നീലകണ്ണുള്ള സുൽത്താൻ: ഭാഗം 19

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

"അവളുടെ photo കിട്ടാൻ ഇപ്പൊ എന്താ ഒരു വഴി.... " ആരോഹിയെ കുറിച്ച് ആലോചിച്ചാണ് നമ്മുടെ ആരവിന്റെ കിടപ്പ്... "എനിക്ക് അവളോട് എന്താ.... ഇനി പ്രണയം ആണോ.....8 ഇൽ പഠിക്കുമ്പോ ഒരുത്തി തേച്ചതിനു ശേഷം ഒരാളോടും love തോന്നിയിട്ടില്ല.... ഇനി എന്തായിരിക്കും അവളോട് മാത്രം....." എത്ര ചിന്തിച്ചിട്ടും ഒരുത്തരം കണ്ടെത്താൻ ആരവിന് കഴിയുന്നുണ്ടായിരുന്നില്ല... "നാളെ കോളേജിൽ പോകുമ്പോൾ ഒന്ന് കാണണം അവളെ....ഇനി വല്ല പ്രേമവും ആണോന്ന് അറിയാല്ലോ... " മനസ്സിൽ അവളെ കുറിച്ചുള്ള ഓർമകൾ നിറച്ചുകൊണ്ട് അവൻ കിടക്കയിലേക്ക് മറിഞ്ഞു..... _______ രാവിലെ ആദ്യം എണീറ്റത് മിത്ര ആയിരുന്നു.... ശരീരത്തിൽ നിന്നും ഒരൽപം വിട്ടുമാറി കിടന്ന സാരി നേരെ ഇട്ടുകൊണ്ട് മുടിയും നേരെ ആക്കി അവൾ എഴുനേറ്റു.... തന്റെ അടുത്തുകിടക്കുന്ന പ്രാണനെ പ്രണയാർദ്രമായി നോക്കിയ ശേഷം നെറ്റിയിൽ ഒരു കുഞ്ഞു മുത്തവും നൽകി അവൾ fresh ആവാൻ പോയി... കുളിച്ചിറങ്ങിയിട്ടും ആദിത് എഴുനേറ്റിരുന്നില്ല.... കണ്ണാടിക്ക് മുൻപിൽ പോയി നിന്നു കൊണ്ട് നീളൻ മുടി മുന്നിലേക്ക് ഇട്ട് തുവർത്തി....

കെട്ടിവെച്ചു... പിന്നിലൂടെ രണ്ട് കൈകൾ വന്ന് ചേർത്ത് പിടിച്ചതും അവളുടെ മുഖം നാണത്താൽ താഴ്ന്നു.. കണ്ണാടിക്ക് മുൻപിൽ ഇരുന്ന സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ സീമന്ദരേഖയെ ചുവപ്പിച്ചു.... "ഇപ്പൊ സുന്ദരിയായി.... ദേവൂ.... Love you di കെട്ട്യോളെ.... " അവളുടെ തോളിലായി മുഖം ചേർത്തു വച്ചുകൊണ്ട് അവൻ ആർദ്രമായി പറഞ്ഞു...... "അയ്യടാ.... രാവിലെ നിന്ന് റൊമാൻസിക്കാതെ എന്റെ പൊന്നുമോൻ പോയി കുളിച്ചേ.... " അവനിൽ നിന്നും അടർന്നുമറികൊണ്ട് കൊണ്ട് അവൾ പറഞ്ഞു.... "രാവിലെ നല്ല mood ആണ്....നമുക്ക് ഒന്നിച്ചു കുളിച്ചാലോ.... എനിക്കൊരു കൂട്ടിനു... " കുസൃതി ചിരിയോടെ അവളെ ചേർത്തു പിടിച്ചുകൊണ്ട് അവൻ പറഞ്ഞതും അവന്റെ വയറ്റിന്നിട്ട് ഒരു കുത്തും കൊടുത്തുകൊണ്ട് മിത്ര താഴേക്ക് ഓടി.... വീട്ടിലെ എല്ലാവരും ആയും അവൾപെട്ടെന്ന് കൂട്ടായി......ആദിത്തിന് ഒരു ചേട്ടൻ കൂടി ഉണ്ട്... ആകാശ്.. ആകാശിന്റെ കല്യാണം കഴിഞ്ഞു ഒരു മകൾ ഉണ്ട്... ഭാര്യ പ്രിയ.. മകൾ 3 വയസ്സുകാരി 'അവന്ധിക ആകാശ്..എന്ന അന്നു.. പരിചയപ്പെട്ട മുതൽ കുറുമ്പി പെണ്ണ് മിത്രയുടെ കൂടെ ആണ്....

ആദിത്തിന്റെ അച്ഛൻ കൃഷ്ണ മേനോൻ.. അമ്മ ഗൗരി.... രണ്ടാൾക്കും മിത്ര മരുമകൾ അല്ലായിരുന്നു... സ്വന്തം മകളെ പോലെ തന്നെ കണ്ടു... രാത്രി എന്തുകൊണ്ടോ റൂമിലേക്ക് പോകാൻ മിത്രക്ക് ഒരു ചടപ്പ് തോന്നി....അടുക്കളയിലൊക്കെ കറങ്ങി തിരിഞ്ഞു നിന്നശേഷം താമസിച്ചാണ് റൂമിലേക്ക് ചെന്നത്.... റൂമിൽ കയറി വാതിലടച്ചതും കണ്ടു... താടിക്ക് കൈയ്യും കൊടുത്ത് നിരാശയോടെ തന്നെ നോക്കുന്ന ഭർത്താവിനെ.... കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയെന്ന് മുഖം കണ്ടാൽ അറിയാം..... ഒരു നല്ല ഇളി പാസ്സാക്കികൊണ്ട് മിത്ര അവന്റെ അടുത്തായി ഇരുന്നു..... "ഇങ്ങനെ ഒരുത്തൻ ഇവിടെ ഉണ്ടെന്ന് നിനക് വല്ല ബോധവും ഉണ്ടോടി മാങ്ങതലച്ചി... " "അയ്യടാ.... വന്ന് കിടക്കാൻ നോക്ക് മനുഷ്യ...." ബെഡിൽ മുണ്ടും മൂടി കിടന്ന അവളെ നോക്കി അവൻ മീശ പിരിച്ചു... "പൊന്നുമോള് ഇന്ന് ഉറങ്ങില്ല.... കുറെ നേരായി ഞാൻ ഇവിടെ കാത്തുനിക്കുന്നു... ഇന്ന് നിന്നെ വെറുതെ വിടില്ല മോളെ.... " അവളുടെ അടുത്തേക്ക് നീങ്ങി വന്നുകൊണ്ട് അവൻ പറഞ്ഞ ശേഷം ലൈറ്റ് അണച്ചു....

അരണ്ട വെളിച്ചത്തിലും അവൾ കണ്ടു പ്രണയാർദ്രമായ ആ നീലകണ്ണുകളുടെ നോട്ടം.... പൂക്കാതെ പോയ അവരുടെ പ്രണയം അന്നവിടെ അതിന്റെ പൂർണതയിൽ എത്തി..... അവരുടെ പ്രണയത്തിനു മാറ്റു കൂട്ടാനായി കാലം തെറ്റി മഴയും അഥിതിയായി വന്നു.... ബാൽക്കണിയിൽ പൂത്തുകിടക്കുന്ന മുല്ലയെകാൾ സുഗന്ധം തന്റെ പെണ്ണിനുണ്ടെന്ന് അവന് തോന്നി.... രാത്രിയുടെ മൂന്നാം യാമത്തിൽ അവർ ഇരുവരും ഒന്നായി.... തളർച്ചയോടെ അവളുടെ മാറിലായി അവൻ ചായുമ്പോൾ അവളുടെ കൈകളാൽ അവനെ പൊതിഞ്ഞു പിടിച്ചിരുന്നു.... ഒരു ശക്തിക്കും തോൽപ്പിക്കാൻ ആവാത്ത വിധം അവരുടെ പ്രണയം ദൃഢമായിരുന്നു... ❤ _______❤ "രണ്ടാഴ്ച കഴിഞ്ഞാൽ നമ്മൾ ഒന്നാവും... ഇവിടെ ഇപ്പോഴേ ഒഴുക്കങ്ങൾ തുടങ്ങി... നിന്നെ ഒന്ന് ഇങ്ങോട്ട് കൊണ്ടുവരാൻ കൊതിയാവ പെണ്ണെ..... എങ്ങനേലും പെട്ടെന്ന് ആ ദിവസം ഒന്ന് വന്നാൽ മതി...

" ഫോണിലൂടെ ആർദ്രമായി കാർത്തിക് പറഞ്ഞതും ചുണ്ട് ഫോണിൽ അടുപ്പിച്ചു കൊണ്ട് ഒരു മുത്തം അവനായി നൽകി ലച്ചു.... "ഇത് നിനക്ക് നേരിട്ട് തന്നൂടെ പെണ്ണെ.... എത്ര തവണ ഞാൻ ചോയിച്ചിട്ടുണ്ട്.... Hum... " അവന്റെ പരിഭവം കലർന്ന സ്വരം കേട്ടതും എന്തോ പാവം തോന്നിപോയിരുന്നു..... "നീ ഇന്ന് ഇങ്ങു വാ തരാം... നേരിട്ട്... " ലച്ചു പറഞ്ഞതും അവൻ ഞെട്ടികൊണ്ട് ചാടി എണിറ്റു... "ഏഹ്..... എന്താ പറഞ്ഞെ.... ശെരിക്കും പറഞ്ഞതാണോ.... " "അതേടാ കൊരങ്ങാ.... Kiss മാത്രം ok... വേഗം വായോ... " "ദേ ഞാനെത്തി... " Call കട്ട് ആക്കികൊണ്ട് അവൻ ബൈക്ക് എടുത്ത് പറപ്പിച്ചു... ലച്ചുവിന്റെ വീടിന്റെ മുന്നിൽ എത്തിയതും ബൈക്ക് slow ആക്കി ഒതുക്കി വച്ചു...മതിലുച്ചാടി എങ്ങനെ ഒക്കെയോ അകത്ത് കയറി... അവളുടെ റൂമിന്റെ ബാൽക്കണിയിൽ കേറി അവളെ ഫോണിൽ വിളിച്ചു... "Dee ഞാൻ നിന്റെ റൂമിന്റെ ബാൽക്കണിയിൽ ഉണ്ട് ഡോർ തുറക്ക്.... വേഗം " "ഏഹ്... ഇത്ര പെട്ടെന്ന് വന്നോ.... Edaa ഞാൻ വെറുതെ പറഞ്ഞതാ.... നീ അത് serios ആയി എടുത്തോ... "(ലച്ചു ) "എന്തോന്ന്.... എടീ പുല്ലേ....

വിശന്നിരുന്ന എന്റെ മുന്നില് ഇല ഇട്ടിട്ട് ചോറില്ലെന്ന് പറഞ്ഞാലുണ്ടല്ലോ.... മര്യാദയ്ക്ക് തുറക്കെടി.... ഇന്ന് നിന്നെ kiss ചെയ്തിട്ടേ ഞാൻ പോവൂ... തുറക്കുന്നോ അതോ ചവിട്ടി പൊളിക്കണോ...." അപ്പൊ തന്നെ വാതിൽ തുറന്നിരുന്നു..... ഒരു ചിരിയോടെ അവൻ അകത്തേക്ക് കയറി ഡോർ lock ആക്കി.... 🍁🍁🍁🍁🍁🍁🍁 കോളേജിലേക്ക് പോകാനായി ആരവ് അന്ന് നേരത്തെ ഇറങ്ങി.... ആരോഹി പഠിക്കുന്ന സ്കൂളിന്റെ മുന്നിലായി ബൈക്കിൽ വന്നുനിന്നു.... കുറച്ചു കുട്ടികളെ വന്നുതുടങ്ങിയിരുന്നുള്ളു..... കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ആരോഹിയും അവളുടെ ഫ്രണ്ടും കൂടി നടന്നു വരുന്നത് കണ്ടു.... അവളെ കണ്ടതും അതുവരെ നോർമൽ ആയി ഇടിച്ചു കൊണ്ടിരുന്ന ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി.... "എടൊ ഒന്ന് നിന്നെ.... ഹലോ.... ആരോഹി.... " ആരവ് അവളെ നോക്കി ഉറക്കെ വിളിച്ചതും ആരോഹിയും അവളുടെ ഫ്രണ്ടും തിരിഞ്ഞു നോക്കി.... "ദേ നിക്കുന്നു മറ്റേ കോഴി ചേട്ടൻ.... " കൂടെ ഉണ്ടായിരുന്ന ഫ്രണ്ട് പറഞ്ഞതും ആരോഹി ചിരിയോടെ അവളെ നോക്കി... "Hi... എന്നെ മനസ്സിലായോ കുട്ടിക്ക്... "

ആരവ് അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.... "Mm... മനസ്സിലായി... ചേട്ടൻ എന്താ ഇവിടെ...... " "ഞാൻ ..... ആ അത്.... ഇതുവഴി പോയപ്പോ തന്നെ കണ്ടു... അപ്പൊ സംസാരിച്ചിട്ട് പോവാന്ന് കരുതി... "(ആരവ് ) "Mmm.... അല്ല എന്റെ പൊന്നു സഹോദര.... എന്താ തന്റെ ഉദ്ദേശം.... " അവളുടെ സഹോദര എന്നുള്ള വിളി പാവം ചെക്കന്റെ ചങ്ക് തകർത്തുപോയി.... "എന്താ വിളിച്ചേ...." "സഹോദരാന്ന്... എന്താ ചേട്ടാ... എന്തേലും കുഴപ്പം ഉണ്ടോ അങ്ങനെ വിളിച്ചതിൽ... " "ഉണ്ട്.... നിന്നെ എനിക്ക് പെങ്ങൾ ആയി കാണാൻ പറ്റില്ല... " നിമിഷ നേരം കൊണ്ട് അവന്റെ മുഖ ഭാവം തന്നെ മാറിയിരുന്നു.... "എന്താ കുഴപ്പം.... എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്നല്ലേ... അതാ അങ്ങനെ വിളിച്ചേ.... " ഒരു കൂസലും ഇല്ലാതെ പറയുന്ന ആരോഹിയെ കണ്ടതും അവന് ദേഷ്യം വരാൻ തുടങ്ങി... "ഞാനൊഴിച് ബാക്കി എല്ലാവരും നിനക്ക് സഹോദരൻ തന്നെയാ.... കേട്ടല്ലോ....

നീ എന്റെ പെണ്ണാ... അങ്ങനെ ഉള്ള നീ എന്നെ സഹോദരൻ എന്ന് വിളിച്ചാൽ എങ്ങനെയാ.... " അവളെ ഒന്ന് ദേഷ്യത്തിൽ നോക്കികൊണ്ട് അവൻ ബൈക്ക് start ആക്കി പോയി... "ആ ചേട്ടനെന്തിനാ ഇങ്ങനെ കലിപ്പ് ആയെ..." ഒന്നും മനസ്സിലാവാതെ ആരോഹി പറഞ്ഞതും അവളുടെ ഫ്രണ്ട് ആരോഹിയുടെ തലക്കിട്ട് ഒന്ന് കൊടുത്തു.. എടീ മണ്ടൂസേ... ആ ചേട്ടൻ നിന്നെ പ്രൊപോസ്സ് ചെയ്തതാടി.... അവൾ പറഞ്ഞു തീർന്നതും മറ്റൊരു വിളി വന്നു... ""ആരു മോളെ.... "" ആരോഹി വിളിച്ച ഭാഗത്തേക്ക് നോക്കിയതും കണ്ടു.... ചിരിയോടെ നടന്നുവരുന്ന ആദിത്തും പിറകെ ഒന്നും തിരിയാതെ വരുന്ന മിത്രയെയും.... അവനെ കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... "ഏട്ടാ.... എന്താ ഇവിടെ " ഒരുപാട് സന്തോഷത്തോടെ അവൾ അവനോടു ചോദിച്ചതും വാത്സല്യത്തോടെ ആദിത് അവളുടെ തലയിൽ തലോടി................. തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story