നീലകണ്ണുള്ള സുൽത്താൻ: ഭാഗം 2

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

മിത്ര ബസിലുള്ളവരെ എല്ലാം ഒന്ന് കണ്ണോടിച്ചു നോക്കി. പക്ഷെ സംശയം തോന്നുന്ന രീതിയിൽ ആരെയും അവൾക്ക് കാണാൻ കഴിഞ്ഞില്ല. അവൾ ഫോൺ എടുത്ത് ആ നമ്പറിലേക്ക് നോക്കി. വാട്സാപ്പ് ചെക് ചെയ്തു. പക്ഷെ ആരാണെന്നുള്ള ഒരു ക്ലൂ പോലും അവൾക്ക് കിട്ടിയില്ല. "ശേ... എന്നാലും ഇതാരായിരിക്കും.. എന്നെ ഇത്രക്കും ശ്രെദ്ധിക്കുന്ന ആൾ.... എന്റെ നമ്പർ എങ്ങനെ കിട്ടികാണും. എത്ര ആലോചിച്ചിട്ടും ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ... " മിത്ര മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴേക്കും കോളേജ് എത്തിയിരുന്നു. ബസിൽ നിന്നും ഇറങ്ങി കോളേജ് ഗേറ്റിലേക്കു നടന്നു. Main ഗേറ്റിനടുത്ത് മതിലിനോട് ചേർന്ന് വാഖ മരം നിൽപ്പുണ്ട്. അതിൽ നിന്നും അടർന്നു വീണുകൊണ്ടിരിക്കുന്ന ഇലകളിലൂടെ നടന്ന് വേണം അകത്തേക്ക് കേറാൻ.വാഖ മരത്തിനടുത്തെത്തുമ്പോൾ പതിവുപോലെ തന്നെ ഹൃദയമിടിപ്പുയിരുന്നത് അവൾ അറിഞ്ഞു. വാഖ മരത്തിനോട് എന്തോ ആത്മ ബന്ധം ഉള്ളതുപോലെ...

ഗാഭീര്യം തുളുമ്പുന്ന വിശാലമായ 3 നില കെട്ടിടം. രണ്ടാം നിലയിലെ മൂന്നാമത്തെ ക്ലാസ്സ്‌ റൂമിലേക്ക്‌ മിത്ര കയറി. പെൺകുട്ടികൾ എല്ലാവരും സെറ്റ് സാരിയും ആൺകുട്ടികൾ red ഷർട്ടും ചുവന്ന കളർ കരയുള്ള വൈറ്റ് മുണ്ടും ആയിരുന്നു വേഷം. ക്ലാസ്സിൽ കയറുമ്പോഴും മിത്രയുടെ ചിന്ത ആ നമ്പറിനെ കുറിച്ചായിരുന്നു. "എന്നാലും അത് ആരായിരിക്കും. ആഹ്ഹ് ആരേലും ആവട്ടെ..... " അതും ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ആണ് മിത്രയുടെ തലക്കിട്ടു ആരോ കൊട്ടിയത്. "ആഹ്ഹ്... എന്താടി വട്ടെ... എന്റെ തല പോയി " തല ഉഴിഞ്ഞു കൊണ്ട് ലച്ചുവിനെ നോക്കികൊണ്ട്‌ മിത്ര പറഞ്ഞു. ( ലച്ചു എന്ന ലക്ഷ്മി മിത്രയുടെ best friend ആണ്) "നീ ഇതാരെ ആലോചിച്ചോണ്ടിരിക്കുവാടി... "(ലച്ചു) "ഞാനോ.... ഏയ്... ഒന്നുമില്ലല്ലോ..." മിത്രക്കെന്തുകൊണ്ടോ ആ നമ്പറിനെ കുറിച്ച് പറയാൻ തോന്നീലാ... "Mmm.... " ലച്ചു അവളെ നോക്കി ഒന്ന് അമർത്തി മൂളി.

"നീ അത് വിട്. ഇവിടുത്തെ പ്രോഗ്രാംസ് ഒക്കെ എന്തായി. പൂക്കളം ഇടണ്ടേ..."(മിത്ര) "ശോ... അത് പറയാനാ ഞാൻ വന്നെ.... പൂക്കളൊക്കെ താഴെ ഡ്രസിങ് റൂമിൽ ഇരിപ്പുണ്ട്. നമുക്ക് അത് പോയി എടുക്കാം.. വാ.."(ലച്ചു) "മ്മ്. വാ " .......................... '....ടപ്പോ....' രണ്ടുപേരും പൂകളൊക്കെ എടുക്കാനായി അകത്തേക്ക് കയറിയതും ആരോ കൊണ്ടിട്ടിരുന്ന പഴത്തൊലിയിൽ ചവിട്ടി ദാ കിടക്കുന്നു മിത്ര. "അയ്യോ അമ്മേ... എന്റെ നടു ഒടിഞ്ഞെന്ന തോന്നുന്നേ... " മിത്ര നടു തടകി കൊണ്ട് പറഞ്ഞു. ലച്ചു വേഗം വന്ന് അവളെ പിടിച്ചെഴുനേൽപ്പിച്ചു. "അമ്മേ... ആഹ്ഹ്.. " ലച്ചുവിന് ഇതൊക്കെ കണ്ടിട്ട് ചിരി അടക്കാൻ വയ്യാതെ വയറുപൊത്തി ചിരിച്ചു. തൂണിന്റെ മറവിൽ നിന്ന കാർത്തിക്ക് ഇത് കണ്ട് നാവ് കടിച്ചു. തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു. "പണി പാളിയല്ലോ....🙆🏻‍♂️" അവിടെ നിന്നും പതിയെ നടന്ന് വന്ന് ലച്ചുവിന്റെ അടുത്ത് വന്നു നിന്നു മിത്രയെ നോക്കി നന്നായി ഇളിച്ചു കൊടുത്തു.😁 "Sorry di ഞാൻ ലചൂനെ വീഴ്ത്താന തൊലി ഇട്ടേ...

പക്ഷെ വീണത് നീയും... Sorry, sorry " കാർത്തിക് ചമ്മിയ ചിരിയോടെ പറഞ്ഞു. എന്ത് എന്നെ വീഴ്ത്താനോ...നീ എന്തിനാടാ ദുഷ്ട്ട എന്നെ വീഴ്ത്തുന്നെ...😨"(ലച്ചു) "അത്.... ഞാൻ.... " കാർത്തിക്ക് നിന്ന് പരുങ്ങുന്ന കണ്ടിട്ട് മിത്ര ദേഷ്യത്തിൽ ചോദിച്ചു. "പറയെടാ തെണ്ടി... മനുഷ്യന്റെ നടുവും ഒടിച്ചിട്ട് നിന്ന് പരുങ്ങുന്നോ..😡" "എടീ...അത് ഈ സിനിമേലൊക്കെ കാണുന്ന പോലെ ചെയ്യാൻ നോക്കിയതാ..നായിക വീഴാൻ പോവുമ്പോ നായകൻ വന്നുപിടിക്കുന്നു.. രണ്ടുപേരും കണ്ണും കണ്ണും റൊമാന്റിക് ആയിട്ട് നോക്കുന്നത്...പക്ഷെ ചീറ്റിപ്പോയി."😁😁 32 പല്ലും കാട്ടി ഇളിച്ചു കൊണ്ട് നാണത്തോടെ കാർത്തിക് പറഞ്ഞതും ലച്ചു അവന്റെ മുതുക് നോക്കി കൊടുത്തു. "അയ്യോ... എടീ പതുക്കെ അടിക്കെടി... ഒന്നുമില്ലേലും ഞാൻ നിന്റെ ഭാവി ഭർത്താവല്ലേ... ഊഹ്... എന്തൊരു വേദന " "ദേ മിണ്ടിപ്പോവരുത് അങ്ങേരുടെ ഒരു റൊമാൻസ്.ഇനി ഇതുപോലെ എന്തെങ്കിലും കാണിച്ചുകൂട്ടിയാലുണ്ടല്ലോ തലമണ്ട അടിച്ചു പൊട്ടിക്കും "(ലച്ചു) "

നിങ്ങളും നിങ്ങളുടെ ഒരു ഒണക്ക പ്രേമവും കാരണം എന്റെ നടു പോയി 😡"(മിത്ര) "Sorry muthe ഇനി ആവർത്തിക്കൂല "(കാർത്തിക്) ................................. ഓണം സെലിബ്രേഷൻ ഒക്കെ കഴിഞ്ഞ് എല്ലാവരും കോളേജിൽ നിന്നും ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് ബസ് സ്റ്റോപ്പിലേക്ക് പോവാനായി റോഡ് സൈഡിൽ മിത്ര നിന്നു. ക്രോസ് ചെയ്യാനായി റോഡിലേക്ക് കാൽ എടുത്തുവെച്ചതും മിത്രയുടെ കൈയിലുണ്ടായിരുന്ന ഫോൺ ബെല്ലടിച്ചു. കാൽ പിൻവലിച്ചു ഫോണിലേക്കു നോക്കിയതും റോഡിലൂടെ ഒരു ലോറി ചീറി പാഞ്ഞു പോയതും ഒരുമിച്ചായിരുന്നു. മിത്ര പെട്ടെന്ന് പേടിച്ച് രണ്ടടി പുറകോട്ടേക്ക് മാറി. ആ call വന്നില്ലായിരുന്നുവെങ്കിൽ ഉറപ്പായും ആ ലോറി ഇടിച്ചേനെ എന്ന് അവൾ ഓർത്തു. ഫോണിലേക്ക് നോക്കിയതും അപ്പോഴേക്കും ആ call കട്ടായിരുന്നു. നമ്പർ നോക്കിയ മിത്രയുടെ കണ്ണുകൾ ഒരു നിമിഷം വികസിച്ചു. രാവിലെ msg അയച്ച അതേ നമ്പർ.................................... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story