടിന്റെ ബഡ്ഡൻസ് ഓരോന്നായി അവൻ അഴിച്ചു മാറ്റി... അവളുടെ അടുത്തേക്ക് വരുംതോറും ദേവൂ പിറകിലേക്ക് നിരങ്ങി നീങ്ങി... "വേണ്ട.... വേണ്ടാ ശിവേട്ട ഒന്നും ന്നെ ചെയ്യല്ലേ..... ഒന്നും ചെയ്യല്ലേ... 😭"

ഇരയുടെ കരച്ചിൽ അവന് കൂടുതൽ ആനന്ദം ഏകി.. "അങ്ങനെ പറയല്ലേ മോളെ.... ഏട്ടൻ നിന്നെ ഒന്ന് ശെരിക്കും ആസ്വദിക്കട്ടെ... " """ഡാ..............അവളെ ഒന്നും ചെയ്യല്ലേ..... നിന്റെ കാലു പിടിക്കാം..... ഒന്നും ചെയ്യല്ലേ.... """ മഹിയുടെ നിലവിളിയൊന്നും ശിവൻ മൈൻഡ് ആക്കിയില്ല... കാമവെറി പൂണ്ട ഒരു ചെന്നായയായിരുന്നു അവൻ അപ്പോൾ...... അവളിലേക്ക് കുനിഞ്ഞു വന്ന് ഉടുത്തിരുന്ന ദാവണിയുടെ ഷാൾ അവൻ വലിച്ചൂരി കളഞ്ഞു.. നഗ്നമായ അവളുടെ വയറിലേക്ക് നോക്കുംതോറും അവൻ കൂടുതൽ ആഗ്രഹത്തോടെ അവളിലേക്ക് അമർന്നു.... അവളുടെ എതിർപ്പുകളെ വകവെക്കാതെ കൈരണ്ടും തറയിലേക്ക് പിടിച്ചു വച്ചു... അവളുടെ അധരങ്ങൾ അവൻ കൊതിയോടെ സ്വന്തമാക്കി........... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story